May 26, 2010

ഗള്‍ഫില്‍ ലൈംഗിക ചൂഷണം വര്‍ദ്ധിക്കുന്നോ? (Sex Slavery)

മൂടല്‍ മഞ്ഞു നിറഞ്ഞ വൈകുന്നേരത്താണ് സുനിത ആ ചെറുപ്പക്കാരനെ കണ്ടുമുട്ടിയത്. അന്ന് ഷാര്‍ജയിലെ റോളയില്‍ വിശാലമായ പാര്‍ക്കുണ്ട്. നഗര മധ്യത്തിലെ പാര്‍ക്ക്. പഴയ പീരങ്കി സ്ഥാപിച്ചതിനടുത്തായി പേരാല്‍ മരത്തിനു താഴെയായി പബ്ലിക് ഫോണ്‍ ബൂത്തില്‍ നാട്ടിലേക്ക് ഫോണ്‍ ചെയ്യുന്നു. കൂട്ടുകാരി സലീമയുമുണ്ട്. രണ്ടു പേരും ഷാബിയയില്‍ അറബി വീട്ടില്‍ ജോലി ചെയ്യുന്നു. കാര്‍ഡു തീര്‍ന്ന് ഫോണ്‍ കട്ടായി. അപ്പോഴാണ് സാദിഖിന്റെ വരവ്.

“ഫോണ്‍ കാര്‍ഡ് വേണോ മാഡം?”

മറുപടിയായി ഒന്നു പുഞ്ചിരിച്ചു. ഫോണ്‍ കാര്‍ഡ് വാങ്ങി. കട്ടി മീശയുള്ള മെലിഞ്ഞു ഇരു നിറത്തിലുള്ള ചെറുപ്പക്കാരന്‍. ചോക്കലേറ്റ് നിറമാണെന്ന് പറയാം. പരിചയപ്പെട്ടു. ഫോണ്‍ നമ്പരുകള്‍ കൈമാറി.

അറബി വീട്ടിലെ തിരക്കിനിടയില്‍ വെള്ളിയാഴ്ചകളില്‍ വീണു കിട്ടുന്ന അര ദിവസത്തെ ഇടവേളകളില്‍ സുനിതയും സലീമയും റോളയിലെത്തും. പാര്‍ക്കില്‍ അല്പ സമയം ചിലവഴിക്കും. മിണ്ടാനും പറയാനും ഒരാളെ കിട്ടിയല്ലോ എന്ന സന്തോഷമായിരുന്നു ഇരുവര്‍ക്കും. നല്ല ആത്മാര്‍ത്ഥതയുള്ള പയ്യന്‍. ഷാര്‍ജയില്‍ ഷിപ്പിങ് കമ്പനിയില്‍ ജോലിയാണെന്നാണ് പറഞ്ഞത്.

ബന്ധം വളര്‍ന്ന് ദുരന്തത്തിലേക്ക് വഴിമാറുന്നതൊന്നും യുവതികളറിഞ്ഞില്ല. ഒളിച്ചോറ്റിയ ഒട്ടകത്തിന്റെ കഥയിലേത് പോലെ അറബി വീട്ടില്‍ വിഴുപ്പലക്കിയും കോഴി പൊരിച്ചും മജ്ബൂസുണ്ടാക്കിയും മടുത്ത ‘ഒട്ടകം’ ഒരു നാള്‍ ഒളിച്ചോടി. ചെന്ന് പെട്ടതാകട്ടെ കുറ്റവാളികളുടെ കൈകളിലും. സാദിഖ് എന്നായിരുന്നു അവന്റെ പേര്. കൂട്ടിനായി അശോകന്‍ എന്ന മറ്റൊരുത്തനും. സുനിതയെ ഇവര്‍ ദുബായില്‍ ഒരു മുറിയില്‍ കുറെ ദിവസം താമസിപ്പിച്ചു. സുനിത ചതി തിരിച്ചറിയാന്‍ വൈകിപ്പോയി. അപ്പോഴേക്കും അവളുടെ അഭിമാനം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
വീണ്ടും കുറെ ദിവസങ്ങള്‍ക്ക് ശേഷം അവളെ അല്‍ ഐനിലേക്ക് മാറ്റി. അവിടെയും ലൈംഗിക ചൂഷണത്തിനു വിധേയമാക്കുകയും നിരവധി പേര്‍ പീഡനങ്ങള്‍ നടത്തുകയും ചെയ്തു കൊണ്ടിരുന്നു. ഒടുവില്‍ ഒരു സന്ദര്‍ശകന്റെ സഹായത്തോടെ പുറത്തു കടന്ന് കോണ്‍സുലേറ്റില്‍ അഭയം തേടിയ യുവതിയുടെ കേസില്‍ രണ്ടു പേരെയും - സാദിഖിനെയും അശോകനെയും കോടതി ശിക്ഷിക്കുകയും നാട് കടത്തുകയും ചെയ്തു. ഇമിഗ്രേഷന്‍ അധികൃതരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ യുവതിയെ നാട്ടിലെത്തിക്കുകയും ചെയ്തു.

മലയാളികള്‍ മാത്രമല്ല മറ്റു രാജ്യക്കാരും ഇത്തരം കെണികളില്‍ പെടുന്നു. 37 കാരിയായ ഉക്രെയിന്‍ വനിതയെ പെണ്‍കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കവെ പോലീസ് ആവശ്യക്കാരന്റെ വേഷത്തിലെത്തി പിടികൂടുകയും പ്രസ്തുത കേസില്‍ ദുബായ് കോടതി ശിക്ഷിക്കുകയും ചെയ്തു.

ഈയിടെ യു. എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടില്‍ യു. എ. ഇ. യെ വിമര്‍ശിക്കുകയുണ്ടായി. മനുഷ്യക്കടത്ത് വേണ്ട വിധത്തില്‍ നേരിടുന്നില്ലയെന്നാണ് അവര്‍ ആരോപിക്കുന്നത്. എന്നാല്‍ അത് ശരിയല്ലയെന്ന് NCCHT ചെയര്‍മാന്‍ ഡോ. അന്‍‌വര്‍ മുഹമ്മദ് ഗര്‍ഗാഷ് വ്യക്തമാക്കുകയും ചെയ്തു. യു. എ. ഇ. യുടെ ഭാഗത്തു നിന്ന് മനുഷ്യക്കടത്തിനെതിരെ ശക്തമായ നീക്കങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനു വേണ്ടിയുള്ള കമ്മിറ്റിയാണ് NCCHT (National Committee to Combat Human Trafficking). ഡോ. ഗര്‍ഗാഷ് വിദേശ കാര്യ മന്ത്രി കൂടിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മനുഷ്യക്കടത്തിനെതിരായുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ഈയിടെ യോഗം ചേരുകയുണ്ടായി. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഇതിന്റെ ഭാഗമായി ഉപയോഗപ്പെടുത്തുവാനും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും കമ്മിറ്റി തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് മനസ്സ് വെച്ചാല്‍ സാമൂഹിക വിരുദ്ധര്‍ക്കെതിരായി പ്രവര്‍ത്തിക്കാന്‍ കഴിയും. സ്ത്രീകളെ അടിമകളാക്കുകയും ഇരുപതിനായിരം മുപ്പതിനായിരം രൂപക്ക് വരെ വില്‍ക്കാനും തയ്യാറാകുകയും ചെയ്യുന്നു. ഇത്രയും പ്രാകൃതമായ കൃത്യങ്ങള്‍ ചെയ്യുന്ന കുറ്റവാളികള്‍ക്കെതിരെ കടുത്ത ശിക്ഷ വാങ്ങിച്ചു കൊടുക്കേണ്ടത് തീര്‍ച്ചയായും പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.
നാട്ടില്‍ നിന്നു പോരുമ്പോള്‍ - പ്രത്യേകിച്ചും വീട്ട് വേലക്കാര്‍ക്ക് - അല്ലാത്തവര്‍ക്കും വേണ്ടത്ര അവബോധം സൃഷ്ടിക്കാനുതകുന്ന ക്ലാസ്സുകള്‍ നല്‍കേണ്ടതാണ്. പ്രവാസി വകുപ്പിന്റെ ഭാഗമായി ഇതിനു വേണ്ട സെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും വേണം. അറബി വീടുകളില്‍ നിന്ന് തട്ടിക്കൊണ്ട് പോകുന്നതിലുപരി വിവിധ ജോലി വാഗ്ദാനം ചെയ്ത് സെക്സ് സ്ലേവറിയിലേക്ക് കൊണ്ടു വരുന്ന സ്ഥിതി വിശേഷം ധാരാളമായുണ്ട്. ഇത്തരം വിസകളുടെ ഉറവിടവും അതിന്റെ സ്പോണ്‍സര്‍മാരെ കുറിച്ചു മനസ്സിലാക്കാനുള്ള പ്രവര്‍ത്തനവും നടത്തേണ്ടതാണ്. സ്പോണ്‍സര്‍ ശരിയായ സ്പോണ്‍സറാണോ എന്നാണാദ്യമറിയേണ്ടത്. പകുതി പ്രശ്നം ഇതോടെ തീരും. തൊഴിലാളിയെ ആവശ്യമില്ലാത്ത സ്പോണ്‍സര്‍മാരാണ് ഇത്തരം വിസകള്‍ വില്‍ക്കുന്നത്. ഇത് ചൂഷണം ചെയ്യുന്നതാകട്ടെ ഇത്തരം കുറ്റവാളികളും. യഥാര്‍ത്ഥ സ്പോണ്‍സറും തൊഴിലാളികളുമായി യാതൊരു ബന്ധവുമുണ്ടാകില്ല. നേരെ വന്നു പെടുന്നത് ഇത്തരം ക്രിമിനലുകളുടെ ‘രാവണന്‍ കോട്ടയിലേക്കാണ്’. ഈ സങ്കേതത്തില്‍ നിന്നു രക്ഷപ്പെടുന്നത് തുലോം വിരളമാണ്. അല്‍ ബറാഹയില്‍ ഫ്ലാറ്റില്‍ നിന്നും യുവതി ചാടി മരിച്ചു. അബുദാബിയില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു എന്നിങ്ങനെ വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ജനല്‍ക്കമ്പികളില്ലാത്ത ഫ്ലാറ്റുകളായതു കൊണ്ട് ക്രിമിനലുകള്‍ക്ക് കുറ്റകൃത്യങ്ങള്‍ക്ക് സൌകര്യമേറും. ചാടി മരിച്ചതാണോ ആരെങ്കിലും ബലമായി തള്ളിയിട്ടതാണോ എന്നൊന്നും തിരിച്ചറിയാനും എളുപ്പമാകില്ല.

കുവൈത്ത് സര്‍ക്കാരും ഈയിടെയായി ഈ വിഷയത്തില്‍ കര്‍ക്കശമായ നടപടികളാണെടുക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളുമായി സഹകരണമുണ്ടാക്കി
ഇത്തരം ക്രിമിനലുകളെ ശിക്ഷാകാലാവധി കഴിയുന്നതോടെ നാട്ടിലും നടപടികള്‍ സ്വീകരിക്കാന്‍ കൈമാറ്റം ചെയ്യപ്പെടേണ്ടതാണ്. ഗള്‍ഫില്‍ വളരെ ചുരുങ്ങിയ ശിക്ഷ മാത്രമേ ഇത്തരം കേസുകള്‍ക്ക് ലഭിക്കുന്നുള്ളൂ. കേസിന്റെ തീവ്രത നിലനിര്‍ത്താനാവശ്യമായ തെളിവുകള്‍ ലഭ്യമാകാത്തതു തന്നെയാണ് പ്രധാന കാരണം. പല കേസുകളും തെളിവില്ലാതെ തള്ളുന്നു. ശിക്ഷിക്കുന്നതാകട്ടെ ദുര്‍ബലമായ കേസുകളുടെ അടിസ്ഥാനത്തിലും. കൊല നടത്തുന്ന കുറ്റവാളികള്‍ നിയമത്തിന്റെ മുന്നില്‍ രക്ഷപ്പെടുന്നത് തെളിവിന്റെ അഭാവത്തിലാണ്. കെട്ടിടത്തിന്റെ നിര്‍മ്മാന രീതിയിലുള്ള ‘ആധുനികത’ - ജനലിനു തുറക്കാവുന്ന ചില്ലു ജാലകം മാത്രമേ കാണൂ, കമ്പി കാണില്ല - ഇതിനു സഹായിക്കുന്നതായി സൂചിപ്പിച്ചുവല്ലൊ.

താരതമ്യേന ഇത്തരം കേസുകള്‍ക്ക് കനത്ത ശിക്ഷ നല്‍കുന്നത് സൌദി അറേബ്യയാണ്. സൌദിയില്‍ ഇത്തരം കേസുകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ സംഭവിക്കുന്നുള്ളൂ. മനുഷ്യത്വപരമായ പരിഗണന നല്‍കി പല രാജ്യങ്ങളും സ്വീകരിക്കുന്ന ശിക്ഷയിലുള്ള മിതത്വം കുറ്റവാലികള്‍ ദുരുപയോഗപ്പെടുത്തുകയാണ്.

ഗവണ്മെന്റിന്റെ (ഇന്ത്യ) മോണിറ്ററിങ് സംവിധാനം ഉണ്ടാകുകയാണെങ്കില്‍ വിസ സംബന്ധമായ തട്ടിപ്പുകള്‍ക്കും ഒരു പരിധി വരെ തട നല്‍കാനാകും. വിസ ഒറിജിനലാണോ? നിലവില്‍ അത്തരം സ്ഥാപനമുണ്ടോ? സ്ഥാപനത്തിനു ആളെ ആവശ്യമുണ്ടോ എന്നൊക്കെ എന്തു കൊണ്ട് പരിശോധിക്കുന്നില്ല? ഈ ലേഖകന്‍ കഴിഞ്ഞ മാസം ജൊനാഥന്‍ എന്ന ഒരു ഫിലിപ്പൈന്‍ തൊഴിലാളിയുടെ കരാര്‍ അറ്റസ്റ്റ് ചെയ്യിക്കാന്‍ അവരുടെ കോണ്‍സുലേറ്റില്‍ കൊടുത്തയച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടറുടെ പേരും മൊബൈല്‍ ഫോണ്‍ നമ്പരും എഴുതാന്‍ വിട്ടു പോയിരുന്നു. കമ്പനിയുടെ വിലാസവും ഓഫീസ് ഫോണും എഴുതിയിട്ടുണ്ട്. എന്നാല്‍ കോണ്‍സുലേറ്റുകാര്‍ (ഫിലിപ്പൈന്‍) ഡയറക്ടറുടെ പേരും മൊബൈല്‍ ഫോണ്‍ നമ്പരും എഴുതി ചേര്‍പ്പിച്ച ശേഷം മാത്രമേ കോണ്‍‌ട്രാക്ട് ഒപ്പിട്ടുള്ളൂ എന്നു മാത്രമല്ല ഡയറക്ടര്‍ രമേഷ് മേത്തയെ അവിടെ വെച്ചു തന്നെ മൊബൈല്‍ ഫോണില്‍ വിളിക്കുകയും ചെയ്തു.

അത് ഫിലിപ്പൈന്‍ സ്റ്റൈല്‍! നമ്മുടെ സര്‍ക്കാര്‍ എത്ര പേര്‍ക്ക് തൊഴില്‍ കരാറുണ്ടാക്കുന്നുണ്ട്?

നിയമങ്ങള്‍ ഉണ്ടായിരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയും. ഒപ്പം തൊഴിലാളികള്‍ക്ക് അവന്‍ - അവള്‍ - ചെല്ലുന്ന രാജ്യത്തെ നിയമങ്ങളും ചുറ്റുപാടുകളെക്കുറിച്ചും എംബസികളെക്കുറിച്ചും ചെറിയ ഒരവബോധമുണ്ടാക്കുകയും ഒരു ലഘുലേഖ നല്‍കുകയും ചെയ്താല്‍ നമുക്കെന്താ ഒരു കുറച്ചില്‍?

By- പുന്നയൂര്‍ക്കുളം സെയ്നു‍ദ്ദീന്‍

How to post comments?: Click here for details

Join Facebook Fan club: Click here to be a fan

May 22, 2010

സമരങ്ങള്‍ തളര്‍ത്തുന്ന ഇന്ത്യ

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ സമരങ്ങള്‍ അനിവാര്യമായ ഒരു സാമൂഹ്യ ഘടകമായിരുന്നു. അന്ന്‌ വ്യക്തമായ തൊഴില്‍ നിയമങ്ങളുടെ അഭാവത്തില്‍ തുച്ഛശമ്പളക്കാരായ ജീവനക്കാര്‍ അക്കാര്യം ഗവണ്‍മെന്റിന്റെയും ജനങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നതിനുവേണ്ടി സമരത്തെ ഉപയോഗിച്ചു. അക്കാലത്ത്‌ അതിപ്രധാനമായ സമരകാരണം ബോണസിനെ സംബന്ധിച്ചായിരുന്നു. ഇവയ്‌ക്കെല്ലാം ഇന്ന്‌ വ്യക്തമായ നിയമങ്ങള്‍ വന്നതോടുകൂടി സമരങ്ങളുടെ എണ്ണം വളരെയേറെ കുറഞ്ഞു.



ഇപ്പോള്‍ വേറൊരു സമരകാരണം ഉദ്‌ഘാടനം ചെയ്യപ്പെട്ടിരിക്കുകയാണ്‌. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം. കേന്ദ്ര ഗവണ്‍മെന്റിനെതിരെ സംസ്ഥാന ഗവണ്‍മെന്റ്‌ സമരം ചെയ്യുമ്പോള്‍ സംസ്ഥാന ഗവണ്‍മെന്റിനെതിരെ കേന്ദ്രം ഭരിക്കുന്നവര്‍ സമരം ചെയ്യും. ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യും. ഹര്‍ത്താലുകളും ബന്ദുകളും കോടതി നിരോധിച്ചിട്ടുള്ളതാണ്‌. പക്ഷേ ഗവണ്‍മെന്റുകളുടെ ശക്തിയില്‍ ഇന്നും ഹര്‍ത്താല്‍ നിര്‍ബാധം തുടരുകയാണ്‌.

വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നടന്ന ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. ഒരു വിഭാഗം കോളേജ്‌ ജീവനക്കാര്‍ അവരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച ജി.കുമാരപിള്ള റിപ്പോര്‍ട്ട്‌ നടപ്പിലാക്കുന്നതിന്‌ ഗവണ്‍മെന്റിനെ സമീപിച്ചു. അധികാരസ്ഥര്‍ സംഘടനാനേതാക്കളോട്‌ ഉപദേശിച്ചത്‌ സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ വന്ന്‌ സമരം ചെയ്യാനാണ്‌. സംഘടനാ നേതാക്കള്‍ക്ക്‌ പ്രത്യേക രാഷ്‌ട്രീയമൊന്നുമില്ല. തന്മൂലം ആകാം അന്ന്‌ കേരള യൂണിവേഴ്‌സിറ്റി സെനറ്റു മെമ്പറും രാഷ്‌ട്രീയവും ഇല്ലാത്ത എന്നോട്‌ ഇക്കാര്യം പറഞ്ഞു. ജി.കുമാരപിള്ള റിപ്പോര്‍ട്ട്‌ ഞാന്‍ പഠിച്ചു. ശമ്പള പരിഷ്‌കരണത്തിനുള്ള നിര്‍ദ്ദേശം കൃത്യമായി റിപ്പോര്‍ട്ടിലുണ്ട്‌. അത്‌ ഗവണ്‍മെന്റ്‌ നടപ്പിലാക്കിയാല്‍ മതി. ഇതിനെന്താണ്‌ തടസ്സം? എനിക്ക്‌ മനസ്സിലായില്ല. ആ ഡിപ്പാര്‍ട്ടുമെന്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയോട്‌ ഞാന്‍ ഇത്‌ സൂചിപ്പിച്ചു. സംഘടനാ പ്രതിനിധി എന്ന നിലയിലല്ല ഒരു പൗരനെന്ന നിലയില്‍,അവര്‍ അതു പഠിക്കാം എന്ന്‌ വാഗ്‌ദാനം ചെയ്‌തു. സംഘടനാ നേതാവിനോട്‌ ഞാന്‍ ഈ വിവരം പറയുകയും സമര സാഹസങ്ങള്‍ താല്‌ക്കാലികമായി അവസാനിപ്പിക്കുകയും ചെയ്‌തു. 15 ദിവസത്തിനകം നീതിന്യായബോധമുള്ള ആ ഉദ്യോഗസ്ഥ നിവേദനം അംഗീകരിച്ച്‌ ഉത്തരവിടുകയും ചെയ്‌തു. ഇത്‌ പത്രത്തിലൊന്നും വന്നില്ല.

 
ഇതില്‍നിന്നും ഞാന്‍ മനസ്സിലാക്കി, പലപ്പോഴും അധികാരത്തില്‍ ഇരിക്കുന്നവര്‍ തന്നെയൊണ്‌ സമരം ചെയ്യുന്നതിന്‌ ഉപദേശിക്കുന്നത്‌. പിന്നീടാണ്‌ ഒത്തുതീര്‍പ്പു ഫോര്‍മുലയും ഗവണ്‍മെന്റിന്റെ സൗമനസ്യവും എല്ലാം പരസ്യപ്പെടുത്താന്‍ കഴിയുക. ``കൊച്ചു കരയാതെ പാലുകൊടുക്കുന്ന അമ്മയെപ്പോലെ'' ആകാന്‍ ഒരു ഗവണ്‍മെന്റും തയ്യാറല്ല. സമരങ്ങള്‍ പലപ്പോഴും ആഹ്വാനം ചെയ്യുന്നതും ഒത്തു തീര്‍പ്പിലെത്തിക്കുന്നതും തങ്ങളുടെ രാഷ്‌ട്രീയ നേതൃത്വത്തിന്‌ ജീവനക്കാരുടെമേലുളള പിടി കൂടുതല്‍ മുറുക്കാനാണ്‌. തങ്ങളുടെ യൂണിയനാണ്‌്‌ സമരം ചെയ്‌ത്‌ കാര്യങ്ങള്‍ നേടിയത്‌ എന്നുവരുത്തിയാല്‍ ഇതര ജീവനക്കാര്‍ തങ്ങളുടെ അണികളിലേക്ക്‌ ചേരും എന്ന്‌ അവര്‍ വിശ്വസിക്കുന്നു. ഒരിക്കല്‍ ഒരു യൂണിയന്റെ അവകാശ സമരത്തില്‍ എന്റെ ജീവനക്കാരനായിരുന്ന ഒരാള്‍ പങ്കെടുക്കുന്നതു കണ്ടു. ഇയാള്‍ മറ്റൊരു പാര്‍ട്ടിക്കാരനാണെ്‌ എനിക്ക്‌ നല്ല നിശ്ചയമുണ്ട്‌. ഞാന്‍ അയാളോടു ചോദിച്ചു. ``പാര്‍ട്ടി മാറിയോ''? ``ഇല്ല സാര്‍''. ``പിന്നെ ഇന്നലെ ജാഥായില്‍ കണ്ടല്ലോ''? ``ഭരിക്കുന്ന പാര്‍ട്ടിയോടൊത്തു നിന്നാലേ ഞങ്ങള്‍ക്കുള്ള അവകാശം കിട്ടൂ സാര്‍''.

``ശരി, നന്മ വരട്ടെ' എന്നു ഞാന്‍ ആശംസിച്ചു. നന്മ വരുകയും ചെയ്‌തു!
വലിയ ഫാക്‌ടറികളില്‍ പലപ്പോഴും ജീവനക്കാരെക്കൊണ്ട്‌ സമരം ചെയ്യിക്കുന്നത്‌ മാനേജ്‌മെന്റുതെയാണ്‌ എന്ന കാര്യം എനിക്കു നന്നായി അറിയാം. ഉദാഹരണം ``മാവൂര്‍ റയോണ്‍സ്‌ ഫാക്‌ടറി''. ഒരു കാലത്ത്‌ ഇതര വ്യവസായങ്ങള്‍ക്കാവശ്യമായ ഒരു അസംസ്‌കൃത വസ്‌തുവാണ്‌ മാവൂര്‍ റയോണ്‍സ്‌ ഫാക്‌ടറി ഉദ്‌പാദിപ്പിച്ചിരുന്നത്‌. ഈ അസംസ്‌കൃത വസ്‌തുവിന്റെ കുത്തക വിതരണക്കാര്‍ ഫാക്‌ടറിയുമായി അടുത്തു ബന്ധമുള്ളവരായിരുന്നു. 6 മാസം നന്നായി ഫാക്‌ടറി പ്രവര്‍ത്തിപ്പിച്ച്‌ വിഭവങ്ങള്‍ വിതരണക്കാര്‍ക്ക്‌ കൊടുക്കുന്നു. വിതരണക്കാര്‍ അത്‌ പൂഴ്‌ത്തി വയ്‌ക്കുന്നു. 6 മാസംകൊണ്ട്‌ ഒരു കൊല്ലത്തേക്കാവശ്യമായ സ്റ്റോക്ക്‌ സമ്പാദിച്ചാല്‍ എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടാക്കി ഫാക്‌ടറിയില്‍ സമരം നടത്തും, ലേ ഓഫ്‌ പ്രഖ്യാപിക്കും. ലേ ഓഫ്‌ പ്രഖ്യാപിക്കുമ്പോള്‍ ഉല്‌പന്നത്തിന്‌ മാര്‍ക്കറ്റില്‍ ന്യായമായും വില ഉയര്‍ത്താന്‍ ഏജന്റിനു കഴിയും. തൊഴിലാളിക്ക്‌ ശമ്പളവും നഷ്‌ടപ്പെടും. അങ്ങനെ വില ഉയര്‍ത്തി ഫാക്‌ടറികള്‍ക്കു നല്‍കിയതിനു ശേഷമാണ്‌ ലേ ഓഫ്‌ പിന്‍വലിക്കുന്നത്‌. അപ്പോഴേക്കും ലക്ഷക്കണക്കിന്‌ പണം വിതരണക്കാര്‍ക്ക്‌ ലഭിച്ചിരിക്കും.

ഫാക്‌ടറി ഉടമകള്‍ക്ക്‌ ആദായവും
ഇപ്പോള്‍ ബിര്‍ളാ തന്നെ ഈ വിഭവം ഉല്‌പാദിപ്പിക്കുതിന്‌ വടക്കേ ഇന്ത്യയില്‍ ഫാക്‌ടറി സ്ഥാപിച്ചിട്ടുണ്ട്‌. കേരളത്തിലെ ഫാക്‌ടറിയിലെ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും എല്ലാം വളരെ ഉയര്‍ന്നതായിരുന്നു. തന്മൂലം ഫാക്‌ടറി അടച്ചു പൂട്ടുന്നതാണ്‌ ആദായകരമെന്ന്‌ ബിര്‍ളാ കമ്പനിയുടെ തലച്ചോര്‍ അവരോട്‌ പറഞ്ഞു. ഫാക്‌ടറിക്കുള്ളില്‍ തൊഴിലാളികളെക്കൊണ്ട്‌ സമരം ചെയ്യിച്ചു. പരിസ്ഥിതി വാദികളെക്കൊണ്ട്‌ സമരം ചെയ്യിപ്പിച്ചു. അവസാനം ഫാക്‌ടറി പൂട്ടി. അപ്പോഴേക്കും ബിര്‍ളാ അവിടെ മുതലിറക്കിയതിന്റെ നൂറിരട്ടി എങ്കിലും നേടിയിട്ടുണ്ടായിരിക്കും? ഇന്ന്‌ മാവൂര്‍ റയോണ്‍സ്‌ ഫാക്‌്‌ടറി ഇരുന്ന സ്ഥലത്തിന്റെ മാര്‍ക്കറ്റ്‌ വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ബിര്‍ളയ്‌ക്ക്‌ എന്തു നഷ്‌ടം? അവിടെയാണ്‌ ബിസിനസ്‌ തലച്ചോറ്‌!

ഒരുകാലത്ത്‌ ട്രെയ്‌ഡ്‌ യൂണിയന്‍ നേതാക്കന്മാര്‍ അതീവ സമ്പന്നരായിരുന്നു. കാരണം ഓരോ സമരത്തോടനുബന്ധിച്ച്‌ തൊഴിലാളികളില്‍നിന്നും പിരിവ്‌ നടത്തുന്നു. ഒത്തുതീര്‍പ്പ്‌ അവസരത്തില്‍ വിട്ടു വീഴ്‌ചകള്‍ക്കായി മനേജ്‌മെന്റും പണം നല്‍കുന്നു.
കിഴക്കന്‍ മേഖലയിലെ തേയില തോട്ടത്തില്‍ ഇത്‌ ഒരു പതിവായിരുന്നു എന്ന്‌ ഒരു തോട്ടം ഉടമ എന്നോടു പറഞ്ഞതോര്‍ക്കുന്നു.
ഇന്ന്‌ സ്റ്റേറ്റ്‌ ഗവണ്‍മെന്റിനെതിരെ കേന്ദ്രം ഭരിക്കുന്നവരും കേന്ദ്രത്തിനെതിരെ സ്റ്റേറ്റും സമരം ചെയ്യുതിന്റേയും ലക്ഷ്യം ഒന്നുതന്നെയാണ്‌. സ്റ്റേറ്റിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ തങ്ങളുടെ സമരം ഉപകരിച്ചു എന്ന്‌ മണ്ടന്മാരായ ജനങ്ങളെ അറിയിക്കണം!

കേന്ദ്രഗവണ്‍മെന്റിനുവേണ്ടി സമരം ചെയ്യുവര്‍ കേന്ദ്ര ഗവണ്‍മെന്റ്‌, സ്റ്റേറ്റ്‌ ഗവണ്‍മന്റിന്‌ എന്തെല്ലാം കൊടുത്തു എന്നും ജനങ്ങളെ അറിയിക്കണം. ഈ സമരങ്ങളുടെ മധ്യത്തില്‍ യാതന അനുഭവിക്കുന്നത്‌ സാധാരണക്കാരായ മനുഷ്യരാണ്‌. എല്ലാ മാധ്യമങ്ങളും ഇത്തരം സമരങ്ങളെ അപലപിക്കാറുണ്ട്‌. കോടതി അപലപിക്കുന്നു. ജനങ്ങളും ഉള്ളിന്റെയുള്ളില്‍ അപലപിക്കുന്നു. പക്ഷേ ഈ അപലപനത്തിന്റെ വീചികളൊന്നും ആരുടെയും സമര തീരുമാനങ്ങളെ സ്വാധീനിക്കുന്നില്ലാ എന്നു വ്യക്തം.

By: ജോസഫ്‌ പുലിക്കുന്നേല്‍

How to post comments?: Click here for details

Join Facebook Fan club: Click here to be a fan

May 17, 2010

എന്താണ്‌ "ഫ്രീ" സെക്‌സ്‌ ??? (Free SEX)

പ്രിയങ്കരനായ ഗുരോ,

അങ്ങയെക്കുറിച്ച്‌ എഴുതപ്പെട്ടു പോരുന്നതും ആളുകള്‍ പറഞ്ഞു പോരുന്നതും, അക്രമാസക്തമായ എന്‍കൗണ്ടര്‍ സെക്ഷനുകളോടും മനോനിയന്ത്രണങ്ങളോടും കൂടിയ സമ്മിശ്രമായ ലൈംഗിക ബന്ധങ്ങളില്‍ വിശ്വസിക്കുന്ന ``ഫ്രീ സെക്‌സ്‌ ഗുരു'' എന്നാണ്‌. ശരിയോ തെറ്റോ?

" നിങ്ങള്‍ വിചാരിക്കുന്നത്‌ സെക്‌സിന്‌ പ്രതിഫലം നല്‍കപ്പെടണമെന്നാണോ? അത്‌ `ഫ്രീ' ആയിരിക്കാന്‍ പാടില്ലേ? അതിന്‌ പണം നല്‍കണമോ?



എന്റെ അഭിപ്രായത്തില്‍ സെക്‌സ്‌ എന്നത്‌ ലളിതവും മനോഹരവുമായ ഒരു സ്വാഭാവിക പ്രതിഭാസമാണ്‌. രണ്ടു വ്യക്തികള്‍ അന്യോന്യം ഊര്‍ജ്ജം പങ്കുവെയ്‌ക്കണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ ആര്‍ക്കും ഇടപെടേണ്ട കാര്യമില്ല. മാത്രമല്ല `ഫ്രീ സെക്‌സ്‌' എന്ന പദം വിരല്‍ ചൂണ്ടുന്നത്‌ നിങ്ങള്‍ക്ക്‌ ലൈംഗികതയും ഒരു വില്‍പനചരക്ക്‌ ആണ്‌ എന്നതിലേക്കാണ്‌. അതായത്‌ അത്‌ വിലകൊടുത്ത്‌ വാങ്ങേണ്ടിയിരിക്കുന്നു - ഒന്നുകില്‍ ഒരു ദിവസത്തേക്ക്‌ ഒരു അഭിസാരികയില്‍ നിന്നോ അല്ലെങ്കില്‍ ഒരു ജീവിതകാലത്തേക്ക്‌ ഒരു ഭാര്യയില്‍ നിന്നോ. രണ്ടായാലും അത്‌ വിലകൊടുത്ത്‌ വാങ്ങേണ്ടതാണ്‌. പണം നല്‍കപ്പെടേണ്ടതാണ്‌ എന്ന്‌.

അതേ ഞാന്‍ ഫ്രീ സെക്‌സില്‍ വിശ്വസിക്കുന്നു. സെക്‌സ്‌ എന്നത്‌ പങ്കുവെയ്‌ക്കുവാനുള്ള, ആഹ്ലാദിക്കുവാനുള്ള ഏതൊരാളുടേയും ജന്മാവകാശമാണ്‌ എന്നു ഞാന്‍ വിശ്വസിക്കുന്നു. അതില്‍ ഗുരുതരമായി ഒന്നുമില്ല. ഞാന്‍ `ഫ്രീ സെക്‌സ്‌' പഠിപ്പിക്കുന്നു എന്ന്‌ പറഞ്ഞുകൊണ്ടിരിക്കുന്ന ആളുകള്‍ യഥാര്‍ത്ഥത്തില്‍ രോഗാതുരരാണ്‌.അവര്‍ ലൈംഗികമായ അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കുന്നവരാണ്‌ ''.

-ഗുഡ്‌മോര്‍ണിംഗ്‌ അമേരിക്കയിലെ
കെന്‍ കാഷിവഹറയുമായി ഉള്ള അഭിമുഖത്തില്‍ നിന്ന്‌

ഞാനൊരു പുസ്‌തകം എഴുതിയിട്ടുണ്ട്‌ - എഴുതിയതല്ല, എന്റെ പ്രഭാഷണങ്ങള്‍ ശേഖരിക്കപ്പെട്ടതാണ്‌. അതിന്റെ പേര്‍ ലൈംഗികതയില്‍ നിന്ന്‌ അതിബോധത്തിലേക്ക്‌ എന്നാണ്‌. അതിനുശേഷം എന്റെ നൂറുകണക്കിന്‌ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ആരു മറ്റൊന്നും വായിക്കുന്നതായി തോന്നുന്നില്ല, പ്രത്യേകിച്ച്‌ ഇന്ത്യയില്‍. അവരെല്ലാം ലൈംഗികതയില്‍ നിന്ന്‌ അതിബോധത്തിലേക്ക്‌ വായിക്കുന്നു. അവരെല്ലാം അതിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. എല്ലാവരും അതിനെതിരാണ്‌. അതിനെതിരായി ഇപ്പോഴും ലേഖനങ്ങള്‍ എഴുതപ്പെടുന്നു, പുസ്‌തകങ്ങള്‍ എഴുതപ്പെടുന്നു. മഹാത്മാക്കളെല്ലാം അതിനെ എതിര്‍ത്തുകൊണ്ടിരിക്കുന്നു. മറ്റൊരു പുസ്‌തകവും ആരു പരാമര്‍ശിക്കുന്നില്ല, മറ്റൊരു പുസ്‌തകവും ആരും നോക്കുന്നുപോലുമില്ല. നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടോ, ഞാന്‍ ഒരേയൊരു പുസ്‌തകം മാത്രമേ എഴുതിയിട്ടുള്ളൂ എന്നതു പോലെ.
ആളുകള്‍ക്ക്‌ അതൊരു വ്രണമായിത്തീര്‍ന്നിരിക്കുന്നു. സെക്‌സ്‌ ഒരു വ്രണമായി മാറിയിരിക്കുന്നു. അത്‌ ഉണക്കേണ്ടിയിരിക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം രതിമൂര്‍ച്ച നിങ്ങള്‍ക്ക്‌ ധ്യാനത്തിന്റെ ആദ്യദര്‍ശനം നല്‍കുന്നു. കാരണം മനസ്സ്‌ നിലയ്‌ക്കുന്നു. കാലം നിലയ്‌ക്കുന്നു. ആ അല്‌പ നിമിഷങ്ങളില്‍ കാലമില്ല, മനസ്സില്ല. നിങ്ങള്‍ കേവലം നിശ്ശബ്‌ദനും ആനന്ദവാനുമാകുന്നു.

ഞാന്‍ അത്‌ പറയുന്നു - ഈ വിഷയത്തിലേക്കുള്ള എന്റെ ശാസ്‌ത്രീയ സമീപനമാണിത്‌, കാരണം മനസ്സവിടെയില്ലെങ്കില്‍, സമയം ഇല്ലെങ്കില്‍, നിങ്ങള്‍ ഒരു പരമാനന്ദത്തിന്റെ അവസ്ഥയിലേക്ക്‌ പ്രവേശിക്കുമെന്ന്‌ കണ്ടുപിടിക്കുവാന്‍ മനുഷ്യന്‌ മറ്റൊരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. സെക്‌സ്‌ ഒഴികെ മനസ്സിനപ്പുറം പോകുവാന്‍, കാലത്തിനപ്പുറം പോകുവാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ടെന്ന്‌ മനസ്സിലാക്കുവാന്‍ മനസ്സിന്‌ മറ്റു യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. തീര്‍ച്ചയായും ലൈംഗികതയായിരുന്നു ധ്യാനാത്മകതയുടെ ആദ്യദര്‍ശനം അവന്‍ നല്‍കിയത്‌. എന്നാല്‍ ഞാന്‍ ആളുകളോട്‌ സത്യം പറയുന്നതുകൊണ്ട്‌ ഞാന്‍ ലോകം മുഴുവനും അപലപിക്കപ്പെടുകയാണ്‌.
എങ്ങനെയാണ്‌ മനുഷ്യന്‍ ധ്യാനം കണ്ടെത്തിയതെന്ന്‌ വിശദീകരിക്കുവാനുള്ള മറ്റൊരു ആശയവും ആരും മുന്നോട്ടു വെയ്‌ക്കുന്നില്ല. വഴിയോരത്തുകൂടി വെറുതെ കയ്യും വീശി നടന്നുകൊണ്ട്‌ നിങ്ങള്‍ക്കത്‌ കണ്ടു പിടിക്കാനാവില്ല - അതവിടെ കിടക്കുകയാണ്‌. നിങ്ങള്‍ അങ്ങോട്ടുപോയി ആ ധ്യാനം പെറുക്കിയെടുക്കണം. എവിടെയാണ്‌ നിങ്ങള്‍ ധ്യാനം കണ്ടെത്തിയത്‌?
ഞാന്‍ ലോകം മുഴുവന്‍ ചര്‍ച്ചചെയ്യപ്പെടുന്നു, അപലപിക്കപ്പെടുന്നു, ലൈംഗികതയില്‍ നിന്ന്‌ അതിബോധത്തിലേക്ക്‌ നീങ്ങുന്നതിനെക്കുറിച്ച്‌ ഞാന്‍ സംസാരിക്കുന്നതുകൊണ്ടു മാത്രം. എന്നാല്‍ എന്തുകൊണ്ടാണ്‌ അവര്‍ എന്നെ അധിക്ഷേപിക്കുന്നതെന്ന്‌ ആരും ഒരു വിശദീകരണവും നല്‍കിയിട്ടില്ല. അതിനുകാരണം എന്റെ പുസ്‌തകമാണ്‌, അതാകട്ടെ മുപ്പത്തിനാലു ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും ഡസനുകളോളം പതിപ്പുകള്‍ ഇറങ്ങുകയും, എല്ലാ സന്യാസികളും വായിക്കുകയും ചെയ്യുന്നു. അവര്‍ ഹിന്ദുവായാലും ജൈനരായാലും ക്രിസ്‌ത്യാനികളായാലും അല്ലെങ്കില്‍ ബുദ്ധ മതക്കാരായാലും, സന്യാസികളാണ്‌ ആ പുസ്‌തകത്തിന്റെ ഏറ്റവും നല്ല ഉപഭോക്താക്കള്‍. മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ഇവിടെ പൂനെയില്‍ ഒരു ജൈമ മത സമ്മേളനം ഉണ്ടായിരുന്നു. അപ്പോള്‍ എന്റെ സെക്രട്ടറി എന്നെ അറിയിച്ചു: ``ഇത്‌ വിചിത്രമായിരിക്കുന്നു, ജൈനസന്യാസികള്‍ വരികയും ഒരു പുസ്‌തകത്തിന്‌ മാത്രം ആവശ്യപ്പെടുകയും ചെയ്യുന്നു, ലൈംഗികതയില്‍ നിന്ന്‌ അതിബോധത്തിലേക്ക്‌ അതിനുശേഷം അവര്‍ അത്‌ തങ്ങളുടെ വസ്‌ത്രങ്ങള്‍ക്കുള്ളില്‍ മറച്ചുകൊണ്ട്‌ നിശ്ശബ്‌ദരായി വാതിലിലൂടെ പുറത്തേക്ക്‌ പോകുന്നു. ആരും അവരെ കാണുന്നുമില്ല.''

ആ പുസ്‌തകം, ലൈംഗികതയില്‍ നിന്ന്‌ അതിബോധത്തിലേക്ക്‌ ലൈംഗികതയെക്കുറിച്ചുള്ളതല്ല. അത്‌ അതിബോധത്തെക്കുറിച്ചുള്ളതാണ്‌. എന്നാല്‍ എന്റെ ചിന്തകളില്‍ നിന്ന്‌ അപ്പുറം ശാശ്വതമായ ശാന്തിയിലേക്ക്‌, മൗനത്തിലേക്ക്‌ കടക്കുവാന്‍ ഏതോ ചില വഴികളുണ്ടെന്ന്‌, വാതായനങ്ങളുണ്ടെന്ന്‌ കണ്ടെത്തുവാന്‍ മനുഷ്യന്‌ സാധ്യമാകുന്ന ഒരേഒരു വഴി രതിമൂര്‍ച്ച മാത്രമാണ്‌. അത്‌ നിമിഷം മാത്രമേ നീണ്ടു നില്‍ക്കുന്നുള്ളൂവെങ്കിലും ആ നിമിഷം അനന്തതയാകുന്നു - എല്ലാം നിലയ്‌ക്കുന്നു. നിങ്ങള്‍ എല്ലാ ദുഃഖങ്ങളും ഉത്‌ക്കണ്‌ഠകളും പിരിമുറുക്കങ്ങളും മറക്കുന്നു.

ലൈംഗികതയില്‍ നിന്ന്‌ അതിബോധത്തിലേക്ക്‌ പ്രവേശിക്കുവാന്‍ സാധ്യമാണെന്ന്‌ ഞാന്‍ നിങ്ങളോട്‌ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. നിങ്ങള്‍ക്കെല്ലാം വളരെ സന്തോഷവുമായി - ``ലൈംഗികതയില്‍ നിന്ന്‌'' എന്നു മാത്രമേ നിങ്ങള്‍ കേള്‍ക്കുന്നുള്ളൂ. ``അതിബോധത്തിലേക്ക്‌'' എന്നത്‌ നിങ്ങള്‍ കേള്‍ക്കുന്നില്ല.
എനിക്ക്‌ എതിര്‌ നില്‍ക്കുന്നവരുടെയും അനുകൂലിക്കുന്നവരുടേയും കാര്യം ഒരേപോലെ! മനുഷ്യരെല്ലാവരും ഏതാണ്ട്‌ ഒരു പോലെയാണ്‌; സുഹൃത്തുക്കളും ശത്രുക്കളും വളരെ വ്യത്യസ്‌തരല്ല. എന്റെ എതിരാളികള്‍ എന്നെ തെറ്റിദ്ധരിച്ചുകൊണ്ടിരിക്കുന്നു, അത്‌ മനസ്സിലാക്കാവുന്നതാണ്‌. എന്നാല്‍ എന്നെ പിന്തുണയ്‌ക്കുന്നവരും എന്നെ തെറ്റിദ്ധരിച്ചുകൊണ്ടിരിക്കുന്നു; അത്‌ ഒരിക്കലും മനസ്സിലാക്കാവുന്നതല്ല.എതിരാളികളോട്‌ ക്ഷമിക്കപ്പെടാവുന്നതാണ്‌. എന്നാല്‍ പിന്തുണയ്‌ക്കുന്നവര്‍ ക്ഷമിക്കപ്പെടാവുന്നവരല്ല. ഞാന്‍, ലൈംഗികത വിഡ്‌ഢിത്തമാണെന്ന്‌ പറഞ്ഞതു കാരണം കുപിതരായ പലരും എനിക്ക്‌ എഴുതിയിരിക്കുന്നു. എന്റെ സന്യാസികളില്‍ ഒരാള്‍ എനിക്കെഴുതിയിരിക്കുന്നു: ``ലൈംഗികത വിഡ്‌ഢിത്തമാണെന്ന്‌ പറയാന്‍ നിങ്ങളുടെ ചങ്കുറപ്പ്‌ അതിഗംഭീരം തന്നെ!''. അവള്‍ക്ക്‌ തന്നെ വേദനിപ്പിക്കുന്നതായി അനുഭവപ്പെട്ടിരിക്കണം. എനിക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നു: നിങ്ങള്‍ ഒരു പ്രത്യേകരീതിയില്‍ ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ വിഡ്‌ഢിത്വമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നത്‌ നിങ്ങള്‍ക്ക്‌ ഇഷ്‌ടമുണ്ടാവില്ല, ആരും വിഡ്‌ഢിയെന്ന്‌ വിളിക്കപ്പെടാന്‍ ഇഷ്‌ടപ്പെടുന്നില്ല. അത്‌ ലൈംഗികതയെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ നീരസമുണ്ടായിരിക്കുന്നതിന്റെ പ്രശ്‌നമല്ല - അത്‌ നിങ്ങളുടെ ജീവിതമാണ്‌; അത്‌ വിഡ്‌ഢിത്തമായിരിക്കുകയും നിങ്ങള്‍ അത്‌ ജീവിതത്തില്‍ അനുഭവിക്കുകയും ചെയ്യുകയാണെങ്കില്‍, അപ്പോള്‍ നിങ്ങള്‍ ആണ്‌ വിഡ്‌ഢിയായിത്തീരുന്നത്‌. അത്‌ നിങ്ങളെ വേദനിപ്പിക്കുന്നു. എന്നാല്‍ അത്‌ വേദനിപ്പിക്കുന്നതാണെങ്കിലും എനിക്കത്‌ പറയേണ്ടിയിരിക്കുന്നു. കാരണം ജീവിതത്തില്‍ അതിലപ്പുറം ചിലതുമുണ്ടെന്ന്‌, അതിനേക്കാള്‍ ഉയര്‍ന്ന ചിലത്‌, അതിനേക്കാള്‍ മഹത്തരമായ ചിലത്‌. അതിനേക്കാള്‍ എത്രയോ അധികം ആനന്ദകരമായ ചിലത്‌ ജീവിതത്തില്‍ ഉണ്ടെന്ന്‌ നിങ്ങളെ ബോധവാനാക്കിത്തീര്‍ക്കുന്നതിനുള്ള ഒരേയൊരു മാര്‍ഗ്ഗമതാണ്‌.
ലൈംഗികത ഒരു തുടക്കമാകുന്നു - അത്‌ ഒരു അന്ത്യമല്ല. അത്‌ ഒരു തുടക്കമായി എടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല. നിങ്ങള്‍ അതില്‍ അള്ളിപ്പിടിക്കുവാന്‍ തുടങ്ങിയാല്‍, അപ്പോള്‍ കാര്യങ്ങള്‍ തെറ്റിലേക്ക്‌ നീങ്ങുന്നു.

ലൈംഗികവേഴ്‌ചയ്‌ക്കുശേഷം ചുരുങ്ങിയത്‌ ഒരു മണിക്കൂറെങ്കിലും സാസനിലിരിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക്‌ അറിയാറാകും, ഞാന്‍ എന്താണ്‌ പറയുന്നതെന്ന്‌? നിങ്ങള്‍ക്ക്‌ മനസ്സിലാകും, ലൈംഗികത വിഡ്‌ഢിത്വമാണെന്ന്‌ പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത്‌ എന്താണെന്ന്‌, അങ്ങനെ സാസനിലിരിക്കുമ്പോള്‍ എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ നിരീക്ഷിച്ചുകൊണ്ടിരിക്കുക. നിങ്ങള്‍ അതിന്റെ ഉടമയായിരുന്നുവോ അതോ അടിമയോ? നിങ്ങള്‍ അതിന്റെ ഉടമയായിരുന്നെങ്കില്‍ അപ്പോള്‍ അത്‌ വിഡ്‌ഢിത്തമല്ല. നിങ്ങള്‍ ഒരു അടിമയായിരുന്നെങ്കില്‍ അത്‌ വിഡ്‌ഢിത്വമാകുന്നു - കാരണം അത്‌ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ അടിമത്വം കൂടുതല്‍ കൂടുതല്‍ ശക്തമാക്കുകയാണ്‌, നിങ്ങള്‍ നിങ്ങളുടെ അടിമത്വത്തെ തീറ്റിപ്പോറ്റുകയാണ്‌.

ഞാന്‍ എന്താണ്‌ നിങ്ങളോട്‌ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന്‌ മനസ്സിലാക്കുവാന്‍ ധ്യാനത്തിലൂടെ മാത്രമേ നിങ്ങള്‍ക്ക്‌ കഴിയൂ. അത്‌ വാദ പ്രതിവാദത്തിലൂടെ തീരുമാനിക്കപ്പെടേണ്ട ഒരു പ്രശ്‌നമല്ല. നിങ്ങളുടെ സ്വന്തം ധ്യാനത്തിലൂടെ മാത്രമേ, നിങ്ങളുടെ സ്വന്തം തിരിച്ചറിവിലൂടെ മാത്രമേ, നിങ്ങളുടെ സ്വന്തം അവബോധത്തിലൂടെ മാത്രമേ, അത്‌ തീരുമാനിക്കുവാന്‍ കഴിയൂ.
ഞാനൊരിക്കലും ``ഫ്രീ സെക്‌സ്‌'' പഠിപ്പിച്ചിട്ടില്ല. ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ ലൈംഗികതയുടെ ദിവ്യത്വമാണ്‌.

ലൈംഗികതയെ പ്രേമത്തിന്റെ മണ്‌ഡലത്തില്‍ നിന്നും നിയമത്തിന്റെ മണ്‌ഡലത്തിലേക്ക്‌ തരം താഴ്‌ത്തരുത്‌ എന്നാണ്‌ ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. നിങ്ങളുടെ ഭാര്യയായിപ്പോയതുകൊണ്ടുമാത്രം - നിങ്ങളവളെ കേവലം പ്രേമിക്കുന്നതിനാലല്ല - ഒരു സ്‌ത്രീയെ നിങ്ങള്‍ സ്‌നേഹിക്കേണ്ടിവരുന്ന നിമിഷം അത്‌ വ്യഭിചാരമായിത്തീരുന്നു. നിയമാനുസൃതമായ വ്യഭിചാരം. ഞാന്‍ വ്യഭിചാരത്തിനെതിരാണ്‌ അത്‌ നിയമാനുസൃതമോ അല്ലാത്തതോ ആയാലും. ഞാന്‍ പ്രേമത്തില്‍ വിശ്വസിക്കുന്നു.

രണ്ട്‌ വ്യക്തികള്‍ തമ്മില്‍ അന്യോന്യം സ്‌നേഹിക്കുന്നുവെങ്കില്‍ ആ സ്‌നേഹം നിലനില്‍ക്കുന്നിടത്തോളം കാലം അവര്‍ക്ക്‌ ഒരുമിച്ച്‌ ജീവിക്കുവാന്‍ കഴിയും. സ്‌നേഹം ഇല്ലാതാകുന്ന നിമിഷം, അവര്‍ മാന്യമായി വേര്‍പിരിയേണ്ടതാണ്‌.

ഫ്രീ സെക്‌സിനെ സംബന്ധിക്കുന്ന യാതൊന്നും ഞാന്‍ ഒരിക്കലും പഠിപ്പിച്ചിട്ടില്ല. ഈ മണ്ടന്മാരായ ഇന്ത്യന്‍ മഞ്ഞ പത്ര പ്രവര്‍ത്തകരാണ്‌ എന്റെ തത്വശാസ്‌ത്രത്തെയാകെ വെറും രണ്ടു വാക്കുകളില്‍ ഒതുക്കിയിരിക്കുന്നത്‌. ഞാന്‍ നാനൂറ്‌ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ - ഒരു പുസ്‌തകം മാത്രമാണ്‌ ലൈംഗികതയെ സംബന്ധിച്ചുള്ളത്‌, മുന്നൂറ്റിതൊണ്ണൂറ്റൊമ്പതു പുസ്‌തകങ്ങളും ആരു ശ്രദ്ധിക്കുന്നില്ല. സെക്‌സിനെ സംബന്ധിക്കുന്ന പുസ്‌തകം മാത്രം - അതും സെക്‌സിനുവേണ്ടിയുള്ളതല്ല. അതു ലൈംഗികോര്‍ജ്ജത്തെ എങ്ങനെ ആദ്ധ്യാത്മികോര്‍ജ്ജമാക്കി പരിവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ളതാണ്‌. വാസ്‌തവത്തില്‍ അത്‌ ലൈംഗിക വിരുദ്ധമാണ്‌! അവര്‍ ഇത്രയും കാലമായി ചെയ്‌തുകൊണ്ടിരിക്കുന്നത്‌ ആളുകള്‍ക്ക്‌ തെറ്റായ വിവരങ്ങള്‍ നല്‍കി ആ തെറ്റായ വിവരങ്ങളെ അഭിധ്വംസിക്കലാണ്‌. അവ ഒരിക്കലും എന്നെ നേരാംവണ്ണം പ്രതിനിധീകരിച്ചിട്ടില്ല; അല്ലാത്തപക്ഷം ഇന്ത്യ ഇത്രകണ്ട്‌ ധിഷണാശൂന്യമാണെന്ന്‌ ഞാന്‍ കരുതുന്നില്ല. തന്ത്രായേപ്പോലുള്ള ഒരു തത്വശാസ്‌ത്രത്തെ ഉല്‍പ്പാദിപ്പിച്ച നാട്‌, ഖജുരാഹോ, കോനാര്‍ക്ക്‌ എന്നിവ പോലുള്ള ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ഒരു നാട്‌, ഞാന്‍ പറയുന്നത്‌ എന്താണെന്ന്‌ മനസ്സിലാകാതിരിക്കാന്‍ മാത്രം ബുദ്ധിശൂന്യമാവില്ല. ഖജുരാഹോ തന്നെ അതിന്റെ തെളിവ്‌. തന്ത്രായുടെ സാഹിത്യമത്രയും എനിക്കുള്ള തെളിവത്രെ. തന്ത്രാ പോലുള്ള എന്തെങ്കിലുമൊന്ന്‌ നിലനിന്നിട്ടുള്ള ഒരേ ഒരു രാജ്യം ഇന്ത്യ മാത്രമാണ്‌. ലോകത്തില്‍ മറ്റൊരിടത്തും ലൈംഗികോര്‍ജ്ജത്തെ ആദ്ധ്യാത്മികോര്‍ജ്ജമാക്കി പരിവര്‍ത്തിപ്പിക്കുന്നതിനുള്ള യാതൊരു ശ്രമവും നടന്നിട്ടില്ല - ഞാന്‍ ചെയ്‌തുകൊണ്ടിരിക്കുന്നതും അതാണ്‌. എന്നാല്‍ പത്രക്കാര്‍ക്ക്‌ യാഥാര്‍ത്ഥ്യത്തിലല്ല താല്‌പര്യം; അവര്‍ക്ക്‌ സെന്‍സേഷണലിസത്തിലാണ്‌ താല്‌പര്യം.


(കടപ്പാട്‌ ഓഷോ കമ്മ്യൂണ്‍ ഇന്റര്‍നാഷ്‌ണല്‍ പൂന - 2004, ലൈംഗികതയുടെ അതിവര്‍ത്തനം എന്ന പുസ്‌തകത്തില്‍ നിന്ന്‌)

ഓഷോ (1931-1990)
യഥാര്‍ത്ഥ പേര്‌ രജനീഷ്‌ ചന്ദ്രമോഹന്‍ ജെയിന്‍.മധ്യപ്രദേശിലെ കച്ച്‌വാഡയില്‍ ജനിച്ചു. 1970 മുതല്‍ ഭഗവാന്‍ ശ്രീ രജനീഷ്‌ എന്ന വിശേഷണത്തില്‍ അറിയപ്പെട്ടു. 1980 മുതല്‍ ഓഷോ എന്ന പേര്‌ സ്വീകരിച്ചു. പൂനെയില്‍ ആശ്രമം സ്ഥാപിച്ചു ധ്യാനം പ്രചരിപ്പിച്ചുതുടങ്ങി. 1981-ല്‍ യു എസ്സിലെ ഓറിഗണില്‍ രജനീഷ്‌ പുരം എന്ന ആശ്രമം സ്ഥാപിച്ചു. ഓഷോ ചെയ്‌ത പ്രഭാഷണങ്ങള്‍ 600-ല്‍ പരം വോള്യങ്ങളിലായി മുപ്പതിലധികം ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ ആത്മീയവിഷയങ്ങളിലും ഇദ്ദേഹത്തിന്റേതായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്‌. യു എസ്സില്‍ നിന്ന്‌ തിരിച്ചെത്തി പൂനെ കേന്ദ്രമായി തന്റെ ചിന്താധാരകളെ ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിനിടയില്‍ 1990 ജനുവരി 19 ന്‌, അന്‍പത്തിയെട്ടാം വയസ്സില്‍ പൂനെയിലെ ആശ്രമത്തില്‍ വെച്ച്‌ ലോകത്തോട്‌ വിട പറഞ്ഞു.

How to post comments?: Click here for details

Join Facebook Fan club: Click here to be a fan

May 16, 2010

"കഥ തുടരും" - Kadha Thudarum (Review)

(സത്യന്‍ അന്തിക്കാടിന്റെ അന്‍പതാമത്തെ ചിത്രം )
-------------------------------------------------



ട്രൂ ലൈന്‍ സിനിമയുടെ ബാനെരില്‍ തങ്ങച്ചന്‍ ഇമ്മനുഎല് നിര്‍മിച്ച ഈ ചലച്ചിത്രത്തിന്റെ കഥ സംവിധാനം സത്യന്‍ അന്തിക്കാട്‌ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വേണു വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് ഈണം നല്ക്കിയത് ഇളയരാജ.

ജയറാം ,മമതമോഹന്ദാസ്,ആസിഫലി ,ഇന്നസന്ടു ,മാമുക്കോയ ,KPAC ലളിത ,ബേബി അനഘാ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു


തികച്ചും നായിക പ്രാധാന്യം ഉള്ള വളരെ ചെറിയ ഒരു കഥ രണ്ടര മണിക്കൂര് നമ്മളെ യഥൊരു വിധ മുഷിപ്പിരും തോന്നാതെ കണ്ടിരിപ്പിക്കാന്‍ സത്യന്‍ അന്തികാടിനു കഴിഞ്ഞു , ഇപ്പോള്‍ ഇറങ്ങുന സൂപ്പര്‍ താരങ്ങളുടെ തട്ട് പൊളിപ്പന്‍ പടങ്ങള്‍,അതും Titile റോള്‍ ചിത്രങ്ങള്‍ കണ്ടു മുഷിഞ്ഞു ഇരിക്കുന്ന ഒരു സാധാരണ മലയാളി പ്രേക്ഷകനോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞു സത്യന്‍ അന്തികാടിനു തികച്ചും നായിക പ്രധാനിയം ഉള്ള ഈ ചിത്രം ചിത്രത്തില്‍ ഉടനീളം നായിക ജീവിതവുമായി സമരസ പെട്ട് ജീവിക്കാന്‍ പാട് പെടുന്നത് വരച്ചു കാട്ടിട്ടുണ്ട്, പിന്നെ സമകാലിനപ്രശങ്ങളിലേക്ക് ഒരു എത്തി നോട്ടവും ഉണ്ട് ,റിയാലിറ്റി ഷോ, ജാഥയ്ക്ക് ആളെ കുട്ടല്‍ അതിലും പ്രാധാന്യം ലളിത ചേച്ചിയുടെ ഐറ്റം ആണ് പെണ്ണ് വിചാരിച്ചാല്‍ എപ്പോ വേനമെങ്ങിലം കണ്ണിരു വരുമെന്ന് പറഞ്ഞു കണ്ണിരു പൊഴിക്കുന്ന ഒരു സീന് , അത് കലക്കി , പിന്നെ വാടക ഗുണ്ടകളുടെ ചില സാഹസങ്ങള്‍ അസിഫ് അലി തന്റെ കഥ പത്രം വളരെ തന്മയത്തത്തോടെ ചെയ്തു അത് ഒരു അഭിനതനിയമായ കാര്യമാണ് ജയറാമിന് കാര്യമായ ഒരു റോള്‍ ഇല്ല ,എങ്കിലും അദ്ധേഹത്തിന്റെ ഭാഗം അദ്ദേഹം വളരെ നന്നായി ചെയ്തു , മമതയുടെ മകള്‍ ആയി അഭിനയിച്ച ആ ബാലതാരം "ബേബി അനിഘാ" വളരെ നന്നായി അഭിനയിച്ചു , ഇപ്പൊ ഇറങ്ങുന്ന തട്ട് പൊളിപ്പന്‍ താരപ്രഭ ഉള്ള മടുപ്പന്‍ ചിത്രങ്ങളെക്കാള്‍ എന്ത് കൊണ്ടും ഭേദം ആണ് ഈ ചിത്രം ,കുടുംബസമേതം പൊയ് ഇരുന്നു കാണാം ,എപ്പോലോക്കെയോ നമ്മള്‍ക്കും ഇത് പോലെ ഒക്കെ ആകണമെന്ന് ഒരു തോന്നല്‍ ഉണ്ടാവും ഇതിലെ നായകനെ കാണുമ്പോള്‍

"ആരോ പാടും" ഹരിഹരന്‍,ചിത്ര എന്നിവര്‍ ആലപിച്ച ആ ഗാനം വളരെ സുന്ദരമായി ചിത്രികരിച്ചിട്ടുണ്ട് അതും അല്ല ആ ഗാനം ശ്രവണ സുന്ദരമായ ഒരു അനുഭുതി തരുന്നുണ്ട് വളരെ വിവാദമായ ഒരു പ്രണയത്തിനു അവസാനം അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു സ്വയം തിരഞ്ഞെടുത്ത ജീവിതത്തിലേക്ക് എത്തപെടുന്നു നായികയ്ക്ക് ജീവിതം തുടങ്ങിയ സമയത്ത് തന്നെ എല്ലാം നഷ്ടമാവുന്നു പിന്നെ അവളുടെ ജീവിതത്തിലേക്ക് ഒരു താങ്ങായി തണലായി ഒരു പറ്റം സ്നേഹിക്കാന്‍ മാത്രം അറിയാവുന മനുഷ്യര്‍ എത്തപെടുന്നു , അവരോടോതുള്ള ജീവിതത്തില്‍ പെട്ടന്നാണ് ഓരോരോ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു , അത് തരണം ചെയാന്‍ നായികയും കൂടെ ഉള്ളവരും ഒരു ഉപായം കണ്ടെത്തുന്നു

"സമയം ഉണ്ടെങ്കില്‍ പൊയ് കാണു എന്തായാലും നിങളുടെ രണ്ടര മണിക്കൂര് വെറുതെ പോവില്ല"

Jikkumon's Rating: 3 / 5

By: Ajaikumar C.T

How to post comments?: Click here for details

Join Facebook Fan club: Click here to be a fan

May 8, 2010

പോക്കിരിരാജ - Pokkiri Raja Review

പോക്കിരിരാജയായി മമ്മൂട്ടി എന്‍‌ട്രി ചെയ്യുന്നതിന് മുമ്പ് അവരുടെ കുറച്ചു പൂര്‍വചരിത്രം. കുന്നത്തുതറവാട്ടിലെ മാധവന്‍ മാഷി(നെടുമുടി വേണു)ന്‍റെ മക്കളാണ് രാജയും സൂര്യയും. കുന്നത്തു തറവാടിന്‍റെ ശത്രുക്കളാണ് പുതിയറക്കാര്‍. ഉത്സവം നടത്തലും കലക്കലുമൊക്കെയാണ് രണ്ടുകുടുംബങ്ങളുടെയും പരിപാടി. പതിവു പോലെ, പുതിയറ തറവാട്ടിലെ ഒരംഗത്തിന്‍റെ മരണവും അതിന്‍റെ ഫലമായി രാജയുടെ നാടുവിടലും. പിന്നീട് മധുര തന്‍റെ താവളമാക്കുന്ന രാജ, പോക്കിരിരാജ(മമ്മൂട്ടി)യായി വളരുന്നു. അവിടെ അയാള്‍ പറയുന്നതാണ് നിയമം. അയാള്‍ക്കുമേലെ ഒരു മാടമ്പിയും ചലിക്കില്ല!

നാട്ടില്‍ എന്താണ് സംഗതി?. രാജയുടെ അനുജന്‍ സൂര്യയും ജ്യേഷ്ഠന്‍റെ പാതയില്‍ തന്നെയാണ്. അടിയും തല്ലും ചട്ടമ്പിത്തരവും. സൂര്യയുടെ ജീവിതമെങ്കിലും നന്നാക്കാനായി മാധവന്‍ മാഷ് അവനെ മകള്‍ രുഗ്മിണിയുടെ ഭര്‍ത്താവ് സുഗുണ(സുരാജ്)ന്‍റെ അടുത്തേക്ക് അയക്കുന്നു. സുഗുണന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറാണ്. അവിടെ കുഴപ്പങ്ങള്‍ക്കുമേല്‍ കുഴപ്പങ്ങളാണ് സൂര്യയെ കാത്തിരുന്നത്. അവന്‍ സിറ്റി പൊലീസ് കമ്മീഷണ(സിദ്ദിഖ്)റുടെ മകള്‍ അശ്വതി(ശ്രേയ സരണ്‍)യുമായി പ്രണയത്തിലാകുന്നു. പൊലീസ് കള്ളക്കേസില്‍ കുടുക്കി അവനെ അറസ്റ്റ് ചെയ്യുന്നു.

സിനിമ തുടങ്ങി ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും മമ്മൂട്ടിയെ കാണാതെ വിഷമിച്ച പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ഇടിമിന്നല്‍ പോലെയാണ് അയാള്‍ എത്തിയത്. രാജ! ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും പോക്കിരിരാജ! “ഞാന്‍ രാജ. ഞാനും സൂര്യയും രണ്ടല്ല. ഒന്നാണ്. ഒരു തന്തയ്ക്ക് പിറന്ന മക്കള്‍” - എതിരാളിയുടെ നെഞ്ചുംകൂട് ഇടിച്ചുതകര്‍ത്ത് അയാള്‍ പറഞ്ഞു. അനുജന്‍റെ രക്ഷയ്ക്ക് വേണ്ടി പോക്കിരിരാജ കളത്തിലിറങ്ങുകയാണ്.

പിന്നീടുള്ള രംഗങ്ങളുടെ എരിവും ചൂടും കണ്ടനുഭവിക്കുക തന്നെ വേണം. ആദ്യപകുതിയുടെ ആദ്യഭാഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പൃഥ്വിയുടെ കൈയില്‍ നിന്ന് സിനിമയുടെ കടിഞ്ഞാണ്‍ മമ്മൂട്ടി ഏറ്റെടുക്കുകയാണ്. തുടര്‍ന്നൊരു പടയോട്ടമാണ്. ഓരോ സീനിലും ഓരോ ഷോട്ടിലും മമ്മൂട്ടിയുടെ താരപ്രകടനം. അടി, ഡാന്‍സ്, ഡയലോഗ്..ആരാധകര്‍ക്ക് എന്തുവേണമോ അതെല്ലാം. നവാഗതനായ വൈശാഖ് ഒരുക്കിയ പോക്കിരിരാജ മെഗാവിജയമാകും എന്നതിന് സിനിമകണ്ട ആര്‍ക്കും രണ്ടഭിപ്രായമില്ല.





ട്വന്‍റി20 പോലെ മറ്റൊരു വെടിക്കെട്ട്

ട്വന്‍റി20 ഒരുക്കിയ ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്നാണ് പോക്കിരിരാജയ്ക്കും തിരക്കഥ രചിച്ചിരിക്കുന്നത്. കൊമേഴ്സ്യല്‍ സിനിമയിലെ ആ ക്ലാസിക്കിനേക്കാള്‍ രസാവഹമായ രംഗങ്ങള്‍ക്കാണ് പോക്കിരിരാജയില്‍ കാഴ്ചക്കാര്‍ സാക്‍ഷ്യം വഹിക്കുക. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുടെ ഹീറോയിസം പരമാവധി മുതലാക്കിയിരിക്കുകയാണ് രചയിതാക്കള്‍. കഥയുടെ രസം ഒട്ടും ചോരാതെ കാണികളെ ആവേശത്തിലാഴ്ത്തുന്ന മയക്കുവിദ്യയില്‍ നല്ല പ്രാവീണ്യം നേടിയിരിക്കുന്നു സിബിയും ഉദയനും.


ജാസിയുടെ പാട്ടുകള്‍

‘ലജ്ജാവതി’യിലൂടെ തരംഗമായ ജാസി ഗിഫ്റ്റിന്‍റേതാണ് പോക്കിരിരാജയുടെ സംഗീതം. “കേട്ടില്ലേ കേട്ടില്ലേ എന്‍റെ കള്ളച്ചെറുക്കന് കല്യാണം... കേട്ടില്ലേ കല്യാണമേളം” അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുവാരുകയാണ്. മമ്മൂട്ടിയുടെ നൃത്തവും ഈ പാട്ടുരംഗത്ത് കാണാം. എന്നാല്‍ എനിക്കു പ്രിയപ്പെട്ട ഗാനം ഒരു മെലഡിയാണ്. “മണിക്കിനാവിന്‍ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു...ഞാന്‍ നിനക്കുവേണ്ടി” - ഈ പാട്ട് നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ മനസിനെ തരളിതമാക്കും. വെല്‍ഡണ്‍ ജാസീ...

മമ്മൂട്ടി, പൃഥ്വി, ശ്രേയ

ഈ മൂന്നുപേരും അവരവരുടെ റോളുകള്‍ ഗംഭീരമാക്കി. കോമഡിരംഗങ്ങളിലും ആക്ഷന്‍ രംഗങ്ങളിലും മമ്മൂട്ടിയും പൃഥ്വിയും കസറിയിരിക്കുകയാണ്. പൃഥ്വിയുടെ അനായാസമായ ചുവടുകള്‍ നൃത്തരംഗങ്ങള്‍ക്ക് കൊഴുപ്പേകി. ശ്രേയാ സരണ്‍ തന്‍റെ ആദ്യ മലയാളചിത്രത്തില്‍ തന്നെ മിന്നിത്തിങ്ങി. ആഭ്യന്തരമന്ത്രിയായി റിസബാവയും മന്ത്രിപുത്രനായി റിയാസ് ഖാനും മികച്ചുനില്‍ക്കുന്നു.
ഷാജിയുടെ ക്യാമറാ വര്‍ക്ക് കൊള്ളാം. കളര്‍ഫുള്‍ സിനിമയാക്കി പോക്കിരിരാജയെ മാറ്റുന്നതില്‍ ക്യാമറാമാന്‍റെ പങ്ക് പരാമര്‍ശിക്കാതെ വയ്യ. പഞ്ച് ഡയലോഗുകള്‍ക്ക് നല്‍കിയ പ്രത്യേക ആംഗിളുകള്‍ ശ്രദ്ധേയം. “വെറുതെ മസില്‍ കാണിച്ചു നടന്നാല്‍ പോരാ മോനേ... അഭിനയം മുഖത്തുവരണം” എന്ന് മമ്മൂട്ടി പൃഥ്വിരാജിന്‍റെ മുഖത്തുനോക്കി കാച്ചുന്ന ആ ഡയലോഗില്‍ തിയേറ്റര്‍ ഇളകിമറിയുകയാണ്. ആ ഡയലോഗിന്‍റെ ഇഫക്ട് മിനിറ്റുകളോളം തിയേറ്ററില്‍ കാണാമായിരുന്നു. പിന്നീടൊന്ന് “അനിയനാണെന്നതൊക്കെ ശരിതന്നെ, അണ്ണന്‍ തോല്‍ക്കുന്നത് ഞങ്ങള്‍ ഫാന്‍സിന് സഹിക്കില്ല!” - എങ്ങനെയുണ്ട്?!

എന്തായാലും ഒരു അടിച്ചുപൊളി പടം കാണാനായി തിയേറ്ററിലെത്തുന്നവരെ 150 ശതമാനം തൃപ്തിപ്പെടുത്തുന്ന സിനിമയാണ് പോക്കിരിരാജ. വൈശാഖ് എന്ന സംവിധായകന്‍ അടുത്ത അന്‍‌വര്‍ റഷീദാണെന്ന് നിസ്സംശയം പറയാം. മമ്മൂട്ടി - പൃഥ്വി ആരാധകര്‍ക്ക് അറിഞ്ഞാഘോഷിക്കാം. അര്‍മാദിക്കാം. ഇത് പുതിയ കൊമേഴ്സ്യല്‍ പടപ്പുറപ്പാട്. ഇനി തിയേറ്ററുകളില്‍ പോക്കിരിയുടെ രാജവാഴ്ച.

കടപ്പാട്: വെബ്‌ ദുനിയ

How to post comments?: Click here for details

Join Facebook Fan club: Click here to be a fan

May 5, 2010

"ഗള്‍ഫ്‌" എന്നാല്‍ സ്വപ്നങ്ങളുടെ പറുദീസ ആണോ??

ഗള്‍ഫ് നാടുകളില്‍ നിര്‍മ്മാണ മേഖലകളിലും താഴേക്കിടയിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ഭാവി അത്ര ശോഭനമല്ല. ഇതര നാടുകളെ അപേക്ഷിച്ച് സാധാരണ തൊഴിലാളികളുടെ വേതനം തന്നെയാണ് അതിന്റെ പ്രധാന ഘടകം.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടി ലേറെയായി ഈ രംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തില്‍ മാറ്റമുണ്ടാകുന്നില്ല എന്നതാണ് വസ്തുത. 80കളുടെ ഒടുവിലും 90കളുടെ ആദ്യത്തിലും നിര്‍മ്മാണ തൊഴിലാളിയുടെ അടിസ്ഥാന ശമ്പളം 600 ദിര്‍ഹം ആയിരുന്നെങ്കില്‍ 2009 കഴിയുമ്പോഴും ഇവര്‍ക്ക് ശമ്പളത്തില്‍ വര്‍ദ്ധന യുണ്ടാകുന്നി ല്ലായെന്നത് നിരാശാ ജനകമാണ്.ഏതെങ്കിലും തൊഴിലില്‍ പ്രാവീണ്യം നേടിയിട്ടില്ലാത്ത തൊഴിലാളിയുടെ സ്ഥിതിയാണിത്. ലേബര്‍, ഹെല്‍‌പ്പര്‍ തുടങ്ങിയ തസ്തിക യിലുള്ളവര്‍. ഇതില ധികവും കല്‍‌പ്പണി ക്കാരന്റെ സഹായിയോ സിമന്റും മണലും ചേര്‍ക്കുന്നവനോ ഒക്കെയായിരിക്കും. കല്‍‌പ്പണി ക്കാരന്റെയും ആശാരിയുടെയും തസ്തികയി ലുള്ളവര്‍ക്ക് 800 ദിര്‍ഹമാണ് അടിസ്ഥാന വേതനം.

ചൈന പോലുള്ള രാജ്യങ്ങളുടെ ശമ്പള വ്യവസ്ഥ പരിശോധിക്കുമ്പോള്‍ ഒരു മുടി വെട്ടുകാരന് ലഭിക്കുന്നത് എഞ്ചിനിയര്‍ക്ക് ലഭിക്കുന്നതിന്റെ തുല്യ വേതനമാണ്. ആഡംബരം മാറ്റി നിര്‍ത്തിയാല്‍.

600 ദിര്‍ഹം ശമ്പളക്കാരന് ഭക്ഷണവും മറ്റു ചില്ലറ ചിലവുകളുമായി 300 ദിര്‍ഹം മാസം മാറ്റി വെയ്ക്കണം. ബാക്കിയുള്ള തുക നാട്ടിലയ ക്കുമ്പോള്‍ മിച്ചമൊന്നു മില്ലാതെ മൂവായിരം രൂപയേ നാട്ടിലയക്കാന്‍ കാണൂ. മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി ഭാരിച്ച തുക നാട്ടില്‍ കൊടുത്തു വരുന്നവര്‍ പെട്ടു പോകുന്ന അവസ്ഥയാണ്. കരാര്‍ കാലാവധിയായ മൂന്നു വര്‍ഷം കഴിയുമ്പോള്‍ നഷ്ടപ്പെട്ടതു പോകട്ടെയെന്ന് കരുതി പലരും നാട് പിടിക്കുന്നു.
ദുബായ് സത്‌വയിലെ ഒരു കമ്പനിയില്‍ കല്‍‌പ്പണി ക്കാരനായി ജോലി ചെയ്തിരുന്ന അണ്ടത്തോ ട്ടുകാരന്‍ ഹംസ ഉദാഹരണമാണ്. മൂന്നു വര്‍ഷം കഴിഞ്ഞ് തിരിച്ചു പോയി പ്രാരാബ്ധങ്ങളുടെ പട്ടിക നീണ്ടപ്പോള്‍ ഒരിക്കല്‍ കൂടി വന്നു. വീണ്ടും മൂന്നു വര്‍ഷം. മടുത്തു. ഒരു ജന്മം കൊണ്ട് 6 വര്‍ഷക്കാലം മാത്രമാണ് അദ്ദേഹം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചത്. തല കറങ്ങി വീഴാന്‍ വരെ സാധ്യതയുള്ള ചൂടിലും അസ്ഥികളെ തുളയ്ക്കുന്ന തണുപ്പിലും ആകാശത്തിനു കീഴെ തടസ്സങ്ങളില്ലാതെ തൊഴിലെടുക്കുന്ന ഇവര്‍ സമ്പാദ്യം വട്ടപ്പൂജ്യ മാകുമ്പോള്‍ നാടു പിടിക്കുക യല്ലാതെ മറ്റെന്തു ചെയ്യും? സുബ്രഹ്മണ്യന്‍ എന്ന തൃശ്ശൂര്‍ക്കാരന്‍ എന്റെയൊരു സുഹൃത്തിന്റെ കഥയും സമാനമാണ്.

20 ദിര്‍ഹത്തിന് ഒരു ചാക്ക് (20 കിലോ) അരി ലഭിക്കുമായിരുന്നു. ഇന്നത് 60ഉം 70ഉം ദിര്‍ഹമാണ്. 5 ദിര്‍ഹത്തിന് ലഭിച്ചിരുന്ന പ്രമുഖ കമ്പനിയുടെ ബ്ലേഡ് പാക്കറ്റിന് (4 എണ്ണം) ഇന്ന് 15 ദിര്‍ഹമാണ്. 15 ലേറെ വര്‍ഷം കൊണ്ട് മൂന്നിരട്ടിയും നാലിരട്ടിയുമായി സാധനങ്ങളുടെ വില വര്‍ദ്ധിച്ചു. ഏതു സാധനമെടുത്താലും ഇതു തന്നെയാണവസ്ഥ.
ഈ കാലഘട്ട ത്തിനിടയില്‍ വെള്ളക്കോളര്‍ ജോലിക്കാരുടെ ശമ്പളം പല തവണ വര്‍ദ്ധിപ്പിച്ചു. പക്ഷെ, അടിസ്ഥാന വര്‍ഗ്ഗക്കാരായ തൊഴിലാളികളുടെ ശമ്പളത്തില്‍ മാത്രം മാറ്റമുണ്ടാ കുന്നില്ല. സാധനങ്ങള്‍ക്കു ണ്ടായിട്ടുള്ള വില വര്‍ദ്ധനവും തൊഴിലാളികളുടെ ശമ്പളവും താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. രണ്ടര ദിര്‍ഹത്തിന് ലഭിച്ചിരുന്ന ഉച്ച ഭക്ഷണം ഇന്ന് 6 ദിര്‍ഹം കൊടുക്കണം. ബിരിയാണിയാണെങ്കില്‍ 4 ദിര്‍ഹത്തില്‍ നിന്നും 8 ലേക്കും 10 ലേക്കും ചിലയിടങ്ങളില്‍ 12ലേക്കും വളര്‍ന്നു.

ഇതൊക്കെ കൂടാതെ പല സ്ഥാപനങ്ങളും ആഴ്‌ച്ചയിലെ അവധി നല്‍കുന്നില്ല. ഓവര്‍ടൈ മാണെന്നു പറയുമെങ്കിലും ഓവര്‍ടൈം ശരിയാം വിധം നല്‍കാറുമില്ല.
അടിസ്ഥാന വേതനത്തില്‍ കൃത്രിമം കാണിച്ച് ഇവര്‍ കൈ കഴുകുന്നു. ഫ്രീസോണിലുള്ള ചില കമ്പനിക്കാരാണ് ഇത്തരം കൃത്രിമത്തില്‍ വിരുതന്മാര്‍. അവര്‍ അടിസ്ഥാന ശമ്പളം 600 പറയും. പക്ഷെ കരാറി ലെഴുതുന്നത് 400 ആണ്. ബാക്കി ഓവര്‍ടൈം ആയി കണക്കാക്കും. ഇങ്ങനെ മൊത്തം അറുനൂറ് കൊടുക്കും. തൊഴിലാളികളുടെ ആഴ്‌ച്ചയിലെ അവധി അപഹരിക്കുകയും ചെയ്യുന്നു. നേരിട്ട് തൊഴില്‍ മന്ത്രാലയ വുമായി ബന്ധമില്ലാത്ത ഫ്രീസോണ്‍ വിസയിലാണ് ഇത്തരം കൃത്രിമം കൂടുതല്‍. എന്നാല്‍ ഫ്രീസോണ്‍ കമ്പനിയും തൊഴില്‍ മന്ത്രാലയ ത്തിന്റെ പരിധിയില്‍ വരുന്നതാണ്.

ദുബായിലെ തന്നെ പേരെടുത്ത കാറ്ററിംഗ് കമ്പനിക്കാരും ഇത്തരത്തില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ട്. വെള്ളിയാഴ്‌ച്ച മാത്രമല്ല പെരുന്നാള്‍ തുടങ്ങി വിശേഷ ദിവസങ്ങലിലും ഇക്കൂട്ടരുടെ അവധി അപഹരിക്കുന്നു.
മറ്റൊരു ചൂഷണമെന്ന് പറയുന്നത് ജോലി സമയമാണ്. 8 മണിക്കൂറാണ് തൊഴില്‍ സമയം. റെസ്റ്റോറന്റ്, സെക്യൂറിറ്റി പോലുള്ള സര്‍വ്വീസ് ജോലികള്‍ക്ക് 9 മണിക്കൂര്‍ വരെയാകാം. എന്നാല്‍ മേല്‍‌പറഞ്ഞ കാറ്ററിംഗ് കമ്പനിക്കാരും ചില റെസ്റ്റോറന്റുകാരും 12 മുതല്‍ 14 വരെ മണിക്കൂര്‍ നിര്‍ബന്ധ പൂര്‍വ്വം പാവപ്പെട്ട തൊഴിലാളി കളെക്കൊണ്ടു ജോലിയെടു പ്പിക്കുന്നു. എന്നാല്‍ അടിസ്ഥാന വേതനത്തിലുള്ള കൃത്രിമത്തിലൂടെ ഈ ഓവര്‍ടൈമിന്റെ തുകയും തൊഴിലാളിക്ക് ലഭിക്കുന്നില്ല. മൊത്തം 14 മണിക്കൂറും ആഴ്‌ച്ചയില്‍ 7 ദിവസവും പണിയെടുത്താല്‍ “ഓവര്‍ടൈം അടക്കം” 600 ദിര്‍ഹം ശമ്പളം. 50ഓ നൂറോ ഓവറ്ടൈം ഇനത്തില്‍ മുതലാളി കനിഞ്ഞനു ഗ്രഹിച്ചാല്‍ ഭാഗ്യം. കണ്ണൂര്‍, തലശ്ശേരിയില്‍ നിന്നുള്ള ചില “വിരുതന്‍” മാരാണ് ഇത്തരം കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമസ്ഥന്മാരെ ന്നറിയുമ്പോള്‍ ലജ്ജിക്കണം. ഇവര്‍ക്ക് ലേബര്‍ സപ്ലൈ പോലെ ഫ്രീസോണ്‍ വിസക്കാരെ നല്‍കുന്നവരും ഈ ചൂഷണത്തിന് ചൂട്ട് പിടിക്കുന്നു.

നിയമങ്ങളുണ്ടെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ തൊഴിലാളി കള്‍ക്ക് ഭയമാണ്. കാരണം ജോലി പോകും. ഇത്തരം ഒരു പരാതിയുമായി ആരെങ്കിലും മന്ത്രാലയത്തെ സമീപിക്കാന്‍ മുന്നോട്ട് വരുന്നില്ല. കാരണം മുന്നോട്ട് വന്ന പലര്‍ക്കും ഇന്ന് ജോലിയില്ല.
ശമ്പളം ബാങ്കു വഴി നല്‍കുക, രണ്ടു മാസത്തിലധികം ശമ്പളം ലഭിക്കാതിരുന്നാല്‍ തൊഴിലാളിക്ക് പുതിയ സ്പോണ്‍സറെ കണ്ടെത്താം ഇങ്ങനെ നിരവധി പരിശ്രമങ്ങള്‍ തൊഴില്‍ മന്ത്രാലയ ത്തിന്റെ ഭാഗത്തു നിന്നുണ്ടാകു ന്നുണ്ട്. കൂടാതെ തൊഴിലാളിക്ക് തന്റെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി നേരിട്ടോ ഓണ്‍‌ലൈന്‍ വഴിയോ ടെലിഫോണ്‍ മുഖേനയോ ഒക്കെ ബന്ധപ്പെടാ വുന്നതാണ്.

എങ്കിലും ഇത്തരം ചൂഷണങ്ങള്‍ക്ക് അറുതി യുണ്ടാകുന്നില്ല. താമസ സൌകര്യ ങ്ങള്‍ക്കായി തൊഴില്‍ മന്ത്രാലയവും നഗര സഭയും കടുത്ത നിഷ്കര്‍ഷകള്‍ ഏര്‍പ്പെടു ത്തുന്നുണ്ട്. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നിരന്തരം പരിശോധന നടത്തുകയും കനത്ത പിഴ ഏര്‍പ്പെടു ത്തുകയും ചെയ്യാറുണ്ട്. എങ്കിലും ചില കമ്പനികളെങ്കിലും നിയമ വിരുദ്ധമായി തന്നെ അനുവദിച്ചതിലും വളരെ കൂടുതല്‍ ആളുകളെ ഒന്നിച്ചു പാര്‍പ്പിക്കുന്നു. ഒരു കട്ടിലും ഒരു പെട്ടിയും മാത്രമാണ് ഇവരുടെ ഇടം. തൊഴില്‍ കഴിഞ്ഞു വന്നാല്‍ വസ്ത്രങ്ങള്‍ ഹാംഗറില്‍ തൂക്കിയിടാനോ അലമാരിയില്‍ വെയ്ക്കാനോ കഴിയില്ല. കട്ടിലുകള്‍ ഡബിള്‍ ഡക്കറുകളാണ്. ഒന്നിനു മീതെ ഒന്ന്. 8 പേര്‍ക്ക് കിടക്കാവുന്ന മുറിയില്‍ 12 ഉം 14 ഉം പേരെ കുത്തി നിറയ്ക്കുന്നു.
തൊഴിലാളികളുടെ കാര്യത്തില്‍ ഇനിയും ഒരു പാട് പുരോഗതി കളുണ്ടാകേ ണ്ടതാണ്. കോണ്‍സുലേറ്റും സന്നദ്ധ സംഘടനകളും ഇതിന് മുന്നോട്ട് വരണം. തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും തൊഴിലാളികളുമായി സംവദിക്കുകയും വേണം. തൊഴിലാളികള്‍ക്ക് അവരുടെ കാര്യങ്ങള്‍ ആത്മ വിശ്വാസത്തോടെ ഉദ്യോഗസ്ഥരോട് പറയാനാകണം. പറയുന്നത് ഉദ്യോഗസ്ഥര്‍ രഹസ്യമായി വെയ്ക്കും എന്നുറപ്പുണ്ടെങ്കില്‍ മാത്രമേ തൊഴിലാളികള്‍ തുറന്നു പറയാന്‍ തയ്യാറാകൂ.

By: പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍



How to post comments?: Click here for details

Join Facebook Fan club: Click here to be a fan




May 2, 2010

Shutter Island (2010) - DVDRip XviD-MAXSPEED

Shutter Island (2010) - DVDRip XviD-MAXSPEED

IMDB rating: 8.1 (63,205 votes)

Release date: 19 February 2010

Cast: Leonardo DiCaprio, Elias Koteas, Robin Bartlett, Ben Kingsley, Max Von Sydow, John Carroll Lynch, Michael Byron, Ken Cheeseman, Patricia Clarkson, Matthew Cowles and others

It's 1954, and up-and-coming U.S. marshal Teddy Daniels is assigned to investigate the disappearance of a patient from Boston's Shutter Island Ashecliffe Hospital. He's been pushing for an assignment on the island for personal reasons, but before long he wonders whether he hasn't been brought there as part of a twisted plot by hospital doctors whose radical treatments range from unethical to illegal to downright sinister. Teddy's shrewd investigating skills soon provide a promising lead, but the hospital refuses him access to records he suspects would break the case wide open. As a hurricane cuts off communication with the mainland, more dangerous criminals "escape" in the confusion, and the puzzling, improbable clues multiply, Teddy begins to doubt everything - his memory, his partner, even his own sanity.



Format : AVI
Format/Info : Audio Video Interleave
File size : 1.37 GiB
Duration : 2h 10mn
Overall bit rate : 1 502 Kbps
Writing application : VirtualDubMod 1.5.10.2 (build 2540/release)
Writing library : Boilsoft AVI tool build 1/release

Video

ID : 0
Format : MPEG-4 Visual
Format profile : AdvancedSimple@L5
Format settings, BVOP : Yes
Format settings, QPel : No
Format settings, GMC : No warppoints
Format settings, Matrix : Default (H.263)
Codec ID : XVID
Codec ID/Hint : XviD
Duration : 2h 10mn
Bit rate : 1 363 Kbps
Width : 608 pixels
Height : 256 pixels
Display aspect ratio : 2.35:1
Frame rate : 25.000 fps
Resolution : 24 bits
Colorimetry : 4:2:0
Scan type : Progressive
Bits/(Pixel*Frame) : 0.350
Stream size : 1.24 GiB (91%)
Writing library : XviD 1.2.1 (UTC 2008-12-04)

Audio

ID : 1
Format : MPEG Audio
Format version : Version 1
Format profile : Layer 3
Codec ID : 55
Codec ID/Hint : MP3
Duration : 2h 10mn
Bit rate mode : Variable
Bit rate : 128 Kbps
Channel(s) : 2 channels
Sampling rate : 48.0 KHz
Resolution : 16 bits
Stream size : 118 MiB (8%)
Alignment : Aligned on interleaves
Interleave, duration : 24 ms (0.60 video frame)
Interleave, preload duration : 231 ms

ENCODE NOTE: Original DVDRip videosource + MENTiON R5 audio source resynced (+100 ms)

Download Verified Torrent here: http://torcache.com/torrent/4AF45AFBB8E7A7837750BA583A9454BBAA68883E.torrent

Download U Torrent here: http://www.utorrent.com/downloads

Download Shutter Island (2010) R5 DVDRip XviD-MAXSPEED torrent (Size: 1.37 GB)

Files:

Shutter Island (2010) R5 DVDRip XviD-MAXSPEED www.torentz.3xforum.ro.avi 1.37 GB
screencaps.jpg 209.57 KB
Shutter Island (2010) R5 DVDRip XviD-MAXSPEED.nfo 2.49 KB
Torrent downloaded from Demonoid.com.txt 47 bytes
Torrent verified and recommended by vertor.com.txt 46 bytes
Torrent downloaded from Rarbg.com.txt 33 bytes
tracked_by_h33t_com.txt
Screen shot:


How to post comments?: Click here for details

Join Facebook Fan club: Click here to be a fan

May 1, 2010

മീശമുളയ്‌ക്കാത്ത `താന്തോന്നി'കള്‍

അങ്ങനെ ആ പയ്യനും `സിംഹ'മായി. ഇവനെയെങ്കിലും `മനുഷ്യ'നായി കാണാമെന്നായിരുന്നു മോഹം. പക്ഷേ പാകമാകും മുമ്പേ പഴമാകാനുള്ള വ്യഗ്രതയില്‍ വെറും താന്തോന്നിയായി ആ പ്രതിഭയും അസ്‌തമിക്കുന്ന മട്ടാണ്‌.
പറഞ്ഞുവരുന്നത്‌ പൃഥ്വിരാജിനെക്കുറിച്ചാണ്‌. പൃഥ്വിയുടെ പുതിയ ചിത്രമായ `താന്തോന്നി' കണ്ടിട്ട്‌ ഒരാള്‍ തന്റെ ബ്ലോഗില്‍ ഇങ്ങനെ എഴുതി: മീശ കിളിര്‍ക്കും മുമ്പേ മീശ പിരിക്കാനാണ്‌ പയ്യന്‌ വ്യഗ്രത. മലയാള സിനിമയുടെ പോക്കിനെ വെറും താന്തോന്നിത്തരം എന്നേ വിളിക്കാനാവൂ...

`നന്ദനം' ഒരു ഫ്രഷ്‌നെസ്‌ തന്ന ചിത്രമാണ്‌. ദശകങ്ങളായി യേശുദാസിന്റെ സ്വരം കേട്ടുതഴമ്പിച്ചശേഷം വീനിത്‌ ശ്രീനിവാസിന്റെ പാട്ടുകേള്‍ക്കുമ്പോള്‍ തോന്നിയ ഫ്രഷ്‌നെസ്‌. സിനിമയിലെ പൃഥ്വിയുടെ മുഖം തന്നത്‌ അത്തരത്തിലുള്ള ഒരു മാറ്റമായിരുന്നു. അമിതമല്ലാത്ത, എന്നാല്‍ `ഞാന്‍ ഇവിടെയുണ്ട്‌' എന്നു വിളിച്ചുപറയുന്ന അഭിനയശൈലി. അച്‌ഛന്‍ സുകുമാരന്റെ മുഖത്തുതെളിയുന്ന നിഷേധഭാവത്തിനപ്പുറം, പ്രേമംതുടിക്കുന്ന കണ്ണുകളായിരുന്നു, പൃഥ്വിക്ക്‌. ഒരു `യഥാര്‍ത്ഥ' കൗമാരപ്രണയനായകനായി പൃഥ്വി ഉയരുമെന്ന്‌ എല്ലാവരും കരുതി. (ഇതിനു മുമ്പ്‌ കേരളത്തിനു ലഭിച്ച രണ്ട്‌ പ്രണയനായകന്മാരുണ്ടായിരുന്നു - ശങ്കറും റഹ്‌മാനും. വെടികൊണ്ടാല്‍പോലും രണ്ടുപേരുടെയും മുഖത്ത്‌ ഒരു ഭാവവും വരില്ല. ഒരു പച്ചാളംഭാസിയുടെ അഭാവംമൂലം രണ്ടുപേരും അഭിനയം പഠിക്കാതെ തന്നെ റിട്ടയര്‍ ആയി). എന്നാല്‍ എല്ലാം എളുപ്പത്തില്‍ വെട്ടിപ്പിടിക്കാനുള്ള ആഗ്രഹം പൃഥ്വിയിലെ നടനെ വളര്‍ത്തുകയില്ല; തളര്‍ത്തുകയേയുള്ളൂ.

ഹീറോയിസമാണ്‌ നമ്മുടെ നടന്മാരെ നശിപ്പിക്കുന്നത്‌. `ബോയ്‌ നെക്‌സ്‌റ്റ്‌ ഡോര്‍'. ഇമേജിലൂടെ പ്രേക്ഷകരുടെ ഇഷ്‌ടനായകനായി മാറിയ ദിലീപിനു പറ്റിയ അബദ്ധം കണ്ടില്ലേ? മീശമാധവനിലെ ജനപ്രിയ റോളിന്റെ ഹാങ്‌ഓവര്‍ മാറുംമുമ്പേ അധോലോകനായകന്മാരെ കിടുകിടാ വിറപ്പിക്കുന്ന നായകനാകാന്‍ കൈവിട്ടകളികള്‍ തുടങ്ങി. റണ്‍വേ, ലയണ്‍ - കഴിഞ്ഞു. അതോടെ പടപടാന്ന്‌ പടങ്ങള്‍ പൊട്ടി. `സിംഹാവതാര'ങ്ങളാണ്‌ തനിക്ക്‌ പാരയായത്‌ എന്ന്‌ ദിലീപ്‌ തിരിച്ചറിയുന്നുണ്ടോ ആവോ!

`താന്തോന്നി'യാണ്‌ പൃഥ്വിരാജിന്റെ അഭിനയജീവിതത്തിലെ ഭീഷണിയാകാന്‍ പോകുന്നത്‌. മുണ്ടുമടക്കിക്കുത്തി കാഞ്ഞിരപ്പള്ളി ഡയലോഗും കാച്ചി ഹെലികോപ്‌ടറിന്റെ പശ്‌ചാത്തലത്തില്‍ നെഞ്ചുവിരിച്ചുനിന്നാല്‍ ജനം കൈയടിക്കുന്ന കാലമാക്കെ പോയി. അതൊക്കെ ഞങ്ങള്‍-പ്രേക്ഷകര്‍ - കുറേ കണ്ടുകഴിഞ്ഞു. ഫ പുല്ലേ, ഷിറ്റ്‌ -മടുത്തു അനിയാ, മടുത്തൂ...



മമ്മൂട്ടിയും മോഹന്‍ലാലും ചെയ്യുന്നതുകണ്ട്‌ പുതുതലമുറ അത്തരത്തിലുള്ള കഥാപാത്രങ്ങളുടെ പിന്നാലെ പായരുത്‌. ദേവാസുരത്തിലേക്കും രാജമാണിക്യത്തിലേക്കുമൊക്കെ എത്തുംമുന്‍പ്‌ ആ അഭിനയപ്രതിഭകള്‍ നിരവധി വേഷങ്ങളാടിയിട്ടുണ്ട്‌. ഇരുവരും എം.ടിയുടെ കഥാപാത്രങ്ങളുടെ ചൂരും ചൂടും ഉള്‍ക്കൊണ്ട്‌ അഭിനയിച്ചവരാണ്‌. തനിയാവര്‍ത്തനത്തിലൂടെയാണ്‌ മമ്മൂട്ടി രാജമാണിക്യത്തിലെത്തിയത്‌.

മോഹന്‍ലാലിന്റെയും ആദ്യകാല അഭിനയജീവിതത്തില്‍ എണ്ണമറ്റ കഥാപാത്രങ്ങളുണ്ട്‌, ഓര്‍മ്മിച്ചുവെക്കാന്‍.
അങ്ങനെ ഊതിക്കാച്ചിയ സര്‍ഗശേഷിയുമായാണ്‌ മമ്മൂട്ടിയും മോഹന്‍ലാലും ഇപ്പോഴും സൂപ്പര്‍താരപദവിയില്‍ നില്‍ക്കുന്നത്‌. അവര്‍ക്കിനി എന്തുമാകം. സൂപ്പര്‍താരപദവിയുടെ സയാഹ്‌നത്തിലാണവര്‍. അവര്‍ എന്തുചെയ്‌താലും പ്രേക്ഷകര്‍ കുറേയൊക്കെ സഹിക്കും. പക്ഷേ പൃഥ്വിരാജും ദിലീപും മീശപിരിക്കാറായിട്ടില്ല. താന്തോന്നിയും റണ്‍വേയുമൊക്കെ നിലംതൊടാതെ പോയത്‌ പ്രേക്ഷകര്‍ക്ക്‌ ആ തിരിച്ചറിവുള്ളതുകൊണ്ടാണ്‌.
നല്ല കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങളില്‍ കയറിപ്പറ്റിയതിനുശേഷം മാത്രമേ പരീക്ഷണങ്ങള്‍ക്കുപിന്നാലെ പോകാവൂ. മീശപിരിക്കേണ്ട കാലമാകുമ്പോള്‍ ഞങ്ങള്‍ പറയാം.. ഞങ്ങള്‍ക്ക്‌ ആരെയും കൂകിത്തോല്‍പ്പിക്കണമെന്ന്‌ ആഗ്രഹമില്ല.

By: ബൈജു എന്‍. നായര്‍

How to post comments?: Click here for details

Join Facebook Fan club: Click here to be a fan

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon