March 23, 2011

ഇങ്ങനെയും ചിലര്‍....

“കണ്ണ് ഇല്ലെങ്കിലെ കണ്ണിന്റെ വില അറിയൂ ” എന്ന് പഴമക്കാര്‍ പറയും. നമ്മള്‍ക് എല്ലാവര്കും അറിയാം അത്. പക്ഷെ എത്ര പേര്‍ അത് ശെരിക്കും മനസ്സിലാക്കുന്നുണ്ട്. നമ്മള്‍ തീരെ പ്രാധാന്യം കൊടുക്കാത്ത ഒരു അവയവം ആണ് കണ്ണ്. എന്നാല്‍ നമുക്ക് ഏറ്റവും പ്രധാനപെട്ടതും. ഒരു നിമിഷം ചിന്തിച്ചു നോക്കൂ. കയ്യോ കാലോ നഷ്ടപെട്ടാലും നമുക്ക് ജീവിക്കാം. കേള്‍വി നഷ്ടപെട്ടാലും ജീവിക്കാം. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ കാഴ്ച നഷ്ടപെട്ടാലോ. ഒരു ദിവസം രാവിലെ ഉറക്കം ഉണരുമ്പോള്‍ നിങ്ങള്‍ക്ക് ചുറ്റും ഇരുട്ടാനെങ്കിലോ? ആ ഒരു അവസ്ഥയെ കുറിച്ച ആലോജിചിടുണ്ടോ? ഞാന്‍ അത് അനുഭവിച്ചിട്ടുണ്ട്. ആ കഥ പിന്നീട്. ഞാന്‍ പറഞ്ഞു വരുന്നത് കെന്നഡിയെ കുറിച്ചാണ്. ഒരു ദിവസം അപ്രതീക്ഷിതമായി കാഴ്ച നഷ്ടപെട്ടിട്ടും തളരാതെ ജീവിതം തിരിച്ചു പിടിച്ചു, ആ ദുരവസ്ഥ മനസ്സിലാകി, കാഴ്ച നഷ്ടപെട്ടവര്‍ക്ക് വേണ്ടി തന്നാല്‍ കഴിയുന്നത്‌ ചെയ്യുന്ന കെന്നഡിയെ കുറിച്ച്.

പതനംതിട്ടയിലാണ് കെന്നഡി ചാക്കോ എന്നാ കെന്നഡിയുടെ വീട്. കെന്നഡി, ബാങ്ക്ലൂരില്‍ ഡല് കമ്പനിയിലെ ഡ്രൈവര്‍ ആയിരുന്നു. ഒരു ദിവസം കമ്പനിയിലെ ജീവനക്കാരുമായി കാറില്‍ പോകുമ്പോള്‍ വളരെ പെട്ടെന്ന് കെന്നഡിയുടെ കണ്ണില്‍ ഇരുട്ട് കയറി. ഒന്നും കാണാനാവാതെ കെന്നഡി വണ്ടി വഴിയരികില്‍ ഒതുക്കി ഇട്ടു. ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയ കെന്നടിയോടു ഡോക്ടര്‍മാര്‍ പറഞ്ഞു കണ്ണിലേക്കുള്ള ഞരമ്പില്‍ വ്രണം ഉണ്ട്, ഇനി കാഴ്ച തിരിച്ചു കിട്ടുന്ന കാര്യം സംശയമാണ് എന്ന്. അന്നന്നത്തെ കൂലിക്കായി ഡ്രൈവര്‍ ജോലി ചെയ്യുന്ന കെന്നഡി ഇത് കേട്ടു തകര്‍ന്നത് തന്നെ കുറിച്ച ഒര്തായിരുന്നില്ല , ജന്മനാ കാഴ്ചയ്ക് തകരാറുള്ള ഭാര്യ അനിതയെയും കണ്ണ് കാണാത്ത മകനെയും ഓര്‍ത്തായിരുന്നു. അതേ. കണ്ണിനു തകരാര്‍ ഉണ്ട് എന്ന് അറിഞ്ഞു തന്നെ ആണ് കെന്നഡി അനിതയെ കല്യാണം കഴിച്ചത്. അവര്ക് ജനിച്ച കുഞ്ഞിനും കാഴ്ച ശക്തി ഇല്ലായിരുന്നു. കുടുംബത്തിനു താങ്ങായ കേന്നടിയും ഇപ്പോള്‍ ഇരുട്ടിന്റെ ലോകത്തേക്ക്. ആരായാലും തകര്‍ന്നു പോകുന്ന അവസ്ഥ.

ഇവിടെയാണ്‌ ഈശ്വരന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചത്. സകല രോഗങ്ങളും ചികിത്സിച്ചു മാറ്റാന്‍ അറിയാവുന്ന “ദി സുപ്രീം ഡോക്ടര്‍” ആയ ഈശ്വരന്‍ കെന്നഡിയെ കൈ വിട്ടില്ല. ഡോക്ടര്‍മാര്‍ പോലും കണ്ണിനു കാഴ്ച കിട്ടില്ല എന്ന് വിധി എഴുതിയ കെന്നഡിയുടെ കണ്ണുകളിലേക് ഇരുളിന്റെ മറ നീകി പ്രതീക്ഷകളുടെ പൊന്‍ കിരണം തെളിയിച്ചു കൊണ്ട് ,വെളിച്ചം കടന്നു വന്നു, മൂന്നാം നാള്‍. മൂന്നു ദിവസത്തെ അന്ധതയ്ക്കു ശേഷം കെന്നഡിയുടെ കണ്ണുകളിലേക് കാഴ്ച്ചയുടെ വസന്തം പൂത്തു. പക്ഷെ, എല്ലാം രണ്ടായിട്ടായിരുന്നു കെന്നഡി കണ്ടിരുന്നത്. ബംഗ്ലൂരിലെ സത്യാ സായ് ബാബ ഹോസ്പിടലിലെ വിദഗ്ധ ഡോക്ടര്‍മാര്‍ കെന്നഡിയെ ചികിത്സിച്ചു.ക്രമേണ കെന്നഡിയുടെ കാഴ്ചശക്തി പഴയത് പോലെ ആയി. മറ്റു ഏതൊരാളെയും പോലെ ഈശ്വരന് നന്ദി പറഞ്ഞു കെന്നടിക്ക് സ്വന്തം ജീവിതം തുടരാമായിരുന്നു. പക്ഷെ ഇവിടെ ആണ് ആ മനുഷ്യന്‍ വ്യത്യസ്തനാകുന്നത്.

ആ സംഭവത്തിനു ശേഷം ബംഗ്ലൂരില്‍ നിന്ന് തിരിച്ചു നാട്ടില്‍ എത്തിയ കെന്നഡി പത്തനംതിട്ടയില്‍ ഒരു ആട്ടോ റിക്ഷ ഓടിക്കാന്‍ തുടങ്ങി. 3 ദിവസത്തെ അന്ധത അനുഭവിച്ച കെന്നഡി പിനീട് അന്ധന്മാരെ തന്നാല്‍ കഴിയും വിധം സഹായിക്കാന്‍ തീരുമാനിച്ചു. അതിന്റെ ആദ്യ പടി എന്നാ വണ്ണം കെന്നഡി തന്റെ ആട്ടോയില്‍ അന്ധന്മാര്‍ക്ക് സൌജന്യ യാത്ര ഒരുക്കി. വഴിയരികില്‍ ഒരു അന്ധനെ കണ്ടാല്‍ എത്ര തിരക്കാണെങ്കിലും വണ്ടി നിര്‍ത്തി അയാളെ സഹായിക്കാനും കൃത്യ സ്ഥലത്ത് എത്തിക്കാനും കെന്നഡി ശ്രമിച്ചു. “അന്ധന്മാര്‍ക് സൌജന്യം, അന്ധരെ സഹായിക്കു” എന്നാ വരികള്‍ കെന്നഡിയുടെ ആട്ടോയുടെ പുറകില്‍ എഴുതി വെച്ചിട്ടുണ്ട്. തുടര്‍ന്ന് കെന്നഡിയുടെ ഫോണ്‍ നമ്പരും. കെന്നഡിയെ പരീക്ഷിക്കാനും കബളിപ്പിക്കാനുമായി വഴിയരികള്‍ ഒരു അന്ധന്‍ നില്‍ക്കുന്നു , വന്നു സഹായിക്കുമോ എന്ന് ചോദിച്ചു വിളിച്ചു വരുത്തി കബളിപ്പിക്കുന്നവരും സംസ്കാര സമ്പന്നമായ കേരളത്തില്‍ കുറവല്ല. പക്ഷെ കെന്നഡി ചാക്കോ തളരുന്നില്ല. അന്ധന്മാരെ സംരക്ഷിക്കുന്നതിനും അവരെ സഹായിക്കുന്നതിനും വേണ്ടി മനോരമ വഴി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ് കെന്നഡി ചാക്കോ.

ഇപ്പോള്‍ ഞാന്‍ ഇത് എഴുതാന്‍ കാരണം, മറ്റു ഏതൊരാളെ കാലും കാഴ്ച്ചയുടെ വില എന്താണ് എന്ന് എനിക്കറിയാവുന്നത് കൊണ്ടാണ്. 2008 ഡിസംബര്‍ 12 ആം തീയതി ആഫീസില്‍ നിന്ന് ബൈക്കില്‍ വീടിലെക് പുറപ്പെട്ട ഞാന്‍ ബൈക്ക് ആക്സിടന്റ്റ് ആയി 6 മണിക്കൂര്‍ നേരം ചോര ഒലിപ്പിച്ചു ആരും തിരിഞ്ഞു നോക്കാനില്ലാതെ വഴി അരികില്‍ കിടക്കുക ഉണ്ടായി. പിറ്റേന്നു നേരം പുലര്‍ന്നു ആളുകള്‍ എന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഞാന്‍ മരണത്തിന്റെ വക്കില്‍ എത്തിയിരുന്നു. മരണത്തിന്റെ വക്കില്‍ നിന്ന് ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രം തിരിച്ചു ജീവിതം കൈയെത്തി പിടിച്ച എനിക്ക് ഒരു കണ്ണിനു കാഴ്ച ശക്തി ഇല്ലായിരുന്നു. അതേ. എന്റെ ഇടത്തെ കണ്ണില്‍ ഇരുട്ടല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഇടതു കണ്ണിന്റെ കാഴ്ച പരിപൂര്‍ണമായും നഷ്ടപെട്ടു എന്നും ഇനി അത് തിരിച്ചു കിട്ടില്ല എന്നും മൈസൂര്‍ അപ്പോളോ ആശ്പതൃയിലെ ഡോക്ടര്‍മാര്‍ വിധി എഴുതിയപ്പോള്‍, ഞാന്‍ മുന്പ് പറഞ്ഞ “സുപ്രീം ഡോക്ടര്‍” വിധി എഴുതിയത് മറ്റൊന്നായിരുന്നു. പിന്നീട് ഏകദേശം ഒരു മാസത്തിനു ശേഷം എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ചികിത്സ വഴി എന്റെ കണ്ണില്‍ വീണ്ടും പ്രകാശം തിരി കൊളുത്തുക ആയിരുന്നു. എന്നാല്‍ അതിനു ശേഷം ആ ദിവ്യ കാരുണ്യത്തിനു പ്രതിഭലമായി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ എന്ന് എന്നോട് ചോദിച്ചാല്‍ ,കുംബിട്ട ശിരസ്സോടെ , കുറ്റബോധത്തോടെ , നിറ കണ്ണുകളോടെ ഞാന്‍ മറുപടി പറയും “ഇല്ല” എന്ന്. അവിടെയാണ് കെന്നഡി ചാക്കോ എന്നാ പത്തനംതിട്ടയിലെ ആട്ടോ റിക്ഷ ഡ്രൈവറുടെ മഹത്വം നമുക്ക് മനസ്സിലാകുന്നത്‌.

KL -03 S 9994 എന്നാ ആട്ടോയില്‍ നിങ്ങള്‍ എപ്പോഴെങ്കിലും സന്ജരിചിട്ടുന്ടെങ്കില്‍, അല്ലെങ്കില്‍ സന്ജരിക്കുകയാനെങ്കില്‍, ഓര്‍ക്കുക, ഡ്രൈവര്‍ സീറ്റില്‍ കെന്നടിയാണ്, ഒരു മനുഷ്യ സ്നെഹിയാണ്. ഒരു ലക്ഷ്യത്തില്‍ നിന്ന് മറ്റൊന്നിലേക്കു യാത്രക്കാരുമായി കെന്നഡി കുതിക്കുകയാണ് , വഴിയരികില്‍ ഏതെങ്കിലും അന്ധന്‍ കാത്തു നില്‍പ്പുണ്ടോ എന്ന് കണ്ണ് പായിച്ചു കൊണ്ട്…

How to post comments?: Click here Eng Or മലയാളം 

6 Comments:

padaarblog said...

thattu kadayil aarkkum kayari posttaamo jikkumone???

Jikkumon || Thattukadablog.com said...

താഴെ കാണുന്ന നിബന്ധനകള്‍ക്ക് വിധേയം : രചനകള്‍ ക്ഷണിക്കുന്നു @ Thattukada | തട്ടുകട

thazhakath said...

Very good post.

Manoj Kumar said...

നല്ല മനുഷ്യനു നല്ലത് വരുത്തട്ടെ.
ഇത് പങ്കുവചത്തിനും, ഒരു നിമിഷമെങ്കിലും വേറിട്ട്‌ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്തിനും നന്ദി.

Sarathgmenon said...

Thanks for the comment Manoj

Sarath menon said...

Thanks for reading and for the comments

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon