ബ്ലോഗര്‍മാരുടെ ശക്തിപ്രകടനമോ,ആഞ്ഞടിക്കുന്ന സഹതാപതംരംഗമോ അല്ല. അസാധ്യമെന്നു തോന്നുന്ന ലക്ഷ്യത്തിലേക്ക് ധൈര്യപൂര്‍വം ചുവടുവയ്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ വിധിയുടെ പുതിയ വേലകള്‍ പൊളിച്ച് കയ്യില്‍ കൊടുക്കണമെന്നുള്ള വാശിയാണ്. ശാരിയെ സഹായിക്കുക എന്നതോടൊപ്പം പച്ചമനുഷ്യരായ നമ്മള്‍ ഇവിടെ ജയിച്ചില്ലെങ്കില്‍ അത് നമ്മുടെ മറ്റുവിജയങ്ങളെ നിഷ്പ്രഭമാക്കും എന്നുള്ളതു കൊണ്ട് വിട്ടുകൊടുക്കരുത്. ലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്നറിയാവുന്ന ചാക്കോ മാഷെന്ന ദൈവം ചില കണക്കുകള്‍ നമുക്ക് മുന്നിലിട്ട് ചെറുചിരിയോടിരിക്കുകയാണ്. നമുക്ക് പരിചിതമായ ഫോര്‍മുലകളിലൂടെയല്ല,ഒന്നും ഒന്നും രണ്ട് എന്നു കൂട്ടിപഠിച്ച ആദ്യപാഠത്തിന്റെ കരുത്തോടെയാണ് നമ്മള്‍ ഈ കണക്കു പരീക്ഷയില്‍ ജയിക്കേണ്ടത്.
സംഗതി സിപിളാണ്. ശാരി എന്ന പേരുള്ള ഒരു ചേച്ചി തിരുവനന്തപുരം റീജനല്‍ ക്യാന്‍സര്‍ സെന്ററില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുന്നു.നമുക്കൊക്കെ ഉള്ളതുപോലൊരു ജീവിതത്തില്‍ നിന്നാണ് ദൈവം അവരെ അടര്‍ത്തിയെടുത്ത് രക്താര്‍ബുദത്തിന്റെ മുദ്ര ചാര്‍ത്തി കിടത്തിയിരിക്കുന്നത്.ഇനി ഒരേയൊരു മാര്‍ഗം- മജ്ജ മാറ്റി വയ്‍ക്കല്‍ ശസ്ത്രക്രിയ. ചിലവ് 15 ലക്ഷം രൂപ.നടത്തേണ്ടത് ഒക്ടോബറില്‍.പൂര്‍ണമായും മൂന്നു മാസം കൊണ്ട് നമ്മള്‍ സ്വരുക്കൂട്ടേണ്ടത് 15 ലക്ഷം രൂപയാണ്. എന്റെയോ നിങ്ങളുടെയോ കയ്യില്‍ 15 ലക്ഷം രൂപയില്ല.അത് ദൈവത്തിനുമറിയാം.അഞ്ഞൂറോ ആയിരമോ ചിലപ്പോള്‍ അയ്യായിരമോ പതിനായിരമോ വരെ പ്രതിമാസ ബജറ്റിനെ സ്വാധീനിക്കാതെ തന്നെ കണ്ടെത്താന്‍ കഴിയുന്നവര്‍ ഇത് വായിക്കുന്നുണ്ട് എന്നെനിക്കുമറിയാം.
ബ്ലോഗര്‍മാരും ശാരിയുടെ ഭര്‍ത്താവ് അനിലിന്റെ സുഹൃത്തുക്കളും ഒക്കെച്ചേര്‍ന്ന് ജീവിതത്തിലേക്കു തുറക്കുന്ന പ്രതീക്ഷയുടെ പുസ്തകം തുറന്നു വച്ചിരിക്കുകയാണ്. ഒരാഴ്ച കൊണ്ട് തന്നെ ആറര ലക്ഷത്തോളം രൂപ വാഗ്ദാനം ചെയ്യപ്പെട്ടു കഴിഞ്ഞു, നാലേകാല്‍ ലക്ഷം രൂപ അക്കൗണ്ടിലെത്തിയിട്ടുമുണ്ട്. ഇനിയും വേണം പത്തു ലക്ഷത്തിലേറെ രൂപ, തുടര്‍ ചികില്‍സകള്‍ക്കായി മറ്റൊരു അഞ്ചു ലക്ഷവും. ഒന്നും ബാക്കി വയ്‍ക്കാതെ ജീവിതം എപ്പോഴാണ് നമ്മളില്‍ നിന്ന് ഓരോന്ന് എടുത്തു മാറ്റുന്നത് എന്നു പ്രവചിക്കാനാവില്ല. കയ്യിലുള്ളത് കരുതിവയ്‍ക്കുന്നതിനെപ്പറ്റി ഈ ഒക്ടോബര്‍ വരെ നമുക്ക് മറക്കാം. ഈ കണക്കില്‍ നമുക്ക് ദൈവം തമ്പുരാനെ തോല്‍പിക്കണം. കണക്കു പുസ്തകം നിറയ്‍ക്കാന്‍ ഇതുവരെ ഇരുനൂറോളം പേരാണ് കളത്തിലിറങ്ങിയത്. ഇതൊരു മണി ചെയിനാണ്.ആര്‍ക്കും തകര്‍ക്കാനാവാത്ത മണി ചെയിന്‍. ഈ ജീവന്‍-മരണ സംരംഭത്തില്‍ നിക്ഷേപിക്കാന്‍ മനസ്സുളളവര്‍ക്കായുള്ള വിവരങ്ങള്‍:-
Patient's Name: Shari
Address to contact
Anil Kumar
Sarasumani,
13 PK Nagar
Vadakevila
Quilon
Pin Code-691010
Phone Number :+91-7293607979
Bank Account:
Name : Anil Kumar K.M
SB Account No:67089138687
State Bank of Travancore
Civil Station Branch
Kollam
SWIFT Code: SBTRINBB053
IFS Code: SBTR0000053
ഇന്നലെ (21/6/2011) രാത്രി ഈ പോസ്റ്റ് ഇവിടെ ഇട്ട ശേഷം ഇന്റർ നെറ്റിലെ സുമനസുകൾ ഒരായിരം സഹായ ഹസ്തങ്ങളുമായി മുന്നോട്ടു വരുന്നുണ്ട്.പ്രതീക്ഷയുടെ ഊർജ്ജസ്വലമായ ഒരു ദിവസമായിരുന്നു ഇന്ന്. ഇന്ന് (22/6/2011) വീണ്ടും ആർ.സി.സിയിൽ പോയി അനിലിനെ കണ്ടു..അവൻ ഒറ്റയ്ക്കല്ലെന്നും നൂറുകണക്കിനാളുകളുടെ പിന്തുണയുണ്ടെന്നും എന്തായാലും നമ്മൾ ശാരിയുടെ ജീവൻ രക്ഷിക്കാൻ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുമെന്നും പറഞ്ഞു.
ശാരിയുടെ ചികിത്സാ നിധിയിലേക്ക് സംഭാവനനൽകുന്നവരുടെ പേരു വിവരങ്ങളും സമാഹരിച്ച തുകയും രേഖപ്പെടുത്തി ഇന്റർനെറ്റ് സുഹൃത്തുക്കൾ ഒരു ഗൂഗിൾ സ്പ്രെഡ് ഷീറ്റ് തുറന്നിട്ടുണ്ട്. അതിന്റെ ലിങ്ക് പോസ്റ്റ് ചെയ്യുന്നു.IFS CODE, SWIFT CODE എന്നിവ അക്കൌണ്ടിന്റെ കൂടെ പുതുതായി ചേർത്തു.
1 Comments:
.അവൻ ഒറ്റയ്ക്കല്ലെന്നും നൂറുകണക്കിനാളുകളുടെ പിന്തുണയുണ്ടെന്നും എന്തായാലും നമ്മൾ ശാരിയുടെ ജീവൻ രക്ഷിക്കാൻ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യാം എന്നും നമുക്ക് പ്രാര്‍ഥിക്കാം
Post a Comment