November 30, 2010

മകളെ പീഡിപ്പിക്കാന്‍ അമ്മ കുട്ടുനില്‍ക്കുമ്പോള്‍

ഇന്ന്‌ എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്‌ കുടുംബബന്‌ധങ്ങളില്‍ വന്ന മൂല്യച്യുതിയാണ്‌. എന്തിനും ഏതിനും സ്വന്തം കുടുംബാംഗങ്ങള്‍ താങ്ങാവും എന്ന വിശ്വാസത്തിന്‌ അടിസ്‌ഥാനമില്ലാതാകുന്ന സംഭവങ്ങളാണ്‌ ഈയിടെ പുറത്തുവരുന്നത്‌.

രാജ്യത്തിന്റെ ഭാവി വരുംതലമുറയുടെ കൈകളിലാണ്‌. അവരെ സുരക്ഷിതരാക്കി, പ്രാപ്‌തരാക്കി സമൂഹത്തിന്റെ നെടുംതൂണുകളാക്കേണ്ടത്‌ മാതാപിതാക്കളുടെ കടമയാണ്‌. ലോകത്തില്‍ ഏറ്റവും പരിശുദ്ധമായ ബന്‌ധം അമ്മയുമായിട്ടുള്ളതാണ്‌ എന്നാണ്‌ സങ്കല്‌പം.

November 29, 2010

ഭാര്യ - ജീവിതത്തിലെ മരുപ്പച്ച

നാളെങ്ങള് പോവൂല്ലേ?

ഒരു പൂച്ചക്കുഞ്ഞിനെ പോലെ രാത്രി മാറത്ത് ചേര്ന്നു കിടന്നുള്ള അവളുടെ ചോദ്യം കേട്ട് എനിക്ക് കരള് പറിയുന്ന വേദന തോന്നി....

മ്.... ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു..

അപ്പൊ എന്നെ ഓര്ക്കോ ?

പിന്നെ നീയല്ലാതെ എനിക്കരാടി ഉള്ളത്....ശാന്തമായി പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞുപോയി....

ഇക്കാ....

എന്താ മുത്തെ?

November 28, 2010

റാഗിങ്ങ്‌ എന്ന കില്ലിംഗ്

``അല്ലയോ ന്യായാധിപന്‍, ഞാന്‍ സത്യം സത്യമായി ബോധിപ്പിക്കുന്നു. എനിക്ക്‌ വയസ്സ്‌ നാല്‌പത്തിനാല്‌. എന്റെ യോഗ്യതയും മിടുക്കും കൊണ്ട്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ ആയവളാണ്‌; അതേസമയം ദുര്‍വിധിക്കോളിനാല്‍ ഇപ്പോള്‍ ജീവിതപ്പാളം തകര്‍ന്നവളും. `മാനഭയ'വും `ജീവഭയ'വും എന്റെ മനഃസ്സാക്ഷിയുടെ വാതില്‍ കൊട്ടിയടയ്‌ക്കുകയാല്‍ ചുമതല ചെയ്യാതെ കേസ്സില്‍ കുടുങ്ങി. ഇതാ, ഈ ധര്‍മ്മസിംഹാസനത്തിന്‍ മുന്‍പില്‍ എത്തിയിരിക്കുകയാണു ഞാന്‍.

November 24, 2010

ചില സിനിമ "പാഴ്" വെടികള്‍

ചില സിനിമ "പാഴ്" വെടികള്‍

നാം എന്നും ചുറ്റില്‍ കേള്‍ക്കാത കേള്‍ക്കുന്ന ചില സിനിമാക്കാരുടെ ജലപനങ്ങള്‍ വായിക്കാം.


കഥ ഇഷ്‌ടമായാല്‍ എന്തു വിട്ടുവീഴ്‌ചയ്‌ക്കും തയാര്‍ - കുഞ്ചാക്കോ ബോബന്‍

എങ്കിലിനി `ഒടുക്കത്തെ വീഴ്‌ചയാകും'

November 23, 2010

ചില ഓഷോ ഫലിതങ്ങള്‍

പെന്‍ഗ്വിന്റെ വലിപ്പം


ഒരു മദ്യപന്‍ പരിഭ്രാന്തിയോടെ തന്റെ കാറില്‍ നിന്നിറങ്ങി അടുത്തു കണ്ട മദ്യശാലയിലേക്ക്‌ കുതിച്ചു. ഒരു ഡബിള്‍ സ്‌കോച്ച്‌ വിഴുങ്ങിക്കൊണ്ട്‌ ബാര്‍മാനോട്‌ അയാള്‍ ചോദിച്ചു `ജാക്ക്‌, ഒരു പെന്‍ഗ്വിന്‌ എന്ത്‌ വലിപ്പം കാണും'

`ഏകദേശം രണ്ടടി വരും. അങ്ങിനെയാണ്‌ ഞാന്‍ കരുതുന്നത്‌' ബാര്‍മാന്‍ മറുപടി പറഞ്ഞു.

സന്ദര്‍ശകന്‍ ഒന്നു നടുങ്ങി, `ജാക്ക്‌ കുറച്ചു വലിയ പെന്‍ഗ്വിന്‍ ആണെങ്കിലോ?'

`അപ്പോള്‍ ഏകദേശം രണ്ടടി ആറിഞ്ചു കാണും'

`ലോകത്തിലെ ഏറ്റവും വലിയ പെന്‍ഗ്വിന്‍ ആണെങ്കിലോ' ആഗതന്‍ അന്വേഷിച്ചു.

ഒരു നിമിഷം ഒന്നാലോചിച്ചിട്ട്‌ ബാര്‍മാന്‍ പറഞ്ഞു `ഏകദേശം മൂന്നടി വരും, അതില്‍ കൂടുതല്‍ വരില്ല'

`അയ്യയ്യോ..... നശിച്ചു!' സന്ദര്‍ശകന്‍ കിതച്ചു.

November 22, 2010

ചില "ചന്തി" ചിന്തകള്‍.....

ഛേ..ഛേ..മ്ലേഛം..മ്ലേഛം എന്ന്‍ നിങ്ങള്‍ മനസ്സില്‍ കരുതുന്നുണ്ടാവും, എന്നാല്‍ ചന്തിയെപ്പറ്റി ചില ചിന്തകള്‍ ഇവിടെ കുറിക്കുന്നു.ചെറുപ്പത്തില്‍ "ചന്തി" എന്ന വാക്ക് കേള്‍കാന്‍ തന്നെ നാണമായിരുന്നു.പലപ്പോഴും ചിന്തിച്ചിരുന്നു.. ചന്തി എന്ന വാക്ക് ഏകവചനമോ? അതോ ബഹുവചനമോ.?

ചന്തമുള്ളത് എന്നതില്‍ നിന്നാണോ ഈ വാക്കിന്‍റെ ഉല്‍ഭവം..?എങ്ങനാ ചോദിക്കുക...ആരോടാ ചോദിക്കുക....പിന്നെ ആരോടും ചോദിക്കാനുള്ള ധൈര്യവും ഇല്ലായിരുന്നു എന്ന്‍ കൂട്ടിക്കോളൂ..ഇന്നും അറിയില്ല, ഇതിന്‍റെ ഉത്തരങ്ങള്‍? സന്ധി എന്ന വാക്ക് പറഞ്ഞുപറഞ്ഞു മലയാളികള്‍ ചന്തി ആക്കിയതാവാം. ‍എന്തോ ആകട്ടെ അല്ലേ..

November 21, 2010

കേരളത്തിലെ ദൃശ്യ മാധ്യമങ്ങള്‍

കേരളത്തിലെ ദൃശ്യ മാധ്യമങ്ങള്‍ പ്രത്യേകിച്ചും വാര്‍ത്താധിഷ്ടിത ചാനലുകള്‍ എന്താണ് മലയാളി ജനതയ്ക്ക് നല്‍കി വരുന്നത്. വാര്‍ത്ത ജനങ്ങളില്‍ എത്തിക്കുക എന്ന കേവലമായ മാധ്യമ ധര്‍മത്തിനും അപ്പുറം തങ്ങളുടെ ചിന്താ ധാരയില്‍ നിന്ന് കൊണ്ട് വാര്‍ത്തയെ അവലോകനം ചെയ്യുകയും സ്വന്തം കാഴ്ചപാടുകള്‍ ഒരു സമൂഹത്തില്‍ അടിച്ചേല്പിക്കുകയും ചെയ്യുന്ന വികലമായ മാധ്യമ അധര്‍മ്മമാണ്‌ ഇന്ന് കേരളത്തിലെ വാര്‍ത്താധിഷ്ടിത ചാനലുകള്‍ ചെയ്തു വരുന്നത്.

ഒരു സാധാരണ മലയാളി എന്ന നിലയില്‍ നോക്കികാണുമ്പോള്‍ പല വാര്‍ത്തകളും അത് രാഷ്ട്രീയമാകട്ടെ സാമൂഹികമാകട്ടെ ചാനലുകള്‍ കൈകാര്യം ചെയ്യുന്ന രീതി വിമര്‍ശിക്കപെടെണ്ടാതാണ് . കാരണം

November 20, 2010

നിങ്ങളുടെ ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടാന്‍...

വളരെയധികം താല്‍പ്പര്യത്തോടു കൂടിയാവും ഓരോരുത്തരും ബ്ലോഗുകള്‍ ആരംഭിക്കുക.

പക്ഷേ, ഏറെ പണിപ്പെട്ടുണ്ടാക്കുന്ന നിങ്ങളുടെ ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുന്നുവെന്ന് കരുതുന്നുണ്ടോ? തീര്‍ച്ചയായും അത് നിങ്ങളെ നിരാശപ്പെടുത്തും. ചില കാരണങ്ങള്‍ നമുക്ക് പരിശോധിക്കാം

November 14, 2010

തൃശൂരിലുള്ളത് (നിഘണ്ടുവില്‍ ഇല്ലാത്തത്)

തൃശൂര്‍: പൂരം വെടിക്കെട്ടും തൃശൂര്‍ ഭാഷയും ഏതാണ്ട് ഒരേ പോലെയണ്. കൂട്ടപ്പൊരിച്ചിലിന്റെ സ്പീഡില്‍ ചില അക്ഷരങ്ങള്‍ നഷ്ടപ്പെട്ട് രൂപപ്പെട്ട ഭാഷ. പ്രാഞ്ചിയേട്ടന്റെ സിനിമാ ഭാഷ കേരളമൊട്ടുക്കും ശ്രദ്ധിക്കപെടാനുള്ള കാരണവും മറ്റൊന്നല്ല. മറ്റു ജില്ലക്കാര്‍ക്ക് പെട്ടെന്ന് പിടികിട്ടാന്‍ പാടുള്ളവയാണ് പല പ്രയോഗങ്ങളും.

November 10, 2010

ചില സിനിമാ ഡയലോഗുകള്‍...

ചില സിനിമാ ഡയലോഗുകള്‍...

മലയാള സിനിമയില്‍ ഒട്ടും പഞ്ഞമില്ലാത്ത ഒന്നാണ് ഡയലോഗുകള്‍. അത് ചിലപ്പോള്‍ തമാശയാവാം സീരിയസ്സാവാം ചിലപ്പോള്‍ ഹൃദയ  ഭേദകമാവാം. അങ്ങനെ നമ്മുടെ മന്സ്സിന്നെ തൊട്ടു തലോടി എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ചില ഡയലോഗുകള്‍ ഇവിടെ കാണാം... വായിക്കാം..

"നീ അടക്കമുള്ള പെണ്‍ വര്‍ഗ്ഗം മറ്റാരും കാണാത്തത് കാണും ..നിങ്ങള് ശപിച്ചു
കൊണ്ട് കൊഞ്ചും, ചിരിച്ചു കൊണ്ട് കരയും ,മോഹിച്ചു കൊണ്ട് വെറുക്കും .. "

ഒരു വടക്കന്‍ വീരഗാഥ
എം.ടി വാസുദേവന്‍ നായര്‍


ഒരിക്കല്‍ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത് ..സമയമെടുത്തു ഒരുപാട് ...അത്
മറക്കാന്‍ ...എല്ലാം മറന്നു കഴിഞ്ഞപ്പോള്‍ ഓര്‍മ്മിപ്പിക്കാന്‍ വീണ്ടും വന്നു
.മനസ് വീണ്ടും ആഗ്രഹിച്ചത് കൊണ്ടാ സ്വീകരിക്കാമെന്ന് തീരുമാനിച്ചത് ..അപ്പോള്‍
വീണ്ടും പോവുന്നെന്ന് പറയുന്നു ..

മിന്നാരം
പ്രിയദര്‍ശന്‍

November 8, 2010

പ്രവാസ രേഖ...

സ്വപ്നങ്ങളുടെ സംഗമ ഭുമികയാണ് പ്രവാസത്തിന്റെത്,വര്‍ണാഭമായ ഒത്തിരി നാളെകള്‍ മുമ്പില്‍ കണ്ടു കൊണ്ടാണ് ഓരോ പ്രവാസിയും തന്റെ ഉദ്യമ സ്ഥാനത്തേക്ക് യാത്ര തിരിക്കുന്നത്.ഒരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത പലരും മനാസ്സില്‍ കണ്ട സ്വപ്നത്തെക്കളുപരി പറന്നു പൊങ്ങും, പഠിപ്പും യോഗ്യതയുമുള്ള പലരും അനുഭവങ്ങളോട് മല്ലിട്ട് കൊണ്ട് ജീവിതം നേരിടുകയോ, നശിപ്പിക്കുകയോ ചെയ്യും . ആലോചിക്കുമ്പോള്‍ ഒരു എത്തും പിടിയും കിട്ടാത്ത പല മനുഷ്യരും മുമ്പില്‍ ഉണ്ടാകും,പല അനുഭവങ്ങളും നേരിടപ്പെടും,കാര്യങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി ചിന്തിക്കാന്‍ പോയിട്ട് ശരിക്കൊന്നു ഉറങ്ങാന്‍ നേരമില്ലാത്ത ജീവിതങ്ങളാണ് ഭുരിപക്ഷം പ്രവസികളുടെതും.

ചിലരെ ചിലരെ കാണുമ്പോഴും സംസാരിക്കുമ്പോഴും ആലോചിക്കും ഇവരെ കുറിച്ചൊക്കെ മറ്റുള്ളവര്‍ അവബോധമുള്ളവരാണോ എന്ന് തോന്നും,

November 7, 2010

ഒരു പ്രവാസിയുടെ മടക്കയാത്ര

എയര്‍ ഇന്ത്യാ എക്സ്‌പ്രസ്‌ ഒരു മണിക്കൂര്‍ വൈകിയാണ്‌ കൊച്ചിയില്‍ നിന്ന്‌ പുറപ്പെട്ടത്‌. രാത്രി ഒന്നരയോടെ ദുബായ്‌ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടില്‍ ഇറങ്ങി. മെയ്‌ മാസമാണ്‌. ചൂട്‌ തുടങ്ങിയിരിക്കുന്നു. എങ്കിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ ചൂട്‌ കുറവാണ്‌. എമിഗ്രേഷന്‍ കൗണ്ടര്‍ കടന്ന്‌ ലഗേജുമെടുത്ത്‌ ഡ്യൂട്ടി ഫ്രീയില്‍ ഒന്നു കറങ്ങി. ഒരു ബക്കാര്‍ഡിയും , വോഡ്‌ക്കയും എടുത്ത്‌ ട്രോളിയിലിട്ടു. ബില്ല്‌ അടക്കാനായി കൗണ്ടറില്‍ ലൈനില്‍ നിന്നപ്പോഴാണ്‌ എന്റെ കുഞ്ഞുങ്ങളുടെ മുഖം മന:സ്സിലേക്കോടിയെത്തിയത്‌. മന:സ്സ്‌ സമ്മതിച്ചില്ല. എടുത്ത കുപ്പികള്‍ തിരികെ ഷെല്‍ഫില്‍ വെച്ച്‌ ലഗേജുമായി ട്രോളി തള്ളി പുറത്തേക്കിറങ്ങി. ടാക്‌സിക്കുള്ള ലൈനില്‍ നിന്നു. ഹ്യുമിഡിറ്റി കാരണം വിയര്‍ത്തൊഴുകുകയായിരുന്നു. ഒടുവില്‍ എന്റെ ഊഴമായി. ലഗേജ്‌ കാറിന്റെ ബൂട്ടില്‍ വെച്ച്‌ ടേക്‌സി ഡ്രൈവറോട്‌ പറഞ്ഞു...

" ബര്‍ദുബയ്‌, അല്‍ റഫ പോലീസ്‌ സ്‌റ്റേഷന്‍ റോഡ്‌ .."

November 2, 2010

പ്രകൃതി

ദൈവത്തിന്‍ വരദാനമായുള്ള പ്രകൃതിയെ
വൈകൃതമാക്കീടുന്നെല്ലാവരും 
പച്ചപ്പുതപ്പേറി സ്വച്ചന്തമായുള്ള
പ്രകൃതിയെ കാണുവാനിന്നാകുമോ?


പ്രാണനെ കാക്കുന്ന ജീവ ശ്വാസത്തിന്റെ
വായുവിന്‍ കുളിര്‍മ്മയിന്നസ്തമിച്ചു
പൂന്തേനരുവിയില്‍ നിന്നുയിര്‍കൊള്ളുന്നു
പ്രാണനെ കൊല്ലും വിഷാംശങ്ങളും

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon