January 27, 2011
പാരിജാതത്തിന് അന്ത്യശാസനം; അടുത്തത് കുങ്കുമപ്പൂവ്
പ്രേക്ഷകശ്രദ്ധ കുറഞ്ഞതോടെ ഏഷ്യാനെറ്റിലെ പാരിജാതം സീരിയല്‍ നിര്‍ത്താന്‍ ഒരുങ്ങുന്നു. നീണ്ടുനീണ്ട് കഥയും കാര്യവുമില്ലാതായി മാറിയ സീരിയലാണ് പാരിജാതം. ഇതിങ്ങനെ പോയാല്‍ ശരിയാകില്ലെന്നു ചാനല്‍ തിരിച്ചറിഞ്ഞെങ്കിലും നിര്‍ത്തേണ്ടത് എവിടെയാണെന്ന് സംവിധായകന് യാതൊരു പിടിയുമില്ലത്രേ.
അതുകൊണ്ട് നായകന് ജെപിയുടെ മകനും ജെപിയുടെ മുന്‍കാലത്തേക്കാള്‍ താന്തോന്നിയുമായ ചെക്കനെ തട്ടിക്കൊണ്ടുപോയിരിക്കുകയാണ് ഇപ്പോള്‍. ജെപി എന്ന ജയപാലന്റെ അച്ഛന് മേനോന് നെഞ്ചുവേദന വന്നുകുഴഞ്ഞുവീണ് ആശുപത്രിയിലുമായി. ചെക്കന് ചന്ദ്രു കുഴപ്പമൊന്നുമില്ലാതെ തിരിച്ചെത്തുന്നു, മേനോന്റെ അസുഖം ഭേദമാകുന്നു, ചന്ദ്രുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വില്ലത്തി ലളിതാഭായി ജയിലിലാകുന്നു എന്ന മട്ടില്‍ ശുഭപര്യവസായി ആക്കാനാണ് ഇപ്പോഴത്തെ ആലോചന. അതേതായാലും വൈകില്ല. പുതിയ സീരിയല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു ഏഷ്യാനെറ്റ്: കുങ്കുമപ്പൂവ്.
ഉടന്‍ വരുന്നു എന്ന് അനൗണ്‍സ് ചെയ്തു തുടങ്ങിയിട്ടു കുറച്ചുകാലമായി. പാരിജാതമാണു തീരേണ്ടത്.
ലളിതാ ഭായി എന്ന ആന്റിയമ്മ മേനോന്റെ രണ്ടാം ഭാര്യയാണ്. അവരാണത്രേ ആദ്യ ഭാര്യയെ കൊന്നത്. ആ കേസ് എവിടെയൊ പോയെന്നും പറയുന്നു. ജെപിയെ വഷളാക്കിയ ആന്റിയമ്മ ചന്ദ്രുവിനെയും വഷളാക്കിത്തുടങ്ങി. എല്ലാം എന്തോ പ്രതികാരത്തിന്റെ പേരിലാണ്.
ആന്റിയമ്മൂമ്മയെ ചന്ദ്രുവിനു വലിയ വിശ്വാസമാണ്. അഛനെയും അമ്മയെയും വിശ്വാസവും സ്നേഹവുമില്ല. അമ്മയുടെ ഇരട്ട അനിയത്തിയോടും അവരുടെ നന്നായി പഠിക്കുന്ന മകളോടുമൊക്കെയുണ്ട് പക. അതിനിടയിലാണ് ചെക്കനെ കാണാതായിരിക്കുന്നത്. ആന്റിയമ്മൂമ്മയുടെ ഗൂണ്ടകളാണ് തട്ടിക്കൊണ്ടുപോയത്. ബാഗ് കുറ്റിക്കാട്ടില്‍ നിന്നുകിട്ടി. മകന് മരിച്ചെന്നു വിശ്വസിച്ചിരിക്കുകയാണ്. ജെപിയും ഭാര്യയും മറ്റും. പക്ഷേ, പ്രേക്ഷകനെ ഞെട്ടിക്കുന്ന ആത്മസംയമനത്തിലാണ് അവര്‍.
ലളിതാഭായി ഇപ്പോള്‍ ജെപിയുടെ സ്വത്തുക്കളെല്ലാം അടിച്ചെടുത്ത് ലാവിഷായി കഴിയുന്നു. ജെപിക്കാകട്ടെ അച്ഛന്റെ ആശുപത്രി ബില്‍ കൊടുക്കാന്‍ പോലും പണമില്ല. അതു ചില്ലറയല്ല. ഒറ്റരാത്രികൊണ്ട് രൂപ 50,000.
നടി ലക്ഷ്മിയുടെ മകള്‍ ഐശ്വര്യ സിനിമയില്‍ നിന്നു നേരേ ചാടിയ സീരിയലാണ് പാരിജാതം. ലളിതാഭായിയായി ഐശ്വര്യ അര്മാദിക്കുന്നു, മേനോന് രവി വള്ളത്തോള്‍ പതിവുപോലെ. ഇരട്ട നായിക റസ്ന പത്തില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണു പാരിജാതം. ഇപ്പോള്‍ പഠിക്കുന്നുണ്ടെങ്കില്‍ അത് പ്ലസ് ടുവും ബിരുദവും കഴിഞ്ഞ് പിജിക്ക് ചേര്‍ന്നിട്ടുണ്ടാകണം. കാലം ഒരുപാടായിരിക്കുന്നു. !!!
How to post comments?: Click here
Now call India at cheaper rates
© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.
How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.
For more details
E:mail: sumeshcm2004@gmail.com
Receive all updates via Facebook. Just Click the Like Button Below▼
▼
You can also receive Free Email Updates:
Powered By Jikkumon
4 Comments:
അന്ത്യശാസനമൊന്നുമില്ല കുങ്കുമപൂവ് വേറെ സമയത്താണ്......പാരിജാതം നിര്‍ത്താന്‍ നിരാഹാരം ഇരിക്കേണ്ടി വരുമോ..?
അയ്യോ അങ്ങിനെ ഒന്നും അവസാനിപ്പിക്കല്ലേ Asianet , ചന്ദൃവിന്റെയും ഉണ്നിമോളുടെയും
College lifeum , പ്രണയവും വിവാഹവും അങ്ങിനെ നീണ്ടു നീണ്ടു പോകാന്‍ പ്രാര്‍ത്ഥിക്കാം നമുക്ക് .
ആന്റിയമ്മയെ കണ്ടാണോ അതോ ആ പെങ്കൊച്ചിനെ കണ്ടാണോ ചങ്ങാതീ കൊതി തീരാത്തത് ?? ;)
എടേയ് ഈ അരുണയാണോ രണ്ടര വര്‍ഷം ഗര്ഭാവസ്ഥയുള്ള ഏക മനുഷ്യസ്ത്രീ എന്ന ലോകറെക്കോര്‍ഡിനുടമ?
Post a Comment