January 9, 2011

കെ.കരുണാകരന്‍ : തിരികെയെടുത്ത സമ്മാനം

സ്കൂളില്‍ പഠിക്കുമ്പോള്‍ തോമസ് ടി അമ്പാട്ട് കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന "ജനനി" വാരികയില്‍ ആയിരുന്നു എന്റെ ആദ്യ രാഷ്ട്രീയ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു വന്നത്.
അന്നതിലെ പ്രധാന കഥാപാത്രങ്ങള്‍ മണ്മറഞ്ഞു പോയ മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയും ഇപ്പോള്‍ നമ്മെ വിട്ടു പിരിഞ്ഞ ലീഡര്‍ കരുണാകരനുമായിരുന്നു.

ഒരു പക്ഷേ ഗാന്ധിജി കഴിഞ്ഞാല്‍ ഒരു കാര്‍ട്ടൂണിസ്റ്റിന്റെ തൂലികത്തുമ്പില്‍ അതിവേഗം അനായാസതയോടെ വിരിയുന്ന ഒരു രൂപം നമ്മുടെ ലീഡറിന്റേതായിരുന്നിരിക്കാം..

അദ്ദേഹത്തിന്റെ ട്റേഡ് മാര്‍ക്കായിരുന്നല്ലോ ആത്മവിശ്വാസവും ആജ്ഞാശക്തിയും ഒരു പോലെ സമ്മേളിച്ച പ്രസിദ്ധമായ ആ ചിരി!

കാണുന്നവരോട് ഒരു ചിരി ചിരിച്ച് അത് തിരിച്ച് കിട്ടിയോ ഇല്ലയോ എന്ന് നോക്കാതെ..
നിര്‍ലോഭം ചൊരിയുന്ന, ഒരു പാടു വരകളിലും അനുകരണങ്ങളിലും ആഘോഷിക്കപ്പെട്ട അത്തരമൊരു ചിരിയുടെ നാഥന്‍ ലീഡര്‍ കരുണാകരന്‍ മാത്രമായിരിക്കുമെന്ന് എനിക്ക് തോന്നുന്നു.
ആ ചിരി എന്നെന്നേക്കുമായി മാഞ്ഞു പോയിരിക്കുന്നു.

അരങ്ങിലാവട്ടെ അണിയറയിലാവട്ടെ മാധ്യമ ശ്രദ്ധ പിടിച്ച് പറ്റി..വാര്‍ത്തകളില്‍ നിരന്തരം നിറഞ്ഞു നിന്ന്..ഒരു കാര്‍ട്ടൂണിസ്റ്റിനു വിഭവമൊരുക്കാന്‍ അദ്ദേഹം എന്നും മുന്‍പന്തിയിലുണ്ടായിരുന്നു.

രാഷ്ട്രീയപരമായി എനിക്ക് യോജിക്കാനാവത്ത തലത്തിലെങ്കിലും ഒരു കാര്‍ട്ടൂണിസ്റ്റിന്റെ കണ്ണില്‍ എല്ലാം തികഞ്ഞ ഒരു പാനപാത്രമായിരുന്നു അദ്ദേഹം .വാക്കില്‍ നടപ്പില്‍ ആംഗ്യങ്ങളില്‍ ,പ്രസ്താവനകളില്‍ , തീരുമാനങ്ങളില്‍ ,തിരുത്തലുകളില്‍ ,തിരിച്ചുവരവുകളില്‍ ...എല്ലാമെല്ലാം ഒരു രാഷ്ട്രീയനിരീക്ഷകനല്ലാത്ത ഞാന്‍ പക്ഷേ ഒരു കാര്‍ട്ടൂണ്‍ വിമര്‍ശന സാധ്യതകള്‍ക്കുള്ള ഒരു പാടു വിഷയങ്ങള്‍ അദ്ദേഹത്തില്‍ എന്നും കണ്ടെത്തിയിരുന്നു.

കേരളത്തിലങ്ങോളമിങ്ങോളമാഞ്ഞടിക്കുന്ന ടെലിവിഷന്‍ കോമഡി ഷോകളില്‍ കരുണാകരനെ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും രാഷ്ട്രീയാതാല്പ്പര്യമില്ലാത്തവര്‍ക്കു കൂടി ഏറ്റവും പ്രിയപ്പെട്ട ഹാസ്യാനുകരണ രാഷ്ട്രീയ നേതാവാക്കി മാറ്റിയത് ഇതിന്റെയൊക്കെ പ്രതിഫലനം തന്നെയാണല്ലോ. സജീവമല്ലാത്ത സമയത്ത് പോലും ഇത്തരം ഷോകളിലൂടെ കരുണാകരന്‍ ഒരു നിത്യ സാന്നിധ്യമായി ഏവര്‍ക്കുമൊപ്പമുണ്ടായിരുന്നു എന്നത് സത്യം.

"തങ്കമണി" സംഭവത്തെ ആസ്പദമാക്കി എടുത്ത സിനിമ തൊട്ടാവണം കരുണാകരന്‍ സിനിമാ തിരക്കഥാകൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവനായത്.
പിന്നീട് വന്ന പല രാഷ്ട്രീയ/പോലീസ് ലേബല്‍ ചലച്ചിത്രങ്ങളിലും ഈ മനുഷ്യനെ പൂര്‍ണ്ണമായോ ഭാഗികമായോ ഒക്കെ അനുകരിച്ച് ഒരു പാടു കഥാപാത്രസൃഷ്ടികള്‍ നടന്നു.പലതും അതിരൂക്ഷവിമര്‍ശനമായപ്പോള്‍ പോലും കരുണാകരന്‍ അതും തന്റെ രാഷ്ട്രീയം നിറഞ്ഞ ചിരിയില്‍ ഒതുക്കി..
(വിമര്‍ശനം കുടുംബത്തിനുള്ളിലേക്കും അതിരു വിട്ടു കടന്നപ്പോള്‍ ഒരു സെറ്റില്‍ മകന്‍ ഗുണ്ടകളെ വിട്ടു ഭീഷണിപ്പെടുത്തിയെന്നൊരു വാര്‍ത്തയുണ്ടായിരുന്നു.)

ഒരു രാഷ്ട്രീയക്കാരന്‍ എങ്ങനെയാവണം എന്നും എങ്ങനെയാവരുത് എന്നും പുതിയ തലമുറക്ക് ഒരു പാഠപുസ്തകം കൂടിയാണു ഈ രാഷ്ട്രീയാചാര്യന്റെ ജീവിതം.

((ചിത്രത്തില്‍ ക്ളിക്കിയാല്‍ വലുതായും വ്യക്തമായും കാണാം))

വെട്ടിപ്പിടിച്ചും കീഴടങ്ങിയും തിരിച്ചു വന്നുമൊക്കെ ജയപരാജയങ്ങളുടെ കുത്തൊഴുക്കില്‍ രാഷ്ട്രീയ കണക്കെടുപ്പല്ല മറിച്ച് ദ്രോണാചാര്യര്‍ ,രാഷ്ട്രീയ ഭീഷ്മര്‍ ,ലീഡര്‍ ,ചാണക്യന്‍ , കിംഗ് മേക്കര്‍ തുടങ്ങി പത്രക്കാരും മാലോകരും ആരാധകരും ചേര്‍ന്ന് പതിച്ചു കൊടുത്ത സ്ഥാനമാനങ്ങളേക്കാള്‍ ദൈവ വിശ്വാസവും പത്നീ സ്നേഹവും ഒരു കാലത്ത് മുഖമുദ്രയായിരുന്ന അചഞ്ചല നിശ്ചയ ദാര്‍ഡ്യവുമാണു ഈ മനുഷ്യനെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്.

വരയിലൊഴുകിയുണര്‍ന്ന് നിറഞ്ഞ ചിരിനല്‍കുമൊരു ഹാസ്യഭാവനയുണര്‍ത്താന്‍
ഇനിയീ മനുഷ്യനില്ല..
പത്രത്താളുകള്‍ക്കും ഒരു സ്കൂപ്പ് ന്യൂസൊന്നുമില്ലെങ്കില്‍ കരുണാകരനെക്കൊണ്ട് എന്തെങ്കിലും പറയിച്ച് വാര്‍ത്തയുണ്ടാക്കാമല്ലോ എന്നാശ്വസിക്കുന്ന ടീവീ ന്യൂസ് ഡെസ്ക്കിനും
കുറ്റവും കുറവുമറിഞ്ഞ് ഈ മനുഷ്യനെ സ്നേഹിച്ച ആരാധകലക്ഷങ്ങള്‍ക്കും ഇനിയൊരു ലീഡറില്ല..

പൂര്‍ത്തിയാക്കാതെ പോയ
അയക്കാന്‍ കഴിയാതെ പോയ..
ഗള്‍ഫില്‍ എത്തി വരക്കണമെന്ന് ആശിച്ചിട്ടും
വരക്കാന്‍ കഴിയാതെ പോയ..

എന്റെ ഒരു പാടു രാഷ്ട്രീയ കാര്‍ട്ടൂണുകളിലെ നായകനു എന്റെ അന്ത്യപ്രണാമം!


By: നൗഷാദ് അകമ്പാടം Ente Vara
How to post comments?: Click here

2 Comments:

ഭായി said...

ഒരു കാര്യം തീർമാനിച്ചാൽ, എന്ത് പ്രതിബന്ധമുണ്ടായാലും എന്ത് വില കൊടുത്തും അത് പ്രവൃത്തി പഥത്തിൽ കൊണ്ടുവരുന്ന അപൂർവ്വം രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു ശ്രീ കെ. കരുണാകരൻ.
അദ്ദേഹത്തെ കുറിച്ചുള്ള മിക്ക കാർട്ടൂണുകളും ചിരിക്കുള്ള വക വേണ്ടുവോളം നൽകിയിട്ടുണ്ട്.

Soman Doha said...

Naushadinu ella aasamsakalum

Soman
Doha
mangalathethu@yahoo.com

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon