November 30, 2010

മകളെ പീഡിപ്പിക്കാന്‍ അമ്മ കുട്ടുനില്‍ക്കുമ്പോള്‍

ഇന്ന്‌ എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്‌ കുടുംബബന്‌ധങ്ങളില്‍ വന്ന മൂല്യച്യുതിയാണ്‌. എന്തിനും ഏതിനും സ്വന്തം കുടുംബാംഗങ്ങള്‍ താങ്ങാവും എന്ന വിശ്വാസത്തിന്‌ അടിസ്‌ഥാനമില്ലാതാകുന്ന സംഭവങ്ങളാണ്‌ ഈയിടെ പുറത്തുവരുന്നത്‌.

രാജ്യത്തിന്റെ ഭാവി വരുംതലമുറയുടെ കൈകളിലാണ്‌. അവരെ സുരക്ഷിതരാക്കി, പ്രാപ്‌തരാക്കി സമൂഹത്തിന്റെ നെടുംതൂണുകളാക്കേണ്ടത്‌ മാതാപിതാക്കളുടെ കടമയാണ്‌. ലോകത്തില്‍ ഏറ്റവും പരിശുദ്ധമായ ബന്‌ധം അമ്മയുമായിട്ടുള്ളതാണ്‌ എന്നാണ്‌ സങ്കല്‌പം.

പിതാരക്ഷതി കൗമാരേ, ഭര്‍ത്തോ രക്ഷതി യൗവനേ, പുത്രോ രക്ഷതി വാര്‍ദ്ധക്യേ എന്ന ആപ്‌തവാക്യം ശപ്‌തവാക്യമായി കഴിഞ്ഞു. ഇന്ന്‌ പിതാവ്‌ സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുന്ന സംഭവങ്ങള്‍ വാര്‍ത്തപോലുമല്ല. പക്ഷേ മാതൃസങ്കല്‌പത്തിന്റെ പരിശുദ്ധിയാണ്‌ ഇന്ന്‌ ചോദ്യം ചെയ്യപ്പെടുന്നത്‌.
കൊച്ചിയില്‍ പന്ത്രണ്ടുകാരി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക്‌ കോടതി ജീവപര്യന്തം തടവും അഞ്ചുലക്ഷവും വിധിച്ചപ്പോള്‍ പീഡനത്തിന്‌ കൂട്ടുനിന്ന പെണ്‍കുട്ടിയുടെ മാതാവിന്‌ മൂന്നുവര്‍ഷം കഠിനതടവ്‌ വിധിച്ചിരിക്കുന്നു. ഒരുപക്ഷേ ആദ്യമായിട്ടാകും സ്വന്തം മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നതിന്‌ ഒരമ്മ ശിക്ഷ ഏറ്റുവാങ്ങുന്നത്‌.

അച്‌ഛന്‍ മകളെ പീഡിപ്പിക്കുമ്പോള്‍ അമ്മമാര്‍ മൗനാനുവാദം നല്‍കുന്നത്‌ സ്വന്തം കുടുംബം തകരുമോ എന്ന ഭീതിയാലാണത്രേ. തിരുവനന്തപുരത്ത്‌ മദ്യപിച്ച്‌ വന്ന പിതാവ്‌ മകളെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെട്ട്‌ ഓടിപ്പോയി പൊലീസില്‍ പരാതിപറഞ്ഞ മകളെ ഒരമ്മ വീട്ടില്‍നിന്ന്‌ പുറത്താക്കിയതായി സഖി എന്ന സംഘടന പറയുന്നു. ഒടുവില്‍ ആശ്രയമില്ലാതായ ആ പെണ്‍കുട്ടി ഇന്ന്‌ ലൈംഗികതൊഴിലാളിയാണ്‌.
സ്വന്തം മകളെ പീഡിപ്പിക്കാന്‍ അമ്മയുടെ കാമുകനാണ്‌ അമ്മ അനുവാദം നല്‍കിയത്‌. കാമുകന്‌ വയസ്‌ 24. തന്നേക്കാള്‍ പ്രായംകുറഞ്ഞ യുവാവിന്റെ കാമസംതൃപ്‌തിക്ക്‌ സ്വന്തം മകളെ ബലിയര്‍പ്പിച്ചാലും തന്റെ പ്രേമ(കാമ)ബന്‌ധം തകരരുതെന്നാണ്‌ ആ അമ്മ ചിന്തിച്ചിട്ടുണ്ടാകുക.

കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ ഒരു എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിയെ കാമുകനുമായി കാറില്‍ സല്ലപിക്കുമ്പോള്‍ അറസ്‌റ്റുചെയ്‌തു. അവള്‍ പണക്കാരുമായി ബന്‌ധം സ്‌ഥാപിച്ച്‌ പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്നവളായിരുന്നു. അവളെ ഇന്റര്‍വ്യൂ ചെയ്‌ത ഏഷ്യാനെറ്റ്‌ ലേഖിക എന്നോട്‌ പറഞ്ഞത്‌ എട്ടാംക്ലാസ്‌ വരെ എല്ലാവിഷയത്തിലും ഉന്നതവിജയം നേടിയവളായിരുന്നു താന്‍ എന്നും സ്വന്തം അമ്മയാണ്‌ അവളെ ഈ ഹൈഫൈ വേശ്യാവൃത്തിക്ക്‌ പ്രേരിപ്പിച്ചതെന്നുമായിരുന്നു. അച്‌ഛന്റെ മദ്യപാനംമൂലം കടംകയറിയ കുടുംബത്തിനു മുക്‌തമാകാന്‍ ഒരു ലൈംഗിക ബ്രോക്കര്‍ ഉപദേശിച്ച പദ്ധതി അമ്മ പ്രാവര്‍ത്തികമാക്കി.

ഇതില്‍ അമ്മമാരുടെ ധര്‍മ്മച്യുതി മാത്രമല്ല വെളിച്ചത്ത്‌ വരുന്നത്‌. ഇങ്ങിനെ ലൈംഗിക വൃത്തിയിലേയ്‌ക്കോ ലൈംഗിക പീഡനത്തിലേയ്‌ക്കോ തള്ളിവിടുന്ന കൗമാരമനസുകളില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം ഒരു സാമൂഹിക വിപത്തായി മാറാന്‍ സാധ്യതയുണ്ട്‌. ഈ കൗമാരക്കാരി ലേഖികയോട്‌ പറഞ്ഞത്‌ താന്‍ ഇപ്പോള്‍ ഇത്‌ ആസ്വദിക്കുന്നു എന്നും ധാരാളം പണം ലഭിക്കുന്നതിനാല്‍ ഉന്നതജീവിതനിലവാരം പുലര്‍ത്താന്‍ സാധിക്കുന്നു എന്നുമാത്രമല്ല, വീട്ടിലെ കടം വീട്ടി അച്‌ഛനെ ഗള്‍ഫില്‍വിടാന്‍ തനിക്കായി എന്നും ആണ്‌.

കഴിഞ്ഞതലമുറയുടെ മൂല്യശോഷണം മൊബൈല്‍ ബന്‌ധങ്ങള്‍ വഴിയാണെങ്കില്‍ പുതിയ തലമുറയും മൊബൈല്‍ ലൈംഗികബന്‌ധം സ്‌ഥാപിച്ച്‌ പണസമ്പാദനത്തിനൊരുങ്ങുന്നതായാണ്‌ വിവരം. നെറ്റില്‍ക്കൂടി വിനോദസഞ്ചാര മേഖലയിലെ ഓപ്പറേറ്റര്‍മാരുമായി ബന്‌ധപ്പെട്ട്‌ വിദേശ അതിഥികള്‍ക്ക്‌ `എസ്‌കോര്‍ട്ട്‌' പോകാനും മറ്റും പണം ലക്ഷ്യമിട്ട്‌ പെണ്‍കുട്ടികള്‍ തയാറാകുന്നുണ്ട്‌. അങ്ങിനെയുള്ള ഒരു പെണ്‍കുട്ടിയെ കൗസിലിംഗിന്‌ കൊണ്ടുവന്നപ്പോഴാണ്‌ തനിക്കല്ല അച്‌ഛനമ്മമാര്‍ക്കാണ്‌ കൗണ്‍സിലിംഗ്‌ വേണ്ടതെന്ന്‌ പെണ്‍കുട്ടി പറഞ്ഞത്‌.
തങ്ങള്‍ ചെയ്യുന്നത്‌ തെറ്റാണെന്ന ബോധംപോലും ഈ തലമുറയില്‍ നിന്നും `അമ്മ തലമുറയില്‍' നിന്നും അപ്രത്യക്ഷമാകുന്ന പ്രതിഭാസമാണിന്ന്‌. വളരെയധികം സന്നദ്ധസംഘടനകള്‍ പലരംഗങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ മൂല്യശോഷണത്തിന്‌ തടയിടാന്‍ ഒരു ശ്രമവും ആരില്‍നിന്നും ഉയരുന്നില്ല എന്നതാണ്‌ ഖേദകരം.

By: ലീലാമേനോന്‍
How to post comments?: Click here 

10 Comments:

Anju said...

സത്യതിന്റെ മുഖം പലപ്പോഴും വികൃതമാണ്

മുരളീമുകുന്ദൻ said...

നന്നായിട്ടുണ്ട് നാട്ടിലെ ഈ പുത്തൻ പ്രവണതകളെ കുറിച്ചുൾല ഈ ലേഖനം കേട്ടൊ

റ്റോംസ് കോനുമഠം said...

കുടുംബം എന്നോ ബന്ധം എന്നോ ഒന്നിപ്പോള്‍ ഇല്ലല്ലോ..? അപ്പോള്‍ പിന്നെങ്ങനെ കുടുംബബന്ധം ശരിയാകും.
മൊബൈല്‍ ജീവിതം തകര്‍ക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്‌ എന്നുള്ളത് ശരിയാണ്.

kARNOr(കാര്‍ന്നോര്) said...

നടുക്കുന്ന സത്യം

ജഗദീശ്.എസ്സ് said...

മൂല്യശോഷണത്തിന്‌ യഥാര്‍ത്ഥ കാരണക്കാരെ നാം തിരിച്ചറിയുന്നില്ല എന്നതാണ് കഷ്ടം. സിനിമ, ചാനല്‍, പരസ്യം എന്നിവയാണ് യഥാര്‍ത്ഥ കുറ്റക്കാര്‍. എന്തും സ്ക്രീനില്‍ എത്തുമ്പോള്‍ മഹത്വവത്കരിക്കുകയാണല്ലോ. ലൈംഗികതയെ ഏറ്റവും പ്രോത്സാഹിപ്പിക്കുന്നത് ഈ സാമൂഹ്യദ്രോഹികളാണ്. അവക്ക് പണം കൊടുക്കരുത്.

Faisu Madeena said...

ഈയടുത്തു കണ്ടു ഒരു പത്ര വാര്‍ത്ത‍ ...സൊന്തം മകളെ പീഡിപ്പിക്കാന്‍ തന്റെ ഭര്‍ത്താവിന് കൂട്ട് നിന്ന ഒരമ്മയെ{ഒരു സ്ത്രീയെ}കുറിച്ച് ....കാലത്തിന്റെ ഒരു പോക്ക്....നല്ല ലേഖനം ..

Focuzkeralam said...

നല്ല ലേഖനം
By: http://focuzkeralam.blogspot.com

Remesh aroor said...

yes mam absolutely painful

ഭൂതത്താന്‍ said...

നാം എങ്ങോട്ടാണ് ...പണം എങ്ങനെയും ഉണ്ടാക്കാന്‍ ഉള്ള തെല്ലാം പണയപ്പെടുത്തുന്നു .... പ്രസക്തമായ പോസ്റ്റ്‌

പഞ്ചാരകുട്ടന്‍-malarvadiclub said...

നാ.........മക്കളെ എന്നാ ചെയാനാ തല്ലി കൊന്നു കെട്ടി തൂക്കണം.

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon