പ്രകൃതിയെ കാണുവാനിന്നാകുമോ?
പ്രാണനെ കാക്കുന്ന ജീവ ശ്വാസത്തിന്റെ
വായുവിന് കുളിര്മ്മയിന്നസ്തമിച്ചു
പൂന്തേനരുവിയില്‍ നിന്നുയിര്കൊള്ളുന്നു
പ്രാണനെ കൊല്ലും വിഷാംശങ്ങളും
നമ്മുടെ പ്രാണന്റെ പ്രാണനായുള്ളോരാ
ജീവശ്വാസത്തെ തരുന്നോരു തരുവിന്റെ
കടയ്ക്കലായി കോടാലി വയ്ക്കുന്നവന്, തന്റെ
ആയുസ്സിലെയ്ക്ക് ആഞ്ഞു വെട്ടിടുന്നു
ജീവ ജലത്തിനെ നല്കുന്നോരരുവിയെ
നാമിന്നു മലിനമാക്കീടുന്നു നിത്യവും
വ്യവസായ ശാലയില്‍ നിന്നുള്ള മലിനത
വ്യാപരിക്കുന്നിതാ പ്രകൃതിയിലാകവേ
നമ്മുടെ നാഡീ ഞരമ്പുകളായുള്ള
നദികളെ മണ്ണിനാല്‍ മൂടുന്നു മാനവന്
നാമിന്നു നമ്മുടെ സുഖലോലുപതയിലായ്
നഷ്ടമാക്കീടുന്നു പ്രകൃതി സമ്പത്തിനെ
പൂന്തേനരുവികള്‍ തേടുന്ന മാന്‍പേട
കാട്ടാറ് തേടുന്ന കാട്ടാന കൂട്ടവും
സ്വച്ചന്ത സുന്ദരമാകുന്ന കാടുകള്‍
കാണുവാനിവിടെ നമുക്കാകുമോ ?
ആഗോള താപനം മൂലമിന്നെവിടെയും
ജീവന്റെ നിലനില്പ്പിനപകടങ്ങള്
സന്തുലിതാവസ്ഥ നഷ്ടപെടുന്നിതാ
വികൃതികള്‍ കാട്ടി തുടങ്ങുന്നു പ്രകൃതിയും
ഓര്‍ക്കുക മക്കളെ നാമിന്നു നമ്മുടെ
ജീവന്റെ ജീവനാകുന്നൊരു പ്രകൃതിതന്‍
സംരക്ഷണത്തിന്റെ വക്താക്കള്‍ ആകുവാന്‍
ആവാസ യോഗ്യമാക്കീടുവാന് പ്രകൃതിയെ
പ്രതിജ്ഞാബദ്ധരായി കൈകോര്‍ത്തു കൊണ്ട് നാം
പ്രവര്‍ത്തിക്കുവാനുള്ള സമയമായി
നമുക്കും, വരും തലമുറയ്ക്കുമായി നിത്യവും
സ്വസ്ഥമായി ജീവിക്കുവാനിവിടെ
പ്രകൃതിയെ സുന്ദരമാക്കുന്ന ചെയ്തികള്‍
ശീലമാകീടുവാന് ഒത്തുചേരാം
ദൈവത്തിന് വരദാനമായുള്ള പ്രകൃതിയെ
വികൃതമാക്കീടാതെ സ്നേഹിച്ചിടാം
"നമ്മുടെ ജീവന്റെ ജീവനാം പ്രകൃതിയെ
വികൃതമാക്കീടാതെ സ്നേഹിച്ചിടാം" (2)
സമര്‍പ്പണം: 1st Nov 2010
55 ആമത് കേരളപ്പിറവി ദിനത്തിന്
രചന : ബിജു ചാക്കോ വള്ളികാടന്‍
1 Comments:
സ്നേഹിച്ചിടാം നമുക്കീ പ്രകൃതിയേയെന്നും
കാത്തിടാം ഈ ജൈവ നൌകയെ നമ്മള്‍ക്കായ്
ഓര്ത്തിടാമെപ്പോഴുമാ ഭയാനകമാം വിപത്ത്
നമ്മുടെ മക്കളെ ഭാസുര ഭാവിക്കായ്..
(കവിത ഇഷ്ട്ടമായത് കൊണ്ടാ ഞാന്‍ ഈ വരികള്‍ എഴുതിപ്പോയതു ..സോറി..)
Post a Comment