നിങ്ങള്‍ നിങ്ങളുടെ പ്രണയം പറയുന്ന രീതിപോലും അവളുടെ മനസ്സിലുടക്കം. അതുകൊണ്ടുതന്നെ വെറുതെ ഒരു ഐ ലവ് യു പറയാതെ സമയവും സന്ദര്‍ഭവും നോക്കി കാര്യങ്ങള്‍ മുന്നോട്ടുനീക്കുക.
പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ മടുപ്പിക്കുന്നതിലും നല്ലതല്ലേ നിങ്ങളുടെ വ്യക്തിത്വവും ആത്മാര്‍ത്ഥതയും വ്യക്തമാക്കിക്കൊണ്ട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. . കാര്യങ്ങള്‍ എല്ലാം ഒറ്റ ശ്വാസത്തില്‍ പറയാതെ സാവധാനം പടിപടിയായി വ്യക്തമാക്കാം.
ആദ്യ ഘട്ടം: പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ എവിടെവച്ച് എങ്ങനെ പ്രണയം തുറന്നുപറയണമെന്നതിനെക്കുറിച്ച് നന്നായി ആലോചിച്ച് തീരുമാനിക്കുക. ഒരു പ്രത്യേക ദിവസത്തില്‍ പ്രണയം തുറന്നുപറയാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ അവളുടെ ജന്മദിനമോ മറ്റോ തിരഞ്ഞെടുക്കുക. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ പ്രണയം മധുരമുള്ള ഒരു ജന്മദിന സമ്മാനംകൂടിയാകും.
എന്തായാലും എന്ന് പറയണമെന്നതിനെക്കുറിച്ച് ആദ്യം വ്യക്തമായ തീരുമാനമെടുക്കുക. പിന്നീടാണ് എവിടെവച്ചെന്ന കാര്യം വരുന്നത്. റസ്റ്റോറന്റില്‍ വച്ചാണെങ്കില്‍ ഏത് റസ്റ്റോറന്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലമാണെങ്കില്‍ അത് തിരഞ്ഞെടുക്കുക.
മൂന്നാം ഘട്ടം: ഇത് സംഗതി തുറന്നുപറയേണ്ട ഘട്ടമാണ് അവളുടെ കണ്ണുകളില്‍ നോക്കി വേണം നിങ്ങളുടെ ഹൃദയം തുറക്കാന്‍. അതിനിടെ വിറയ്ക്കുകയോ വാക്കുകള്‍ വിഴുങ്ങുകയോ ചെയ്യരുത്. നിങ്ങളുടെ സ്നേഹം പോലെ ദൃഢമായ ഭാവത്തോടെ അവളുടെ വ്യക്തിത്വത്തിലെ നല്ലകാര്യങ്ങള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ടകാര്യങ്ങളെക്കുറിച്ച് പറയുക. പറയുന്നത് സത്യസന്ധമായകാര്യങ്ങളായിരിക്കണം. വെറുതെ വിശ്വസിപ്പിക്കാന്‍ വേണ്ടി പറയുന്നതാകരുത്.
നാലാം ഘട്ടം: സംസാരത്തിനിടെ അവളോടൊപ്പമായിരിക്കുന്ന അവസരത്തില്‍ നിങ്ങളെത്രമാത്രം സന്തോഷിക്കുന്നുവെന്നകാര്യം അവളോട് പറയുക. അവള്‍ക്ക് നിങ്ങളുടെ മനസ്സില്‍ എത്രത്തോളം സ്ഥാനമുണ്ടെന്ന് മനസ്സിലാക്കുന്ന വിധത്തിലായിരിക്കണം കാര്യം പറയേണ്ടത്. പരിചയമുള്ള പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ കൈകള്‍ നിങ്ങളുടെ കയ്യിലെടുക്കാം, അല്ലെങ്കില്‍ മെല്ലെ വിരലുകളില്‍ തൊട്ടുകൊണ്ട് സംസാരിക്കാം. വലിയ പരിചയമില്ലാത്ത വ്യക്തിയാണെങ്കില്‍ ഈ പരീക്ഷണത്തിന് മുതിരരുത്.
എന്തായാലും കാര്യം പറയുന്നത് നന്നേ പ്രണയാര്‍ദ്രമായിത്തന്നെ വേണം. മോശമായ ഭാഷയിലോ ആംഗ്യങ്ങളിലൂടെയോ മനസ്സ് തുറക്കാന്‍ ശ്രമിക്കരുത്. മുകളില്‍പ്പറഞ്ഞ വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ മധുരതരമായ ഒരു പുഞ്ചിരിയോടെ അവള് നിങ്ങളുടെ പ്രണയത്തെ അംഗീകരിക്കും, തീര്‍ച്ച... ;-)
How to post comments?: Click here for details
Join Facebook Fan club: Click here to be a fan
9 Comments:
പ്രണയിക്കാന്‍ 101 വഴികള്‍ എന്ന് പറഞ്ഞ് ആകെ രണ്ട് മൂന്ന് വഴികള്‍ മാത്രമേ കാണുന്നുള്ളൂ .ഇതൊക്കെ പഴറ്റി നോക്കി വീണില്ല. ഇനി 101-)മത്തെ വഴി പഴറ്റി നക്കണംഅത് കൂടി തന്നാല്‍ ക്കൊള്ളാമായിരുന്നു
നൂറ്റോന്ന് വഴികൾ എന്നൊക്കെ പറഞിട്ടെവിടെ ..... ഇതു സാധാരണ കണ്ട പൂവാലന്മാരൊക്കെ പറയുന്നതല്ലേ........
ethokke collegil padikunna timeil parnju tharnda bhai ?? ethra ennama vivaraked kond verutha poyath
aShiK mUhaMmEd kHaN
ashikpdm@gmail.com
nee pillaare cheethayaakkum...allede???
Abbie Yahiya
abbieyahiya@gmail.com
പ്രണയിക്കാന്‍ 101 വഴികള്‍ എന്ന് പറഞ്ഞ് ആകെ രണ്ട് മൂന്ന് വഴികള്‍ മാത്രമേ കാണുന്നുള്ളൂ .ഇതൊക്കെ പഴറ്റി നോക്കി വീണില്ല. ഇനി 101-)മത്തെ വഴി പഴറ്റി നക്കണംഅത് കൂടി തന്നാല്‍ ക്കൊള്ളാമായിരുന്നു
Anonymous
ജിക്കു മോനേ,
ഈ പറഞ്ഞതില്‍ നാലാമത്തെ ഘട്ടം പ്രയോഗിച്ചു എന്റെ ഒരു സുഹൃത്ത് പ്രണയ ശ്രമം ബ്ലോക്ക് ചെയ്ത അനുഭവം പറഞ്ഞു.
പെണ്പിള്ളാരുടെ ദേഹത്ത് കേറി പിടിക്കുന്നത് ഒട്ടു മിക്ക പെണ്ണുങ്ങള്‍ക്കും അത്ര പിടിക്കില്ല. അതൊരു തരം "മറ്റേ" പരിപാടി ആയിട്ടെ മിക്ക പെണ്ണുങ്ങളും കാണൂ. അതുകൊണ്ട്, സുരാജ് പറഞ്ഞപോലെ, "ആദ്യം ക്വിസ് മതി, റിയാലിറ്റി ഷോ പിന്നീടാകാം." ആദ്യമേ കയ്യിലൊക്കെ കേറി പിടിച്ചു അലുംബാക്കിയാല് ഉള്ളതും കൂടി പോയേക്കും.
ബാക്കി അറിയാമെന്കില് ഇട്ടോള്ളൂന്നെ....
"മുണ്ടെന്ന് മനസ്സിലാക്കുന്ന വിധത്തിലായിരിക്കണം കാര്യം പറയേണ്ടത്.
പരിചയമുള്ള പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ കൈകള്‍ നിങ്ങളുടെ
കയ്യിലെടുക്കാം, അല്ലെങ്കില്‍ മെല്ലെ വിരലുകളില്‍ തൊട്ടുകൊണ്ട്
സംസാരിക്കാം. വലിയ പരിചയമില്ലാത്ത വ്യക്തിയാണെങ്കില്‍ ഈ പരീക്ഷണത്തിന്
മുതിരരുത്." <-----
യഥാര്‍ത്ഥത്തില്‍ ഈ ഐഡിയ ഏതോ ഇംഗ്ലീഷ് കരന്റെയ് സൈറ്റില്‍ നിന്ന്
അടിച്ചതാകും. ഇത് നമ്മുടെ കേരളത്തില്‍ വര്‍ക്ക് ഔട്ട് ആകില്ല
ബ്ലോഗ്ഗെരേ....
ഞാന്‍ ഒരു പരാചയപ്പെട്ട വിഷയമാണ് പ്രണയം. ഒരു വര്‍ഷമായി ഞാനൊരു
പെണ്‍കുട്ടിയുടെ പുറകേ നടക്കുകയ. എന്റെ സഹാപടിയാണ് .... ഒരു വഴി പറഞ്ഞു
തരുമോ ?
Post a Comment