April 20, 2011

കൊച്ചിയില്‍ പുതിയ "Sex" ബിസിനസ്‌

കോടികളുടെ ടേണോവറുമായി കൊച്ചിയില്‍ പുതിയ "Sex" ബിസിനസ്‌

പൊലീസ്‌ ഒത്താശയോടെ മുന്‍പെങ്ങുമില്ലാത്തവിധം പഞ്ചനക്ഷത്ര പെണ്‍വാണിഭകേന്ദ്രങ്ങള്‍ കൊച്ചിയില്‍ തഴച്ചുവളരുന്നു. കേരളത്തിനകത്തും പുറത്തും നിന്ന്‌ മാത്രമല്ല, സോവിയറ്റ്‌ റഷ്യന്‍ രാജ്യങ്ങളില്‍ നിന്നുവരെ സെക്‌സ്‌ വര്‍ക്കര്‍മാര്‍ ഉന്നതരുടെ കിടപ്പറകളില്‍ ചൂടുപകരാന്‍ കൊച്ചിയില്‍ എത്തുന്നുണ്ട്‌.

പൊലീസിനകത്തു നിന്നുള്ള ഒത്താശ ഇത്തരം സംഘങ്ങള്‍ക്ക്‌ നിര്‍ബാധം ലഭിക്കുന്നുണ്ട്‌. ഓണ്‍ലൈന്‍ വഴി എസ്‌കോര്‍ട്ട്‌ സര്‍വീസ്‌ എന്ന പേരില്‍ കൊച്ചി കേന്ദ്രീകരിച്ച്‌ നടക്കുന്ന പെണ്‍വാണിഭത്തിന്റെ വ്യാപ്‌തി മനസിലാക്കാന്‍ ഒരു മൗസ്‌ ക്ലിക്ക്‌ മാത്രം മതി. സൈബര്‍ ലോകത്ത്‌ പൊലീസിംഗ്‌ നടത്തുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ സ്വന്തമായുള്ള കൊച്ചി പൊലീസിനാകട്ടെ ഇത്തരം സംഘങ്ങളെ പിന്തുടരാന്‍ താല്‍പര്യമെടുക്കുന്നില്ല.

ഇതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ്‌ പെണ്‍വാണിഭ സംഘങ്ങളുമായി പൊലീസിനുള്ള ബന്ധം മറനീക്കുന്നത്‌. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥന്‍മാര്‍ മുതല്‍ സാദാ കോണ്‍സ്റ്റബിള്‍ വരെ പെണ്‍വാണിഭ സംഘങ്ങളില്‍ നിന്ന്‌ പങ്ക്‌ പറ്റുകയും പറ്റുപടിക്കാരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ സ്‌കൂപ്‌ ഇന്‍ഡ്യയ്‌ക്കു ലഭിച്ചു. പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന്‌ പണം വാങ്ങുകയും ഇടപാടുകാരിയുമായി അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ചെയ്‌തതിന്‌ കൊച്ചിയിലെ ഏഴ്‌ പൊലീസുകാര്‍ ഒരാഴ്‌ചയായി സസ്‌പെന്‍ഷനിലാണ്‌.

കടവന്ത്രയിലെ ഒരു ഫ്‌ളാറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തെക്കുറിച്ച്‌ വിവരം ലഭിച്ച ഷാഡോ പൊലീസിലെ ഏഴ്‌ പേര്‍ അവിടെയെത്തി പണം വാങ്ങി കേസ്‌ ഒതുക്കുകയും തുടര്‍ന്ന്‌ ഇവരുടെ പങ്കുകാരായി മാറുകയുമായിരുന്നു. പിന്നീട്‌ പോലീസുകാര്‍ പലവട്ടം ഇവിടെയെത്തി യുവതികളുമായി കിടപ്പറ പങ്കിട്ടു. ദിവസത്തിന്‌ പതിനായിരം രൂപ റേറ്റില്‍ പെണ്‍വാണിഭം നടക്കുന്ന ഇവിടെ പൊലീസുകാരുടെ സംരക്ഷണയിലാണ്‌ പിന്നീട്‌ അനാശാസ്യ പ്രവര്‍ത്തനം തുടര്‍ന്നത്‌. ഇതിനിടെ ഫ്‌ളാറ്റില്‍ പൊലീസുകാര്‍ വന്നുപോകുന്ന വിവരമറിഞ്ഞ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ പോലീസുകാരുടെ പങ്ക്‌ വ്യക്തമായി.

ഇതിനെ തുടര്‍ന്നാണ്‌ അനില്‍കുമാര്‍, സുഭാഷ്‌, ജെയ്‌, രാജേഷ്‌, ഷാജി, ഷിനോദ്‌, ലോഹിതാക്ഷന്‍ എന്നീ പോലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. എറണാകുളം സെന്‍ട്രല്‍, ചേരാനല്ലൂര്‍, കണ്‍ട്രോള്‍ റൂം, പള്ളുരുത്തി, ഫോര്‍ട്ട്‌ കൊച്ചി സ്റ്റേഷനുകളിലെ പൊലീസുകാരാണിവര്‍.

ചെറിയ ഇരകളായ സാദാ പൊലീസുകാര്‍ ഒരിക്കലെങ്കിലും കുടുങ്ങിയപ്പോള്‍ പെണ്‍വാണിഭ കേന്ദ്രങ്ങളുമായി ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പലവട്ടം ആരോപണമുയര്‍ന്നിട്ടും സ്വതന്ത്രരായി വിഹരിക്കുകയാണ്‌. സിറ്റി പൊലീസിലെ ഡിവൈ എസ്‌ പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അനാശാസ്യ കേന്ദ്രത്തില്‍ നടന്ന ഒരു കൊലപാതക കേസില്‍ വരെ ആരോപണ വിധേയനായെങ്കിലും മേലുദ്യോഗസ്ഥരുടെ പൂര്‍ണ സംരക്ഷണത്തോടെ ഇദ്ദേഹം കേസില്‍ നിന്നും വിഗദ്ധമായി ഊരിപ്പോന്നു. ജില്ലയുടെ കിഴക്കന്‍ വനമേഖലയിലെ ഒരു റിസോര്‍ട്ടില്‍ അനാശാസ്യപ്രവര്‍ത്തനത്തിനെത്തിച്ച റഷ്യന്‍ കാള്‍ഗേള്‍സിനു വേണ്ടി നടന്ന തര്‍ക്കത്തിലാണ്‌ എറണാകുളത്തെ ഹോട്ടല്‍ ജീവനക്കാരനായ ആലുവ സ്വദേശി കൊല്ലപ്പെട്ടതെന്നാണ്‌ വിവരം.

എന്നാല്‍ റഷ്യന്‍ യുവതികളോടൊപ്പം ബോട്ട്‌ സവാരിക്കിടെ തടാകത്തില്‍ ബോട്ട്‌ മുങ്ങി യുവാവ്‌ മരിച്ചെന്നും യുവതികള്‍ നീന്തിരക്ഷപ്പെട്ടെന്നുമുള്ള വിചിത്രമായ കഥയാണ്‌ റിസോര്‍ട്ട്‌ അധികൃതരും പൊലീസും ചേര്‍ന്ന്‌ ചമച്ചത്‌. തെളിവിന്റെ പൊടി പോലും അവശേഷിപ്പിക്കാതെയാണ്‌ പൊലീസ്‌ ഇതൊരു അപകടമരണമാക്കിയത്‌. റഷ്യന്‍ സുന്ദരിമാരെ വിശദമായ വൈദ്യ പരിശോധനക്കു പോലും വിധേയരാക്കാതെ രാത്രിക്കു രാത്രി സിറ്റി പോലീസ്‌ വണ്ടി കയറ്റിവിടുകയും ചെയ്‌തു. ഈ റിസോര്‍ട്ടിന്റെ പാര്‍ട്ടണര്‍ പൊലീസ്‌ ഉദ്യോഗസ്ഥനാണെന്ന ആക്ഷേപം പല കോണുകളില്‍ നിന്നും ഉയര്‍ന്നുവെന്നെങ്കിലും കാര്യമായ ഒരന്വേഷണം പോലും ഈ കേസിലുണ്ടായില്ല.

കൊച്ചിയിലെ ഓണ്‍ലൈന്‍ സെക്‌സ്‌ റാക്കറ്റിന്റെ തലവനെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വാഴക്കുളം സ്വദേശി ഉദയചന്ദ്രന്‍ 2009ല്‍ ഒരു ടി വി ചാനലില്‍ പ്രത്യക്ഷപ്പെട്ട്‌ സെക്‌സ്‌ റാക്കറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. പൊലീസിലെയും രാഷ്‌ട്രീയത്തിലെയും ഉന്നതരുമായുള്ള ബന്ധം തുറന്നു പറയാന്‍ ഇയാള്‍ മടികാണിച്ചില്ല. വാര്‍ത്ത കണ്ട്‌ ഹൈക്കോടതി സ്വമേധയാ കേസെടുത്തതിനെ തുടര്‍ന്ന്‌ ഉദയചന്ദ്രനെ ദിവസങ്ങള്‍ക്കകം പോലീസ്‌ അറസ്റ്റ്‌ ചെയ്‌തെങ്കിലും കോടതി റിമാന്‍ഡ്‌ ചെയ്‌ത ഇയാള്‍ പിറ്റേന്ന്‌ തന്നെ ജാമ്യത്തിലിറങ്ങി. പെണ്‍വാണിഭം തൊഴിലായി സ്വീകരിച്ചിട്ടുള്ള ഉദയചന്ദ്രന്‍ പൊലീസിന്റെ മൂക്കിന്റെ തുമ്പത്ത്‌ ഇപ്പോഴും പഞ്ചനക്ഷത്ര പകിട്ടോടെ പെണ്‍വാണിഭ രാജകുമാരനായി വിലസുന്നു.

NB: ദൈവത്തിന്റെ സ്വന്തം നാടേ !!!!

How to post comments?: Click here Eng Or മലയാളം

9 Comments:

Jikkumon || Thattukadablog.com said...

കോടികളുടെ ടേണോവറുമായി കൊച്ചിയില്‍ പുതിയ "Sex" ബിസിനസ്‌ , പൊലീസിന്റെ മൂക്കിന്റെ തുമ്പത്ത്‌ ഇപ്പോഴും പഞ്ചനക്ഷത്ര പകിട്ടോടെ പെണ്‍വാണിഭ രാജകുമാരനായി വിലസുന്നു.

sameer said...

വായിച്ച് ഞെട്ടൽ രേഖപ്പെടുത്തുകയല്ലാതെ വേറെന്തു ചെയ് വൂ....

മൊട്ട മനോജ്‌ said...

ഇത് ടൂറിസത്തിന്‍റെ ഒരു ബൈ പ്രോഡക്റ്റ് ആണ് . രണ്ടും ഇഴാചെര്‍ന്നു കടക്കുന്നു, ലോകത്തിലെ ഏതൊരു ടൂറിസ്റ്റ് രാജ്യത്തും ഇത് തന്നെയല്ലേ സ്ഥിതി.

ആചാര്യന്‍ said...

ഇപ്പോള്‍ മക്കാവു ഫേമസ് ആയ പോലെ കൊച്ചിയും ഫേമസ് ആകും ...ദൈവത്തിന്റെയല്ല..വേശ്യകളുടെ സ്വന്തം കൊച്ചി എന്ത്യേ..

MuraleeMukundan said...

ഭാവിയിൽ കേരളം ‘തഴ’ച്ചുവളരും....അല്ലെ

Sreesreejukkra said...

Namude nadu orukalathum nannavathillede.....???

Mohammed Basheer Sherool said...

velithannevilathinnal......

Radhika said...

avarodu chothichal enthu parayum?nadodumbol naduve odende? ini orikalum rethinking illa,orikkal pettal,pettathu thanne...

Guest said...

is this contradicting to the the below post ?

http://www.thattukadablog.com/2009/10/blog-post_6520.html

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon