September 26, 2010
അയോദ്ധ്യാ പ്രശ്‌നം എന്ത് എന്തിന് ??
കഴിഞ്ഞ പത്തിരുപതു കൊല്ലക്കാലമായി ഇന്ത്യയുടെ സാംസ്‌കാരിക ജീവിതത്തെ കലുഷിതമാക്കിക്കൊണ്ട് കത്തി ഉയരുകയും അമരുകയും ചെയ്‌ത അയോദ്ധ്യാപ്രശ്‌നം ഈ അടുത്തകാലത്ത് വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയുണ്ടായി. അയോദ്ധ്യാ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ചുള്ള കേസ് കോടതി വിധിതീര്‍പ്പിനു വച്ചപ്പോള്‍ മുതല്‍ വിധിതീര്‍പ്പ് ഉണ്ടാക്കിയേക്കാവുന്ന ആഘാതപ്രത്യാഘാതങ്ങളെക്കുറിച്ച് ഗവണ്‍ണ്മെന്റിനും ജനങ്ങള്‍ക്കും ആശങ്കയുണ്ടായി. ഏതായാലും വിധിപ്രഖ്യാപനം നീട്ടിവച്ചതോടെ ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും ദീര്‍ഘനിശ്വാസത്തിനുള്ള ഇടവേളയായി.
അയോദ്ധ്യാപ്രശ്‌നം കേവലം ഒരു തുണ്ടു ഭൂമിക്കുവേണ്ടിയുള്ള തര്‍ക്കമല്ല. മറിച്ച് അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വികാരമാണ്. അയോദ്ധ്യാപ്രശ്‌നത്തെ സംബന്ധിച്ച് വികാരംകൊള്ളുന്ന വിഭാഗങ്ങള്‍ക്കുതന്നെ പലപ്പോഴും യുക്തിപൂര്‍വകമായി ഈ പ്രശ്‌നം ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാനാകുന്നില്ല.
എന്താണ് അയോദ്ധ്യാ പ്രശ്‌നം?
ഇന്ത്യ അതിപുരാതനമായ ഒരു സംസ്‌കാരത്തിന്റെയും മതദര്‍ശനങ്ങളുടെയും വേദിയായിരുന്നു. ഫലഭൂയിഷ്‌ടഠമായ ഇന്ത്യ എന്നും വിദേശരാഷ്‌ട്രത്തലവന്മാരുടെ നാവില്‍ ഉമ്മിനീര്‍ ഒഴുക്കിയിട്ടുണ്ട്. ക്രിസ്‌തുവിന് 200 കൊല്ലങ്ങള്‍ക്കുമുമ്പ് ലോകം വെട്ടിപ്പിടിക്കാന്‍ ഇറങ്ങിപുറപ്പെട്ട അലക്‌സാണ്ടര്‍ ഇന്ത്യയെ ലക്ഷ്യമാക്കി പടനീക്കം നടത്തി. ഇന്ന് യൂറോപ്പിന്റെ ഭാഗമായി കരുതപ്പെടുന്ന ഗ്രീക്കില്‍നിന്നും അലക്‌സാണ്ടര്‍ കിഴക്കോട്ടാണ് പടയോട്ടം നടത്തിയത്. പടിഞ്ഞാട്ട് സാമ്രാജ്യവികസനത്തിനായി അലക്‌സാണ്ടര്‍ തുനിഞ്ഞില്ല. കാരണം ഗ്രീസിന് കിഴക്കുള്ള പ്രദേശങ്ങളായിരുന്നു നാഗരികതയുടെയും സംസ്‌കാരത്തിന്റെയും കേന്ദ്രം. റോമന്‍ സാമ്രാജ്യത്തിന്റെ വികസനകാലഘട്ടത്തില്‍ അവരും പടയോട്ടം നടത്തിയത് കിഴക്കോട്ടാണ്. അതിന്റെയും കാരണം കിഴക്ക് ഒരു ആകര്‍ഷണ ഭൂമിയായിരുന്നു എന്നതാണ്. സീസറിന്റെ കാലത്ത് യൂറോപ്പിന്റെ ഇതര ഭാഗങ്ങളിലേക്ക് സാമ്രാജ്യം വികസിപ്പിക്കാന്‍ പരിശ്രമിച്ചെങ്കിലും അന്ന് ലോകജേതാക്കളുടെ കണ്ണുകള്‍ യൂറോപ്പിലേക്കായിരുന്നില്ല; മറിച്ച് ഏഷ്യയിലേക്കായിരുന്നു. റോമാക്കാര്‍ ഇന്ത്യയിലേക്ക് പടനയിച്ചില്ല.
രാജാക്കന്മാര്‍ തമ്മില്‍ ഭൂപ്രദേശത്തിനുവേണ്ടി യുദ്ധം നടത്തുക എന്നത് എല്ലാ ദേശങ്ങളിലെയും പതിവായിരുന്നു. എന്തിന്, ഈ കൊച്ചുകേരളത്തില്‍ സാമൂതിരിപ്പാടും കൊച്ചിരാജാവും തിരുവിതാംകൂര്‍ രാജാവും ഭൂവിസ്‌തൃതി സ്ഥാപിക്കുന്നതിനുവേണ്ടി യുദ്ധങ്ങള്‍ ചെയ്‌തു.
ഏഴാം നൂറ്റാണ്ടിലാണ് ഇസ്ലാം മതം അറേബ്യയിലും പരിസരദേശത്തും ശക്തിപ്രാപിക്കുന്നത്. തുര്‍ക്കിയിലും അറേബ്യയിലും ഇസ്ലാമിക രാജവംശങ്ങള്‍ സ്ഥാപിക്കപ്പെട്ടു. അവര്‍ സാമ്രാജ്യവികസനത്തിനായി പടിഞ്ഞാട്ടേക്കാണ് തിരിഞ്ഞത്. അപ്പോഴേക്കും റോമന്‍ സാമ്രാജ്യത്തിന്റെ ചുവടുപിടിച്ച് ക്രൈസ്‌തവ മതവിശ്വാസികളായ രാജാക്കന്മാര്‍ യൂറോപ്പ് കൈയടക്കുകയും ക്രിസ്‌തുമതം റോമാകേന്ദ്രീകൃതമായ മതാധികാരത്തിന് അമരുകയും ചെയ്‌തുകഴിഞ്ഞു.
ഒരേ തായ്‌ത്തണ്ടില്‍നിന്നും രൂപംകൊണ്ട മതങ്ങളായിരുന്നു. ക്രൈസ്‌തവ മതവിശ്വാസവും ഇസ്ലാംമതവിശ്വാസവും. ഈ രണ്ടു വിശ്വാസങ്ങളുടെയും ശ്രോതസ്സ് യഹൂദമതമായിരുന്നു. യഹൂദരുടെ കേന്ദ്രമായിരുന്ന ഇസ്രായേലില്‍നിന്നും അവരെ റോമന്‍ സാമ്രാജ്യം തുരത്തി. ലോകത്തെമ്പാടും ചിതറിയ യഹൂദര്‍ അവരുടെ വംശീയതയും മതപാരമ്പര്യവും സ്വകീയമായി വച്ചുപുലര്‍ത്തി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ജീവിച്ചു. എങ്കിലും ഇസ്രായേല്‍ ഭൂപ്രദേശം അവരുടെ വികാരമായിരുന്നു. യഹൂദമതത്തിന്റെ അടിസ്ഥാന ആശയങ്ങളെ ഉള്‍ക്കൊണ്ട് യേശുക്രിസ്‌തുവിനു ശേഷം രൂപം കൊണ്ടതായിരുന്നു ക്രൈസ്‌തവമതം. യഹൂദരുടെ ചരിത്രം ആദാമില്‍ ആരംഭിക്കുന്നതും പ്രവാചകന്മാരില്‍ അവസാനിക്കുന്നതുമായിരുന്നു. ബൈബിളാണ് അവരുടെ പുണ്യഗ്രന്ഥം. ക്രൈസ്‌തവരും ബൈബിളിനെ പുണ്യഗ്രന്ഥമായി കരുതുകയും യഹൂദപാരമ്പര്യത്തെ അംഗീകരിക്കുകയും ചെയ്‌തുകൊണ്ട് ക്രിസ്‌തുവിനുശേഷം ആ പാരമ്പര്യത്തില്‍നിന്നും വഴിപിരിഞ്ഞു. ഏഴാംനൂറ്റാണ്ടില്‍ അറേബ്യയില്‍രൂപംകൊണ്ട ഇസ്ലാം മതവും ലോകസൃഷ്‌ടി ആദാമില്‍ ആരംഭിക്കുന്നു എന്ന യഹൂദപാഠം അംഗീകരിച്ച് യഹൂദരുടെ എല്ലാ പ്രവാചകന്മാരെയും അംഗീകരിക്കുകയും യേശുവരെയുള്ള ക്രൈസ്‌തവ പാരമ്പര്യത്തെ സ്വീകരിക്കുകയും ചെയ്‌തു. എന്നാല്‍ ഇസ്ലാം വ്യത്യസ്‌തമായ ഒരു സരണിയാണ് സ്വീകരിച്ചത്. ഒരേ മൂലമതശ്രോതസ്സില്‍നിന്നും വേര്‍പിരിഞ്ഞതാണെങ്കിലും ചരിത്രത്തില്‍ ഇവര്‍ എന്നും മുഖത്തോടുമുഖംതിരിഞ്ഞ് യുദ്ധം ചെയ്‌തുകൊണ്ടുമിരുന്നു. ഇസ്ലാമും ക്രൈസ്‌തവരും യഹൂദര്‍ക്കെതിരെ ശക്തമായ നിലപാടെടുത്തപ്പോള്‍ ഇസ്ലാം ക്രൈസ്‌തവര്‍ക്കെതിരെയും ക്രൈസ്‌തവര്‍ ഇസ്ലാമിനെതിരെയും പോരാട്ടങ്ങള്‍ നടത്തി.
യഹൂദമതത്തിന്റെ ഒരു പ്രത്യേകത അന്നത് വംശീയമായിരുന്നു എന്നതാണ്. അവര്‍ വളരെ അപൂര്‍വമായി മാത്രമേ ഇതര മതസ്ഥരെ തങ്ങളുടെ മതവിശ്വാസത്തിലേക്ക് ആനയിക്കാന്‍ പരിശ്രിമിച്ചിട്ടുള്ളൂ. എന്നാല്‍ ക്രൈസ്‌തവരും മുസ്ലീമുകളും തങ്ങള്‍ ആധിപത്യം പുലര്‍ത്തിയ പ്രദേശങ്ങളിലെല്ലാം ജനങ്ങളെ തങ്ങളുടെ മതത്തിലേക്കു ചേര്‍ക്കുന്നതിന് തീവ്ര പരിശ്രമം നടത്തിപ്പോന്നു. ഏതെങ്കിലും ഒരു പ്രത്യേക ഭൂവിഭാഗത്തില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിന് പരിശ്രമിക്കുമ്പോള്‍തന്നെ ഏതദ്ദേശീയരായ ജനങ്ങളെ തങ്ങളുടെ മതത്തിലേക്ക് ചേര്‍ക്കുന്നതിന് ചതുര്‍ ഉപായങ്ങളും സ്വീകരിച്ചു. സാമ്രാജ്യവികസനത്തോടൊപ്പം മതവികസനവും അവരുടെ ലക്ഷ്യമായിരുന്നു. യൂറോപ്പിലെ പൂര്‍വ മതങ്ങളെ മുഴുവന്‍ ഉന്മൂലനം ചെയ്‌തുകൊണ്ടാണ് റോമാ സാമ്രാജ്യവും പിന്നീട് ഫ്രഞ്ച് സാമ്രാജ്യവും യൂറോപ്പില്‍ ക്രൈസ്‌തവമതം സ്ഥാപിച്ചത്. ക്രൈസ്‌തവ മതത്തിന്റെ അതേശൈലിയിലാണ് ഇസ്ലാമും മതസാമ്രാജ്യം വികസിപ്പിച്ചത്.
ക്രിസ്‌തു സ്‌നേഹത്തെക്കുറിച്ചു പറഞ്ഞു. മുഹമ്മദുനബി കാരുണ്യത്തെക്കുറിച്ചു പറഞ്ഞു. പക്ഷേ അവര്‍ക്കുശേഷമുണ്ടായ സാമ്രാജ്യം ഈ മൂലഗുണങ്ങളെ നിഷേധിക്കുന്നവയായിരുന്നു. മുഗള്‍ സാമ്രാജ്യ ചക്രവര്‍ത്തിയായിരു ബാബര്‍ തന്റെ സാമ്രാജ്യ വികസന ലക്ഷ്യത്തോടുകൂടി ഇന്ത്യ ആക്രമിച്ചു. പ്രാദേശിക മതങ്ങളില്‍ തങ്ങളുടെ മതാധിപത്യം കെ`ിവയ്‌ക്കുന്നതിലൂടെ മാത്രമേ സാമ്രാജ്യത്തെ നിലനിര്‍ത്താനാകൂ എന്ന രാഷ്‌ട്രതന്ത്രം പഠിച്ച ബാബര്‍ ഇന്ത്യയിലെത്തിയപ്പോള്‍ പൂര്‍വ മതചിഹ്നങ്ങളെയും ആരാധനാലയങ്ങളെയും തകര്‍ത്തു എന്നത് ചരിത്രസത്യമാണ്. ക്രിസ്‌ത്യാനികളായ പോര്‍ട്ടുഗീസുകാരും ഇന്ത്യയില്‍ അതുതെന്നയാണ് ചെയ്‌തത്.
എല്ലാ മതങ്ങളും പുണ്യ പുരുഷന്മാരെ ആദരിക്കുന്നുണ്ട്. ഇന്ത്യയിലെ ആദരണീയനായ പുണ്യപുരുഷന്‍ രാമനായിരുന്നു. രാമന്‍ ജനിച്ചത് അയോദ്ധ്യയിലാണ്. അവിടെ രാമന്റെപേരിലൊരു ക്ഷേത്രമുണ്ടായിരുന്നു എന്നും ആ ക്ഷേത്രം ബാബര്‍ നശിപ്പിച്ചെന്നുമാണ് ചരിത്രം പറയുന്നത്. അല്ലെങ്കില്‍ ഹിന്ദുമതവിശ്വാസികള്‍ വിശ്വസിക്കുന്നത്. അങ്ങനെ സ്ഥാപിക്കപ്പെട്ട കെട്ടിടം മാത്രമായിരുന്നു ബാബറി മസ്‌ജിദ്. അത് ബാബറിന്റെ കാലത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പിന്നീടു വന്ന ഹുമയൂണും അക്‌ബറും ഈ മസ്‌ജിദിനെ പൂര്‍ണമായും അവഗണിച്ചു. തീവ്ര മതവിശ്വാസിയായിരുന്ന ഔറംഗസീബുപോലും ബാബറി മസ്‌ജിദ് പൂര്‍ണ്ണമായും മോസ്‌കാക്കി പണിതുയര്‍ത്തിയിരുന്നില്ല. ജറുശലേം ക്രിസ്‌തുവിന്റെ ജന്മംകൊണ്ട് വിശുദ്ധമാക്കപ്പെട്ടു എന്നു ക്രൈസ്‌തവര്‍ വിശ്വസിക്കുന്നതുപോലെ, മെക്ക മുഹമ്മദുനബിയുടെ ജന്മംകൊണ്ട് വിശുദ്ധമാക്കപ്പെട്ടു എന്ന് മുസ്ലീമുകള്‍ വിശ്വസിക്കുന്നതുപോലെ ഹിന്ദുക്കളും രാമന്‍ അയോദ്ധ്യയിലാണ് ജനിച്ചതെന്നു വിശ്വിസിക്കുകയും അയോദ്ധ്യ അവരുടെ വികാരത്തിന്റെ ഭാഗമായി തീരുകയും ചെയ്‌തു.
ബാബറി മസ്‌ജിദ് ഇസ്ലാമിന്റെ ഒരു വിശുദ്ധ സ്ഥലമല്ല. അയോദ്ധ്യാ പ്രശ്‌നത്തില്‍ ആരെ കുറ്റപ്പെടുത്തണം? ബാബറി മസ്‌ജിദ് വിവാദം ആരംഭിച്ചപ്പോള്‍ ഈ ലേഖകന്‍ പത്രപ്രസ്‌താവനകളിലൂടെ ഒരു പരിഹാരം നിര്‍ദ്ദേശിച്ചിരുന്നു. ബാബറി മസ്‌ജിദ്, ഒരു ചരിത്ര സ്‌മാരകമെന്ന നിലയില്‍ മസ്‌ജിദ് ആയിട്ട് നിലനില്‍ക്കട്ടെ. ഹിന്ദുക്കള്‍ക്ക് രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയാന്‍ അനുവാദം കൊടുക്കുക. ഇരുകൂട്ടരും വിട്ടുവീഴ്‌ചകള്‍ക്കു തയ്യാറാകണം.
നിര്‍ഭാഗ്യവശാല്‍ അയോദ്ധ്യപ്രശ്‌നം ഊതിക്കത്തിച്ചും ഊതിക്കെടുത്തിയും തങ്ങളുടെ രാഷ്‌ട്രീയപാത നിര്‍മ്മിക്കാന്‍ ആഗ്രഹിച്ച് രാഷ്‌ട്രീയക്കാര്‍ പ്രശ്‌നപരിഹാരത്തിനുവേണ്ടി സമൂര്‍ത്തമായി ഒന്നുംതന്നെ ചെയ്യുന്നില്ല. ഓരോ തെരഞ്ഞെടുപ്പിലും വോട്ടു ബാങ്കിനുവേണ്ടി ഓരോ രാഷ്‌ട്രീയകക്ഷികളും മതവികാരങ്ങളെ ഉണര്‍ത്തിപ്പോന്നു. ഒരു കാര്യം വ്യക്തമാക്കട്ടെ. ബാബറി മസ്‌ജിദ് തകര്‍ത്തത് ആര്‍ക്കും ഭൂഷണമല്ല. ദുഖകരവുമായിരുന്നു. പക്ഷേ ബാബറി മസ്‌ജിദ് പ്രശ്‌നം രാഷ്‌ട്രീയക്കാര്‍ സജീവമായി നിലനിര്‍ത്തുന്നു. ഇന്ത്യയുടെ മതനിരപേക്ഷതയുടെമേലുള്ള ഒരു കൂനില്‍മേല്‍ കുരുവാണ് അയോദ്ധ്യ
By: ജോസഫ് പുലിക്കുന്നേല്‍
Now call India at cheaper rates
© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.
How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.
For more details
E:mail: sumeshcm2004@gmail.com
Receive all updates via Facebook. Just Click the Like Button Below▼
▼
You can also receive Free Email Updates:
Powered By Jikkumon
0 Comments:
Post a Comment