March 15, 2011
ക്ഷണിക പ്രണയം : Momentaneous Love
തിരുവനന്തപുരത്തു നിന്നു എറണാകുളത്തേക്കുള്ള എന്റെ യാത്രകളിൽ ഭൂരിഭാഗവും സംഭവബഹുലങ്ങളാണ്. എന്റെ എന്നല്ല, ഒരു
ശരാശരി ഇൻഡ്യാക്കാരന്റെ എല്ലാ ട്രെയിൻ യാത്രകളും സാഹസികവും സംഭവബഹുലവുമാണ്. .(ശരിക്കും അതറിയണമെങ്കിൽ ഒരു ജനറൽ ബോഗിയിൽ കയറിയാൽ മതി.)
ഒരു വെള്ളിയാഴ്ച്ച,
പണികളൊക്കെ ഒരുവിധം തീർത്തെന്നു വരുത്തി, ട്രെയിൻ പിടിക്കാനായി ഇറങ്ങി ഓടി. കാലത്ത് സഹമുറിയന്റെ വാക്കുകൾ അവഗണിച്ച് കുട എടുക്കാത്തതുകൊണ്ടായിരിക്കാം, അത്രയും നേരം ഇല്ലാതിരുന്ന മഴ ഓടി എത്തിയത്. ആത്മാക്കളുടെ സന്തോഷമാണ് മഴ എന്നു എവിടെയോ വായിച്ചതു ഞാൻ ഓർക്കുന്നു.
മുകളിൽ അങ്ങു മേഖങ്ങൾക്കിടയിൽ എന്നെ സ്നേഹിക്കുന്ന ഒരുപാട് ആത്മാക്കൾ ഉണ്ടെന്ന് കുറച്ച് നിമിഷങ്ങൾക്കുള്ളിൽ എനിക്ക് മനസ്സിലായി.
മഴ തകർത്ത് പെയ്യുകയാണ്…. സജുമോന്റെ ( എന്റെ സഹമുറിയാനാണെ..) കയ്യിൽ കുടയുള്ളതുകൊണ്ട് തല്ക്കാലം രക്ഷപെട്ടു.
എന്നാലും നല്ല വൃത്തിയായിട്ട് നനയുന്നുണ്ട്. ഓഫിസിൽ നിന്നും ഏതാണ്ട് ഒരു 15 മിനിട്ട് നടക്കാനുണ്ട് റെയിൽവേ സ്റ്റേഷനിലേക്ക്. മഴയത്ത് കാഴ്ച്ചകളൊക്കെ കണ്ട് അങ്ങനെ പോകുമ്പോഴാണ് മുന്നിൽ നടക്കുന്ന ഒരു കൂട്ടം യാത്രക്കാരുടെ ഇടയിൽ ആ കുട്ടിയെ ഞാൻ ശ്രദ്ധിക്കുന്നത്. പലപ്പോഴും ഓഫീസ് ക്യാമ്പസിൽ ആ കുട്ടിയെ കണ്ടിട്ടുണ്ടെങ്കിലും ഇന്നെന്തോ…. ഒരു പ്രത്യേകത….
നല്ല വെളുത്ത് മെലിഞ്ഞ് ഒരാറടി പൊക്കമുള്ള കൊച്ചു സുന്ദരി….
ആറടി പൊക്കമെന്ന് ചുമ്മാ ഒരു ഭംഗിക്ക് പറഞ്ഞതല്ല… ശരിക്കും ആറടിയുള്ള ഒരു കൊച്ചു വലിയ സുന്ദരിയാണ് ഇപ്പോൾ എന്റെ മുന്നിലൂടെ നടന്നു പോകുന്നത്. വള്ളി പോലെയുള്ള അവളുടെ ആ കൈകൾ എന്നെ കൂടുതൽ അവളിലേക്ക് ആകർഷിച്ചു.
പുറകിൽ ഒരു ബാഗും തൂക്കി ഒരു സ്ക്കൂൾ കുട്ടിയുടെ നിഷ്കളങ്കതയോടെ അവളും മഴ ആസ്വദിക്കുകയാണെന്ന് തോന്നുന്നു. ആ സ്ലീവ്ലെസ്സ് ടോപ്പും വൈറ്റ് ലെഗ്ഗിങ്ങ്സും എനിക്ക് നന്നേ ബോധിച്ചു.
തകർത്തു പെയ്യുന്ന മഴയും ഇങ്ങനെ വായും പൊളിച്ച് നടന്നാൽ നഷ്ടപ്പെടാൻ സാദ്ധ്യതയുള്ള ആ ട്രെയിനും എന്റെ പ്രശ്നങ്ങളല്ല ഇപ്പോൾ….
ഇടക്കെപ്പൊഴോ എന്തോ ശബ്ദം കേട്ട് അവൾ പുറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ എന്റെ നാഡി മിടിപ്പുകൾക്ക് വേഗത കൂടി…. അവളുടെ കോലൻ മുടികൾ വിരിഞ്ഞ് താമര പോലെ നില്ക്കുന്ന ആ കണ്ണുകളിലേക്ക് വീണുകിടക്കുകയാണ്. പതിയെ കൈ കൊണ്ട് മുടി കോതി മാറ്റി അവൾ നടപ്പ് തുടർന്നു…. എന്നെ ഒന്നു ശ്രദ്ധിച്ചു പോലും ഇല്ല… (അവൾക്ക് എന്നെ അറിയില്ല എന്നുള്ളത് ഒരു പരമാർതഥം) എന്നാലും ഒരുത്തൻ കൊറെ നേരമായി പൊറകെ നടക്കുകയല്ലെ….ഒന്നു നോക്കിയാൽ എന്താ…
ആരോട് പറയാൻ…ആരു കേൾക്കാൻ…
എന്റെ മുന്നിലുള്ള ഒരു പറ്റം ആളുകൾ പതിയെ കുറഞ്ഞ് കുറഞ്ഞ് ഇപ്പോൽ അവൾ മാത്രമായി…ബാക്കി ഉള്ളവരുടെ സ്പീഡ് കൂടിയതു കൊണ്ടാണോ, അതോ ഞങ്ങളുടെ സ്പീഡ് കൊറഞ്ഞതു കൊണ്ടാണോ എന്നറിയില്ല….എന്തായാലും, ഇപ്പോൾ എന്റെ മുന്നിൽ അവൾ മാത്രം, അവൾക്കു പിന്നിൽ ഞാനും സജുമോനും… ബാക്കി യാത്രക്കാർ ഞങ്ങളുടെ മുന്നിലും പിന്നിലും കുറച്ചു ദൂരത്തിലാണ്.
പെട്ടെന്നാണ് ഞാൻ അതു ശ്രദ്ധിക്കുന്നത്. അവളുടെ വസ്ത്രധാരണത്തിൽ ചെറിയ ഒരു പന്തികേട്… ശ്രദ്ധക്കുറവ് കൊണ്ട് ഉണ്ടായ ഒരു പാളിച്ച ആണെങ്കിലും, കൊറച്ച് ഭീകരമാണ് ആ കാഴ്ച്ച. 5 മിനിട്ടിനുള്ളിൾ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തും. ഇട്ടിരിക്കുന്ന വസ്ത്രം മിസ്പ്ലേസ്ഡ് ആയി കിടക്കുന്ന കാര്യം മഴയിൽ ലയിച്ച് നടക്കുന്ന ആ മാട പ്രാവിനു മനസ്സിലാകുന്നില്ല…ഈ കോലത്തിൽ സ്റ്റേഷനിൽ എത്തിയാൽ നമ്മുടെ കുട്ടി അവിടെ ഒരു കാഴ്ച്ച വസ്തു ആകുമെന്ന് ഉറപ്പാണ്..
നമ്മുടെ കുട്ടി (കുട്ടി നമ്മുടെ അല്ലെങ്കിലും, ആ ഒരു ഫീൽ കിട്ടാൻ വേണ്ടിയിട്ട് തല്ക്കാലം അങ്ങനെ വിളിക്കാം…കുട്ടി…, നീ ഇതു വായിക്കുന്നുണ്ടെങ്കിൽ സദയം ക്ഷമിക്കുമല്ലോ…) അപ്പോ നമ്മുടെ കുട്ടിയുടെ തൊട്ടു മുൻപിൽ ഇപ്പോൾ രണ്ട് ചേച്ചിമാർ നടന്ന് പോകുന്നുണ്ട്. എന്റെ സന്തോഷം എന്താണെന്ന് വെച്ചാൽ, ഇവളു അവരെ കടന്ന് പോകുമ്പോൾ ആ ചേച്ചിമാരു അവളെ വിളിച്ച് കാര്യം പറയുമല്ലോ എന്നായിരുന്നു…എനിക്കവിടെ തെറ്റി…
അവരു അവളെ വിളിച്ച് കാര്യം പറഞ്ഞില്ല എന്നു മാത്രമല്ല, ഒരു കമന്റും…
“അവളുടെ വേഷം കണ്ടില്ലെ….എന്തു ഭാവിച്ചാ ഇവളുമാരുടെയൊക്കെ നടത്തം…:”
നമ്മുടെ കുട്ടി അതു കേട്ടില്ലെങ്കിലും പുറകെ വന്ന ഞാൻ അതു കേട്ടു..ഒരു വശത്ത് നമ്മുടെ കുട്ടി നിമിഷങ്ങൾക്കുള്ളിൽ ഒരു പ്രദർശന വസ്തു ആകുമെന്നുള്ള തിരിച്ചറിവും…അതിന്റെ കൂടെ ഈ ചേച്ചിമാരുടെ കമന്റും കൂടെ ആയപ്പോൾ ഇനി നോക്കിയിരുന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായി.. അവളോട് പോയി കാര്യം പറയുക തന്നെ..
പക്ഷെ മനസ്സിൽ ഒരു നൂറായിരം ചോദ്യങ്ങൽ ഉയർന്നു…എങ്ങനെ പറയും… എന്തു പറയും….ഇനി ഇപ്പോ പറഞ്ഞാൽ തന്നെ, ആ കുട്ടി അതെങ്ങനെ എടുക്കും….5 മിനിട്ടിനുള്ളിൽ സംഭവിക്കാൻ പോകുന്ന ആ ദുരന്തത്തെപ്പറ്റി ഓർത്തപ്പോൾ എന്റെ സംശയങ്ങൾ എല്ലാം മാറി…അതിനേക്കാളൊക്കെ ഉപരി, തന്റെ കുട്ടിയോടുള്ള ഒരു പ്രത്യേക താത്പര്യവും രണ്ടും കല്പിച്ച് പറയാൻ എന്നെ പ്രേരിപ്പിച്ചു…. സജുമോൻ തന്ന ധൈര്യം കൂടിയായപ്പോൾ ഇനി എന്തു നോക്കാൻ….
അവളുടെ കൂടെ എത്താൻ ഞങ്ങൽ വേഗത അല്പം കൂട്ടി…അല്പം ഒന്നും കൂട്ടിയാൽ പോരാ എന്നു എനിക്കു മനസ്സിലായി..സമയം വൈകുന്നത് കൊണ്ടായിരിക്കാം, ആശാട്ടി നടത്തതിന്റെ വേഗത നന്നായി കൂട്ടി…ആറടി പൊക്കമുള്ള അവളുടെ കാലുകൾ ജിറാഫിന്റെ പോലത്തെ ആണോ എന്നെനിക്കൊരു സംശയം…ഞാനും സജുമോനും തലക്കുത്തിമറിഞ്ഞിട്ടും അവളുടെ ഒപ്പമെത്താൻ ഒരു രണ്ട് മിനിട്ട് എടുത്തു…മനസ്സ് അപ്പോഴും ശൂന്യമാണ്….എങ്ങനെ ഈ കുട്ടിയെ കാര്യം പറഞ്ഞ് മനസ്സിലാക്കിക്കും..
രണ്ടും കല്പിച്ച് നമ്മടെ കൊച്ചിന്റെ ഒപ്പമെത്തി.
“Excuse me ma’am….. ”
എവിടെ… ഒരു രക്ഷയുമില്ല….നമ്മളെ ഒന്നു നോക്കിയതു പോലും ഇല്ല. മഴയുടെ ശബ്ദം കൊറച്ച് കൂടുതലായത് കൊണ്ടാകും… ഞാൻ ഒന്നുകൂടെ ശബ്ദം കൂട്ടി വിളിച്ചു…
“Hello Ma’am…..”
ഇത്തവണ കൊച്ച് ശ്രദ്ധിച്ചു…..രസംകൊല്ലിയായി വന്ന ഈ വാനരൻ ആരാണെന്ന മട്ടിൽ അവൾ തല ഉയർത്തി നോക്കി..
അപരിചിതനായ എന്നെ കണ്ടപ്പോൾ ഒന്നു പരിഭ്രമിച്ചെങ്കിലും, അവൾ ചോദിച്ചു.
“YES….”
ചെറിയ ടെൻഷനോടെയും അതിനേക്കാൾ വലിയ പേടിയോടെയും വരണ്ട ശബ്ദത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു….
“ഡ്രെസ്സ് കൊറച്ച് misplaced ആയാണ് കിടക്കുന്നത്….ഒന്നു ശ്രദ്ധിച്ചോളൂ…..”
ഇത്രയും ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു… ആ കുട്ടിയുടെ മറുപടിക്കൊന്നും കാത്തു നില്ക്കാതെ, റെയിൽവ്വെ സ്റ്റേഷൻ ലക്ഷ്യമാക്കി ഞാനും സജുമോനും നടന്നു നീങ്ങി…..
ഇതു കേട്ട പാടെ കൊച്ച് ALERT ആയി, വേണ്ട നടപടികൾ എല്ലാം സ്വീകരിച്ചു എന്നു മനസ്സിലായി കാണുമല്ലോ…..
ആ കുട്ടി എന്തോ പറയാൻ ശ്രമിച്ചെങ്കിലും, അതു വകവെക്കാതെ ഞാൻ നടന്നു….ആവശ്യമില്ലാത്ത സമയത്ത് ഒരു ജാഡ പണ്ടേ നമ്മളുടെ കൂടപ്പിറപ്പാണല്ലോ…..(എന്താണ് ആ കുട്ടി പറയാൻ വന്നത് എന്നത് ഇപ്പോഴും അവ്യക്തമാണ്..ചീത്തയൊന്നും ആകാൻ സാദ്ധ്യത ഇല്ല…അങ്ങനെ സമാധാനിക്കാം….മാനം രക്ഷിച്ച മനുഷ്യനോടുള്ള ബഹുമാനം കൊണ്ട് ആ കുട്ടിയുടെ മനം നിറഞ്ഞുകാണും…അല്ലേ ?)
മഴയ്ക്കു യാതൊരു തളർച്ചയുമില്ല….സ്റ്റേഷനിൽ സാമാന്യം നല്ല തിരക്കുണ്ട്…..എല്ലാവരും നല്ല ഭേഷായിട്ട് നനഞ്ഞിട്ടുമുണ്ട്..ഞാൻ എത്തിയതിനു തൊട്ടുപിന്നാലെ നമ്മുടെ കുട്ടിയും എത്തിച്ചേർന്നു….രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ആണ് ട്രെയിൻ വരുന്നത്.. സ്റ്റേഷനിലെ ഓവർ ബ്രിഡ്ജിലൂടെ നടക്കുമ്പോൾ അവൾ എന്റെ തൊട്ട് മുന്നിലുണ്ട്…പ്ലാറ്റ്ഫോമിൽ എത്തിയതും ഞാൻ വീണ്ടും അവളെ over take ചെയ്തു. ഇത്തവണയും അവൾ എന്നെ ശ്രദ്ധിച്ചു. എന്നോട് എന്തോ പറയാൻ പിന്നെയും മുതിർന്നെങ്കിലും, ഒരവസരം കൊടുക്കാതെ ഞാൻ നടന്ന് നീങ്ങി.
ഇങ്ങനെയുമുണ്ടൊ ഒരു ജാഡ….എന്റമ്മോ….
അവളുടെ കണ്ണുകൾ എന്നോട് എന്തോ പറയാൻ വെമ്പുകയായിരുന്നു….പിന്നെയും പിന്നെയും ഞാൻ അതു കണ്ടില്ലെന്നു നടിച്ചു..അവളുടെ താമര കണ്ണുകളിലെ തിളക്കം പതുക്കെ കുറയുന്നതായി ഞാൻ തിരിച്ചറിഞ്ഞു.. നിരാശയുടെ നിഴലുകൾ ആ മുഖത്തേക്ക് പതിച്ചിറങ്ങുന്നത് കണ്ടുനില്ക്കാൻ എനിക്കു കഴിഞ്ഞില്ല….
ഞാൻ ആ കുട്ടിയുടെ നേർക്ക് തിരിഞ്ഞതും, കൂകി പാഞ്ഞ് വഞ്ചിനാട് എക്സ്പ്രസ് പ്ലാറ്റ്ഫോമിൽ എത്തിച്ചേർന്നിരുന്നു…ആ തിരക്കിനിടയിൽ എനിക്കവളെ നഷ്ടപ്പെട്ടു.. ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു, വള്ളി കയ്യും, ജിറാഫിന്റെ കാലുകളുമുള്ള ആ താമര കണ്ണുകളുടെ ഉടമയുമായി ഞാൻ പ്രണയത്തിൽ ആയെന്ന്..
വൈകിയെത്തിയ ആ തിരിച്ചറിവ്, ഒന്നിനും ഒരു പരിഹാരമല്ലായിരുന്നു….അവളെ എനിക്കു നഷ്ടപ്പെട്ടിരുന്നു എന്നെന്നേക്കുമായ്…..
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും വഞ്ചിനാട് പതുക്കെ നീങ്ങിത്തുടങ്ങി.. ആ പെൺക്കുട്ടിക്കു എന്താണ് പറയാനുണ്ടായിരുന്നത് എന്നറിയാനുള്ള കൗതുകത്തേക്കൾ, അവളുടെ മാനം രക്ഷിക്കാൻ പറ്റിയല്ലോ എന്നുള്ള ചാരിതാർഥ്യമായിരുന്നു മനസ്സു നിറയെ…
എന്നാലും…എന്തായിരുന്നാവോ അവൾ പറയാൻ വന്നത്…..
By: Samson Pulpatt
How to post comments?: Click here Eng Or മലയാളം
Now call India at cheaper rates
© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.
How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.
For more details
E:mail: sumeshcm2004@gmail.com
Receive all updates via Facebook. Just Click the Like Button Below▼
▼
You can also receive Free Email Updates:
Powered By Jikkumon
7 Comments:
Ningal enthina angottu nokkan poye.
hahahha.. kollam..adipoly
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും വഞ്ചിനാട് പതുക്കെ നീങ്ങിത്തുടങ്ങി.. ആ പെൺക്കുട്ടിക്കു എന്താണ് പറയാനുണ്ടായിരുന്നത് എന്നറിയാനുള്ള കൗതുകത്തേക്കൾ, അവളുടെ മാനം രക്ഷിക്കാൻ പറ്റിയല്ലോ എന്നുള്ള ചാരിതാർഥ്യമായിരുന്നു മനസ്സു നിറയെ…
ഒന്നു ചിരിച്ചു....അല്പം ചിന്തിച്ചു...നന്നായിട്ടുണ്ട്
hey gud one, palapozhum nammude ellavarudeyum jeevithathil sambhavikkarullath
hey gud one man, palappozhum nammudeyokke yathrakalil sambhavikkarullathu
ഹമ്മോ...കിടു....
സത്യമോ...അതോ സ്വപ്നമോ....
!!?
സത്യമാണേല് പിന്നെ എപ്പോഴേലും കണ്ടാരുന്നോ...
!!?
nashippichu ninte ori jada
Post a Comment