November 22, 2010

ചില "ചന്തി" ചിന്തകള്‍.....

ഛേ..ഛേ..മ്ലേഛം..മ്ലേഛം എന്ന്‍ നിങ്ങള്‍ മനസ്സില്‍ കരുതുന്നുണ്ടാവും, എന്നാല്‍ ചന്തിയെപ്പറ്റി ചില ചിന്തകള്‍ ഇവിടെ കുറിക്കുന്നു.ചെറുപ്പത്തില്‍ "ചന്തി" എന്ന വാക്ക് കേള്‍കാന്‍ തന്നെ നാണമായിരുന്നു.പലപ്പോഴും ചിന്തിച്ചിരുന്നു.. ചന്തി എന്ന വാക്ക് ഏകവചനമോ? അതോ ബഹുവചനമോ.?

ചന്തമുള്ളത് എന്നതില്‍ നിന്നാണോ ഈ വാക്കിന്‍റെ ഉല്‍ഭവം..?എങ്ങനാ ചോദിക്കുക...ആരോടാ ചോദിക്കുക....പിന്നെ ആരോടും ചോദിക്കാനുള്ള ധൈര്യവും ഇല്ലായിരുന്നു എന്ന്‍ കൂട്ടിക്കോളൂ..ഇന്നും അറിയില്ല, ഇതിന്‍റെ ഉത്തരങ്ങള്‍? സന്ധി എന്ന വാക്ക് പറഞ്ഞുപറഞ്ഞു മലയാളികള്‍ ചന്തി ആക്കിയതാവാം. ‍എന്തോ ആകട്ടെ അല്ലേ..

തിരക്കുള്ള ഒരു ബസില്‍ ഈ പറയുന്ന സാധനം ഒന്നു വയ്ക്കാന്‍ നിങ്ങള്‍ ആവതും ശ്രമിക്കാറില്ലേ. തീയെറ്ററിലായാലും,ഫ്ലൈറ്റിലായാലും, തീവണ്ടിയിലായാലും പൃഷ്ടം ഉറപ്പിച്ചങ്കിലേ ആശ്വാസമാകൂ. ഓഫീസിലെത്തിയാലുള്ള സ്ഥിതിയും മറിച്ചല്ല. വീട്ടിലെ എല്ലാ പണിയും കഴിഞ്ഞു, കൈ കഴുകിക്കുടഞ്ഞ് സ്വന്തം ചന്തിയില്‍ കൈ തുടക്കുംമ്പോഴുള്ള ആശ്വാസം സ്ത്രീകളോട് ചോദിച്ചാല്‍ അറിയാം.ജോലി ചെയ്ത് മടുത്ത് "മൂട്" കുത്താന്‍ സമയം കിട്ടിയില്ലെന്ന്‍ പരാതിപ്പെടുന്ന സ്ത്രീകള്‍ ഏറെ.

പെണ്ണുങ്ങള്‍ക്ക് ചന്തി എന്നും ഒരു ആകര്‍ഷക വസ്തു തന്നെ.ചന്തിയുള്ള സ്ത്രീകളെ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നു എന്ന വസ്തുത തള്ളിക്കളയാന്‍ ഒരു നിര്‍വാഹവുമില്ലതന്നെ. എത്ര സൗന്ദര്യമുണ്ടെങ്കിലും നിതംബപുഷ്ടിയില്ലാത്ത സ്ത്രീയെപ്പറ്റി സങ്കല്‍പ്പിക്കാന്‍ പുരുഷന് കഴിയില്ല.പെണ്ണായാല്‍ പിന്നഴകും മുന്നഴകും വേണമെന്ന്‍ പെണ്ണുങ്ങള്‍ പോലും സമ്മതിക്കും.

"ഓ..ആ പുരുഷന്‍റെ നിതംബം കണ്ടോ.." എന്നു ആരും പറയാറില്ല,മറിച്ച് സ്തീകളുടെ നിതംബത്തെ പലരും കമന്‍റ് അടിക്കാറുമുണ്ട്
"അവളുടെ മൂട് കണ്ടോ.."
"അവളുടെ ഹൗസിങ് കണ്ടോ.."
"എന്നാ അമറന്‍ ബായ്ക്ക്..".എന്നും മറ്റും. വലിപ്പമുള്ള നിതംബം സ്ത്രീക്ക് അലങ്കാരമാണെങ്കില്‍, പുരുഷന് വലിയ ചന്തി അത്ര നല്ല ഗുണമായി കണക്കാക്കുന്നില്ല.
"എന്താ നീ ഇന്നു തൂറീല്ലേ, ചന്തി വീര്‍ത്തിരിക്കുന്നല്ലോ..?" എന്നു എന്നെ തറകമന്‍റ് അടിച്ച ഒരു കോളജ്കുമാരന്,പിറ്റേന്ന്‍ രാവിലെ അമേദ്യം ഗിഫ്റ്റ് പാക്കറ്റില്‍ കൊടുത്തതും, പിന്നെ ഒരാഴ്ച അവന്‍റെ പൊടി പോലും കോളജില്‍ കാണാനില്ലായിരുന്നന്ന സംഭവവും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു.

സ്ത്രീകളുടെ ചന്തിക്കു അരുമയായി "നിതംബം" എന്നു മാത്രം സാഹിത്യകാരന്മാരും മറ്റുള്ളവരും പറയുംമ്പോള്‍... കുട്ടികളുടെയും,പുരുഷന്മാരുടെയും, മൃഗങ്ങളുടെയും ചന്തിയെ "ചന്തി" എന്നു മാത്രം വിളിക്കുന്നു."ആസന"മെന്നോ "പൃഷ്ട"മെന്നോ ഒക്കെ ചന്തിയെ അല്‍പം മോടിയില്‍ വിളിക്കുന്നവര്‍ ധാരാളം."മൂട്" എന്നും "മൂലം" എന്നും ചില പ്രദേശങ്ങളില്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഒരിക്കല്‍ എന്തിലും ഇംഗ്ലീഷ് കലര്‍ത്തുന്ന ഒരു അമ്മാവന്‍ "ഓ. ഇന്ന്‍ ഒരു മൂഡ്സും ഇല്ല" എന്ന്‍ പറയുന്ന്തു കേട്ട് ഉറക്കെച്ചിരിച്ച എന്നെ "മൂഡ്സ്നെപ്പറ്റി" അറിവുള്ള മുതിര്‍ന്ന പലരും കണ്ണുതുറിച്ച് നോക്കിയത് ചന്തിയില്‍ കൈവച്ച് ഓര്‍ത്തുപോകുന്നു.പല ആംഗലേയ സാഹിത്യകാരമാരുടെയും വിശ്വ വിഖ്യാതമായ കൃതികളിലും സ്ത്രീനിതംബ വര്‍ണ്ണനകള്‍ കാണാന്‍ കഴിയും.ഇന്ത്യന്‍ സാഹിത്യത്തിലും, കാളിദാസന്‍ മുതല്‍ തകഴി,എം.ടി, ബഷീര്‍...എന്തിന് പുതിയ എഴുത്തുകാര്‍ വരെ സ്ത്രീ നിതംബത്തെ ചൂഷണം ചെയ്യുന്നുണ്ട്.ഉദാഹരണത്തിന് ഷേക്സ്പീരിയന്‍ നാടകങ്ങളിലും, ഒ.വി.വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസത്തിലും, ധര്‍മ്മപുരാണത്തിലും, മാധവിക്കുട്ടിയുടെ നിരവധികൃതികളിലും നിതംബം അതിന്‍റെ മനോഹാരിതയോടെ കാണാന്‍ കഴിയും.വള്ളത്തോളിന്‍റെ "ഓമന പൃഷ്ട" പ്രയോഗവും ഇവിടെ സ്മരിക്കുന്നു.

നിക്കറിന്‍റെ മൂടു കീറി ചന്തി കാണിക്കുന്ന ആണ്‍കുട്ടികളെ കണ്ടിട്ടുണ്ട് .പക്ഷെ പെണ്‍കുട്ടികളുടെ പാവാടയുടെ മൂട് കീറി ചന്തികാണിക്കുന്നതായി കേട്ടുകേള്‍വി പോലുമില്ലാ.പണ്ട് അധ്യാപകര്‍ നിരന്തരമായി കുട്ടികളെ ചന്തിക്കടിച്ചിരുന്നു,ഇന്നു പുതിയ ശിക്ഷാരീതികള്‍ പരീക്ഷിക്കപ്പെടുന്നു എന്നാണറിവ്.അടി കൊണ്ട് ചന്തി പൊട്ടിയ കുട്ടികളും, അടിയേല്‍ക്കാതിരിക്കാനായി മൂന്നും നാലും നിക്കറും, നിക്കറിനടിയില്‍ പാളയും കെട്ടി സ്കൂളില്‍ വരുന്നവരും ഉണ്ടായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു.വിമോചന സമരകാലത്ത്, മലയാളം അധ്യാപകര്‍ സമരത്തിനിറങ്ങിയപ്പോള്‍, മലയാളം ക്ലാസ്സുകള്‍ കൈകാര്യം ചയ്യുവാന്‍ അറബി മുന്‍ഷിമാരെ ഏര്‍പ്പെടുത്തിയിരുന്നു. അവര്‍ "സന്ധ്യ"യുടെ പര്യായമായി അന്തി, ചന്തി, മൂന്തി എന്ന്‍ പഠിപ്പിച്ചിരുന്നത് നോം പറഞ്ഞു കേട്ടിരിക്കുണു.

പല സിനിമകളിലും നായകന്‍, നായികയുടെ ചന്തിക്കടിച്ച് പാട്ടുപാടുന്ന രംഗങ്ങള്‍ മലയാളികള്‍ക്ക് പരിചയമുള്ളതാണ്.സത്യജിത് റെ, അരവിന്ദന്‍, അടൂര്‍ സിനിമകളിലും നിതംബ ഷോട്ടുകള്‍ ധാരാളം.ജീന്‍സിട്ട നായികയുടെയും, സാരിയുടുത്ത നായികയുടെയും നിതംബ ക്ലോസ് അപ് ഷോട്ടുകള്‍ പുതിയ സിനിമകളുടെ അവിഭാജ്യഘടകം തന്നെയാണ്.ചന്തി കുലുക്കി സ്പെഷ്യല്‍ ഡാന്‍സ് ചെയ്യാന്‍ മാത്രമുള്ള നടികളും അന്നും , ഇന്നും സിനിമയില്‍ സജീവം.ഒണക്കചന്തിയുള്ള പല ബോളിവുഡ് നടികളും ചന്തിപുഷ്ടി വരുത്താനുള്ള ഓപ്പറേഷന് വിധേയരായതും വാര്‍ത്തയായിരുന്നു.മറ്റു ചിലര്‍ പാഡുകള്‍ തുന്നിച്ചേര്‍ത്ത അടിവസ്ത്രം ഉപയോഗിച്ച് "കുണ്ടി"യുടെ വലിപ്പം കൂട്ടി ശ്രദ്ധ ആകര്‍ഷിക്കുന്നു. ആണുങ്ങള്‍ വഞ്ചിതരാകാതിരികാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ചന്തിയില്‍ തടവിത്തടവി തന്‍റെ നടത്തക്ക് ഒരു പ്രത്യേക സ്റ്റൈല്‍ ഉണ്ടാക്കിയ പഴയ ഒരു സൂപ്പര്‍സ്റ്റാറും, ചന്തിയുടെ വലിപ്പം കാരണം സൗന്ദര്യവും, അഭിനയവും തന്‍റെ ചന്തിയുടെ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ നായികാ നടിയെയും മലയാളത്തിന് മറക്കാനാവില്ല.മറവത്തൂര്‍ കനവ് എന്ന സിനിമയില്‍ ശ്രീനിവാസന്‍ "കുണ്ടിയിലെ ഗുണ്ടുമായി" നടക്കുന്നതും, പട്ടണപ്രവേശത്തില്‍ മോഹന്‍ ലാല്‍ "ബുള്‍ഫിഞ്ചിനെ" തേടി നടക്കുന്ന പക്ഷിശാസ്ത്രജ്ഞന്‍റെ ചന്തിയില്‍ സിറിഞ്ച് കുത്തിക്കയറ്റി രക്തം എടുക്കുന്നതും രസകരം തന്നെ.

യോഗയിലാണ് നിരവധി അനവധി ആസനങ്ങളുടെ കുത്തൊഴുക്ക്. യോഗക്കാര്‍ക്ക് എല്ലാം ആസനങ്ങളാണ്. ശവാസനം,കുക്കുടാസനം....അങ്ങനെ അങ്ങനെ.

വീര്യം കൂടിയ മരുന്നുകള്‍ ചന്തിയില്‍ കുത്തിക്കയറ്റി, തിരുമ്മിത്തിരുമ്മി വേദനിപ്പിച്ച് സുഖം കൊടുക്കുന്ന നേഴ്സുമാരും, സുഖം അനുഭവിക്കുന്ന പുരുഷന്മാരും പല കാര്‍ട്ടൂണുകള്‍ക്കും വിഷയമായിട്ടുണ്ട്.ചന്തിയില്‍ ഇഞ്ചെക്ഷന്‍ എടുക്കാന്‍, തൂക്കിലിട്ടാലും പാന്‍റ്സ് ഊരില്ലെന്ന്‍ നേഴ്സിനോട് വാശിപിടിച്ച ഒരു യുവ കോമളന്‍റെ പാന്‍റ്സ് ഊരിയപ്പോഴോ..? അടിവസ്ത്രം നഹി..നഹി..

രാഷ്ട്രീയത്തിലും ചന്തിക്ക് അനിവാര്യമായ സ്ഥാനം ഉണ്ട്.ചന്തിക്ക് സ്ഥലം ഒരുക്കാന്‍ വേണ്ടി മാത്രമാണ് എല്ലാ ഇലക്ഷനും അരങ്ങേറുന്നത് എന്നു പറഞ്ഞാല്‍ നിഷേധിക്കാന്‍ ആകുമോ..? ചന്തിയൊന്നുറപ്പിക്കാന്‍ കോടികള്‍ കൊടുക്കാനും, വാങ്ങാനും റെഡി. പ്രധാനമന്ത്രി മുതലിങ്ങോട്ട് എല്ലാവരും നെട്ടോട്ടമോടുന്നതും സ്വന്തം ചന്തിയുടെ സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടിയല്ലേ..?അധികാരമെന്നാല്‍ ചന്തി അഥവാ ആസനം വെക്കാനുള്ള സ്ഥലം കണ്ടത്തെലാണെന്നു രാജഭരണം മുതല്‍ നമുക്കറിവുള്ളതാണ്, പക്ഷെ ചന്തി എന്ന വാക്കിനോടുള്ള അലര്‍ജി കാരണം പൊതുവേദിയില്‍ പറയാറില്ല.രാഷ്ട്രീയത്തില്‍ കൂടുതല്‍ ശോഭിക്കുന്നതും ഡിമാന്റുള്ളതും ചന്തി താങ്ങികള്‍ അല്ലെങ്കില്‍ ആസനം താങ്ങികള്‍ക്കാണ്, ഉപജാപകവൃന്ദം എന്നു ചെല്ലപ്പേരിലും ഇവര്‍ അറിയപ്പെടുന്നു. ഒരു രണ്ടുരണ്ടര ചന്തിയുള്ള തമിഴ് പുര്‍ട്ചിത്തലൈവി ജയലളിത അമ്മായുടെ ആസനം താങ്ങികളെ അഭിനന്ദിക്കാന്‍ ഈ അവസരം, ഞാന്‍ നിങ്ങളുടെ അനുവാദത്തോടെ ഉപയോഗിക്കുന്നു. സ്ത്രീകളുടെ ചന്തി ഉറപ്പിക്കാന്‍ സംവരണം കൂട്ടാനുള്ള സമരവും, എതിര്‍പ്പുകളും, ചര്‍ച്ചകളും സ്വന്തം ആസനത്തിലിരുന്ന്‍ നിങ്ങള്‍ കണ്ടാസ്വദിച്ചില്ലേ.. ബസ്സില്‍ കയറി തന്‍റെ ചന്തി എവിടെയെങ്കിലും വയ്ക്കാന്‍ തത്രപ്പെടുന്നവന്റെ മാനസികാവസ്ഥയും, അമേരിക്കന്‍ പ്രസിഡന്‍റിന് തന്റെ കസേര കാണുമ്പോള്‍ തോന്നുന്ന മാനസികാവസ്ഥയും ഒരു പോലെയായിരിക്കുമോ? അല്ലേ അല്ല,ചന്തിക്കും പക്ഷാ​പാതം.

ചന്തി എവിടെയെങ്കിലും വച്ചവര്‍ക്ക് ,അവിടെ നിന്ന്‍ ഇളക്കേണ്ടി വരുമോ എന്നുള്ള വേവലാതി,വെക്കാത്തവര്‍ക്കു വെപ്രാളം...നിങ്ങള്‍ക്കോ.?എന്തായാലും, നിങ്ങള്‍ ആരായാലും ചന്തി ഉറപ്പിച്ചിരുന്നോളൂ,ആരൊ അക്ഷമയോടെ കാത്തുനില്‍ക്കുന്നു നിങ്ങള്‍ എഴുനേല്‍ക്കുന്നതും കാത്ത്. നിങ്ങള്‍ ഒന്ന്‍ അനങ്ങിയാല്‍പ്പോലും അവരുടെ കണ്ണുകള്‍ നിങ്ങളുടെ ചന്തിയിലായിരിക്കും.ബി കെയര്‍ഫുള്‍!

വാല്‍ക്കഷണം: സ്വന്തം ചന്തി സൂക്ഷിച്ച് വെക്കേണ്ട സ്ഥലത്ത് വയ്ക്കുക.അല്ലെങ്കില്‍ അവിടെ പട്ടി ചന്തി കൊണ്ടു വക്കും.

ചിത്രകല
മൂന്ന്‍ വര കൊണ്ട് എങ്ങനെ ചന്തി വരക്കാം എന്നു പഠിക്കൂ...

Buttocks: ചന്തി, (′bəd·əks) , The two fleshy parts of the body posterior to the hip joints. The buttocks are formed by the masses of the gluteal muscles or 'glutes' (the gluteus maximus and the gluteus medius) superimposed by a layer of fat.Humans, females tend to have wider and thicker buttocks due to higher subcutaneous fat and wider hips

10 Comments:

റ്റോംസ് കോനുമഠം said...

ഭരതന്‍ സിനിമകളിലായിരുന്നു ചന്തികളുടെ ഒരു മെഗാമേള.

Jikkumon || Thattukadablog.com said...

ഹ ഹ ഹ.. പിന്നെ ഇന്ന്നു തട്ടകത്തില്‍ കേറിയപ്പോള്‍ നേരെ വാള്‍മാര്‍ട്ടില്‍ പോകുന്നു.. എന്താന്നു ഒന്ന് ചെക്ക്‌ ചെയ്യണേ...ആ പരസ്യം ഒരു വയറസ് ആണോ എന്നൊരു സംശയം

Subairmohammed6262 said...

ഭംഗിയുള്ള ചന്തിയെ സ്വപ്നം കണ്ട്, ചന്തിയെ വായിച്ച്…….
ഞാൻ ചിന്തയിലാണ്ട്……

Nakkeeranpp1 said...

ചന്തി ചിന്തകള്‍ കൂട്ടത്തില്‍ മാത്രം ഒതുങ്ങാതെ തട്ടുകടയിലെക്കും വ്യാപിച്ചതില്‍ സന്തോഷം

Oruaathamvu said...

ഹായ്
ചന്തി പുരാണം വായിച്ചപ്പോള്‍ എനിക്ക് ഒരു ചിന്ത തോന്നി ! "എന്തെ ചന്തിക്ക് ഇത്ര കറുത്ത നിറം" ? പാലില്‍ കുളിക്കാത്തത് കൊണ്ടാണോ ? ഇനിയും പിറക്കാന്‍ പോവുന്ന നല്ല ചന്തികള്‍ക്കും / ചിന്തക്കള്‍ക്കും, ചന്തി വിശേഷങ്ങള്‍ക്കും ആയി ആത്മാവു ആത്മാഭിമാനം കാത്തിരിക്കുന്നു !

Moddda225 said...

ചന്തിക്ക് നാലു തല്ലു കൊല്ലഞ്ഞ്ട്ടാണ് ചന്തി ചിന്തകള്‍ ഇത്ര നന്നായി എഴുതാന്‍ സാധിച്ചതെന്ന് തോന്നുന്നു . അഭിനന്തനങ്ങള്‍ ...

തണല്‍ said...

ചന്തി പ്രയോഗങ്ങള്‍ ചന്തത്തോടെ പ്രയോഗിച്ചു. പക്ഷെ 'ചന്തി കഴുകുന്ന' കാര്യം മാത്രം എന്തെ ചിന്തയില്‍ വന്നില്ല?
പിന്നെ ഒരു കാര്യം : 'ആസനം' കാണണമെങ്കില്‍ ഇഞാട്ടു പോര്

Lakshmi Kerala said...

ബ്ലോഗ് പ്രസിദ്ധീകരിച്ചതിന് തട്ടുകടയ്ക്ക് നന്ദി.

വായിച്ച് കമെന്‍റിട്ട എല്ലാ കൂട്ടുകാര്‍ക്കും അഭിവാദ്യങ്ങള്‍..!!

Focuzkeralam said...

നന്ദി
http://focuzkeralam.blogspot.com

പഥികന്‍ said...

ചന്തി വെക്കുമ്പോള്‍, ചന്തിയും കുത്തി താഴെ വീഴാതെ നോക്കുക. എതായാലും ചേതോഹരം..ചിന്താര്‍ഹം ഈ ചന്തിപുരാണം.

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon