സിനിമാ ചരിത്രത്തിലെ സംഭവമാവുകയാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും. കേരളത്തില്‍ മൂന്നു തിയറ്ററുകളില്‍ മാത്രം വെള്ളിയാഴ്ച റിലീസ് ചെയ്ത കൃഷ്ണനും രാധയും മലയാളികളുടെ പരമ്പരാഗതമായ കാഴ്ചാ, പ്രേക്ഷകസങ്കല്‍പ്പങ്ങളെ തകിടം മറിക്കുന്നു. എറണാകുളത്തെ കാനൂസിലും തൃശൂരിലെ ബിന്ദുവിലും ചെറുപ്പക്കാര്‍ അരാജകത്വത്തോളമെത്തുന്ന അര്‍മാദം നടത്തുകയാണ്.
സിനിമയിലെ ഗാനങ്ങള്‍ക്ക് യു ട്യൂബിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും കമന്റായി കിട്ടിയ തെറിവിളികളുടെ ലൈവായ പെര്‍ഫോര്‍മന്‍സാണ് തിയറ്ററുകളില്‍ നടക്കുന്നത്. മിഥ്യാഭിമാനങ്ങളോ ഐ.ടിബിടി. ആകുലതകളോ മറന്ന് ഏലിയന്‍ സ്റ്റാറിന്റെ രക്തത്തിനായി പച്ചത്തെറിയുടെ അലര്‍ച്ചാപ്രവാഹം.
കൊടുങ്ങല്ലൂര്‍ ഭരണിയുടെ നല്ല നാളുകളില്‍ പോലും കേള്‍ക്കാന്‍ പറ്റിയിട്ടില്ലാത്ത, പറയുന്നവരെപ്പോലും ലജ്ജിപ്പിക്കുന്ന ലൈംഗികസങ്കല്‍പ്പങ്ങളാണ് പുറത്തുവരുന്നത്. അരിസ്‌റ്റോട്ടിലിന്റെ കഥാര്‍സിസ് തിയറിയുടെ സാധൂകരണമാണോ ഈ തിയറ്ററുകളില്‍ നടക്കുന്നതെന്നു സംശയിക്കണം.
കൃഷ്ണനും രാധയും എന്ന സിനിമയിലെ ചില പഞ്ച് ഡയലോഗ്സ് :
1 ഒരു പട്ടിക് അതിന്റെ വാലു കൊണ്ട് നാണം മറയ്ക്കാന്‍ പറ്റില്ല
2 നീ വലിയവന്‍ ആകാം എന്ന് കരുതി ഞാന്‍ ചെറിയവന്‍ ആവുനത്തില്‍ അര്‍ത്ഥമിലാ
3 ഒരു കോഴിയുടെ നിറം കറുപ്പന്നെനു കരുതി അതു ഇടുന്ന മുട്ടയ്ടെ നിറം കറുപ്പന്നെനു തെറ്റുധരികരുത്
4 എന്റെ മൂകിലൂടെ എത്ര കാലം ശ്വാസം പോവുനോ അത്രയം കാലം ഞാന്‍ ജീവിക്കും
5 പശുവിന്റെ പാല് കുടികാമെങ്ങില്‍ അതിന്റെ മാംസം കഴികുനത്തില്‍ എന്താണ് തെറ്റ്
6 മുങ്ങി ചാവാന്‍ പോവുനവനെ രക്ഷികനമെങ്ങില്‍ സ്വയം നിന്തല്‍ അറിയണം
7 ഒരു കുരുടനെ വേറെ ഒരു കുരുടന് വഴികാണിച്ചാല്‍ രണ്ടു പേരും മറ്റൊരു കുഴിയില്‍ വീഴും അത്ര തന്നെ
8 ധമോധാര ചെറ്റത്തരം കാണിക്കുനതിലും പ്രവര്തികുനതിലും ഒരു അതിരുണ്ട്
9 പന്നിയുടെ ഇഷ്ട്ട ഭക്ഷണം മലമാണ് , അതിനു നെയ്യും പഞ്ചസാരയും കൊടുത്തിട്ട് കാര്യമില്ല , അതു പോലെ ആണ് തന്നെയോകെ ഉപദേഷികുനതും
10 ഡാഡി എന്നാ വാക്കിന്റെ ഫുള്‍ എന്താന്നെനു പറ , ഡാ എന്നാല്‍ അച്ഛനെ ഡാ എന്ന് വിളികുനതിന്റെ ഷോര്‍ട്ട് ഫോമാണ് , ഡി എന്ന് വെച്ചാല്‍ അമ്മയെ ഡി എന്ന് വിളികുനതിന്റെ ഷോര്‍ട്ട് ഫോമാണ് , ദാറ്റ് ഈസ് ഡാഡി എന്നത് അച്ഛനെയും അമ്മയെയും ഒരുമിച്ചു വിളികുന ഒരു പദ പ്രയോഗമാണ് , സൊ ഗെയിം ഈസ് ഓവര്‍ , ഐ ഹാവ് വണ്‍
11 ഇപ്പോള്‍ ഒരു കിണറു കുഴികുമ്പോള്‍ ആദ്യമായിട്ട് പുറത്തേക് വരുനത് വെള്ളമല്ല , മറിച്ചു കല്ലും മണ്ണിന്‍ കട്ടകളുമാണ്,ചില യിടത് 30 അടിയില്‍ വെള്ളം കിട്ടും , ചില യിടത് അതു 60 അടിയില്‍ കിട്ടും
12 രാഷ്ട്രിയം നല്ലതാണു പക്ഷെ നിന്നെ പോലുള്ള ചെറ്റകള്‍ അതിനെ മാലിനമാകി
13 ചന്ദന തടി ചുമക്കുന്ന കഴുതക് അതിന്റെ കനമേ അറിയൂ അതിന്റെ സുഗധം അറിയില്ല , അതുകൊണ്ട് വീണ്ടും കാണാം എന്നല്ല വീണ്ടും കണ്ടിരികും എന്ന് പറ .........