November 10, 2010

ചില സിനിമാ ഡയലോഗുകള്‍...

ചില സിനിമാ ഡയലോഗുകള്‍...

മലയാള സിനിമയില്‍ ഒട്ടും പഞ്ഞമില്ലാത്ത ഒന്നാണ് ഡയലോഗുകള്‍. അത് ചിലപ്പോള്‍ തമാശയാവാം സീരിയസ്സാവാം ചിലപ്പോള്‍ ഹൃദയ  ഭേദകമാവാം. അങ്ങനെ നമ്മുടെ മന്സ്സിന്നെ തൊട്ടു തലോടി എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ചില ഡയലോഗുകള്‍ ഇവിടെ കാണാം... വായിക്കാം..

"നീ അടക്കമുള്ള പെണ്‍ വര്‍ഗ്ഗം മറ്റാരും കാണാത്തത് കാണും ..നിങ്ങള് ശപിച്ചു
കൊണ്ട് കൊഞ്ചും, ചിരിച്ചു കൊണ്ട് കരയും ,മോഹിച്ചു കൊണ്ട് വെറുക്കും .. "

ഒരു വടക്കന്‍ വീരഗാഥ
എം.ടി വാസുദേവന്‍ നായര്‍


ഒരിക്കല്‍ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത് ..സമയമെടുത്തു ഒരുപാട് ...അത്
മറക്കാന്‍ ...എല്ലാം മറന്നു കഴിഞ്ഞപ്പോള്‍ ഓര്‍മ്മിപ്പിക്കാന്‍ വീണ്ടും വന്നു
.മനസ് വീണ്ടും ആഗ്രഹിച്ചത് കൊണ്ടാ സ്വീകരിക്കാമെന്ന് തീരുമാനിച്ചത് ..അപ്പോള്‍
വീണ്ടും പോവുന്നെന്ന് പറയുന്നു ..

മിന്നാരം
പ്രിയദര്‍ശന്‍



"ഒരു പെണ്‍കുട്ടി ജനിക്കുന്ന നാള്‍ തൊട്ടു അച്ഛന്റെയും അമ്മയുടെയും മനസില്ലൊരു
കനല്‍ ചൂട് നീറാന്‍ തുടങ്ങും. പ്രാപ്തനെന്നു തോന്നുന്ന ഒരാളെ കണ്ടു അവളെ
കയ്യിലെല്പിച്ച്ചു പടിയിറക്കുമ്പോഴാണ് ആ തീ അണയുന്നത് . പക്ഷെ വിധിയുടെ കള്ളകളി
പോലെ ഒട്ടും ദയ കാണിക്കാതെ, തിരിഞ്ഞൊരു വട്ടം പോലും നോക്കാതെ ജന്മം കൊടുത്തു
ഊട്ടി വളര്ത്തി വലുതാക്കിയവരുടെ നെഞ്ചിലെ കനലിലെക്കൊരു പിടി വെടിമരുന്നു വാരി
എറിഞ്ഞിട്ടു ഏതെങ്കിലും ഒരു പന്ന നായിന്റെ മോന്റെ കൂടെ ഒരു ദിവസം അവള് ഇറങ്ങി
പോകും ..... പറയാം, പ്രസംഗിക്കാം ആദര്‍ശങ്ങള്‍ . കാലണക്ക് വില പോലും ഇല്ലാത്ത
പുരോഗമനാശയങ്ങള്‍ ..അവള്‍ individual ആണ്. അവളുടെ life , future
...തേങ്ങാക്കുലയാണ്. കുപ്പായം ഊരിയെറിയുന്ന ലാഘവത്തോടെ അവള്‍ ഊരി വലിച്ചെറിഞ്ഞ
രണ്ടു പാഴ് ജന്മങ്ങള്‍ ... അച്ഛനും അമ്മയും ..."

ഉസ്താദ്
രഞ്ജിത്ത്


മിണ്ടരുതാ വാക്ക് .ശരിയവുമത്രേ. കേട്ട് തുരുമ്പിച്ചു. ജീവിതത്ത്തിലോരായിരം
വട്ടം എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ട് .ശരിയാവും . എന്റെ അമ്മ, അച്ഛന്‍,
പെങ്ങമ്മാരു, അനിയന്‍ , ദേവി, നീ . ... അങ്ങനെ എല്ലാവരും പലവട്ടം പറഞ്ഞു
.ശരിയാവും. എവിടെ..? എവിടെ ശരിയായി...? ശരിയാവില്ല ..സേതുമാധവന്‍ ശരിയാവില്ല
...

ചെങ്കോല്‍
ലോഹിതദാസ്


call the police... i did it... ഞാനത് ചെയ്തു.. ഞാനവനെ കൊന്നു.
തിന്ന ചോറിനു നന്ദി കാണിക്കണ്ടേ..? so i did it for you .. നിങ്ങള്ക്ക് വേണ്ടി
ഞാനവനെ കൊന്നു.
ജീവനില്ലാതെ ജീവിക്കുന്ന വിനുവിനെ ആര്ക്കും ആവശ്യമില്ല.so i did it for
him.അവനു വേണ്ടി ഞാനവനെ കൊന്നു .ഉണ്ണിയേട്ടാ എന്ന് വിളിക്കാത്ത വിനുവിനെ
എനിക്ക് ആവശ്യമില്ല. so i did it for myself.എനിക്ക് വേണ്ടി ഞാനവനെ കൊന്നു. out
of love.. out of love... out of love....

താളവട്ടം
പ്രിയദര്‍ശന്‍


നിസാരമായ ഈഗോയുടെ പേരില്‍ നമ്മള്‍ അകന്നു. പക്ഷെ ഒരിക്കല്‍ .... ഒരിക്കല്‍
...ഞാന്‍ രാധയെ സ്നേഹിച്ചിരുന്നു. എന്നെ രാധയ്ക്കും ഇഷ്ടമായിരുന്നു. . കോളേജ്
ഉള്ള ദിവസങ്ങളില്‍ ഉറക്കമുണരുന്നത് ഇന്നെനിക്കു രാധയെ കാണാമല്ലോ എന്ന
സന്തോഷതോടെയായിരുന്നു. തരാന്‍ കഴിയാത്ത എത്രയോ കത്തുകള്‍ മനസ്സില്‍ കൊണ്ട്
നടന്നു.ഉറങ്ങാതെ ഓര്ത്തു വെക്കുന്ന വാക്കുകള്‍ ..... തമ്മില്‍ കാണുമ്പോള്‍
പറയാനാകാതെ വിഷമിച്ചിട്ടുണ്ട്.എങ്കിലും നമുക്ക് പരസ്പരം അറിയാമായിരുന്നു വളരെ
വളരെ ഇഷ്ടമാണെന്ന് .നമ്മള് പറയാതെ പറഞ്ഞിട്ടുണ്ട്.
രാധേ ആ പഴയ പവിയോടു ക്ഷമിച്ചു കൂടെ...?

വെള്ളാനകളുടെ നാട്
ശ്രീനിവാസന്‍


"നീ എന്ത് നന്ദികേടാ ഡാ ഈ പറയണേ ...
ഇക്കണ്ട കാലം മുഴുവന്‍ നിന്നെയും സ്വപ്നംകണ്ട് നടന്ന ഒരു പെണ്ണിനെ തഴഞ്ഞിട്ട് ആ
ഭാഗ്യം നമുക്ക് വേണ്ട ...നമുക്കാ പണവും പ്രതാപവും ഒന്നും വേണ്ട മോനെ ... "

വാത്സല്യം
ലോഹിതദാസ്


" ഞാന്‍ ...ഞാനൊരു പെഴപ്പു പെറ്റവനാണല്ലേ...? തന്തയില്ലാത്തവന്‍ ..കോവിലകത്തെ
തമ്പുരാട്ടി കുട്ടിക്ക് വിവാഹത്തിന് മുന്പ് പറ്റിയ നാണം കേട്ട തെറ്റ് .ഭ്രൂണ
ഹത്യ ചെയ്തു തീര്കാമായിരുന്നില്ലേ ..? അല്ലെങ്കില് പിറന്നു വീണപ്പോ കഴുത്ത്
ഞെരിച്ചു കൊല്ലാമായിരുന്നില്ലേ...? നദിയിലോഴുക്കുകയോ... തീവണ്ടിപ്പാളത്ത്തില്‍
ഉപേക്ഷിക്കുകയോ ആവാമായിരുന്നില്ലേ...?എന്ത് കൊണ്ട്
ചെയ്തില്ല...മഹാമനസ്കത...മനുഷ്യത്വം.... ഭിക്ഷ കിട്ടിയതാണ് എന്നറിയാത്ത
പൈതൃകത്തിന്റെ പേരില് അഹങ്കരിച്ച ഞാന് വിഡ്ഢിയായി ...ദാനം കൊടുത്തു ശീലിച്ചവനു
ഈ ജന്മം പോലും ഒരാളുടെ ദയ ആണെന്ന് അറിയുമ്പോള് ഇതെന്റെ മരണമാണ്. മംഗലശ്ശേരി
നീലകണ്ടന്റെ മരണം .

ദേവാസുരം
രഞ്ജിത്ത്


ഞാന് കഷ്ടപ്പെട്ടാ കാശുണ്ടാക്കിയത് .... എന്റെ കുഞ്ഞിനും അന്നമ്മക്കും
വേണ്ടി... സേതുവിന് അറിയാമോ..? നിങ്ങള് മന്ത്രി മന്ദിരത്തില് പൊറുതിക്ക്
കയറുമ്പോള്‍ അന്നമ്മയുടെ ജീവന്‍ രക്ഷ്ക്കാന്‍ മരുന്നിനു കാശില്ലാതെ മുഴു
പട്ടിണിയില്‍ റോഡില് അലയുകയായിരുന്നു ഞാന്‍ . എനിക്ക് ആരെയും ഒന്നും
ബോധിപ്പിക്കാനില്ല. എനിക്ക് ശരിയെന്നു തോന്നുന്നത് ഞാന്‍ ചെയ്യും

ലാല്‍ സലാം
ചെറിയാന് കല്പകവാടി



"ജീവിക്കാന്‍ ഇപ്പോള്‍ ഒരു മോഹം തോന്നുന്നു... അത് കൊണ്ട് ചോദിക്കുകയാ ...എന്നെ
... കൊല്ലാതിരിക്കാന് പറ്റോ...? ഇല്ല... അല്ലെ...? സാരമില്ല...

ചിത്രം
പ്രിയദര്‍ശന്‍


അറിയാവുന്ന നല്ല ഭാഷയില് നിന്നോട് ഞാന് പറയേണ്ടത് പറഞ്ഞു .നീ പക്ഷെ കൂടെ കൊണ്ട്
വന്നിട്ടുള്ള ഈ ഇട്ടികന്ടപ്പന്മാരുടെ മസ്സിലിന്റെ വലുപ്പം കണ്ടിട്ടുള്ള ധൈര്യം
കാണിച്ചു മുന്നോട്ടു ദാ .......ഇതിനപ്പുറം കടന്നാല് മമ്പറം ആലിക്കണ്ണന്
സാഹിബിന്റെ മൂത്ത മകന് ബാവയ്ക്ക് അനിയന്റെ ഖബറിന്റെ അടുത്ത് കുഴി മറ്റൊന്ന്
വെട്ടേണ്ടി വരും. കാലു പിടിക്കാന് കുനിയുന്നവറെ മൂര്ധാവില് തുപ്പുന്ന സ്വഭാവം
കാട്ടിയാല് ഈ ഭൂമി മലയാളത്തില് മാധവന്‍ ഉണ്ണിക്കു ഒരു മോന്റെ മോനും വിഷയല്ല...

വല്യേട്ടന്‍
രഞ്ജിത്ത്


പെണ്കുട്ടികള് വളരുന്നതും വലുതാകുന്നതുമെല്ലാം മനസ്സിലാക്കാന് അമ്മ വേണം,, അമ്മ
തന്നെ വേണം ..ഏട്ടന് വെറും എട്ടനാവാനല്ലേ പറ്റൂ ..

ഹിറ്റ്ലര്‍
സിദ്ദിക്ക്


തിണ്ണമിടുക്ക് കാണിക്കാന്‍ ഇത് നമ്മുടെ തിണ്ണയല്ല..

ചക്രം
ലോഹിതദാസ്


"അപരാഹ്നത്തിന്റെ അനന്തപദങ്ങളില്‍ ആകാശനീലിമയില്‍ അവന്‍ നടന്നകന്നു.
ഭീമനും യുധിഷ്ട്ടിരനും ബീഡി വലിച്ചു.
സീതയുടെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദുര്യോദനന്‍. ഗുരുവായൂരപ്പന്
ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാല്‍ വിളക്കുക്കള്‍ തെളിയുന്ന
സന്ധ്യയില്‍ അവള്‍ അവനോട് ചോദിച്ചു ..“ഇനിയും നീ ഇതു വഴി വരില്ലേ ... ആനകളേയും
തെളിച്ചു കൊണ്ടു്?"

ബോയിംഗ് ബോയിംഗ്
ശ്രീനിവാസന്‍



ഇനി നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ട ഡയലോഗുകള്‍ ഇവിടെ കമന്റാം,

ലിങ്കുകള്‍ ഉണ്ടെങ്കില്‍ അതും പോസ്റ്റാം..

8 Comments:

Jikkumon || Thattukadablog.com said...

വിഖടനവാദികളും പ്രതിക്രിയവാദികളും പ്രധാമദ്രിഷ്ടയാല്‍ അകല്‍ച്ചയില്‍ ആരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്ധര്‍ധാര സജീവമായിരുന്നു എന്നുവേണം കരുതാന്‍.

ബൂര്‍ഷ്വാസികളും തക്കം പാത്തിരിക്കുവായിരുന്നു.

അതായത്, വര്‍ഗാധിപത്യും കലോനിയളിസ്റ്റ്‌ ചിന്താസരനികളും റാഡിക്കല്‍ ആയിട്ടുള്ള ഒരു മാറ്റമല്ല...

എപ്പോള്‍ മനസിലായില്ലേ???

http://www.youtube.com/watch?v=_m0MiDR2tug

ആചാര്യന്‍ said...

ഇത് നേരത്തെ വേറൊരു ബ്ലോഗില്‍ വായിച്ച്ചതായിരുന്നൂ കേട്ടോ

Badusha Ta said...

"അപരാഹ്നത്തിന്റെ അനന്തപദങ്ങളില്‍ ആകാശനീലിമയില്‍ അവന്‍ നടന്നകന്നു.
ഭീമനും യുധിഷ്ട്ടിരനും ബീഡി വലിച്ചു.
സീതയുടെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദുര്യോദനന്‍. ഗുരുവായൂരപ്പന്
ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാല്‍ വിളക്കുക്കള്‍ തെളിയുന്ന
സന്ധ്യയില്‍ അവള്‍ അവനോട് ചോദിച്ചു ..“ഇനിയും നീ ഇതു വഴി വരില്ലേ ... ആനകളേയും
തെളിച്ചു കൊണ്ടു്?

my favrt

Badusha Ta said...

"അപരാഹ്നത്തിന്റെ അനന്തപദങ്ങളില്‍ ആകാശനീലിമയില്‍ അവന്‍ നടന്നകന്നു.
ഭീമനും യുധിഷ്ട്ടിരനും ബീഡി വലിച്ചു.
സീതയുടെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദുര്യോദനന്‍. ഗുരുവായൂരപ്പന്
ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാല്‍ വിളക്കുക്കള്‍ തെളിയുന്ന
സന്ധ്യയില്‍ അവള്‍ അവനോട് ചോദിച്ചു ..“ഇനിയും നീ ഇതു വഴി വരില്ലേ ... ആനകളേയും
തെളിച്ചു കൊണ്ടു്?

my favrt

Rakeshpopy || Click here.. said...

പ്രിത്വിരാജിന് വിലയില്ലാത്ത കാലമായിരുന്നതുകൊണ്ടുമാത്രം ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമാണ് ചക്രം..മറ്റാര് ചെയ്താലും ഒരു ചരിത്രമാകേണ്ടിയിരുന്ന പടം..

ഇന്ത്യൻ സിനിമയിൽ ഇറ്റ്രയേറെ ഹ്രിദ്യമായ ഡയലോഗുകൾ മറ്റെവിടെയും അധികമില്ല...സ്ഫടികം കണ്ടില്ലല്ലോ..പറയാനാണെങ്കിൽ ഒരു 100 ചിത്രങ്ങൾ കാണും നമുക്ക്...

പിന്നെ വല്യേട്ടനിൽ മമ്പറം ആലിക്കുഞ്ഞ് സാഹിബിന്റെ മൂത്തമോനല്ലേ ബാവ..അതിൽത്തന്നെ വേറെയും കിടിലൻ ഡയലോഗുണ്ട്..

“ പുൽനാമ്പ് തെളീയാത്ത പാറമണ്ണിൽ പൊന്നു വിളയിച്ചും നിലമ്പൂരിലേം ഗൂഡല്ലൂരിലേം കാടുകളിൽ കൂപ്പ് ലേലം കൊണ്ടും അങ്ങനെ കൊണ്ടും കൊടുത്തും വളർന്ന കാലത്ത് മാധവനുണ്ണി ഒഴുക്കിയ വിയർപ്പിന് ചുവപ്പ് നിറമായിരുന്നു..ചോരയുടെ ചുവപ്പ്...”

shajiqatar said...

""നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം ,അതികാലത്തെഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടുകയും മാതള നാരകം പൂക്കുകയും ചെയ്തു എന്ന് നോക്കാം ,അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരും"" നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ .

Yoonasarim said...

തമ്പുരാന്‍ എന്ന്‌ വിളിച്ച അതേ നാവ്‌ കൊണ്ട്‌ തന്നെ ചെറ്റേ.... എന്ന്‌ വിളിക്കേണ്ടി വന്നതില്‍ മനസ്‌താപമുണ്ട്‌.. എടോ കുഴപ്പുള്ളി അപ്പനെന്ന്‌ പേരുള്ള തേഡ്‌റേറ്റ്‌ ചെറ്റേ... താനാരാടോ.... നാട്ടുരാജാവോ....
താന്‍.. തന്റെപ്പൂപ്പന്റെ കുഴിമാടത്തിലോ മറ്റോ വച്ചിട്ടുള്ള ആഭരണപ്പെട്ടി. കുളക്കടവില്‍ താന്‍ കൊണ്ടു വന്നു തരും....
പറയുന്നത്‌..ജഗന്നാദ്ധനാണ്‌.. കണിമംഗലത്തെ ആറാം തമ്പുരാന്‍...

ആറാം തമ്പുരാന്‍ (ഷാജികൈലാസ്‌)

Shameer Uppala said...

എന്റെയും Favrt

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon