വേദനകളൊക്കെയും അനുഭവിച്ചു തീര്‍ത്ത്
വേദനകളില്ലാത്ത ലോകത്തേക്ക് അവള്‍
വേദനയോടെ പോയിക്കഴിഞ്ഞു
ഇനിയാരുമാവളെ റയില്‍ പാളത്തില്‍ നിന്ന്
മരണത്തിലേക്ക് തള്ളിയിടുകയില്ല,
വേദനിപ്പിക്കുകയില്ല,മാനം കെടുത്തുകയില്ല
ഇനിയവള്‍ക്ക് ശാന്തി,
നിത്യതയിലെക്കവള്‍ അലിഞ്ഞു ചേര്‍ന്നു..
ക്രൂരതയുടെയീ ലോകത്തെ നോക്കി
ഒന്ന് കാര്‍ക്കിച്ച് തുപ്പുകയെങ്കിലുമാവാം.....
Thanks: Faizal
7 Comments:
കണ്ണുനീര്‍ കലര്‍ന്ന ആദരാഞ്ജലികള്‍
ക്രൂരതയുടെയീ ലോകത്തെ നോക്കി
ഒന്ന് കാര്‍ക്കിച്ച് തുപ്പുകയെങ്കിലുമാവാം.....
ചില നിയമ വ്യവസ്ഥകള്‍ ഒക്കെ മാറ്റി നിര്‍വചിക്കാന്‍ സമയം ആയ്..നിയമസംഹിത എഴുതി തീര്‍ത്തവര്‍ പോലും ഭയാനകമാം ഈ ലോകത്തെ ചിത്രത്തില്‍ പോലും ഊഹിച്ചിരിക്കില്ല. എത്ര സൌമ്യമാര്‍ ഇതിലൂടെ കടന്നു പോയ്..എന്നിട്ടെന്തായ്..കുറച്ചു ദിവസത്തേക്ക് ഈ ചൂട് കാണും ..ജാതി മത രാഷ്ട്രീയ വിവേചനമില്ലാതെ ഇതിനെതിരെ പടവാളുമായ് പ്രതികരണ ശേഷി ഉള്ള ജനങ്ങള്‍ കടന്നു വരണം ..നിയമങ്ങള്‍ കാറ്റില്‍ തുലയട്ടെ ..എന്റെ വേണ്ടപ്പെട്ടവര്‍ക്ക് ആണ് ഈ സ്ടിതി വന്നതെങ്കില്‍ ഞാന്‍ ഇങ്ങനെ കൈ കെട്ടി നോക്കി നിക്കുമോ ..എന്നോരോരുത്തനും നെഞ്ചില്‍ കൈ വച്ച് ചോദിക്കണം ..ഇനി ഒരു സൌമ്യ ഉണ്ടാകാതിരിക്കട്ടെ എന്നല്ല ...ഇതുപോലൊരു കാലനെ ഇനി വളരാന്‍ വിടില്ലാ എന്നാകണം നമ്മുടെ പ്രതിജ്ഞ . .
യാതൊന്നിലും ഇടപെടാതെ , പ്രതികരിക്കാതെ കാത്തിരിക്കാം നമുക്ക് ..അടുത്ത ദുരന്ത വാര്‍ത്തക്ക് വേണ്ടി....കഷ്ടം !
കിളിരൂര്‍ സംഭവിച്ചത് ഇവര്‍ മറന്നതോ അതോ ഒര്കാതിരിക്കുന്നതോ ? കൂട്ട ബലാല്‍ സംഗത്തിന് ഇരയാവുകയും അതിനു ശേഷം ഗര്‍ഭിണി യാവുകയും ചെയ്താ പെണ്‍കുട്ടി എങ്ങിനെ മരിച്ചു ? ആ പ്ര തികളെ പറ്റി ഇവര്‍ ഇതുവരെ ഒന്നും പറയുന്നില്ല ? സമൂഹത്തിലെ ഉന്നതരുടെ മക്കള്‍ ഉള്ളത് കൊണ്ടായിരിക്കും മുഖ്യ മന്ത്രിക്കറിയാം ആരൊക്കെ യാണ് . ഇതിനെപറ്റി പറയാന്‍ ഇവര്‍ക്കൊന്നും യാതൊരു അര്‍ഹതയും ഇല്ല
പീഡനങ്ങൾക്ക് ഒരു രക്തസാക്ഷി...കൂടി...
ആണുങ്ങൾ എന്ന രീതിയിൽ കഴിയുന്നത്ര ഉത്തരവാദിത്തം പ്രകടിപ്പിക്കാൻ നമുക്കു കഴിയട്ടെ.
ഈ ചർച്ചയിൽ പങ്കെടുക്കൂ
http://www.jayanevoor1.blogspot.com/
Post a Comment