January 31, 2011

നികേഷ്‌കുമാര്‍ ഇന്ത്യാവിഷന്‍ വിട്ടതെന്തിന്‌ ?

മുസ്‌ലിം ലീഗ്‌ നേതാവ്‌ എം.കെ.മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനലില്‍ നിന്ന്‌ മുന്‍ സിഇഒ എം.വി.നികേഷ്‌കുമാര്‍ രാജിവെയ്‌ക്കേണ്ടിവന്നത്‌ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ പുതിയ നീക്കത്തിനു കൂട്ടുനില്‍ക്കാത്തതുകൊണ്ട്‌. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സാക്ഷികളെയും ജഡ്‌ജിമാരെയും സ്വാധീനിച്ചതിനെക്കുറിച്ച്‌ റഊഫ്‌ നല്‍കിയ തെളിവുകള്‍ വാര്‍ത്തയാക്കുന്നതിനെച്ചൊല്ലിയുണ്ടായ അഭിപ്രായഭിന്നതയെ തുടര്‍ന്ന്‌ നികേഷിനെ മുനീര്‍ പുകച്ചുപുറത്തുചാടിക്കുകയായിരുന്നുവെന്നാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന വിവരം. നികേഷിനു മുമ്പും ശേഷവും ഇന്ത്യാവിഷനില്‍ നിന്നു നിരവധിപേര്‍ പുറത്തുപോകേണ്ടിവന്നിരുന്നു. എന്നാല്‍ നികേഷ്‌ പോയതിന്റെ സാഹചര്യം വ്യത്യസ്ഥമാണത്രേ. എം.കെ.മുനീര്‍ അവകാശപ്പെടുന്നതരത്തില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നില്ലെന്നു വ്യക്തമാക്കുന്നതാണ്‌ നികേഷിന്റെ അനുഭവം.

January 30, 2011

ഫെയ്‌സ്ബുക്കിലെ ചതിക്കുഴികള്‍

ഫെയ്‌സ്ബുക്ക് ഒരു രാജ്യമായിരുന്നുവെങ്കില്‍ അംഗസംഖ്യ വെച്ച് ചൈനക്കും ഇന്ത്യക്കും പിറകില്‍ മൂന്നാമത്തെ രാജ്യമായി അത് അറിയപ്പെട്ടേനെ-ഫെയ്‌സ്ബുക്കിനെ 'ടൈം മാഗസിന്‍' ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ലോകമൊട്ടാകെ ഏകദേശം 60 കോടിയോളം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുണ്ട്. ഇതില്‍ 50 ശതമാനം പേരും ദിവസം ഒരു പ്രാവശ്യമെങ്കിലും ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുന്നവരാണ്. ഫെയ്‌സ്ബുക്ക് അതിന്റെ സ്വരൂപം കാട്ടിത്തുടങ്ങിയതോടെ മറ്റു പല സൗഹൃദക്കൂട്ടായ്മകളും പിന്നിലായി. പ്രചാരത്തില്‍ ഗൂഗിളിനുപോലും ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്കിന്റെ മുന്നേറ്റം. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഒന്നാമതായിരുന്ന ഗൂഗിളിന്റെ ഓര്‍ക്കുട്ടിനെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഫെയ്‌സ്ബുക്ക് പിന്നിലാക്കിയിരിക്കുന്നു. പല സ്ഥാപനങ്ങളിലും ജോലി സമയത്ത് ഫെയ്‌സ്ബുക്ക് നിരോധിച്ചിരിക്കുകയാണ്.

5 Things to Know When Starting a Blog

A blog is an abbreviated word for weblog. It is a web-based journal in which people can publish their thoughts and opinions on the Internet. Blogging is an interesting and rewarding career path nowadays. You can use free or paid host serving to begin a blog. You just need to have a flair for being able to read and write well. To start a blog is easy but to maintain a blog is the most difficult part. Follow the tips below to make every effort you put into your blog worthwhile. Determine the answers to the 5 questions below:


What is your use?

January 27, 2011

പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌

പ്രേക്ഷകശ്രദ്ധ കുറഞ്ഞതോടെ ഏഷ്യാനെറ്റിലെ പാരിജാതം സീരിയല്‍ നിര്‍ത്താന്‍ ഒരുങ്ങുന്നു. നീണ്ടുനീണ്ട്‌ കഥയും കാര്യവുമില്ലാതായി മാറിയ സീരിയലാണ്‌ പാരിജാതം. ഇതിങ്ങനെ പോയാല്‍ ശരിയാകില്ലെന്നു ചാനല്‍ തിരിച്ചറിഞ്ഞെങ്കിലും നിര്‍ത്തേണ്ടത്‌ എവിടെയാണെന്ന്‌ സംവിധായകന്‌ യാതൊരു പിടിയുമില്ലത്രേ.

വിലക്കയറ്റം

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം ഇന്ന്‌ പൊള്ളുന്ന ഒരു യാഥാര്‍ത്ഥ്യമാണ്‌. മാത്രമല്ല പ്രതിപക്ഷ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക്‌ ഭരണകക്ഷിയെ, സ്റ്റേറ്റിലായാലും കേന്ദ്രത്തിലായാലും എതിര്‍ക്കുന്നതിനുള്ള ഒരു ആയുധവുമാണ്‌. വിലക്കയറ്റം ഇന്ന്‌ രൂക്ഷമായെങ്കില്‍ അതിന്റെ ദീര്‍ഘകാല കാരണങ്ങളും സാമ്പത്തിക നയങ്ങളുടെ പാളിച്ചകളും പഠിച്ച്‌ പരിഹാരം കാണുന്നതിനുപകരം രാഷ്‌ട്രീയ രംഗത്ത്‌ വാള്‍പയറ്റിന്റെ പ്രകടനം നടത്തി ജനങ്ങളെ തൃപ്‌തിപ്പെടുത്താം എന്നു പാര്‍ട്ടികള്‍ വിശ്വസിക്കുന്നു.

രണ്ടാം ലോക മഹായുദ്ധകാലത്ത്‌ (1939-45) ഉപഭോഗ വസ്‌തുക്കള്‍ക്ക്‌ ഇന്ത്യയില്‍ വമ്പിച്ച വിലക്കയറ്റം അനുഭവപ്പെട്ടു. ഈ വിലക്കയറ്റത്തിന്റെ കാലഘട്ടത്തിലാണ്‌ ഇന്ത്യ സ്വതന്ത്രയായത്‌.

വിടരുത് ഒന്നിനെയും ....

" പുല്ലുമേട്‌ ദുരന്തം: മൃതദേഹങ്ങളില്‍നിന്ന്‌ ഫോണും പണവും കവര്‍ന്നു "


"കുമളി: പുല്ലുമേട്‌ ദുരന്തത്തില്‍ മരിച്ച ശബരിമല തീര്‍ഥാടകരുടെ പണവും മൊബൈല്‍ ഫോണുകളുമടക്കം വിലപിടിപ്പുള്ള വസ്‌തുക്കള്‍ വ്യാപകമായി മോഷ്‌ടിക്കപ്പെട്ടതായി കണ്ടെത്തി. ഇതുസംബന്ധിച്ച്‌ ഒരാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. വണ്ടിപ്പെരിയാറിനുസമീപം തേങ്ങാക്കല്‍ ശാന്തിഭവനില്‍ വിനോദിനെയാണു കസ്‌റ്റഡിയിലെടുത്തത്‌. ടാക്‌സി ഡ്രൈവറായ വിനോദില്‍നിന്നു സ്വര്‍ണവും മൊബൈല്‍ ഫോണുകളും പോലീസ്‌ കണ്ടെടുത്തു. "

മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഈ പറഞ്ഞത് ...

January 25, 2011

വിവാഹത്തിനു ശേഷമുള്ള യാത്രകള്‍

കറങ്ങുന്ന ഭൂമിയില്‍, വിവാഹവും ജീവിതവും ഉരുണ്ടതാണ്!!!

അവന്റെയും അവളുടേയും വിവാഹം കഴിഞ്ഞു. ചേര്‍ച്ചയുള്ള ദമ്പതികള്‍ എന്ന് എല്ലാവരും പറഞ്ഞു. അത് കേട്ട് അവനും അവളും അവരുടെ വീട്ടുകാരം സന്തോഷിച്ചു. വിവാഹത്തിനു പിറ്റേന്നു മുതല്‍ അവര്‍ അവരുടെ യാത്ര ആരംഭിച്ചു.


ആദ്യ ആഴ്ചകള്‍:

January 23, 2011

പ്രസംഗം കേള്‍ക്കണോ, വണ്ടിയിടിച്ച്‌ മരിക്കണോ?

വഴിയോര യോഗനിരോധനം വേണമെന്നു നിര്‍ദ്ദേശിച്ച ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ സുപ്രീംകോടതി ഹൈക്കോടതിവിധി ശരിവെച്ചിരിക്കുകയാണ്‌.

ഇതിനെതിരെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രത്യേകിച്ച്‌ ഈ വിധി പ്രസ്‌താവിച്ച ജഡ്‌ഡിയെ `ശുംഭന്‍' എന്നു വിശേഷിപ്പിച്ച എം.വി. ജയരാജന്റെ പാട്ടിയായ സി.പി.എമ്മിന്റെയും പ്രതികരണം സൂചിപ്പിക്കുന്നത്‌ സംഘടിത പാര്‍ട്ടികളുടെ താത്‌പര്യം ജനതാത്‌പര്യത്തിന്‌ വേണ്ടിയുള്ളതല്ല എന്നാണ്‌.

ജനം ഇനി ആരെ ആശ്രയിക്കും?

ജനങ്ങളുടെ അവസാന ആശ്രയമായിരുന്ന നീതിന്യായ സ്‌ഥാപനങ്ങളും അഴിമതിയോട്‌ പൊരുത്തപ്പെട്ടിരിക്കുന്നു. സുപ്രീംകോടതി - ഹൈക്കോടതി ജഡ്‌ജിമാരില്‍ 20 ശതമാനമെങ്കിലും അഴിമതിക്കാരാണെന്ന്‌ പറഞ്ഞത്‌ പെന്‍ഷന്‍ പറ്റിയ ഒരു സുപ്രീംകോടതി ജഡ്‌ജിതന്നെയാണ്‌.

ജനാധിപത്യത്തിന്റെ നാലാംതൂണായ മീഡിയ ഇന്ന്‌ റാഡിയ-മീഡിയയായിക്കഴിഞ്ഞു. പണത്തിനുവേണ്ടി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ഒരുപടികൂടി കടന്ന്‌ കാബിനറ്റ്‌ രൂപീകരണവും നയരൂപീകരണവും വരെ നടത്താന്‍ കോര്‍പ്പറേറ്റ്‌ ഇടനിലക്കാരെ സഹായിക്കുന്ന നാലാംതൂണുകളാണ്‌ ഇന്ന്‌ മാധ്യമരംഗത്തെ വിശുദ്ധപശുക്കള്‍.

January 20, 2011

കവിതയുടെ കഥ - Kavitha's Kadha

കവിതയെ ഫോണ്‍ ചെയ്തു വിവാഹാശംസകള്‍ അറിയിച്ചിട്ട് അഞ്ചു നിമിഷമേ ആയിട്ടുള്ളൂ, ഈ നവംബര്‍ മുപ്പതിന് അവള്‍ വിവാഹിതയാകുന്നു, അതായത് നാളെ. മനസ്സ് അഞ്ചു കൊല്ലം പുറകിലേക്ക് പോയി. കവിതയെ ഞാന്‍ ആദ്യമായി കാണുന്നത് 2005 നവംബര്‍ ഇരുപത്തിയഞ്ച് വെള്ളിയാഴ്ചയാണ്. ഇന്നും ഞാന്‍ ആ ദിവസം വളരെ കൃത്യമായി ഓര്‍ത്തിരിക്കുന്നു കവിതയുടെ മൊബൈല്‍ നമ്പര്‍ പോലെ തന്നെ. പല തവണ മൊബൈലില്‍ നിന്നും ഡിലീറ്റ് ചെയ്തിട്ടും എന്റെ ഓര്‍മയില്‍ നില്‍ക്കുന്ന ഒരേ ഒരേ നമ്പര്‍ അത് മാത്രമാണെന്ന് ഞാന്‍ അത്ഭുതത്തോടെ മനസ്സിലാക്കുന്നു. ആര് മാസം മുന്‍പ് മാറ്റിയ എന്റെ മൊബൈല്‍ നമ്പര്‍ പോലും എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഇനി ഒരിക്കലും വിളിക്കരുത് എന്ന് വിചാരിച്ച് എത്രയെത്ര പ്രാവശ്യം ഞാനവളുടെ നമ്പര്‍ ഡിലീറ്റ് ചെയ്തിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ അല്ലെങ്കില്‍ മാസങ്ങള്‍ കഴിയുമ്പോള്‍, വീണ്ടും വിളിക്കണമെന്ന് തോന്നുമ്പോള്‍, എത്ര തവണ എന്റെ വിരലുകള്‍ അറിയാതെ ആ നമ്പര്‍ ഡയല്‍ ചെയ്തില്ല!

January 19, 2011

മമ്മൂട്ടി ബ്ലോഗ് മറന്നോ???

സ്വന്തമായി ഒരു ബ്ലോഗുണ്ടെന്ന കാര്യം സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി മറന്നമട്ടാണ്. വര്‍ഷം രണ്ടായി മമ്മൂട്ടി ബ്ലോഗ് അപ്‌ഡേറ്റ് ചെയ്തിട്ട്.

മമ്മൂട്ടി ബ്ലോഗു തുടങ്ങിയപ്പോള്‍ അത് വന്‍ വാര്‍ത്തയായിരുന്നു കാര്യമാത്രപ്രസക്തമായ വിഷയങ്ങളില്‍ താരം ഒന്നു രണ്ടുപോസ്റ്റുമിട്ടു. എന്നാല്‍ അതിനുശേഷം ബ്ലോഗുണ്ടെന്ന കാര്യം തന്നെ മറന്ന മട്ടാണ് മമ്മൂക്ക.

January 17, 2011

അവള്‍ വെറുതെ കിടന്നതാണ്‌

drawing of man
"വേണ്ട..ഞാനുണ്ടാക്കിക്കോളാം...ഒരു ചായയുടെ കാര്യമല്ലെ. അതിനി തന്‍റെ മൂഡ്‌ നശിപ്പിക്ക‍ണ്ട."


നേരിയ തണുപ്പിന്‍റെ സുഖം നുകര്‍ന്ന്‌ മക്കളെ രണ്ടുപേരേയും ചേര്‍ത്ത്‌ പിടിച്ച്‌ കമ്പിളിക്കടിയില്‍ വീണ്ടും ചുരുണ്ടു കൂടി അവള്‍.

കൃത്യം ഏഴരക്ക്‌ തന്നെ അയാള്‍ ഓഫീസിലേക്ക്‌ ഇറങ്ങാറുള്ളതാണ്‌. ഇന്നല്‍പം ലേറ്റാകുന്നതിന്‍റെ വെപ്രാളം എല്ലാ കാര്യങ്ങളിലും സംഭവിക്കുന്നു. അലാറം അടിച്ചെങ്കിലും മറ്റുള്ളവര്‍ സുഖമായി കിടക്കുന്നത്‌ കണ്ടപ്പോള്‍ വെറുതെ ഒന്നുകൂടി കിടന്നതാണ്‌.


സ്റ്റൌ കത്തിച്ച്‌ വെള്ളം വെക്കുന്നതിനിടയില്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു.


കാലത്തെഴുന്നേറ്റ്‌ കുളികഴിഞ്ഞ്‌ ഏറ്റവും ആദ്യം അടുക്കളയിലെത്തിയിരുന്ന ഒരു നാടന്‍ പെണ്‍കുട്ടി. ഉയര്‍ന്ന വിദ്യാഭ്യാസം വരുത്തിയേക്കാവുന്ന ആഢംബരങ്ങളുടെ അണുക്കള്‍ ബാധിക്കാതിരുന്ന അയളുടെ ഭാര്യ. കുടുംബത്തെ സ്വര്‍ഗ്ഗമാക്കി സംരക്ഷിച്ചിരുന്ന വീട്ടമ്മ.


പിന്നെ എവിടെയാണ്‌ തെറ്റിയത്‌?

വിശ്വസിച്ചാലും ഇല്ലെങ്കിലും : “മറുത മുക്ക്”

Maruthamukku
ഡിസംബര്‍ 18 ആം തീയതി രാത്രി പത്തു മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത “വിശ്വസിച്ചാലും ഇല്ലെങ്കിലും” പരിപാടിയില്‍ കാണിച്ചത് ഹരിപ്പാടിനടുത്തുള്ള “മറുത മുക്ക്” എന്നാ സ്ഥലമായിരുന്നു. ഏഷ്യാനെറ്റിലെ ചുരുക്കം ചില നല്ല പരിപാടികളില്‍ ഒന്നാണ് ഇത്. പരസ്യത്തില്‍ ഹരിപ്പാടിനടുത്തുള്ള സ്ഥലമാണ് എന്ന് പറഞ്ഞതിനാല്‍ ഈ പരിപാടി കാണാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ആ കഥ ഞാന്‍ അറിയുന്നത്. ഒരു ഗ്രാമത്തെ മുഴുവന്‍ വിറപ്പിച്ചു നിര്‍ത്തുന്ന, ആപതുകളുടെ ഒരു ഖോഷയാത്ര തന്നെ നാട്ടുകാര്‍ക് സമ്മാനിച്ച, വഴി യാത്രക്കാരെ കൊലപ്പെടുത്തുന്ന രക്ത ദാഹിയായ “മറുത” യുടെ കഥ.

സേലം -കന്യാകുമാരി നാഷണല്‍ ഹൈവേയില്‍ (NH -47 ) ഹരിപ്പാടിന് പോകുന്ന വഴിയില്‍ നാഷണല്‍ ഹൈവേയുടെ തൊട്ടടുത്ത്‌ തന്നെ കാണുന്ന ഒരു ചെറിയ പ്രദേശമാണ് “മറുത മുക്ക്”. ഈ സ്ഥലത്ത് മറുതയുടെ ശല്യം ഉണ്ടെന്ന നാട്ടുകാര്‍ വിശ്വസിക്കുന്നു. ഇത് വെറും ഒരു കള്ള കഥയാണെന്നും അങ്ങനെ ഒന്ന് ഇല്ലെന്നും വിശ്വസിച്ച ചില ജനങ്ങള്‍ പോലും മറുതയുടെ പ്രതികാരത്തിനു പാത്രമാകുകയും, സന്ധ്യ കഴിഞ്ഞാല്‍ ഈ വഴി സഞ്ചരിക്കുകയും ചെയ്യാറില്ല. നാഷണല്‍ ഹൈവേയില്‍ നിന്ന് ഇറങ്ങി ഗ്രാമതിനുള്ളിലെക്ക് പോയാല്‍ ഗ്രാമാതിര്തിയിലായ് കാടും പടലവും പിടിച്ചു പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഒരു അരയാല്‍ കാണാം.

January 10, 2011

അമ്മമാര്‍ അറിയുക, മക്കള്‍ ഔട്ട് ഓഫ്....

ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന്‍ ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്‌മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്‍' നല്‍കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി. മകളെ വലയിലാക്കിയവരെ കണ്ടെത്താന്‍ പിതാവ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഒപ്പം മകളെ കൗണ്‍സലങ്ങിന് വിധേയയാക്കി. മൊബൈല്‍ നല്‍കിയ 'ചേട്ടനു'മായി ബന്ധം തുടങ്ങിയിട്ട് രണ്ടു മാസമായെന്ന് കൗണ്‍സലറുടെ മുഖത്തുനോക്കി 12കാരി കൂസലില്ലാതെ പറഞ്ഞു.

January 9, 2011

പെറ്റമ്മ എന്ന സ്നേഹസാഗരം

‘പെറ്റമ്മയല്ലാതൊരു ദൈവം ഇല്ല നമുക്ക്’

‘അതിന്‌ പകരം വക്കാന്‍ നമ്മളുണ്ടാക്കിയ പള്ളിക്കോ അമ്പലത്തിനോ സാധിക്കുകയും ഇല്ല’

എല്ലാപ്രാവശ്യവും ഗള്ഫില്നി്ന്ന് ചെല്ലുമ്പോളൊക്കെ എന്നേയും കാത്ത് പാവം എന്റെ ഉമ്മ വീടിന്റെ പടിക്കല്‍ വന്നു നില്ക്കാറുണ്ടായിരുന്നു... സത്യം പറയാമല്ലോ ആ ഉമ്മാടെ കയ്യുകൊണ്ട് ഉണ്ടാക്കിയ തേങ്ങയിട്ട് അരച്ച മീന്കൂട്ടാനും ചോറും...പിന്നെ പുലരുവോളം എന്റെ തലക്കല്‍ ഇരുന്ന് പറയുന്ന നാട്ടിലെ വിശേഷങ്ങളും ഉപദേശങ്ങളും ഒക്കെയായിരുന്നു ഗള്ഫില്നിന്നും ചെല്ലുമ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചിരുന്ന കാര്യങ്ങള്‍....ഇപ്പോഴും ഇവിടെ എന്റെ കുക്ക് എനിക്ക് വച്ചുനീട്ടുന്ന ദാലും തായ്‌ലാന്റ് അരികൊണ്ട് ഉണ്ടാക്കിയ ചോറും കഴിക്കുമ്പോള്‍ വേദനെയോടെയാണെങ്കിലും ആ ഉമ്മാടെ ഭക്ഷണത്തിനുവേണ്ടി ഞാന്‍ ഇന്നും കൊതിക്കാറുണ്ട്...

കെ.കരുണാകരന്‍ : തിരികെയെടുത്ത സമ്മാനം

സ്കൂളില്‍ പഠിക്കുമ്പോള്‍ തോമസ് ടി അമ്പാട്ട് കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന "ജനനി" വാരികയില്‍ ആയിരുന്നു എന്റെ ആദ്യ രാഷ്ട്രീയ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു വന്നത്.
അന്നതിലെ പ്രധാന കഥാപാത്രങ്ങള്‍ മണ്മറഞ്ഞു പോയ മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയും ഇപ്പോള്‍ നമ്മെ വിട്ടു പിരിഞ്ഞ ലീഡര്‍ കരുണാകരനുമായിരുന്നു.

ഒരു പക്ഷേ ഗാന്ധിജി കഴിഞ്ഞാല്‍ ഒരു കാര്‍ട്ടൂണിസ്റ്റിന്റെ തൂലികത്തുമ്പില്‍ അതിവേഗം അനായാസതയോടെ വിരിയുന്ന ഒരു രൂപം നമ്മുടെ ലീഡറിന്റേതായിരുന്നിരിക്കാം..

അദ്ദേഹത്തിന്റെ ട്റേഡ് മാര്‍ക്കായിരുന്നല്ലോ ആത്മവിശ്വാസവും ആജ്ഞാശക്തിയും ഒരു പോലെ സമ്മേളിച്ച പ്രസിദ്ധമായ ആ ചിരി!

January 5, 2011

Happy New Year 2011 പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍!!!

വീണ്ടും പറന്നെത്തി വീണ്ടുമൊരു പുതുവര്‍ഷം..
ശരവേഗം കണക്കെ കുതിക്കുന്നു കാലം, കൂടെ
കുറയുന്നു മനുഷ്യര്‍ തന്‍ ആയുസ്സും
ഇരുകൈയും നീട്ടി പുണരും പുതുവര്‍ഷത്തെ

കാണ്ഡഹാര്‍ (Kandahar – Review)

കീര്‍ത്തിചക്രയ്കും കുരുക്ഷേത്രയ്കും ശേഷം കാണ്ഡഹാറിലൂടെ മേജര്‍ മഹാദേവന്‍ വീണ്ടും വരുന്നു എന്ന് കേട്ടത് മുതല്‍ മറ്റേതൊരു മലയാളിയെയും പോലെ ഞാനും ത്രില്ലടിച്ചു ഇരിക്കുകയായിരുന്നു. അന്നേ കരുതിയതാണ് പടം കണ്ടിട്ട് ഒരു റിവ്യു എഴുതണമെന്ന്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ആയ ഈ ചിത്രം കണ്ടു പുറത്തിറങ്ങിയപ്പോ എന്റെ മനസ്സില്‍ ഒന്നേ തോന്നിയോള്ളു “എന്റെ മേജര്‍ രവി, ഞങ്ങളോട് എന്തിനീ ക്രൂരത ചെയ്തു?”

ഇത് കണ്ടു ഞാന്‍ ഒരു മമ്മൂട്ടി ഫാന്‍ ആണെന്ന തെറ്റിധാരണ ഒന്നും വേണ്ട. ഞാന്‍ കട്ടയ്ക്ക് മോഹന്‍ലാല്‍ ഫാന്‍ തന്നെ.

റോയാലിറ്റി ഷോ

സുഗുണനെ ഇനി എന്താക്കിത്തീര്‍ക്കണമെന്ന ചോദ്യത്തിന്‌ രമണനും രാഗിണിക്കും, വൈകിയാണെങ്കിലുമൊരു ഉത്തരം കിട്ടി...

അവന്റെ ദുശ്ശാഠ്യങ്ങള്‍ ഈയിടെയായി അടിക്കടി കടമ്പകള്‍ ചാടിക്കടക്കുകയാണ്‌. യുവഹരം. കാലക്കേട്‌. അതുതന്നെ.

പഠനകാര്യത്തില്‍ തീരെ താല്‍പര്യമില്ല. ഓരോ സുപ്രഭാതവും സുഗുണന്റെ പുതിയ ദുരാഗ്രഹവുമായിട്ടാണ്‌ പൊട്ടി വിടരുന്നത്‌. അത്‌ സാദ്ധ്യമാക്കിയില്ലെങ്കില്‍ പട്ടിണി, ഒളിച്ചോട്ടം, ആത്‌മഹത്യ...അങ്ങിനെയുള്ള ഭീഷണികളാണ്‌ ഒളിയമ്പുകള്‍...
Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon