November 24, 2010
ചില സിനിമ "പാഴ്" വെടികള്‍
ചില സിനിമ "പാഴ്" വെടികള്‍
നാം എന്നും ചുറ്റില്‍ കേള്‍ക്കാത കേള്‍ക്കുന്ന ചില സിനിമാക്കാരുടെ ജലപനങ്ങള്‍ വായിക്കാം.
കഥ ഇഷ്ടമായാല്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയാര്‍ - കുഞ്ചാക്കോ ബോബന്
എങ്കിലിനി `ഒടുക്കത്തെ വീഴ്ചയാകും'
സ്വന്തം ബിസിനസ് വന്‍ നഷ്ടത്തിലാണെന്ന് എപ്പോഴും പറയുന്ന രണ്ടു വിഭാഗക്കാരേയുള്ളൂ. ഒന്ന് സ്വകാര്യബസുടമകള്‍ മറ്റൊന്ന് സിനിമാക്കാര്. എന്നിട്ടും ധാരാളം ബസുകള്‍ ഇറങ്ങുന്നു. സിനിമകളും - അമല്‍ നീരദ്
രണ്ടും പറ്റിക്കല്‍ പ്രസ്ഥാനമാണല്ലോ?
ഞാന്‍ പഠിച്ചത് സൈക്കോളജിയാണ്. അതുകൊണ്ട് എല്ലാവരെയും ഒബ്സര്‍വ് ചെയ്യാന്‍ എനിക്ക് കഴിയാറുണ്ട് - സജി സുരേന്ദ്രന്
ഒബ്സര്‍വേഷന്റെ റിസള്‍ട്ടൊന്നും കാണുന്നില്ലല്ലോ?
അഭിനയിക്കുന്നതില്‍ ഭര്‍ത്താവിന് എതിര്‍പ്പില്ല - നവ്യാനായര്‍
അല്പം സമാധാനം ആഗ്രഹിക്കുന്നുണ്ടാവും.
കാവ്യ വിദേശത്തായിരുന്നപ്പോള്‍ ദിവസവും ഞാന്‍ അവളുമായി ചാറ്റ് ചെയ്യുമായിരുന്നു എന്ന ആരോപണം കേട്ടപ്പോള്‍ മഞ്ജു പൊട്ടിച്ചിരിച്ചുപോയി. ഈയിടെ ബ്ലാക്ബെറി ഫോണ്‍ വാങ്ങിയതിനുശേഷമാണ് ഒരു ഇമെയില്‍ അയയ്ക്കാന്‍പോലും ഞാന്‍ പഠിച്ചത് - ദിലീപ്
അയ്യോ... പാവം
സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിസാറിന്റെയും മോഹന്‍ലാല്‍ സാറിന്റെയും സിനിമ കാണാറുണ്ട് - വിജയ്
പ്രായം അഭിനയത്തിന് ഒരു പ്രശ്നമല്ല എന്ന തോന്നലുണ്ടാവാന്‍ ഇത് നല്ല ശീലമാണ്.
ത്രില്ലറിലൂടെ എനിക്ക് കിട്ടിയത് വളരെ പവര്‍ഫുള്ളായ കഥാപാത്രമാണ് - പൃഥ്വിരാജ്
അല്ലെങ്കിലും `പവറിനു' കുറവില്ലല്ലോ?
പ്രതിസന്ധി എന്ന വാക്ക് ഞാന്‍ 19 കൊല്ലമായി കേള്‍ക്കുന്നതാണ് - ദിലീപ്
ഇപ്പോള്‍ ജീവിതത്തില്‍ സംഭവിക്കുന്നതും അതല്ലേ?
കഴിഞ്ഞ മൂന്നുവര്‍ഷമായി എന്റെ വ്യായാമം ഡാന്‍സാണ് - പാര്‍വ്വതി
നെയ്യൊക്കെ ഉരുകുന്നതിന് ഡാന്‍സ് ബെസ്റ്റാ... കീപ് ഇറ്റ്അപ്പ്.
അഞ്ചാറു കാര്യങ്ങള്‍ ഞാന്‍ ഈസിയായി പാചകം ചെയ്യാറുണ്ട്. മുട്ട പുഴുങ്ങും ചായയും കോഫിയും ഉണ്ടാക്കും - റെയ്മ സെന്‍
പപ്പടം കാച്ചാനുംകൂടി പഠിച്ചാല്‍ എല്ലാം പൂര്‍ത്തിയായി.
ലൊക്കേഷനില്‍ ആണെങ്കിലും വ്യായാമം മുടക്കാറില്ല. സിക്സ് പായ്ക്കിലൊന്നും എനിക്ക് താല്പര്യമില്ല - ജയറാം
ആയകാലത്ത് ശ്രമിച്ചില്ല... പിന്നയാ അവസാനകാലത്ത്
ബിക്കിനിയില്‍ സ്ത്രീകളെ കണ്ട് ആളുകള്‍ക്ക് മടുത്തു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. - വിദ്യാബാലന്
പിന്നെ, കൊക്കെത്ര കുളം കണ്ടതാ...
വസ്ത്രങ്ങളടങ്ങിയ മൂന്ന് പെട്ടികളുമായി ഞാന്‍ ലോകം ചുറ്റുന്നു. എനിക്ക് മേല്‍വിലാസമില്ല - ഫ്രിദ പിന്റോ
`സഞ്ചാരി' ഫാമിലിയാണല്ലേ?
പരാജയങ്ങളുടെ കാലത്ത് പെരുവഴിയിലാക്കി കടന്നുപോയവരെ ഞാന്‍ ഓര്‍ക്കുന്നേയില്ല - പ്രിയദര്ശന്
സ്മരണവേണം, സ്മരണ...
സത്യന്റെ അഭിനയം എല്ലാക്കാലത്തെയും കലാകാരന്മാര്ക്ക് ഒരു പാഠപുസ്തകമാണ് - മമ്മൂട്ടി
ഇപ്പോഴത്തെ സിലബസില്‍ ആ പാഠപുസ്തകം ഉള്‍പ്പെടുത്തിയിട്ടില്ല.
രാഷ്ട്രീയത്തെക്കുറിച്ച് വളരെ നല്ല ദിശാബോധമുള്ള ഏകസിനിമാക്കാരന്‍ ഞാന്‍ മാത്രമാണെന്നാണ് പലരും പറയുന്നത് - സലിംകുമാര്‍
`പലരും' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വീട്ടിലുള്ളവരെയാണോ?
ഒരു ടെന്‍ഷനില്ലാതെ സ്വന്തമായി ചിന്തിക്കാന്‍ എനിക്കിപ്പോള്‍ കഴിയുന്നത് പാട്ടില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതിനുശേഷമാണ് - സുരേഷ് ഗോപി
പാട്ട് കേള്ക്കുന്നവന് അത് കഴിഞ്ഞ് ടെന്‍ഷന്‍
എന്റെ മനസ്സില്‍ നല്ലത് എന്ന് ബോധ്യപ്പെടുന്ന സിനിമമാത്രമേ ഞാന്‍ ചെയ്യുകയുള്ളൂ - അനൂപ് മേനോന്
അതിന് ഇനി ഒരുപാട് കാലം വേണ്ടിവരുമല്ലോ?
തമിഴ് സിനിമയില്‍ എന്റെ തരംഗം അവസാനിച്ചുവെന്ന് പറയുന്നത് വെറും വിഢ്ഡിത്തം മാത്രം. സത്യം പറഞ്ഞാല്‍ എനിക്ക് ശ്വാസംവിടാന്‍പോലും സമയമില്ല - തമന്ന
എങ്കില്‍പ്പിന്നെ `വലിവിന്റെ ആരംഭമായിരിക്കും'
മലയാളിയുടെ അമിതഭക്തിയും ആള്‍ദൈവ ആരാധനയും മദ്യപാനാസക്തിയുമാണ് `ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്' എന്ന ചിത്രത്തിലൂടെ വിചാരണ ചെയ്യപ്പെടുന്നത് - പ്രിയനന്ദനന്
സിനിമകാണല്‍ എന്നന്നേക്കുമായി അവസാനിപ്പിക്കേണ്ടിവരുമോ?
മലയാളികള്‍ ഭാഗ്യവാന്മാരാണ് കേരളത്തിലെ ക്ഷേത്രങ്ങളും വാസ്തുവിദ്യയും കാവുകളുമൊക്കെ എന്നെ ശരിക്കും സ്വാധീനിച്ചു. ചമ്പാവരിചോറ്, അവിയല്‍, കാളന്, അപ്പം, പുട്ട് കേരളത്തിന്റെ രുചിയും ഇഷ്ടമായി - മല്ലിക ഷെരാവത്ത്
സകല `കെടുതികളും' അവസാനം കേരളത്തിലേക്ക്...
ആവശ്യമില്ലാതെ ടെന്‍ഷനടിക്കാറില്ല. കുട്ടികളുടെ കാര്യത്തിലെ അല്പമെങ്കിലും ടെന്‍ഷനുള്ളു. - റഹ്മാന്
പണിയൊന്നും ഇല്ലാതെ ചുമ്മാ ഇരുന്നാല്‍ ഇതാണ് ...
തിലകന് മലയാള സിനിമയുടെ ശാപമാണ്. അദ്ദേഹത്തോടൊപ്പം ഇനി ഒരു ചിത്രത്തില്‍പോലും അഭിനയിക്കില്ല - ക്യാപ്റ്റന്‍ രാജു
ക്യാപ്റ്റന്‍ ആരെയാ പേടി?
പഴശ്ശിരാജയില്‍ ഞാന്‍ അഭിനയിക്കാന്‍ വിസമ്മതിച്ചെങ്കിലും കിംഗ് ആന്‍ഡ് ദി കമ്മീഷണര്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ കമ്മീഷണറായി ഞാന്‍തന്നെ അഭിനയിക്കും - സുരേഷ്ഗോപി
മമ്മുട്ടിയോട് `ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന് ചോദിക്കാന്‍ മറക്കരുത്...
എനിക്കും മമ്മൂട്ടിക്കും ഇടയില്‍ പ്രതിഫലം മുതല്‍ ഒന്നും വിഷയമാകുന്നില്ല - രഞ്ജിത്ത്
പ്രേക്ഷകന് `പൈസ' ഒരു വിഷയമാണ്.
ബോളിവുഡിലെ സൂപ്പര്ഖാന്മാര് എന്റെ ആരാധനാപാത്രങ്ങളാണ്. ഞാന്‍ അവരെ ബഹുമാനിക്കുന്നു. ഇഷ്ടപ്പെടുന്നു. ഭാവിയില്‍ അവരുടെ സ്ഥാനത്തേക്കുയരാനുള്ള തീവ്രയത്നത്തിലാണ് ഞാന്‍ - സെയ്ഫ് അലിഖാന്
ഉപ്പോളം വരുമോ ഉപ്പിലിട്ടത്?
എന്റെ സുഹൃത്തും ഫിലോസഫറും വഴികാട്ടിയുമാണ് ശശിതരൂര്‍ ഞങ്ങള്‍ പരസ്പരം ഒരുപാട് അറിവുകള്‍ കൈമാറുന്നു - സുനന്ദ പുഷ്കര്‍
ഈ പ്രായത്തില്‍ ഇതല്ലേ പറ്റൂ?
ഷൂട്ടിങ് ഇടവേളയില്‍ വീട്ടില്‍ പാചക പരീക്ഷണങ്ങളുമായി കഴിയാനാണ് എനിക്കിഷ്ടം - സുചിത
നല്ലകാര്യമാ.... കുറച്ചുകഴിഞ്ഞ് ഉപകാരപ്പെടും.
എന്താ ഞാന്‍ ജോണിനെക്കുറിച്ച് പറയേണ്ടത്. എന്റെ എല്ലാമാണ് ജോണിപ്പോള്‍ - മീരാ വാസുദേവ്
തുടര്‍ന്നും ഇങ്ങനെയായാല്‍ മതിയായിരുന്നു.
പ്രാഥമിക കളക്ഷനില്‍ അന്‍വര്‍ എന്ന സിനിമ രജനീകാന്തിന്റെ യന്തിരനേക്കാള്‍ മുന്നിലാണ് - അമല്‍ നീരദ്
ഉവ്വുവ്വെയ്... ഇങ്ങനെയാണെങ്കില്‍ കുറച്ച് കിട്ടിക്കാണും.
എന്റെ മക്കള്‍ ഒരിക്കലും സിനിമയില്‍ വരരുതെന്ന് ആഗ്രഹിച്ച ആളാണ് ഞാന്‍ - അഗസ്റ്റിന്
അനുഭവം ഗുരു
ഒരു കഥാപാത്രം കിട്ടിയാല്‍ വളരെപെട്ടെന്ന് അതിലേക്ക് സ്വിച്ച് ഓണ്‍ ചെയ്യാന്‍ കഴിയുന്നു - കൈലാഷ്
വോള്‍ട്ടേജ് കുറവാണെന്നു മാത്രം
ഇവിടെവരെ എത്തുമെന്നോ ഇത്രയൊക്കെ ആയിത്തീരുമെന്നോ പ്രതീക്ഷിച്ചതല്ല - റിമ കല്ലുങ്കല്‍
എവിടെവരെ? എത്രയൊക്കെ?
എന്റെ സിനിമകള്‍ കാണാന്‍വേണ്ടി മാത്രം തിയറ്ററിലെത്തുന്ന ആളുകളുണ്ട് - ലാല്‍
ഒന്നോ രണ്ടോ ആളുകളുണ്ട് എന്നുപറയൂ.
മരിച്ചുപോയ എന്റെ അച്ഛന്റെ സ്ഥാനത്തായിരുന്നു ലോഹിസാറിനെ ഞാന്‍ കണ്ടത് - ഭാമ
പിന്നീട് തിരിഞ്ഞുനോക്കാത്തത് അതുകൊണ്ടാണോ?
അച്ഛന് ആധാരമെഴുത്താണ്. ആധാരമെഴുത്തിന്റെ കാര്യങ്ങള്‍ എനിക്കും കുറേശ്ശെ അറിയാം - അനന്യ
അച്ഛനെ `വഴിയാധാര'മാക്കരുത്.
കൊച്ചുകുട്ടികള്‍ക്ക് എന്നെ വലിയ ഇഷ്ടമാണ്. `നീലത്താമര'യിലെ ഹരിദാസ് മാമന് എന്നാണ് അവര്‍ വിളിക്കുക - കൈലാഷ്
`മാറ്റി വിളിപ്പിക്കാതിരുന്നാല്‍ കൊള്ളാം...'
ഹര്ഭജന് എനിക്കിപ്പോള്‍ മൂത്ത സഹോദരനെപ്പോലെയാണ് - ശ്രീശാന്ത്
കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞാണോ?
ഞാന്‍ ഏറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്നത് അന്ന് ശ്രീശാന്തിനെ അടിച്ച സംഭവമാണെന്ന് പിന്നീട് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട് - ഹര്ഭജന് സിംങ്
ഒരു നല്ല കാര്യത്തിനല്ലേ... പോട്ടെ, വിട്ടുകള...
ബാഹ്യമായി ദര്‍ശിക്കുന്നതോ കരുതുന്നതോ ആയ ഇമേജില്‍നിന്ന് വിഭിന്നമാണ് നയന്‍താരയുടെ സ്വഭാവം - പ്രഭുദേവ
ആന്തരികം കണ്ടവനേ ഇത് പറയാനാവൂ.
ഇനിയൊരു വിവാഹത്തെപ്പറ്റി ഈ നിമിഷംവരെ ചിന്തിച്ചിട്ടില്ല - ഉര്‍വശി
അടുത്തനിമിഷം ചിന്തിക്കാവുന്നതാണ്.
ജര്‍മ്മന്‍ ഫിലിം സ്കൂളില്‍പഠിച്ച് തിരിച്ച് ഫ്ളൈറ്റില്‍ വരുമ്പോഴാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തം ഞാനറിഞ്ഞത് - അമല്‍ നീരദ്
ഹോളിവുഡില്‍വച്ച് സ്പില്‍ബര്‍ഗിനെ സംവിധാനം പഠിപ്പിച്ചു മടങ്ങുമ്പോഴല്ലേ ബര്‍ലിന്‍ മതില് തകര്‍ന്നത് അറിഞ്ഞത്?
രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കൂടുതല്‍ സ്നേഹിച്ചത് കോണ്‍ഗ്രസിനെ ആയിരുന്നു - അഴീക്കോട്
അക്കാലത്തെ രണ്ടു പ്രേമലേഖനം കിട്ടിയിരുന്നെങ്കില്‍ പ്രസിദ്ധീകരിക്കാമായിരുന്നു.
കരുണാനിധി തിരക്കഥ രചിക്കുന്ന സിനിമയില്‍ സങ്കരവംശജയായ സ്ത്രീയുടെ വേഷമാണ് എനിക്ക് - നമിത
`വേഷം' ഉണ്ടാകുമോ?
അള്‍ട്ടിമേറ്റ് വെടി
സിനിമയില്‍ സീരിയസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ സിനിമയില്‍ കോമഡിയാണ് ഞാന്‍ ചെയ്യുന്നത് - രാജ്മോഹന്‍ ഉണ്ണിത്താന്
ഇത് കാണുന്ന പ്രേക്ഷകരെ സമ്മതിക്കണം.....
വിളമ്പിയത് :
Jikkumon - Thattukadablog.com
Tags:
TV,
മദ്യം,
രാഷ്ട്രീയം,
വാര്‍ത്ത,
സംഗീതം,
സിനിമ,
സെക്സ്,
സ്പോര്‍ട്സ്,
ഹാസ്യം
Now call India at cheaper rates
© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.
How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.
For more details
E:mail: sumeshcm2004@gmail.com
Receive all updates via Facebook. Just Click the Like Button Below▼
▼
You can also receive Free Email Updates:
Powered By Jikkumon
7 Comments:
എല്ലാവരെയും കൂട്ടം.കോം ലേക്ക് ക്ഷണിക്കുന്നു...
ഏറ്റവും കൂടുതല്‍ ബ്ലോഗുകളും readers ഉള്ള കൂട്ടം.കോം ലേക്ക് എല്ലാവര്ക്കും സ്വാഗതം..
www.koottam.com
http://www.koottam.com/profiles/blog/list
25000 കൂടുതല്‍ നല്ല ബ്ലോഗുകള്‍ .. നര്‍മ്മവും പല വിഷയങ്ങളും... വിസിറ്റ് ചെയു.. കൂട്ടുകരാകു.
ലോകത്തിലെ ഏറ്റവും വലിയ Regional Social Network
www.koottam.com ....
ഹ ഹ ഹ അത് കൊള്ളാം... കൂട്ടത്തിന്റെ ഹോള്‍സെയില്‍ ഡീലര്‍ ആണെന്ന് തോന്നുന്നല്ലോ.. ഹ ഹ ഹ
loved this one! Kidilam :-)
ഗൊള്ളാം താരങ്ങളുടെ കമന്റ്. എങ്കിലും, എന്റെ ബ്ലോഗ് കൂടി നോക്കുക:http://smsadiqsm.blogspot.com
കൊള്ളാം പാഴ് വെടി കഥകള്‍
all are collected from - http://www.scoopeye.com - right ?
പിന്നെ ഇന്ന് തട്ടകത്തില്‍ കേറിയപ്പോള്‍ നേരെ വാള്‍മാര്‍ട്ടില്‍ പോകുന്നു.. എന്താന്നു ഒന്ന് ചെക്ക് ചെയ്യണേ...ആ പരസ്യം ഒരു വയറസ് ആണോ എന്നൊരു സംശയം
Post a Comment