ഞാനെന്‍റെ മനസ്സിന്‍റെ താക്കോല്‍..
നിന്‍റെ സ്മൃതിയുടെ മണിചെപ്പിന്‍റെ
താഴ് തുറന്നൊന്നു നോക്കാന്‍ ആഗ്രഹമില്ലാതെ..
കൈകളില്‍ താടിതാങ്ങി സ്വയമുരുകി
കവിളുകളിലൂടെ കുഞ്ഞരുവി താണിറങ്ങവേ..
ഒരു നഷ്ട പ്രണയത്തിന്‍റെ സ്മരണകള്‍,
ആരും കാണാതെ എന്‍റെ കൈവെള്ളയില്‍
കോറിയ,നിന്‍റെ പെരിന്നാദ്യാക്ഷരം..
തമ്മിലിടറിയ കണ്ണുകളില്‍ വിരിഞ്ഞ
പുഞ്ചിരിയുടെ പനിനീര്‍ പൂവുകള്‍..
കാണാതെ കാണുമ്പോള്‍ വാചാലമാകുന്ന മൗനവും
കണ്‍ കോണില്‍ നിന്‍റെ മുഖമൊതുക്കിയതും
ഒടുവിലൊരു ദിനം ദിശയറിയാതെ പിരിഞ്ഞതും
ഇന്ന് ഓര്‍ക്കുമ്പോള്‍ സുഖമുള്ള നോവ്
ഒരു നഷ്ട പ്രണയത്തിന്..
By -മഞ്ജുഷ നമ്പ്യാര്‍ വെള്ളോറ