തന്റെ ടീം അംഗങ്ങള്‍ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ കഴിയുന്നതുവരെ ജീവിതപങ്കാളികളുമായിപോലും ലൈംഗികബന്‌ധത്തിലേര്‍പ്പെടരുതെന്ന ഇംഗ്ലണ്ട് ടീം മാനേജര്‍ കാഫെല്ലോയുടെ നിര്‍ദ്ദേശമാണ് ഇതുസംബന്‌ധിച്ച ചര്‍ച്ച ഇപ്പോള്‍ സജീവമാകാന്‍ കാരണം. ഇംഗ്ലണ്ട് ടീമംഗമായ ജോണ്‍ ടെറിക്, മറ്റൊരു ടീമംഗമായ വെയ്‌ന്‍ ബ്രിസ്‌ക്കിന്റെ ഭാര്യയുമായി ഉണ്ടെന്നാരോപിക്കപ്പെടുന്ന അവിഹിതബന്‌ധത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് കാഫെല്ലോ ഇങ്ങനെ പറഞ്ഞത്. ഇംഗ്ലണ്ട് ഗോളി റോബര്‍ട്ട് ഗ്രീനിന്റെ മോശം പ്രകടനത്തിനുകാരണം തലേന്നു ഭാര്യയോടൊപ്പം കിടക്കപങ്കിട്ടതാണെന്നുപോലും കാഫെല്ലെ പറഞ്ഞു. അങ്ങനെ കായികരംഗത്തെ ലൈംഗികതയെക്കുറിച്ച് വിവാദം പുകയുകയാണിപ്പോള്‍.
എന്നാല്‍ ഈ വേള്‍ഡ് കപ്പ് മത്‌സരങ്ങള്‍ ഇത്തരം വിശ്വാസങ്ങളെ തിരുത്തി എഴുതുന്നു. പ്രശസ്‌ത ഫുട്‌ബോള്‍ താരം മറഡോണയാണ് ഇതുസംബന്‌ധിച്ച് ആദ്യവെടി പൊട്ടിച്ചത്. ഭാര്യയോടൊപ്പം കിടക്കപങ്കിടുന്നതില്‍ തെറ്റില്ല എന്നാണദ്ദേഹം പറഞ്ഞത്. ടീമിന്റെ ഡോക്‌ടറായ ഡൊനാറ്റോ വല്ലാനി പറഞ്ഞതും ഇതുതന്നെ. `ഭാര്യയുമായും ഗേള്‍ഫ്രണ്ട്‌സുമായും ലൈംഗികബന്‌ധം പുലര്‍ത്തുന്നതില്‍ തെറ്റില്ല. കളിക്കാര്‍ വിത്തുകാളകളൊന്നുമല്ലല്ലോ...'- അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് ഗാരികിര്‍സ്‌റ്റണും സെക്‌സും സ്‌പോര്‍ട്‌സും ഒന്നിച്ചുകൊണ്ടുപോകാമെന്ന പക്ഷക്കാരനാണ്. എന്നാല്‍ ബ്രസീല്‍ കോച്ചായ കാര്‍ലോസ് ഡുംഗ പറയുന്നത് മാച്ചില്ലാത്ത ദിവസങ്ങളില്‍ മാത്രമേ കളിക്കാര്‍ ലൈംഗികബന്‌ധത്തിലേര്‍പ്പെടാവൂ എന്നാണ്. സെക്‌സ്, ടെന്‍ഷന്‍ കുറയ്‌ക്കും എന്നും അദ്ദേഹം സമ്മതിക്കുന്നു.
ബ്രസീലിയന്‍ താരമായ റൊണാള്‍ഡിനോ 2006 ലെ വേള്‍ഡ് കപ്പില്‍ മോശം പ്രകടനം കാഴ്‌ചവച്ചതിന് പിന്നില്‍ വഴിവിട്ട സെക്‌സ് ബന്‌ധങ്ങളാണെന്ന് ആരോപണമുണ്ടായിരുന്നു.
വാല്‍കഷണം : എന്നാല്‍ ഒളിമ്പിക്‌സ് നടക്കുമ്പോള്‍ ഒരുലക്ഷം ഗര്‍ഭനിരോധന ഉറകള്‍ അത്‌ലറ്റുകള്‍ക്ക് വിതരണം ചെയ്‌ത് ചൈന മാതൃക കാട്ടിയിരുന്നു!
How to post comments?: Click here for details
Join Facebook Fan club: Click here to be a fan
1 Comments:
അയ്യോ ഈ പോസ്റ്റിനു കമന്റ് ഒന്നും ഇല്ലേ ?
സത്യത്തില്‍ ഇതിന്റെ ശാസ്ത്രീയ വശം അത് അറിയാവുന്നവര്‍ പറയുന്നതാണ് നല്ലത് ,
ലോകം മുഴുവനും ഉറ്റു നോക്കുന്ന ഒരു കപ്പല്ലെ ...
Post a Comment