September 26, 2010

ആരാടാ ഈ Berly ?

ഇത് ഒരു പഴയ കഥ ആണ്.. ബ്ലോഗ്ഗിങ്ങില്‍ 1000 സുവര്‍ണ്ണ പോസ്റ്റുകള്‍ ചാലിച്ച് എഴുതിയ സാക്ഷാല്‍ ശ്രീമാന്‍ ബെര്‍ളി തോമസ്‌ അവാര്കള്‍ക്കായി ഞാന്‍ ഈ അവസരത്തില്‍ ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു..

എഴുത്തിന്‍റെ വല്ലാത്തൊരു പ്രയോഗമുണ്ട് ഇതില്‍. കുറെയധികം തവണ എനിക്കിതു ഫോര്‍വേഡായി ലഭിച്ചിരുന്നു. നെഡ്ഫ്രിന്‍ സഹോദരാ താങ്കളുടെ ബ്ലോഗില്‍ നിന്ന് അനുവാദമില്ലാതെ ഇതുപൊക്കി ഇവിടെ പബ്ലിഷ് ചെയ്യുന്നു. എനിക്കിവിടെ (സോറി ബെര്ളിക്കിവിടെ) എന്തുമാകാമല്ലോ !!

“വെറും ഒരു കഥ!

ഇതു വെറും ഒരു കഥ മാത്രം. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചൂം സാങ്കല്‍പികം മാത്രമാണ്.

രാജുമോന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. എല്ലാ വിഷയത്തിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതു രാജു മോന്‍ ആയിരുന്നു.അതുകൊണ്ട്‌ ടീച്ചര്‍മാരുടെ കണ്ണിലുണ്ണിയായി രാജു മോന്‍ സുഖമായി ജീവിച്ചു പോന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം രാജുമോന്‍റെ തൊട്ടടുത്തു ഇരിക്കുകയും എല്ലാ വിഷയത്തിലും “മൊട്ട” മേടിക്കുകയും ചെയ്തിരുന്ന റ്റിന്‍റുമോന്‍ പെട്ടന്നൊരു ചോദ്യം ചോദിച്ചു – “ബെര്‍ളി ആരാന്നറിയുമൊ?”

അയോദ്ധ്യാ പ്രശ്‌നം എന്ത് എന്തിന് ??

കഴിഞ്ഞ പത്തിരുപതു കൊല്ലക്കാലമായി ഇന്ത്യയുടെ സാംസ്‌കാരിക ജീവിതത്തെ കലുഷിതമാക്കിക്കൊണ്ട്‌ കത്തി ഉയരുകയും അമരുകയും ചെയ്‌ത അയോദ്ധ്യാപ്രശ്‌നം ഈ അടുത്തകാലത്ത്‌ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയുണ്ടായി. അയോദ്ധ്യാ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ചുള്ള കേസ്‌ കോടതി വിധിതീര്‍പ്പിനു വച്ചപ്പോള്‍ മുതല്‍ വിധിതീര്‍പ്പ്‌ ഉണ്ടാക്കിയേക്കാവുന്ന ആഘാതപ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഗവണ്‍ണ്മെന്റിനും ജനങ്ങള്‍ക്കും ആശങ്കയുണ്ടായി. ഏതായാലും വിധിപ്രഖ്യാപനം നീട്ടിവച്ചതോടെ ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും ദീര്‍ഘനിശ്വാസത്തിനുള്ള ഇടവേളയായി.

അയോദ്ധ്യാപ്രശ്‌നം കേവലം ഒരു തുണ്ടു ഭൂമിക്കുവേണ്ടിയുള്ള തര്‍ക്കമല്ല. മറിച്ച്‌ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ വികാരമാണ്‌. അയോദ്ധ്യാപ്രശ്‌നത്തെ സംബന്ധിച്ച്‌ വികാരംകൊള്ളുന്ന വിഭാഗങ്ങള്‍ക്കുതന്നെ പലപ്പോഴും യുക്തിപൂര്‍വകമായി ഈ പ്രശ്‌നം ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാനാകുന്നില്ല.
എന്താണ്‌ അയോദ്ധ്യാ പ്രശ്‌നം?

September 25, 2010

ബാംഗ്ലൂര്‍ ടു കോട്ടയം - ഒരു ബസ്‌ യാത്ര

"ഹലോ...നാട്ടിലേക്കായിരിക്കും?"

അല്ല ചൂണ്ടയിടാന്‍ പോവാ.ബാംഗ്ലൂറില്‍ നിന്നും കോട്ടയത്തിനുള്ള കര്‍ണാടകക്കാരന്റെ ഈ ടീലക്സ് ബസില്‍ കയറി ഇരിക്കുന്നത് പിന്നെ നാട്ടിലേയ്ക്ക് പോകാനല്ലാതെ കടലിലേയ്ക്ക് പോവാനാണോടേ..ഇവനാരെടാ..

"അതെ.."

"ഐ ആം ചാക്കോ.ചാക്കോ വര്‍ഗീസ്..കോട്ടയം,ഇവിടെ എന്തു ചെയ്യുന്നു?"

കോട്ടയം ഇവിടെ എന്തു ചെയ്യുന്നന്ന് സത്യമായിട്ടും എനിക്കറിയില്ല.എന്നോട് പറഞ്ഞിട്ടില്ല..
"പഠിക്കുവാ"

"ഓ,സ്റ്റുഡന്റാ ല്ലേ..എന്തിനാ പഠിക്കുന്നേ??"

തേങ്ങയിടാന്‍.അല്ല പിന്നെ.

മിസ്ഡ് കോള്‍ "അലര്‍ട്ട്"

അവള്‍ക്ക് വയസ്സ് പതിനാറ് തികഞ്ഞിട്ടില്ല. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ''സാറൊന്നുപദേശിക്കണം'' എന്ന അഭ്യര്‍ഥനയോടെയാണ് പിതാവ് അവളെ എന്റെ പക്കല്‍ കൊണ്ടുവന്നത്. തിരുവനന്തപുരത്തുള്ള ഒരു ബിസിനസ്സുകാരനുമായി അവള്‍ കടുത്ത പ്രണയത്തിലാണ്. മൊബൈലില്‍ വന്ന ഒരു മിസ്ഡ് കാളില്‍ തുടങ്ങിയ അടുപ്പമാണ്. വീട്ടുകാര്‍ കാര്യങ്ങള്‍ അറിഞ്ഞപ്പോഴേക്കും വൈകി.

ഒരുമാസത്തെ പരിചയം കൊണ്ട് അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'വേര്‍പിരിയാന്‍ പറ്റാത്തവിധം' അവര്‍ അടുത്തുകഴിഞ്ഞിരിക്കുന്നു.
ശനിയും ഞായറും എന്‍ട്രന്‍സ് കോച്ചിങ്ങിന് തൃശ്ശൂര്‍ക്ക് പോകുന്നുണ്ട്. വരാന്‍ വൈകുമ്പോള്‍ ആധി പിടിക്കണ്ടല്ലോ എന്നോര്‍ത്താണ് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുത്തത്.

മുറി അടച്ചിട്ട് മകള്‍ പഠിക്കുകയാണെന്നാണ് കരുതിയിരുന്നത്. പിന്നീടാണ്, അവള്‍ മൊബൈലില്‍ സല്ലപിക്കുകയാണെന്നറിഞ്ഞത്. മൊബൈല്‍ പിടിച്ചുവാങ്ങി. പിറ്റേദിവസം സ്‌കൂളില്‍ വിട്ടില്ല. അന്ന് രാത്രിയായപ്പോള്‍ അവള്‍ ഹിസ്റ്റീരിക് ആയി മാറി.

September 23, 2010

ഇങ്കിലാ സിന്താവാ

വയോജന വിദ്യാഭ്യാസ' വകുപ്പിലേക്ക്‌ കേന്ദ്രത്തില്‍ നിന്നും കമ്പി കിട്ടി. ``ഇനി ഒരു മാസം മാത്രമേ ബാക്കിയുള്ളൂ. ഫണ്ട്‌ ലാപ്‌സാകാതെ ഉപയോഗിച്ച്‌ റിപ്പോര്‍ട്ടും ഓഡിറ്റു ചെയ്‌ത ബില്ലും അയയ്‌ക്കണം''

മിന്നല്‍ വേഗത്തില്‍ കണക്കുനോക്കി. .....ലക്ഷത്തില്‍ അമ്പതിനായിരം രൂപ മാത്രമാണു മിച്ചമുള്ളത്‌. 30 മുഴുത്ത ദിവസങ്ങള്‍ കിടക്കുന്നതിനിടയ്‌ക്ക്‌ അമ്പതിനായിരം രൂപ തീര്‍ക്കാനോ വിഷമം? വകുപ്പില്‍ തിരക്കിട്ട ആലോചന. സെമിനാര്‍, വര്‍ക്ക്‌ഷോപ്പ്‌, ഓഡിയോ-വീഡിയോ പ്രചാരണപദ്ധതി ഇവയില്‍ ഏതുവേണം? സെമിനാര്‍ തന്നെ. സംഘടിപ്പിക്കാന്‍ എളുപ്പവും ഒരു ഗമയും. അതിനു മൂന്നുപേരുടെ ഒരു കമ്മറ്റിയുണ്ടാക്കി. കണ്‍വീനര്‍ സഹദേവന്‍.

കമ്മറ്റി കൂടി ചര്‍ച്ച ചെയ്‌ത്‌ സെമിനാറിനു രൂപം നല്‍കി. നാട്ടില്‍ അഭ്യസ്‌തവിദ്യരായ ഉദ്യോഗസ്ഥരും, രാഷ്‌ട്രീയ പ്രവര്‍ത്തകരും മതപ്രവര്‍ത്തകരുമെല്ലാമായി ധാരാളം പേരുണ്ട്‌. വയോജനവിദ്യാഭ്യാസത്തിന്‌ ഇവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണം. അതിനായി സെമിനാറിന്റെ ആലോചനാവിഷയം ``അഭ്യസ്‌തവിദ്യരും വയോജനവിദ്യാഭ്യാസവും'' എന്നു നിശ്ചയിച്ചു. മാര്‍ച്ച്‌ മുപ്പത്തൊന്നിനു മുന്നം, തുക ലാപ്‌സാകുന്നതിനു മുന്നം, സെമിനാര്‍ നടത്താനുള്ള നീക്കം ആരംഭിച്ചു.

September 22, 2010

മലയാളി പേരുകള്‍

പേരിലെന്തിരിക്കുന്നു എന്ന ചോദ്യം ഇന്ന്‌ ഒരുപക്ഷേ അപ്രസക്തമാണെങ്കിലും ഒരുകാലത്ത്‌ പേര്‌ ഒരു കേവല വ്യക്തി ഐഡന്റിറ്റി മാത്രമായിരുന്നില്ല. മറിച്ച്‌ അതു മറ്റു പലതും കുറിക്കുന്നുണ്ടായിരുന്നു. പേരുകളില്‍ ജാതിയും മതവും എല്ലാം ഒളിഞ്ഞിരുന്നു. എന്റെ പേര്‌ ജോസഫ്‌ എന്നാണ്‌. എന്നെ ജോസഫ്‌ എന്നുതന്നെയാണ്‌ വിദ്യാലയകാലഘട്ടംമുതല്‍ വിളിച്ചുപോന്നത്‌. എന്റെ അപ്പന്റെ പേര്‌ സ്‌കറിയ എന്നായിരുന്നു. ആഢ്യരായ നായന്മാരും നമ്പൂതിരിമാരും ചെറുപ്പക്കാരുള്‍പ്പെടെ അദ്ദേഹത്തെ വിളിച്ചിരുന്നത്‌ സ്‌കറിയ മാപ്പിള എന്നാണ്‌. മാപ്പിള ബഹുമാനപദമാണ്‌. അതോടൊപ്പം മതപരവും. പിന്നീട്‌ പേരിനു മാറ്റമുണ്ടായി. തോമസ്‌ തൊമ്മച്ചനായി. വര്‍ക്കി വര്‍ക്കിച്ചനായി. മാപ്പിള പോയടത്ത്‌ അച്ചന്‍ കയറി. അച്ചന്‍ ഒരു ബഹുമതി പദമാണ്‌. ക്രിസ്‌ത്യാനികളുടെ പേരിനോടൊപ്പം ചേര്‍ക്കപ്പെട്ട ഈ അച്ചന്‍ പദം ആഢ്യത്വത്തിന്റെ സൂചനകൂടിയായിരുന്നു. ആഢ്യരല്ലാത്തവര്‍ വെറും തൊമ്മനും മത്തായിയും ചാക്കോയുമൊക്കെ മാത്രമായിരുന്നു.

September 6, 2010

മതങ്ങള്‍ ഇങ്ങനെപോയാല്‍.....

ഈ അടുത്തയിടെ ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ എന്നോടു ചോദിച്ചു. ``ഇന്ന്‌ മതരംഗത്ത്‌ ഒരു പുതിയ ഉണര്‍വ്‌ കാണുന്നു. കൂടുതല്‍ വലിയ പള്ളികള്‍, മോസ്‌കുകള്‍ മുതലായവ പണിയുന്നു. അമ്പലങ്ങള്‍ പൊന്നു പൂശുന്നു. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പക്ഷേ മത ഐക്യവും ഇതരമത ബഹുമാനവും കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇതിനു കാരണമെന്താണ്‌?''

എന്റെ മറുപടി ഇതായിരുന്നു. മതം ഇന്ന്‌ ഒരു വലിയ വില്‍പനചരക്കായിമാറിക്കഴിഞ്ഞു. മതസ്ഥാപകര്‍ ഉദ്ദേശിച്ച സാമൂഹിക ആദ്ധ്യാത്മിക ലക്ഷ്യങ്ങള്‍ ഇന്ന്‌ മത വ്യവസ്ഥയില്‍നിന്നും അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു. ഖുറാന്‍ ആരംഭിക്കുന്നത്‌ ഇങ്ങനെയാണ്‌. ``കരുണാനിധിയും പരമകാരുണികനുമായ അല്ലാഹുവിന്റെ നാമത്തില്‍ (ആരംഭിക്കുന്നു)''. യേശു പറഞ്ഞു: ``നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കുക.

September 5, 2010

എന്‍റെ കടിഞ്ഞൂല്‍ ലവ് ലെറ്റര്‍

ണിം.. ണിം.. ണിം.... ചുമരിലെ ക്ലോക്കില്‍ നിന്നും മണിനാദം മുഴങ്ങി
കേള്‍ക്കുന്നുണ്ട്. ഒപ്പം കേള്‍ക്കാന്‍ ഏറ്റവും ദേഷ്യം തോന്നുന്ന ഒരു
വാചകവും..“ടാ.. മതി ഉറങ്ങിയത് എഴുന്നേല്‍ക്ക്..” മനസ്സില്‍ സൂര്യനെ തെറി
വിളിച്ച്, എന്റെഡിറ്റക്റ്റീവ് സസ്പെന്‍സ് ത്രില്ലര്‍ സ്വപ്നത്തിനു ഭംഗം
വരുത്തിയ ഉമ്മയെ ശപിച്ച് കണ്ണു തുറന്നപ്പോള്‍ കണ്ട കണി... ഹൊ.. ഞാന്‍
ചെറുതായി ഒന്നു ഞെട്ടി. അലമാരയുടെ മുകളില്‍ തലയും വെളിയിലേക്കിട്ട്
എന്നെ നോക്കി ചിരിക്കുന്ന ഒരു ചൂരല്‍. കുറെ നാളായി ഈ പണ്ടാരം ഈ സ്ഥാനത്ത് ഇല്ലായിരുന്നു. ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടതിന്റെ ഗുട്ടന്‍സ് ആലോചിച്ച്
എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഇന്ന് സ്കൂള്‍ തുറക്കുന്നു.
എല്‍ പി സ്കൂളിലെ സീനിയേഴ്സ് എന്ന പോസ്റ്റില്‍ നിന്നും കുറച്ചു കൂടെ ലോ ലെവര്‍ ആയ, യു പി സ്കൂളിലെ ജൂനിയേഴ്സ് എന്ന പോസ്റ്റിലേക്ക് ഒരു
പ്രൊമോഷന്‍. സ്കൂളും ടീച്ചറുമാരും എല്ലാം പുതിയത് ആണെങ്കിലും എവിടെ
പോയാലും എന്നെയും കൊണ്ടേ പോവൂ എന്നു ദൃഡപ്രതിജ്ഞ എടുത്ത കുറെ കൂതറ
കൂട്ടുകാര്‍ അന്നും എനിക്ക് കൂട്ടായി ഉണ്ടായിരുന്നു.

September 4, 2010

യക്ഷിയും ഞാനും - ഒരു റിവ്യൂ അല്ല

യക്ഷിയും ഞാനും - ഒരു റിവ്യൂ അല്ല പക്ഷെ കഥ ഇതാണ്...

കൊട്ടേഷന്‍ ടീമിലെ ഒരു ഗുണ്ട ഒളിവില്‍ താമസിക്കുമ്പോള്‍ ഒരു യക്ഷിക്ക് അവനോടു തോന്നുന്ന അനുരാഗം ആണ് വിനയന്‍ കരള്‍ അലിയിക്കുന്ന ഒരു കഥയിലൂടെ പറയാന്‍ ശ്രമിക്കുനത്..


ഈ വ്യതസ്ത വിനയന്‍ ചിത്രത്തിലെ ചില " വ്യത്യസ്തതകള്‍" അക്കമിട്ടു നിരത്താം..
Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon