ഇങ്ങനെ സുഖമായിട്ടു കിടന്നുറങ്ങുന്ന ഒരു രാത്രി. പുതിയ ലൈനായ മാളുവുമായി 'ദൂരകിഴക്കുദിച്ചു' പാടി നടക്കുന്ന ഒരു സുപ്പര്‍ സ്വപ്നം. എന്തോ ശബ്ദം കേട്ടുണര്‍ന്നു. എലിയയിരിക്കും. വീണ്ടും കിടന്നു. അപ്പോള്ണ്ട് അടുത്ത മുറിയില്‍ കിടക്കുന്ന അമ്മയുടെ വിളി:
"എടാ സജ്യെ, ഒന്നേണീക്കടാ. പടിഞ്ഞാറേപുറത്താരോ കതകില്‍ ചവിട്ടുന്നടാ."
എനിക്ക് ദേഷ്യം വന്നു: "അമ്മ കിടന്നുറങ്ങാന്‍ നോക്ക്, വല്ല എലിയോ പൂച്ചയോ ആയിരിക്കും"
"അല്ലടോ, സത്യായിട്ടും ഞാനും കേട്ട്. ഒന്നെണീട്ട് വാ" അമ്മക്ക് സപ്പോര്‍ട്ടയിട്ടു എന്റെ പെങ്ങളും സ്ഥലത്തെത്തി.
സംഭവം നേരാണ്. എലി ഓടുന്ന ശബ്ദമല്ല ഇത്. ഈശ്വര വല്ല കള്ളനുമാണോ. അവന്റെ കയ്യില്‍ വലിയ പിചാത്തിയും കുറുവടിയുമൊക്കെ കാണും. പടിഞ്ഞാറുവശത്തെ ലൈറ്റിന്റെ സ്വിച് അടുക്കളയിലാണ്. അടുക്കളയില്‍ ചെന്ന് അതിടാനുള്ള ധൈരിയമില്ല. ഛെയ്! ധൈരിയമുണ്ട് പക്ഷെ അതിനുള്ള സമയമില്ല.
"ഡാ നീയാ ടോര്‍ചെടുതോണ്ട് വാ, നമ്മുക്കൊന്നു പോയീ നോക്കാം." അമ്മ പറഞ്ഞു.
"അമ്മക്കെന്താ വട്ടാണോ? അവന്മാരുടെ കൈയില്‍ എന്തെങ്കിലുമൊക്കെ കാണും" ഞാന്‍ പറഞ്ഞു നോക്കി.
"ഇയാള്‍ക്ക് പെടിയാണെ വരണ്ട. ഞങ്ങള് പോയീ നോക്കാം." എന്റെ പെങ്ങള് വലിയ ഉണ്ണിയാര്‍ചയാണെന്ന അവടെ വിചാരം. പണ്ട് തെക്കേലെ പട്ടിയോടിച്ചു അവളെ മരത്തില്‍ കൊണ്ട് കേറ്റിയപ്പോള്‍ ഞാന്‍ ചെന്നാ ഇറക്കി കൊണ്ട് വന്നത്. അതിപ്പം പറഞ്ഞിട്ട് കാര്യമില്ലല്ലോ.
"പേടിയോ? എനിക്കോ? ഹല്ലാ പിന്നെ." ഞാന്‍ ധൈരിയം സംഭരിച്ചു പറഞ്ഞു. മണി രണ്ടായീ. കള്ളനെ പിടിക്കാന്‍ പോകുമ്പോള്‍ ഒരു ആയുധം കൈയില്‍ ഉള്ളത് നല്ലതാ. എന്താണിപ്പോള്‍ കിട്ടുക. അടുക്കളയില്‍ പോയാല്‍ വെട്ടോത്തിയിം കോടലിയുമോക്കെയുണ്ട്. പക്ഷെ അവിടം വരെ പോകാനുള്ള സമയമില്ലല്ലോ. പെട്ടന്നോര്‍മവന്നു. കട്ടിലിന്റെ അടിയില്‍ എന്റെ ബാറ്റുണ്ട്. അതെടുക്കാം.
പണ്ട് അറുനൂറു രൂപയ്ക്കു ക്ലബില്‍ നിന്നും പിരിവിട്ടു മേടിച്ച റീബോക്കിന്റ്റ് ഒരു ബാറ്റ വീടിന്റെ പുറത്താണ് വച്ചിരുന്നത്. എന്റെ അമ്മൂമ്മ അത് വിറകാനെന്നു കരുതി വെട്ടി കീറി അടുപ്പില്‍ വച്ച് പിണ്ണാക്ക് തിളപ്പിച്ച് പശുവിനു കൊടുത്തു കളഞ്ഞു. ആ അറുനൂറു രൂപ ഇന്നും ക്ലബില്‍ കൊടുക്കാനുണ്ട്.(പില്‍കാലത് ഞാന്‍ ഡിപ്ലോമക്ക് പഠിക്കുമ്പോള്‍ മൈക്രോപ്രോസസ്സറിന്റെ രണ്ടു പുസ്തകം വിറ്റാണ് ആ കടം വീട്ടിയത്.) ഈ സംഭവത്തിന് ശേഷം ഞാന്‍ ബാറ്റ് കട്ടിലിന്റെ അടിയിലാണ് സൂക്ഷിക്കാര്.
ഞാന്‍ ബാറ്റ് എടുക്കനായ് കട്ടിലിന്റെ അടിയിലേക്ക് നുഴഞ്ഞു കയറി. എന്റെ അമ്മയും പെങ്ങളും ഞാന്‍ പുറകിലുണ്ടെന്ന ധൈര്യത്തില്‍ കതകു തുറന്നു പുറത്തിറങ്ങി. അമ്മ മുന്നിലും പെങ്ങള്‍ പിറകിലുമായീ വീടിന്റെ കിഴക്ക്തെക്ക് മൂലയിലേക് പയ്യെ പയ്യെ നടന്നു. ഇതേ സമയം വീട്ടിനുള്ളില്‍ സംസാരം കേട്ട കള്ളന്‍ പടിഞ്ഞാറേ വശത്ത് നിന്നും, മെല്ലെ വീടിന്റെ തെക്ക് പടിഞ്ഞാറേ മൂലയില്‍ കൂടെ കിഴകോട്ട് നടന്നു വന്നു.
കട്ടിലിന്റെ അടിയില്‍ ബാറ്റ് കാണുനില്ല. ഞാന്‍ കുറച്ചു കൂടെ ഉള്ളിലേക് ഇഴഞ്ഞു കയറി നോക്കി. ഈ സമയം പുറത്തു അമ്മയും കള്ളനും മുഖത്തോട് മുഖം കണ്ടുമുട്ടി. കള്ളനെ കണ്ട ഞെട്ടലില്‍ അമ്മ ഈയക്കാവോന്നു നിലവിളിച്ചു. നിലവിളിച്ച കൂട്ടത്തില്‍ കൈയിലിരുന്ന ടോര്‍ച്ചും അറിയാതെ കത്തിപോയീ. ടോര്‍ച്ചിന്റെ വെട്ടവും നിലവിളിയും കേട്ട കള്ളനും അറിയാതെ നിലവിളിച്ചു കൊണ്ടോടി. ഓടിയകൂട്ടത്തില്‍ എന്റെ ചെടിചട്ടിയില്‍ തട്ടി വീണു. അവിടുന്നും പിടഞ്ഞേണീറ്റൊടി. കള്ളന്റെ നിലവിളി കേട്ട് അമ്മയും പെങ്ങളും ഓടി എന്റെ മുറിയില്‍ കയറിയപ്പോള്‍ കണ്ട കാഴ്ച, ഞാന്‍ കട്ടിലിന്റെ അടിയിലിരിക്കുന്നു!!!
"അമ്മെ ഇവിടിരുന്ന ബാറ്റ് കണ്ടാരുന്നോ?" ഞാന്‍ ചോദിച്ചു. എന്നാലും അതെവിടെ പോയെന്നു അറിയണമല്ലോ?
"ബാറ്റോ? നീയൊരു പഴമായിപോയലോടാ" അമ്മക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.
"എന്താ എന്തോ പറ്റി? വെളിയിലെന്തുവ ഒരാട് കരയുന്ന ശബ്ദം കേട്ടല്ലോ" ഞാന്‍ ആകാംഷയോടെ ചോദിച്ചു.
"അതു ആട് കരഞ്ഞതല്ലടോ. നമ്മടെ അമ്മ കള്ളനെ പേടിപ്പിചോടിച്ചതാ. ഇയാള് കട്ടിലിന്റെ അടിയില്‍ ഒളിച്ചിരിക്കുവരുന്നോ?" അവള് എനികിട്ടൊന്നു വച്ചതാ. മറുപടി നിനക്ക് നാളെ തരാമെടി. എല്ലാവരും വീണ്ടും ഉറങ്ങാന്‍ കിടന്നു.
രാവിലെ മണി ഏഴായി എണീറ്റപ്പോള്‍. വെളിയില്‍ ഇറങ്ങി വന്നു നോക്കുമ്പോള്‍ കണി കാണുന്നത് മീന്‍കാരി ചെല്ലമ്മ മൂക്കത്ത് കൈയും വച്ചോണ്ട് നില്കുന്നതാണ്. എന്നെ കണ്ടതും അവര് പറഞ്ഞു:
"എന്നാലും എന്റെ കുഞ്ഞേ നീ ഇങ്ങനെ പെടിതോണ്ടാനായാലോ? നിന്റെ അമ്മക് തോന്നിയ ധൈര്യം പോലും നിനക്ക് തോന്നിയില്ലല്ലോ?" മീന്‍കരീ തള്ളെ പണ്ട് ഞാന്‍ പത്തില്‍ പഠിക്കുന്ന സമയത്ത്, അതി രാവിലെ ടുഷന് പോകും. അപ്പോളാണ് ഈ തള്ള നീണ്ടകരയില്‍ നിന്നും മീന്‍ചരുവവുമായി വന്നു ബസ് ഇറങ്ങുന്നത് . എത്ര പ്രാവശ്യം ഞാന്‍ ആ നാറുന്ന ചരുവമിറക്കി അവരുടെ തലയില്‍ വച്ച് കൊടുത്തിട്ടുണ്ട്. നന്ദി വേണം തള്ളെ നന്ദി.
പ്രശനം കുറച്ചു ഗുരുതരമാണ്. അമ്മയുടെ കുടുംബശ്രീയിലെ സഹപ്രവര്‍ത്തകര്‍ എല്ലാ സംഭാവസ്തലതുണ്ട്. എന്റെ പെങ്ങളാണ് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്നത്. അമ്മക്ക് വല്ല അവാര്‍ഡും കൊടുക്കുമായിരിക്കും. അയ്യോ നമ്മുടെ മാളുവിന്റെ അമ്മയും ഉണ്ട് കൂട്ടത്തില്‍. ഞാന്‍ ധൈര്യം സംഭരിച്ചു കൊണ്ട് അവരുടെ ഇടയിലെക്കിറങ്ങി ചെന്ന് എന്റെ പെങ്ങളോടു എന്നത്തേയും പോലെ ആജ്ഞാപിച്ചു:
"ഡീ ചായ ചൂടാക്കി കൊണ്ട് വാടി."
"അമ്മെ ദേ ഒരു പെടിച്ചുതൂറി എണീറ്റ് വന്നെക്കുന്നു. ചായ അടുക്കളയിലുണ്ട്. വേണേ പോയീ ചൂടാക്കി കുടിച്ചോ." അവള്‍ ആള്‍ക്കുട്ടത്തില്‍ നിന്നും വിളിച്ചു പറഞ്ഞു. പേടിച്ചുതൂറി നിന്റെ അച്ഛനാടിയെന്നു പറയാന്‍ പോയതാ, പിന്നെയെന്തിനാ വെറുതെ സെല്‍ഫ് ഗോളടിക്കുന്നതു എന്ന് കരുതി നിന്റെ അമ്മവിയപ്പനാടിയെന്നു വിളിച്ചു പറഞ്ഞു.
അടുക്കളയില്‍ പോയീ ചായ ചൂടാക്കി കുടിച്ചാല്‍ അത് എന്റെ തോല്‍വിയാകും. ഞാന്‍ വടക്കേ വശത്ത് കൂടെ ഇറങ്ങി നേരെ ചത്ത്‌കുട്ടിയമ്മവന്റെ ചായക്കടയിലേക്ക് വിട്ടു. അവിടെ ചെന്ന് കള്ളനെ പിടിച്ച കഥ ഒന്ന് തിരുത്തി പറയാം. പറയാന്‍ പോകുന്ന കുറച്ചു ഡയലോഗുകള്‍ ഓര്‍ത്തുവച്ച്:
"അവന്റെ കൈയില്‍ കയറി പിടിച്ചതാ. പക്ഷെ അവന്‍ ദേഹം മുഴുവന്‍ എണ്ണ പുരട്ടിയ വന്നത്.... തെന്നി പോയീ"
കടയില്‍ എല്ലാവരും ഹജരാണ്. വായില്‍ ഒറ്റ പല്ലുമോലുമില്ലാത്ത പാക്കരപിള്ളയമ്മവാന്‍ ഒരു ഒറ്റ തോര്‍തൊക്കെയുടുത്തു, ഉടുപ്പോന്നും ഇടാതെ രണ്ടു ഇന്‍റികേട്ടരും കാണിച്ചു രാവിലെ വന്നിരിപ്പോണ്ട്.
"ചാത്തുവമ്മവാ ഒരു ചായ" ഞാന്‍ വിളിച്ചു പറഞ്ഞു. ചാത്തുവമ്മവാന്‍ ചായകൊണ്ട് തരുമ്പോള്‍ 'അമ്മവന്‍ ഇന്നലത്തെ കാര്യമാരിഞ്ഞോ' എന്ന് പറഞ്ഞു തുടങ്ങാം എന്ന് തീരുമാനിച്ചു.
"ഇപ്പോഴത്തെ പുള്ളാരോക്കെ വെറും വാഴപിണ്ടി പോല, ഒരു ഗുണോമണോംമില്ല" പാക്കരപിള്ള എന്നെ നോക്കി പറഞ്ഞു.
വഴപിണ്ടിയാണെന്നു വാഴപിണ്ടി. ഞാനൊന്നു ആഞ്ഞു തുമ്മിയാല്‍ മതി കേളവന്‍ കടയുടെ ചുമരില്‍ പോയീ റ്റാറ്റുവാകും. പിന്നെ നാട്ടുകാര് വന്നു ച്ചുരണ്ടിയെടുക്കെണ്ടിവരും. ഞാന്‍ മൌനം പാലിച്ചു.
"ചാത്തുവമ്മാവോ, നമ്മുടെ സജിക്കൊരു സ്ട്രോങ്ങ് ചായ കൊടുക്ക്, പാവം ഇന്നലെ രാത്രിയില്‍ കള്ളനെ പിടിക്കാന്‍ പോയിട്ട് ക്ഷീണിച്ചു വന്നിരിക്കുവാ." കടക്കകത്തു നിന്ന് ആരോ വിളിച്ചു പറഞ്ഞു. ഞാന്‍ കടയിലെക്കൊന്നെത്തിനോക്കി. എടാ മൈക്കാട് ബിജു... നീര്‍ക്കോലി നീയോ? അവന്റെ കൈയില്‍ ഒരു കവറില്‍ മീന്‍ ഇരിക്കുന്നത് കണ്ടു. ആ മീന്‍കാരി തള്ളയാണ് ഈ ന്യൂസ് പരത്തുന്നത്.
ഈശ്വര നാട്ടില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്തയായല്ലോ? ഒളിചോടിയാലോ? വേണ്ടാ... എങ്ങോട്ടോടാനാണ്? എവിടെ പോയാലും കാണും ഈ കള്ളന്മാരും സാമുഹികദ്രോഹികളും. തമ്മില്‍ ഭേദം വീട്ടില്‍ തന്നെയാ. കള്ളനെ പിടിക്കാന്‍ അമ്മയുണ്ടല്ലോ!!!
By: സജിത്ത് രാജന്‍