November 28, 2010
റാഗിങ്ങ് എന്ന കില്ലിംഗ്
``അല്ലയോ ന്യായാധിപന്‍, ഞാന്‍ സത്യം സത്യമായി ബോധിപ്പിക്കുന്നു. എനിക്ക് വയസ്സ് നാല്‌പത്തിനാല്. എന്റെ യോഗ്യതയും മിടുക്കും കൊണ്ട് കോളേജ് പ്രിന്‍സിപ്പല്‍ ആയവളാണ്; അതേസമയം ദുര്‍വിധിക്കോളിനാല്‍ ഇപ്പോള്‍ ജീവിതപ്പാളം തകര്‍ന്നവളും. `മാനഭയ'വും `ജീവഭയ'വും എന്റെ മനഃസ്സാക്ഷിയുടെ വാതില്‍ കൊട്ടിയടയ്‌ക്കുകയാല്‍ ചുമതല ചെയ്യാതെ കേസ്സില്‍ കുടുങ്ങി. ഇതാ, ഈ ധര്‍മ്മസിംഹാസനത്തിന്‍ മുന്‍പില്‍ എത്തിയിരിക്കുകയാണു ഞാന്‍.
ഒരു എന്‍ജിനീയറിങ്ങ് കോളജിന്റെ പ്രിന്‍സിപ്പല്‍ പദവി ലഭിച്ചപ്പോള്‍ എന്റെ ജീവിതാഭിലാഷം പൂര്‍ത്തീകരിച്ച വികാരമായിരുന്നു എനിക്ക്. കോളജിന്റെ ഭദ്രതയും ചിട്ടയും ലാക്കാക്കി എന്റെ സ്ഥാപനത്തില്‍ മറ്റാരും വരുന്നതിനു മുന്നം എത്തുന്നതു ഞാനായിരിക്കും. പഠിപ്പിക്കുവാനുളള ഭാഗം ഒന്നാന്തരമായി തയ്യാറായി മാത്രമേ ഞാന്‍ ക്ലാസ്സില്‍ പോകൂ. കോളജില്‍ ഡിസിപ്ലിന്‍ പുലര്‍ന്നു കാണുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങളുമായി ഞാന്‍ ഓടി നടന്നു. ചിട്ടയും നിലവാരവുമുളള വിദ്യാലയം എന്ന പേര് കോളജിനെക്കുറിച്ചു നാട്ടില്‍ പരന്നു.
അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ കൊല്ലം മീശവടിക്കാത്ത തലതെറിച്ച നാലഞ്ച് ഓശാനമുട്ടന്മാര്‍ കോളജില്‍ വന്നു ചേര്‍ന്നത്. അവിടുത്തെ അന്തരീക്ഷത്തിനു നീറ്റലായിത്തീര്‍ന്നു അവര്‍. അവര്‍ മുഖാന്തിരം കോളജിന്റെ സല്‍പ്പേരിന് കളങ്കം പറ്റാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചും, അവരെ നിരീക്ഷിച്ചും പതിനെട്ടടവും പയറ്റി നടന്നു ഞാന്‍. വല്ലവിധവും ഒരു കൊല്ലം കഴിച്ചു. ഇക്കൊല്ലം പുതിയ ബാച്ചിലെ കുട്ടികള്‍ വന്നു ചേര്‍ന്നതോടെ അവരിലെ കിരാതത്വം ഉണര്‍ന്നു. `റാഗിങ്ങ്' എന്ന ഓമനപ്പേരില്‍ ആയവര്‍ പലവൃത്തികേടുകളും ചെയ്യാന്‍ തുടങ്ങി. കാമഭ്രാന്താര്‍ന്ന മൃഗീയചേഷ്‌ടകള്‍. പെണ്‍കുട്ടികള്‍ അവരെ കെട്ടിപ്പിടിക്കണം. ഉമ്മകൊടുക്കണം. അവരുടെ മാറിടത്തിന്റെ പുഷ്‌ടിയളക്കുന്ന യന്ത്രങ്ങളായി യുവാക്കളുടെ കരങ്ങള്‍. ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ക്കു മുന്നില്‍ നഗ്നരാക്കി നിര്‍ത്തി. കൈവിരലില്‍ എണ്ണാന്‍ മാത്രമുളള പിഴയാളികള്‍ മഹത്തായ വിദ്യാഭ്യാസ സ്ഥാപനത്തെ മലീമസമാക്കുന്നതു ധീരമായിത്തന്നെ നേരിടാന്‍ ഞാന്‍ ഉറച്ചു. വൈകിട്ട് ഞാന്‍ അവരെ നാലുപേരേയും പ്രത്യേകം വിളിച്ച് ആക്രോശഭാഷയില്‍ താക്കീതു ചെയ്‌തുവിട്ടു.
`മാനഭയ'ത്താല്‍ ഞാന്‍ ഇതുവരെ പറയാതിരുന്ന കാര്യം അല്ലയോ നീതിനായകാ, മുന്നില്‍ ഇതാ, ആദ്യമായി പറയുന്നു. പിറ്റേന്നു രാവിലെ ഞാന്‍ പതിവുപോലെ ആരും വരുന്നതിനു മുന്നം കോളജിലെത്തുമ്പോള്‍ കുടിച്ചു മദമത്തരായി അവര്‍ എന്റെ മുറിയിലെത്തി. എന്നെ കയറിപ്പിടിച്ച് വായില്‍ തുണിതിരുകിക്കയറ്റി വസ്‌ത്രാക്ഷേപം ചെയ്‌ത് കൂട്ടബലാത്സംഗത്തിന് വിധേയയാക്കി. ``ഇഷ്‌ടമാണെങ്കില്‍ ഇനിയും ആകാം''എന്നു പറഞ്ഞു പൊട്ടിച്ചിരിച്ച് അവര്‍ മുറിവിട്ടു പോയി. `മാനഭയം' എന്റെ മനസ്സിന്റെ ഭാഗമായി. എങ്ങനെ ഇപ്പോള്‍ ഇത് അങ്ങയോട് പറയാന്‍ ധൈര്യം കിട്ടി എന്നറിഞ്ഞില്ല. നാട്ടില്‍ പെണ്ണിന്റെ ദുര്‍ഗ്ഗതി അത്ര ഭയങ്കരമാണല്ലോ. ഞാന്‍ താമസസ്ഥലത്തുപോയി വേഷവും മാറിക്കൊണ്ട് വന്ന്, ഉളളില്‍ വീഴുന്ന കണ്ണീരുമായി തലപൊക്കി നടന്നു.
നാലാം ദിവസം ആ കാപാലികന്മാര്‍ ഒരു പെണ്‍കുട്ടിയെ ലാബിനുളളിലേക്ക് പിടിച്ചുകൊണ്ട് പോയി, അവളുടെ പ്രതിക്ഷേധവും, ദീനയാചനകളും വകവയ്‌ക്കാതെ റാഗിങ്ങിന്റെ അതിഭ്രാന്തമായ രൂപം രചിച്ചു. അനന്തരം അവര്‍ ഒരു യുദ്ധം ജയിച്ചമട്ടില്‍ എന്റെ മുറിയില്‍ക്കടന്നു വന്ന് സംഭവം വിവരിച്ച്, ഞങ്ങളുടെ പേരില്‍ നടപടിയെടുത്താല്‍ `തട്ടിക്കളയും' എന്ന് എനിക്കു താക്കീതു നല്‌കി. `ജീവഭയം' എന്റെ മനസ്സിന്റെ ഭാഗമായി. സ്വന്തം കുടുംബത്തെയോര്‍ത്ത് അവരുടെ പേരില്‍ എടുക്കേണ്ട ശിക്ഷണ നടപടികള്‍ എന്റെ മേശയുടെ ഭാഗവും ആയി.
തെറ്റിപ്പോയി, തെറ്റിപ്പോയി! മാനഭയത്തിന്റെയും ജീവഭയത്തിന്റെയും പേരില്‍ സ്വധര്‍മ്മം അനുഷ്‌ഠിക്കാതിരുന്നത് എന്റെ മനസ്സിനെ ഇട്ട് ഉലയ്‌ക്കുന്നു. മനഃസ്സാക്ഷിയുടെ തുലാസില്‍ ഈ കുറ്റങ്ങളുടെ ഭാരം നിലംതൊട്ട് നില്‌ക്കുന്നു. പശ്ചാത്താപത്തിന്റെ തീയെരിയുന്ന വികാരങ്ങളുടെ അകമ്പടിയോടെ പരാതിയുമായി ന്യായാധിപന്‍, ഞാന്‍ അങ്ങയുടെ മുന്നില്‍ നില്‍ക്കുന്നു. നാടിന്റെ സംസ്‌കാരമൂല്യം തുലയ്‌ക്കുന്ന ഈ കാടത്തം ഉന്മൂലനം ചെയ്യുവാന്‍ ഈ സ്‌ത്രീയുടെ നിര്‍ദ്ദേശം അവിടന്ന് ഉള്‍ക്കൊളളണം. ധീരമായ വിധി തന്നെ അവിടന്ന് എഴുതണം.
റാഗിങ്ങിന്റെ പേരില്‍ ലൈംഗികാഭാസത്തരങ്ങളും ഗുണ്ടാവിളയാട്ടവും നടത്തിയ ഭാവി-ഭാരതസൃഷ്‌ടാക്കളെ, രണ്ടിലൊന്നാലോചിക്കേണ്ട അങ്ങുന്ന് തൂക്കിക്കൊല്ലാന്‍ വിധിക്കണം. കുറ്റങ്ങള്‍ കണ്ടിട്ടും കണ്ണടച്ച എന്റെ തെറ്റിന് ഇവളെയും തൂക്കിക്കൊല്ലാന്‍ വിധിക്കണം. പ്രഭോ, പേടികൊണ്ടല്ലാതെ പൗരബോധത്തിനു വേരു പിടിക്കാത്ത നാടാകുന്നു നമ്മുടേത്.''
By: ചെമ്മനം ചാക്കോ
Now call India at cheaper rates
© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.
How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.
For more details
E:mail: sumeshcm2004@gmail.com
Receive all updates via Facebook. Just Click the Like Button Below▼
▼
You can also receive Free Email Updates:
Powered By Jikkumon
1 Comments:
നമ്മുടെ ശിക്ഷാവിധികള്‍ കൂടുതല്‍ കര്‍ശനമാകേണ്ടിയിരിക്കുന്നു.
Post a Comment