February 23, 2011

ധാര്‍മികരോഷം തീര്‍ന്നിട്ടില്ല !!

തീര്‍ന്നിട്ടില്ല.. ഇത് കൊണ്ടൊന്നും ഒരു നായേ****** നന്നാവും എന്ന് തോന്നുന്നില്ല !!!!

മൂന്നു വയസുകാരിക്കു പീഡനം: ഗാര്‍ഡ്‌ അറസ്‌റ്റില്‍

മുംബൈ: സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പീഡിപ്പിച്ചതായി മൂന്നു വയസുകാരിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന്‌ പോലീസ്‌ പ്രതിയെ അറസ്‌റ്റു ചെയ്‌തു. കലിന എഡ്യൂക്കേഷന്‍ സൊസൈറ്റി സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിനിയാണ്‌ താന്‍ പീഡിപ്പിക്കപ്പെട്ടെന്ന്‌ പറഞ്ഞത്‌.

സെക്യൂരിറ്റി ജീവനക്കാരനായ തെലം സിംഗ്‌ തന്നെ ബാത്ത്‌റൂമിലേക്കു കൊണ്ടുപോവുകയും അവിടെവച്ച്‌ പീഡിപ്പിക്കുകയുമായിരുന്നെന്നാണ്‌ ബാലിക മാതാവിനോട്‌ പറഞ്ഞത്‌. ഇതേത്തുടര്‍ന്ന്‌ മാതാവ്‌ കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കു വിധേയയാക്കുകയായിരുന്നു.

പരിശോധനയില്‍ കൂട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന്‌ മാതാവ്‌ പോലീസില്‍ പരാതി നല്‍കി. കുട്ടിയും മാതാവുമായി സ്‌കൂളിലെത്തിയ പോലീസ്‌ സെക്യൂരിറ്റി ജീവനക്കാരനെ അറസ്‌റ്റു ചെയ്യുകയായിരുന്നു. മൂന്നുവയസുകാരി ഇയാളെ തിരിച്ചരിഞ്ഞു.

സംഭവം നടക്കുമ്പോള്‍ ഇയാള്‍ ഡ്യൂട്ടിയിലില്ലായിരുന്നെന്നാണ്‌ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്‌. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും സ്‌കൂളിന്റെ സല്‍പ്പേരിനു കളങ്കം വരുത്താനുള്ള ശ്രമമാണിതെന്നാണ്‌ സ്‌കൂള്‍ അധികൃതരുടെ നിലപാട്‌.

എന്ത് കൊണ്ട് ? എന്തിനു ? എങ്ങനെ ? എന്തൊക്കെ ?

അമ്മ വേലി ചാടിയാല്‍ മോള് മതില് ചാടും എന്ന് കേട്ടിട്ടല്ലേ മാഷെ , അത് തന്നെ അധികാരം കൈയില്‍ ഉള്ളവര് കാണിക്കുന്ന ചെറ്റത്തരങ്ങള്‍ അല്ലെ പൊതു ജനം കാണുന്നത് , ഇത്രേം നാള് കേരളത്തില്‍ എത്ര സ്ത്രീ പീഡന കേസുകള്‍ ഉണ്ടായി ? നേതാക്കന്മാരും സമൂഹത്തില്‍ മാന്യത നടിക്കുന്ന പ്രമാണിമാരും ഉള്‍പെട്ട എത്ര കേസ് ഉണ്ടായി ഒരെണ്ണം പേരിനു വേണ്ടി ഒരാള് എങ്കിലും അകത്തു പോയോ ? , അവര് ഒകെ വീണ്ടും ഇളിച്ചു കാണിച്ചു ജനത്തിനെ മണ്ടന്മാര് ആക്കിയതല്ലേ ഉള്ളു ? . അല്ലാതെ തന്നെ പിഞ്ചു കുഞ്ഞുങ്ങളെ പീഡിപിച്ച എത്ര കേസ് വന്നു എന്ത് നടന്നു എന്നിട്ട് ? , ഒരാഴ്ച കഴിയുമ്പോ എല്ലാവരും ഇത് മറക്കും വീണ്ടും ആരേലും ഇതേപോലെ ഇര ആവുമ്പോ കക്ഷം കീറിയ ബ്ലൌസും ഇട്ടു മഹിളാമണികള്‍ ഇറങ്ങും , അവര് ഇന്ന് കാണിക്കുന്ന ആര്‍ജവതിന്റെ പത്തില്‍ ഒരു ശതമാനം നേരെ ചൊവ്വേ കാണിച്ചിരുന്നു എങ്കില്‍ ഇന് ഇത് ഉണ്ടാവുമോ ? ഒരിക്കല്‍ ബസ്സ്‌ അപകടത്തില്‍ സ്ത്രീകള്‍ മരിച്ചപ്പോള്‍ സീറ്റ്‌ ബാക്കില്‍ ആക്കിയത് ഓര്‍ക്കുണ്ടോ ആരേലും , ഇന്ന് അത് എവിടെ ആണ് ? .ഏതോ ഒരു കേസില്‍ ഒരു സ്ത്രീ ഒരു ഉന്നതനു എതിരെ ഒരു സ്ത്രീ പ്രതികരിച്ചപ്പോള്‍ ഇപ്പോളത്തെ വനിതാ കമ്മിഷന്‍ പറഞ്ഞത് അവര് വേണ്ടതത്തിനു പോയിട്ടല്ലേ എന്ന് . ഇങ്ങനെ ഒകെ ആണോ ഇവിടെ വനിതാ മുന്നേറ്റം നടത്തേണ്ടത് ?.

എല്ലാം പറഞ്ഞു നമ്മള്‍ ഒകെ മടക്കി കെട്ടി വെക്കും , കേരളത്തില്‍ ഇന്ന് വരെ എന്തേലും പ്രശനം ഉണ്ടായി എടുത്ത ഏതേലും തീരുമാനം നടപ്പില്‍ വന്നിട്ടുണ്ടോ ? കോടതി വിധികളെ പോലും കാറ്റില്‍ എല്ലാരും അഴിഞ്ഞടുമ്പോള്‍ ഇതല്ല ഇതിനപ്പുറവും സംഭവിക്കാം . എന്തിനാണ് ഇ ലേഡിസ് കമ്പര്‍ത്മെന്റ്റ് അതിന്റെ തന്നെ ആവശ്യം ഇല്ല , ഇനി എങ്കിലും സ്ത്രീകള്‍ക്ക് അത് നിര്‍ത്താന്‍ പറയരുതോ ? , ബസിലും ട്രെയിനിലും എവിടെ ആയാലും എവിടേലും ഇരുന്നാല്‍ പ്രശനം ഉണ്ട് എന്ന് കണ്ടാല്‍ അപ്പൊ പ്രതികരിക്കണം , നൂറു പേര് ഉണ്ടാവില്ല കൂടെ നിക്കാന്‍ പക്ഷെ പത്തു പേര് ഉണ്ടാവും . അല്ലാതെ ഇനി ഇങ്ങനെ ഇ വിവേചനം ഒകെ വെച്ച് കൊണ്ട് ഇരിക്കുന്നതില്‍ ഒരു അര്‍ഥവും ഇല്ല .. അതല്ല ഇ ചിന്ത ഗതി മാറിയില്ല എങ്കില്‍ ഇനിയും ഇ കുട്ടിയുടെ അവസ്ഥ ഇവിടെ പലര്‍ക്കും ഉണ്ടാവും , ജവാന്മാര് വരെ ലേഡിസ് കമ്പര്‍ത്മെന്റില്‍ കേറി അലമ്പ് ഉണ്ടാക്കിയതാണ് , പക്ഷെ അവരെ ഒന്നും ആരും ഒരു കോപ്പും ചെയിതില്ല എന്ന് മാത്രം അല്ല പിറ്റേന്ന് മുതല്‍ ഒരു വാര്‍ത്തയും വന്നില്ല .

അതുകൊണ്ട് ബസ്സിലും ഫേസ്ബൂകിലും മുതല കണ്ണീര്‍ ഒഴുക്കാതെ , നശിച്ചു നാറിയ രാഷ്ട്രീയ കോമരങ്ങളെ തിരിച്ചറിയ് അവര്‍ക്ക് വോട്ട് മതി ഇടതായാലും വലതായാലും , അവരവരുടെ കാര്യമേ അവര് നോക്കു .അല്ലാതെ ഇവിടെ ഒന്നും നടക്കില്ല , അവനവന്റെ സുരക്ഷയ്ക്ക് അവനവന്‍ കൂടുതല്‍ കരുതല്‍ കൊടുക്കുക . വിടുവയിതരം പറയുന്ന വനിതാ കമ്മീഷന്‍ ശിങ്കങ്ങളെ വിശ്വസിക്കാതിരിക്കു അവര് ഇന്ന് വരെ എന്തേലും ഒരു നല്ല കാര്യം ചെയിതോ , എന്തേലും പ്രശനം ഉണ്ടാവുമോ കൊടിയും പിടിച്ചു ഇറങ്ങുന്നതല്ലാതെ ? .ആ പ്രശനം കെട്ടടങ്ങി കഴിയുമ്പോള്‍ അവര് തിരിഞ്ഞു നോക്കുവോ , അങ്ങനെ നോക്കിയിരുന്നു എങ്കില്‍ ഇങ്ങനെ ഉള്ള പ്രശനം ഉണ്ടാവുമോ വീണ്ടും ? . ഇന്നും ഒരുത്തനെ പിടിച്ചു ഇതൊക്കെ തന്നെ കാരണം കൂടി പോയാല്‍ രണ്ടു വര്‍ഷം അകത്തു കിടക്കും , ഇതൊക്കെ ആണ് വീണ്ടും പലരേം തെറ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും...

നടു കഷണം: 

അഭിവാദ്യങ്ങള്‍. വായിച്ചൂ കുറേപ്പേര്‍ രോഷം കൊണ്ടുകാണും.

ഏറ്റവും പുതിയ തമാശ മരിച്ച സൗമ്യയുടെ കുടുംബത്തിനു സാമ്പത്തിക അഹായം നല്‍കുന്ന കാര്യം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും എന്നു മന്ത്രി പറഞ്ഞതാണ്. ഒരുവേള സൗമ്യ ജീവിതത്തിലേക്കിനി തിരിച്ചുവരരുതേ എന്നു ഞാന്‍ വേദനയോടെ ആഗ്രഹിച്ചുപോയിരുന്നു. വന്നിരുന്നെങ്കില്‍ എന്തുപറഞ്ഞ് നമ്മള്‍ ആ കുഞ്ഞിനെ ആശ്വസിപ്പിക്കുമായിരുന്നു. ആളും ആരവവും ഒഴിയുമ്പോള്‍ അവള്‍ എത്ര ഒറ്റപ്പേട്ടേനേ. എത്രകാലം അനുഭവത്തിന്‍െ്‌റ ആഘാതം അവളെ വേട്ടയാടിയേനെ.

ഇന്ത്യപോലെ ജനപ്പെരുപ്പം എല്ലാ സംവിധാനങ്ങളുടേയും താളം തെറ്റിക്കുന്ന രാജ്യത്ത് അധികൃതരില്‍ നിന്ന് പൗരന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതില്‍ യുക്തിയില്ല. ആര്‍ക്കും ചെലവില്ലാതെ നാലുവാക്കെഴുതിയോ നിവേദനം ഒപ്പിട്ടോ നമ്മുടെ പ്രതിഷേധങ്ങളും ഒടുങ്ങും. നമ്മുടെ സുരക്ഷ മറ്റുള്ളവര്‍ക്ക്(സര്‍ക്കാരായാലും) ക്വെട്ടേഷന്‍ കൊടുക്കുന്നതിനെപ്പറ്റി മാത്രം ചിന്തിക്കാതെ മാറിച്ചിന്തിച്ചാലെന്താണ്. സ്വന്തം സുരക്ഷക്കായി സ്വയം സജ്ജരാവുക. യാത്രകളിലും മറ്റും പുരന്‍മാര്‍ അക്രമിക്കപ്പെടുന്നത് അപൂര്‍വമാണ്്. കാരണം കായികമായി പ്രതികരിക്കും എന്നതുതന്നെ. ഇങ്ങനെ പ്രതികരിക്കാന്‍ പെണ്‍കുട്ടികളും തയാറാവണം. പെണ്‍കു്ട്ടികള്‍ മുഖം മിനുക്കാന്‍ എടുക്കുന്ന സമയത്തില്‍ കുറച്ച് കൈകള്‍ക്ക് കരുത്തുകിട്ടാനുള്ള പരിശീലനത്തിന് നല്‍കണം. ചുറ്റുമുള്ള അപകട സാധ്യതകള്‍ തിരിച്ചറിയണം. ചെറിയ പ്രായത്തില്‍തന്നെ പെണ്‍കുട്ടികളെ കുറച്ചു കാലത്തേക്കെങ്കിലും ആയോധനകലകള്‍ പരിശീലിപ്പിക്കണം. അതവരിലെ ആത്മവിശ്വസം കുറച്ചൊന്നുമല്ല വര്‍ധിപ്പിക്കുക. യാത്രകളില്‍ ചെറിയ ആയുധം കൈയ്യില്‍ കരുതുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് ഉപയോഗിക്കാനുള്ള ആര്‍ജവമുണ്ടായിരിക്കണം. അല്ലെങ്കില്‍ ഫല മറിച്ചാവും. സോദരിമാരേ സ്വയം ആയുധമാവുക.

യുഗം ദ്വാപരമല്ല. ചേലയുമായി കൃഷ്ണന്‍ വരില്ല.

കടപ്പാട്: കുര്യന്‍

How to post comments?: Click here Eng Or മലയാളം 

2 Comments:

Rijoblessongeorge said...

അതേ, താങ്ങള്‍ പറയുന്നതാണ് ശരി. വനിതാ സംരക്ഷകരായ സൊസൈറ്റി പെണ്ണുമ്പിള്ളമാര്‍ ഇവിടെ എന്തു ചെയ്തു? അല്ലെന്കില്‍ തന്നെ ഫ്രീ സെക്സില്‍ പുതിയ ബിരുദങ്ങള്‍ നേടുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിനിടയ്ക്ക് അവര്‍ക്ക് എന്തു പീഡനം?

ഇതെന്റെ സ്വന്തം ബ്ലോഗ്‌.
http://padaarblog.blogspot.com/

MuraleeMukundan said...

ബസ്സിലും ഫേസ്ബൂകിലും മുതല കണ്ണീര്‍ ഒഴുക്കാതെ , നശിച്ചു നാറിയ രാഷ്ട്രീയ കോമരങ്ങളെ തിരിച്ചറിയ് അവര്‍ക്ക് വോട്ട് മതി ഇടതായാലും വലതായാലും , അവരവരുടെ കാര്യമേ അവര് നോക്കു .അല്ലാതെ ഇവിടെ ഒന്നും നടക്കില്ല , അവനവന്റെ സുരക്ഷയ്ക്ക് അവനവന്‍ കൂടുതല്‍ കരുതല്‍ കൊടുക്കുക . വിടുവയിതരം പറയുന്ന വനിതാ കമ്മീഷന്‍ ശിങ്കങ്ങളെ വിശ്വസിക്കാതിരിക്കു അവര് ഇന്ന് വരെ എന്തേലും ഒരു നല്ല കാര്യം ചെയിതോ , എന്തേലും പ്രശനം ഉണ്ടാവുമോ കൊടിയും പിടിച്ചു ഇറങ്ങുന്നതല്ലാതെ ?

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon