December 15, 2010

കൊച്ചി കണ്ട ബിജു....ശെന്റെ പൊന്നോ

'എല്ലാരും എയീച്ച് സീറ്റ്ബെല്‍റ്റ് ഇട്ട്,മുറുക്കെ പിടിച്ചിരുന്നോണേ,ഇനി പറഞ്ഞില്ലാന്ന് വേണ്ട,മനസറിഞ്ഞ് ദൈവങ്ങളെ വിളിച്ചോ..നമ്മള്,ദാ താഴാന്‍ പോവാ...ദാ താഴ്ന്ന്..വീണ്ടും താഴ്ന്ന്.. അള്ളോ'....എന്ന പൈലറ്റിന്റെ ഇംഗ്ളീഷിലുള്ള നിലവിളി കേട്ട് ഉറക്കത്തിലായിരുന്ന ഞാന്‍ ഞെട്ടി ഉണര്‍ന്ന് തുപ്പലിറക്കി എന്റെ ലിപ്പറത്തിരുന്ന ചാക്കോച്ചായനെ കണ്ണുതള്ളി നോക്കി...


എന്റെ പരിഭ്രമം കണ്ടതും അച്ചായന്‍ പറഞ്ഞു..."കൊച്ചി എത്തി"


യെപ്പ??എന്നിട്ടാ ചീഞ്ഞ മണം കിട്ടുന്നില്ലല്ല്', എന്ന് ചിന്തിച്ച് ഞാന്‍ തിരിച്ച് ചോദിച്ചു,


"അച്ചായനെ വിളിക്കാന്‍ വീട്ടീന്നാരെങ്കിലും വരുവോ??"


"വീട്ടീന്ന് വിളിക്കാന്‍ വരാന്‍ ഞാന്‍ എന്താടോ കോയംബത്തൂര് നേര്‍സിങ് പഠിക്കാന്‍ പോയേച്ച് തിരിച്ചു വരുന്ന പെങ്കൊച്ചോ"?

വേണ്‍ടായിരുന്നു.ഒരു കാര്യോ ഇല്ലാതെ അതിരാവിലെ ഒരു ഗോള്‍ വാങ്ങി.


"അല്ലാ സാധാരണ ഗള്‍ഫീന്നു വരുമ്പോ കൂടും കുടുക്കേം പെറുക്കി ബന്ധ്ക്കാരെല്ലാം കൂടെ എയര്‍പോര്‍ട്ടില്‍ വന്ന് ഈത്തുവേം ഒലിപ്പിച്ച് കാത്തു കിടക്കാറുണ്ടേ.. അതോണ്ട് ചോയിച്ചതാ"


"എന്റെ കാര്യത്തില്‍ ആ പതിവില്ല.ഞാന്‍ ഒരു ടാക്സി വിളിച്ചങ്ങ് വീട്ടില്‍ പോകും,അല്ല നിന്നെ വിളിക്കാന്‍ ആരെങ്കിലും വരുവോ"?


"എന്റെ ഫ്രണ്‍സ് വരും.."


"ഹഹഹ നിനക്കങ്ങനെ തന്നെ വേണം"


"ങേ!അതെന്താച്ചായാ അങ്ങനെ.ഒരു ആക്കല്"?


"അതങ്ങനാ...എന്റെ മിശിഹായേ..ദാ നിലത്ത് കുത്തി...മാതാവേ നീ തന്നെ ഈ സാധനത്തെ പിടിച്ച് നിര്‍ത്തിക്കോള്ണേ.."


"അച്ചായാ കണ്‍ട്രോള്‍..ഫ്ലയ്റ്റ് ലാണ്‍ട് ചെയ്തതാ അതിനിങ്ങനെ.."


"അതെനിക്കറിയാടാ..നീ പുറത്തോട്ട് ഒന്നു നോക്കിയെ എയര്‍പോര്‍ട്ടില്‍ തന്നാണോ അതോ നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ ഫ്ലയ് ഓവറിലാണോ ഈ തന്തയില്ലാത്തോന്‍ കൊണ്ട് ലാന്‍ഡ് ചെയ്യിച്ചേന്ന്.എന്തൊരു കുലുക്കം!അങ്ങനാരുന്നേല്‍ താഴോട്ടിറങ്ങി ട്രെയിന്‍ പിടിച്ചങ്ങ് പോകാരുന്ന്..വീട്ടിലോട്ടേ..ഗിഹ്ഗിഹ്"


"അയ്യപ്പാ!!ഈ പയ്‌ലറ്റ് അങ്ങനെ ചെയ്യുവോ!. ജനലിലൂടെ നോക്കി.ഇരുട്ട് കാരണം ക്ലിയറായി ഒന്നും കാണുന്നില്ല.ജപ്പാന്‍ കുടിവെള്ളത്തിന് കുഴിച്ച പന്‍ചായത്ത് റോഡിലൂടെ ഓട്ടോറിക്ഷ ഓടുന്ന ഒരു ഫീല്‍.പ്ളേന്‍ സ്പീട് കുറച്ച് വളച്ച് തിരിച്ച് സ്റ്റാന്‍ടിന്റെ ഇടതു ഭാഗത്തായി പാര്‍ക്ക് ചെയ്തു...രക്ഷപെട്ട്..എയര്‍പോര്‍ട്ട് തന്ന..


"എന്നാ എറങ്ങാം".അച്ചായന്റെ ചോദ്യം..


'വേണ്ട്രേ ക്ണാപ്പേ,ഇജാള്, ഇതീ കുത്തിരുന്നോ'എന്നൊന്നും തര്‍ക്കുത്തരം പറയാതെ ഡീസന്റായി ഞാന്‍ മറുപടി കൊടുത്തു..


"എറങ്ങാതിരിക്കാന്‍ ഈ വിമാനം അച്ചായന് സ്ത്രീധനം കിട്ടിയതാണൊ?എയീച്ച് പോവ്വേ"


നേരെ പാസ്പോര്‍ട്ടിന് റ്റാറ്റൂ അടിക്കുന്ന സ്ത്ഥലത്ത് പോയി ക്യൂവില്‍ നിന്നു...
നാട്ടിലെത്തിയതിന്റെ സന്തോഷം എല്ലാവരിലും കാണാം..ഡ്യൂട്ടി ഫ്രീയില്‍ നിന്നും വങ്ങേണ്ട കുപ്പിയുടെ ബ്രാന്‍ഡ് ടിസ്കസ് ചെയ്യുന്ന കല്യാണം കഴിച്ചതും കഴിക്കാത്തതും ആയ ബാച്ചിലേര്‍സ്..കൊച്ചപ്പന്റെ മക്കള്‍ക്കും നാത്തൂനും വാങ്ങേണ്ട അയ്റ്റമ്സിനെ പറ്റി ടിസ്കസ് ചെയ്യുന്ന ഫാമിലീസ്..


"നിനക്കെന്താടീ ഗള്‍ഫില്‍ മൊബീല്,കച്ചവടമാരുന്നോ..ഇത്രേം എണ്ണം യേ??


എന്ന് ആര് ആരോട് എപ്പോള്‍ പറഞ്ഞു എന്ന കണ്‍ഫ്യൂഷനില്‍ ഞാനും എല്ലാവരേയും പോലെ ചുറ്റും നോക്കി..ലോ ലവിടെ ഒരു മൂലയ്ക്ക് ഉപ്പുചാക്കിന്റെ രൂപത്തിലുള്ള ഒരുത്തിയെ മൂന്നാല് പോലീസുകാര്‍ ചേര്‍ന്ന് ചോദ്യം ചെയ്ത് പീഡിപ്പിക്കുന്നു...


"പാവം ഏതോ ഹൌസ് മെയ്ടാ..അവള്‍ കഷ്ടപ്പെട്ട് അടിച്ചോണ്ട് വന്ന സാധനം എല്ലാം കൂടെ മിക്കവാറും പോലീസ് കൊണ്ട് പോകും"..ഒരുത്തന്റെ കമന്റ്...


"ഈ പോക്കാണെങ്കില്‍ അവര്,അവള്ടെ ജട്ടി വരെ അഴിപ്പിക്കും"മറ്റൊരു കണ്ട്രിയുടെ കമന്റ്..എന്റെ...അതിലും തറ കമന്റ് പറയാന്‍ കൂട്ടത്തിലാര്‍ക്കും കഴിവില്ലാത്തതുകൊണ്ട് എല്ലാവരും സൈലന്റ് ആയി.
അപ്പോഴേക്കും പാസ്പോര്‍ട്ടില്‍ റ്റാറ്റു അടിക്കാന്‍ സാറ് വിളിച്ചു..സൂപ്പറൊരു റ്റാറ്റൂവും അടിപ്പിച്ച് ഞാന്‍ പുറത്തിറങ്ങി...


വേര്‍ ഈസ് ദിസ് ബ്ലഡി ട്യൂട്ടി ഫ്രീ?.
കേരളത്തിലെ തൊണ്ണൂറ്റന്‍ച് ശതമാനം പുരുഷന്മാരും ഉപയോഗിക്കുന്ന ആ സാധനം വാങ്ങണം..അയ്യേ ലതല്ല...മദ്യം...
കണ്ട്പിടിച്ച്...ട്യൂട്ടി ഫ്രീ കണ്ട് പിടിച്ച്...
നേരെ വലിഞ്ഞ് കയറി.അപ്പനുള്ള ബ്ലാക് ലേബല്‍ ആദ്യം ​വാങ്ങി.പിന്നെ കൂട്ടുകാര്‍ പറഞ്ഞ ബ്രാന്‍ഡിനായി തപ്പി നടന്നു..പുല്ല്..അത് മാത്രം കാണുന്നില്ലല്ല്...


'അണ്ണന്‍ ഓപിആര്‍ ആണ്, നോക്കുന്നതെങ്കില്‍ അതിവിടില്ല'എന്ന മുഖഭാവത്തോടെ ഒരു സുന്ദരി സ്റ്റാഫ് എന്റടുത്തേയ്ക്കു വന്നു..


"യേ സാഴ്"
.
"ഐ ആം ദി ഹെല്‍പ് ഓഫ്..അതായത് എന്നെ ഒന്ന് ഹെല്‍പ് ചെയ്യൂ പ്ലീസ് ഈ 'ബിഹേവ്' എന്ന ബ്രാന്‍ഡ് യെവടാ?"


"പ്ലീസ് കം സഴ്..ദാ അവിടെ..ബട്ട് അതിനേക്കാള്‍ നല്ല ബ്രാന്റ് ഇതാണ്,സഴ്"


"മേഡം, സ്ഥിരം അടിക്കുന്നത് ഈ ബ്രാന്‍ട് ആണോ?"


എന്റെ ആ സംശയത്തിനു മുന്‍പില്‍ നെന്‍ച് തകര്‍ന്ന് പാവം ഒരു ഓഞ്ഞ ചിരിയും ചിരിച്ച് ജീവനും കൊണ്ടോടി രക്ഷപെട്ടു.'സഴ്' പോലും..ഇവളാരാ രന്‍ജിനി ഹരിദാസോ.... അവിടുന്ന് പുറത്തിറങ്ങി നേരെ എക്സിറ്റിലേയ്ക്ക് നടന്നു..


"മോനേ കുപ്പി വല്ലതുമുണ്ടോ"
എന്നെ തടഞ്ഞ് നിര്‍ത്തി ഒരു അമ്മച്ചിയുടെ ചിരിച്ചുകൊണ്ടുള്ള ചോദ്യം..


അയ്യപ്പ സാമീ കേരളം വല്ലാണ്ട് പുരോഗമിച്ചല്ല്!.കെളവികള് എയര്‍പോര്‍ട്ടില്‍ വരെ കയറി കുപ്പി ചോയിച്ച് തുടങ്ങി..പെണ്ണുങ്ങളൂടെ ഇങ്ങനെ തുടങ്ങിയാ..ശ്ശോ..


"ഇല്ലമ്മച്ചീ,ആകെ നാലെണ്ണേ ഒള്ള്.സോറിയേ"


"വാട്ട്?!! അമ്മച്ചിയോ!.പോലീസുകാരെ നീ വന്ന രാജ്യത്തൊക്കെ അമ്മച്ചീന്നാണോ വിളിക്കുന്നത്.കൊള്ളാല്ലോ"
തള്ളേ!പണി കിട്ടി.മഫ്ടി പോലീസാര്ന്ന്...


"സോറി മേഡം മേഡത്തിനെ കണ്ടാ പോലീസാന്ന് പറയൂല്ല.(എ ക്ലാസ് മരക്കാത്തി ലുക്ക്)ഞാന്‍ മേഡത്തിനെ പറ്റിച്ചതാ.എന്റെ കയ്യീ രണ്ട് കുപ്പിയേ ഒള്ള്.സത്യം"


"ങാഹാ..ആണോ?.കളിക്കല്ലേ,2 കുപ്പിയേ അലവ്ഡ് ഉള്ളൂ.ബാക്കി 2 എണ്ണത്തിന്റെ ഡ്യൂട്ടി അടയ്ക്കണം.ദാ അവിടെ.."


'ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക് ഡ്യൂട്ടി അടിപ്പിക്കുന്നതാണോ മേഡം നിങ്ങളുടെ ഡ്യൂട്ടി?.ബിഹേവും വാങ്ങി ഇറങ്ങുന്നവനോട് ഒരുമാതിരി മിസ്ബിഹേവ് ചെയ്യരുത്,കേട്ടല്ല്.കളി രായേഷിനോട് വേണ്ട.ഇതൊക്കെ ഞാന്‍ കുറേ കണ്ടതാ.ഡ്യൂട്ടി എന്റെ പട്ടി അടയ്ക്കും' എന്നൊക്കെ മനസില്‍ ചിന്തിച്ച് ഒറ്റ കാച്ചല്,


"രണ്ടെണ്ണത്തിനടയ്ക്കണോ ചേച്ചീ?..ഒന്നിനു പോരേ ..എന്റെ പൊന്ന് ചേച്ചി അല്യോ..സോറി മേഡം അല്യോ..പിച്ചയാ..അതാ..ബ്ലീസ്.."


ആസനത്തില്‍ ആണി കയറിയ പോലെയുള്ള എന്റെ മുഖഭാവം കണ്ട് പേടിച്ച് അവര്‍ ഒരു കുപ്പിക്ക് മാത്രം കൊട്ടേഷന്‍ തന്ന് ഹാപ്പി ആയി..പെരട്ട തള്ള! നിങ്ങളുടെ തലയില്‍ ഒരു കേസ് ബിയറ് വീഴട്ട്.ഒരു കുടിയന്റെ പ്രാക്കാ.അമ്മച്ചിയാണ ഫലിക്കും.നോക്കിക്കോ.


ട്യൂട്ടി അടക്കാനുള്ള രസീത് എഴുതുന്നത് ഒരു ചെറുപ്പക്കാരി ആസ് വെല്‍ ആസ് സുന്ദരി...


"അതേയ്,തോനേം എഴുതല്ലേ..കുറച്ച് എമോണ്ട് ഇട്ടാ മതി..യേ??"


"ഹാ,മെം സമ്ജി"


സഞ്ചി ...?സഞ്ചി ഇല്ല കവറ് മതിയോ?ട്യൂട്ടി അടയ്ക്കുന്നോര്‍ക്കിനി റേഷന്‍ പന്ചസാര ഫ്രീ ആയി കൊടുക്കുന്നുണ്ടോ ആവോ..സഞ്ചി ചോദിച്ച്..?!
നോര്‍ത്തിന്ട്യക്കാരിയാ..അതാണീ ലുക്..മനസിലായി..


"കുച് നഹി" വെറുതേ ഞാനായിട്ടെന്തിനാ.പണ്ടേ എന്റെ ഹിന്ദി വീക്കാ.


"മേ നെ പൈസാ കം ടാലാ ഹെ.ഒകെ??"


പൈസ കണ്ടാലേ ഒകെ ആവൂന്നാണോ?..ന്നാ കണ്ടോടീ...ഞാന്‍ അത്ര ചീപ് ഒന്നും അല്ല .അയ്യടി മനമേ...അഞ്ഞൂറ് റിയാലിന്റെ ഒറ്റനോട്ടെടുത്ത് കാണിച്ചു കൊടുത്ത്..അവള്ടെ ഒരു ഹിന്ദി,കുറച്ചൊക്കെ എനിക്കും അറിയാടീ..


" ഉദര്‍ ജാകെ പേ കരോ"
.
പേക്കരയോ?അതേത് സ്ത്ഥലം?ഇനി വടകരയാണോ??ഹിന്ദി എനിക്കറിഞ്ഞൂട കൊച്ചേ... നീ കൈ ചൂണ്ടിയത് ഒരു ബാങ്കിനു നേരെ ആയത് നിന്റെ ഭാഗ്യം.അല്ലെങ്കില്‍ എനിക്ക് കാര്യം പറഞ്ഞ് മനസിലാക്കി തന്ന് നീ പണ്ടാരടങ്ങിയേനെ ..
ട്യൂട്ടി അടയ്ക്കാന്‍ നേരെ ബാങ്കിലേയ്ക്ക്.അവിടിരിക്കുന്ന സാറ് തുപ്പല്‍ തൊട്ട് പൈസ എണ്ണുന്നു.കണ്ടാ പെറ്റ തള്ള സഹിക്കൂല്ല..ഹോ...അഞ്ഞൂറ് റിയാല്‍ കൊടുത്തു.


"അയ്യോ സാറേ ഈ നോട്ട് കീറിയതാണല്ലോ.ഇത് ഇവിടെടുക്കൂല്ല"


"എടുക്കൂല്ലെങ്കില്‍ ഇയാളൊരു ഊ..ദേ എന്നെ കൊണ്ട് പറയിക്കല്ലേ.പ്രവാസികളുടെ നിക്കറ് കീറുന്ന പരിപാടിക്ക് തരുന്ന നോട്ടാവുമ്പൊ കുറച്ച് കീറിയെന്നൊക്കെയിരിക്കും.ഇയാള്‍ക്ക് വേണൊങ്കി എടുത്താ മതി.എന്റെ കയ്യില്‍ വേറെ പൈസ ഇല്ല കൂവേ"


അതങ്ങ് ഏറ്റു.ടപ്പേന്ന് പുള്ളി ബാലന്സ് പൈസയും തന്ന് സുലാന്‍ പറഞ്ഞു....
(കീറിയതായോണ്ടല്ലീ അങ്ങ് സൌദീല് മാറാന്‍ പറ്റാഞ്ഞെ!ആ ബാങ്കറെ പറ്റിച്ച്!)


"സാര്‍ ചൂടാവാന്‍ വേണ്ടി പറഞ്ഞതല്ല.."


"എന്നാ ഞാന്‍ ചൂടാവാന്‍ വേണ്ടി ചേട്ടന്‍ വേറെ എന്തെങ്കിലും പറയ്.കമോണ്‍"


ഹല്ലേ..ചൂടാവാന്‍ ഞാനെന്തോന്നാ അപ്പ ചട്ടിയോ.?ചൊറിയുന്നേന് ഒരു ലിമിറ്റ് ഇല്ലേ.വന്നിറങ്ങിയപ്പൊ തൊട്ട് തുടങ്ങിയതാ.പ്രവാസികളെന്താ വെറും ദരിദ്രവാസികളാണോ..ചവിട്ടി എല്ലാത്തിന്റേം..(ചുമ്മാ ഷോ)
പൈസ അടച്ച് രസീതും വാങ്ങി തിരിച്ചിറങ്ങുമ്പൊ വീണ്ടു ആ മരക്കാത്തീടെ ചോദ്യം..


"അടച്ചല്ലോ ല്ലേ?"..


പെരട്ട തള്ളേ..ഒരു കേസ് ബിയറേ ഞാന്‍ ഇപ്പൊ പറഞ്ഞിട്ടൊള്ളു.അതിന്റെ എണ്ണം കൂട്ടല്ലേ..നിങ്ങള് താങ്ങൂല്ല...
എയര്‍പോര്‍ട്ടിന് പുറത്തിറങ്ങ് ഹാ കേരളം എത്ര മനോഹരം എന്നൊക്കെ ചിന്തിച്ച് ഒന്ന് നടുവ് നിവര്‍ത്തിയതും മുതുകത്ത് ഒരു ആഞ്ഞിലി വീണ പോലെ..


"അളിയാ..രായേഷേ...പൂ$%^&# നീ അങ്ങ് വെളുത്ത് തുടുത്ത് ഉരുളകിഴങ്ങ് പോലായല്ല്..യേടെ?"


എന്റെ ആത്ഥ്മ മിത്രം ലിബു.കള്ള ഡേഷ്! വെളുത്ത് തുടുത്ത് ഉരുളകിഴങ്ങ് പോലും.ചുവന്ന് തുടുത്ത് ആപ്പിളെന്ന് പറയാനുള്ളതിന്....നല്ലൊരു ഉപമ പോലും പറയാനറിയാത്ത കണ്ട്രി ഗൂസ്.....


"അളിയാ ലിഫൂ..ടേയ് സുഹം തന്നെ?"


"ടാ നിനക്ക് കുടവയറൊക്കെ വന്നല്ലോ"..മറ്റൊരുത്തന്‍ ബിജേഷ്...


ഹൊ സമാധാനമായി.രണ്ട് വര്‍ഷത്തെ എന്റെ പ്രയത്നം ഭലിച്ചു.കുടവയര്‍ ഇല്ലായിരുന്നെങ്കില്‍ നാട്ടിലെ ഏതെങ്കിലും ഡേഷുകളൊക്കെ പറഞ്ഞു കളഞ്ഞേനെ,'ഓ,ചുമ്മാതേ..ആ രായേഷ് കഴിഞ്ഞ രണ്ട് വര്‍ഷം തെങ്കാശീലേതോ പടക്കകമ്പനീലാര്ന്ന് 'എന്ന്..ഇതിനൊക്കെ യുള്ള മറുപടിയാ എന്റെ കുടവയര്‍മുത്ത്..ഉമ്മ..


"അളിയാ ലിബൂ കാടെവിറെ?."


"എന്ത്"??!!..


"സോറിടാ.യൂ നോ ഈയിടെയായി മലയാളം ഞാന്‍ തീരെ യൂസ് ച്യ്യാറില്ല.ഫുള്‍ ഇംഗ്ലീഷാ..അതാ.(ഹൊ ജാഡ കാണിച്ച് ഞാന്‍ മരിക്കും.പൊട്ടന്‍ വിശ്വസിച്ച്!)..കാറെവിടെ?


"ദിപ്പ വരും...നീ കുപ്പി കൊണ്ട് വന്നോടേ"?


"ഉവ്വ്..ആരാ ട്രൈവര്‍?"


"മ്മടെ ബിജു..ബിഹേവ് തന്നെ?"


"അതെ..ഏത് ബിജു?"


"മ്മടെ പൊട്ടന്‍ ബിജു..എത്ര കുപ്പി ഉണ്ട്രേ??"


"ദൈവമേ!! ക്ലെചും ഗീയറും തിരിച്ചറിയാത്ത അവനാണൊ ഡ്രൈവര്‍!.അവന്,ലൈസന്‍സ് ഒക്കെ ഉണ്ടോ?"


"നീ പേടിക്കാതെ രായേഷേ അവന്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ പോയതാ..ദിപ്പ വരും"


ദിപ്പ വരും ദിപ്പ വരും എന്ന് ലുബുവും ബിജേഷും ഒരു പത്ത് മിനിറ്റ് ഇടവിട്ട് ഒരെട്ട് പ്രാവശ്യം പറഞ്ഞു..പക്ഷേ ബിജു ദിപ്പ വന്നില്ല...പക്ഷേ ലിബുവിന്റെ സെല്ലില്‍ ഒരു കോള്‍ വന്നു..


"ലിബു അണ്ണൊ,ബിജുവാ....അതേ എനിക്ക് ചെറുതായിട്ടൊന്ന് വഴി തെറ്റി.ഞാ ഇപ്പ തൃശ്ശൂരടുത്താ...പിന്നേ...ഇവിടേ കോഴിക്കോട് പോവാനുള്ള വഴി കാണിച്ചിട്ടുണ്ട്.അത് വഴി നമക്ക് എര്‍ണാകുളത്ത് വരാന്‍ പറ്റ്വോ...യേ???"


കത്തി താഴെയിട്ട് മോഹന്‍ലാല്‍ കിരീടത്തിലിരിക്കുന്ന പോലെ ലിബു മൊബൈല്‍ നിലത്തിട്ട് കുനിഞ്ഞ് ഒറ്റ ഇരുപ്പ്...എല്ലാം തകര്‍ന്നവനെ പോലെ...
ബിജേഷ് പെട്ടെന്ന് ആക്ടീവായി..ലിബുവിന്റെ മൊബൈലെടുത്തു.കാര്യം തിരക്കി..


"ടാ,മോനേ ബിജൂ.റീചാര്‍ജ് ചെയ്യാന്‍ നീ എന്നാത്തിനാടാ തൃശ്ശൂര്‍ വരെ പോയേ?..കഴുവേറീ..തൃശ്ശൂര്‍ന്ന് തിരിച്ച് കൊച്ചിക്ക് വരാന്‍ എന്തിനാടാ കോപ്പേ കോഴിക്കോട് പോന്നേ?..പോയ വഴിയേ തിരിച്ച് വാടാ ഊളേ.."


"ബിജേഷണ്ണോ...പോയ വഴി അറിയൂല്ലണ്ണാ.അതല്യോ എനിക്ക് തിരിച്ച് വരാന്‍ പറ്റാത്തെ.."


ബിജേഷ് ദയനീയമായി എന്നെ നോക്കി,തളര്‍ന്നിരിക്കുന്ന ലിബുവിനെ നോക്കി..തല നന്നായിട്ട് ഒന്ന് ചൊറിഞ്ഞ്..


"ടാ പൊല്@#$%^&മോനേ..ബിജൂ... ടാ നമുക്ക് പോകേണ്ടത് തെക്കോട്ടാ കൊല്ലത്തിന്...നീ ഇപ്പൊ പോകുന്നത് വടക്കോട്ടാ...കോഴിക്കോടിന്.തൃശ്ശൂര്ന്ന് നീ വീണ്ടും തെക്കോട്ട് വന്നാ കൊച്ചി ആവും.കോഴിക്കോടിന് പോവല്ലേ..അവിടാരോടേലും ചോദിക്കെടാ വഴി.നിന്നെകൊണ്ട് തോറ്റല്രേ"


"ബിജേഷണ്ണൊ..കേക്കുന്നോ..അണ്ണൊ..ഈ തെക്കും വടക്കും ഒന്നും പറഞ്ഞാ എനിക്കറിയൂല്ല.ഇവിടാരുമില്ല.ഇപ്പൊ ഞാന്‍ കോഴിക്കോടിന് പോണോ വേണ്ടേ..അത് പറ.."


"യ്യോ വേണ്ട...നീ നില്‍ക്കുന്നിടത്ത് തന്നെ നിക്ക്...ഞങ്ങളൊന്നാലോചിക്കട്ടേ...എന്നിട്ട് തിരിച്ച് വിളിക്കാം..യേ..അവിടുന്ന് അനങ്ങല്ലേ"


ബിജേഷും തളര്‍ന്ന് കുത്തിരുന്നു..ഞാ അതിനും മുന്‍പേ ഇരുന്നാരുന്ന്..തകര്‍ന്നു പോയേ..എങ്ങനെ തകരാതിരിക്കും?.


"ലിബൂ,ബിജേഷേ,,നമ്മള്‍ മൂന്നും കൂടെ ഇങ്ങനെ വെളിക്കിറങ്ങാനിരിക്കുന്ന പോസില്‍ ഇരുന്നിട്ട് കാര്യമില്ല..എന്തെങ്കിലും ചെയ്യടേ.എനിക്ക് വീട്ടീ പോണം"..


"അളിയാ രായേഷേ സോറീടാ..ഇവനിത്ര പൊട്ടനാണെന്ന് ഞാനറിഞ്ഞില്ല.ദിശാബോധമില്ലാത്ത കഴുവേറി..ഈ ബിജേഷ് പറഞ്ഞിട്ടാ..അവനെ വിളിച്ചത്.."


"ഇവന്‍ കൊല്ലം ജില്ലയ്ക്കപ്പുറം കണ്ടിട്ടില്ലാത്ത ഡ്രൈവറാന്ന് ഞാനറിഞ്ഞോ..നേരം വെളുക്കാനിനിയും 2 മണിക്കൂറുണ്ട്..രായേഷേ നീ അവനെ ഒന്ന് വിളി.എന്നിട്ട് സമാധനമായിട്ട് വഴി പറഞ്ഞ് കൊട്..ഇന്നാ വിളി"


ബിജേഷ് മൊബൈല്‍ എന്റെ നേരെ നീട്ടി..ഒരു ചാന്‍സ് എടുക്കുക തന്നെ..എനിക്കാകുമ്പൊ ഇവന്‍മാരേക്കാള്‍ ലോകപരിചയവും ഉണ്ടല്ലൊ...ഏത്?.(ഉവ്വാ!)


"ഹലോ ബിജൂ രായേഷണ്ണനാടാ(ജാഡ)..സുഖമാണോ?(പന്ന താ@#$%^&) നീ ടെന്‍ഷനടിക്കാതെ.വഴി ഒക്കെ എല്ലാവര്‍ക്കും തെറ്റും.അണ്ണന്‍ പറയുന്ന പോലെ നീ..ങാ..ങാ...ങേ!!!ഹെഏ!!!ന്ത്??..അതുപിന്നെ..!!അത് പറ്റൂല്ല...വയ്ക്കല്ലേ...നിക്ക്...നിക്കടാ..ഊടാ...ഹലോ..."


"എന്താ"????...ലിബു..


"ഒന്നൂല്ല...അവന്‍ ഫോണ്‍ വച്ചു"


"അവനെന്താ പറഞ്ഞെ?"ബിജേഷ്.


"പ്രശ്നത്തിന്,ഒരെളുപ്പ വഴി അവന്‍ നിര്‍ദ്ദേശിച്ചു.."


"എന്തു വഴി"?..ലിബു..


"അവന്‍ പറഞ്ഞൂ,രായേഷണ്ണന്‍ ഒരു കാര്യം ചെയ്,അകത്ത് കയറി കോഴിക്കോടിനുള്ള അടുത്ത പ്ലേന്‍ എപ്പഴാന്ന് ചോദിക്കാന്‍.എന്നിട്ടതില്‍ കയറി കൊഴിക്കോട്ടിറങ്ങാന്‍...അവിടുന്ന് ജാളിയായിട്ട് രണ്ട്പേര്‍ക്കും ഒരുമിച്ച് കാറില്‍ കൊച്ചിക്ക് വരാം പോലും..പോരേ......അവനെന്ത്രാ ഇങ്ങനെ??..കോഴിക്കോട് അവന്റ അച്ഛന്‍ ഇരിക്ക്ന്നാ???"


അപ്പി ഇടുന്ന പോസിലിരുന്ന ലിബു "കൃഷ്ണാ" എന്നൊരു നിലവിളിയോടെ ടെമ്പൊ ഇടിച്ച പട്ടിയുടെ പോസിലേക്ക് ഷിഫ്റ്റ് ചെയ്ത് റോഡില്‍ കണ്ണടച്ച് കിടന്നു..
ദേഷ്യം വന്ന് ബിജേഷ് എഴുനേറ്റ് അവിടെ കൂട്ടിയിട്ടിരിക്കുന്ന പുല്ലിലേക്ക് റൊണാള്‍ഡീഞ്ഞോ ബോളുതട്ടും പോലെ ഒരു തട്ടും"കീ"എന്നൊരു വിളിയും"ചെറ്റകള്,കല്ലിന്റെ മുകളിലാണൊ പുല്ലു കൊണ്ടിടുന്നത്" എന്നൊരാത്ഥ്മഗതവും..
പാവം ഞാന്‍.. അര്‍ജുന്‍ റാംപാലിനെ പോലെ നിര്‍വികാരനായി അയ്യപ്പസ്വാമി ഇരിക്കുന്ന അതേ പോസില്‍ തന്നെ നിലകൊണ്ടു..


എന്നാലും എന്റെ ലിപ്പറത്തിരുന്ന ചാക്കോച്ചായാ 'വിളിക്കാന്‍ ഫ്രണ്സ് വരും' എന്നു ഞാന്‍ പറഞ്ഞതിനു 'നിനക്കങ്ങനെ തന്നെ വേണം' എന്ന് നിങ്ങള്‍ മറുപടി തന്നതിന്റെ പിന്നില്‍ ഇതുപോലെ നിഗൂഡമായ ഒരു സത്യം ഒളിഞ്ഞു കിടന്നിരുന്നു എന്ന് അമ്മച്ചിയാണ ഞാന്‍ അറിഞ്ഞില്ല..പണി കൂട്ടുകാരുടെ രൂപത്തില്‍ കാറ് വിളിച്ച് വരും എന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല..

വാല്: കാറിന്റെ ടയര്‍ പന്‍ചറായെന്നും, സ്റ്റെപ്പിനി ഇല്ലായിരുന്നെന്നും പിന്നെ രാത്രിയില്‍ ടയര്‍കടക്കാരനെ കണ്ടു പിടിക്കാന്‍ നെട്ടോട്ടം ഓടിയതിന്റെ ഭലമായിട്ടാണ്,3 മണിക്കൂറോളം താമസിച്ചതെന്നും, വഴി തെറ്റി എന്ന് അവന്‍ പറഞ്ഞത് ഞങ്ങളെ പറ്റിക്കാനായിരുന്നുവെന്നും,ഇതെങ്ങാനും ചവറ് ബ്ലോഗാക്കിയാ എന്നെ പീത്തികളയുമെന്നും അവന്‍ പിന്നീട് പറഞ്ഞു...ദൈവംതമ്പുരാനറിയാം സത്യം..

By: രായേഷ്..
How to post comments?: Click here

9 Comments:

minah said...

ee രായേഷ് blog link tharaavo?

Jikkumon || Thattukadablog.com said...

രായെഷിനു ബ്ലോഗ്ഗില്ല... ഇതൊക്കെ തന്നെ

minah said...

oho. enthaayaalum kollaam.. thanks

Mizhineerthully said...

ചിരിച്ചു ചിരിച്ചു പണ്ടാറടങ്ങി...

Mithun Nambiar said...

രയെഷ് അണ്ണാ ഒരു ബ്ലോഗ്‌ തുടങ്ങപ്പാ..
നമ്മള്‍ സഹായിക്കാം..

Tony Joseph said...

രായേഷെ സമ്മതിച്ചിരിക്കുന്നു... സൂപ്പര്‍ ...

Ajith Nair said...

"കത്തി താഴെയിട്ട് മോഹന്‍ലാല്‍ കിരീടത്തിലിരിക്കുന്ന പോലെ ലിബു മൊബൈല്‍ നിലത്തിട്ട് കുനിഞ്ഞ് ഒറ്റ ഇരുപ്പ്..."

യെന്റമ്മോ.. ചിരിച്ച് മരിച്ചു... അതും വെളുപ്പിനെ 5 മണിക്ക്... സമ്മതിച്ചു തന്നേക്കുവാ...

Hmsvaliyakath said...

REYESH ALIYA POLAPPAN THANNNNEEEEEEEEEEEEEEEEEEEEEEEE

Sacheinsivaprasad said...

കലക്കി  മച്ചു  കലക്കി ....കിടു post. 

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon