July 5, 2010

മഅദനിയുടെ സ്വയം കൃതാനര്‍ത്ഥം

വളരെ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌. ഒരിക്കല്‍ എറണാകുളത്തിനടുത്തുള്ള വടക്കന്‍ പറവൂറിലൂടെ കടന്നുപോകുമ്പോള്‍ എന്റെ ബൈക്കിനെ തള്ളിമാറ്റി ഒരു വാഹനവ്യൂഹം കടന്നുവന്നു. വെളുത്ത കോണ്ടസകളുടെയും ജിപ്‌സികളുടെയും നീണ്ട നിരയായിരുന്നു എന്നാണ്‌ ഓര്‍മ. ജിപ്‌സിയില്‍ കരിമ്പൂച്ചകള്‍ രൗദ്രഭാവത്തോടെനിന്നു. ഇതിനുമുമ്പ്‌ ഇങ്ങനെയൊരു സീന്‍ കണ്ടിട്ടുള്ളത്‌ ചെന്നൈയിലെ മറീനബീച്ചില്‍ ചുറ്റിത്തിരിയുമ്പോഴാണ്‌. അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ ഞൊടിയിടകൊണ്ട്‌ നിശ്‌ചലമാകുന്നു. വശങ്ങളില്‍ നിരന്നുകിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ വെളുത്ത അംബാസിഡറുകളുടെയും ജിപ്‌സികളുടെയും നീണ്ടനിര. പുരട്‌ചി തലൈവി ജയലളിതയുടെ വരവാണ്‌. പാവം തമിഴ്‌ മക്കള്‍ തൊഴുകൈയോടെ തലൈവിയെ വിടര്‍ന്ന കണ്ണുകളാല്‍ നോക്കിനില്‍ക്കുന്നു. തങ്ങളുടെ സൈ്വര്യജീവിതം സ്‌തംഭിപ്പിച്ചുകൊണ്ട്‌ അശ്വമേധം നടത്തുന്ന മുഖ്യമന്ത്രിയെക്കുറിച്ച്‌ ആര്‍ക്കുമില്ല പരാതി. മറിച്ച്‌, ആ തേരോട്ടം നടത്തുന്നത്‌ തങ്ങളുടെ മുഖ്യമന്ത്രിയാണല്ലോ എന്ന അഭിമാനം മാത്രം.


പുരട്‌ചി തലൈവി ഗുരുവായൂര്‍ സന്ദര്‍ശനം കഴിഞ്ഞോ മറ്റോ പോവുകയായിരിക്കാം എന്നാണ്‌ വാഹനവ്യൂഹത്തെയും കരിമ്പൂച്ചകളെയും കണ്ടപ്പോള്‍ തോന്നിയത്‌. എന്നാല്‍ ഇടതുവശത്ത്‌ ഒരു സ്‌കൂള്‍ ഗ്രൗണ്ടിനരികിലെ കൂറ്റന്‍ ബോര്‍ഡ്‌ കണ്ടപ്പോഴാണ്‌ സംഗതിപിടികിട്ടിയത്‌: മഅദനി പ്രസംഗിക്കുന്നു....
വാഹനവ്യൂഹം എല്ലാ പ്രൗഡിയോടും കൂടി സ്‌കൂള്‍ അങ്കണത്തില്‍ നിര്‍ത്തി. മഅദനി എന്ന സംഭവത്തെ ഒന്നു കണ്ടുകളയാം എന്നുകരുതി ഞാനും ഓരം ചേര്‍ന്നുനിന്നു. സുരേഷ്‌ഗോപി ചിത്രത്തെ അനുസ്‌മരിപ്പിക്കുന്ന തകര്‍പ്പന്‍ ഷോട്ടുകളായിരുന്നു പിന്നീട്‌. വാഹനം നിര്‍ത്തി, സെക്കന്റുകള്‍ക്കുള്ളില്‍ കരിമ്പൂച്ചപ്പട മഅദനിയുടെ വാഹനത്തെ വളയുന്നു; വീല്‍ച്ചെയര്‍ എവിടെനിന്നോ പ്രത്യക്ഷപ്പെടുന്നു. വീല്‍ച്ചെയറിലേക്ക്‌ കരിമ്പൂച്ചകള്‍ അദ്ദേഹത്തെ പ്രതിഷ്‌ഠിക്കുന്നു. വീല്‍ചെയര്‍ നിലംതൊടാതെ വേദിയിലേക്ക്‌ പറക്കുന്നു. വേദിയിലതാ, ഗ്ലാമര്‍താരം അബ്‌ദുള്‍ നാസര്‍ മഅദനി.

അതുവരെയുള്ള സീനുകളെല്ലാം രോമാഞ്ചജനകമായിരുന്നു. ഇനിയാണ്‌ മഅദനിയുടെ പ്രസംഗം. അതുകൂടി കേട്ടുകളയാമെന്ന്‌ മനസും കര്‍മ്മവുംകൊണ്ട്‌ മതേതര ഇന്ത്യക്കാരനെന്ന്‌ അഭിമാനിക്കുന്ന ഞാന്‍ നിന്നു...

പ്രസംഗം തുടങ്ങി. ഓരോ വാക്കിലും തീവ്രവാദത്തിന്റെ അഗ്‌നി. രാജ്യത്തിന്റെ അഖണ്‌ഡതയും മതേതരത്വവും കാറ്റില്‍പറത്തുന്ന വാക്കുകള്‍. മതവിദ്വേഷം മുളപൊട്ടുന്ന ജല്‌പനങ്ങള്‍. ഞാന്‍ അന്തവിട്ടുപോയി. ഇത്ര പരസ്യമായി ഒരു പൊതുവേദിയില്‍ നിന്നുകൊണ്ട്‌ മതവിദ്വേഷം ഇളക്കിവിടാന്‍ ഇയാള്‍ക്ക്‌ എങ്ങനെ കഴിയുന്നു എന്നോര്‍ത്ത്‌ ഞാന്‍ അത്‌ഭുതപ്പെട്ടു. ഇവിടെ ഒരു ഭരണകൂടമോ നീതിന്യായ വ്യവസ്‌ഥയോ ഇല്ലേ എന്ന്‌ ആ പ്രസംഗംകേള്‍ക്കുന്ന ആര്‍ക്കും തോന്നും. മുസ്ലീങ്ങള്‍ സുഖസുന്ദരമായി ജീവിക്കുന്ന കേരളത്തിന്റെ മാറില്‍നിന്നുകൊണ്ട്‌ ആവശ്യമില്ലാത്ത തീവ്രവാദം പറയുന്ന ഇയാളെ ഉടനടി പിടികൂടി ജയിലിടണമെന്ന്‌ ഉറക്കെ വിളിച്ചുപറയാന്‍ തോന്നി എനിക്ക്‌.

തീവ്രവാദികള്‍ ജനിക്കുന്നത്‌ എങ്ങനെയാണെന്ന്‌ അന്നെനിക്കു മനസ്സിലായി. മഅദനിയുടെ പ്രസംഗം കേട്ടാല്‍ രണ്ടുതരം തീവ്രവാദികള്‍ ജനിക്കും - മുസ്‌ലീം തീവ്രവാദിയും ഹിന്ദു തീവ്രവാദിയും. ഹിന്ദുക്കള്‍ എത്രമാത്രം സഹനശക്‌തിയുള്ളവരാണെന്ന്‌ മഅദനിയുടെ പ്രസംഗം തെളിവാണ്‌. ലോകത്തിലെ മറ്റൊരു മതവിശ്വാസികളും ഇത്രയും പരസ്യമായ വെല്ലുവിളി കേട്ടുനില്‍ക്കുകയില്ല. എങ്കിലും ഹിന്ദുമതത്തില്‍ കുറേയെങ്കിലും തീവ്രവാദികളുണ്ടാകാന്‍ കാരണം മഅദനിയെപ്പോലെയുള്ളവരുടെ വെല്ലുവിളികളാണ്‌.

മുസ്ലീം യുവാക്കളില്‍ തീവ്രവാദം വളരാന്‍ കാരണവും മഅദനിയെപ്പോലയുള്ളവരുടെ അസത്യകഥനമാണ്‌. ഭരണവര്‍ഗഭീകരത എല്ലാ മുസ്ലീങ്ങളെയും ഉടന്‍ കൊന്നൊടുക്കും എന്ന മട്ടിലാണ്‌ മഅദനിയെപ്പോലുള്ളവരുടെ ജല്‌പനം. ഹിന്ദുവിനെയും മുസ്ലീമിനെയും ക്രിസ്‌ത്യാനിയെയുമെല്ലാം ഒരേപോലെ പേടിക്കുന്ന ഭരണവര്‍ഗമാകട്ടെ, മഅദനിയുടെ പ്രസംഗംകേട്ട്‌ പഞ്ചപുഛമടക്കി നിന്നതേയുള്ളൂ.
മഅദനിയെ ജയിലില്‍ അടച്ചപ്പോള്‍ ഞാന്‍ സന്തോഷിച്ചു. ഒരു ഹിന്ദുവെന്ന നിലയിലല്ല, ഒരു ഇന്ത്യക്കാരനെന്ന നിലയില്‍. എന്റെ രാജ്യത്തെ ഞാന്‍ സ്‌നേഹിക്കുന്നു എന്നതുതന്നെ കാരണം. മഅദനി എന്ന പുഴുക്കുത്തേറ്റ്‌ രാജ്യത്തിന്റെ അഖണ്‌ഡതയും ഹിന്ദു - മുസ്‌ലീം ഐക്യവും സ്‌നേഹവും തകരരുത്‌ എന്നു ഞാനാഗ്രഹിച്ചു. വിചാരണകൂടാതെ വര്‍ഷങ്ങളോളം തടവിലിട്ടു എന്നതാണല്ലോ മഅദനിയുടെ ആരോപണം. എന്നാല്‍ ഒരു വിചാരണയും കൂടാതെ ജീവപര്യന്തം തടവിലിടാനുള്ള കുറ്റം തന്റെ പ്രസംഗങ്ങളിലൂടെ മഅദനി ചെയ്‌തിട്ടുണ്ട്‌. തിരിഞ്ഞുനിന്ന്‌ ചിന്തിച്ചാല്‍ മഅദനിക്കുതന്നെ അത്‌ മനസിലാകും.

ഇതിനിടെയാണ്‌ പിണറായി വിജയനെപ്പോലെയുള്ള രാജ്യദ്രോഹികളുടെ വരവ്‌. കുറ്റവാളി ആണോ അല്ലയോ എന്നുപോലും പറയാനാവാത്ത സ്‌ഥിതിയില്‍ ജയിലില്‍നിന്നു പുറത്തുവന്ന മഅദനിയെ അയാള്‍ കുറേക്കാലം തലയില്‍ കൊണ്ടുനടന്നു. വീണ്ടും പല കേസുകളിലെ പ്രതിയാണ്‌ മഅദനിയെന്നു മനസിലായപ്പോള്‍ തീട്ടക്കൂമ്പാരംപോലെ മഅദനിയെ വലിച്ചെറിഞ്ഞു. പിണറായി വിജയന്‍ എന്ന അവസരവാദിയെ ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ശിക്ഷിച്ചുകൊള്ളും.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്‌ അടക്കം പല ഭീകരപ്രവര്‍ത്തനങ്ങളിലും മഅദനിക്ക്‌ പങ്കുണ്ടെന്നാണ്‌ പൊലീസ്‌ കണ്ടെത്തിയിരിക്കുന്നത്‌. അതെന്തുമാകട്ടെ, മഅദനിക്ക്‌, മഅദനിയെപ്പോലുള്ളവര്‍ക്ക്‌, ഇതുതന്നെ വരണം. മഅദനിയായാലും പ്രവീണ്‍ തൊഗാഡിയയായാലും തങ്ങള്‍ ഇന്ത്യക്കാരാണെന്നും ഇന്ത്യയുടെ അഖണ്‌ഡതയും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്‌ഥരാണെന്നും സ്വയം തിരിച്ചറിയണം. ചുറ്റുപാടും കുറേ കരിമ്പൂച്ചകളെ കാണുകയും ദേശദ്രോഹികള്‍ അയയ്‌ക്കുന്ന പണം ബാങ്ക്‌ അക്കൗണ്ടില്‍ കുമിഞ്ഞുകൂടുകയും ചെയ്യുമ്പോള്‍ വായില്‍ തോന്നുന്നത്‌ വിളിച്ചുപറയുന്നത്‌ ആര്‍ക്കും ഭൂഷണമല്ല. പടച്ചോന്‍ എന്നൊരാളുണ്ട്‌ എന്ന്‌ മഅദനിക്ക്‌ ഇപ്പോള്‍ ബോധ്യമയിട്ടുണ്ടാവും.

സ്വയം കൃതാനര്‍ത്ഥം!

By: ബൈജു എന്‍. നായര്‍

How to post comments?: Click here for details
Join Facebook Fan club: Click here to be a fan

34 Comments:

Sbn Mlo777 said...

weldone.indiail ninnu indiakethirai pravarthikkunnavare thookilettanam

Sajith.K.P said...

Jikumon thankapetta monmathramalla Indian jenathake vendapetta makanane, Indiaye karnnu thinnuna Madaniye polulla dishta shakthiye ellathakanulla ellavida aashamsakal

Aapukas said...

ippo mansilay ithu polulla lekanam ezhuthunna nayte makkalan indiayil thevra vadam veran idayakunnath ennu... ബൈജു എന്‍. നായര്‍ ne polulla vrithikettavanum buddhi illathvanum..mandanum.. undankil eniyum indiayil thevravadam valrum ...

Aneesh said...

Dear Baiju,

ഒരു വൃത്തികെട്ട ചോദ്യം എഴുതിയവന്റെ കൈ പോയി.
ആ ചോദ്യം പോലെ അല്ല ഈ ലേഖനം. എങ്കിലും ആ ടൈപ്പ് ചെയ്ത തന്റെ വിരല്‍ പോകാതെ സൂക്ഷിച്ചോ.
അഭിനന്ദനങ്ങള്‍.

sreekuttan said...

ഇതുകൊണ്ട് ഉദ്ദേശിച്ചത് എന്തെന്നു മനസ്സിലായില്ലല്ലോ ജിക്കുമോനേ............

Rajesh.VR said...

good article....................

Muje10 said...

ഇതു പോലുള്ള ബ്ലോഗുകല്‍ പോസ്റ്റ് ചെയ്യുബോല്‍ കുറച്ച് ആലൊചിക്കണം. രണ്ടു കൈയും കൂട്ടിയടിച്ചാലെ ശബ്ദം ഉണ്ടാകൂ. ഒരു പ്രത്യെക സമുദായത്തെ മാത്രം പ്രതിപ്പട്ടികയില്‍ നിര്‍ത്തുന്ന ഇത്തരം ബ്ലോഗുകല്‍ പോസ്റ്റു ചെയ്യരുതു. ഇതു ഒരാളൊ ഒരു പ്രത്യെക സമുദായമൊ മാത്രം വായിക്കുന്ന ബ്ലോഗല്ലല്ലൊ.

reader said...

എന്ന് പറഞ്ഞു നീ വാദവും കൊണ്ടിങ്ങു വാ, ബാക്കിയുള്ള അണ്ടി ഞങ്ങള്‍ ചെത്തും

മൂസ said...

ഈ പോസ്റ്റിന്റെ വികാരത്തോട് യോചിക്കുന്നതോടൊപ്പം ഒന്ന് ചോദിക്കട്ടെ - മദനി ആണ് ഹൈന്ദവ തീവ്രവാടതിന്നു കാരണം എന്ന് പറയുന്നു. അത് കൊണ്ട് മദനിയെ വിചാരണ കൂടാതെ ജയിലില്‍ അടച്ചത് ലേഖഖന്‍ ന്യായീകരിക്കുകയും ചെയ്യുന്നു. മടനിയെപ്പോലുള്ളവര്‍ക്ക് ആളുകളെ കിട്ടുന്നത് താകരെ, മോഡി ഇത്യാദികള്‍ ഉള്ളത് കൊണ്ടല്ലേ? വിദ്വേഷം പരത്തുന്ന പ്രസംഗം വിചാരണ കൂടാതെ ഉള്ള തടവിനു ന്യായീകരണം ആണെങ്കില്‍ താക്കറെ ആജീവനാന്തം ജയിലില്‍ കിടക്കേണ്ടി വരും. എന്നിരുന്നാലും കേരളത്തിലെ മത സൌഹാര്ധം തകര്‍ക്കുന്നതിനു മടനിയെപ്പോലുള്ളവര്‍ ചെയ്ത സംഭാവന നിഷേധിക്കുന്നില്ലാ

satha said...

അയ്യോ.. ഇങ്ങനെ ഒക്കെ പറയരുതേ,
മദനി തങ്കപ്പെട്ട മോനാ..
:)

Ghost said...

മദനിയെ വിചാരണ കൂടാതെ ജയിലില്‍ ഇട്ടതിനെ ന്യായീകരിക്കാന്‍ പറ്റില്ലെങ്കിലും ബാംഗ്ലൂര്‍ സ്ഫോടനക്കേസിന്റെ വിധി വന്നാല്‍ മനസ്സിലാകും അയാള്‍ തീവ്രവാദിയാണോ അല്ലയോ എന്ന്. കമ്മ്യൂണിസം എന്ന മഹത്തായ ആശയത്തെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന പിണറായി വിജയനെപ്പോലെയുള്ള നേതാക്കളാണ് ഒരു പരിധി വരെ ഇതിനൊക്കെ കൂട്ടു നില്‍ക്കുന്നത് എന്നത് സത്യാവസ്ഥയാണ്. എന്നെപ്പോലെയുള്ള ചില കമ്മ്യൂണിസ്റ്റുകാരെയെങ്കിലും ഇത്തരത്തിലുള്ള കാഴ്ചകള്‍ വിഷമിപ്പിച്ചിട്ടുണ്ട്. മദനിയെപ്പോലുള്ള രാജ്യദ്രോഹികളെ വെടി വെച്ചു കൊല്ലുകയാണ് വേണ്ടത്.

Yoosufahmad said...

Respected Baiju N Nair,

Sir,

Thaankalude article vaayichu. Thaankal Madaniyude prasangam kettu ennum ezhuthiyirikkunnu. Thankal ketta prasangathil ninnum prasakthamayi oru bhagam krithyamaayi eduthu paranju athil enthenkilum oru thett choondi kaattan pattumenkil parayuka. Thaankalude manassil ulla mundharanakalude adistanathil thaankal ezhuthunnu. Thaankal madaniyude prasangam kettittu polumilla enn manassilaayi.
Pinne thaankalude vidhi kalpana valare nannaayittund. "kuttavaaliyano allayo enn parayaanaakatha stithiyil purathuvanna" ee vaachakam thanne enthaanuddeshikkunnath. 10 varsham jailil ettu. Vicharana nadathi. Pratheka kodathkyum pinneed madrass high courtum kuttavimukthamaakki. Avarellaavarum madaniyude anuyaayi aayirunno atho madaniye pedichu veruthe vittathano? Athum ella bhagathu ninnum shaktamaya ethirppukal ullappol polum.

Sir, ee kaaryangal ellam avide nilkkatte. Ningal oru kaaryam maathram noku.
Evideyaan muslimkal angottu vann mattorale aakramichathu? Ningalkk parayaan pattumo ? ella. Eppol adyapakante kai vetti. Muslimukal orikkalum athu angeekarikkuakayo nyayeekarikkukayo cheyyunnilla. Eni cheyyukayumilla…
Chila apakwa manassukal athu cheythu… avare niyamathinu mumbil kondu varanam.

Pakshe evideyum ee prashnam ethrayum rookshamaakkiyathu policum eviduthe raashtreeyakkarumaan. Ee prashnam undaayappol venda nadapadikal sweekarichilla.
Ennum SFI avide samarathilaanu kaaranam . university shikshicha principal eppozhum avide joli cheyyunnu.

Shirovastra vivaadamundaakkunaathu Hindukkal alla. Christyanikalaan. Kanyaastreekalkk thalayil thattamittukond schoolil varaam. Pakshe muslim penkuttikalk athu paadilla. Enganeyund???? Ethu thaankale polulla "India"karanu manassilaakilla. Ennaal oru "Hindu"vinu manassilaakum.
Evide prashnam "Islam" akunnu. Islamano muslimano avar kuzhappakkarum theevra vaadikalumaanu enna nilapaadu maatti kaaryangal yaatharthya bodhathode kaanan shramikku sahodaraa…

Anonymous said...

അദനിയുടെ പ്രസംഗം ഹിന്ദുക്കളിലും മുസ്ലിംകളിലും തീവ്രവാദം വളര്‍ത്താന്‍ ഇടയാക്കി എന്നതിനോട് യോജിക്കുന്നു . പക്ഷെ ഹിന്ദുക്കലാരും മഅദനിയുടെ പ്രസംഗം യാദ്ര്ശ്ചികമായി കേട്ട് തീവ്രവാദിയായി മാറിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ഹിന്ദുക്കളെ തീവ്രവാദികളാക്കാന്‍ ചിലര്‍ ആ പ്രസംഗങ്ങള്‍ ഉപയോഗിച്ച് എന്നതാണ് സത്യം. ഞാന്‍ മനസ്സിലാക്കിയടുത്തോളം മുസ്ലിങ്ങളെക്കാള്‍ കൂടുതല്‍ ഹിന്ദുക്കളാണ് ആ പ്രസംഗങ്ങള്‍ കേട്ടിട്ടുള്ളത്.
ഇനി മുസ്ലിംകളുടെ കാര്യം. മഅദനിയുടെ പ്രസംഗത്തെക്കാള്‍ കൂടുതലാളുകളെ തീവ്രവാദിയാക്കിയത് മഅദനിയുടെ ജയില്‍വാസമാണ് . കാരണം , കുറ്റപത്രം പോലും ലഭിക്കാതെ ഒരാള്‍ വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വന്നത് അയാള്‍ മുസ്ലിം ആയതുകൊണ്ടാണെന്ന് ചിന്തിക്കുന്നവര്‍ സ്വാഭാവികമായും ഈ നാട്ടിലെ നിയമ വ്യാവസ്ഥയില്‍ വിസ്വാസമില്ലാതവരായി തീര്രുന്നു . അവരാണ് മുസ്ലിംകള്‍ക്ക് 'നീതി ലഭ്യമാക്കാന്‍ ' വാളുമായിറങ്ങിയവരില്‍ ഒരു വലിയ വിഭാഗം .

anwar said...

അദനിയുടെ പ്രസംഗം ഹിന്ദുക്കളിലും മുസ്ലിംകളിലും തീവ്രവാദം വളര്‍ത്താന്‍ ഇടയാക്കി എന്നതിനോട് യോജിക്കുന്നു . പക്ഷെ ഹിന്ദുക്കലാരും മഅദനിയുടെ പ്രസംഗം യാദ്ര്ശ്ചികമായി കേട്ട് തീവ്രവാദിയായി മാറിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ഹിന്ദുക്കളെ തീവ്രവാദികളാക്കാന്‍ ചിലര്‍ ആ പ്രസംഗങ്ങള്‍ ഉപയോഗിച്ച് എന്നതാണ് സത്യം. ഞാന്‍ മനസ്സിലാക്കിയടുത്തോളം മുസ്ലിങ്ങളെക്കാള്‍ കൂടുതല്‍ ഹിന്ദുക്കളാണ് ആ പ്രസംഗങ്ങള്‍ കേട്ടിട്ടുള്ളത്.
ഇനി മുസ്ലിംകളുടെ കാര്യം. മഅദനിയുടെ പ്രസംഗത്തെക്കാള്‍ കൂടുതലാളുകളെ തീവ്രവാദിയാക്കിയത് മഅദനിയുടെ ജയില്‍വാസമാണ് . കാരണം , കുറ്റപത്രം പോലും ലഭിക്കാതെ ഒരാള്‍ വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വന്നത് അയാള്‍ മുസ്ലിം ആയതുകൊണ്ടാണെന്ന് ചിന്തിക്കുന്നവര്‍ സ്വാഭാവികമായും ഈ നാട്ടിലെ നിയമ വ്യാവസ്ഥയില്‍ വിസ്വാസമില്ലാതവരായി തീര്രുന്നു . അവരാണ് മുസ്ലിംകള്‍ക്ക് 'നീതി ലഭ്യമാക്കാന്‍ ' വാളുമായിറങ്ങിയവരില്‍ ഒരു വലിയ വിഭാഗം .

Ramchella said...

ശശികല ടീച്ചര്‍ എന്നു പറയുന്ന ഈ ടീച്ചറിന്റെ പ്രസംഗം യു ടുബിലൂടെ താങ്ങള്‍ക്ക്‌ കേള്‍ക്കാം , രസിക്കാം . മദനിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നത്
വര്ഘീയതയെക്കള്‍ കൂടുതല്‍ വാസ്തവങ്ങള്‍ ആയിരുന്നു . ഇല്ലെങ്കില്‍ തങ്ങള്‍ പറഞ്ഞപോലെ ആളുകള്‍ കൂടുംയിരുന്ന്നില്ല . താങ്ങളുടെ മദനി വിരോധം മാത്രമാണ് ഈ ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നത് .എന്തായാലും എവിടെ പൈസയുണ്ടെങ്കില്‍ ഇതു ആടിനെയും പട്ടിയാക്കാം ,പട്ടിയെ അടുമാക്കാം ,അത്തരം നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ട് . രാജ്യം മുഴുനീളം ശാഖകള്‍ സ്ഥാപിച്ചു , ആയുധ പരിശീലന നല്‍കി , മറ്റു സമുദായക്കാര്‍ ഭാരതം വിടണം എന്നു കുരക്കുന്ന, സമുടയന്ധരീക്ഷം തകര്കുന്ന , ഇത്തരക്കാര്‍ ഇവിടുള്ള കാലം മുഴുവന്‍ മാധനികള്‍ ഉണ്ടായി കൊണ്ടേയിരിക്കും , തൊലി പുറത്തെ മരുന്നാണ് താങ്കള്‍ നിസ്കര്ഷികുന്നത് . ചിലപ്പോള്‍ മദനി കുറച്ചു കാലം കൂടി ജയിലില്‍ കിടന്നതിനു ശേഷം നിരപരാധി എന്നു പറഞ്ഞു വിട്ടാല്‍ ഉണ്ടാകുന്ന തീവ്രവധികളുടെ എണ്ണം വല്തയിരിക്കും . താങ്കളെ പോലുള്ള ബുദ്ധിയുള്ള ആളുകള്‍ സംഗ പരിവാറിന്റെ പിനിയലന്മാര്‍ ആകുന്ന തു ലജ്ജാകരം തന്നെ ! താങ്കള്‍ക്ക് ഗുജറാത്തില്‍ പോയി മോഡിക്ക് കൂട്ടിരുന്നു കൂടെ ?

Sathishkn said...

thhettttaaaaaaaaaaaaaaaaam

Jikkumon // ജിക്കുമോന്‍ said...

oru pakka RSS karante vakkukal pole undu..... coz, ethirpakshathu madani um CPM um...... India karan enna nilakkanu parachil enkil vereyum chila karyangal koodi parayendathayirunnu.....

SABIR M

Jikkumon // ജിക്കുമോന്‍ said...

nooo neeed like this


muhammad aslam

Jikkumon // ജിക്കുമോന്‍ said...

nalla nireekshanangal thanneyaanu... madani shikshikkappedendatu thanne... oru smshayavum illaa..ate pole etra perundu. ennullatum koodi chinthikkanam ezhutanam....tee thuppunna prasangam nadathukayum niraparaadikale konnodukkan acroshikkukayum cheyyunnavar vip treatmentil kayiyukayum cheyyunnundu.....

faisal khan

Guest said...

Eth Verum oru RSS karante jalpanam mathramanu. 10 varsham jayilil kidanittum kuttam theliyikathe vittayacha MADANI ye veendum TERRORIST akki HINDU vargheeya parttiyaya RSS ne nyayikarikkuvannulla thathrapadanu.

Murali766 said...

ഒരു മലയാളിക്കെങ്കിലും ഇതുപറയാന്‍ കഴിഞ്ഞല്ലോ..നന്ദി..മദനിയെ അറസ്റ്റുചെയ്താല്‍ ആത്മഹത്യചെയ്യുമെന്നുപറഞ്ഞവര്‍ എവിടെ പോയി....ഉള്ളതുപറഞ്ഞവന്‍ ആര്‍സെസ്സുകാനാണെങ്കില്‍ അതു ആര്‍സെസ്സിന്റെ ഗുണം...ബൈജുവിന്‌ താങ്ങ്സ്സ്...

Jikkumon || Thattukadablog.com said...

Dear friend
Please send Thattukadablog also by email.

Leni Abraham

Leni S sleni@grantthornton.co.bw

Surajkunnathoor said...

eda panna polayadi moneeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee

Salim1tharayil said...

madaniye snehikunnavar adhehathinte ee gathi kandal chilappol terrorist aayal aaranathine utharavadhi????? illathe kuttathine needa 10 varsham thante young age ividuthe bharana kooda bheekarar illathakiyappozhum ningal aarum terroristkal aakaruthe cheruppakare ennu paranja aalane madani. ariyamo mr. baiju. ningal m adaniyude oru prasangam engilum kettitundo?????

Sanju said...

well said..i am living next to th house he born and lived..i know what he is..he proves theres is god and god will punish eveils..thats why he is in jail

Jikkumon || Thattukadablog.com said...

കുറച്ചു കൂടി നല്ല ഭാഷ ഉപയോഗിച്ചു കൂടെ ചങ്ങാതി....

Jerinthomas009 said...

paavam ezhuthukaaran .....kannadachu iruttaakkukayaanu..
ivide prashnam hindu muslim onnumalla...
madhani thettukaranalla ennu nan parayunilla pakshe thankal oru bhaagam pidichu samsaarichath nannaayilla kaaranam thanikk oru madhaniyude prasangamalle kelkendi vannittullu ithu pole ethrayo prasangam sasikala techer
oru udhaaharanam maathram appol madhaniye maathramalla sashikalayeyum jayilil pidichidanam oru vijaaranayum koodaathe..

avalude vakkum ethrayo rookshmaayirunnu..thankal ath kelkkanjath bhaagyam enthaayaalum madhedharamaaya ee raajyath itharathilulla onnum anuvadhikkan padilla pradhikarikkuka pakshapaathamillathe
shehathode...

Jikkumon || Thattukadablog.com said...

അതെ ഒരു വാഗ്വാധതിനു ഞാനില്ല എന്നാലും താങ്കളുടെ വീക്ഷണ കോണും നന്നായിരിക്കുന്നു.. നന്ദി

Shaisma said...

"മഅദനിയെ ജയിലില്‍ അടച്ചപ്പോള്‍ ഞാന്‍ സന്തോഷിച്ചു"
ഇത് അസുഖം വേറെയാണ് ചേട്ടാ...നല്ലോണം മരുന്ന് കഴിക്കേണ്ടിവരും!
മദനിയെക്കാള്‍ എത്രയോ മുന്‍പ്‌ 'ഉള്ളില്‍ കിടക്കാന്‍' സദാ സര്‍വഥാ യോഗ്യരായ എത്രയോ പേര്‍ നമ്മുടെ രാജ്യത്തുണ്ട്. പക്ഷെ കണ്ണുണ്ടായാല്‍ പോരാ. ശരിക്കൊന്നു തുറന്നു വെക്കണം എന്ന് മാത്രം. (മദനിയല്ല; നീതി നിര്‍വഹണത്തിലെ ഇരട്ടത്താപ്പ് ആണ് എന്റെ വിമര്‍ശന വിഷയം)

Spnavas_knpy said...

എടൊ ബൈജു. തന്‍ യഥാര്‍ത്ഥ ഹിന്ദു അല്ല മറിച്ച് താന്‍ ഒരു തീവ്രവാദി ആണ് കാരണം മദനിയെ ഞാന്‍ ന്യായീകരിക്കുകയല്ല. അതിനെ കളും 100 തീവ്രവാദ പ്രസംഗം Bal Takkar, Uma Bharathi, Praveen Thogadiya, Adwani തുടങ്ങിയവര്‍ പ്രസംഗിച്ചു അത് താന്‍ കേട്ടിട്ടുണ്ടോ. ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ തല താഴുതെണ്ടി വന്ന മറ്റൊരു കാര്യമുണ്ട് അതറിയുമോ ബാബരി മസ്ജിദ്‌ പൊളിച്ചത് അന്നൊക്കെ താന്‍ ഇതു മാളത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് കൂടുതല്‍ സന്തോഷിക്കണ്ട

kanal said...

യഥാര്‍ത്ഥ ഹിന്ദു തീവ്രവാദി

Pvsalis said...

ഇത് വളരെ ശരിയാണ് കേരളത്തില്‍ തീവ്രവാതം വളര്‍ ത്തിയതിന്റെ ഉപജ്ഞാതാവ് മഅതനി യാണ്...............

സാലിം മലപ്പുറം...

SAID4443 said...

ITHARAM BLOGUGAL THATTUKADAYIL PARAYARUTH

Babunoushad105 said...

http://www.facebook.com/l.php?u=http%3A%2F%2Fwww.youtube.com%2Fwatch%3Fv%3DgZAogEnqmPU%26feature%3Dshare&h=90e8d

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon