December 20, 2010
പെണ്ണുങ്ങള് ഇത്രയ്ക്ക് തരംതാഴാമോ ?
ഒരു വയസുള്ള കുട്ടിയെ പട്ടിണിക്കിട്ട് എല്ലുംതോലുമായി ഉറുമ്പരിച്ചനിലയില്‍ കണ്ടെത്തിയപ്പോള്‍ അതിനെ രക്ഷിക്കാന്‍ മുന്നോട്ടുവന്നത് നാട്ടുകാരായിരുന്നു.
സ്വന്തം കുഞ്ഞിന് ആഹാരം കൊടുക്കാന്‍പോലും സമ്മതിക്കാത്ത കാമുകന്റെ ഇംഗിതത്തിനു വഴങ്ങി സ്വന്തം കാമാര്ത്തിപൂരണത്തിനായി മാത്രം അയാളോടൊപ്പം കഴിയാന്‍ തയാറായ സ്ത്രീ `അമ്മ' എന്ന വിശുദ്ധനാമത്തിനുപോലും അപമാനമാണ്.
കുഞ്ഞുമായി കാമുകനൊപ്പം ഒളിച്ചോടിപ്പോന്ന യുവതി കാമുകന് കുഞ്ഞിന് ആഹാരം കൊടുക്കരുതെന്ന് വിലക്കിയപ്പോള്‍ ഒരു മാതൃഹൃദയം അതെങ്ങനെ താങ്ങി? `മാതാ പിതാ ഗുരു ദൈവം' എന്ന സങ്കല്പത്തില് മാതാവിനാണ് പ്രഥമസ്ഥാനം. സ്വന്തംദേശത്തെപ്പോലും മാതാവായി ഭാരതീയര്‍ കരുതുന്നത് മാതൃസങ്കല്പത്തിന്റെ പവിത്രത മാനിച്ചാണ്. `പത്തുമാസം ചുമന്ന് നൊന്തുപെറ്റതാണ്' എന്ന് പറഞ്ഞാണ് അമ്മമാര്‍ മക്കളെ വളര്‍ത്തുമ്പോള്‍, അവരില്‍ കടമയുടെ ബീജംപാകുന്നതുപോലും.
പക്ഷേ ഇന്നത്തെക്കാലത്ത് മാതൃത്വത്തിന്റെ വിശുദ്ധിപോലും നഷ്ടപ്പെടുന്നു. ധനാര്‍ത്തിയും കാമാര്‍ത്തിയും നയിക്കുന്ന സമൂഹമായി കേരളം മാറുമ്പോള്‍ കുടുംബബന്ധങ്ങളുടെ പവിത്രതയും വിശ്വാസ്യതയും പരമ്പരാഗത സങ്കല്പങ്ങളും നശിക്കുന്നു. ഇന്ന് സ്വന്തം പെണ്മക്കളെ ഗര്‍ഭിണികളാക്കുന്ന പിതാക്കന്മാര് സാധാരണയാകുകയാണ്. പെണ്‍കുട്ടികള്‍ ഏറ്റവും അധികം ലൈംഗികപീഡനം ഏറ്റുവാങ്ങുന്നത് കുടുംബത്തില്‍നിന്നാണെന്നും പീഡിപ്പിക്കുന്നവരില്‍ പിതാവും സഹോദരനും അമ്മാവനും കസിനും അയല്‍വാസിയും എല്ലാംപെടുന്നുവെന്നും പറയുമ്പോഴും നാം മാതൃത്വത്തിന്റെ വിശുദ്ധിയെയും അമ്മമാര്‍ക്ക് മക്കളുടെ കാര്യത്തിലുള്ള പ്രതിബന്ധതയേയും ചോദ്യം ചെയ്തിരുന്നില്ല.
പക്ഷേ സമീപകാലസംഭവങ്ങള്‍ ഈ പരമ്പരാഗത ധാരണകള്‍ തിരുത്തിക്കുറിക്കുന്നു. ഈയിടെ നടന്ന മറ്റൊരു സംഭവത്തില്‍ ഭര്‍ത്താവിനെവിട്ട് മകളുമായി കാമുകനോടൊപ്പം ഒളിച്ചോടിയ മാതാവ് സ്വന്തം മകളെ ലൈംഗികമായി ഉപയോഗിക്കാന്‍ കാമുകന് അവസരമൊരുക്കിയ വാര്‍ത്ത വായിച്ചു. ഇന്ന് അമ്മയ്ക്ക് മൂന്നുവര്‍ഷം കഠിനതടവ് ലഭിച്ചിരിക്കുകയാണ്.
ഒരു മാനസിക കൗണ്‍സിലിംഗ് കേന്ദ്രത്തില്‍ വനിതാ ഡോക്ടര്‍ എന്നെ വിളിച്ച് പറഞ്ഞതും ഒരു 13 കാരി ഏഴുമാസം ഗര്‍ഭിണിയായി തന്റെ അടുത്ത് എത്തിയെന്നും അവളെയും ഗര്‍ഭിണിയാക്കിയത് മാതാവിന്റെ കാമുകനാണെന്നുമാണ്. ഏഴുമാസം പ്രായമായതിനാല്‍ ഗര്‍ഭഛിദ്രം പ്രായോഗികമല്ലാത്തതിനാല്‍ കുട്ടിയെ അജ്ഞാത കേന്ദ്രത്തിലേക്ക് പ്രസവത്തിനായി മാറ്റേണ്ടിവന്നിരിക്കുന്നു.
ഇന്ന് ഏറ്റവും അധികം മൂല്യച്യുതി സമൂഹത്തിന്റെ കെട്ടുറപ്പ് സംരക്ഷിക്കേണ്ട സ്ത്രീകളിലാണ് സംജാതമാകുന്നത് എന്നത് ഖേദകരമാണ്. മൊബൈല്‍ ഫോണ്‍ കടന്നുകയറ്റം ബാധിക്കുന്നത് വീട്ടമ്മമാരെകൂടിയാണ്. ഗള്‍ഫില്‍ ആണ് ഭര്‍ത്താവെങ്കില്‍ നാട്ടില്‍ ഒരു കാമുകന് എന്നനിലയിലേക്ക് കേരള സമൂഹത്തെ മാറ്റുന്നതില്‍ മൊബൈല്‍ ഫോണിനു വലിയപങ്കുണ്ട്. മിസ്ഡ് കോള്‍ റൊമാന്‍സ് പെണ്‍കുട്ടികളുടെ മാത്രം ഹരമല്ല, മധ്യവയസ്കകളുടെ കൂടിയാണെന്ന് മനഃശാസ്ത്രജ്ഞര്‍ സ്ഥിരീകരിക്കുന്നു.
സിറ്റിയിലെ ഒരു പ്രമുഖ മനഃശാസ്ത്രജ്ഞന്റെ അടുത്തുകൊണ്ടുവന്ന 16 കാരന് മൊബൈല്‍ പ്രണയത്തില്പ്പെട്ടത് ഒരു 50 വയസുകാരിയുമായിട്ടായിരുന്നു. `നിന്നെ കാണാതെ ജീവിക്കാന്‍ വയ്യ' എന്നുപറഞ്ഞപ്പോള്‍ കാണാന്‍ സമ്മതിച്ച സ്ത്രീ സ്വന്തം അമ്മയേക്കാള്‍ പ്രായമേറിയതാണെന്നറിഞ്ഞ ഷോക്കിന് ചികിത്സ തേടിയായിരുന്നു കുട്ടി മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തിയത്.
ഈ മാറിയ സാമൂഹിക സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് സ്വരക്ഷയ്ക്ക് അവബോധം നല്‍കേണ്ടതുണ്ട്. പക്ഷേ രണ്ടരവയസ്സായ കുട്ടിയെ പട്ടിണിക്കിടാന്‍ മാത്രം ക്രൂരരായ അമ്മമാരുള്ളപ്പോള് കുടുംബഭദ്രത എവിടെ?
By: ലീലാമേനോന്
How to post comments?: Click here
Now call India at cheaper rates
© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.
How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.
For more details
E:mail: sumeshcm2004@gmail.com
Receive all updates via Facebook. Just Click the Like Button Below▼
▼
You can also receive Free Email Updates:
Powered By Jikkumon
6 Comments:
സ്വന്തം കുഞ്ഞിന് ആഹാരം കൊടുക്കാന്‍പോലും സമ്മതിക്കാത്ത കാമുകന്റെ ഇംഗിതത്തിനു വഴങ്ങി സ്വന്തം കാമാര്ത്തിപൂരണത്തിനായി മാത്രം അയാളോടൊപ്പം കഴിയാന്‍ തയാറായ സ്ത്രീ `അമ്മ' എന്ന വിശുദ്ധനാമത്തിനുപോലും അപമാനമാണ്
"ഗള്‍ഫില്‍ ആണ് ഭര്‍ത്താവെങ്കില്‍ നാട്ടില്‍ ഒരു കാമുകന് എന്നനിലയിലേക്ക് കേരള സമൂഹത്തെ മാറ്റുന്നതില്‍ മൊബൈല്‍ ഫോണിനു വലിയപങ്കുണ്ട്."
എല്ലാത്തിനും ഗള്‍ഫുകാരെ മാത്രം വിരല്‍ ചൂണ്ടി സംസാരിക്കുന്ന, വിലകുറഞ്ഞ കാഴ്ചപാട് ആദ്യം മാറ്റൂ...
ഒരു നിമിഷം മതി എല്ലാം തകരാന്‍
എന്തിനെയും ഏതിനെയും ഗള്‍ഫുകാരെ വിരല്‍ ചൂണ്ടുന്നു എന്നതില്‍ നിന്ന് എന്താണ് വാസ്തവം എന്ന് നോക്കുമ്പോള്‍ ഇതൊക്കെ ഏറെ കുറെ ശെരിയല്ലേ??
എന്ത് തകരണം എന്നാണ്?
കുടുംബം & ബന്ധങ്ങള്‍
Post a Comment