January 23, 2011

പ്രസംഗം കേള്‍ക്കണോ, വണ്ടിയിടിച്ച്‌ മരിക്കണോ?

വഴിയോര യോഗനിരോധനം വേണമെന്നു നിര്‍ദ്ദേശിച്ച ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ സുപ്രീംകോടതി ഹൈക്കോടതിവിധി ശരിവെച്ചിരിക്കുകയാണ്‌.

ഇതിനെതിരെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രത്യേകിച്ച്‌ ഈ വിധി പ്രസ്‌താവിച്ച ജഡ്‌ഡിയെ `ശുംഭന്‍' എന്നു വിശേഷിപ്പിച്ച എം.വി. ജയരാജന്റെ പാട്ടിയായ സി.പി.എമ്മിന്റെയും പ്രതികരണം സൂചിപ്പിക്കുന്നത്‌ സംഘടിത പാര്‍ട്ടികളുടെ താത്‌പര്യം ജനതാത്‌പര്യത്തിന്‌ വേണ്ടിയുള്ളതല്ല എന്നാണ്‌.

കേരളത്തിലെ വീതികുറഞ്ഞ, കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ വാഹനപ്പെരുപ്പവും അമിതവേഗവും ഡ്രൈവര്‍മാരുടെ അക്ഷമയും മദ്യപിച്ചുള്ള ഡ്രൈവിംഗും മൂലം ചോരക്കളങ്ങളാകുന്നത്‌ ദൈനംദിന വാര്‍ത്തയാണ്‌. ഇവിടെ പദയാത്രക്കാര്‍ക്ക്‌ ഫുട്‌പാത്ത്‌ എന്ന സങ്കല്‌പമോ, പദയാത്രക്കാര്‍ക്ക്‌ റോഡ്‌ ക്രോസ്‌ ചെയ്യാന്‍ പെഡസ്‌ഡ്രിയല്‍ ക്രോസ്‌ സങ്കല്‌പമോ ഇല്ല. കാല്‍നടയാത്രക്കാരും വാഹനാപകടങ്ങളിലും, തുറന്ന ഓടകളിലും വീണ്‌ പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്യുന്നുണ്ട്‌. ട്രാഫിക്‌ജാം എന്നത്‌ ഇന്ന്‌ കേരളത്തിലെ റോഡുകളുടെ ശാപവും നിത്യകാഴ്‌ചയുമാണ്‌.

ഇങ്ങനെയുള്ള റോഡരുകില്‍ പൊതുയോഗം സംഘടിപ്പിക്കണം എന്ന രാഷ്‌ട്രീയപാര്‍ട്ടികളുടെ വാശിയെ ദുര്‍വാശിയായേ വ്യാഖ്യാനിക്കാനാകൂ. തങ്ങളുടെ സംഘടിതബലം ഉപയോഗിച്ച്‌ തങ്ങളുടെ നയങ്ങളും പ്രതിഷേധങ്ങളും ജനനന്മയ്‌ക്കെന്ന പേരില്‍ ജനങ്ങളിലെത്തിക്കാന്‍ പൊതുനിരത്തോരത്തുതന്നെ പൊതുയോഗം കോടതിവിധി തൃണവല്‍ക്കരിച്ചും നടത്തും എന്ന വെല്ലുവിളിയാണിപ്പോള്‍ മുഴങ്ങുന്നത്‌. അതിനുപോല്‍ബലകമായി പുകവലി നിരോധനം നിലവിലുണ്ടായിട്ടും പുകവലിക്കുന്നില്ലേ എന്ന കൗണ്ടര്‍വാദം ഉയര്‍ത്തുന്നത്‌ ജനനന്മ പരിഗണന അര്‍ഹിക്കുന്നില്ല എന്ന സംഘടിത കക്ഷികളുടെ നിലപാടാണ്‌ വെളിപ്പെടുത്തുന്നത്‌.

ഗാന്‌ധിജിയോ എ.കെ.ജിയോ പൊതുയോഗം വിളിച്ചിരുന്നതില്‍നിന്നും കാലം മുന്നോട്ടുപോയി. ആഗോളീകൃതകാലഘട്ടത്തില്‍, വികസനം എന്നാല്‍ ഉപഭോഗത്വര എന്ന്‌ ഭാഷാന്തരം കൈവന്നിരിക്കുന്ന യുഗത്തില്‍, മദ്യവും മദിരാക്ഷിയും വാഹനങ്ങളും സ്വര്‍ണ്ണവും ആര്‍ഭാടവും എല്ലാം സ്‌റ്റാറ്റസ്‌ സിംബലായി മാറിയകാലഘട്ടത്തില്‍, റോഡുകള്‍ ഇന്ന്‌ അപര്യാപ്‌തമാണ്‌. തമിഴ്‌നാട്ടിലെ റോഡുകള്‍ കേരളത്തിനോട്‌ തുലനംപോലും അര്‍ഹിക്കാത്തവിധം വിസ്‌തൃതവും നിലവാരമുള്ളതുമാണ്‌. അവിടെ പാതയോരത്ത്‌ യോഗം സംഘടിപ്പിക്കാമെങ്കില്‍ കേരളത്തില്‍ അത്‌ നിരോധിക്കുന്നത്‌ തുല്യതയുടെ നിരോധനമായി രാഷ്‌ട്രീയ പാര്‍ട്ടികള്‍ കണക്കാക്കുന്നു.

കാല്‍നടക്കാര്‍ സുരക്ഷിതമായി എങ്ങനെ റോഡരികത്തുകൂടി സഞ്ചരിക്കാമെന്നും റോഡ്‌ ക്രോസ്‌ ചെയ്യാമെന്നും ചിന്തിച്ചും, വാഹനത്തിലുള്ളവര്‍ ട്രാഫിക്‌ ജാമില്‍പ്പെട്ട്‌ എപ്പോള്‍ വീട്ടിലെത്തുമെന്ന്‌ ഉത്‌കണ്‌ഠപ്പെട്ടും പോകുമ്പോള്‍ അവര്‍ പാതയോര പ്രഭാഷണം കേട്ട്‌ പ്രഭാഷകരെ പിന്‍തുണയ്‌ക്കുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്‌.

ഈ വിഷയത്തില്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടിയും പരിഗണന നല്‍കാത്തത്‌ ഭരണഘടന ഉറപ്പുവരുത്തുന്ന സഞ്ചാരസ്വാതന്ത്ര്യം എന്ന സങ്കല്‌പത്തിനാണ്‌. സ്‌ത്രീകളുടെയും കുട്ടികളുടെയും നിരത്തിലുള്ള സുരക്ഷയ്‌ക്കുള്ള അവകാശത്തെയാണ്‌. ജനത്തെ പ്രബുദ്ധരാക്കാനും അവരെ പൊതുതാത്‌പര്യവിഷയങ്ങളില്‍ ബോധവാന്മാരും ബോധവതികളും ആക്കാനുമാണ്‌ നിരത്തില്‍ പൊതുയോഗം നടത്തുന്നതെന്നു പറയുന്നവര്‍ സഞ്ചരിക്കാനുള്ള അവകാശത്തിന്റെ ധ്വംസകരാവുകയാണ്‌.

കേരളത്തില്‍ സംഘടിത ശക്‌തിക്കെതിരെ ജനം തോല്‍ക്കുന്നത്‌ നോക്കുകൂലിയിലും അട്ടിമറി പണത്തിലും മറ്റും നാം കാണുന്നതാണ്‌. ഇപ്പോള്‍ സംഘടിതശക്‌തികള്‍ അസംഘടിതരായ ജനങ്ങളുടെമേല്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുവാന്‍ പാതയോരയോഗങ്ങള്‍ക്കായി വാദിക്കുന്നു. രാഷ്‌ട്രീയ പ്രബുദ്ധതയുള്ള മലയാളികള്‍ വഴിയോര ശബ്‌ദങ്ങളാല്‍ സ്വാധീനിക്കപ്പെടും എന്നതും വ്യര്‍ത്ഥമോഹമല്ലേ.

രാഷ്‌ട്രീയ സംസ്‌കാരവും കാലത്തിനനുസരിച്ച്‌ മാറേണ്ടിയിരിക്കുന്നു. ഡിസിപ്ലിന്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക്‌ ബാധകമായി കണക്കാക്കപ്പെടുന്നില്ല. പ്രശ്‌നം ഗൗരവമുള്ളതാണെങ്കില്‍ മൈതാനങ്ങളില്‍ യോഗം സംഘടിപ്പിച്ചാലും തല്‍പരര്‍ വരും. പിന്നെ പാതയോരത്തുതന്നെ പൊതുയോഗം വേണം എന്ന വാശി എന്തിന്‌!

By:ലീലാ മേനോന്‍

How to post comments?: Click here

0 Comments:

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon