December 22, 2010
കറുകച്ചാല്‍ ഷാനിലെ നൂണ് ഷോ
ഒരു സിനിമ തുടങ്ങുമ്പോള്‍ എഴുതി കാണിക്കും ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും ഒരു സമയവുമില്ല, അഥവാ ഉണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം എന്ന്. എന്നാല്‍ ഞാന്‍ പറയുന്ന ഈ വിവരണത്തിലെ കഥാപാത്രങ്ങള്‍ എല്ലാം ജീവിച്ചിരിപ്പുണ്ട്. പ്രീഡിഗ്രീ രണ്ടാം വര്‍ഷം പഠിക്കുന്ന കാലം, എന്നതെതും പോലെ തന്നെ കമ്പനികള്‍ എല്ലാം ആയി ലില്ലി സ്റ്റോര്‍സിന്റെ വരാന്തയില്‍ ഇരുന്നു എല്ലാവരുടെയും ഹാജര്‍ എടുത്തു. സമയം 9.50 ക്ലാസ്സില്‍ കയറേണ്ട മിടുക്കന്മാര് എല്ലാം പോയി. ശേഷിച്ചത് ഞാനും, ജിജോ, റസീഫ്,
ബിനു, അനില്‍, നിബു, ജെയിന്, മനോജ്, വിനു, പിന്നെ കുഞ്ജാക്കോയും (യഥാര്‍ത്ഥ പേര് ചോദിക്കരുത്) കോട്ടയത്തും ചങ്ങനാശേരിയിലും ഉള്ള എല്ലാ സിനിമകളും കണ്ടു കഴിഞ്ഞതിനാല്‍ ഇനിയെവിടെ എന്ന ചോദ്യവുമായി ഞങ്ങള്‍ ഇരുന്നു. അപ്പോള്‍ കുഞ്ജാക്കോ പറഞ്ഞു, നമുക്കിന് കറുകച്ചാല്‍ ഷാനിലെ നൂണ്‍ഷോയ്ക്ക് പോയല്ലോ എന്ന്. അത് നല്ലൊരു ഐഡിയ ആണെന്ന് തോന്നി. (ഞങ്ങളുടെ അന്നത്തെ പ്രായം കണക്കിലെടുത്ത് ഇപ്പോള്‍ ഇത് വായിക്കുന്നവര്‍ സദയം ക്ഷമിക്കുക). പതുക്കെ എല്ലാവരും കൂടി കോളേജ് പടിക്കല്‍ ചെന്നു,
പാലാ ചങ്ങനാശേരി പോകുന്ന സി.എം.എസ്. ബസ്സ് വന്നു. പിന്‍വാതിലില്‍ കൂടി കയറി ബസ്സ് കുട്ടിയ്ക്കല്‍ ബാങ്ക് പടിക്കല്‍ എത്തിയപ്പോഴാണ് അത് സംഭവിച്ചത്, കുഞ്ജാക്കൊയുടെ അപ്പന് മുന്‍വാതിലില്‍ കൂടി ബസ്സില്‍ കയറുന്നു. ആകെ ചങ്കിടിപ്പായി (ഞങ്ങളെ ആരെയും അദ്ദേഹത്തിന് അറിയില്ല), കുട്ടിയ്ക്കല്‍ ബസ്സ് ചെന്നതും കുഞ്ജാക്കോ പുറകില്‍ കൂടി ഇറങ്ങി ഓടി. ബസ്സ് കറുകച്ചാലില്‍ ചെന്നു. ഞങ്ങള്‍ക്ക് പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്തതു കൊണ്ട് നേരെ തീയറ്റര്‍ ലക്ഷ്യമാക്കി നടന്നു. അവിടെ ചെന്നു സ്റെപ്പില്‍ നിരനിരയായി ഇരുന്നു.
പന്ത്രണ്ടു മണി ആയപ്പോള്‍ ഷോ തുടങ്ങാനുള്ള ആദ്യത്തെ ബെല്ല് കൊടുത്തു, അപ്പോള്‍ അതാ ഒരാള്‍ നടന്നു വരുന്നു, അത് മറ്റാരുമല്ല കുഞ്ജാക്കൊയുടെ അപ്പന് ആയിരുന്നു. ഞങ്ങള്‍ ഒന്ന് അമ്പരന്നു. എന്നാല്‍ ഒരു പണി കൊടുത്തിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു, ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്റെ രണ്ടു ലൈന്‍ പുറകില്‍ ഇരുപ്പുറപ്പിച്ചു. പടം തുടങ്ങി, ഷാനിലെ നൂണ് ഷോയ്ക്ക് ഭാഷ പ്രശ്നമല്ലാത്ത കൊണ്ട് ആര്‍ക്കും പരിഭവമില്ല. പടം തുടങ്ങി, പിരിമുറുക്കം ഉള്ള രംഗം വന്നതും ഞങ്ങള്‍ എല്ലാവരും കൂടി ഒന്നിച്ചു കുഞ്ജാക്കൊയുടെ യഥാര്‍ത്ഥ പേര് വിളിച്ചിട്ട് അപ്പോ എങ്ങനെയുണ്ട് എന്ന് ചോദിച്ചതും വെള്ളത്തില്‍ വീണ എലിയെ പോലെ അദ്ദേഹം ഡോര്‍ തുറന്നു ഓടിയതും ഇന്നും മനസ്സില്‍ തങ്ങി നില്ക്കുന്നു. പിറ്റേ ദിവസം കോളേജില്‍ വന്ന കുഞ്ജാക്കൊയുടെ അവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ അല്ലെ... ഇപ്പോഴും കറുകച്ചാല്‍ വഴി കടന്നു പോകുമ്പോള്‍ ആ സംഭവം മനസ്സില്‍ ഓടിയെത്താറുണ്ട്.
വാല്‍ക്കഷണം: പിന്നീടും അദ്ദേഹത്തെ കോട്ടയം അനശ്വര തീയറ്ററിലെ മോര്‍ണിംഗ് ഷോയ്ക്ക് ഗേറ്റ് തുറക്കാന്‍ നോക്കി നില്‍ക്കുന്നത് കണ്ടവരുണ്ടെന്നു ജന സംസാരം.
Now call India at cheaper rates
© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.
How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.
For more details
E:mail: sumeshcm2004@gmail.com
Receive all updates via Facebook. Just Click the Like Button Below▼
▼
You can also receive Free Email Updates:
Powered By Jikkumon
4 Comments:
ഒരു സിനിമ തുടങ്ങുമ്പോള്‍ എഴുതി കാണിക്കും ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും ഒരു സമയവുമില്ല, അഥവാ ഉണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം എന്ന്.
ഇത്തരം തന്തമാര്‍ക്ക് മക്കള്‍ വലുതായിട്ടുന്ടെന്ന ഒരു ബോധവും ഉണ്ടാവില്ല...ഇത്തരം പാരകള്‍ ഒരു പരിധി വരെ ഫലം ചെയ്യും...ഈ പ്രായത്തിലും ഇതൊക്കെയാണ് മനസ്സില്‍..ഹും..
അതിന് ഷാന്‍ ഇപ്പോഴും ഉണ്ടോ.മോഡേണ്‍ പണ്ടേ പൂട്ടി പോയി
ചുരുക്കി പറഞ്ഞാല്‍ ജിക്കു മോന് തങ്കപ്പെട്ട മോന് തന്നെയെന്നു മനസ്സിലായി. തന്തമാര് ജാഗ്രദൈ!
Post a Comment