April 10, 2010

പ്രിയപെട്ട ലാലേട്ടന് തുറന്ന കത്ത്

പ്രിയപെട്ട ലാലേട്ടന്.

ഞങ്ങള്‍ ലാലേട്ടന്റെ കടുത്ത ആരാധകരാണ്. താങ്കളുടെ പടങ്ങള്‍ ഒന്നും വിടാതെ കാണുന്നവരാണ്. ‘മഞ്ഞില്‍ വിരിഞ്ഞപൂക്കളില്‍’ തുടങ്ങിയ ആ നടനവിസ്മയത്തിന്റെ വിജയഘോഷയാത്ര സാകൂതം വീക്ഷിക്കുന്നവരാണ് ഞങ്ങള്‍ . 2000 ന്റെ തുടക്കത്തിലാണ് താങ്കള്‍ തട്ടുപൊളിപ്പന്‍ സിനിമകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. ദേവദൂതന്‍ പോലുള്ള സിനിമകള്‍ ബോക്‌സോഫീസില്‍ പരാജയപെടുന്നതും നരസിംഹം പോലുള്ള സിനിമകള്‍ വിജയിക്കുന്നതും വിഷമത്തോടെയാണ് ഞങ്ങള്‍ നോക്കി നിന്നത്. പിന്നീട് താങ്കള്‍ ടൈപ്പ് കഥാപത്രങ്ങളിലേക്ക് മാറി. നവരസങ്ങള്‍ അഭിനയിക്കാന്‍ കഴിവുള്ള നടന്റെ രൗദ്രഭാവം മാത്രം സ്‌ക്രീനില്‍ നിറഞ്ഞുനിന്നു. തല്ലിപൊളി സിനിമകളുടെ ഉദാഹരണമായി ലോകാവസാനംവരെ എടുത്ത് കാണിക്കാന്‍ കഴിയുന്ന ഒന്നാമന്‍ , താണ്ഡവം തുടങ്ങിയ സിനിമകള്‍ അങ്ങനെയാണുണ്ടാവുന്നത്. തുടരെ തുടരെയുള്ള പരാജയങ്ങളെ തുടര്‍ന്ന് താങ്കള്‍ പരസ്യചിത്രങ്ങളിലേക്ക് ചുവടുമാറ്റി. ഈ ചുവടുമാറ്റം ഞങ്ങള്‍ ആരാധകരുടെ ജീവിതത്തില്‍ വലിയമാറ്റമാണുണ്ടക്കിയത്. അതിനെകുറിച്ചാണ് ഞങ്ങള്‍ ഇവിടെ തുറന്നെഴുതുന്നത്. 



ഞങ്ങള്‍ ബാംഗ്ലുരില്‍ ജോലിചെയ്യുന്ന ബാച്‌ലേഴ്‌സ് ആണ്. ജോലികഴിഞ്ഞ് വൈകീട്ട് റൂമില്‍ വന്ന് പ്രത്യേകിച്ച്  പണിയൊന്നും ഇല്ലാത്തതിനാല്‍ ചൊറിയും കുത്തിയിരിക്കുകയാണ് പതിവ്. ആയിടയ്ക്കാണ് താങ്കളുടെ ”വൈകീട്ടെന്താ പരിപാടി’ എന്നപരസ്യവാചകം വരുന്നത്. പുതിയ സിനിമയിലെ പഞ്ച് ഡയലോഗാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് അത് ‘Original Choice’എന്ന മദ്യത്തിന്റെ പരസ്യമാണെന്നു മനസിലായത്. ”നിങ്ങളില്ലാതെ എനിയ്‌ക്കെന്താഘോഷം’. ഞങ്ങളില്ലാതെ താങ്കള്‍ക്ക് ഒരാഘോഷവുമില്ലല്ലൊ. വൈകീട്ടു റൂമില്‍ ചുമ്മാ ഈച്ചയാട്ടിയിരുന്ന ഞങ്ങള്‍ അങ്ങനെ താങ്കളുടെ കൂടെ ”വൈകീട്ടുള്ള പരിപാടികളില്‍’ അംഗമായി. ഇപ്പോള്‍ ഞങ്ങളുടെ മാസവരുമാനത്തില്‍ നിന്നും നല്ലൊരുതുക താങ്കള്‍ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്ന ”Original Choice’ ന്റെ മുതലാളിക്ക് (താങ്കള്‍ക്ക് ഷെയര്‍ ഉണ്ടോ?) എത്തിച്ച് കൊടുക്കുന്ന കാര്യം നിര്‍വികാരതയോടെ നിസംഗതയോടെ അറിയിച്ചുകൊള്ളട്ടെ.


താങ്കള്‍ ” Mohan Lal’s Taste Buds’എന്ന പേരില്‍ പപ്പടം, പൊറോട്ട, കുടംപുളി തുടങ്ങിയ സാധനങ്ങളുടെ പരസ്യത്തില്‍ തകര്‍ത്തഭിനയിക്കുന്ന സമയം. ”’ Mohan Lal’s Taste Buds’ ന്റെ ഭാഗമായി ബാംഗ്ലൂരില്‍ ” The Harbour Markte’ എന്ന ഹോട്ടല്‍ തുടങ്ങി. ലാലേട്ടന്‍ തുടങ്ങിയ ഹോട്ടലാണ് നമ്മള്‍ ആരാധകര്‍ അത് പ്രോത്സാഹിപ്പിക്കണം എന്നു കരുതി ഞങ്ങള്‍ ഒരു ദിവസം ഹോട്ടലില്‍ പോയി. സ്വാദിഷ്ടമായ ആറേഴ് കേരള വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയതു. ഭക്ഷണം ‘Not good not bad’. വിഭവങ്ങള്‍ എല്ലം കഴിച്ച് അവസാനം നിക്ടഷ്ടമായ ആ സാധനം(ബില്ല്) വന്നപ്പോള്‍ ഞങ്ങള്‍ പതറിപ്പോയി. 2738 രൂപ. (ബില്ലിന്റെ കോപ്പി ഈ കത്തിനോടൊപ്പം ചേര്‍ക്കുന്നു). ഭാഗ്യത്തിന് ഞങ്ങളില്‍ ഒരാരാധകന്റെ കയ്യില്‍ ‘ Credit Card’ എന്ന സാധനം ഉണ്ടായിരുന്നതുകൊണ്ട് അടുക്കളയില്‍ പോകേണ്ടിവന്നില്ല. (ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കറിയില്ലല്ലോ ഞങ്ങള്‍ ലാലേട്ടന്റെ ആരാധകരാണെന്ന്). ജീവിതത്തില്‍ ഇത്രയുംകാലം കഴിച്ച പഴംപൊരിയുടെ മൊത്തം തുക 250 രൂപ വരില്ല.

പക്ഷെ ഈ അവസരങ്ങളിലൊന്നും ലാലേട്ടനെ തള്ളിപറയാന്‍ ഞങ്ങള്‍ തയ്യാറായില്ല. ഞങ്ങള്‍ പാവപെട്ട ആരാധകര്‍ കുത്തുപാളയെടുത്താലും തരക്കേടില്ല ലാലേട്ടന്‍ പരസ്യത്തിലൂടെ പണം സമ്പദിച്ചാല്‍ മതി. എന്നിട്ട് ചെന്നൈയിലും ഡെല്‍ഹിയിലും ഓരോ ‘The Harbour Marktet’ തുടങ്ങണം. അവിടെയുള്ള ആരാധകര്‍ക്കും കിടക്കട്ടെ ഒരു പണി


രണ്ട് പട്ടാളസിനിമകളില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് താങ്കള്‍ക്ക് ടെറിട്ടൊറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി ലഭിക്കുകയുണ്ടയി. വളരെ സന്തോഷമുള്ള കാര്യം കാരണം താങ്കളെപോലെ charsimatic ആയ ഒരുവ്യക്തിയ്ക്ക് യുവജനങ്ങളെ മിലിട്ടറിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. പക്ഷെ അവിടെയും താങ്കള്‍ ഞങ്ങളുടെ പ്രതീക്ഷ തകര്‍ത്തു. ആ മിലിട്ടറി യൂണിഫോമിട്ട് താങ്കള്‍ നേരെ പൊയത് ‘Malabar Gold’ന്റെ പരസ്യത്തിലേക്കാണ്. രാജ്യം താങ്കള്‍ക്ക് സമ്മാനിച്ച ലഫ്റ്റനന്റ് കേണല്‍ പദവി ജ്വല്ലറി പരസ്യത്തില്‍ ഉപയോഗിച്ച് താങ്കള്‍ ദുരുപയോഗം ചെയതു. താങ്കളുടെ പരസ്യംകണ്ട് ഏതെങ്കിലും പട്ടാളക്കാരന്റെ ഭാര്യയ്ക്ക് മതിഭ്രമ (Hallucination) വരുകയാണെങ്കില്‍ അടുത്തതവണ ലീവിന് നാട്ടില്‍ വരുമ്പോള്‍ 5 പവന്റെ നെക്ലേസുമായി വന്നാല്‍ മതിയെന്നു മൊഴിയും. തോക്കിനുമുന്‍പില്‍ തോല്‍ക്കാത്ത പട്ടാളക്കാരന്‍ താങ്കളുടെ മുന്‍പില്‍ തോറ്റുപോവും.

കേരളീയരുടെ മദ്യാസക്തിയെപറ്റിയും ഒരുസൂപ്പര്‍സ്റ്റാര്‍ തന്നെ മദ്യത്തിന്റെ പരസ്യത്തിലഭിനയിക്കുന്നതിനെ പറ്റിയും BBC ഈയടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. താങ്കള്‍ക്ക് ലഭിച്ച പത്മശ്രീ, ഭരത്, ഡോക്ടറേട്ട് ബഹുമതികള്‍ക്ക് മുകളിലായി Black Mark നിലനില്‍ക്കുന്നു എന്ന കാര്യം താങ്കള്‍ ഓര്‍മ്മിക്കണം. ഒരുകലാകാരന് പണസമ്പാദ്യത്തിലുപരിയായി Social Responsibility ഉണ്ടെന്നകാര്യം താങ്കള്‍ മറക്കരുത്. ‘Cola’ അംബാസഡര്‍ ആയിരുന്ന അമിതാബ് ബച്ചന്‍ പിന്നീട് അതിന്റെ ദൂഷ്യഫലങ്ങള്‍ മനസിലാക്കി പരസ്യത്തില്‍ നിന്നും പിന്മാറിയത് താങ്കളെ ഓര്‍മപെടുത്തുകയണ്. കേരളത്തിലെ പ്രമുഖ യുവജന സംഘടന ആയ DYFI താരങ്ങള്‍ സ്വര്‍ണ്ണപരസ്യത്തില്‍ അഭിനയിക്കുന്നതിനെതിരെ പ്രമേയം കൊണ്ടുവന്നതും സൂചിപ്പിക്കുന്നു.

ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് താങ്കള്‍ക്ക് ഉയരാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. ആശംസിക്കുന്നു. കത്ത് ചുരുക്കുന്നു. ”വൈകീട്ട് പരിപാടിയുണ്ട്’.

എന്ന് സ്‌നേഹപൂര്‍വം

താങ്കളുടെ ആരാധകര്‍ .

By: ലാല്‍ അത്തോളി



How to post comments?: Click here for details

Join Facebook Fan club: Click here to be a fan

8 Comments:

pravynair said...

thankal enthu kondu mammoottiye ithu pole kaliyaakki idunnilla.. ithil ninnum thanne manassilaakum thankal oru kadutha mamootty fan anennu....

ജിക്കുമോന്‍ said...

പ്രിയ സുഹൃത്തേ കമന്റിനു നന്ദി.. ഇതൊരു മോഹന്‍ലാല്‍ വിരോധ പോസ്റ്റോ ഒന്നുമല്ല, ഇത് വെറും ആക്ഷേപ ഹാസ്യം ആണേ..... മമ്മൂട്ടിയെ അല്ലെങ്കില്‍ മോഹന്‍ലാലിന്‍റെ എന്നുള്ള തരാം തിരിവ് ഇവിടെ പ്രസക്തം അല്ല

anaspnazar said...

പോന്നു ചേട്ടാ ഒരു ചിന്ന സംശയം ,കുറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തു മലയാളികളുടെ മനസ്സുകളില്‍ കയറി പറ്റിയ ഒരാളാണ് ലാലേട്ടന്‍
അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ധാരാളം ആരാധകന്മാരും ഉണ്ട് .,എന്നും പറഞ്ഞു അദ്ദേഹത്തിന്റെ വ്യെക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ , ആര്‍കും അധികാരമില്ല ,മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിക്കണോ, ഫൈവ് സ്റ്റാര ഹോട്ടെല്‍ തുടങ്ങണോ, എന്നൊക്കെ ഉള്ളത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യങ്ങല്ലാണ് .ഒരു ശരാശരി ഇന്ത്യക്കാരന്‍ എന്നാ നിലക്ക് എങ്ങനെ കൂടുതല്‍ കാശ് ഉണ്ടാക്കാം എന്ന് ലാലേട്ടനും അങ്ങനെ ചിന്തിച്ചിരിക്കാം .അതിനു അദ്ധേഹത്തിന്റെ തരമുല്യം ഉപയോകിചെന്നു വരാം .അതൊരു കച്ചവട തന്ത്രം ,ഇടൊക്കെ അറിയമയിരിനിട്ടും ലാലേട്ടന്റെ ഹോട്ടെലില്‍ കയറി ബില്ല് കണ്ടിട്ട് അന്ധം വിട്ടു നില്‍ക്കുന്ന നമ്മെലെയാണോ അതോ ലലെട്ടനയാണോ പഴി പറയേണ്ടത് ??????????

ജിക്കുമോന്‍ said...

പൊന്ന് ചേട്ടാ ഇത് വെറും ആക്ഷേപ ഹാസ്യം മാത്രമല്ലേ...

Roopeshkailas said...

എത്രയും പ്രിയപ്പെട്ട ലാല്‍ അത്തോളി, ലാലേട്ടന്‍ അടുത്ത കാലത്ത് ഒരു ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ട്.. അത് തട്ട് കടയില്‍ ഇട്ടിട്ടുമുണ്ട്.. സമയം കിട്ടുമ്പോ തിമിര കണ്ണ് തുറന്നു വായിച്ചു നോക്ക്.. താങ്കളുടെ എല്ലാ കൊനിഷ്ടു ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം അതില്‍ ലാലേട്ടന്‍ വള്ളി പുള്ളി വിടാതെ പറഞ്ഞിട്ടുണ്ട്.. കാര്യങ്ങള്‍ വ്യക്തമായി പഠിക്കാതെ വിമര്‍ശിക്കാന്‍ പോകരുത്.. പണി കിട്ടും..

Bhedappettavan said...

മമ്മൂട്ടി സേതുരാമയ്യര്‍ CBI ആയി അഭിനയിച്ച സിനിമകള്‍ നാലെണ്ണം.
മോഹന്‍ലാല്‍ പട്ടാളം ആയി അഭിനയിച്ചത് രണ്ടെണ്ണം.

അപ്പൊ മംമൂട്ടിക്കല്ലേ ആദ്യ പരിഗണന? മമ്മൂട്ടി ഇപ്പോള്‍ CBI ഓഫീസര്‍ ആകേണ്ടതല്ലേ?

പിന്നെ, താങ്കള്‍ "M.C.R. മുണ്ടുകള്‍" മറന്നുപോയെന്നു തോന്നുന്നു?

ജിക്കുമോന്‍ said...

സത്യം പറ താങ്കള്‍ടെ പേര് ബെര്‍ളി എന്നാണോ ????

Mithun Nambiar said...

ലാലേട്ടനെ കുറിച്ച് ഈയിടെ ആരോ പറഞ്ഞു കേട്ടതാണ്,
"പുള്ളിക്കാരന് രാവിലെ മലബാര്‍ ഗോള്‍ഡ്‌ ഇല്‍ നിന്നും സ്വര്‍ണം വാങ്ങണം,
വ്യ്കിട്ടു അതെല്ലാം കൊണ്ട് പോയി മുതൂട്റ്റ് ഇല്‍ പണയം വയ്ക്കണം "

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon