1930 ല്‍ വില്യം ഹന്ന എന്ന സംവിധായകനും സ്‌റ്റോറി ബോര്‍ഡ് എഴുത്തുകാരനായ ജോസഫ് ബാര്‍ബറയും ചേര്‍ന്ന് എം.ജി.എം സ്‌റ്റുഡിയോയില്‍വച്ചാണ് ഈ കുസൃതിക്കുരുന്നുകളായ പൂച്ചയ്‌ക്കും എലിക്കും രൂപംകൊടുത്തത്. ആദ്യം ഇവര്‍ക്കു നല്‍കിയ പേര് `പസ്‌ഗെറ്റ്‌സ്' എന്നും `ബൂട്ട്' എന്നും ആയിരുന്നു. 1940 ഫെബ്രുവരി 10ന് `പസ്‌ഗെറ്റ്‌സ് - ബൂട്ട്' മൂവി റിലീസ് ചെയ്‌തു. ആ ചിത്രം ആരും ശ്രദ്ധിക്കാതെ തീയേറ്റര്‍ വിടുകയും ചെയ്‌തു. ഹന്നയും ജോസഫും വേറെ പ്രോജക്‌ടുകളില്‍ മുഴുകി. പൂച്ചയെയും എലിയെയും അവരും മറന്നു.
എന്നാല്‍ 1941 ല്‍ ഓസ്‌കാര്‍ അവാര്‍ഡിനു പരിഗണിക്കപ്പെട്ടതോടെ `പസ്‌ഗെറ്റ്‌സ് - ബൂട്ട്' മൂവി വീണ്ടും ശ്രദ്ധാകേന്ദ്രമായി. ഓസ്‌കാര്‍ ലഭിച്ചില്ലെങ്കിലും പൂച്ച-എലി സിരീസില്‍ ശ്രദ്ധിക്കാന്‍ എം.ജി.എമ്മിലെ പ്രൊഡ്യൂസര്‍ ഫ്രെസ് ക്വിംബി, ഹന്നയോടും ജോസഫിനോടും ആവശ്യപ്പെട്ടു. അങ്ങനെ 1941 ല്‍ത്തന്നെ `മിഡ്‌നൈറ്റ് സ്‌നാക്ക്' എന്ന കാര്‍ട്ടൂണ്‍ സിനിമയോടെ ടോം ആന്റ് ജെറി ജനിച്ചു. പിന്നീട് ഒരിക്കലും ഹന്നയും ജോസഫും വേറെ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തെയും വരച്ചിട്ടില്ല!
അങ്ങനെ അജയ്യരായി തുടരുകയാണ് 70 വയസ് കഴിഞ്ഞിട്ടും ടോമും ജെറിയും. കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ചാനലിന്റെ പഠനം തെളിയിച്ചത് ടോം ആന്റ് ജെറിയുടെ കാഴ്‌ചക്കാരില്‍ 50 ശതമാനവും മുതിര്‍ന്നവരാണെന്നാണ്. 70 ാം പിറന്നാള്‍ ആഘോഷം പ്രമാണിച്ച് ഏപ്രില്‍ മാസം കാര്‍ട്ടൂണ്‍ ചാനലില്‍ 160 ടോം ആന്റ് ജെറി എപ്പിസോഡുകളും 10 സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
How to post comments?: Click here for details
Join Facebook Fan club: Click here to be a fan
0 Comments:
Post a Comment