പ്രണയം എന്നത് എല്ലാരിലും എല്ലാക്കാലത്തും ഇപ്പോഴും എപ്പോഴും എങ്ങനെയും വന്നു കൂടാവുന്ന ഒരു പ്രതിഭാസമാണ് എന്നാണു കാസനോവയില്‍ ലാലേട്ടന്‍ പറഞ്ഞിരികുന്നത്, അത് പോലൊരു അനുഭവം എന്തൊരു സുഹൃത്തിനും ഉണ്ടായിട്ടുണ്ട് , കുട്ടിക്കാലം മുതലേ ഭയങ്കര ദൈവ വിശ്വാസിയും പഠിക്കാന്‍ വളരെ ബുദ്ധിമാനുമായിരുന്നു സിജോ. പഠിക്കാന്‍ മോശമല്ലെന്കിലും എല്ലാരും ട്യൂഷന് പോവുക എന്നത് സ്വാഭാവികമാണല്ലോ അങ്ങനെയാണ് അവന്‍ രാജന്‍ സാറിന്റെ അടുത്ത് ട്യൂഷന് ചേരുന്നത് കണക്കിന്. പൊതുവെ എല്ലാര്ക്കും ടഫ് സബ്ജക്റ്റ് ആയിരുന്നു കണക്ക് എങ്കിലും സിജോയ്ക്ക് കണക്ക് വളരെ ഈസി ആയിരുന്നു എന്നാലും പിന്നെന്തിനു അവനവിടെ ട്യൂഷന് ചേര്‍ന്ന് എന്നതാണ് അവന്റെ വീട്ടുകാര്‍ക്ക് പോലും അത്ഭുത്മായത് .
സംഗതിയുടെ കിടപ്പ് വശം ആര്‍ക്കും അറിഞ്ഞിരുന്നില്ല. സിജോ പഠിച്ചിരുന്നത് ബോയ്സ് സ്കൂളില്‍ ആയിരുന്നു അതിന്റെ തൊട്ടടുത്ത് തന്നെ ആയിരുന്നു ഗേള്‍സ് സ്കൂളും . പക്ഷെ അവിടെ ബോയ്സ് / ഗേള്‍സ് പരസ്പരം കാണാനും സംസാരിക്കാനും ഒരു ഒറ്റയടി പാതയും സൈഡില്‍ ചില കോഫീ ഷോപ്പുകളും ഒക്കെയുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് കഥാ നായികയുടെ അരങ്ങേറ്റം, ചുരുക്കി പറഞ്ഞാല്‍ സിജോയുടെ ഫാദറിന്റെ ഒരു ഫ്രണ്ടിന്റെ മകള്‍ തന്നെയായിരുന്നു കക്ഷി, അത് കൊണ്ട് തന്നെ സംഗതി ഫുള്ളും സീക്രെറ്റ് ആയിരുന്നു.
കുട്ടിക്കാലം മുതലേ അവളെ കണ്ടപ്പോള്‍ തന്നെ സിജോയ്ക്ക് പിന്നെ ചുറ്റുമുള്ളതോന്നും കാണാന്‍ സാധിച്ചിരുന്നില്ല അത്രയ്ക്ക് എന്തോ ഒരു ഇഷ്ടമായിരുന്നു അവളോട് . പക്ഷെ വീട്ടുകാര്‍ തമ്മില്‍ അറിയുന്നത് കൊണ്ട് അവളെ പ്രൊപ്പോസ് ചെയ്യാനൊരു പേടി ആയിരുന്നത് കൊണ്ട് അവള്‍ പോകുന്ന വഴിയില്‍ അവള്‍ അറിയാതെ ചെന്ന് നോക്കി നില്‍ക്കുക അവള്‍ടെ വീടിന്റെ സൈഡിലെ കടയില്‍ ചെന്ന് സാധനം വാങ്ങാന്‍ എന്ന വ്യാജേന ചുറ്റി തിരിയുക അവള്‍ടെ ട്യൂഷന്‍ പഠിക്കുന്നിടത് ഒക്കെ ചേരുക ഇതൊക്കെ ഒരു ഹോബി ആയിരുന്നു.
ഇവര്‍ പഠിക്കുന്നത് അടുത്തടുത്ത സ്കൂളില്‍ ആയിരുന്നു എങ്കിലും ആ ഇടവഴിയില്‍ വച്ച് കാണാനോ തമ്മിലൊന്നു സംസാരിക്കണോ സിജോയുടെ ഒരു കാന്താരി സിസ്റ്ററിന്റെ ശല്യം കാരണം സാധിച്ചിരുന്നില്ല, എന്ത് കുഴപ്പം കണ്ടാലും സംശയകൊണോടെ നോക്കിയിട്ട് അവനിട്ട് പാരപണിയല്‍ ആയിരുന്നു അവള്‍ടെ ഹോബി. പ്രായത്തില്‍ മൂന്നു കൊല്ലം ഇളയത് ആയ കൊണ്ട് അവളെ ആയിരുന്നു വീട്ടില്‍ ഇള്ള പിള്ള പോലെ വളര്‍ത്തുന്നത് അത് കൊണ്ട് നല്ല നാല് അടി കൊടുക്കാന്‍ പോലും അവനു സാധിച്ചിരുന്നില്ല, ഇവളുടെ ശല്യം കാരണം അവനു അവള്‍ടെ സ്കൂളിന്റെ ഏഴയലത്ത് പോലും പോകാന്‍ സാധിച്ചിരുന്നില്ല.
ചുരുക്കി പറഞ്ഞാല്‍ മൂന്നാം ക്ലാസില്‍ ഒരു ഫാന്റസി പോലെ തുടങ്ങിയ പ്രേമം ഒന്ന് തുറന്നു പറയാനോ ഒന്നടുത്തു മിണ്ടാനോ സാധിക്കാതെ അവനു വെയിറ്റ് കുറെ നാള്‍ വെയിറ്റ് ചെയ്യേണ്ടി വന്നു. അങ്ങനെയിരിക്കെ എട്ടാം ക്ലാസ് മുതല്‍ അവള്‍ടെ എല്ലാ ട്യൂഷന്‍ ക്ലാസ്സിലും അവന്‍ പോകാന്‍ തുടങ്ങി ഹിന്ദി സിനിമകള്‍ അവന്റെ മനസ്സിലെ കാമുകഹൃദയത്തെ വല്ലാതെ സ്വാധീനിച്ചു. പ്രണയ ഗാനങ്ങള്‍ വാക്ക്‌മാനില്‍ കേള്‍ക്കാതെ അവനു ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. ഏതാണ്ട് ഈ സമയത്ത് ട്യൂഷന്‍ വീട്ടിലൊക്കെ വച്ച് അവളോട് അല്‍പ സ്വല്പമൊക്കെ മിണ്ടാന്‍ ഒകെ സാധിച്ചു തുടങ്ങിയിരുന്നു.. എന്ന് വച്ചാല്‍ ഏതാണ്ട് ഇങ്ങനെ :
" ജെസി ആ ബുക്ക് ഒന്ന് തരുമോ ?
ഇന്നാ... "
ആ ഇന്നായില്‍ അവനൊരു പൂ മാത്രം ചോദിച്ചു അവളൊരു പൂക്കാലം തിരിച്ചു തന്നു എന്ന ഫീലായിരുന്നു പിന്നെ പിന്നെ ബുക്കും പേനയും മറന്നു വച്ചും കൊച്ചു കൊച്ചു സംസാരത്തിലും ജെസ്സി ഒരു ഗുഡ് ഫ്രണ്ട് പോലായി. അവളെ വീട്ടില്‍ നിന്ന് കൂട്ടിനു നാട്ടിലെ പ്രഭാത വായുംനോക്കികളുടെ ഇടയിലൂടി രാവിലത്തെ ട്യൂഷന് കൊണ്ട് പോവുക അതിനിടെ അവള്‍ടെ ഡാഡിയെ ചുമ്മാ ഒരു ഗുഡ് മോര്‍ണിംഗ് ഒക്കെ പറഞ്ഞു ഒന്ന് സുഖിപ്പിക്കുക എന്നതൊക്കെ വഴി അവള്‍ടെ വീട്ടില്‍ പതിയെ കേറി പറ്റി. ( പണ്ട് അവന്റെ ഫാമിലിയുടെ കൂടെയേ ആ വീട്ടില്‍ വരാറുണ്ടയിരുന്നുള്ളൂ ) .
പഠിക്കാന്‍ കഥാനായകന്‍ നായികയെക്കാള്‍ ബ്രില്ലയാന്റ്റ് ആയിരുന്നു എന്നൊരു തോന്നലും (പിന്നീട് അത് പൂട്ടി കെട്ടി ) അവനെ അവളോട് കൂടുതല്‍ ഫ്രണ്ട്ലി ആയി അടുപ്പിച്ചു. ആയിടയ്ക്ക് ട്യൂഷന്‍ ക്ലാസിലെ ചില പരധൂഷകന്‍മാര്‍ അവന്‍ അവള്‍ടെ ലോക്കല്‍ ഗാര്‍ഡിയന്‍ എന്ന് കളിയാക്കാന്‍ വരെ തുടങ്ങി. അവളോട് അപ്പോഴും ഉള്ളിലെ പ്രണയത്തിന്റെ വിത്ത് വിതച്ച മനസ്സ് ഒന്ന് തുറക്കാന്‍ അവാനപ്പോഴും ഒരു കരുത്ത്ഇല്ലായിരുന്നു, ഈ ഉള്ള ഫ്രണ്ട്ഷിപ്പ് സ്നേഹം കൂടി പോകുമോ എന്ന് അവന്‍ ആരെയും പോലെ ഭയന്നു, പക്ഷെ അവന്റെ സ്നേഹം സിന്സിയര്‍ ആയിരുന്നു...
എട്ടില്‍ വച്ച് അവന്‍ സോക്കര്‍ പ്ലെയര്‍ ആയി , സിനിമയുടെയും ഫുട്ബോളിന്റെയും ലോകത്തില്‍ കൂടുതല്‍ സജീവമായി എന്നാലും ട്യൂഷന്‍ ക്ലാസില്‍ അവളെ കാണാന്‍ മാത്രം അവന്‍ ചെല്ലുമായിരുന്നു, പയ്യെ പയ്യെ അവരടെ ഫ്രണ്ട്ഷിപ്പ് റിലേഷന്‍ വളര്‍ന്നു സിജോയുടെ പഠിത്തം കുത്തനെ ഇടിയന്‍ തുടങ്ങി ഏതു നേരവും ഇവളും സിനിമയും അല്ലാതെ വേറൊരു കാര്യത്തിലും അവനു ശ്രദ്ധയില്ലാതായി..അവളെ ട്യൂഷന് സൈക്കിളില്‍ ഇരുത്തി കൊണ്ട് വരത്തക്ക രീതിയില്‍ അവരുടെ ഫ്രണ്ട്ഷിപ്പ് വളര്‍ന്നു. അപ്പോഴും ഉള്ളിലെ സ്നേഹം വിട്ടു പറയാന്‍ അവനു സാധിച്ചില്ല...
കാലം കുറെ കടന്നു പോയി....സ്കൂള്‍ ജീവിതം ഏതാണ്ട് കഴിഞ്ഞു.. അവന്റെ കൂടുള്ള കൂട്ടുകാര്‍ സ്ഥലത്തെ പ്രധാന കോളേജില്‍ കയറി എങ്കിലും അവന്‍ മാത്രം അവള്‍ എവടെ ജോയിന്‍ ചെയ്യുന്നു എന്ന് നോക്കി നിന്ന് അവളോടൊപ്പം കോളേജില്‍ കയറാന്‍ വെയിറ്റ് ചെയ്തു നിന്നു, കോളേജ് ലൈഫില്‍ എങ്കിലും സിസ്റര്‍ പാരയുടെ ശല്യം കാണില്ലല്ലോ എന്നവന്‍ ആശ്വസിച്ചു. ഉള്ളിലോതുക്കിയ പ്രേമം കാരണംഅവള്‍ടെ കൂടെ നല്ല ഫ്രണ്ടായി തുടരാം എന്നവന്‍ കരുതി, എപ്പോഴും അവളോടൊപ്പം സമയം ചിലവഴിക്കുക അവള്‍ടെ ഹോബികളില്‍ കൂടുക തുടങ്ങി അവള്‍ടെ എല്ലാ സന്തോഷത്തിലും ദുഖത്തിലും അവനൊരു ബെസ്റ്റ് ഫ്രണ്ട് ആയി തുടര്‍ന്നു..
കോളേജ് ജീവിതം വളരെ രസകരമായിരുന്നു അവള്‍ക്ക് പക്ഷെ അവനെന്തോ കോളേജു ചുറ്റുപാടും മറ്റു പുതുമുഖങ്ങളെയും ഒന്നും അങ്ങോട്ട് അക്സേപ്റ്റ് ചെയ്യാന്‍ സാധിച്ചില്ല, അവളുടെ ഒരു ബോഡി ഗാര്‍ഡ്‌ആയി തുടരുക, ക്ലാസ് കട്ട് ചെയ്തു സിനിമയ്ക്ക് പോവുക ഇതായിരുന്നു അവന്റെ ഹോബി. പക്ഷെ എന്നാലും ജെസ്സിയെ വിട്ടൊരു കാര്യത്തിനും അവനും മനസ്സ് പോകാന്‍ വന്നില്ല. അവന്റെ ബോയ് ഫ്രണ്ട്സ് ഒക്കെ വേറെ പലരെയും കോളേജ് ലൈഫില്‍ ലവ്വ് ബേര്‍ഡ്സ് ആക്കിയെങ്കിലും സിജോ മാത്രം ഏകനായി അവളെയും ഓര്തിങ്ങനെ തുടര്‍ന്നു..
പ്രീ ഡിഗ്രീ കഴിഞ്ഞു വീണ്ടും അവളോടൊപ്പം തന്നെ ഡിഗ്രിക്കും ചേര്‍ന്നു ഇതിനിടയില്‍ അവളുടെ പിറകെ കൂടുന്ന പല കുട്ടികളെയും സിജോ തഞ്ചത്തില്‍ അങ്ങ് ഒഴിവാക്കിക്കുമായിരുന്നു, ആരും അവളെ കുറിച്ച് വേണ്ടാതരം പറയുന്നത് പോലും അവനു ദേഷ്യമായിരുന്നു, അങ്ങനിരിക്കെ ഡിഗ്രീ ഫൈനല്‍ ഇയര്‍ ആയി ഇക്കൊലമെങ്കിലും അവളോട് മനസ്സിലെ സ്നേഹം പറഞ്ഞില്ലെങ്കില്‍ അവനെന്തോ മനസ്സ് കൊണ്ട് വല്ലാതെ വിഷമിച്ചു, അവളെ തൊടുംബോഴോ അവളുടെ മുഖത്ത് നോക്കിയിരിക്കുമ്പോഴോ അവളോടൊപ്പം സമയം ചിലവഴിക്കുമ്പോള്‍ പോഴും എന്തോ ഒരു വല്ലാത്ത ശക്തി അവനെ അവളില്‍ നിന്നും തന്റെ സ്നേഹം തുറന്നു പറയിക്കുന്നതില്‍ നിന്നും അവനെ അകറ്റി.
ഫൈനല്‍ ഇയര്‍ പരീക്ഷകള്‍ നടക്കുന്നതിനിടയില്‍ ഒരു ദിവസം അവള്‍ പതിവിലും വളരെ സന്തോഷത്തോടെ അവനോട് വന്നിട്ട് പറഞ്ഞു..
" എന്റെ കല്യാണം ഉറപ്പിച്ചു, പയ്യന്‍ അമേരിക്കയില്‍ നിന്നാ എക്സാംസ് കഴിഞ്ഞു നാല് മാസത്തിനുള്ളില്‍ കല്യാണം കാണും,..
കേട്ട പാടെ അവന്റെ ചങ്കൊന്നു ഇടിചെങ്കിലും അത് പുറമേ കാട്ടാതെ അവന്‍ പറഞ്ഞു "
"സീരിയസ്സയിട്ടാണോ ??
പിന്നെ കല്യാണ കാര്യങ്ങള്‍ ആരെങ്കിലും തമാശ പറയുമോ ??
അല്ലാ എല്ലാം വളരെ പെട്ടെന്ന് പോലെ..
അതെ എല്ലാം പെട്ടെന്ന് ആയിരുന്നു പപ്പായുടെ ഒരു കസിന്‍ അമേരിക്കയിലുള്ള... ബാക്കിയെന്തോക്കെയോ കുറെ വിശേഷങ്ങള്‍ അവള്‍ വാ തോരാതെ അവനോട് പറഞ്ഞു കൊണ്ടേ ഇരുന്നു.. മരവിച്ച ആ മനസ്സില്‍ അവാനതൊനും കേള്‍ക്കാന്‍ സാധിച്ചില്ല.. എല്ലാം പറഞ്ഞു നിര്‍ത്തി അവള്‍ അവനോട്
അപ്പൊ ശരി ഡാ നീ കാണില്ലെ ഡാ എന്റെ കല്യാണത്തിന് അതോ എക്സാം കഴിഞ്ഞു നീ എം ബി എ ചെയ്യാന്‍ അങ്ങ് ബംഗ്ലൂര്‍ പോകുമോ..
വീണ്ടും ഒരു ലാസ്റ്റ് ചാന്‍സ് വീണു കിട്ടിയ അവസരം എന്നൊക്കെ പറയുന്ന പോലെ അവന്‍ ദില്‍വാലെ ദുല്‍ഹാനിയലെ ഷാരൂഖ് ഖാന്‍ പറയുന്ന പോലെ മനസ്സൊന്നു പിടിച്ചു ഒരു ചെറു പുഞ്ചിരിയു തലയൊക്കെ ഒന്ന് വെട്ടിച്ചും ചുണ്ടോക്കെ വിറപ്പിച്ചു ഇടറി ഇടറി പറഞ്ഞു..
ഇല്ലാ ഇല്ല... ഹ്മ്മ് ഞാന്‍ വരില്ലാ...
നഹി നഹി .. മേം നഹി ആവൂന്ഘീ....
എന്നിട്ട് തിരിഞ്ഞു ബൈക്കും എടുത്തു നേരെ ഒരു ബാറില്‍ ചെന്ന് രണ്ടു തൊണ്ണൂറു അങ്ങ് പിടിപ്പിച്ചു.. അവിടെ വച്ച് അവനൊരു തീരുമാനം എടുത്തു ഇനി അവന്റെ ലൈഫില്‍ ആരെയും പ്രേമിക്കില്ല , മൈ ഫസ്റ്റ് ലവ്വ് ഈസ് ഗോണ്‍ . ഇനി ഇതിന്റെ പേരില്‍ താടിയും വളര്‍ത്തി കള്ളും കുടിച്ചു ഞാന്‍ ജീവിതം ഹോമിക്കില്ല..
ഏതാനം മാസങ്ങള്‍ക്കുള്ളില്‍ അവളുടെ കല്യാണം കഴിഞ്ഞു, പറഞ്ഞ പോലെ അവന്‍ അതിനു പോയില്ല അതില്‍ അവള്‍ക്ക് വല്ലാത്ത സങ്കടവും ഉണ്ടായിരുന്നു.. കാലം കടന്നു പോയി ജെസ്സി ഇന്നും അമേരികയില്‍ ജീവിക്കുന്നു അവള്‍ ഇപ്പോഴും അവന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് . പക്ഷെ മറ്റൊരു ഭയങ്കരമായ സത്യം സിജോ അറിയുന്നത് അവളുടെ ഫ്രണ്ട് മേറിനെ ബംഗ്ലൂരില്‍ വച്ച് കണ്ടപ്പോഴാണ്..
എന്നാലും ഇത്രയും നാള് ജെസ്സിയുടെ കൂടെ നടന്നിട്ട് അവള്‍ടെ കല്യാണത്തിന് വന്നില്ലല്ലോ..
അത് പിന്നെ എനിക്ക് ഇവിടെ ജോയിന്‍ ഡേറ്റ് അന്നായിരുന്നു അത് കൊണ്ട്.. ( അവന്‍ തപ്പി തടഞ്ഞു.. )
ഉടനെ അവള്‍ സത്യം പറ സിജോ ജെസ്സിയെ ഒരുപാട് ഇഷ്ടമായിരുന്നു അല്ലെ..
ങാ അതെ പിന്നില്ലേ ജെസ്സി എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ..
അത് വിട് നീ.. യൂ ലവ്വ് ഹെര്‍ നാ..
യേയ് ഇല്ലാ അങ്ങനെ അല്ല ഷീസ് മൈ ഫ്രണ്ട്..
മെറിന്‍ : ഹ്മ്മ് ബട്ട് അവള്‍ നിന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു പക്ഷെ നിനക്ക് അത് അവളില്‍ നിന്നും മനസിലാക്കാനോ അവളുടെ മനസ് ഒന്ന് കാണാനോ നീ ശ്രമിചില്ലല്ലോ..
ആ വാക്കുകള്‍ ഒരു ഇടിത്തീ പോലെ അവന്റെ ചങ്കും തകര്‍ത്തു കളഞ്ഞു.. അതെ ഷീ ലവ്വ്‌ട് യൂ സോ മച്ച് ഡാ.. ങ്ഹാ പോട്ടെ എനിവേ ഷീ ഈസ് സെറ്റില്‍ട്.. ട്യേക്ക് കെയര്‍ എന്നും പറഞ്ഞു മെറിന്‍ പോയി..
അല്പം നിരാശയും ദുഖവും ആദ്യം തോന്നിയിരുന്നു എങ്കിലും പിന്നീട് ലൈഫ് ആസ് വീ ക്നോ ഇറ്റ് എന്ന ആശയത്തില്‍ അവനും ജീവിതം മുന്നോട്ടു നയിച്ചു.. അവന്‍ പിന്നീട് കുറെ കാലങ്ങള്‍ക്കു ശേഷം ഇത് അവളോട് ചോദിച്ചു ഭയങ്കര പൊട്ടിച്ചിരി ആയിരുന്നു ഇന്ന് രണ്ടു കുട്ടികളുടെ അമ്മയായി ജെസ്സി അവളുടെ കുട്ടികള്‍ക്ക് ഈ പ്രണയ കഥ പറഞ്ഞു കൊടുത്തു അവരെ രസിപ്പിക്കുന്നു...
...................ശുഭം.. ലവ്വ് യൂ ഡിയര്‍ ഫ്രണ്ട്സ്.........
By : ദിവ്യാ കൃഷ്ണന്‍