December 28, 2009
മഞ്ചേരി മാണിക്യം - Rajmohan Unnithan സ്റ്റൈല്‍
മഞ്ചേരി മാണിക്യം - Rajmohan Unnithan സ്റ്റൈല്‍
കമിങ്ങ് സൂണ്‍ ഇന്‍ യുവര്‍ നിയറസ്റ്റ് തീയറ്റര്‍സ് ആണ്ട് തുണ്ട് സി.ഡീസ്
December 27, 2009
ഇവിടെ എല്ലാവര്‍ക്കും തിമിരം
കവി പാടിയത് എത്ര ശരി! രാഷ്ട്രിയ, അരാഷ്ട്രിയ , തിവ്രവാദ, ഭികരവാദ, വിഘടനവാദ ശക്തികള്‍ക്കു വേരോട്ടമുള്ള മണ്ണായി കേരളം മാറി കഴിഞ്ഞിരിക്കുന്നു. എരി തീയില്‍ എണ്ണ ഒഴിക്കാനായി ഒരു കൂട്ടം മാധ്യമ പടയും. കവര്‍ ഉള്ളതും ഇല്ലാത്തതുമായ സ്റ്റോറികളും, കൌണ്ടര്‍ ഉള്ളതും ഇല്ലാത്തതുമായ പോയിന്റുകളും,ആരെയും ക്രോസ് ചെയ്യാന്‍ അനുവദിക്കാത്ത ഫയരുകളും, നിങ്ങളും മറ്റുള്ളവരും ആരെക്കുറിച്ചു വേണമെങ്കിലും അനാവശ്യം പറയൂ, തുടങ്ങിയ എല്ലാം തികഞ്ഞവരും മറ്റുള്ളവരെയെല്ലാം പരമ പുച്ചവുമുള്ള അവതാരക വൃന്ദത്തിന്റെ പൊടിപ്പും തൊങ്ങലുമുള്ള ചര്‍ച്ചകള്‍, ഒളിഞ്ഞും തെളിഞ്ഞും ഉണ്ണുമ്പോഴും ഉറങ്ങുംപ്പോഴും എന്തിനു മൂത്രപുരയുടെ മുന്നില്‍ നിന്ന് പോലും ചിത്രം പകര്‍ത്തി കേരളം പുകഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ആശങ്ക പോയിട്ട് മൂത്ര ശങ്ക പോലും ഇല്ല എന്ന തലവാചകത്തോടെ ഏച്ചു കെട്ടി തമാശകള്‍ പടച്ചുവിടുന്ന പൊളിറ്റിക്കല്‍ ട്രിക്സും, തിരുവായില്‍ മണ്ണ് വാരിയിടുന്ന എതിര്‍വായും കേരളത്തെ എത്തിച്ചിരിക്കുന്നത് ഇന്നോളം കേരളം കണ്ടിട്ടില്ലാത്ത മാധ്യമ അപചയത്തിലേക്ക് ആണ്.
ഒരു മണിക്കൂറായി വാര്‍ത്തകള്‍ മാറ്റപ്പെട്ടപ്പോള്‍ സമയം കൊല്ലികളായി അതിനുള്ളില്‍ തിരുകികയറ്റിയ ചര്‍ച്ചകള്‍ രാഷ്ട്രിയ, മത, വര്‍ഗ സ്പര്ധകളുടെ പരിതികളെല്ലാം ലംഘിച്ചു മുന്നേറി.എല്ലാം പുക മറയാണെന്ന് അറിയാമെങ്കിലും, ടി വി യില്‍ വന്നു ചര്‍ച്ച ചെയ്തു സ്വയം ചെറുതാവുമെന്നു ഭയന്ന് പലരും പലപ്പോഴും സഭ്യതയുടെ സീമകള്‍ ലങ്ഘിച്ചു വ്യക്തി വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയും മൂര്ധന്യാവസ്ഥയില്‍ യമകാലന്റെ ജോലി പോലും ഏറ്റെടുക്കാന്‍ ഒരുമ്പെടുന്നു. പെട്ടെന്ന് അവതാരകന്‍ ഇടപെട്ടു സമയ കുറവിനാല്‍ തല്ലു നാളത്തേക്ക് നീട്ടി വച്ചിരിക്കുന്നു എന്ന് പ്രസ്താവിക്കുന്നു. ആവൂ!.....അല്‍പ നേരം കൂടിയുണ്ടായിരുന്നെങ്കില്‍ എന്തെങ്കിലും സംഭവിച്ചേനെ!...കാഴ്ച കണ്ടിരുന്ന കന്നാലി ക്ലാസ്സിന്റെ (നമ്മളെ പറ്റി നമ്മുടെ ഒരു നേതാവിന്റെ വിശേഷണം) ആത്മഗതം! ഇന്നും നാക്കിനു എല്ലില്ലാത്ത ചിലര്‍ നേരും നേരിയുമില്ലാതെ പുലമ്പിയാല്‍ അങ്കത്തട്ടില്‍ തച്ചോളി ഒതേനന്‍ പോലും നിഷ്പ്രഭനാവുന്നു.
തുടര്‍ന്ന് വരുന്ന ക്രയ്മും, FIR ഉം, കുറ്റപത്രവും നമ്മളെ കുറ്റകൃത്യങ്ങളുടെ മായാ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ദിവസവും ഒരു കൊലയും, കൊലയാളിയേയും കാണാതെ ഉറക്കം വരില്ല എന്നായിരിക്കുന്നു.സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍, വിചക്ഷണന്മാര്‍, എഴുത്തുകാര്‍, നിരീശ്വരവാദികള്‍, ഭൗതിക വാദികള്‍, മത മൗലികവാദികള്‍, ഫെമിനിസ്റ്റുകള്‍ അടങ്ങിയ ഒരു സംഘം ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക് ചര്‍ച്ചക്കായി പായുന്നു. വാക്ക്ധോരണിയില്‍ അല്‍പസമയം ടി വി കണ്ടുകൊണ്ടിരിക്കുന്ന മറ്റു പണിയൊന്നുമില്ലാത്ത ജനങ്ങളെ വികാര, വിക്ശുബ്ട, ആവേശ, കുഞ്ഞകരാക്കി നാളെ രാത്രി കാണാമെന്ന ഉറപ്പിന്‍ മേല്‍ നമ്മുടെ ഉറക്കം കിടത്തി ഉറങ്ങാന്‍ പോയ ഈ വിശിഷ്ട വ്യക്തിത്വങ്ങള്‍ ഈ നിരീക്ഷണം സ്വന്തം ജീവിതത്തോടായിരുന്നെങ്കില്‍ ഈ മഹാ ഭൂരിപക്ഷം വരുന്ന മലയാളി സമൂഹത്തോട് 'നിങ്ങള്‍ക്കു മറ്റു പണിയൊന്നുമില്ലേ? ഇതെല്ലാം മറ്റു പലരുടെയും വ്യാപാര നിക്ഷിപ്ത താല്പര്യം മാത്രമാണെന്ന് മനസ്സിലാക്കി വിലയേറിയ സമയവും മനസ്സമാധാനവും നശിപ്പിക്കരുതെന്ന ആഹ്വാനവുമായി പിന്നീട് ആ ചാനല്‍ പടി ചവിട്ടാതിരിക്കുകയാണ് വേണ്ടത്'.
പലരും ചര്‍ച്ചയ്ക്കായി ഉപയോഗിക്കുന്ന വസ്തുതകള്‍ ഏതെങ്കിലും മാധ്യമത്തില്‍ കണ്ടതോ, വായിച്ചതോ ആയ ഏതെങ്കിലും വാര്‍ത്ത ശകലങ്ങള്‍ ആയിരിക്കും. അതില്‍ പിടിച്ചു അവര്‍ സാക്ഷി മൊഴികളെക്കാള്‍ ശക്തിയുക്തമായ വാദ മുഖങ്ങള്‍ ഉന്നയിച്ചു കുറ്റവാളിയും, നിരപരാധിയുമാക്കി തീര്‍ക്കുന്നു. തെളിവോടെ പിടിക്കപ്പെട്ടാലും സ്വന്തം നാക്കേ ശരണം എന്ന മന്ത്രവുമായി പച്ച കള്ളങ്ങള്‍ പറഞ്ഞു മുഖം വെളുപ്പിക്കാന്‍ നോക്കുന്ന ചിലര്‍, തെളിവോന്നുമില്ലെങ്ങിലും തെളിവുണ്ടാക്കി എങ്ങനെയും ഉള്ളിലാക്കാന്‍ ശ്രമിക്കുന്നു ചിലര്‍, കോടതിയും പോലീസിനെയും സ്വന്തം താല്‍പ്പര്യങ്ങള്‍ അനുസരിച്ച് അനുമോദിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നു ചിലര്‍ . ഒന്നിലും വിശ്വാസമില്ലാത്ത ഒരു കൂട്ടം വേറെ.
ലോകത്തിലെ ഒരു നേതാവും പ്രസ്ഥാനവും നൂറു ശതമാനവും സ്വീകാര്യര്‍ ആയിരുന്നില്ല. പിന്നെ എന്തിനു ആരെ പേടിക്കണം. ഭരണ വര്‍ഗത്തിനും, പ്രതിപക്ഷത്തിനും പേടിയാണ്..ഇവിടുത്തെ സാമുദായിക നേതാക്കളെ, ഗുണ്ടാ സംഘങ്ങളെ, എന്തിനു ഉച്ചത്തില്‍ തുമ്മുന്ന സ്വവര്‍ഗ യൂനിയനുകളെ പോലും. എന്തിനു? ആര്ര്‍ക്ക് വേണ്ടി? അധികാരം നിലനിര്‍ത്താനോ? അധികാരം പിടിചെടുക്കാനോ? ഒരു വാക്കും ഒരു പ്രവര്‍ത്തിയും ചങ്കൂറ്റവും നെറിയുമുള്ള രാഷ്ട്രീയക്കാരെ ആണ് നമുക്ക് വേണ്ടത്. നെറികെട്ട നേതാക്കള്‍ക്ക് ചൂട്ടു പിടിക്കുന്ന ഒരു ജനതക്ക് പകരം ഒരായിരം വെളിച്ചം വിതറുന്ന വ്യക്തികളായി നമ്മള്‍ മാറണം. ആരെയും ഭരിക്കാനല്ല, ഭരിക്കപെടാനുമല്ല നമ്മുടെ രാഷ്ട്രീയം നമ്മുടെ രാഷ്ട്രത്തിന് വേണ്ടിയാണ്, അതിന്റെ പുരോഗതിക്കു വേണ്ടിയാണ്. വോട്ടിനു വേണ്ടി കണ്ടും കാണാതെയും, തൊട്ടും തൊടാതെയും നപുംസകങ്ങള്‍ ആവാതിരിക്കാന്‍ നമ്മുടെ നേതാക്കള്‍ക്ക് ശക്തിയുണ്ടാവട്ടെ! മാധ്യമങ്ങള്‍ ലക്ഷ്യ ബോധമില്ലാത്ത വഞ്ചികള്‍ ആവാതെ കരക്ക് കാത്തു നില്‍ക്കുന്ന, തിരകളെ ഭയക്കുന്ന ജനത്തിനെ മറുകരയില്‍ എത്തിക്കാന്‍ സ്വപക്ഷ താല്‍പ്പര്യങ്ങള്‍ വെടിഞ്ഞു, സ്നേഹത്തിന്റെ ഉല്‍ ബോധനത്തിലൂടെ വിജ്ഞാനത്തിന്റെ അലകളിലൂടെ ഒരു കഴിവുറ്റ ജനതയെ വാര്‍ത്തെടുക്കണം. എന്റെ വിമര്‍ശനങ്ങളോ പരാമാര്‍ശങ്ങലോ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകിയെങ്കില്‍ താഴ്മയായി മാപ്പപേക്ഷിക്കുന്നു!
By: Zainyi Lulu
December 20, 2009
നെയ്യപ്പം കേസിലെ പ്രധാന പ്രതി കാക്ക പിടിയിലായി - കോടാങ്കിവിഷന്‍ ന്യൂസ്
നമസ്കാരം, ഞാന്‍ മാടപ്രാവ്, ഇന്നത്തെ കോടാങ്കിവിഷന്‍ ന്യൂസ് കോക് കസിലേക്ക് സ്വാഗതം.
നെയ്യപ്പം കേസിലെ പ്രധാന പ്രതി കാക്ക പിടിയിലായതുമായി ബന്ധപ് പെട്ട വാര്‍ത്തയാണ് ഇന്ന് കോക്കസ് വിശകലനം ചെയ്യുന്നത്. ഈ ചര്‍ച്ചയില്‍ നമ്മോടൊപ്പം തിരുവനന്തപുരം സ്റ്റുഡിയോയില്‍ ഭരണ കക്ഷിയുടെ ഉജ്ജ്വല നേതാവ് ശ്രീ ഉപ്പന്‍, കൊച്ചി സ്റ്റുഡിയോയില്‍ പ്രതിപക്ഷത്തിന്റെ പ്രമുഖ നേതാവ് ശ്രീ പൂവന്‍ കോഴി, കോഴിക്കോട് സ്റ്റുഡിയോയില്‍ ഭാ രതീയ പക്ഷിജന പാര്‍ട്ടി നേതാവ് ശ്രീ ചെമ്പരു ന്ത് എന്നിവര്‍ പങ്കെടുക്കുന്നു. ശ്രീ കുയിലിനെ ഞങ്ങള്‍ ലൈനില്‍ പ്രതീക്ഷിക്കുന്നു. പ്രേക്ഷകര്‍ക്കും ഈ തല്‍സമയ ചര്‍ച്ചയില്‍ പങ്കെടുക്കാവുന്നതാണ്. (സിംബലോട് കൂടിയ ഉഗ്രതാളം)
നെയ്യപ്പം കേസിലെ പ്രധാന പ്രതി കാക്ക, ആഫ്രിക്കന്‍ വനാന്തരങ്ങളില്‍വച്ചു സൈന്യത്തിന്റെ പിടിയിലായി. - കോടാങ്കി ന്യൂസ് എഫ്ഫക്റ്റ്.!!!! (കത്തിപ്പടരുന്ന തീയുടെ ശബ്ദം ബാക്ക്ഗ്രൗണ്ടില്‍)
ദേശാന്തരഗമനം നടത്തുന്ന പക്ഷികളുടെ നടുവില്‍ ഒളിച്ചു ആഫ്രിക്കന്‍ വനങ്ങളിലേക്ക് നുഴഞ്ഞു കയറുന്നതിനിടയിലാണ് കാക്ക പിടിയിലായത്. ...... കഴിഞ്ഞ ദിവസം കോടാങ്കിവിഷനില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് കാക്കയെ അറസ്റ്റു ചെയ്തത്. സൈന്യം നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് നെയ്യപ്പം കേസിലെ പ്രധാന പ്രതിയാണ് താനെന്നു കാക്ക സൈന്യത്തോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ കാക്ക വിവിധ പ്രദേശങ്ങളില്‍ നടന്ന പല കേസുകളിലെയും പ്രധാന പ്രതിയാണെന്ന് മനസ്സിലായി. ഇപ്പോള്‍ കാക്കയെ സംസ്ഥാനപോലീസിന് കൈമാറിയിരിക്കുകയാണ്. നമുക്ക് കിട്ടിയിരിക്കുന്ന വിവരം അനുസരിച്ച് പത്തു ദിവസം മുന്‍പാണ് കാക്ക സൈന്യത്തിന്റെ പിടിയിലായത്. മൂന്നു ദിവസത്തെ സൈനിക ചോദ്യംചെയ്യലിന് ശേഷം കാക്ക പ്രതിയായിട്ടുള്ള നെയ്യപ്പം കേസിന്റെ അന്വേഷണത്തിന് വേണ്ടി കാക്കയെ സംസ്ഥാന പോലീസ് കസ്റ്റഡിയില്‍ വാങ്ങി യിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പോലീസ് കാക്കയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പോലീസിന് കാക്കയില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. കാക്ക ഉള്പെട്ടിട്ടുള്ള കേസുകളില്‍ കേവലം ഒന്നു മാത്രമാണ് നെയ്യപ്പം കടലിലെറിഞ്ഞ സംഭവം എന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവത്തിന്റെ ത്രീവ്രത കണക്കിലെടുത്ത് പ്രതിയെ ചോദ്യം ചെയ്യുന്ന പോലീസുകാര്‍പോലും കാണാതിരിക്കാന്‍ വേണ്ടി പ്രതിയുടെ മുഖം പ്ലാസ്റ്റിക് ചാക്കിട്ടു മൂടിയാണ് ചോദ്യം ചെയ്യുന്നത്. അത്രയ്ക്ക് ഭീകരമാണ് പ്രതിയുടെ മുഖം എന്നാണു മുതിര്‍ന്ന പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇപ്പോള്‍ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിനു പുറത്തു നിന്നു നമ്മുടെ റിപ്പോര്‍ട്ടര്‍ മൈന കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു.
മാടപ്രാവ്: മൈനാ... കേള്‍ക്കാമോ. ഇപ്പോള്‍ അവിടെ എന്താണ് നടക്കുന്നത്. എന്തൊക്കെ വിവരങ്ങളാണ് നല്കാന്‍ കഴിയുക..
മൈന: ക്ളാ ക്ളാ ക്ളീ ക്ളീ ... മാടാ... ഇപ്പോള്‍ ഞാന്‍ നില്ക്കുന്നത് പോലീസ് കാക്കയെ ചോദ്യം ചെയ്യുന്ന രഹസ്യകേന്ദ്രത്തിനു തൊട്ടുമുന്‍പിലാണ്. മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. തിരിച്ചറിയല്‍ പരേഡും മറ്റും നടക്കാനുള്ളതുകൊണ്ട് മാധ്യമങ്ങള്‍ യാതൊരു കാരണവശാലും പ്രതിയുടെ ഫോട്ടോ പുറത്തു വിടരുതെന്നാണ് കേസന്വേഷിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്യുന്ന പോലീസുകാര്‍ പോലും കാണാതിരിക്കാന്‍ വേണ്ടി പ്രതിയുടെ മുഖം പ്ലാസ്റ്റിക് ചാക്കിട്ടു മൂടിയിയാണ് ചോദ്യം ചെയ്യുന്നത് എന്നാണു അറിയാന്‍ കഴിയുന്നത്. ചോദ്യംചെയ്യല്‍ ഇന്ന് എഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കാക്ക ഉള്പെട്ടിട്ടുള്ള നിരവധി കേസുകള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു എന്നാണ് അറിയാന്‍ കഴിയുന്നത്. ക്ളാ ക്ളാ....
മാട: നെയ്യപ്പം കേസ് കൂടാതെ വേറെ ഏതെല്ലാം കേസുകളാണ് കാക്കെയെ പ്രതി ചേര്‍ത്തു പോലീസ് പുറത്തു വിട്ടിരിക്കുന്നത്? വിശദീകരിക്കാമോ... മൈന...
മൈന: ക്ളാ ക്ളാ... മാടാ.. അനവധി കേസുകളെപ്പറ്റി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അധികവും തീവ് രവാദസ്വഭാവമുള്ളവ ആയതു കൊണ്ട് മുഴുവന്‍ വിശദവിവരങ്ങളും പുറത്തു വിട്ടിട്ടില്ല.. ക്ളീ ക്ളീ. എങ്കിലും നമുക്ക് കിട്ടുന്ന പ്രധാന വിവരങ്ങള്‍ ഇവയാണ്.. ക്ളാ ക്ളാ.. നെയ്യപ്പം കേസ് കൂടാതെ, കൊച്ചിയില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിക്കു മുകളില്‍ കാഷ്ടിച്ച കേസിലും കാക്ക പ്രധാന പ്രതിയാണ്. കൂടാതെ, മലപ്പുറത്ത് ഒരു കാമുകന്‍ കാത്തു സൂക്ഷിച്ച കസ്തൂരിമാമ്പഴം കൊത്തിക്കൊണ്ടു പോയ കേസിലും, കോട്ടയത്ത് ഒരു പിഞ്ചു കുട്ടിയെ പാട്ടുപാടിത്തരാമെന് നു വ്യാമോഹിപ്പിച്ചു നെയ്യപ്പം തട്ടിയെടുത്ത കേസിലും കാക്ക പ്രതിയാണ് എന്നാണ് അറിയാന്‍ കഴിയുന്നത്.
മാട: മൈന.... എങ്ങനെയാണ് സൈന്യം കാക്കയെ അറസ്റ്റ് ചെയ്തത് എന്നതിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയുണ്ടായോ...?
മൈന : മാട.... ക്ളീ ക്ളീ കാക്കയുടെ പക്ഷത്തു നിന്നുണ്ടായ ഒരു പിഴവാണ് കാക്കയെ കുടുക്കിയത്. ഇവിടെനിന്നും ആഫ്രിക്കയിലേക്ക് ദേശാന്തരഗമനം നടത്തുന്ന പക്ഷികളുടെ ഇടയില്‍ കയറിപ്പറ്റി നാടുകടക്കാനാണ് കാക്ക ശ്രമിച്ചത്. സാധാരണയായി ദേശാടനപ്പക്ഷി കരയാറില്ല എന്നാണല്ലോ. എന്നാല്‍ കാക്ക ഉച്ചത്തില്‍ കരഞ്ഞതാണ് സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടതും കാക്കയെ പിടികൂടാന്‍ ഇടയായതും. ക്ലൂ ക്ലൂ മാട...
മാട: വളരെ നന്ദി മൈന... ദയവുചെയ്തു ലൈനില്‍ തുടരുക.... ദേശാടനപ്പക്ഷികളൊടോപ്പം നാടു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ കരഞ്ഞു പോയതാണ് കാക്കയെ സൈന്യത്തിന്റെ പിടിയിലാകാന്‍ ഇടയാക്കിയത് എന്നാണറിയുന്നത്. കാക്കയെ ഇപ്പോള്‍ പോലീസ് കസ്റ്റടിയില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഓരോ കേസുമായി ബന്ധപ്പെട്ടു വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പോലീസ് സംഘങ്ങള്‍ ചോദ്യംചെയ്യല്‍ കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഏറ്റവും ഒടുവില്‍ കിട്ടുന്നവിവരം. ശ്രീ ഉപ്പന്‍ താങ്കള്‍ കാക്കയുമായി വളരെക്കാലമായി അടുപ്പത്തിലാണെന്ന് കേള്‍ക്കുന്നല്ലോ... കാക്കയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെപ്പറ്റി താങ്കള്‍ക്കു നേരത്തെ അറിയില്ലായിരുന്നോ.
ഉപ്പന്‍: എനിക്ക് കാക്കയുമായി ബന്ധമുണ്ടായിരുന്നു എന്നത് വെറും തെറ്റായ ആരോപണമാണ്. കാക് കയുടെ പോക്ക് ശരിയല്ല എന്നു ആദ്യം പറഞ്ഞതുതന്നെ ഞാനല്ലേ. കാക്കയുമായി എന്റെ ബഹുമാനപ്പെട്ട സുഹൃത്ത് ശ്രീ കോഴിക്കുള്ള അടുപ്പം മറച്ചുപിടിക്കാന്‍വേണ് ടി കോഴിയുടെ ആള്‍ക്കാര്‍ വെറുതെ കെട്ടിച് ചമച്ച കഥയാണ് ഇതൊക്കെ.
മാട: ശ്രീ കോഴിപ്പൂവന്‍.... ഉപ്പന്‍ പറഞ്ഞത് താങ്കള്‍ കേട്ടുകാണും.... എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്....?
കോഴി: എന്റെ മാടെ.... ഉപ്പന്റെ അവസരവാദപരമായ പ്രതികരണം മാത്രമാണിത്. ഉപ്പനും കാക്കയും തമ്മിലുള്ള ബന്ധം ഈ നാട്ടില്‍ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. രണ്ടുപേരെയും കണ്ടാല്‍ ഏകദേശം ഒരുപോലെയല്ലേ ഇരിക്കുന്നതുതന്നെ . കോട്ടയത്ത് ഒരു പിഞ്ചു കുഞ്ഞിന്റെ കയ്യില്‍നിന്നു കാക്ക നെയ്യപ്പം തട്ടിപ്പറിച്ചപ്പോള്‍ കാക്കയെ നാട്ടുകാരില്‍ നിന്നും രക്ഷപെടുത്തിയത് ശ്രീ ഉപ്പനാണെന്ന് ഈ നാട്ടില്‍ ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. കൂടാതെ ഇപ്പോള്‍ കാക്ക ഉള്‍പ്പെട്ട നെയ്യപ്പം കടലില്‍ എറിഞ്ഞ കേസില്‍ കാക്കയെ രക്ഷിക്കാന്‍ ഉപ്പന്‍ എന്തെല്ലാം വൃത്തികെട്ട ഇടപെടലു കളാണ് നടത്തിയിരിക്കുന്നത്...?
മാട: ശ്രീ ഉപ്പന്‍.... കേള്‍ക്കാമോ....? എന്താണ് താങ്കളുടെ പ്രതികരണം...? ഈ ആരോപണങ്ങള്‍ക്ക് താങ്കള്‍ എന് തു മറുപടി പറയുന്നു... ശ്രീ ഉപ്പന്‍ താങ്കളിലേക്ക് തിരിച്ചു വരാം... ഇപ്പോള്‍ സൗദി അറേബ്യയിലെ റിയാദില്‍ നിന്നു തത്ത എന്നൊരു പ്രേക്ഷകന്‍ ലൈനി ലുണ്ട്.... ശ്രീ തത്ത.... പറഞ്ഞുകൊള്ളൂ.
തത്ത: ഹല്ലോ... ഹല്ലോ... ഉപ്പന്‍ പറയുന്നത് വളരെ തെറ്റായ കാര്യങ്ങളാണ്. കാക്കയുടെ പ്രവൃത്തികള്‍ തെറ്റാണെന്ന് ആര്‍ക്കാണ് അറിയില്ലാത്തത്. കാക്കയുടെ തീവ്രവാദപരമായ പ്രവര്‍ത്തനങ്ങള്‍മൂലം ഇവിടെ റിയാദില്‍ കാക്കകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. പത്തു വര്‍ഷമായി ഞാന്‍ ഇവിടെ ഒരു കാക്കയെപ്പോലും കണ്ടിട്ടില്ല.
മാട: വളരെയധികം നന്ദി ശ്രീ തത്ത... റിയാദില്‍ കാക്കകളില്ലെന്നാണ് ശ്രീ തത്ത പറയുന്നത്. ശ്രീ ഉപ്പന്‍.... കോഴിയുടെ ആരോപണങ്ങള്‍ക്ക് താങ്കള്‍ എന്തു മറുപടി പറയുന്നു.
ഉപ്പന്‍: മാടെ... ശ്രീ കോഴിയുടെ ജല്‍പ്പനങ്ങള്‍ മറുപടി അര്‍ഹിക്കുന്നേയില്ല.. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. അല്ലെങ്കില്‍ ഈ നാട്ടിലെ പക്ഷികള്‍ പറയട്ടെ... കഴിഞ്ഞ വര്ഷം മുനിസിപ്പാലിറ്റിയുടെ മാലിന്യക്കൂമ്പാരത്തിന് മുകളില്‍ കോഴിയും കാക്കയും ഒന്നിച്ചു നിന്നു ചികഞ്ഞുപെറുക്കുന്നത് ഈ നാട്ടിലെ എല്ലാ പത്രങ്ങളിലും ഫോട്ടോ വന്നതല്ലേ.... തന്നെയുമല്ല... കുറച്ചുനാള്‍മുമ്പ് ഒരു വീട്ടിലെ അടുക്കളവശത്ത് കോഴിയും കാക്കയും ഒന്നിച്ചു നിന്നത് എന്തിനാണ്....? ചായ കുടിക്കാനായിരുന്നോ...?
മാട: ശ്രീ കോഴിപ്പൂവന്‍ താങ്കളെക്കുറിച്ച് വലിയ ഒരു ആരോപണം തന്നെയാണ് ശ്രീ ഉപ്പന്‍ ഉന്നയിച്ചിരിക്കുന്നത്. എന്താ ണ് താങ്കള്‍ക്ക് പറയാന്നുള്ളത്. ..?
കോഴി: ഞാന്‍ ഒരിക്കലും കാക്കയെ മാലിന്യകൂമ്പാരത്തിലേക്ക് വിളിച്ചിട്ടില്ല. ഞാന്‍ എന്റെ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കാക്ക അവിടെ സ്വമേധയാ പറന്നു വന്നിരിക്കുകയാണുണ്ടായത്. മുനിസിപ്പാലിറ്റിയുടെ മാലിന്യത്തില്‍ വന്നിരിക്കരുതെന്നു കാക്കയോടു ഞാന്‍ എന്തിനു പറയണം. കാക്ക എന്തു ചെയ്യുന്നു എന്നത് എന്റെ കാര്യമല്ല. പക്ഷെ... ഈയിടക്ക് കാക്കയും ശ്രീ ഉപ്പനും ഒരേ വേലിയില്‍ ഒന്നിച്ചിരിക്കുന്നത് എല്ലാവരും കണ്ടതല്ലേ. ആജന്മ സുഹൃത്തുക്കളെപ്പോലെ രണ്ടുപേരും കൊക്കുരിമ്മിയിരിക്കുന്ന ഫോട്ടോ എല്ലാവരും പത്രങ്ങളില്‍ കണ്ടതല്ലേ.
മാട: ഞാന്‍ താങ്കളിലേക്ക് തിരിച്ചുവരാം.... ഇപ്പോള്‍ തിരുവനന്തപുരം മൃഗശാ ലയില്‍ നിന്നും ഒട്ടകപ്പക്ഷി ലൈനില്‍ ഉണ്ട്.... ശ്രീ ഒട്ടകപ്പക്ഷി പറഞ്ഞുകൊള്ളൂ...
ഒട്ട: ഈ നാട്ടില്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റി എന്താ ഞാന്‍ പറയുക. ഇവിടെ ഇത്രയേറെ വൃത്തികേടുകള്‍ കാണിച്ച ഒരു പക്ഷി ഞങ്ങളുടെ നാട്ടിലേക്കു നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു. അല്ലെങ്കില്‍ തന്നെ ശ്രീ ഉപ്പനും ശ്രീ കോഴിയും പറയുന്നത് എന്താണ്. രണ്ടുപേരും പരസ്പരം ചെളിവാരിയെരിയുകയല്ലാതെ യഥാര്‍ത്ഥ പ്രശ്നം എന്താണെന്നോ അതിന്റെ പ്രതിവിധി എന്താണെന്നോ അന്വേഷിക്കുകയല്ലല്ലോ ചെയ്യുന്നത്.
മാട: ശ്രീ ഉപ്പന്‍ ഈ ആരോപണത്തെ താങ്കള്‍ എങ്ങനെ നേരിടുന്നു....
ഉപ്പന്‍: ഞാനും കാക്കയും ഒരിക്കലും കൊക്കുരുമ്മി ഇരുന്നിട്ടില്ല. പിന്നെ ആ ഫോട്ടോയുടെ സത്യാവസ്ഥ ഇതാണ്. വേലിയില്‍ ഞാന്‍ ഇരുന്നതിന്റെ വളരെ അകലെയാണു കാക്ക ഇരുന്നിട്ടുള്ളത്. പക്ഷെ ഒരു വശത്ത് നിന്നു ഫോട്ടോ എടുക്കുമ്പോള്‍ രണ്ടുപേരും കൊക്കുരുമ്മി ഇരിക്കുന്നതായിട്ടേ തോന്നുകയുള് ളൂ... ഇതു തെറ്റായ തരത്തില്‍ പ്രസിദ്ധീകരിച്ചു എനിക്ക് പക്ഷികള്‍ക്കിടയിലുള്ള ഇമേജ് തകര്‍ക്കാന്‍ വേണ്ടി ശ്രീ കോഴിയുടെ പിന്തുണയോടെ ചില മാധ്യമ സിണ്ടിക്കേറ്റുകള്‍ നടത്തുന്ന കരുതിക്കൂട്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെ ഇവിടുത്തെ സാധാരണക്കാരായ പക്ഷികള്‍ തിരിച്ചറിയുക തന്നെ ചെയ്യും.
മാട: ഇപ്പോള്‍ ശ്രീ കുയില്‍ ലൈനില്‍ ഉണ്ട്.... അദ്ദേഹം യാത്രയിലാണ് ശ്രീ കുയില്‍... കാക്ക ചോദ്യം ചെയ്യലില്‍ താങ്കളുടെ പേര് പറഞ്ഞുവെന്നാണല്ലോ കേള്‍ക്കുന് നത്. താങ്കളും കാക്കയും തമ്മില്‍ പണ്ട് മുതലേ ബന്ധമുണ്ട് എന്നാണല്ലോ പറയപ്പെടുന്നത്. താങ്കളുടെ ആളുകള്‍ കാക്കയുടെ കൂട്ടിലാണ് മുട്ടയിടുന്നതെന്ന് കേള്‍ക്കുന്നു. ഇതിലെന്തെങ്കിലും യാഥാര്ത്യമുണ്ടോ...?
കുയില്‍: ഞാന്‍ ഇപ്പോള്‍ പറന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും വളരെ പെട്ടെന്ന് പറയാം... എന്നെയും എന്റെ ആളുകളെയും നശിപ്പിക്കാന്‍വേണ്ടി ചിലര്‍ നടത്തുന്ന ആസൂത്രിതശ്രമങ്ങളാണ് ഈ ആരോപണങ്ങള്‍ എല്ലാം.... കാക്കയുടെ കൂട്ടില്‍ മുട്ടയിടണമെന്നു കുറെ കാലമായി കാക്ക എന്നെ നിര്‍ബന്ധിക്കുന്നു. കാക്കയുടെ പ്രവര്‍ത്തികള്‍ എന്റെ മനസ്സാക്ഷിക്കു അംഗീകരിക്കാന്‍ പറ്റാത്തവയായതുകൊണ്ട് ഞാന്‍ ഒരിക്കലും കാക്കയുടെ കൂട്ടില്‍ മുട്ടയിടുവാന്‍ സമ്മതിച്ചിട്ടില്ല. അതിന്റെ പ്രതികാരമായിട്ടാണ് കാക്ക ഇപ്പോള്‍ തന്റെ പ്രവര്‍ത്തികള്‍ക്ക് ഞാന്‍ കൂട്ടുനിന്നു എന്നു പോലീസിനോട് മൊഴി കൊടുത്തിരിക്കുന്നത്. ഇതിനൊന്നും എന്റെ മനോവീര്യത്തെ തകര്‍ക്കാന്‍ സാധിക്കില്ല.. ഞാന്‍ ഇന്നും എന്നും നാട്ടുകാര്‍ക്കുവേണ്ടി നല്ല പാട്ടുകള്‍ പാടിക്കൊണ്ടിരിക്കും.... ഇപ്പോള്‍ ഇവി....
മാട: ശ്രീ കുയിലുമായുള്ള ടെലിഫോണ്‍ ബന്ധം തടസ്സപ്പെട്ടിരിക്കുന്നു. അദ്ദേഹം യാത്രയിലാണ്.... ശ്രീ ചെമ്പരുന്ത്, ഉപ്പന്റെയും കോഴിയുടെയും കുയിലിന്റെയും നിലപാടുകള്‍ വ്യക്തമാണ്... എന്താണ് താങ്കളുടെ പ്രതികരണം...
ചെമ്പരുന്ത്: ഞാന്‍ എല്ലാവരുടെയും വാദങ്ങള്‍ ശ്രദ്ധിക്കുകയായ്രിന്നു. ഇവിടെ സമാധാനം നിലനിര്‍ത്താനല്ല ശ്രീ ഉപ്പനും, കോഴിയും കുയിലും ശമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കാക്കയെ ഇത്രയും വളരാന്‍ അനുവദിച്ചത് ശ്രീ കോഴിയും ശ്രീ ഉപ്പനും തന്നെയല്ലേ... രണ്ടുപേരും അവരവരുടെ കാര്യസാധ്യത്തിനായി കാക്കയെ ഉപയോഗിച്ചു എന്നുള്ളത് വ്യക്തമാണ്. കാക്ക തട്ടിയെടുത്ത നെയ്യപ്പവും മാമ്പഴവുമെല്ലാം ഉപ്പനും കോഴിയുമായി പങ്കുവക്കുകയായിരുന്നു. അതെപ്പറ്റി ഏതെങ്കിലും ഒരു കേന്ദ്ര എജെന്സിയെക്കൊണ്ട് ശക്തമായ അന്വേഷണം നടത്തണം എന്നു ഞാന്‍ ആവശ്യപ്പെടുകയാണ്. എന്നെ അകറ്റിനിര്‍ത്താന്‍ വേണ്ടി മൂവരും ചേര്‍ന്ന് ഒത്തുകളിക്കുകയാണ്. പരസ്പരമുള്ള ഈ ആരോപണങ്ങളെല്ലാം വെറും പുകമറ മാത്രമാണ്. ഞാന്‍ എപ്പോഴെങ്കിലും ഭക്ഷണം തേടി നാട്ടിന്‍പുറത്തേക്കിറങ്ങിയാല്‍ ഉപ്പനോ കോഴിയോ കാക്കയെ വിവരം അറിയിച്ചു നാട്ടിലുള്ള കാക്കകളെല്ലാംകൂടി എന്നെ കൊത്തി പറപ്പിച്ചു നാടുകടത്തുകയല്ലേ ചെയ്യാറുള്ളത്.....
മാട: ശ്രീ ചെമ്പരുന്ത് താങ്കളുടെ നിലപാട് വ്യക്തമാണ്.... ഞാന്‍ താങ്കളിലേക്ക് തിരിച്ചുവരാം... ഇപ്പോള്‍ വയനാട്ടില്‍നിന്നും വാനമ്പാടി എന്നൊരു പ്രേക്ഷക ലൈനില്‍ ഉണ്ട്.... ശ്രീമതി വാനമ്പാടി പറഞ്ഞുകൊള്ളൂ....
വാനമ്പാടി: ഹലോ.... ഹലോ.... ഞാന്‍.... ഹലോ....
മാട: ഹല്ലോ ..... ആ ലൈന്‍ കട്ടായെന്നു തോന്നുന്നു.. ഹലോ... ഇപ്പോള്‍ ഡല്‍ഹിയില്‍നിന്നു തൂക്കണാംകുരു വി എന്നൊരു പ്രേക്ഷകന്‍ ലൈനില്‍ ഉണ്ട്. ശ്രീ തൂക്കണാംകുരുവി.... പറഞ്ഞോളൂ.....
തൂക്ക: ഹലോ....നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് ലജ്ജ തോന്നുന്നു. എന്താണ് ഈ കോഴിയും ഉപ്പനും കുയിലും ചെമ്പരുന്തുമെല്ലാം പറയുന്നത്. നാട്ടില്‍ സമാധാനം ഉണ്ടാവണമെന്ന് ഇവര്‍ക്ക് അല്പം പോലും ആഗ്രഹമില്ല. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി കടിപിടികൂടാന്‍ മാത്രമല്ലെ ഇവര്‍ക്ക് സമയമുള്ളൂ. അതിനുവേണ്ടി എന്തു വൃത്തികേട് ചെയ്യാനും ഇവര്‍ക്ക് മടിയില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പരസ്പരം കുറ്റം പറയാന്‍ മാത്രമല്ലെ സമയമുള്ളൂ... നാട്ടിലെ സാധാരണക്കാരായ പക്ഷികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ടോ... നാടുവിട്ട് മറുനാട്ടില്‍ ചേക്കേറിയ ഞങ്ങളെപ്പോലുള്ള പക്ഷികള്‍ക്ക് നമ്മുടെ നാട്ടില്‍ നടക്കുന്ന പേക്കൂത്തുകള്‍ കാണുമ്പോള്‍ നാണക്കേട് കൊണ്ട് തല കുനിഞ്ഞുപോവുകയാണ്. എന്നാല്‍ ഇവിടെ ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പ്രതിപക്ഷം ഭരണകൂടത്തെ ഭരിക്കാന്‍ അനുവദിക്കുന്നു. എന്തെങ്കിലും തെറ്റുണ്ടായാല്‍ നിയമസഭയിലും കോടതിയിലുമായി അതിനെ നേരിടുന്നു. അല്ലാതെ അവിടുത്തെപ്പോലെ മുട്ടിനുമുട്ടിനു ഹര്‍ത്താല്‍ നടത്തിയും പൊതുമുതല്‍ നശിപ്പിച്ചുമല്ല പക്ഷികള്‍ പ്രതികരിക്കുന്നത്. അന്യ സംസ്ഥാനങ്ങളെപ്പോലെ നമ്മുടെ നാട്ടില്‍ എന്താ ചില്ലുള്ള ബസ്സുകള്‍ ഇല്ലാത്തതു. അവിടെയൊന്നും കല്ലില്ലാത്തതുകൊണ്ടല്ല. നേരെമറിച്ച് അവിടുത്തെ പക്ഷികള്‍ അധ്വാനിച്ചു ജീവിക്കുന്നവരായതുകൊണ്ട് എന്തെങ്കിലും നശിപ്പിക്കാന്‍ അവര്‍ മുതിരില്ല. പ്രതിഷേധ പ്രകടനങ്ങള്‍ നടത്തേണ്ടത് ജനജീവിതം തടസ്സപ്പെടുത്തിയും പൊതുമുതല്‍ നശിപ്പിച്ചുമല്ലെന്നു അവര്‍ക്ക് നന്നായറിയാം. നമ്മുടെ നാട്ടില്‍ നേതാക്കന്മാര്‍ക്ക് അധ്വാനത്തിന്റെ വില എന്തെന്ന് അറിയില്ല. വെറുതെയിരുന്നു തിന്നു മുടിച്ചു സാധാരണക്കാരെ തമ്മിലടിപ്പിച്ചു അവരുടെ രക്തം ഊറ്റിക്കുടിക്കുന്ന ഈ രാഷ്ട്രീയ കോമരങ്ങളെ നാടുകടത്തണമെന്നാണ് എന്റെ അഭിപ്രായം. സ്വന്തം കടമകളെക്കാളേറെ അവകാശങ്ങളെക്കു റിച്ചുമാത്രം സംസാരിച്ചു അധ്വാനിക്കുന്ന ജനങ്ങളെ വഴി തെറ്റിക്കുന്നവരാണ് ഈ നേതാക്കള്‍. നമ്മുടെ നാട്ടില്‍ ഒരു പണിയും ചെയ്യാന്‍ മുതിരാത്ത അഭിമാനികള്‍ പുറം നാട്ടില്‍ ചെന്നാല്‍ ഏതു എച്ചിലും കൊത്തി വലിക്കാന്‍ തയ്യാറാണ്. അപ്പോള്‍ മാത്രമാണ് അവര്‍ക്ക് അധ്വാനത് തിന്റെ വില മനസ്സിലാകുന്നത്. ഈ കോഴിയെയും ഉപ്പനെയും പോലുള്ള വിഷങ്ങളെ വളര്‍ത്തി വലുതാക്കുന്ന നിങ്ങളെപ്പോലുള്ള മാധ്യമങ്ങളെയാണ് ആദ്യം കുറ്റിച്ചൂലിനടിക്കേണ്ടത്. അടി യന്തരപ്രാധാന്യമുള്ള എന്തെല്ലാം കാര്യങ്ങള്‍ നമ്മുടെ നാട്ടിലുണ് ട്. അവയൊന്നും പുറത്തു കൊണ്ടുവരാന്‍ ചാനലുകള്‍ക്ക് സമയമില്ല. ഇത്തരം ദുഷിച്ച രാഷ്ട്രീയവ്യവസ്ഥ നാട്ടില്‍ നിലനില്‍ക്കുന്നിടത്തോളം നമ്മുടെ നാടു ഒരിക്കലും രക്ഷപ്പെടില്ല. അതുകൊണ്ടു...
മാട: വളരെയധികം നന്ദി ശ്രീ തൂക്കണാംകുരുവി.... ശ്രീ ഉപ്പന്‍ താങ്കള്‍..... ഉപ്പന്‍ ലൈനിലില്ലെന്നു തോന്നുന്നു... ശ്രീ കോഴി.... കേള്‍ക്കാമോ.... ക്ഷമിക്കണം... കോഴിയും ലൈനിലില്ല... ശ്രീ ചെമ്പ.... സോറി..... അദ്ദേഹത്തെയും ലഭിക്കുന്നില്ല... മൈന... താങ്കളെങ്കിലും ലൈനില്‍ ഉണ്ടെന്നു കരുതുന്നു. എന്തെല്ലാമാണ് പുതിയ വിവരങ്ങള്‍....
മൈന: ക്ളാ ക്ളാ... ക്ളീ ക്ളീ.. ആ പ്രേക്ഷകന്‍ ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ എനിക്കും വളരെയധികം ലജ്ജ തോന്നുന്നു. എങ്കിലും ചാനലിന്റെ ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഒന്നും പറയാതെ പോകുന്നത് ശരിയല്ല എന്നു തോന്നിയത് കൊണ്ട് പറയുകയാണ്. ഇത്തരം ഒരു ചര്‍ച്ചയില്‍ റിപ്പോര്‍ട്ടിംഗ് ചെയ്യുന്നത് ഞാന്‍ ഇന്ന് മുതല്‍ നിര്‍ത്തുകയാണ്. അതിനു മുന്‍പ് ഇപ്പോള്‍ കിട്ടിയ ഒരു വിവരം ഞാന്‍ അറിയിച്ചുകൊള്ളട്ടെ. പോലീസുകാര്‍ ഇത്രയും ദിവസമായി തല മൂടിയിട്ട് ചോദ്യം ചെയ്തിരുന്നത് യഥാര്‍ത്ഥത്തില്‍ കാക്കയായിരുന്നില്ല. ഒരു കാക്കത്തമ്പുരാട്ടിയായിരുന്നു എന്നാണു ഇപ്പോള്‍ കിട്ടുന്ന വിവരം. യഥാര്‍ത്ഥ കുറ്റവാളി ഇപ്പോഴും പുറത്തു തന്നെയാണെന്നാ ണ് അനുമാനിക്കേണ്ടത്. ഇനി ഈ കേസില്‍ റിപ്പോര്ട്ടിങ്ങിനു എന്നെ പ്രതീക്ഷിക്കണ്ട... വളരെയധികം നന്ദി... നമസ്ക്കാരം. ക്ളാ.. ക്ളാ.. ക്ളീ ക്ളീ...
മാട: നമ്മുടെ ചര്‍ച്ച വിചാരിക്കാത്ത ഒരു നിലയിലേക്ക് എത്തിചേര്‍ന്നിരിക്കുകയാണ്. ഒരു ഇടവേളയ്ക്കു ശേഷം ചര്‍ച്ച തുടരാമെന്നാണ് കരു തിയിരുന്നത്. ഇനി ഇതു തുടരുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടു ഇടവേ ളയില്ലാതെതന്നെ ഈ ചര്‍ച്ച അവസാനിപ്പിക്കുകയാണ്. വളരെയധികം നന്ദി ശ്രീ കോഴി, ശ്രീ ഉപ്പന്‍, ശ്രീ ചെമ്പരുന്ത് ഈ ചര്‍ച്ചയില്‍ പങ്കെടുത്തതിന്. പ്രേക്ഷകര്‍ക്കും നന്ദി.
കുറിപ്പ്: ഈ പോസ്റ്റിന്റെ ആശയവിപുലീകരണത്തിന് ബര്ളിത്തരങ്ങളിലെ ഒരു പോസ്റ്റിനോട് കടപ്പാട്.
By: Mathew Philip
December 15, 2009
ഇ-മെയില്‍ തട്ടിപ്പ് ഇനി ജി-മെയില്‍ സ്റ്റൈല്‍
ഇ-മെയില്‍ തട്ടിപ്പ് പുതിയരൂപത്തില്‍
പുതിയ ഇ-മെയില്‍ തട്ടിപ്പ്. യൂസര്‍ ഐഡിയും പാസ് വേര്‍ഡും കൈക്കലാക്കിയുള്ള ബ്ലാക്മെയ്ലിങ് തന്നെയാണ് ഇത്തവണയും രീതി. എന്നാല്‍ ഇവ ഇ-മെയില്‍ ഉടമയില്‍നിന്നുതന്നെ ചോദിച്ചുവാങ്ങുകയാണെന്ന വ്യത്യാസം മാത്രം! ജി-മെയില്‍ ഉടമകളാണു തട്ടിപ്പില്‍പ്പെടുന്നത്.കസ്റ്റമറുടെ അക്കൗണ്ട് വെരിഫിക്കേഷന്‍ മെയ്ല്‍ എന്ന വ്യാജേനയുള്ള ഇ-മെയ്ലിനു മറുപടി നല്‍കി ചതിക്കുഴിയില്‍ വീണ നിരവധിപ്പേരുടെ പരാതികള്‍ പൊലീസ് സൈബര്‍ സെല്ലിന്‍റെ അന്വേഷണത്തിലാണ്. കുടുങ്ങിയവരില്‍നിന്നു ലക്ഷക്കണക്കിനു രൂപ ആവശ്യപ്പെടുന്നുണ്ടെന്നു പൊലീസ്, എല്ലാം വിദേശത്തുനിന്ന്.
ഉപയോഗിക്കാത്ത മെയ്ല്‍ അക്കൗണ്ടുകള്‍ കട്ട് ചെയ്യാന്‍ ജി- മെയ്ല്‍ കസ്റ്റമര്‍ കെയര്‍ ടീം നടത്തുന്ന അക്കൗണ്ട് വെരിഫിക്കേഷന്‍ എന്ന പേരിലാണു മെയ്ല്‍ ലഭിക്കുന്നത്. അനവധിപ്പേര്‍ക്ക് ഈ മാസം പല ദിവസങ്ങളിലായി മെയ്ല്‍ ലഭിച്ചു. ഇതിന്‍റെ മറുപടിയില്‍ ക്ലിക് ചെയ്തു യൂസര്‍ നെയിം, പാസ്വേര്‍ഡ്, ജനന തിയതി, രാജ്യം തുടങ്ങിയവ നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണു മെയ്ല്‍. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കുമെന്നും ഇതില്‍ പറയുന്നു.
ഗൂഗ്റിപ്ലൈ അക്കൗണ്ട് എന്നാണു മെയ്ല്‍ അയച്ചയാളുടെ പേര്. അതിനാല്‍ ഗൂഗിളിന്‍റെ സന്ദേശമെന്നു തെറ്റിദ്ധരിക്കാനെളുപ്പം. തട്ടിപ്പില്‍ കുടുങ്ങിയ നിരവധി പേരുടെ അക്കൗണ്ട് പുറമേനിന്ന് ഓപ്പറേറ്റ് ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നും മെയ്ലിന്‍റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് സൈബര്‍ സെല്‍ അസിസ്റ്റന്‍റ് കമ്മിഷണര്‍ ഫ്രാന്‍സിസ് പെരേര പറഞ്ഞു. പണം ആവശ്യപ്പെടുന്നുവെന്നും നല്‍കാത്തപക്ഷം അക്കൗണ്ട് ഉപയോഗിച്ചു കുടുക്കുമെന്നും ഭീഷണി സന്ദേശം ലഭിക്കുന്നതായാണു പരാതികളിലേറെയും. ഇത്തരം മെയ്ലുകള്‍ക്കു മറുപടി അയയ്ക്കരുതെന്നു പൊലീസ് മുന്നറിയിപ്പു നല്‍കുന്നു. വെരിഫിക്കേഷന്‍ മെയ്ല്‍ വ്യാജമാണെന്നു ഗൂഗിള്‍ സ്ഥിരീ കരിച്ചിട്ടുണ്ട്.
മറ്റൊരു തട്ടിപ്പ് നോക്കൂ....
---------- Forwarded message ----------
From: Gmail
Date: Sun, Dec 13, 2009 at 7:17 PM
Subject: Your Account
To:
We are shutting down some email accounts and your account was automatically chosen to be deleted. If you are still interested in using our email service please fill in the space below for verification purpose by clicking the reply button. Learn more
If you are still interested in using our email service please fill in the space below for verification purpose by clicking the reply button.
Account Name:
Password:
Birthdate:
Territory:
Warning!!! Account owner that refuses to update his or her account within Seven days of receiving this warning will lose his or her account permanently.
Thank you for using Gmail !
The Gmail Team
G MAIL BETA
NB: നിങ്ങളെല്ലാരും എത്രയും പെട്ടെന്ന് പൂരിപ്പിച്ച് ഈ പുന്നാരമോനു അയച്ചു കൊടുക്കണേ... ഇല്ലേല്‍ അവന്‍ നമ്മുടെ ആപ്പീസ് പൂട്ടുമെന്ന് 7 ദിവസത്തിനുള്ളില്‍.....
December 14, 2009
പ്രീയപെട്ട സുഹ്റയ്ക്ക്...
ഈ കത്ത് അവിടെ കിട്ടുമ്പോള്‍ ചിലപ്പോള്‍ നീ അന്തം വിടുമായിരിക്കും, കൂടെക്കുടെ ഫോണ്‍ ചെയ്തുകൊണ്ടീരുന്ന ഈ മനുഷ്യന്‍ ഈ കാലത്തും കത്തെഴുതുവാന്‍ എന്തിനാ സമയം മിനക്കെടുത്തുന്നതെന്ന്.
കത്തെഴുതാതിരുന്നിരുന്ന് എന്‍റെ കൈയ്യക്ഷരം എന്തു വ്രിത്തികേടായി എന്നു ഇതു കാണുമ്പോള്‍ നിനക്കെങ്കിലും മനസ്സിലാകും. ഇപ്പോഴത്തെ പിള്ളാരൊക്കെ ഫോണ്‍ ചെയ്യുന്നേനും പുറമെ ഈമയിലെന്നോ, ആ മെയിലെന്നോ ഒക്കെയുള്ള ഒരു പുതിയ സംഭവം കമ്പൂട്ടറിന്‍റെ എന്തൊക്കെയോ കളികളായിട്ടുണ്ട്.
ഹാ.. അതെന്തെങ്കിലുമാകട്ടെ.. ഞാനീ ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് കാലമെത്രയായി എന്ന് നിനക്കെങ്കിലും ഓര്‍മ കാണുമായിരിക്കും.അതോ ആര്‍ഭാടങ്ങളില്‍ ജീവിച്ചതുകൊണ്ട് നീയും അതു മറന്നോ? നിന്നെ താലി കെട്ടി സുമാര്‍ മൂന്ന് മാസം തികയുന്നേനും മുമ്പേ വിസ സംഘടിപ്പിച്ച് ഗള്‍ഫിലേക്ക് പറക്കുമ്പോള്‍ ആരും കാണാതെ വീടിന്‍റെ ചായ്പിനു പുറകില്‍ മാറി നിന്ന് ഏങ്ങി കരയുന്ന നിന്‍റെ മുഖം ഇന്നലത്തേതു പോലെ എനിക്കു ഇന്നും ഓര്‍മ്മയുണ്ട്. ഇന്ന് നിന്‍റെ മുഖത്ത് ചിലപ്പോളൊക്കെ മിന്നിമറയുന്ന ഒരു തരം ഭാവം ഞാന്‍ കണ്ടില്ല എന്നു നടിക്കുന്നത് നിനക്കും മനസ്സിലാകുമായിരിക്കും.
എനിക്ക് മനസ്സില്‍ ഒരു സന്തോഷം ഇവിടെ ഞാന്‍ ബസ്സിലും മറ്റുമൊക്കെ കയറിയിറങ്ങുകയാണെങ്കിലും അവിടെ നീയും മക്കളുമൊക്കെ നമ്മുടെ പുത്തന്‍ ചുവന്ന കാറിലാണ് മീന്‍ മേടിക്കാന്‍ വരെ പോകുന്നതെന്ന് കഴിഞ ആഴ്ചയില്‍ നാട്ടില്‍ നിന്നും വന്ന നമ്മുടെ തെക്കേലത്തെ പോക്കറിന്‍റെ മോന്‍ പറഞറിഞ്ഞു. കാറിന്‍റെ കാര്യം പറഞ്ഞപ്പളാ ഓര്‍ത്തത് നമ്മുടെ ഡ്രൈവര്‍ക്ക് സുഖമല്ലെ? കൊറെ കൊല്ലമായി നിനക്കറിയാമല്ലോ എനിക്ക് ഒരു ദിവസം ഒരു നേരമെങ്കിലും ചോറ് കഴിക്കുന്നത് നിര്‍ബന്ധമാണെന്ന്.. കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ ഞാന്‍ സ്ഥിരം അരി മേടിക്കുന്ന ബക്കാലക്കാരന്‍ (ഇവിടുത്തെ പലവ്യന്‍ജ്ഞന കട) ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ അരി വരുന്നില്ല എന്നു പറഞ്ഞു. അതുകാരണം ഇപ്പോള്‍ പകരം മൂന്ന് നേരവും കുബ്ബൂസാണ് കഴിക്കുന്നത്. ഇപ്പോഴത്തെ കുബ്ബൂസാണെങ്കിലോ പണ്ടത്തേതിന്‍റെ പകുതിയോളം വലിപ്പത്തില്‍ മെലിഞ്ഞു ചെറുതായിരിക്കുന്നു.
സാധനങളുടെ വില കൂടിയതിനനുസരിച്ച് കുബ്ബൂസിന്‍റെ വില കൂട്ടാതെയും എണ്ണം കുറക്കാതെയും വലിപ്പത്തില്‍ പിശുക്കു കാട്ടി അറബി തന്‍റെ വിശാല ബുദ്‌ധി പവപ്പെട്ടവന്‍റെ വയറ്റത്ത് സീലടിച്ച് വച്ചു. പച്ചരി ചോറ് എനിക്ക് പഥ്യമല്ല എന്നറിയാമല്ലൊ. പിന്നെ കിട്ടുന്ന അരിക്ക് ഹലാക്കിന്‍റെ വിലയും. ഇപ്പോള്‍ വയറിന് ചില വല്ലായ്കകള്‍ തുടങിയിട്ടുണ്ട്. പ്രായത്തിന്‍റെ അസ്വസ്ഥതകള്‍ വേറെയും.. അസുഖം വല്ലതും വന്നാല്‍ ഇവിടെ കുഴഞുപോയതു തന്നെ. മുന്‍പൊക്കെ സര്‍ക്കാര്‍ ആശുപത്രിയില്‍ പൈസയൊന്നും കൊടുക്കണ്ടായിരുന്നു. ഇപ്പോള്‍ ചീട്ടെടുക്കുന്നതിന് ആദ്യം കാശു കൊടുത്ത് സ്റ്റാമ്പ് എടുക്കണം. പിന്നെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സെന്നും, വിസയടിക്കാനെന്നും മറ്റുമൊക്കെ പറഞ്ഞ് കിട്ടുന്നതിന്‍റെ നല്ല ഭാഗവും ഇവിടെ തന്നെ കൊടുത്തെ പറ്റൂ. എന്നു കരുതി മാസം തോറും നിനക്കയക്കുന്നതില്‍ കുറവു വരുത്തുവാന്‍ പറ്റുമോ?
ചിലവിന്‍റെ കാര്യം പറഞ്ഞപ്പോളാണ് പ്രധാനപ്പെട്ട ഒരു കാര്യം വിട്ടു പോയത്. ഞങള്‍ താമസിച്ചു കൊണ്ടിരുന്ന റൂമില്‍ നിന്നും താമസം മാറി. കെട്ടിടം പൊളിഞു വീഴാറയപ്പോള്‍ അറബി വന്ന് എല്ലാരോടും മാറിക്കോളാന്‍ പറഞ്ഞു. ഇപ്പോള്‍ ഞാനും നമ്മുടെ തെക്കേലെ പോക്കറിന്‍റെ അളിയന്‍ കുഞാമുവും കൂടി വേറൊരു റൂമിലാണ്. പഴയതിന്‍റെ ഇരട്ടി വാടക ഇവിടെ കൊടുക്കണം. ഇതും ഉടനെ പൊളിച്ചു മാറ്റും എന്ന് കൂടെ താമസിക്കുന്ന മറ്റാളുകള്‍ പറയുന്നത് കേട്ടു. അങനെയെങ്കില്‍ താമസത്തിന്‍റെ കാര്യം വീണ്ടും പ്രശ്നമാകുന്ന ലക്ഷണമാണ്. ഓരോ മാറ്റത്തിനും വാടകയിനത്തില്‍ ചിലവ് കൂടി വരുകയാണ്. കമ്പനിയില്‍ നിന്നും കുറേശ്ശെ കുറേശ്ശെ പ്രായമായ ആളുകളെ പിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്. അറബിയുമായുള്ള പഴയ പരിചയം വച്ചാണു ഇത്ര നാളും ഇവിടെ പിടിച്ചു നിന്നത്. ഇപ്പോള്‍ കമ്പനി കാര്യങളൊക്കെ നോക്കുന്നത് അറബിയുടെ മകനാണ്. എന്നാണ് ചീട്ടെടുക്കുന്നതെന്ന് അറിയില്ല. പലപ്പൊ പലപ്പോളായി നിന്‍റെ പേര്‍ക്ക് അയച്ച് തന്നിട്ടുള്ള തുകയാണ് ആകെ സമ്പാദ്യം. നിനക്കും അറിയവുന്നതാണല്ലൊ അത്. തെക്കേലത്തെ പോക്കറിന്‍റെ മോന്‍ നീയും മക്കളും അവിടെ അടിച്ചു പൊളിക്കുന്നെന്നോ മറ്റോ ഒക്കെ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. കഴിഞ പ്രാവശ്യം നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഷര്‍ട്ടും പാന്‍റ്‌സും ഇപ്പോള്‍ ഇടാന്‍ വയ്യാത്ത പരുവത്തില്‍ ആയി. പങ്കജ കസ്തൂരി തീര്‍ന്നു. ഇവിടെ തണുപ്പു തീര്‍ന്നു വരുന്നു.. കുറെ അസുഖങ്ങള്‍ തണുപ്പു കഴിയുന്നതോടെ മാറിക്കിട്ടും.. ഇന്നലെ ഭയങ്കര പൊടിക്കാറ്റായിരുന്നു. ഒരുതരം കാട്ടറബികളുടെ സ്വഭാവം തന്നെയാണ് ചിലപ്പൊള്‍ ഇവിടുത്തെ കാലാവസഥയും. ഒരു ലക്കും ലഗാനും ഇല്ലാത്ത മാതിരി..വേറെ പ്രത്യേകിച്ച് ഒന്നും ഇല്ല. എപ്പോഴും പറയുന്ന മാതിരി എല്ലാത്തിനും ഒരു കരുതല്‍ വേണം. ഇവുടുത്തെ പോക്കു കണ്ടിട്ട് ഇനി അധികം നാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നു തോന്നുന്നില്ല... അത്രക്കുണ്ട് ഇവിടുത്തെ ചിലവുകള്‍...
എഴുതുവാന്‍ ഒരുപാട് ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. പക്ഷെ എനിക്ക് ഇനിയും തിരിച്ച് അങോട്ട് തന്നെ വരണം എന്നുള്ളതുകൊണ്ട്..
നിറുത്തട്ടെ..
എന്നു നിന്‍റെ സ്വന്തം
By:കുശുമ്പന്‍
എനിക്ക് മനസ്സില്‍ ഒരു സന്തോഷം ഇവിടെ ഞാന്‍ ബസ്സിലും മറ്റുമൊക്കെ കയറിയിറങ്ങുകയാണെങ്കിലും അവിടെ നീയും മക്കളുമൊക്കെ നമ്മുടെ പുത്തന്‍ ചുവന്ന കാറിലാണ് മീന്‍ മേടിക്കാന്‍ വരെ പോകുന്നതെന്ന് കഴിഞ ആഴ്ചയില്‍ നാട്ടില്‍ നിന്നും വന്ന നമ്മുടെ തെക്കേലത്തെ പോക്കറിന്‍റെ മോന്‍ പറഞറിഞ്ഞു. കാറിന്‍റെ കാര്യം പറഞ്ഞപ്പളാ ഓര്‍ത്തത് നമ്മുടെ ഡ്രൈവര്‍ക്ക് സുഖമല്ലെ? കൊറെ കൊല്ലമായി നിനക്കറിയാമല്ലോ എനിക്ക് ഒരു ദിവസം ഒരു നേരമെങ്കിലും ചോറ് കഴിക്കുന്നത് നിര്‍ബന്ധമാണെന്ന്.. കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ ഞാന്‍ സ്ഥിരം അരി മേടിക്കുന്ന ബക്കാലക്കാരന്‍ (ഇവിടുത്തെ പലവ്യന്‍ജ്ഞന കട) ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ അരി വരുന്നില്ല എന്നു പറഞ്ഞു. അതുകാരണം ഇപ്പോള്‍ പകരം മൂന്ന് നേരവും കുബ്ബൂസാണ് കഴിക്കുന്നത്. ഇപ്പോഴത്തെ കുബ്ബൂസാണെങ്കിലോ പണ്ടത്തേതിന്‍റെ പകുതിയോളം വലിപ്പത്തില്‍ മെലിഞ്ഞു ചെറുതായിരിക്കുന്നു.
സാധനങളുടെ വില കൂടിയതിനനുസരിച്ച് കുബ്ബൂസിന്‍റെ വില കൂട്ടാതെയും എണ്ണം കുറക്കാതെയും വലിപ്പത്തില്‍ പിശുക്കു കാട്ടി അറബി തന്‍റെ വിശാല ബുദ്‌ധി പവപ്പെട്ടവന്‍റെ വയറ്റത്ത് സീലടിച്ച് വച്ചു. പച്ചരി ചോറ് എനിക്ക് പഥ്യമല്ല എന്നറിയാമല്ലൊ. പിന്നെ കിട്ടുന്ന അരിക്ക് ഹലാക്കിന്‍റെ വിലയും. ഇപ്പോള്‍ വയറിന് ചില വല്ലായ്കകള്‍ തുടങിയിട്ടുണ്ട്. പ്രായത്തിന്‍റെ അസ്വസ്ഥതകള്‍ വേറെയും.. അസുഖം വല്ലതും വന്നാല്‍ ഇവിടെ കുഴഞുപോയതു തന്നെ. മുന്‍പൊക്കെ സര്‍ക്കാര്‍ ആശുപത്രിയില്‍ പൈസയൊന്നും കൊടുക്കണ്ടായിരുന്നു. ഇപ്പോള്‍ ചീട്ടെടുക്കുന്നതിന് ആദ്യം കാശു കൊടുത്ത് സ്റ്റാമ്പ് എടുക്കണം. പിന്നെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സെന്നും, വിസയടിക്കാനെന്നും മറ്റുമൊക്കെ പറഞ്ഞ് കിട്ടുന്നതിന്‍റെ നല്ല ഭാഗവും ഇവിടെ തന്നെ കൊടുത്തെ പറ്റൂ. എന്നു കരുതി മാസം തോറും നിനക്കയക്കുന്നതില്‍ കുറവു വരുത്തുവാന്‍ പറ്റുമോ?
ചിലവിന്‍റെ കാര്യം പറഞ്ഞപ്പോളാണ് പ്രധാനപ്പെട്ട ഒരു കാര്യം വിട്ടു പോയത്. ഞങള്‍ താമസിച്ചു കൊണ്ടിരുന്ന റൂമില്‍ നിന്നും താമസം മാറി. കെട്ടിടം പൊളിഞു വീഴാറയപ്പോള്‍ അറബി വന്ന് എല്ലാരോടും മാറിക്കോളാന്‍ പറഞ്ഞു. ഇപ്പോള്‍ ഞാനും നമ്മുടെ തെക്കേലെ പോക്കറിന്‍റെ അളിയന്‍ കുഞാമുവും കൂടി വേറൊരു റൂമിലാണ്. പഴയതിന്‍റെ ഇരട്ടി വാടക ഇവിടെ കൊടുക്കണം. ഇതും ഉടനെ പൊളിച്ചു മാറ്റും എന്ന് കൂടെ താമസിക്കുന്ന മറ്റാളുകള്‍ പറയുന്നത് കേട്ടു. അങനെയെങ്കില്‍ താമസത്തിന്‍റെ കാര്യം വീണ്ടും പ്രശ്നമാകുന്ന ലക്ഷണമാണ്. ഓരോ മാറ്റത്തിനും വാടകയിനത്തില്‍ ചിലവ് കൂടി വരുകയാണ്. കമ്പനിയില്‍ നിന്നും കുറേശ്ശെ കുറേശ്ശെ പ്രായമായ ആളുകളെ പിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്. അറബിയുമായുള്ള പഴയ പരിചയം വച്ചാണു ഇത്ര നാളും ഇവിടെ പിടിച്ചു നിന്നത്. ഇപ്പോള്‍ കമ്പനി കാര്യങളൊക്കെ നോക്കുന്നത് അറബിയുടെ മകനാണ്. എന്നാണ് ചീട്ടെടുക്കുന്നതെന്ന് അറിയില്ല. പലപ്പൊ പലപ്പോളായി നിന്‍റെ പേര്‍ക്ക് അയച്ച് തന്നിട്ടുള്ള തുകയാണ് ആകെ സമ്പാദ്യം. നിനക്കും അറിയവുന്നതാണല്ലൊ അത്. തെക്കേലത്തെ പോക്കറിന്‍റെ മോന്‍ നീയും മക്കളും അവിടെ അടിച്ചു പൊളിക്കുന്നെന്നോ മറ്റോ ഒക്കെ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. കഴിഞ പ്രാവശ്യം നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഷര്‍ട്ടും പാന്‍റ്‌സും ഇപ്പോള്‍ ഇടാന്‍ വയ്യാത്ത പരുവത്തില്‍ ആയി. പങ്കജ കസ്തൂരി തീര്‍ന്നു. ഇവിടെ തണുപ്പു തീര്‍ന്നു വരുന്നു.. കുറെ അസുഖങ്ങള്‍ തണുപ്പു കഴിയുന്നതോടെ മാറിക്കിട്ടും.. ഇന്നലെ ഭയങ്കര പൊടിക്കാറ്റായിരുന്നു. ഒരുതരം കാട്ടറബികളുടെ സ്വഭാവം തന്നെയാണ് ചിലപ്പൊള്‍ ഇവിടുത്തെ കാലാവസഥയും. ഒരു ലക്കും ലഗാനും ഇല്ലാത്ത മാതിരി..വേറെ പ്രത്യേകിച്ച് ഒന്നും ഇല്ല. എപ്പോഴും പറയുന്ന മാതിരി എല്ലാത്തിനും ഒരു കരുതല്‍ വേണം. ഇവുടുത്തെ പോക്കു കണ്ടിട്ട് ഇനി അധികം നാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നു തോന്നുന്നില്ല... അത്രക്കുണ്ട് ഇവിടുത്തെ ചിലവുകള്‍...
എഴുതുവാന്‍ ഒരുപാട് ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. പക്ഷെ എനിക്ക് ഇനിയും തിരിച്ച് അങോട്ട് തന്നെ വരണം എന്നുള്ളതുകൊണ്ട്..
നിറുത്തട്ടെ..
എന്നു നിന്‍റെ സ്വന്തം
By:കുശുമ്പന്‍
December 13, 2009
എന്റെ വിശ്വാസം
അങ്ങകലെ സൂര്യന്‍ കടലിന്‍
മടി തട്ടില്‍ താണ്
സന്ധ്യ രാത്രിയുടെ വരവിനായി
മാറി കൊടുക്കുന്നു
എങ്ങും ഇരുട്ടായി ........
രാത്രി വിടവാങ്ങുന്നു ,
വീണ്ടും അടുത്ത പ്രഭാതം
ഈ പ്രഭാതം ഉടന്‍ പകലാവും
എന്ത് ഗുണ ദോഷങ്ങള്‍ ആവും ഈ പകല്‍ എനിക്ക് തരുന്നത്
എനിക്ക് അറിയാം എല്ലാം ഇന്നലയുടെ ആവര്‍ത്തനം മാത്രം
എന്തായാലും ഭ്രാന്ധമായ പ്രഷുബ്ധമായ ഒരു
അന്ധമായ ദു:ഖ സാഗരം മാത്രം
പക്ഷെ എല്ലാം നഷ്ട പെട്ടവന് അതും ഒരുതരം മരിവിപ്പായി പിന്നിടത് മാറും
എന്ന് എനിക്ക് അറിയാം എങ്കിലും, എന്റെ വിശ്വാസം
എന്നോട് ജീവിക്കാന്‍ പറയുന്നത് അകലെ നിന്നും ഞാന്‍ കേള്‍കുന്നു ..
By: അജയ് കുമാര്‍ C.T
December 9, 2009
പ്രണയം എന്നാല്‍ കുന്തമാണ്, കുടച്ചക്രമാണ്!!!
പ്രണയം എന്നാല്‍ കുന്തമാണ് കുടച്ചക്രമാണ് ഒരിക്കലെങ്കിലും പ്രണയിച്ചില്ലെങ്കില്‍ ജീവിതം വ്യര്‍ത്ഥമാവും എന്നൊക്കെ പറഞ്ഞ് ഇന്റെര്‍നെറ്റില്‍ കൂടി പ്രചരിക്കുന്ന ചില ലേഖനങ്ങളാണ് എന്നെ ഇതു എഴുതിക്കാന്‍ പ്രേരിപ്പിച്ചത്.
പ്രണയമെന്നാല്‍ യഥാര്‍ധത്തില്‍ അത്ര മനോഹരമായ ഒന്ന് ഒന്നുമല്ല.അത് ഒരു വികാരം മാത്രമാണ് വിചാരമല്ല. നാം പ്രണയിക്കുമ്പോള്‍ നാം കമിതാവിന്‍റെ അല്ലെങ്കില്‍ കാമിനിയുടെ നല്ല വശങ്ങള്‍ മാത്രമേ കാണാറുള്ളു. കാരണം അവര്‍ എപ്പോഴും അവരുടെ ദോഷവശങ്ങള്‍ മറച്ചു വയ്ക്കുവാനേ ശ്രമിക്കൂ.പിന്നീട് ആ പ്രണയം സഭലീകൃതമായാല്‍ അപ്പോള്‍ മാത്രമേ നമുക്ക് അവരുടെ യഥാര്‍ത്ഥ സ്വഭാവ സവിശേഷതകള്‍ നമുക്കു കാണാന്‍ കഴിയൂ. (പ്രണയം സഭലീകൃതമാവുക എന്നാല്‍ പ്രണയിച്ചു പിരിയുക എന്നണെന്നു പറയുന്നവര്‍ ക്ഷമിക്കുക).
യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നിങ്ങളെ മനസ്സിലാക്കുന്ന നിങ്ങള്‍ക്ക് മനസ്സിലാവുന്ന ഒരാളെയാണ് ജീവിത പങ്കാളിയായി അഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ അവരുമാറ്യി സൌഹൃതത്തിലാവുക. അപ്പൊള്‍ നിങ്ങള്‍ക്ക് അവരുടെ എല്ലാ സ്വഭാവ സവിശേഷതകളും മനസ്സിലാക്കുവാന്‍ സാധിക്കും. കാരണം ഫ്രണ്ട്ഷിപ്പ് എന്നാല്‍ ഒന്നും മറച്ചു വച്ചുകൊണ്ടുള്ള ഒന്നല്ല. അതിന് സ്ത്രീ പുരുഷ ഭേദമില്ല. അത് സാര്‍വലൌകീകമാണ്.
പ്രണയം എന്നാല്‍ കാപട്യമാണ് വിശ്വാസയോഗ്യമല്ല എന്നൊന്നുമല്ല ഞാന്‍ പറഞ്ഞു വരുന്നത്. അതില്‍ ആത്മാര്‍ദ്ധതയുള്ള ചിലതൊക്കെയുണ്ടാവാം. എന്നാല്‍ ഭൂരിപക്ഷവും അങനെ അല്ല എന്നതു ഒരു നഗ്നസത്യം മാത്രം.
നേരെ മറിച്ച് പ്രണയിക്കാതിരിക്കുന്നതിനെക്കുറിച്ച് ആലൊചിചുനോക്കൂ. നമുക്ക് തിരഞ്ഞെടുക്കാന്‍ പരിമിതമായ ചോയ്സ് മാത്രം. ഞാന്‍ മേല്‍ പ്രസ്താവിച്ചവര്‍ ഉദ്ദേശിച്ചത് ഇതായിരിക്കും. എന്നാല്‍ നമ്മള്‍ പ്രത്യേകിച്ച് കേരളീയര്‍ അങ്ങനെ ചിന്തിക്കേണ്ടവരല്ല. കാരണം നാം യാദ്ധാര്‍ധ്യത്തെക്കുറിച്ച് വളരെ ഉയര്‍ന്ന അവബോധം ഉള്ളവരാണ്.
ഇനി ഒരാളെ പ്രണയിച്ചിട്ട് വിവാഹം കഴിക്കാന്‍ പറ്റാതെ വരികയും മറ്റൊരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കേണ്ടി വരികയും ചെയ്യുന്ന ഒരു സാഹചര്യം ആലൊചിച്ചു നോക്കൂ. പ്രണയിനി(പ്രണയിതാവ്)യുടെ ഓര്‍മയില്‍ ജീവിതപങ്കാളിയെ സ്നേഹിക്കാന്‍ കഴിയാതെ വരികയും ജീവിതം തന്നെ താറുമാറായി പോവുകയും ചെയ്യുന്ന എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. അതിന് ഒരു പരിധി വരെ കാരണം ഞാന്‍ മുകളില്‍ പറഞ്ഞതു പോലെ പ്രണയിനി(പ്രണയിതാവ്)യുടെ നല്ല വശങ്ങള്‍ മാത്രം കാണുന്ന ഒരു സാഹചര്യം ഉണ്ടാവുകയും അവര്‍ സര്‍വഗുണ സമ്പന്നരായിരുന്നു എന്നു ചിന്തിക്കുകയും ആ ഗുണങ്ങളൊന്നും ജീവിതപങ്കാളിയില്‍ കാണാതിരിക്കുകയും ചെയ്യുമ്പോഴാണ്.
അതുകൊണ്ട് പ്രണയിക്കുകയാണെങ്കില്‍ ആത്മാര്‍ദ്ധതയോടെ അല്ലെങ്കില്‍ അതു ചെയ്യാതിരിക്കുക എന്ന ഒരു വിചാരത്തിലേക്ക് മലയാളികള്‍ നീങ്ങട്ടെ എന്ന ആഗ്രഹത്തോടെ............
By: ജെയിന്‍ ജോസഫ്
December 8, 2009
മാറുന്ന മലയാളിയുടെ ശീലങ്ങള്‍
മലയാളിക്ക് സുന്ദരമായ ഒരു സാംസ്കാരിക പൈതൃകമുണ്ട്.മഹത്തായ ഒരു പാരമ്പര്യമുണ്ട്.ധന്യമായ ഒരു ചരിത്രമുണ്ട്.മലയാളിയെ ആള്‍കൂട്ടത്തില്‍ ശ്രദ്ധേയമാക്കുന്നതും അതാണ്.സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ധീരതയുടെയും ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും ഭൂമികയില്‍ നിന്നാണ് മലയാളിയുടെ സൃഷ്ട്ടിപ്പ്.ആധിപത്യ ശക്തികള്‍ക്ക് ഏറെ ഇഷ്ട്ടപ്പെട്ട ഇടം മലയാളക്കരയാണന്നത് ഇവിടെ ഉണ്ടായിരുന്ന നന്മയുടെ നിറത്തെയാണ് സൂചിപ്പിക്കുന്നത്.മലയാളിയുടെ ശീലങ്ങള്‍ ഒഴിവാക്കിയാല്‍ മലയാളി ശൂന്യമാണ്.നടത്തവും ഇരുത്തവും ചിന്തയും സംസാരവും മലയാളിയെ മാറ്റി നിര്‍ത്തുന്നു.പുതിയ ലോകത്തിലെ മാറ്റങ്ങളെ മലയാളിക്ക് എങ്ങനെ നേരിടാനാകും,മാറ്റങ്ങള്‍ക്കൊപ്പം പോകണോ? അതോ മലയാളിത്തത്തിനൊപ്പമൊ?മാറ്റങ്ങളുടെ യന്ത്രങ്ങളില്‍ ചതഞ്ഞരഞ്ഞ മലയാളി എവിടെ നില്‍ക്കുന്നു?പഠനം കൂടുതല്‍ ചിന്തകള്‍ക്ക് വകനല്‍കുന്നു.
ശീലങ്ങളിലൂടെ മലയാളി വ്യത്യസ്തമാകുന്നത്
മലയാളി പ്രകൃതിയാണ്.അഥവാ പ്രകൃതിയുമായി വല്ലാതെ ഇണങ്ങി ജീവിക്കുന്നവനാണ്.പണ്ട് മരങ്ങള്‍ ഉണങ്ങുമ്പോള്‍ വാവിട്ടു കരയുന്ന മലയാളികള്‍ ഉണ്ടായിരുന്നെത്രേ.നെല്ലും വയലും ശരീരത്തിന്റെ ഭാഗമായിരുന്നു.പുഴയും കുളങ്ങളും മലയാളത്തിന്റെ ഭാവനാ ലോകത്തിനു നിറച്ചാര്‍ത്ത് പകര്‍ന്നിരുന്നു.നാടന്‍പാട്ടുകള്‍ സംവദിച്ചിരുന്നത് മനുഷ്യരോടായിരുന്നില്ല.പ്രകൃതിയോടായിരുന്നു.ഉദിക്കുന്ന സൂര്യനെയും അസ്തമിക്കുന്ന സൂര്യനെയും കണ്‍ നിറയെ കണ്ടു സന്തോഷിച്ച്ച മലയാളി ഉണ്ടായിരുന്നു. പ്രഭ ചൊരിയുന്ന ചന്ദ്രനെ നോക്കി പട്ടു പാടുന്നവനായിരുന്നു മലയാളി.
ഗ്രാമീണത മലയാളിയുടെ കൂട്ടായ്മയുടെ പ്രതീകമായിരുന്നു. മലയാളി ഒറ്റയാനായിരുന്നില്ല.ഓരോ മലയാളിയും എല്ലാ മലയാളിയുടെയും ഭാഗമായിരുന്നു.കരുണയും സ്നേഹവും ഐക്യവും ആര്‍ദ്രതയും ഇല്ലാത്ത ലോകം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. മലയാളി വിശ്വാസിയായിരുന്നു.വിശ്വാസങ്ങളെ ബഹുമാനിക്കുന്നവനായിരുന്നു.മതങ്ങള്‍ക്കിടയില്‍ വേലിക്കെട്ടുകള്‍ ഇല്ലായിരുന്നു.ചിന്തയിലും സംസാരത്തിലും പെരുമാറ്റത്തിലും മലയാളിത്തം മുറ്റിനിന്നിരുന്നു.ഭക്ഷണത്തിനും ഉറക്കത്തിനു പോലും മലയാളിക്ക് താളമുണ്ടായിരുന്നു.ഇതായിരുന്നു ലോകത്ത് എവിടെയായാലും മലയാളിയെ മലയാളിയാക്കിയിരുന്നത്.
മാറ്റങ്ങള്‍
കുറഞ്ഞ കാലയളവ് കൊണ്ട് മലയാളി തെല്ലൊന്നുമല്ല മാറിയത്.മലയാളിക്ക് കഴിഞ്ഞ കാലത്തെ കുറിച്ചു ചിന്തിക്കനാകുന്നില്ല.രണ്ടു വര്‍ഷത്തിനു മുമ്പുള്ള കേരളമല്‍ രണ്ടു വര്‍ഷത്തിനു ശേഷം. മാറ്റം ചെറുതൊന്നുമല്ല .മലയാളിയുടെ അസ്തിത്വം തന്നെ നശിപ്പിക്കുന്ന മാറ്റങ്ങള്‍ .ഭക്ഷണത്തില്‍,വസ്ത്രധാരണത്തില്‍,സംസാരത്തില്‍ സ്വഭാവത്തില്‍ എല്ലാം മാറ്റങ്ങള്‍ വന്നു.മലയാളിയുടെ പുരയിടങ്ങളില്‍ പറമ്പുകളില്‍ ഇപ്പോള്‍ കപ്പയും കൊള്ളിക്കിഴങ്ങുമില്ല.പപ്പായയും പുളിമാരവുമില്ല.കഴിക്കുന്നത് മിക്കപ്പോഴും 'റെഡിമെയിഡ്' ഭക്ഷണങ്ങളാണ് .ടി വി യിലും പത്രങ്ങളിലും വരുന്ന ഭക്ഷണ പരസ്യങ്ങള്‍ തേടി മലയാളി അലയുന്നു. ടി 'ഷോ' കള്‍ കണ്ടു വസ്ത്രം അന്വേഷിക്കുന്നു.അയല്‍വാസിയോടും കൂട്ടുകാരോടും എന്തിനു പറയണം കുടുംബത്തോട് പോലും സംസാരിക്കാന്‍ മലയാളിക്ക് നേരം കിട്ടുന്നില്ല.സ്നേഹവും സഹകരണവും എന്തെന്നറിയാത്ത വലിയ നഗരങ്ങളിലെ 'യന്ത്ര' മനുഷ്യരെ പോലെ അഹങ്കാരത്തിന്റെ മൂര്‍ത്തി രൂപമായി മാറുന്നു.യാത്രകളിലും ആഘോഷങ്ങളിലും നമ്മള്‍ പടിഞ്ഞാറുകാരെ പിന്തുടരുന്നു.
മലയാളി വിദ്യാസമ്പന്നന്‍
ഇപ്പോള്‍ ശരാശരി മലയാളി സാമാന്യ വിദ്യഭ്യാസമുല്ലവനല്ല;ഉന്നത വിദ്യാഭ്യാസ മുള്ളവനാണ്.ബിരുദവും ബിരുദാനന്തര ബിരുദവും നേടി നടക്കുന്നവരാണ് മലയാളികളെല്ലാം.ഗ്രാമീണ വിദ്യാലയങ്ങളില്‍ മുഴങ്ങുന്ന മണിയുടെ ശബ്ദം താഴ്ന്നു തുടങ്ങി;പകരം ഇംഗ്ലിഷ് മീഡിയം സ്കൂളുകള്‍ ധാരാളമായുണ്ട്.കുട്ടികള്‍ക്ക് മമ്മിയും ഡാടിയുമാണ് ,അവര്‍ക്ക് അച്ഛനെയും അമ്മയെയും അറിയില്ല .എല്‍ കെ ജിയില്‍ പോലും ഓരോ ആണ്‍കുട്ടിക്കും ഓരോ ഗേള്‍ഫ്രണ്ട് ഉണ്ടാകും ,പെണ്‍കുട്ടികള്‍ക്ക് ബോയ് ഫ്രണ്ടും.അവര്‍ക്ക് ഗ്രാമവും ഗ്രമീനത്യും അറിയില്ല മണ്ണും വിണ്ണും അറിയില്ല .കോണ്‍ക്രീറ്റ് ചെയ്ത മുറ്റങ്ങളില്‍ നിന്ന് വാഹനത്തില്‍ കയറി ക്ലാസ്സില്‍ ചെന്നിറങ്ങുന്നവരാണ് മലയാളി കുട്ടികള്‍ .എല്ലാവര്ക്കും ഡോക്ടറും എന്ജിനിയരും ബിസ്നസ് അട്മിസ്ട്ട്രാടരും ആവണം .അല്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് അങ്ങനെ ആക്കണം.ഭാവനയും ചിന്തയുടെ സന്കീര്‍ണതകളും ഇല്ലാത്തവരാണ് മലയാളി കുട്ടികള്‍. സിലബസ്സിന്റെയും പാഠങ്ങളുടെയും തൊഴില്‍ മോത്തിന്റെയും പിറകെയാണ് മലയാളി.നിരാശകള്‍ കുമിഞ്ഞു കൂടുമ്പോള്‍ മദ്യപിച്ചു സായൂജ്യം കണ്ടെത്തുന്നവരാണ് ശരാശരി മലയാളി വിദ്യാര്‍ഥി. എന്നാലും സര്‍വ സമ്പനാനാണ് മലയാളി.
കൂട് വിട്ടിറങ്ങിയ മലയാളികള്‍
മലയാളിയില്ലത്ത അന്യ രാജ്യങ്ങളില്ല .ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ മലയാളികളുടെതാണ്.അമേരിക്കയിലും ബ്രിട്ടനിലും,അയര്‍ലണ്ടിലും,ആസ്ട്രേലിയയിലും ഈജിപ്തിലും ഒത്തിരി മലയാളികളുണ്ട്.അവര്‍ ഇതര ശീലങ്ങള്‍ പഠിച്ചു മറ്റു മലയാളികളിലേക്ക് കൂടി സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നു.ആവശ്യത്തിലധികം പണം നേടുന്നവനാണ് കൂട് വിട്ട മലയാളി.അത്യാര്‍ത്തിയുടെ പര്യായമായി മാറിയിട്ടുണ്ട് .അവരുടെ മങ്കമാര്‍ സ്വതന്ത്രരാണ്.അവര്‍ അവരുടെ ലോകത്ത് സ്വച്ഛന്തം വിഹരിക്കുന്നു.ചിലപ്പോള്‍ അവര്‍ മതില്‍ ചാടുന്നു.നിരാശരാകാതെ കൂട് വിട്ട മലയാളികള്‍ 'താല്‍കാലിക' ഭാര്യമാരെ തേടുന്നു.വലിയ ഷോപ്പിംഗ് മാളുകള്‍ മലയാളി മങ്കമാരെ മാടി വിളിക്കുന്നു.കൂട് വിട്ട മലയാളികള്‍ പുതിയ ജീവിത രീതി പഠിക്കുന്നു.വലിയ വീടുകളും വാഹനങ്ങളും അവിഭാജ്യ ഘടകങ്ങളായി മാറി.മാറ്റങ്ങളെ വലിയ പെട്ടികളിലാക്കി വിമാനത്താവളങ്ങള്‍ വഴിയും കപ്പല്‍ വഴിയും അവര്‍ കൊണ്ട് വരുന്നു.
ശീലങ്ങള്‍ മാറുന്നു
പണ്ടുള്ള മലയാളിയെ കുറിച്ചു ഇന്നത്തെ മലയാളിക്ക് ചിന്തിക്കാന്‍ വയ്യ.യാഥാസ്ഥികര്‍,പൌരാണികര്‍..! ഇപ്പോള്‍ ശീലങ്ങള്‍ 'മിക്സെഡ്' ആയി മാറി.നല്ലത് ,ചീത്ത എന്നീ സംഞ്ഞകള്‍ ഇല്ല. അതൊക്കെ ഓരോ സമൂഹം ഉണ്ടാക്കുനതാണ്; എത്നോ സെന്ട്രിക് ആയ ഒരു വീക്ഷണം വേണമെന്ന് പുതു മലയാളി പറയുന്നു.അഥവാ ശീലങ്ങള്‍ ചുറ്റുപാടിനെ നോക്കി നിശ്ചയിക്കണം .ഇവിടെ അമേരിക്കയുടെ ദുശീലങ്ങള്‍ നല്ല ശീലങ്ങളായി മാറുന്നു.
മലയാളി ഓടുന്നവനല്ല കുതിക്കുന്നവനാണ്.ഇത് വിവര സാങ്കേതിക വിദ്യയുടെ കാലമാണ്.വിവര വിപ്ലവത്തിന്റെ കാലമാണ്.ലോക മാറ്റം എന്നാല്‍ ആഗോളീകരണം ,ഇവിടെ ഉപഭോഗം പ്രധാന കാര്യമാണ്.ഉപഭോഗ സംസ്കാരമാണ് മലയാളിയുടെത്.അഥവാ ഉപയോഗിക്കുക,വലിച്ചെറിയുക.വികസനം എന്നാല്‍ കൂടുതല്‍ ഉല്‍പ്പാദനം ,കൂടുതല്‍ ഉപഭോഗം,കൂടുതല്‍ മാലിന്യം ,വികസനങ്ങള്‍ക്ക് മുമ്പില്‍ പാവപ്പെട്ടവനും പണക്കാരനും അയല്‍വാസിയും പ്രകൃതിയും എല്ലാം തുല്യമാണ്.
മാറുന്ന മലയാളികള്‍ ബാക്കി വെച്ചത്
പ്രസിദ്ധനായ മലയാള കവി എന്‍ വി കൃഷ്ണവാര്യര്‍ ചോദിച്ചു'മലയാളിക്ക് ഇനി വല്ലതുമുണ്ടോ ബാക്കി' എന്ന് .നമുക്ക് പറയാം ഇല്ല ;മലയാളി കേവലം പൂജ്യമാണെന്നു.
വാഹനമില്ലാതെ നടക്കാന്‍ കഴിയാത്ത മലയാളി നന്നേ ചെറുപ്പത്തിലേ ഒത്തിരി രോഗങ്ങളുടെ പിടിയിലാണ്.നാലില്‍ മൂന്നു മലയാളിക്കും പ്രമേഹമുണ്ട്.പ്രഷറും ഗ്യാസ് ട്രബിലും മലയാളിയുടെ കൂടെ പിറപ്പാണ്. നടക്കനരിയാത്ത മലയാളിയെ ഡോക്ടര്‍മാര്‍ നടത്തം പഠിപ്പിക്കുന്നു.മണ്ണിലും ചരലിലും ഇറങ്ങാന്‍ പേടിയുള്ള മലയാളില്‍ മുള്മുനയുള്ള ചെരുപ്പ് നല്‍കുന്നു.
മറ്റുള്ളവനെക്കാളും എങ്ങനെ വലിയവനാകം എന്നാണ് ചെറുപ്പം മുതലേ മലയാളി അന്വേഷിക്കുന്നത്. ഏത് വിദ്യ ഒപ്പിച്ചും പിടിച്ചടക്കാനായി വെമ്പല്‍ കൊള്ളുന്നു.അത്യാര്‍ത്തിയുടെ ആള്‍ രൂപമായി മലയാളി മാറി.മാനസ്സികമായി മലയാളിക്ക് ഒട്ടും സമാധാനമില്ല .കരിയറിസം തലക്ക് പിടിച്ച വിദ്യാര്‍ഥികൂട്ടങ്ങളാണ് മലയാളിയുടെത്.ലോക സംസ്കാരത്തിനൊപ്പം നീങ്ങുമ്പോള്‍ മലയാളിക്ക് ഒന്നും ബാക്കിയില്ലാതെ വരുന്നു.മാനസ്സിക രോഗികള്‍ കൂടുന്നു.ഓരോ കുടുംബത്തിനും കൌന്‍സിലര്മാര്‍ വേണ്ടി വരുന്നു.കമ്മ്യുനിട്ടി വെല്‍ഫയര്‍ എവിടെയും വേണ്ടി വരുന്നു.ഹ്രദയം തകര്‍ന്നു മലയാളികള്‍ മരിക്കുന്നു,മരിക്കാത്തവരെ മറ്റുള്ളവര്‍ കൊല്ലുന്നു.കൊന്നില്ലെന്കില്‍ ആത്മഹത്യ ചെയ്ത് സ്വയം ഒടുങ്ങുന്നു.മലയാളിക്ക് തന്‍റേതായ ഒരു സംസ്കാരം അന്യമായി. കാരണം മറ്റുള്ളവരുടെ സംസ്കാരം പുല്‍കി.പാരമ്പര്യവും പൈതൃകവും ഒട്ടും വിലയില്ലാത്ത ചരക്കുകളായി.പകരം മദ്യപാനവും വിഷമദ്യ ദുരന്തവും എയിഡ്സ് പോലുള്ള മഹാ മാരികളും മലയാളികളുടെ സ്വന്തമായി.ഉഴിച്ചില്‍ കേന്ദ്രങ്ങളില്‍ എല്ലാം നന്നായി നടക്കുന്നു.പുതിയ കേന്ദ്രങ്ങള്‍ പടുത്തുയര്‍ത്തി കൂടുതല്‍ രോഗികളെ ഉല്‍പാദിപ്പിച്ചു കൊണ്ടേയിരിക്കുന്നു.HIVയുടെ കാര്യത്തിലും മദ്യപാനത്തിന്റെ കാര്യത്തിലും മോശമല്ലാത്ത വളര്‍ച്ച നാം നേടി.
വൃദ്ധ സദനങളും ഡേ കെയര്‍ സെന്ററുകളും സംസ്കാരത്തിന്റെ ഭാഗമായി മാറി.ഗുരു ശിഷ്യ,മാതൃ-പിതൃ -മക്കള്‍ ബന്ധം പാടെ തകര്‍ന്നു.,അയല്‍ വാസികളെയും കുടുംബത്തെയും കണ്ടില്ലെങ്കിലും വിവരങ്ങള്‍ അറിഞ്ഞില്ലെങ്കിലും ഇന്റര്‍നെറ്റ് വഴി വിദൂര ബന്ധങ്ങളില്‍ മലയാളി ഇടം കണ്ടെത്തി.നാടന്‍ പാട്ടുകളും നാട്ടു കലകളും അന്യമായി.പലരം ഫാഷന്‍ ഷോ കളും സിനിമാറ്റിക് ഡാന്‍സുകളും റിയാലിറ്റി ഷോ കളും ആടിത്തിമിര്‍ത്തു.ക്യാമ്പസുകള്‍ എരിവുള്ള ചര്‍ച്ചാ വേദികള്‍ക്ക് പകരം ഡേ കളുടെ വേദികളായി മാറി,ഫ്രണ്ട്ഷിപ് ഡേ ,വലെന്റൈന്‍സ് ഡേ ...അനങനെ പോകുന്നു ഡേ കള്‍ .സിലബസ്സുകല്‍ക്കകത്ത് വിദ്യാര്‍ത്ഥി ഞെരിഞ്ഞമര്‍ന്നു.,വിവാഹത്തിനും ലൈംഗികതക്കും പുതിയ നിര്‍വചനം നല്‍കി.
കഥകളും കവിതകളും നോവലുകളും സിനിമകളും പൂത്തുലഞ്ഞ പുഴക്കരകളും പ്രകൃതിയും ചരിത്രങ്ങളായി മാറി.എല്ലാം വികസനത്തിന് സമര്‍പ്പിച്ചു.നിലയും പെരിയാറും പമ്പയും വഴിമാറി ,നല്പ്പത്തിനാല് നദികളും മാലിന്യ ഓടകളായി മാറി.മലയാളി അസുരന്റെ അത്യാര്തിക്ക് മുമ്പില്‍ എല്ലാം തകര്‍ന്നടിഞ്ഞു.
കുടി വെള്ളം പോലും സൂക്ഷിക്കനാകാത്ത ദ്ര്ബലനായി മലയാളി പരിണമിച്ചു.മോഹങ്ങളുടെ ഇരുമ്പു ദണ്ട്കള്‍ കൊട് കുന്നും മലയും ഇടിച്ചു നിരത്തി.ആര്‍ത്തിയുടെയും നിരാശയുടെയും ശക്കൂനകള്‍ കൊണ്ട് വയലേലകള്‍ നിറച്ചു.ദുരഭിമാനത്തിന്റെ പ്രതീകങ്ങളായി പാട് കൂറ്റന്‍ ബില്ടിങ്ങുകള്‍ പൊങ്ങി.അറിയും,ഉറിയും ഉപ്പും തേടി വണ്ടി കയറേണ്ട അവസ്ഥ.
മലയാളത്തിന്റെ രാഷ്ട്രീയ വേദികള്‍ വിലകുറഞ്ഞ ചര്‍ച്ചകളുടെ വേദികളായി.അസൂയയുടെയും പകപോക്കലിന്റെയും അന്കാരത്തിന്റെയും പടി മുട്ടങ്ങളായി രാഷ്ട്രീയാലയങ്ങള്‍ മാറി.അഴിമതിയുടെ കറപറ്റാത്ത നേതാക്കള്‍ ഇല്ലാതെ പോയി.മാദ്യമങ്ങള്‍ മാന്യതയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചു.രാഷ്ട്രീയ ചെളി ഏറിയാല്‍ പത്രങ്ങള്‍ മുഖ്യ ധര്‍മമായി ഏറ്റെടുത്തു.
ഇവിടെ ലോകം മലയാളിയെ തേടുന്നു,മദ്യമില്ലാതെ ഓണം ആഘോഷിക്കുന്ന മലയാളിയെ,പാരസ്പര്യം നഷ്ട്ടപ്പെടാത്ത മലയാളിയെ.
മലയാളിയെ മലയാളിയാക്കിയ ശീലങ്ങള്‍ തിരിച്ചു വന്നെങ്കില്‍ മലയാളിയെ കാണാം..!!
By: Rafi
December 7, 2009
യാത്രചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
നടുവേദനയുടെ സുഖം അറിയാത്തവരായി ഇക്കാലത്ത് ആരും ഉണ്ടാകാനിടയില്ല. മാറിയ ജീവിത-തൊഴില്‍ സാഹചര്യങ്ങളാണ് നടുവേദന വര്‍ധിപ്പിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത്.
വേണ്ടത്ര വ്യായാമം ഇല്ലാത്തതും ശരീരത്തിലെ പേശികളുടെ അയവ് നഷ്ടപ്പെടുന്നതുമെല്ലാം നടുവേദനക്ക് കാരണമാവാറുണ്ട്. കുറേയൊക്കെ നമ്മുടെ അശ്രദ്ധ കൊണ്ടുതന്നെയാണ് രോഗം വര്‍ധിക്കുന്നത്.
ഇരുന്നുകൊണ്ടുള്ള ജോലിയാണെങ്കില്‍ ഇരുപ്പ് ശരിയായ രീതിയിലാക്കാനും ഇടക്ക് ഇടവേളകള്‍ എടുത്ത് ശരീരം നിവര്‍ത്താനും പലരും ശ്രദ്ധിക്കാറില്ല.
പെട്ടെന്നുണ്ടാകുന്ന ചലനം, ഇളക്കം ഇവയൊക്കെ ചിലപ്പോള്‍ നടുവേദനക്ക് കാരമാകാറുണ്ട്. അതേപോലെതന്നെ കിടക്കുന്ന രീതി ജോലിചെയ്യുന്ന രീതികള്‍ എന്നിവയിലൊക്കെ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ നടുവേദനയെ നിലക്കു നിര്‍ത്താന്‍ കഴിയും. അവനവന്റെ ജീവിതനിഷ്ടകള്‍ ആരോഗ്യകരമായി കൊണ്ടുപോകാന്‍ ശ്രദ്ധിക്കുകയാണ് ആദ്യം വേണ്ടത്.
യാത്രചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
ആളുകള്‍ക്കിടയില്‍ നടത്തം എന്ന ശീലം നന്നേ കുറഞ്ഞുവരുകയാണ്. ചെറിയ ദൂരമാണെങ്കില്‍പ്പോലും നമ്മള്‍ വാഹനങ്ങളെ ആശ്രയിക്കുകയാണ് പതിവ്.
ഇരുചക്രവാഹനങ്ങല്‍ ദീര്‍ഘ നേരം ഉപയോഗിക്കുന്നതും കാര്‍, ബസ്സ് എന്നിവയില്‍ ദീര്‍ഘദൂരം യാത്രചെയ്യുന്നതുമെല്ലാം നടുവേദന കൂടാന്‍ ഇടയാക്കും.
യാത്രക്കിടയില്‍ നിങ്ങളുടെ ഇരിപ്പ് നേരാംവണ്ണമാണെന്ന് ഉറപ്പ് വരുത്തുക. വാഹനത്തിന്റെ ചാരില്‍ നട്ടെല്ല് ചാരി ഉറപ്പിച്ച് വളയാതെ നിവര്‍ന്നിരിക്കുക. ഇങ്ങനെ ഇരിക്കുമ്പോള്‍ വാഹനം ചെറുതായി ഇളകിയാല്‍പ്പോലും നട്ടെല്ലിന് ക്ഷതമോ അസ്വസ്ഥതയോ ഉണ്ടാകില്ല.
കാര്‍ യാത്രയാണെങ്കില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒരു പരിധിവരെ വാഹനത്തിനുണ്ടാകുന്ന ആഘാതം ശരീരത്തിലേക്ക് വരുന്നത് തടയാനും ഇരിപ്പ് നേരെയാക്കാനും സീറ്റ് ബെല്‍റ്റിന് കഴിയും.
ഇരുത്തം ശ്രദ്ധിക്കുക
ഓഫീസിലായാലും വീട്ടില്‍ വെറുതെ ടിവി കണ്ടുകൊണ്ടിരിക്കുകയാണെങ്കിലും ഇരുപ്പ് കൃത്യമാണെന്ന് ഉറപ്പാക്കുക. കസേരകളില്‍ ഒടിഞ്ഞ് മടങ്ങിയ മട്ടില്‍ ഇരിക്കാതെ നട്ടെല്ല് നിവര്‍ത്തിയിരിക്കുക.
ഇരുന്നുള്ള ജോലിയാണെങ്കില്‍ മണിക്കൂറുകള്‍ ഇടവിട്ട് എഴുന്നേറ്റ് ഒന്നോ രണ്ടോ മിനിറ്റ് നടക്കുകയോ നില്‍ക്കുകയോ ചെയ്യുക. ഇത് നട്ടെല്ലില്‍ ഉണ്ടാകുന്ന നീര്‍വീഴ്‌ച തടയും.
ടിവി കാണാനും മറ്റു ഇരിക്കുമ്പോള്‍ മിക്കവരും നടുവിന്റെയും നട്ടെല്ലിന്റെയും കാര്യം സൗകര്യപൂര്‍വ്വം മറന്നുകളയുകയാണ് പതിവ്. ഈ രീതി മാറ്റുക.
നിങ്ങള്‍ക്കൊപ്പം തന്നെ കുട്ടികളെയും ആരോഗ്യപരമായ ഇരുത്തരീതി ശീലിപ്പിക്കുക. പഠിക്കുമ്പോഴും മറ്റും അവര്‍ നിവര്‍ന്നിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
ഒരേ രീതിയില്‍ കൂടുതല്‍ സമയം ഇരിക്കാതിരിക്കുക. എഴുന്നേല്‍ക്കാല്‍പോലും കഴിയാത്തത്രയും ജോലത്തിരക്കാണെങ്കില്‍ ഇരുന്ന ഇരുപ്പില്‍ത്തന്നെ നട്ടെല്ല് അകത്തേക്ക് വളച്ച് കുറച്ചുസമയം ദീര്‍ഘമായി ശ്വാസം വിടുക.
അതുപോലെതന്നെ കഴുത്തിനും ഇടക്കിടെ ചലനം ഉറപ്പുവരുത്തുക. ഇരിക്കാന്‍ നട്ടെല്ലിന് നല്ല സപ്പോര്‍ട്ട് തരുന്ന കസേരകള്‍ തന്നെ തിരഞ്ഞെടുക്കുക.
കുനിയുമ്പോള്‍ ശ്രദ്ധിക്കുക
താഴെകിടക്കുന്ന ഭാരമുള്ള എന്തെങ്കിലും വസ്‌തുക്കള്‍ എടുക്കണമെന്നുണ്ടെങ്കില്‍ കാല്‍മടക്കി നിലത്തിരുന്നശേഷം വസ്‌തു എടുക്കുക. അല്ലാതെ നിന്ന നില്‍പ്പില്‍ വളഞ്ഞ് ഭാരിച്ചവസ്‌തുക്കള്‍ എടുത്താല്‍ നട്ടെല്ലിന് ക്ഷതം ഉറപ്പ്. നടുവേദന ഉള്ളവര്‍ പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഉറക്കത്തിലും ശ്രദ്ധ വേണം
കിടക്കാന്‍ അധികം അയവില്ലാത്തതരം മെത്തകള്‍ ഉപയോഗിക്കുക. മെത്ത കൂടുതല്‍ അയഞ്ഞതായാല്‍ നട്ടെല്ലും അതിനനുസരിച്ച് വളയും.
തലയിണകള്‍ അധികം ഉയരമില്ലാതെ മൃദുവായിരിക്കാന്‍ ശ്രദ്ധിക്കുക. തലയ്‌ക്കും ചുമലിനുമിടയില്‍ കഴുത്തിന് താങ്ങ് നല്‍കുന്ന രീതിയില്‍ തലയിണ ഉപയോഗിക്കുക. ഇത് ഉറക്കത്തില്‍ കഴുത്ത് ഞെട്ടുന്നതും നടുവ് ഞെട്ടന്നതും ഒഴിവാക്കാന്‍ സഹായിക്കും.
കൃത്യമായ വ്യായാമം
കൃത്യമായ വ്യായാമം ചെയ്യുന്നതിലൂടെ നടുവേദന ഉള്‍പ്പെടെയുള്ള ശരീരവേദനകളെ ഒരു പരിധിവരെ അകറ്റിനിര്‍ത്താന്‍ കഴിയും. നടുവേദനകൂടുതലായുള്ളവര്‍ മുന്നോട്ട് കുനിഞ്ഞുകൊണ്ടുള്ള വ്യായാമങ്ങള്‍ അതായത് നട്ടെല്ല് മുന്നോട്ടുവളച്ചുകൊണ്ടുള്ള വ്യായാമങ്ങള്‍ കൂടുതല്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. പകരം നട്ടെല്ലിന് പുറകിലേക്ക് വളയുന്ന രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യുക.
December 6, 2009
പൂസാകാന്‍ എലികളും ബിവറേജസിലേക്ക്
തേവലക്കര(കൊല്ലം): എലികള്‍ മദ്യപിക്കുമോ ? ചോദ്യം കേട്ട് അദ്ഭുതപ്പെടാന്‍ വരട്ടെ. ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ സംഭവം സാക്ഷ്യപ്പെടുത്തും. സംസ്ഥാനത്തെ 336-ലധികം ഔട്ട്‌ലെറ്റുകളിലും 17 വെയര്‍ ഹൗസുകളിലും എലികളുടെ മദ്യപാനശീലംമൂലം വെട്ടിലായിരിക്കുന്നത് ജീവനക്കാരാണ്.
പ്ലാസ്റ്റിക് കുപ്പികളില്‍ വില്പനയ്ക്ക് ഷോപ്പില്‍ എത്തിക്കുന്ന മദ്യത്തിലാണ്എലികളുടെ കണ്ണ്. പ്ലാസ്റ്റിക് കുപ്പികള്‍ തട്ടിമറിച്ചിടും. പിന്നീട് മുകള്‍ ഭാഗത്ത് ദ്വാരമുണ്ടാക്കി മദ്യം പുറത്തേക്കൊഴുക്കി നന്നേ പൂസാകുന്നു. കുപ്പികളില്‍നിന്ന് ഒഴുകിവരുന്ന ദ്രാവകത്തോടുള്ള പ്രിയം കൂടിയതോടെ പ്ലാസ്റ്റിക് കുപ്പികള്‍ വച്ചാല്‍ പെട്ടെന്ന് കാലിയാകുന്നു. മലയാളികളെപ്പോലെ റമ്മിനോടാണ് എലിക്കും താത്പര്യമെന്ന് ജീവനക്കാരുടെ സാക്ഷ്യം. എലികളുടെ ഈ മദ്യപ്രേമം ജീവനക്കാര്‍ക്ക് സാമ്പത്തികബാധ്യത ഉണ്ടാക്കുന്നു.
മൊത്തം വില്പനയുടെ 0.05 ശതമാനമാണ് കേടുപാടിനത്തില്‍ കോര്‍പ്പറേഷന്‍ എഴുതിത്തള്ളുന്നത്. ഈ ഇനത്തില്‍ മൂന്നുകോടി രൂപയാണ് കോര്‍പ്പറേഷന് സാമ്പത്തികനഷ്ടം. എന്നാല്‍ എലിശല്യം ഏറിയതോടെ തുക ഈ ചട്ടക്കൂട്ടില്‍ ഒതുങ്ങാതെയായി. സാമ്പത്തികബാധ്യത ഭയന്നു ജീവനക്കാര്‍ എലിക്കെണികളും എലിവിഷവും ഒരുക്കിയെങ്കിലും പൂസാകാന്‍ വരുന്ന എലികളുടെ മുന്നില്‍ കെണികള്‍ തകര്‍ന്നടിയുന്നു.
By: ദിലീപ് ചന്ദ്രന്‍
December 3, 2009
തോമസ്സ് കുട്ടീ ... വിട്ടോടാ...
തൊട്ടപ്പുറത്തെ ബെഡ്ഡില്‍ ജോബി ഒരു തലയിണയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നു... അവനെ DISTURB ചെയ്യണോ അതോ തലയിണയെ ദിസ്ടുര്ബ് ചെയ്യണോ എന്ന കണ്പൂശനില്‍ ആയിരുന്നു ഞാന്‍...
പെട്ടെന്ന് പോക്കറ്റീന്നു ഒരു ബഹളം...
''തോമസ്സ് കുട്ടീ ... വിട്ടോടാ... ''(റിംഗ് ടോണ്‍ ആണ്...)
'' KUTTAN CALLING...''
നാട്ടിലെ എന്റെ ബെസ്റ്റ് ഫ്രെന്റാണ് ഈ നട്ടപ്പാതിരാത്രിക്ക് മിസ്കാള്‍ വിട്ടു കളിക്കുന്നത്...
ഈ ക്നാപ്പന് ഒറക്കം ഒന്നും ഇല്ലേ?
എന്റെ ... ''യാഹൂ മെസ്സെന്ചെര്‍'' മുത്തപ്പന് ഉച്ചത്തില്‍ ഒരു ശരണം കൊടുത്ത് തിരിച്ചു വിളിച്ചു...
ഡാ എന്ത് പട്ടീടാ കുട്ടാ... ?
...................................
മറുപടിയില്ല....
നല്ല വെള്ളവാണല്ലേ ?
അവിടന്നും ഇവിടന്നും ചോദ്യം ഒരുമിച്ചായിരുന്നു,,,
ഉത്തരം ഞാന്‍ പറയണ്ടല്ലോ?
പിന്നെ അവന്റെ പതിവ് പരിഭവങ്ങള്‍... പരാതികള്‍..
.
നീ ഭാഗ്യവാനാടാ ... നിനക്ക് ഗള്‍ഫില്‍ സുഗവാസമല്ലേ?
ഞാനിപ്പഴും ഇവിടെ പശൂനേം കറന്നു തോടും കണ്ടവും നെരങ്ങി
മഴയും വെയിലും കൊണ്ട് തെണ്ടിത്തിരിഞ്ഞു നടപ്പാ അളിയോ...???
എനിക്ക് പറയാന്‍ മറുപടികള്‍ ഒന്നും ഇലായിരുന്നു...
അവന്റെ ഭാഗ്യ സങ്കല്‍പ്പങ്ങളില്‍ ലയിച്ചു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു..
.
കഴിച്ച പട്ടയുടെതാണോ
എന്നറിയില്ല ഖല്ബ് എന്ന ആ സാധനത്തിനുള്ളില്‍ ഒരു വിങ്ങല്‍...
ബെഡിന്റെ അടിയില്‍ നിന്ന് എന്റെ ഡയറി എടുത്ത്
ജൂലൈ 18 ലെ വരയിട്ട താളുകളില്‍ ഞാനിങ്ങനെ കുറിച്ച് വച്ചു...
എത്രയും പ്രിയപ്പെട്ട കുട്ടന്‍ അറിയുന്നതിന്...
നീ പറഞ്ഞത് ശരിയാ....
ഞാന്‍ ഭാഗ്യവാനാ....
ഗള്‍ഫില്‍ ജോലി , AC മുറിയില്‍ താമസ്സം
തിളങ്ങുന്ന കുപ്പായങ്ങള്‍...
നിന്റെ നോട്ടത്തില്‍ ആഡംബര ജീവിതം അറ്മ്മാതം...
പക്ഷെ..., ഇവിടെ എനിക്ക്
കാലത്തെ വിളിചെഴുന്നെല്‍പ്പിക്കാന്‍ അമ്മയില്ല...
നല്ലത് പറഞ്ഞു തരാന്‍ അച്ഛനില്ല...
ഇവിടെ ഞാന്‍ ഉണരാന്‍
കോഴി കൂവാറില്ല... കിളികള്‍ കരയാറില്ല...
ഇവിടെ.....,
എനിക്ക് വേണ്ടി ചെമ്പിപ്പശു പാല്‍ ചുരത്തില്ല...
കടം പറഞ്ഞു കുടിക്കാന്‍ ഇവിടെനിക്ക്
അപ്പൂചെട്ടന്റെ കടയിലെ കട്ടന്‍ചായയും നെയ്യപ്പവും ഒന്നും ഇല്ല....
ഇവിടെ എനിക്ക്.....,
നനയാന്‍ മഴയില്ല .. കുളിര് പുതച്ചുറങ്ങാന്‍ മഞ്ഞില്ല..,
ആരും കാണാതെ ബീഡി വലിച്ചു സൊറ പറഞ്ഞിരിക്കാന്‍
ഇവിടെ പഞ്ചായത്ത് വക കലിന്കുകളില്ല ...
വായനോക്കി നടക്കാന്‍ തുളസ്സിക്കതിര് ചൂടിയ പെണ്പില്ലേരില്ല ..
ഇവിടെ എനിക്ക്...,
നീന്തിക്കളിക്കാന്‍ കായലുകളും കുളങ്ങളുമില്ല...,
തോര്‍ത്തിട്ടു പിടിക്കാന്‍ പരല്‍ മീനുകളും...
By: നവീന്‍ ജോണ്‍
December 1, 2009
Dec 1 - ലോക എയിഡ്സ് ദിനം
അടുത്തിടെ ഇ മെയിലിലൂടെ പ്രചരിക്കുന്ന ഒരു കഥയാണിത്. ചെന്നൈയിലെ പ്രശസ്തമായൊരു തിയറ്ററില്‍ സിനിമകാണാന്‍ കയറിയ യുവാവ് സീറ്റിലിരുന്നപ്പോള്‍ എന്തോ കുത്തിയതുപോലെ. പെട്ടെന്ന് എഴുന്നേറ്റ് സീറ്റില്‍ നോക്കിയ യുവാവ് കണ്ടത് ഒരു സിറിഞ്ചും കൂടെ ഒരു കുറിപ്പുമായിരുന്നു. കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു. എയിഡ്സിന്‍റെ ലോകത്തിലേക്ക് താങ്കള്‍ക്ക് സ്വാഗതം.
ഇനി ഡല്‍ഹിയിലെ ഒരു ഡോക്ടര്‍ പറഞ്ഞ മറ്റൊരു കഥയിലേക്ക്. ഡല്‍ഹിയിലെ പ്രിയ സിനിമ തിയറ്ററില്‍ സിനിമയ്ക്ക് കയറിയ ഒരു യുവതി സീറ്റില്‍ ചാരി ഇരുന്നപ്പോള്‍ മുതുകത്ത് എന്തോ ഒന്നു കുത്തി. നോക്കിയപ്പോല്‍ ഒരു സൂചിയും കൂടെ ഒരു കുറിപ്പും. ‘എച്ച് ഐ വി കുടുംബത്തിലേക്ക് സ്വാഗതം’.
പരിഭ്രാന്തയായ യുവതി നേരെ ഡോകടറുടെ അടുത്തെത്തി പരിശോധനകള്‍ക്ക് വിധേയയായി. എച്ച് ഐ വി വൈറസ് ശരീരത്തിലെത്തിയാല്‍ തന്നെ വളരാനായി ചിലപ്പോള്‍ ആറു മാസം മുതല്‍ ആറു വര്‍ഷം വരെ എടുക്കുമെന്ന ഡോക്ടറുടെ ആശ്വാസ വചനങ്ങളൊന്നും ആ യുവതിയ്ക്ക് ആശ്വാസമായില്ല. വെറും നാലു മാസത്തിനുള്ളില്‍ ഡോക്ടര്‍ കേട്ടത് ആ യുവതിയുടെ മരണ വാര്‍ത്തയായിരുന്നു. ഭയമായിരിക്കാം യുവതിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് ഈ ഡോക്ടര്‍.
ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കാന്‍ ചിലര്‍ക്കെങ്കിലും മടിയുണ്ടാവാം. ഇതൊരു കെട്ടുകഥയായി എഴുതി തള്ളുകയുമാവാം. എന്നാല്‍ യു എന്‍ എയിഡ്സ് മിഷന്‍ ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്താകെ എയിഡ്സ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടരക്കോടി (ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച്) കവിഞ്ഞു.
എച്ച് ഐ വി പോസറ്റീവാണെന്ന് സ്ഥിരീകരിച്ചവരുടെ എണ്ണമാകട്ടെ മൂന്നു കോടി 34 ലക്ഷവും. ഇതില്‍ കഴിഞ്ഞ വര്‍ഷം മാത്രം പോസറ്റീവാണെന്ന് കണ്ടെത്തിയ കേസുകള്‍ 27 ലക്ഷമാണ്. 2008ല്‍ മാത്രം 20 ലക്ഷം പേര്‍ എയിഡ്സ് മൂലം മരണമടഞ്ഞു. ഓരോ ദിവസവും പുതുതായി 7400 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എയിഡ്സ് എന്ന രോഗം എത്രമാത്രം മാരകമാണെന്ന് തെളിയിക്കുന്ന കണക്കുകളാണിതെല്ലാം.
എങ്കിലും ആശ്വാസത്തിന് ചെറിയൊരു വകയുണ്ട്. എയിഡ്സ് ഉത്ഭവിച്ചുവെന്ന് കരുതുന്ന ആഫ്രിക്കയില്‍ 2001 മുതല്‍ എച്ച് ഐ വി പോസറ്റീവാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ 25 ശതമാനത്തിന്‍റെയും ലോകത്താകെ 17 ശതമാനത്തിന്‍റെയും കുറവുണ്ടായിട്ടുണ്ട്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പുതുതയി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എയിഡ്സ് രോഗികളുടെ എണ്ണത്തില്‍ 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എയിഡ്സിനെ പൂര്‍ണമായും പ്രതിരോധിക്കാനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്രതിരോധ മരുന്നുകളുടെ വികാസം എയിഡ്സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 10 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും മുന്‍കരുതല്‍ എടുക്കേണ്ടത് നമ്മള്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് യു എന്നിന്‍റെ പുതിയ കണക്കുകള്‍.
ലോക എയിഡ്സ് ദിനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ - http://worldaidsday.org/
By: അബ്ദുള്‍ ഗഫൂര്‍
Now call India at cheaper rates
© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.
How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.
For more details
E:mail: sumeshcm2004@gmail.com
Receive all updates via Facebook. Just Click the Like Button Below▼
▼
You can also receive Free Email Updates:
Powered By Jikkumon