ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും വിസ്‌മയമാണ് രജനീകാന്ത്. സിനിമയ്‌ക്ക് അകത്തും പുറത്തും രജനി അത്ഭുതം തന്നെയാണ്. എന്തിരന്‍ എന്ന ചലച്ചിത്രം രജനി മാജിക്കിന്റെ അവിശ്വസനീയമായ വിജയം ആഘോഷിക്കുന്നു. ഒരു കല്‍പിത ശാസ്‌ത്ര കഥയാണ് എന്തിരന്‍. തമിഴ് ബിഗ് ബജറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ശങ്കര്‍ എന്തിരന്റെ സഹ എഴുത്തുകാരന്‍ കൂടിയാണ്. സുജാതാ രംഗരാജന്‍, കാര്‍ത്തി വൈരമുത്തു തുടങ്ങിയവര്‍ ചേര്‍ന്നാണ് എന്തിരന്റെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. രജനീകാന്ത് ഐശ്വര്യാ കൂട്ടുകെട്ടിന്റെ മികച്ച പ്രകടനവും എ ആര്‍ റഹ്‌മാന്റെ സംഗീതവും ചേര്‍ന്ന ഒരു സമ്പൂര്‍ണ്ണ വിനോദ ചിത്രമാണ് എന്തിരന്‍. അന്തരിച്ച ചലച്ചിത്ര നടന്‍ കൊച്ചിന്‍ ഹനീഫ ചിത്രത്തില്‍ ഒരു പ്രധാന വേഷം അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
.jpg)
.jpg)
യുവശാസ്‌ത്രജ്‌ഞനായ വസീഗരന്റെ ജീവിതാഭിലാഷമാണ് മനുഷ്യന് സമാനമായ വികാരവിചാരങ്ങളുള്ള ഒരു യന്ത്ര മനുഷ്യനെ നിര്‍മ്മിക്കുക എന്നത്. അതിനായി കഴിഞ്ഞ പത്തുവര്‍ഷമായി ഊണും ഉറക്കവുമില്ലാതെ അയാള്‍ പണിയെടുക്കുന്നു. തന്റെ കാമുകിയായ സനയെപ്പോലും മറന്നുകൊണ്ട് സ്വപ്‌നസാക്ഷാത്‌കാരത്തിനായുള്ള അശ്രാന്ത പരിശ്രമത്തിലാണ് വസീഗരന്‍. അവസാനം അയാള്‍ ആ നേട്ടം കൈവരിക്കുകതന്നെ ചെയ്യുന്നു. മനുഷ്യസമാനമായി റോബോര്‍ട്ടിനെ വസീഗരന്‍ നിര്‍മ്മിക്കുന്നു. ചിത്തി എന്നുപേരിട്ടിരിക്കുന്ന റോബോര്‍ട്ടിനെയും വാസീഗരന്‍ എന്ന യുവ ശാസ്‌ത്രജ്ഞനെയും രജനീകാന്താണ് അവതരിപ്പിക്കുന്നത്. വസീഗരന്റെ കാമുകി സനയായി ഐശ്വര്യാറായിയും വേഷമിടുന്നു.

.jpg)
ചിത്തിയെക്കുറിച്ച് വലിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും വസീഗരനുണ്ട്. ഇന്ത്യന്‍ പട്ടാളത്തിനുവേണ്ടി ഇത്തരം യന്ത്രമനുഷ്യരെ നിര്‍മ്മിച്ച് നല്‍കണം എന്നതാണ് പ്രധാന ലക്ഷ്യം. ചിത്തിയുടെ നിര്‍മ്മാണ കാലത്തു തന്നെ മനുഷ്യസമാനമായ റോബോര്‍ട്ടിനെ നിര്‍മ്മിക്കാന്‍ വസീഗരന്റെ സീനിയര്‍ ശാസ്‌ത്രജ്ഞനായ ബോഹ്‌റ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അയാള്‍ക്ക് വിജയം കാണാന്‍ കഴിയുന്നില്ല. സ്വാഭാവികമായും അയാള്‍ വസീഗരന്റെ നേട്ടങ്ങളില്‍ അസൂയാലുവാണ്. മനുഷ്യ വികാരങ്ങളോടെ പിറവിയെടുക്കുന്ന ചിത്തി, മനുഷ്യനേക്കാള്‍ ബുദ്ധിയും വേഗതയും സാമര്‍ത്ഥ്യവും പ്രകടിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും സന എന്ന നായികയെ ചുറ്റിപ്പറ്റി രണ്ടു നായകന്‍മാര്‍ വരുന്നു. രണ്ടും രജനീകാന്തായത് ഭാഗ്യം. കോടികള്‍ മുടക്കിയുള്ള പ്രണയ ഗാനരംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. പാട്ടു സീനുകളുടെ കാഴ്‌ചക്കാരല്ല, പലപ്പോഴും പാട്ടുകള്‍ അനുഭവിക്കുന്നവരായി പ്രേക്ഷകര്‍ മാറുന്നു.

ആക്‌ഷന്‍ രംഗങ്ങളുടെ ചടുലതയും പെര്‍ഫെക്ഷനും വിസ്‌മയിപ്പിക്കുന്നതു തന്നെ. പീറ്റര്‍ ഹയ്‌ന്‍ ഒരുക്കിയിരിക്കുന്ന സംഘട്ടന രംഗങ്ങള്‍ മാത്രം മതി പ്രേക്ഷകര്‍ക്ക് കാഴ്‌ച മുതലാവാന്‍. സംഘട്ടന രംഗങ്ങളിലെ ഗ്രാഫിക്‌സിന്റെ സൂക്ഷ്‌മമായ ഉപയോഗം എടുത്തു പറയാവുന്നതാണ്. സിനിമയില്‍ ഗ്രാഫിക്‌സ് എങ്ങനെ ഉപയോഗിക്കണം എന്ന് ഇനിയും മനസ്സിലായിട്ടില്ലാത്ത മലയാള സിനിമയ്‌ക്ക് എന്തിരന്‍ ഒരു പാഠ പുസ്‌തകവും ഒപ്പം അസാധ്യതയുമാണ്. മുതല്‍ മുടക്ക് എന്ന കടമ്പയാണ് അസാധ്യത. രത്‌നവേലിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്.


രജനി സകല മാനറിസങ്ങളോടെയും രണ്ടായി പിറവിയെടുത്ത അനുഭവമാണ് ആരാധകര്‍ക്ക് ലഭിക്കുക. നൃത്ത, സംഘടന രംഗങ്ങളില്‍ രജനികാന്ത് ആരാധകകര്‍ക്ക് വിചാരിച്ചതിലേറെ നല്‍കി. പൂര്‍വ്വാപര ബന്ധമുള്ള ഒരു കഥയോ ആ കഥയുടെ യുക്തിഭദ്രമായ അവതരണമോ അല്ല എന്തിരന്‍. പൂര്‍ണ്ണമായും സാങ്കേതിക വിദ്യയുടെ സര്‍ഗ്ഗാത്മകമായ ഉപയോഗമാണത്. ഓരോ അംശവും വേറിട്ട് സ്വതന്ത്രമായ ആസ്വാദനം പ്രദാനം ചെയ്യുന്നതിനൊപ്പം സിനിമയുടെ ടോട്ടാലിറ്റിയിലും ശ്രദ്ധിക്കാനായതാണ് ചിത്രത്തിന്റെ വിജയം. അതായത് രജനികാന്ത് എന്ന താരത്തെ മാത്രം ലക്ഷ്യംവെച്ചല്ല സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. താരത്തെ സിനിമ ഉപയോഗപ്പെടുത്തുകയാണ് ചെയ്‌തിരിക്കുന്നത്. ഒരുപക്ഷെ, രജനീകാന്ത് സിനിമകളിലെ മാസ്‌റ്റര്‍ പീസ് എന്നുപറയാവുന്ന ചിത്രമാണ് എന്തിരന്‍.
Rating: 3.5 / 5
4 Comments:
റിവ്യൂവിന് നന്ദി. കാണണം.
അന്തരിച്ച ചലച്ചിത്ര നടന്‍ കൊച്ചിന്‍ ഹനീഫ ചിത്രത്തില്‍ ഒരു പ്രധാന വേഷം അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
അത്ര പ്രാധാന്യമുള്ള വേഷമാണോ? അദ്ദേഹം ഒരു സീനില്‍ മാത്രമല്ലേയുള്ളു....
അതെ മണിക്ക് ഐശ്വര്യയുടെ കയ്യില്‍ പിടിക്കാന്‍ ഒരു സീന്‍
ഹനീഫിക്കാക്ക് രജനിയുടെ വെട്ടു കൊള്ളാന്‍ ഒരു സീന്‍
പിന്നെ അവസാന അര മണിക്കൂര്‍ മട്രിക്സില്‍ മുക്കി എടുത്തിരിക്കുന്നു ...
അത്രേ ഉള്ളു
അന്തരിച്ച ചലച്ചിത്ര നടന്‍ കൊച്ചിന്‍ ഹനീഫ ഒരു സീനില്‍ മാത്രമല്ലേയുള്ളു..
Post a Comment