April 6, 2011
‘പരാഗണന്മാര്‘
ഞങ്ങള്‍ പൂമ്പാറ്റകള്‍... ഒരു കൊട്ടേഷന്‍ സംഘമാണ് ഞങ്ങളുടേത്...
വളരെയേറെ പരാഗണം നടത്തുക...
അതും പരിമിതമായ സമയത്തിനുള്ളില്‍...
ഇതാണു പുതിയ കൊട്ടേഷന്‍.
ഒരു ചുവന്ന പൂവ് വിരിഞ്ഞുനില്‍ക്കുന്നത് കാണാം!
അതാണ് പ്രതിഫലം.
മറ്റു പൂമ്പാറ്റകള്‍ക്കും ഇതുതന്നെയാണോ വിധി?
അവയ്ക്ക് കുടിക്കാന്‍ തേന്‍ കിട്ടാറുണ്ടല്ലൊ?
ഞങ്ങള്‍ക്കുമാത്രം തേന്‍ കിട്ടാത്തതെന്താണ്?
ചിന്തിച്ചുകളയാന്‍ നേരമില്ല.
പിന്നെ ചുവന്ന പൂവ് വിരിഞ്ഞുനില്‍ക്കുന്നത് കാണുക...
എന്തു രസമായിരിക്കുമത്...
അങ്ങനെയൊരു ഭാഗ്യം ലഭിക്കുക ചില്ലറക്കാര്യമൊന്നുമല്ല!
പരാഗരേണുക്കള്‍ വിതറിയ ചെടികള്‍
യജമാനനെ ഏല്‍പ്പിക്കേണ്ട ദിവസം നാളെയാണ്.
ഞാന്‍ പണി തുടങ്ങിയിട്ടേ ഇല്ല.
എന്റെ ഒരു ചങ്ങാതിയുണ്ട്.
അവന് പരാഗണം ചെയ്തവ എന്റെ കയ്യിലുണ്ട്.
പക്ഷേ...,
അവന്റെ പരാഗരേണുക്കള്‍ ഞാന്‍ കവര്‍ന്നാല്‍ അവനെന്തു ചെയ്യും?
ദേ... ഇവിടെയാണ് നമ്മുടെ പരാഗണത്തിന്റെ സവിശേഷത.
എന്റെ ചങ്ങാതിപൂമ്പാറ്റക്ക് ഒന്നും നഷ്ടമാകുന്നില്ല.
ഞാന്‍ ഒന്നും നേടുന്നുമില്ല.
പരാഗണം നടക്കുന്നു. എല്ലാവര്ക്കും ചുവന്ന പൂവ്...
പരാഗണം സ്വാഭാവികമാകുമ്പോള്‍ കിട്ടുന്ന ആ സംതൃപ്തി...
അതു കിട്ടുകയേയില്ലകെട്ടോ...
യജമാനന് തന്ന കൊട്ടേഷന്‍...
ചെയ്തേ തീരൂ... പിന്നെ ചുവന്ന പൂവ്...
* * * * * * * * * * *
അസൈന്മെന്റ് ഷീറ്റില്‍ എന്റെ പേന ഉമ്മ വെച്ചു.
സഹപരാഗണന്റെ ഷീറ്റിലെ പരാഗരേണുക്കള്‍
എന്റെ ഷീറ്റിലേക്ക് കുടഞ്ഞെറിയപ്പെട്ടു.
ഉറക്കമില്ലാത്ത രാത്രി... നാല്‍പ്പതു താളുകള്‍...
വിചിത്രരൂപത്തിലുള്ള പരാഗരേണുക്കള്‍...
എല്ലാം എനിക്ക് അപരിചിതം...
സഹപരാഗണര്*ക്കൊപ്പം എന്റെ അസൈന്മെന്റ്
ഞാന്‍ യജമാനന്റെ മേശപ്പുറത്ത് വച്ചു... കൃത്യസമയത്തുതന്നെ...
(*ചിലര്‍ ഹൈടെക് പരാഗണരാണുകെട്ടോ...
ഗൂളുഗുള് ഡോട്ട് കോമെന്നും
ഞെക്കീപ്പീടികയെന്നുമൊക്കെ പറയുന്നത് കേള്‍ക്കാം...)
നിലവാരം പരിശോധിച്ച്,
രണ്ട് ദിവസത്തിനകം,
യജമാനന് അവ ഞങ്ങള്‍ക്ക് തിരിച്ചുതന്നു.
ഞാന്‍ താളുകള്‍ മറിച്ചുനോക്കി...
അവസാനതാളില്‍...
അവസാനവരിയുടെ ചുവടെ...
ഒരു ചുവന്നപൂവ് വിരിഞ്ഞുനില്ക്കുന്നു!
മറ്റുള്ളവരുടേതുമായി എന്റെ പൂവ് ഞാന്‍ ഒത്തു നോക്കി.
എന്റേതു മോശമില്ല...!
ഒരുരാത്രിയും, കുറെ ഏടുകളും,
പിന്നെ മഷിയും, ശേഷിയും നഷ്ടപ്പെടുത്തി,
പകരം ഒന്നും നേടാത്തവനുള്ള
പ്രോല്‍സാഹനസമ്മാനം!
മതി... എനിക്കിതുമതി.
സന്തോഷംകൊണ്ടു ഞാന്‍ ചിറകടിച്ചു പറന്നു...
പറന്നു പറന്ന് കോപ്പറേറ്റീവ് സ്റ്റോറില്‍ പോയി,
അടുത്ത കൊട്ടേഷനുള്ള ഏടുകള്‍ വാങ്ങി...!
സമര്‍പ്പണം: നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയുടെ എല്ലാ ഇരകള്‍ക്കും...
How to post comments?: Click here Eng Or മലയാളം
വിളമ്പിയത് :
Thattukada | തട്ടുകട
Tags:
കവിത,
ജീവിതം,
ഭക്തി,
രാഷ്ട്രീയം,
വിദ്യാഭ്യാസം,
സംഗീതം,
സ്നേഹം
Now call India at cheaper rates
© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.
How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.
For more details
E:mail: sumeshcm2004@gmail.com
Receive all updates via Facebook. Just Click the Like Button Below▼
▼
You can also receive Free Email Updates:
Powered By Jikkumon
1 Comments:
സന്തോഷംകൊണ്ടു ഞാന്‍ ചിറകടിച്ചു പറന്നു...
പറന്നു പറന്ന് കോപ്പറേറ്റീവ് സ്റ്റോറില്‍ പോയി,
അടുത്ത കൊട്ടേഷനുള്ള ഏടുകള്‍ വാങ്ങി...!!!!!
Post a Comment