എന്റെ അഭിപ്രായത്തില്‍ സെക്‌സ് എന്നത് ലളിതവും മനോഹരവുമായ ഒരു സ്വാഭാവിക പ്രതിഭാസമാണ്. രണ്ടു വ്യക്തികള്‍ അന്യോന്യം ഊര്‍ജ്ജം പങ്കുവെയ്‌ക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ ആര്‍ക്കും ഇടപെടേണ്ട കാര്യമില്ല. മാത്രമല്ല `ഫ്രീ സെക്‌സ്' എന്ന പദം വിരല്‍ ചൂണ്ടുന്നത് നിങ്ങള്‍ക്ക് ലൈംഗികതയും ഒരു വില്‍പനചരക്ക് ആണ് എന്നതിലേക്കാണ്. അതായത് അത് വിലകൊടുത്ത് വാങ്ങേണ്ടിയിരിക്കുന്നു - ഒന്നുകില്‍ ഒരു ദിവസത്തേക്ക് ഒരു അഭിസാരികയില്‍ നിന്നോ അല്ലെങ്കില്‍ ഒരു ജീവിതകാലത്തേക്ക് ഒരു ഭാര്യയില്‍ നിന്നോ. രണ്ടായാലും അത് വിലകൊടുത്ത് വാങ്ങേണ്ടതാണ്. പണം നല്‍കപ്പെടേണ്ടതാണ് എന്ന്.
-ഗുഡ്‌മോര്‍ണിംഗ് അമേരിക്കയിലെ
കെന്‍ കാഷിവഹറയുമായി ഉള്ള അഭിമുഖത്തില്‍ നിന്ന്
ഞാനൊരു പുസ്‌തകം എഴുതിയിട്ടുണ്ട് - എഴുതിയതല്ല, എന്റെ പ്രഭാഷണങ്ങള്‍ ശേഖരിക്കപ്പെട്ടതാണ്. അതിന്റെ പേര്‍ ലൈംഗികതയില്‍ നിന്ന് അതിബോധത്തിലേക്ക് എന്നാണ്. അതിനുശേഷം എന്റെ നൂറുകണക്കിന് പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ആരു മറ്റൊന്നും വായിക്കുന്നതായി തോന്നുന്നില്ല, പ്രത്യേകിച്ച് ഇന്ത്യയില്‍. അവരെല്ലാം ലൈംഗികതയില്‍ നിന്ന് അതിബോധത്തിലേക്ക് വായിക്കുന്നു. അവരെല്ലാം അതിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. എല്ലാവരും അതിനെതിരാണ്. അതിനെതിരായി ഇപ്പോഴും ലേഖനങ്ങള്‍ എഴുതപ്പെടുന്നു, പുസ്‌തകങ്ങള്‍ എഴുതപ്പെടുന്നു. മഹാത്മാക്കളെല്ലാം അതിനെ എതിര്‍ത്തുകൊണ്ടിരിക്കുന്നു. മറ്റൊരു പുസ്‌തകവും ആരു പരാമര്‍ശിക്കുന്നില്ല, മറ്റൊരു പുസ്‌തകവും ആരും നോക്കുന്നുപോലുമില്ല. നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടോ, ഞാന്‍ ഒരേയൊരു പുസ്‌തകം മാത്രമേ എഴുതിയിട്ടുള്ളൂ എന്നതു പോലെ.
ആളുകള്‍ക്ക് അതൊരു വ്രണമായിത്തീര്‍ന്നിരിക്കുന്നു. സെക്‌സ് ഒരു വ്രണമായി മാറിയിരിക്കുന്നു. അത് ഉണക്കേണ്ടിയിരിക്കുന്നു.
എന്നെ സംബന്ധിച്ചിടത്തോളം രതിമൂര്‍ച്ച നിങ്ങള്‍ക്ക് ധ്യാനത്തിന്റെ ആദ്യദര്‍ശനം നല്‍കുന്നു. കാരണം മനസ്സ് നിലയ്‌ക്കുന്നു. കാലം നിലയ്‌ക്കുന്നു. ആ അല്‌പ നിമിഷങ്ങളില്‍ കാലമില്ല, മനസ്സില്ല. നിങ്ങള്‍ കേവലം നിശ്ശബ്‌ദനും ആനന്ദവാനുമാകുന്നു.
ഞാന്‍ അത് പറയുന്നു - ഈ വിഷയത്തിലേക്കുള്ള എന്റെ ശാസ്‌ത്രീയ സമീപനമാണിത്, കാരണം മനസ്സവിടെയില്ലെങ്കില്‍, സമയം ഇല്ലെങ്കില്‍, നിങ്ങള്‍ ഒരു പരമാനന്ദത്തിന്റെ അവസ്ഥയിലേക്ക് പ്രവേശിക്കുമെന്ന് കണ്ടുപിടിക്കുവാന്‍ മനുഷ്യന് മറ്റൊരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. സെക്‌സ് ഒഴികെ മനസ്സിനപ്പുറം പോകുവാന്‍, കാലത്തിനപ്പുറം പോകുവാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ടെന്ന് മനസ്സിലാക്കുവാന്‍ മനസ്സിന് മറ്റു യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. തീര്‍ച്ചയായും ലൈംഗികതയായിരുന്നു ധ്യാനാത്മകതയുടെ ആദ്യദര്‍ശനം അവന്‍ നല്‍കിയത്. എന്നാല്‍ ഞാന്‍ ആളുകളോട് സത്യം പറയുന്നതുകൊണ്ട് ഞാന്‍ ലോകം മുഴുവനും അപലപിക്കപ്പെടുകയാണ്.
എങ്ങനെയാണ് മനുഷ്യന്‍ ധ്യാനം കണ്ടെത്തിയതെന്ന് വിശദീകരിക്കുവാനുള്ള മറ്റൊരു ആശയവും ആരും മുന്നോട്ടു വെയ്‌ക്കുന്നില്ല. വഴിയോരത്തുകൂടി വെറുതെ കയ്യും വീശി നടന്നുകൊണ്ട് നിങ്ങള്‍ക്കത് കണ്ടു പിടിക്കാനാവില്ല - അതവിടെ കിടക്കുകയാണ്. നിങ്ങള്‍ അങ്ങോട്ടുപോയി ആ ധ്യാനം പെറുക്കിയെടുക്കണം. എവിടെയാണ് നിങ്ങള്‍ ധ്യാനം കണ്ടെത്തിയത്?
ആ പുസ്‌തകം, ലൈംഗികതയില്‍ നിന്ന് അതിബോധത്തിലേക്ക് ലൈംഗികതയെക്കുറിച്ചുള്ളതല്ല. അത് അതിബോധത്തെക്കുറിച്ചുള്ളതാണ്. എന്നാല്‍ എന്റെ ചിന്തകളില്‍ നിന്ന് അപ്പുറം ശാശ്വതമായ ശാന്തിയിലേക്ക്, മൗനത്തിലേക്ക് കടക്കുവാന്‍ ഏതോ ചില വഴികളുണ്ടെന്ന്, വാതായനങ്ങളുണ്ടെന്ന് കണ്ടെത്തുവാന്‍ മനുഷ്യന് സാധ്യമാകുന്ന ഒരേഒരു വഴി രതിമൂര്‍ച്ച മാത്രമാണ്. അത് നിമിഷം മാത്രമേ നീണ്ടു നില്‍ക്കുന്നുള്ളൂവെങ്കിലും ആ നിമിഷം അനന്തതയാകുന്നു - എല്ലാം നിലയ്‌ക്കുന്നു. നിങ്ങള്‍ എല്ലാ ദുഃഖങ്ങളും ഉത്‌ക്കണ്‌ഠകളും പിരിമുറുക്കങ്ങളും മറക്കുന്നു.
ലൈംഗികതയില്‍ നിന്ന് അതിബോധത്തിലേക്ക് പ്രവേശിക്കുവാന്‍ സാധ്യമാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. നിങ്ങള്‍ക്കെല്ലാം വളരെ സന്തോഷവുമായി - ``ലൈംഗികതയില്‍ നിന്ന്'' എന്നു മാത്രമേ നിങ്ങള്‍ കേള്‍ക്കുന്നുള്ളൂ. ``അതിബോധത്തിലേക്ക്'' എന്നത് നിങ്ങള്‍ കേള്‍ക്കുന്നില്ല.
എനിക്ക് എതിര് നില്‍ക്കുന്നവരുടെയും അനുകൂലിക്കുന്നവരുടേയും കാര്യം ഒരേപോലെ! മനുഷ്യരെല്ലാവരും ഏതാണ്ട് ഒരു പോലെയാണ്; സുഹൃത്തുക്കളും ശത്രുക്കളും വളരെ വ്യത്യസ്‌തരല്ല. എന്റെ എതിരാളികള്‍ എന്നെ തെറ്റിദ്ധരിച്ചുകൊണ്ടിരിക്കുന്നു, അത് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ എന്നെ പിന്തുണയ്‌ക്കുന്നവരും എന്നെ തെറ്റിദ്ധരിച്ചുകൊണ്ടിരിക്കുന്നു; അത് ഒരിക്കലും മനസ്സിലാക്കാവുന്നതല്ല.എതിരാളികളോട് ക്ഷമിക്കപ്പെടാവുന്നതാണ്. എന്നാല്‍ പിന്തുണയ്‌ക്കുന്നവര്‍ ക്ഷമിക്കപ്പെടാവുന്നവരല്ല. ഞാന്‍, ലൈംഗികത വിഡ്‌ഢിത്തമാണെന്ന് പറഞ്ഞതു കാരണം കുപിതരായ പലരും എനിക്ക് എഴുതിയിരിക്കുന്നു. എന്റെ സന്യാസികളില്‍ ഒരാള്‍ എനിക്കെഴുതിയിരിക്കുന്നു: ``ലൈംഗികത വിഡ്‌ഢിത്തമാണെന്ന് പറയാന്‍ നിങ്ങളുടെ ചങ്കുറപ്പ് അതിഗംഭീരം തന്നെ!''. അവള്‍ക്ക് തന്നെ വേദനിപ്പിക്കുന്നതായി അനുഭവപ്പെട്ടിരിക്കണം. എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നു: നിങ്ങള്‍ ഒരു പ്രത്യേകരീതിയില്‍ ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ വിഡ്‌ഢിത്വമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് നിങ്ങള്‍ക്ക് ഇഷ്‌ടമുണ്ടാവില്ല, ആരും വിഡ്‌ഢിയെന്ന് വിളിക്കപ്പെടാന്‍ ഇഷ്‌ടപ്പെടുന്നില്ല. അത് ലൈംഗികതയെക്കുറിച്ച് നിങ്ങള്‍ക്ക് നീരസമുണ്ടായിരിക്കുന്നതിന്റെ പ്രശ്‌നമല്ല - അത് നിങ്ങളുടെ ജീവിതമാണ്; അത് വിഡ്‌ഢിത്തമായിരിക്കുകയും നിങ്ങള്‍ അത് ജീവിതത്തില്‍ അനുഭവിക്കുകയും ചെയ്യുകയാണെങ്കില്‍, അപ്പോള്‍ നിങ്ങള്‍ ആണ് വിഡ്‌ഢിയായിത്തീരുന്നത്. അത് നിങ്ങളെ വേദനിപ്പിക്കുന്നു. എന്നാല്‍ അത് വേദനിപ്പിക്കുന്നതാണെങ്കിലും എനിക്കത് പറയേണ്ടിയിരിക്കുന്നു. കാരണം ജീവിതത്തില്‍ അതിലപ്പുറം ചിലതുമുണ്ടെന്ന്, അതിനേക്കാള്‍ ഉയര്‍ന്ന ചിലത്, അതിനേക്കാള്‍ മഹത്തരമായ ചിലത്. അതിനേക്കാള്‍ എത്രയോ അധികം ആനന്ദകരമായ ചിലത് ജീവിതത്തില്‍ ഉണ്ടെന്ന് നിങ്ങളെ ബോധവാനാക്കിത്തീര്‍ക്കുന്നതിനുള്ള ഒരേയൊരു മാര്‍ഗ്ഗമതാണ്.
ലൈംഗികവേഴ്‌ചയ്‌ക്കുശേഷം ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും സാസനിലിരിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് അറിയാറാകും, ഞാന്‍ എന്താണ് പറയുന്നതെന്ന്? നിങ്ങള്‍ക്ക് മനസ്സിലാകും, ലൈംഗികത വിഡ്‌ഢിത്വമാണെന്ന് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന്, അങ്ങനെ സാസനിലിരിക്കുമ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുക. നിങ്ങള്‍ അതിന്റെ ഉടമയായിരുന്നുവോ അതോ അടിമയോ? നിങ്ങള്‍ അതിന്റെ ഉടമയായിരുന്നെങ്കില്‍ അപ്പോള്‍ അത് വിഡ്‌ഢിത്തമല്ല. നിങ്ങള്‍ ഒരു അടിമയായിരുന്നെങ്കില്‍ അത് വിഡ്‌ഢിത്വമാകുന്നു - കാരണം അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ അടിമത്വം കൂടുതല്‍ കൂടുതല്‍ ശക്തമാക്കുകയാണ്, നിങ്ങള്‍ നിങ്ങളുടെ അടിമത്വത്തെ തീറ്റിപ്പോറ്റുകയാണ്.
ഞാന്‍ എന്താണ് നിങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കുവാന്‍ ധ്യാനത്തിലൂടെ മാത്രമേ നിങ്ങള്‍ക്ക് കഴിയൂ. അത് വാദ പ്രതിവാദത്തിലൂടെ തീരുമാനിക്കപ്പെടേണ്ട ഒരു പ്രശ്‌നമല്ല. നിങ്ങളുടെ സ്വന്തം ധ്യാനത്തിലൂടെ മാത്രമേ, നിങ്ങളുടെ സ്വന്തം തിരിച്ചറിവിലൂടെ മാത്രമേ, നിങ്ങളുടെ സ്വന്തം അവബോധത്തിലൂടെ മാത്രമേ, അത് തീരുമാനിക്കുവാന്‍ കഴിയൂ.
ഞാനൊരിക്കലും ``ഫ്രീ സെക്‌സ്'' പഠിപ്പിച്ചിട്ടില്ല. ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ലൈംഗികതയുടെ ദിവ്യത്വമാണ്.
ലൈംഗികതയെ പ്രേമത്തിന്റെ മണ്‌ഡലത്തില്‍ നിന്നും നിയമത്തിന്റെ മണ്‌ഡലത്തിലേക്ക് തരം താഴ്‌ത്തരുത് എന്നാണ് ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ ഭാര്യയായിപ്പോയതുകൊണ്ടുമാത്രം - നിങ്ങളവളെ കേവലം പ്രേമിക്കുന്നതിനാലല്ല - ഒരു സ്‌ത്രീയെ നിങ്ങള്‍ സ്‌നേഹിക്കേണ്ടിവരുന്ന നിമിഷം അത് വ്യഭിചാരമായിത്തീരുന്നു. നിയമാനുസൃതമായ വ്യഭിചാരം. ഞാന്‍ വ്യഭിചാരത്തിനെതിരാണ് അത് നിയമാനുസൃതമോ അല്ലാത്തതോ ആയാലും. ഞാന്‍ പ്രേമത്തില്‍ വിശ്വസിക്കുന്നു.
രണ്ട് വ്യക്തികള്‍ തമ്മില്‍ അന്യോന്യം സ്‌നേഹിക്കുന്നുവെങ്കില്‍ ആ സ്‌നേഹം നിലനില്‍ക്കുന്നിടത്തോളം കാലം അവര്‍ക്ക് ഒരുമിച്ച് ജീവിക്കുവാന്‍ കഴിയും. സ്‌നേഹം ഇല്ലാതാകുന്ന നിമിഷം, അവര്‍ മാന്യമായി വേര്‍പിരിയേണ്ടതാണ്.
ഫ്രീ സെക്‌സിനെ സംബന്ധിക്കുന്ന യാതൊന്നും ഞാന്‍ ഒരിക്കലും പഠിപ്പിച്ചിട്ടില്ല. ഈ മണ്ടന്മാരായ ഇന്ത്യന്‍ മഞ്ഞ പത്ര പ്രവര്‍ത്തകരാണ് എന്റെ തത്വശാസ്‌ത്രത്തെയാകെ വെറും രണ്ടു വാക്കുകളില്‍ ഒതുക്കിയിരിക്കുന്നത്. ഞാന്‍ നാനൂറ് പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് - ഒരു പുസ്‌തകം മാത്രമാണ് ലൈംഗികതയെ സംബന്ധിച്ചുള്ളത്, മുന്നൂറ്റിതൊണ്ണൂറ്റൊമ്പതു പുസ്‌തകങ്ങളും ആരു ശ്രദ്ധിക്കുന്നില്ല. സെക്‌സിനെ സംബന്ധിക്കുന്ന പുസ്‌തകം മാത്രം - അതും സെക്‌സിനുവേണ്ടിയുള്ളതല്ല. അതു ലൈംഗികോര്‍ജ്ജത്തെ എങ്ങനെ ആദ്ധ്യാത്മികോര്‍ജ്ജമാക്കി പരിവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ളതാണ്. വാസ്‌തവത്തില്‍ അത് ലൈംഗിക വിരുദ്ധമാണ്! അവര്‍ ഇത്രയും കാലമായി ചെയ്‌തുകൊണ്ടിരിക്കുന്നത് ആളുകള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി ആ തെറ്റായ വിവരങ്ങളെ അഭിധ്വംസിക്കലാണ്. അവ ഒരിക്കലും എന്നെ നേരാംവണ്ണം പ്രതിനിധീകരിച്ചിട്ടില്ല; അല്ലാത്തപക്ഷം ഇന്ത്യ ഇത്രകണ്ട് ധിഷണാശൂന്യമാണെന്ന് ഞാന്‍ കരുതുന്നില്ല. തന്ത്രായേപ്പോലുള്ള ഒരു തത്വശാസ്‌ത്രത്തെ ഉല്‍പ്പാദിപ്പിച്ച നാട്, ഖജുരാഹോ, കോനാര്‍ക്ക് എന്നിവ പോലുള്ള ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ഒരു നാട്, ഞാന്‍ പറയുന്നത് എന്താണെന്ന് മനസ്സിലാകാതിരിക്കാന്‍ മാത്രം ബുദ്ധിശൂന്യമാവില്ല. ഖജുരാഹോ തന്നെ അതിന്റെ തെളിവ്. തന്ത്രായുടെ സാഹിത്യമത്രയും എനിക്കുള്ള തെളിവത്രെ. തന്ത്രാ പോലുള്ള എന്തെങ്കിലുമൊന്ന് നിലനിന്നിട്ടുള്ള ഒരേ ഒരു രാജ്യം ഇന്ത്യ മാത്രമാണ്. ലോകത്തില്‍ മറ്റൊരിടത്തും ലൈംഗികോര്‍ജ്ജത്തെ ആദ്ധ്യാത്മികോര്‍ജ്ജമാക്കി പരിവര്‍ത്തിപ്പിക്കുന്നതിനുള്ള യാതൊരു ശ്രമവും നടന്നിട്ടില്ല - ഞാന്‍ ചെയ്‌തുകൊണ്ടിരിക്കുന്നതും അതാണ്. എന്നാല്‍ പത്രക്കാര്‍ക്ക് യാഥാര്‍ത്ഥ്യത്തിലല്ല താല്‌പര്യം; അവര്‍ക്ക് സെന്‍സേഷണലിസത്തിലാണ് താല്‌പര്യം.
(കടപ്പാട് ഓഷോ കമ്മ്യൂണ്‍ ഇന്റര്‍നാഷ്‌ണല്‍ പൂന - 2004, ലൈംഗികതയുടെ അതിവര്‍ത്തനം എന്ന പുസ്‌തകത്തില്‍ നിന്ന്)
ഓഷോ (1931-1990)
How to post comments?: Click here for details
Join Facebook Fan club: Click here to be a fan
7 Comments:
ഓഷോ ഭാവിയുടെ തത്വചിന്തകനായിരുന്നു. അദ്ദേഹത്തെ മനസ്സിലാക്കാന്‍ ഇനിയും നൂറ്റാണ്ടുകള്‍ കഴിയേണ്ടി വരും. അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയാണ് മനുഷ്യനെ ക്രൂരനും നിഷേധിയുമാക്കുന്നത്. സമൂഹത്തിന്റെ ഏത് തലത്തിലും നെഗറ്റിവിറ്റി ആധിക്യം ചെലുത്താനുള്ള മന:ശാസ്ത്രപരമായ കാരണവും ഈ അസംതൃപ്തിയാണ്. സെക്സ് അതില്‍ ഏര്‍പ്പെടുന്ന രണ്ട് വ്യക്തികളുടെ മാത്രം കാര്യമാണ് എന്ന് തുറന്ന് പറയാന്‍ പോലും സമൂഹം അനുവദിക്കുകയില്ല. എന്നിട്ടോ സര്‍വ്വ അരാജകത്വങ്ങളും നടക്കുകയും ചെയ്യുന്നു.
http://www.youtube.com/watch?v=9IJ35-A0zOI
SILSILA MANIA
SILSILA REMIXED !!
http://www.youtube.com/watch?v=9IJ35-A0zOI
ചുമ്മാ നടന്നു പോയ ഞാന്‍ ഒരു സെപ്ടിക് ടാങ്കില്‍ വീണ പോലെ ആയി അത് കണ്ടപ്പോള്‍ !!!!!!
ചുമ്മാ നടന്നു പോയ ഞാന്‍ ഒരു സെപ്ടിക് ടാങ്കില്‍ വീണ പോലെ ആയി അത് കണ്ടപ്പോള്‍ !!!!!!
വളരെ നന്നായിരിക്കുന്നു
വളരെ നന്നായിരിക്കുന്നു എന്ന് ഞാന്‍ പ്രത്യേകം പറയേണ്ട കാര്യമില്ല.
Post a Comment