September 30, 2009
പ്രവാസിക്ക് ഒരു കൈത്താങ്ങ്....
ഇത് പടക്ക ശാലക്ക് തീ പിടിച്ചതുപോലെ ആകാതിരിക്കട്ടെ....
ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് പോകുന്നവരെ ഇത്തരം സ്വയം നശിപ്പിക്കലുകളില്‍ നിന്നു തടയാന്‍ നാം പ്രവാസികള്‍ക്ക് ഒരുപാട് ചെയ്യാനുണ്ട്.
ഓര്ക്കുക നമ്മുടെ ഒരു വാക്ക്, ഒരു സാന്ത്വനം, ഒരു ചെവികൊടുക്കല്‍ ഒരാളെ ഇത്തരം തീരുമാനങ്ങളില്‍ നിന്നു തടഞ്ഞേക്കാം.
ഓര്‍ക്കുക, ജീവിതത്തില്‍ പരീക്ഷണങ്ങള്‍ സ്വാഭാവികമാണ്. എന്നല്ല ജീവിതം തന്നെ ഒരു പരീക്ഷണത്തിനായി സൃഷ്ടിച്ചത് ദൈവമാണ്. നല്ല പ്രവര്‍ത്തനങ്ങള്‍ ആരു ചെയ്യുന്നു എന്നതാണാ പരീക്ഷണം. ശാശ്വതമല്ലാത്ത ഈ ലോകത്തെ ജീവിതം. അനശ്വരമായ മറ്റൊരു ജീവിതം മരണാനന്തരമുണ്ട്. അവിടെ ജയിക്കുക എന്നതാണ് പ്രധാനം. ചുരുങ്ങിയ കാലത്തെ ഈ ജീവിത്തിനിടെയില്‍ കടന്നുവരുന്ന വെല്ലുവിളികളെ ധൈര്യത്തൊടെ നേരിടുക. ഭക്ഷണം നല്‍കുന്നത് ദൈവമാണ്. സര്‍വ്വ ശക്തനായ അവനില്‍ സര്‍വ്വവും അര്‍പ്പിച്ചു കൊണ്ട് പ്രവര്‍ത്തിക്കുക. ഒപ്പം തൊഴിലുകള്‍ നഷ്ടപ്പെടും മറ്റുനിലക്കും പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും സമയം കണ്ടെത്തുക. സാന്ത്വനമേകാന്‍ കൈകൊര്‍ക്കുക.
September 29, 2009
ഗള്‍ഫിലെ ജീവിതം.... വളരെ വളരെ സത്യം
സ്നേഹിതരെ,
ഇതുവരെ വായിച്ചതല്ലാം ഗള്‍ഫില്‍ ജീവിക്കുന്നവരുടെ കഷ്ടപാടുകളെ കുറിച്ചുള്ളവ ആയിരുന്നു. കഥയും കവിതയായും പലതും വായിച്ചു. പക്ഷെ വീണ്ടും വീണ്ടും ഗള്‍ഫിലേക്ക് കെട്ടുതാലി പണയം വെചുള്ള ഒഴുക്ക് നില്കുന്നില്ല. രണ്ടര മാസ്സത്തെ ഗള്‍ഫ് ജീവിതത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഞാന്‍ ഇവിടെ എഴുതട്ടെ. എന്റെ പ്രിയ സുഹൃത്ത് ഇതു E-mail വഴി ഗള്‍ഫില്‍ ഉള്ളവരും, ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും ആയ സുഹൃതുക്കല്ക് അയക്കാം എന്ന് ഏറ്റു.

ഏതായാലും ഒരു വിധം കമ്പനിയില്‍ എത്തി. ഒരു അറബി വന്നു എന്തക്കയോ പറഞ്ഞു (നമ്മുടെ നാട്ടിലെ ആടിനെ ചേര്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ ആനാട് മുരുമുര്ക്കുന്നതു പോലെ) അറബിയില്‍ എഴുതിയ പേപരില്‍ തള്ള വിരല്‍ പതിപിച്ചു. ഞങ്ങളെ വാട എടുക്കുന്നു എന്ന് അറിയിക്കാന്‍ ആയിരിക്കും അറബി തലയില്‍ ഇടുന്ന തുണി എടുത്തു മൂക്ക് കെട്ടി. അല്പം കഴിഞ്ഞു ഒരു മലയാളി വന്നു ( Camp Boss) എന്നെയും കൊല്ലക്കാരന്‍ തോമസ്സിനെയും ഒരു മുറിയില്‍ ആക്കി. ഒരു ചെറിയ മുറിയില്‍ ആറു കട്ടില്‍ അതും രണ്ടു നിലയുള്ള കട്ടില്‍. ഞാനും തോമസ്സും ഓരോ കട്ടിലിന്റെ മുകളില്‍ സ്ഥാനം പിടിച്ചു. സഹമുറിയന്‍ മാരുടെ പല ഡെസിമല്‍ ഉള്ള സഹിക്കാന്‍ വയ്യാത്ത കൂര്‍ക്കം വലി കാരണം നേരം വെളുക്കാന്‍ ആയപ്പോഴാണ് ഉറക്കം വന്നത്. പലപല ശബ്തത്തില്‍ ഉള്ള അലാറം കേട്ട് ഞെട്ടി ഉണര്‍ന്നു. "എന്താ പണിക്കു പോകുന്നില്ലേ". ഒരു സഹമുറിയന്‍. "എവിടാ ചേട്ടാ കുളിമുറി" ഞാന്‍ ഭവ്യതോടെ ചോദിച്ചു. "എന്താ കല്യാണത്തിന് പോകുന്നോ കുളിച്ചിട്ടു". ഏതാണ്ട് 200 പേര്‍ക്ക് 8 കക്കൂസ് ആണ് ഉള്ളത്. എല്ലായിടത്തും Q. കൂടുതലും മലയാളി മുഖങ്ങള്‍ ആണ് കാണുന്നത്. ചിലര്‍ നമ്മളെ അടിക്കാന്‍ വരുന്ന പോലെ തുറിച്ചു നോക്കുന്നു. ആഹാരം വാങ്ങാനും കുറെ നേരം നിന്നു. നമ്മുടെ നാട്ടില്‍ നിരോധിച്ച കവറില്‍ ആണ് വാങ്ങുന്നത്. ആഹാരത്തിന്റെ വാട കേട്ട് എനിക്ക് ഓക്കാനം വരുന്നുണ്ടായിരുന്നു. തരുന്നത് വാങ്ങിക്കോണം, കുറ്റം പറഞ്ഞാല്‍ സാലറി കട്ടിങ്ങും ചിലപ്പോള്‍ അടിയും കിട്ടുവെന്നു പിന്നാണ് അറിഞ്ഞത്. ഏതായാലും എല്ലാം കഴിഞ്ഞു വന്നു വണ്ടിയില്‍ കയറി. പുതിയ കെട്ടിടം പണി നടക്കുന്നിടത്ത് വണ്ടി നിര്‍ത്തി. ഫൌണ്ടേഷന്‍ എടുക്കുന്നതെ ഉള്ളു. ഫോര്‍മാന്‍ എന്നാ ഒരാള്‍ വന്നു ഷവല്‍ തന്നിട്ട് കുഴി എടുക്കാന്‍ പറഞ്ഞു. വെയില്‍ മൂത്തു. ഏതാണ്ട് 48 Degree ചൂട്. നില്‍ക്കാനും ഇരിക്കാനും വയ്യ. അടുത്ത് നിന്ന ആള്‍ പറഞ്ഞു അറബി വരും വെറുതെ നില്‍ക്കുന്നത് കണ്ടാല്‍ ചിലപ്പോള്‍ അവന്‍ പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്യും. എബ്രഹാം ലിങ്കണ്‍ അടിമ കച്ചവടം നിര്‍ത്തല്‍ ആക്കിയതല്ലേ. ഞാന്‍ ഓര്‍ത്തു. ഇതാണോ ഗള്‍ഫ് ജീവിതം, ഇവരാണോ നാട്ടില്‍ വരുമ്പോള്‍ അത്തറും പൂശി കണ്ണാടിയും വെച്ച് നടക്കുന്നത്. കഷ്ടം. ഇവരാണോ ഗള്‍ഫുകാര്‍ എന്നാ പേരില്‍ ഉയര്‍ന്ന പഠിപ്പുള്ള പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നത്. എവിടെ നോക്കിയാലും മരുഭൂമി. അല്പം തണല്‍ എങ്ങും ഇല്ല. കത്തുന്ന സുര്യന്‍. ഭൂമി തിളച്ചു മറിയുന്ന ചൂട്. പൊടി കാരണം അടുത്ത് നില്‍ക്കുന്നവരെ പോലും കാണാന്‍ വയ്യാത്ത അവസ്ഥ.
ഒരു മാസ്സം കഴിഞു സാലറി കിട്ടിയപ്പോള്‍ ആണ് അറിഞ്ഞത് ശാപാട് കാശ് ഉള്പെടെയാണ് 800 റിയാല്‍. കിട്ടിയത് 600 റിയാല്‍. ഇതിന്റെ രണ്ടു ഇരട്ടി എന്റെ നാട്ടില്‍ എനിക്കും കിട്ടും. അതും രാവിലെ കുളിച്ചു ചന്ദനകുരിയും ഇട്ട് മൂന്ന് കുറ്റി പുട്ടും അതിന്റെ പഴവും കഴിച്ചു ആണ് നാട്ടില്‍ പണിക്കു പോകുന്നത്. ദാഹിക്കുമ്പോള്‍ എല്ലാം കരിഞ്ഞാലി വെള്ളം തരാന്‍ ആള്‍ക്കാര്‍. വയ്കിട്ടു പണിയും കഴിഞ്ഞു പുഴയില്‍ നീന്തി കുളിച്ചു നാല് പൊറാട്ടയും ഇറച്ചിയും കഴിച്ചു വീട്ടില്‍ വരുന്ന ഞാന്‍ പൊന്ന് ഇരിക്കുമ്പോള്‍ മുക്കുപണ്ടം തേടിപോയ വിഡ്ഢി ആണെന്ന് മനസ്സിലായി. കുറഞ്ഞത് രണ്ടായിരം റിയാല്‍ എങ്കിലും മാസ്സം കിട്ടാതെ ഈ നാ കൊള്ളാത്ത കാലാവസ്ഥയില്‍ തുടര്‍ന്നാല്‍ ജീവിതം മാത്രവല്ല ആരോഗ്യവും നശിക്കും ഒന്നാമത് ശെരിക്കു ഉറക്കം ഇല്ലതയും വെയിലും കൊണ്ട് ഞാന്‍ ചാവാറായി. ശമ്പളം കിട്ടിയ പകുതിയും എന്നെ വിട്ട ഏജന്റിനെ വിളിച്ചു തീര്‍ത്തു. അവസാനം കൂട്ടുകാര്‍ വഴി കൊട്ടേഷന്‍ സംഘത്തെ പിടിച്ചു. നാട്ടിലെ എന്നെ വിട്ട ട്രാവല്‍ അടിച്ചു തകര്‍ത്തു തീ ഇടാതിരിക്കാന്‍ 15 ദിവസ്സം സമയം കൊടുത്തു കൊട്ടഷന്‍ സംഗം. അങ്ങനെ ഏതായാലും ഞാന്‍ ജീവന് കൊണ്ട് നാട് പിടിച്ചു. 38, 000 രൂപ തിരികെ കിട്ടി. 5,000 രൂപ കൊട്ടഷന്‍ ഗ്രൂപ്പിന് കൊടുത്തു. ബാക്കി കാശിനു മൂന്ന് പശുവിനെ വാങ്ങി. നമ്മുടെ സുന്ദരമായ കാലാവസ്ഥയില്‍ ഉള്ള പണി. ദിവസ്സം 350 രൂപ കിട്ടും. അതായതു 25 ദിവസ്സം പണിക്കു പോയാല്‍ 8,750 രൂപ. 25 ലിറ്റര്‍ പാല്‍ ദിവസ്സവും. 25 x 20 = 500. ദിവസ്സം 500 രൂപയുടെ പാല്. 500 x 30 = 15,000 രൂപ മാസ്സം. പകുതി ചെലവ് കഴിച്ചാല്‍ 7500 രൂപ. സര്‍ക്കാര്‍ എപ്പോള്‍ ശ്കീര കര്‍ഷകര്‍ക്ക് പെന്‍ഷനും എര്പടുത്തി. മാസ്സം ഏതാണ്ട് 8, 000 രൂപയുടെ പാല്‍. ഞാനും ശ്യാമും അന്‍സാരിയും കൂടി പാട്ടത്തിനു എടുത്ത സ്ഥലത്ത് 2,000 വാഴ നാട്ടു. ഈ വരുന്ന ഓണത്തിന് വെട്ടാം. 2, 50,000 രൂപയാണ് വിറ്റുവരവ് കണക്കാക്കുന്നത്. വാഴയുടെ ഇടയില്‍ മരച്ചീനി 1200. 25,000 രൂപയുടെ മരച്ചീനി കിട്ടും. കൃഷി ഓഫീസര്‍ 2,500 വാഴകുട്ടി 4 രൂപ നിരക്കില്‍ ബുക്ക് ചെയ്തു. പിന്നെ വാഴയുടെ ഇടയില്‍ ചേന, പാവല്‍, വെള്ളരി, പടവലങ്ങ എന്ന് വേണ്ട ഒരുവിധപെട്ട പച്ചക്കറികള്‍ എല്ലാം ഉണ്ട്. വാഴതോട്ടത്തിന്റെ ഇടയിലുള്ള കാവല്‍ പുരയില്‍ വെച്ചുള്ള പുഴമീന്‍ വറത്തതും കൂടിയുള്ള ചെത്ത് കള്ള് കുടിയും ഇടക്കകിടെക്ക്. ഇതിനെല്ലാം ഉപരി ഈ വാഴത്തോട്ടത്തില്‍ കൂടി നടക്കുമ്പോള്‍ കിട്ടുന്ന സന്തോഷം, നാട്ടിലെ ഓണം, ഉത്സവം ഇവ ഈ ഭൂമിയില്‍ എവിടെ കിട്ടും. ഗള്‍ഫിലെ രണ്ടര മാസ്സം ഞാന്‍ എന്നോ ചെയ്ത പാപത്തിന്റെ ഫലം ആണെന്ന് കരുതി ഞാന്‍ ഓര്‍ക്കാരെ ഇല്ല. ഗള്‍ഫില്‍ കിട്ടുന്നതിന്റെ മൂന്ന് ഇരട്ടി ഇപ്പോള്‍ കിട്ടുന്നുണ്ട്. വേണ്ടത് മനസ്സ് മാത്രം.
മേല്‍ പറഞ്ഞ പേരുകളും സ്ഥലങ്ങളും കാര്യ അറിയിപ്പിന് വേണ്ടി മാത്രം ഉപയോഗിച്ചതാണ്
September 28, 2009
സോഷ്യല്‍ നെറ്റ്വര്‍കിന്റെ ധര്‍മ്മം എന്ത് ?

പലരും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഒരു കമിതാക്കള്‍ക്കുള്ള സൈടാനെന്ന മട്ടിലാണ് അതില്‍ വരുന്നതും പെരുമാറുന്നതും, എവിടെയെങ്കിലും ഒരു ലേഡി ഉണ്ടോ എന്ന് തപ്പി നടക്കുകയാണ് അവരുടെ പതിവ്, ഒരു പെണ്‍കുട്ടി ചാറ്റിങ്ങില്‍ വന്നാല്‍ അവളുടെ പിന്നില്‍ കൂടുകയും മറ്റും ചെയ്യുന്ന ഒരു പരിപാടി, അതാണ് ഇത്തരക്കാരുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സങ്കല്‍പം.
എന്താണ് സോഷ്യല്‍ നെറ്റ് വര്‍ക്ക്? എന്തിനാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക്? സോഷ്യല്‍ നെറ്റ് വര്‍ക്ക് സമൂഹത്തില്‍ ദോഷമാണോ ഗുണമാണോ ഉണ്ടാക്കുന്നത്? സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉപയോചിക്കുമ്പോള്‍ എന്താണ് ശ്രദ്ധിക്കേണ്ടത്? വളരെ പ്രസക്തി അര്‍ഹിക്കുന്ന ഒരു ചര്‍ച്ചയാണ് ഇത് .
ഇന്ന് മനുഷ്യന്‍ വളരെ തിരക്ക് പിടിച്ച യാത്രയിലാണ് ,മുന്‍കാലത്തെ പോലെ കൂട്ടുകാരുമായി സൊറ പറയാനുള്ള സമയം അവനില്ല, ക്ലബുകളില്‍ പോകാനോ ചായപ്പീടികകളില്‍ പോയി നാല് വര്‍ത്തമാനം പായാണോ അവനു സമയമില്ല, സൈബര്‍ യുഗത്തില്‍ മനുഷ്യന്‍ മുഴുവന്‍ സമയം ചെലവഴിക്കുന്നത് കമ്പ്യൂട്ടറിന്റെ മുന്ബിലാണ്. ഒരു സാമൂഹിക ജീവി എന്ന നിലയില്‍ മനുഷ്യന് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് മറ്റുള്ളവരുമായുള്ള ചങ്ങാത്തം, തന്റെ ആശയങ്ങളും അഭിപ്രായങ്ങളും അറിവുകളും മറ്റുള്ളവരുമായി പങ്കു വെക്കാന്‍ ഇന്ന് അവനു സോഷ്യല്‍ നെറ്റ് വര്‍ക്ക് അനിവാര്യമാണ്. ഇത്തരം ഒരു ലക്ഷ്യമാണ് സോഷ്യല്‍ നെറ്റ് വര്‍ക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്, ആ ചങ്ങാത്തം പുരുഷന്മാരോടും സ്ത്രീകളോടും ആകാം, അതിലൂടെ നല്ല കൂട്ടുകാരെ നേടിയെടുക്കാം. പക്ഷെ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ വരുന്നത് കമിതാക്കള്‍ക്കുള്ള സൈറ്റില്‍ പോകുന്ന പോലത്തെ ഒരു ലക്‌ഷ്യം വെച്ച് കൊണ്ടാകരുത്. നല്ലതും ചീത്തയും സൃഷ്ടിച്ചത് ദൈവം തന്നെയാണ്, പക്ഷെ അവന്‍ മനുഷ്യന് നല്ലത് തിരിച്ചറിയാനുള്ള വിവേചന ശക്തി അഥവാ ബുദ്ധി നല്‍കി, ആ ബുദ്ധി പ്രവര്‍ത്തിക്കുമ്പോള്‍ മനുഷ്യന്‍ നല്ലതിലെക്കെ പോകൂ, അഥവാ ഒരു തിന്മയെ എങ്ങിനെ നന്മയയ്ക്കാം എന്നാകും അവന്റെ ചിന്ത, മറിച്ച് ആ വിവേചന ശക്തി നഷ്ട്ടപ്പെടുമ്പോള്‍ നന്മയെ തിന്മയാക്കാനാണ് അവന്‍ ശ്രമിക്കുക. ഒരു ഉദാഹരണത്തിന് ഒരു കത്തി, നമുക്ക് വീട്ടില്‍ വളരെ ഉപകാരമുള്ള ഒരു വസ്തുവാണ്, പക്ഷെ ഈ കത്തി കൊണ്ട് തന്നെ ഒരാളെ കൊല്ലാനും സാധിക്കും. സോഷ്യല്‍ നെറ്റ് വര്‍ക്ക് വളരെ ഉപകാരമുള്ള ഒന്നാണ്, മനുഷ്യന് തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ അലപം ഉന്മേഷം നല്‍കാനും ടെന്‍ഷനില്‍ നിന്ന് അല്പം മുക്തി നേടാനും ഇന്ന് ഇതെല്ലാതെ മറ്റെന്ത് മാര്‍ഗമുണ്ട് ? പക്ഷെ വിചാരം നഷ്ടപ്പെട്ട് വികാരതിനടിമാപ്പെട്ട മനുഷ്യന്‍ ഇത്തരം സൈടുകളെ തിന്മയുടെ കേന്ദ്രങ്ങളാക്കുന്നു. അത്തരം ആളുകളെ മറ്റുള്ളവര്‍ തിരിച്ചറിയുകയാണ് വേണ്ടത്.
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെറുതെ സമയം കളയാനുള്ള ഒരു മാര്‍ഗമായി ആരും കാണരുത്, നഷ്ടപ്പെട്ട സമയം നമുക്ക് ഒരിക്കലും തിരിച്ച് കിട്ടില്ല എന്നത് പ്രത്യാകം ഓര്‍ക്കുക, നല്ല ഫ്രണ്ട്സിനെ കണ്ടെത്തി അവരുമായി നമ്മുടെ ആശയങള്‍ കൈമാറുക, നല്ല ചര്‍ച്ചകളില്‍ പങ്കെടുക്കുക, വിലപ്പെട്ട നിര്‍ദേശങ്ങള്‍ പോസ്റ്റ് ചെയ്യുക എന്ന രീതിയില്‍ ആയിരിക്കണം സൈറ്റ് ഉപയോഗം, ചാറ്റ് എന്നത് അല്പം നര്‍മത്തിന് വേണ്ടിയുള്ള ഒന്ന് മാത്രമാകണം. മലയാളി വളരെ വിദ്യാ സമ്പന്നനാണ്, തിരിച്ചറിയാനുള്ള ശക്തിയുല്ലവനാണ്, ഈ മലയാളി ഒരിക്കലും തന്റെ വികാരത്തിന് കീഴടങ്ങരുത്, സോഷ്യല്‍ നെറ്റ് വര്‍ക്ക് ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതില്‍ മലയാളി മറ്റുള്ളവര്‍ക്ക് ഒരു മാത്രകയാകട്ടെ....
September 27, 2009
നിയന്ത്രണ രേഖ
ഇപ്പോളും വിശ്വസിക്കാന്‍ പറ്റുന്നില്ല എനിക്ക് എങ്ങനെ ഇത് പോലെ ആകാന്‍ കഴിയുന്നു ദൈവമേ എന്‍റെ ഗീതുവും മക്കളും ഇത് അറിഞ്ഞാല്‍ എന്നായാലും ഒരു ദിവസം അവര്‍ അറിയും അപ്പോള്‍ കൈ പത്തിയില്‍ വന്ന ആറാമത്തെ വിരല്‍ പോലെ അവര്‍ എന്നെ കാണും പിന്നെ ജീവിതത്തിന്റെ ആരോഗ്യം ഉള്ള കാലത്ത് തലയില്‍ വന്ന വെള്ളി നരപോലെ അവര്‍ എന്നെ കാണും ഒടുക്കം ഓമനിച്ചു വളര്‍ത്തിയ നായക്ക് പേ പിടിക്കുമ്പോള്‍ വെറുക്കുന്ന പോലെ വെറുക്കും പക്ഷെ അപ്പോളും ഞാന്‍ അവരെ സ്നേഹിക്കും പക്ഷെ ഇപ്പോളും എനിക്ക് പിടികിട്ടാത്തത് ഞാന്‍ എങ്ങനെ ആണ് അനസുയയും ആയി ഇങ്ങനെ ചിലപ്പോള്‍ ഓര്‍ക്കുമ്പോള്‍ എന്തോ ഒരിക്കലും നടക്കാതെ കാര്യം പോലെ പക്ഷെ അവള്‍ തരുന്ന സ്നേഹത്തിനു എന്തോ ഒരു പ്രതെയ്കത ഉണ്ട്.
അതെ പക്ഷെ ഗീതു എന്നെ സ്നേഹിക്കുന്നുണ്ട് എങ്കിലും എനിക്ക് അനസുയയെ കാണുമ്പോള്‍ എല്ലാം മറന്നു പോകുന്ന പോലെ ചിലപ്പോള്‍ ജീവിതം ഒരു പിടിയും തരില്ല പുറത്തു മഴയ്ക്ക് മുന്‍പേ ഉള്ള ഒരു കാറ്റ്
രാജേട്ടാ മഴ വരുന്നുണ്ടെന്ന് തോന്നുന്നു ഇപ്പോള്‍ കറന്റ് പോകും "പാരിജാതം" എങ്ങനെ കാണും അവള്‍ പരിതപിച്ചു അപ്പോളാണ് ഞാന്‍ അവിടെ ആണെന്ന് എനിക്ക് ഓര്‍മ വന്നത്
ഞാന്‍ രാജേഷ് അത്യാവിശ്യം ഗ്രാഫിക്സ് വര്‍ക്ക് ഉണ്ടേ തൃശൂര്‍ ടൌണില്‍ ഒരു ചെറിയ റൂം എടുത്ത് അവിടെ ഇരുന്നു വര്‍ക്ക് ചെയുന്നു രണ്ടു പിള്ളേരും ഉണ്ട് കൂടെ അവര്‍ക്ക് ഒരു എക്സ്പീരിയന്‍സ് ആകട്ടെ എന്ന് കരുതി പണ്ട് കൂടെ പഠിച്ച കുട്ടു കാരും പിന്നെ അല്ലറ ചില്ലറ ബന്ധങ്ങള്‍ ഒക്കെ വെച്ച് വര്‍ക്ക് കിട്ടുന്നുണ്ട് പിന്നെ പരസ്യങ്ങളും എഡിറ്റിങ്ങും ഒക്കെ ആയിട്ടു കടിച്ചു പിടിച്ചു പോകുന്നു. ഇതൊക്കെ പറഞ്ഞാലും എന്‍റെ ഭാര്യ ഗീതു അവള്‍ ഒരു ടീച്ചര്‍ ആണ് . രണ്ടു കുട്ടികള്‍ മൂത്തവള്‍ രാജി രണ്ടാമത് ജിത്തു .ഞങള്‍ അങ്ങനെ സന്തോഷത്തോടെ ജീവിക്കുക ആയിരുന്നു.
ഒരു ദിവസം എന്‍റെ ഓഫീസിലെക്കെ അനസുയ വന്നതോടെ കാര്യങ്ങള്‍ എല്ലാം കൈവിട്ടു പോയി അവര്‍ക്ക് ഒരു മാഗസിന്‍ ഡിസൈന്‍ ചെയ്യണം അനസുയ ഒരു ഫാഷന്‍ ഡിസൈനര്‍ ആണ് എന്തോ അവരെ ആദ്യം കണ്ടപ്പോള്‍ എനിക്കെ ഒന്നും തോന്നിയില്ല പക്ഷെ വര്‍ക്ക് കാര്യങ്ങള്‍ ഡിസൈന്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു തരാനും ഒക്കെ ആയിട്ടു ഇടയ്ക്കെ ഇടയ്ക്കെ അവര്‍ എന്‍റെ ഓഫീസില്‍ എത്താന്‍ തുടങ്ങി .എങ്ങനെയോ എപ്പോളോ ആണെന്ന് അറിയില്ല ഞങ്ങളുടെ ഇടയില്‍ സംസാരത്തിന് ഒരു വീര്‍പ്പുമുട്ടല്‍.... ഒരു എന്തോ ഒന്ന് പിന്നെ പിന്നെ ഞങ്ങള്‍ പലയിടത്ത് വെച്ച് കണ്ടു. അവളെ പറ്റി ഒരിക്കലും അവള്‍ തുറന്നു പറഞ്ഞിട്ടില്ല എന്തോ എനിക്ക് അത് അറിയണം എന്നും ഇല്ല .പക്ഷെ ഇടയ്ക്ക് എപ്പോളോ അവളുടെ മടിയില്‍ കിടന്നു കൊണ്ട് ഞാന്‍ എന്‍റെ ഭാര്യയെയും കുഞ്ഞുങ്ങളെയും കുറിച്ച് പറഞ്ഞു, പക്ഷെ അവള്‍ ഒന്ന് ചിരിച്ചു പിന്നെ പറഞ്ഞു.... രാജ് സ്നേഹം അങ്ങനെ ആണ് അത് കൊടുത്തെ പറ്റു തിരികെ കിട്ടാന്‍ വിധിച്ചത് ആണ് സ്നേഹം പക്ഷെ അത് എവിടെ നിന്ന് എങ്ങനെ വരും എന്ന് പറയാന്‍ ആകില്ല . സ്നേഹം ഒരിക്കലും ഒരു തെറ്റല്ല, അതിന്റെ അതിര്‍വരമ്പുകള്‍ കാണാതിരിക്ക് അത് കൊടുക്കാന്‍ പറ്റുന്ന അത്രയും കൊടുക്ക് , സ്നേഹം ഒരിടത്ത് കൊടുക്കുന്നത് ശരി വേറൊരിടത്ത് കൊടുക്കുന്നത് തെറ്റ് എന്ന് കാണാതെ ഇരിക്ക് അങ്ങനെ ഞാന്‍ കണ്ടെങ്ങില്‍ രാജ് നിന്നെ ഞാന്‍ ഇഷ്ടപെടുമോ ? എല്ലാം മനസിന്റെ തോന്നലന്നു പിന്നെ നമുക്ക് മുന്‍പേ പോയവര്‍ പറഞ്ഞു പറഞ്ഞു ആചാരം ആക്കിയവ ഒരു പക്ഷെ അവര്‍ക്ക് ഇത് പോലെ സ്നേഹിക്കാന്‍ കഴിഞ്ഞിട്ട് ഉണ്ടാവാറില്ല . എന്തോ ഞാന്‍ തന്നെ ചിന്തിച്ചു പക്ഷെ എപ്പോളും എന്നെ മാത്രം ഓര്‍ത്തു കഴിയുന്ന എന്‍റെ ഗീതു അവളുടെ സ്നേഹമോ അവള്‍ ഇത് പോലെ ആരെയെങ്കിലും സ്നേഹം പങ്കിട്ടു കൊടുത്താല്‍ എനിക്ക് അത് താങ്ങാന്‍ പറ്റുമോ ഞാന്‍ എന്താ ഇങ്ങനെ അവസാനം ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി ഇത് ശരിയാവില്ല ഇനിയും സ്നേഹം ഇത് പോലെ കിട്ടിയാല്‍ ഞാന്‍ എന്നെ തന്നെ മറക്കും എന്‍റെ കുടുംബം എന്‍റെ കുട്ടികള്‍ എന്‍റെ ഭാര്യ എനിക്ക് എല്ലാം നഷ്ടപ്പെടും... പക്ഷെ അപ്പോളും എന്‍റെ മനസില്‍ വേറൊരു ചിന്ത വന്നു നഷ്ടപ്പെട്ട് പോകുന്ന സ്നേഹ ബന്ധം ആണോ നഷ്ടപെട്ടാല്‍ എനിക്ക് സഹിക്കാന്‍ പറ്റില്ല. പക്ഷെ അനസുയയെ എനിക്ക് മറക്കാന്‍ പറ്റുന്നില്ല അവളുടെ സ്നേഹം എന്തായിരുന്നു അവള്‍ ഒരിക്കലും എന്നില്‍ നിന്നെ ഒന്നും ആഗ്രഹിച്ചിരുന്നില്ല എനിക്ക് സ്നേഹം തന്നിട്ടേ ഉള്ളു.
പുറത്തു മഴ തുടങ്ങി ഇപ്പോള്‍ എല്ലായ്പ്പോഴും മഴ ആണ്. കാലം തെറ്റി വരുന്ന മഴ എന്തിനോ വേണ്ടി പെയ്തു തീര്‍ക്കുന്ന പോലെ മഴയ്ക്ക് ഒരു ദേഷ്യ ഭാവം വന്നിരിക്കുന്നു. പിന്നെ എപ്പോഴോ കൊച്ചുകുട്ടിയുടെ ചിണുങ്ങല്‍ പോലെ പതിയെ പതിയെ കരഞ്ഞു ഉറങ്ങുന്ന കുഞ്ഞിനെ പോലെ നിന്ന്
" ഹോ കറന്റ് വന്നു ഇനി പാരിജാതം കാണാം" ഗീതു സന്തോഷം പങ്കിട്ടു ഞാന്‍ ഒരു സിഗരറ്റും കത്തിച്ചു എന്‍റെ വര്‍ക്കിംഗ് റൂമില്‍ കയറി എന്നിട്ട് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ജിമെയില്‍ ലോഗിന്‍ ചെയ്തു അനസുയയുടെ മെയില്‍ വന്നിട്ടുണ്ട് കുറെ പൂക്കളുടെ പടം പക്ഷെ അപ്പോള്‍ തന്നെ ഒരു മെസ്സേജ് അനയുസയുടെ എന്‍റെ മൊബൈലില്‍ എത്തി അര്‍ജന്റ ആയി മീറ്റ് ചെയ്യണം എന്ന്. എന്തിനാവും അവള്‍ മീറ്റ് ചെയാന്‍ പറഞ്ഞത് ആവോ
എന്തിനും ഒരു പര്യവസാനം വേണമല്ലോ ഈ ചിന്ത മനസിനെ അലട്ടാന്‍ തുടങ്ങിട്ട് കുറെ കാലമായി പക്ഷെ എന്‍റെ കുറെ ചിന്താഗതികള്‍ അതിനു എനിക്കെ ഉത്തരം കിട്ടിയേ പറ്റു എന്തിനാണ് ഇത് പോലെ പേടിച്ചു സ്നേഹിക്കുന്നത് നമ്മുടെ ഉള്ളില്‍ ഉള്ള സ്നേഹം നമ്മള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിനെ എന്തിന് നിയന്ത്രണം കൊടുക്കണം നമ്മുടെ ഇഷ്ടങ്ങള്‍ അത് നമ്മുടെ സ്വന്തം അല്ലേ അതിന് എന്തിനാ നിയന്ത്രണം??? സ്നേഹത്തിന് പ്രായവും നിറവും ഉണ്ടോ ? ഇവിടെ നഷ്ടപെടുന്നത് നമ്മള്‍ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രമാണ്
അവിടെ എന്താ ഒരു ആള്‍ക്കുട്ടം അപ്പോള്‍ മറ്റേ ആള് പറഞ്ഞു
By: അജയ് കുമാര്‍ C.T

എന്റെ ശവി അവിടുത്തെ ആ ഗടി ഉണ്ടല്ലോ മഹാ ഉടായിപ്പ് ആയിരുന്നു അവന്‍ ഭാര്യയും രണ്ടു കിടാങ്ങളും ഉണ്ടായിരുന്നതാ ദെ ഇന്ന് അവന്‍ അവന്റെ സെറ്റപ്പ് ഉം ആയിട്ടു ലോഡ്ജില്‍ കേട്ടിതുങ്ങി കിടക്കുന്നു ഇവന് ഒക്കെ ഇത് വേണം പക്ഷെ സുഹൃത്തെ എന്‍റെ ചോദ്യങ്ങള്‍ ഇന്നും അവശേഷിക്കുക ആണ് എന്തിനാണ് സ്നേഹത്തിനു അതിര്‍വരമ്പുകളും നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുന്നത്ത് ?? നമ്മുടെ ഇഷ്ടങ്ങള്‍ നമ്മുടെ സ്വന്തം അല്ലെ?? സ്നേഹിക്കു ഒരിക്കലും മറ്റുള്ളവരുടെ സ്നേഹം കനത്ത പോലെ നടിക്കല്ല് ഗീതുവിനു അറിയില്ലായിരുന്നു ഒന്നും അവള്‍ അവളുടെ കുടുംബത്തെ സ്നേഹിച്ചു അവളുടെ രാജേട്ടന്‍ അവളുടെ കുഞ്ഞുങ്ങള്‍ അതായിരുന്നു അവളുടെ ലോകം ആ ലോകം മതിയാരുന്നു അവള്‍ക്കു ആ ലോകത്തിനു അപ്പുറം പോകാന്‍ അവള്‍ ആഗ്രഹിചിരുന്നില്ല അത് ഒരു തരം സെല്‍ഫ്ഫിശ്നസ് അവളുടെ ലോകത്ത് നിന്നും രാജേട്ടന്‍ എന്തിന് ഇങ്ങനെ പോയ് എങ്ങനെ പോയി ഒന്നും അറിയില്ല അവള്‍ ദൂരെ മഴയുടെ വരവിനെ മുന്നോടിയായി അടിക്കുന്ന കാറ്റിന്റെ മൂളിച്ച ശ്രദ്ധിച്ചു തുടങ്ങി അതിനെ ഒരു താളം ഉണ്ടല്ലോ അവള്‍ക്കെ ആ താളം വല്ലാതെ അവള്‍ക്കു എല്ലാം മറക്കാന്‍ പറ്റുന്ന പോലെ അവള്‍ മെല്ലെ മെല്ലെ ആടാന്‍ തുടങ്ങി കൂടെ സന്തോഷം കൊണ്ടേകിയും കൊട്ടാന്‍ തുടങ്ങി അവള്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ മുകളില്‍ കറങ്ങുന്ന ഫാന്‍ ചുറ്റുപാടും കിടക്കുന്നുണ്ടേ ഒരു പാട് ആള്‍ക്കാര് പക്ഷെ അവള്‍ക്കു അവരെല്ലാം തന്നെ മാടി മാടി വിളിക്കുന്ന പോലെയാണ് തോന്നിയത്
ചിലപ്പോള്‍ സ്നേഹം ഇങ്ങനെ ആണ് ഒരുപാടു സന്തോഷങ്ങള്‍ നല്‍ക്കും ചിലപ്പോള്‍ അത് വരുന്നത് ഇതു വഴിയിലുടെ ആണെന്ന് അറിയില്ല എന്തായാലും എപ്പോളും കാലം മാറി പെയ്യുന്ന മഴ പോലെ ചിലപ്പോള്‍ പെട്ടന്ന് വരും ആടി തിമര്‍ക്കും
By: അജയ് കുമാര്‍ C.T
September 24, 2009
ബ്രിട്ടനില്‍ 'ഗുണ്ട'; വയസ്സ് മൂന്ന്

കുഞ്ഞുകുറ്റവാളി സംഘത്തില്‍ കൂട്ടുകാര്‍ ധാരാളമുണ്ട് ഈ കുട്ടിക്ക്. അഞ്ചുവയസ്സില്‍ താഴെയുള്ള 10 കുട്ടികള്‍ക്കെതിരെയാണ് കഴിഞ്ഞ മെയ് മാസത്തിനു ശേഷം ബ്രിട്ടീഷ് പോലീസിന് അന്വേഷണം നടത്തേണ്ടിവന്നത്. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ ചെയ്‌ത 6,000 കുറ്റകൃത്യങ്ങളാണ് മൂന്നുവര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മോഷണവും പിടിച്ചുപറിയും മാത്രമല്ല ലൈംഗീകാതിക്രമങ്ങള്‍ വരെയുണ്ട് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍. വിവരാവകാശ നിയമപ്രകാരം പരസ്യപ്പെടുത്തിയ രേഖകളില്‍ നിന്നുള്ള ഈ വിവരങ്ങള്‍ യൂറോപ്പ് നേരിടുന്ന ഗുരുതരമായ സാമൂഹിക പ്രശ്‌നത്തിലേക്കുള്ള ചൂണ്ടുവിരലാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
ഒമ്പതു വയസ്സുമാത്രമുള്ള ഒരു കുട്ടിക്കെതിരെ പരാതി വന്നത് ബാലാത്സംഗക്കേസിലാണ്. മാരകമായി പരിക്കേല്‍പ്പിച്ച കേസില്‍ 'പ്രതി'യാക്കപ്പെട്ടത് എട്ടുവയസ്സുള്ള കുട്ടിയാണ്. ആയുധങ്ങള്‍ കൈയില്‍ വെച്ചെന്നും മോഷണം നടത്തിയെന്നുമുള്ള പരാതികളാണ് കൂടുതലും.
പക്ഷേ, ഈ കുട്ടിപ്രതികളെയൊന്നും അറസ്റ്റുചെയ്യാന്‍ പറ്റില്ല; നിയമനടപടികള്‍ സ്വീകരിക്കാനുമാവില്ല. 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരെ നിയമനടപടികള്‍ പാടില്ലെന്നാണ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നിയമം. സ്‌കോട്‌ലന്‍ഡില്‍ ഇത് എട്ടുവയസ്സാണ്. ഇക്കാര്യത്തില്‍ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ പ്രായപരിധിയും ഇതു തന്നെ.
സങ്കീര്‍ണമായ സാമൂഹിക പ്രശ്‌നത്തിന്റെ സൂചകമാണീ കണക്കുകളെന്ന് ആഭ്യന്തര കാര്യങ്ങളിലെ പ്രതിപക്ഷ പ്രതിനിധി ക്രിസ് ഗ്രേയ്‌ലിങ് പറയുന്നു. ഇത്തരം സംഭവങ്ങളില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് സാമൂഹിക പ്രവര്‍ത്തക എസ്‌തര്‍ റാന്റ്‌സെന്നിന്റെ അഭിപ്രായം.
കടപ്പാട്: മാതൃഭൂമി
September 23, 2009
എത്ര വെള്ളം കുടിക്കണം.......?
അഴകും ആരോഗ്യവും കാത്തുസൂക്ഷിക്കാന്‍ ദിവസവും രണ്ടര ലിറ്ററെങ്കിലും വെള്ളം കുടിക്കണം
ശരീരത്തിന് വളരെയധികം ജലം ആവശ്യമായി വരുമ്പോഴാണ് തൊണ്ടയും വായും വരണ്ടു പോകുന്നത്. വായും തൊണ്ടയും അങ്ങനെ വരണ്ടു പോകുന്നതിനു മുമ്പു തന്നെ വേണ്ടത്ര വെള്ളം കുടിക്കുന്നത് ശീലമാക്കണം. മുതിര്‍ന്നയാളുകള്‍ ദിവസം എത്ര വെള്ളം കുടിക്കണം എന്നതിന് അമേരിക്കയിലെ ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചില കണക്കുകള്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്. സാധാരണ തണുത്ത കാലാവസ്ഥയില്‍ താമസിക്കുന്ന ഒരാള്‍ ശരീരത്തിന്റെ ഓരോകിലോ തൂക്കത്തിനും ഓരോ ഔണ്‍സ് വെള്ളം കുടിക്കണമെന്നാണ് അവര്‍ കണക്കാക്കിയിട്ടുള്ളത്. അതനുസരിച്ച് 60 കിലോ തൂക്കമുള്ളയാള്‍ 1.8 ലിറ്റര്‍ വെള്ളം കുടിക്കണം. നമ്മുടേത് ചൂടു കൂടിയ കാലാവസ്ഥയായതിനാല്‍ അര ലിറ്റര്‍ വെള്ളം കൂടുതലായി കുടിക്കണം. അങ്ങനെ വരുമ്പോള്‍ ഏതാണ്ട് 2.3 ലിറ്ററോളം വെള്ളം നിത്യവും കുടിക്കേണ്ടതാണ്. തടിയും തൂക്കവും കൂടുതലുള്ളവര്‍ വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കണം.
എപ്പോള്‍ കുടിക്കണം
ആഹാരം കഴിക്കുന്നതിനു മുമ്പാണോ ശേഷമാണോ വെള്ളം കുടിക്കേണ്ടത് എന്നതിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. ആഹാരത്തിനു മുമ്പ് വെള്ളം കുടിച്ചാല്‍ മെലിയും, ആഹാരത്തിനൊപ്പം കുടിച്ചാല്‍ അതേ ശരീരനില തുടരും, ആഹാരത്തിനു ശേഷം കുടിച്ചാല്‍ തടിക്കും എന്നൊരു കാഴ്ചപ്പാട് ആയുര്‍വേദത്തിലുണ്ട്. ആഹാരത്തിനു മുമ്പ് വെള്ളം കുടിക്കുമ്പോള്‍ ഭക്ഷണത്തിന്റെ അളവു കുറയും എന്നതാണ് മെലിയാന്‍ കാരണം. കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ അതു കഴിഞ്ഞ് കുറച്ചു വെള്ളം കുടിക്കാന്‍ തോന്നും. ഭക്ഷണം നിയന്ത്രിക്കണമെന്നുള്ളവര്‍ ആഹാരത്തിനു മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു ശീലിക്കുന്നത് നല്ലതാണ്. മിക്കവര്‍ക്കും ആഹാരത്തിനൊപ്പം സ്വാഭാവികമായും വെള്ളം കുടിക്കേണ്ടി വരാറുണ്ട്. വെള്ളം എപ്പോള്‍ കുടിക്കണമെന്നതിന് നിയമമൊന്നുമില്ല. എപ്പോഴാണോ വെള്ളം കുടിക്കാന്‍ തോന്നുന്നത് അപ്പൊഴൊക്കെ കുടിക്കാം.
പഴയ പല നാടന്‍ ആരോഗ്യസമ്പ്രദായങ്ങളിലും നിര്‍ദേശിക്കുന്ന ഒന്നാണ് രാവിലെ ഉണര്‍ന്നാലുടന്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക എന്നത്. ജപ്പാനില്‍ ഇത്തരത്തിലൊരു ജലചികില്‍സാ രീതി തന്നെയുണ്ട്. രാവിലെ എഴുന്നേറ്റാലുടന്‍ വായും മുഖവും വൃത്തിയാക്കി 650 മില്ലി വെള്ളം കുടിക്കുകയാണ് ഈ ചികില്‍സാ രീതിയില്‍ പ്രധാനം. ശുദ്ധമായ പച്ചവെള്ളമാണ് കുടിക്കേണ്ടത്. തുടര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ കഴിക്കണം. വെള്ളം കുടിച്ച് 45 മിനുട്ട്കഴിഞ്ഞേ പിന്നീട് എന്തെങ്കിലും കഴിക്കാവൂ. ഭക്ഷണം കഴിച്ച് 15 മിനുട്ട് കഴിഞ്ഞാല്‍ പിന്നീട് രണ്ടു മണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കരുത്. വെള്ളവും കുടിക്കരുത്. തുടക്കത്തില്‍ ഒറ്റയടിക്ക് 650 മില്ലി വെള്ളം കുടിക്കാന്‍ കഴിയാത്തവര്‍ കുറേശ്ശെയായി അളവ് വര്‍ധിപ്പിച്ചു കൊണ്ടു വന്ന് ഇത്രയും വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ മതി.
ഇതിനൊപ്പം പഥ്യമനുസരിച്ചുള്ള ഭക്ഷണവും കഴിച്ചാല്‍ കാന്‍സറുള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ പോലും ഭേദമാക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. ഈ ചിട്ട 30 ദിവസം തുടര്‍ന്നാല്‍ ബി.പി. നോര്‍മലിലേക്കു കുറയുമത്രെ. ജലചികില്‍സാ സമ്പ്രദായത്തിന് രോഗം ഭേദമാക്കാനുള്ള ശേഷിയെക്കുറിച്ച് സംശയങ്ങളുണ്ടാകാം. എന്നാല്‍ ശരീരത്തെ ആരോഗ്യപൂര്‍ണമായി പരിപാലിക്കുന്നതിന് ഈ സമ്പ്രദായം വളരെയധികം ഫലപ്രദമാണെന്ന് ജപ്പാനില്‍ നടന്ന ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കുറച്ചു തവണ മൂത്രമൊഴിക്കേണ്ടിവരും എന്നല്ലാതെ ഈ ചികില്‍സയ്ക്ക് ഏതായാലും മറ്റു പാര്‍ശ്വഫലങ്ങളോ അധികച്ചെലവോ ഇല്ല. കുടിക്കുന്നത് നല്ല വെള്ളമായിരിക്കണമെന്നു
മാത്രം.
വെള്ളം കുടിച്ചാല്‍ ഒന്നും കഴിക്കില്ലെന്നു പറഞ്ഞ് അമ്മമാര്‍ കുട്ടികളെ വെള്ളംകുടിയില്‍ നിന്നു വിലക്കാറുണ്ട്. ഇതു ശരിയല്ല. കുട്ടികള്‍ക്ക് വളരെയധികം വെള്ളം വേണ്ടതാണ്. ഉപ്പും എരിവും കൂടുതലുള്ള ഭക്ഷണം കൊടുക്കാതിരുന്നാല്‍ മതി. ചൂടുകാലത്ത് മുതിര്‍ന്നവര്‍ക്കുണ്ടാകുന്നതിനെക്കാള്‍ ജലനഷ്ടം കുട്ടികള്‍ക്കുണ്ടാകും. അതിനാല്‍ അവര്‍ക്ക് വേണ്ടത്ര ശുദ്ധജലം നല്‍കണം. കുട്ടികള്‍ക്ക് കുടിക്കാന്‍ ലെമണ്‍, നന്നാറി തുടങ്ങിയവയുടെ സത്തോ തേനോ ചേര്‍ത്ത വെള്ളം മാറിമാറി നല്‍കാവുന്നതാണ്.
വെള്ളം കുടിച്ചില്ലെങ്കിലോ?
ദഹനവ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ വേണ്ടത്ര ജലാംശം കൂടിയേ തീരൂ. ആഹാരം തൊണ്ടയില്‍ നിന്ന് ഇറങ്ങിപ്പോകണമെങ്കില്‍പ്പോലും നമുക്കു വെള്ളം കുടിക്കേണ്ടി വരാറുണ്ടല്ലോ. ദഹനപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും ദഹിച്ച ആഹാരഘടകങ്ങളെ ശരീരത്തിലേക്ക് സ്വാംശീകരിക്കണമെങ്കിലും വേണ്ടത്ര ജലാംശം കൂടിയേ തീരൂ. കുടലുകളുടെ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കണമെങ്കിലും വിസര്‍ജനപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കണമെങ്കിലും ശരീരത്തില്‍ വേണ്ടത്ര ജലാംശമുണ്ടായിരിക്കണം. മലബന്ധം, അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറുവേദന തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും കാരണം ശരീരത്തില്‍ വേണ്ടത്ര വെള്ളമില്ലാതെ വരുന്നതാണ്.
പലപ്പോഴും നമുക്കനുഭവപ്പെടുന്ന ക്ഷീണത്തിന്റെയും തളര്‍ച്ചയുടെയും കാരണം ശരീരത്തിലെ ജലാംശമില്ലായ്മയാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ മൂഡ്് ഓഫായിരിക്കുന്നതിനു പിന്നിലും ജലാംശത്തിന്റെ കുറവ് ഉണ്ടായേക്കാം. പലപ്പോഴും ഇത്തരം മൂഡ്ഓഫുകള്‍ വിഷാദരോഗത്തിലേക്കു വരെ എത്തിച്ചേര്‍ന്നെന്നും വരാം. അതിനാല്‍, ക്ഷീണമോ തളര്‍ച്ചയോ മടുപ്പോ തോന്നുമ്പോള്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് എല്ലാത്തരത്തിലും ആശ്വാസകരമായിരിക്കും.
ചര്‍മത്തിന് അഴകും ആരോഗ്യവുമുണ്ടാവണമെങ്കിലും വേണ്ടത്ര വെള്ളം കുടിക്കണം. ചര്‍മത്തിലെ സ്‌നിഗ്ധത നിലനിര്‍ത്തുന്നതിനും സ്വേദഗ്രന്ഥികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ചര്‍മപാളിക്കടിയിലെ കൊഴുപ്പ് ആരോഗ്യകരമായി പരിപാലിക്കുന്നതിനും ശരീരത്തില്‍ വേണ്ടത്ര വെള്ളം കൂടിയേ തീരൂ. മുഖക്കുരു പോലുള്ള ചര്‍മപ്രശ്‌നങ്ങളുണ്ടാകുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്നാണ് ജലാംശക്കുറവ്. മുടിക്ക് അഴകും ആരോഗ്യവുമുണ്ടാകണമെങ്കിലും വേണ്ടത്ര വെള്ളം കുടിക്കുന്ന ശീലം ആവശ്യമാണ്.
അതിനിടെ, ഒരളവിലധികം വെള്ളം കുടിക്കുന്നത് ആരോഗ്യകരമല്ല എന്ന വാദവുമായി 2007-2008ല്‍ ഏതാനും ശാസ്ത്രജ്ഞര്‍ രംഗത്തു വന്നിരുന്നു. വൃക്കകള്‍, ആമാശയം, കുടലുകള്‍ തുടങ്ങിയ അവയവങ്ങള്‍ക്ക് അമിത ജോലിഭാരമാകും എന്നും ഇങ്ങനെ അമിതജോലി ചെയ്യേണ്ടിവരുന്നത് ആന്തരാവയവങ്ങളുടെ ആരോഗ്യത്തെയും ആയുസ്സിനെയും ബാധിക്കും എന്നുമായിരുന്നു ശാസ്ത്രജ്ഞരുടെ വാദം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ഈ വാദം ശാസ് ത്രലോകം തള്ളിക്കളയുകയാണുണ്ടായത്. ആന്താരവയവങ്ങളെ അപകടത്തിലാക്കും വിധം വെള്ളം കുടിക്കാന്‍ എളുപ്പമല്ലെന്നതാണ് വസ്തുത.
ഭക്ഷണം കുറച്ച് ശരീരം മെലിയാന്‍ വേണ്ടി വെള്ളം മാത്രം കുടിക്കുന്നവരും ഭക്ഷണം കഴിക്കാനില്ലാതെ വെള്ളം മാത്രം കുടിച്ചു കഴിയേണ്ടിവരുന്നവരും ആപത്തിലാകുന്നത് മറ്റു പല ആരോഗ്യപ്രശ്‌നങ്ങളും മൂലമാണ്. വെള്ളം കുടിച്ച് വൃക്കകളെ തോല്‍പ്പിക്കാന്‍ എളുപ്പമല്ലെന്നര്‍ഥം. കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലം കൊണ്ട് ആരു രോഗികളാകാറില്ല. വേണ്ടത്ര വെള്ളം കുടിക്കാത്തതാണ് അസ്വസ്ഥതകള്‍ക്കു കാരണം.
ശരീരം ചൂടായിരിക്കുമ്പോള്‍ അധികം തണുത്ത വെള്ളം കുടിക്കുന്നത് നല്ലതല്ല. എന്നുകരുതി ചൂടുവെള്ളം കുടിക്കേണ്ടതില്ല. ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ച വെള്ളം വേണ്ട എന്നു മാത്രം.
കേരളീയര്‍ പൊതുവേ ഇളംചൂടുള്ളവെള്ളം കൂടിക്കുന്നവരാണ്. ചില ഹോട്ടലുകളില്‍ ലഭിക്കുന്നതും ചൂടു വിട്ടുമാറാത്ത് കുടിവെള്ളമായിരിക്കും. വെള്ളം ചൂടാക്കി കുടിച്ച് അണുബാധയൊഴിവാക്കണമെന്ന ജാഗ്രതയാണ് ഇതിനു കാരണം.
അധികം ചൂടോ അധികം തണുപ്പോ ഇല്ലാത്തവെള്ളം കുടിക്കുന്നതാണ് നല്ലത്. അണുബാധയൊഴിവാക്കാനായി തിളപ്പിക്കുന്ന വെള്ളം നന്നായി തണുത്തിട്ടേ കുടിക്കാവൂ.
വേനല്‍ക്കാലത്ത് ചുക്കും മല്ലിയും ചേര്‍ത്തു തിളപ്പിച്ച് നന്നായി ആറിയ വെള്ളം കുടിക്കുന്നതാണ് നല്ലത്.
ജീരകവെള്ളം തണുപ്പുകാലത്തും മഴക്കാലത്തുമാണ് നല്ലത്.
മൂത്രാശയ പ്രശ്‌നങ്ങളുള്ളവര്‍ക്ക് തഴുതാമയിട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്.
രക്താതിമര്‍ദമുള്ളവര്‍ ചെറിയ പഞ്ചമൂലം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.
By: പ്രജീഷ് പുഷ്പരാജന്‍
ജീവന്റെ അടിസ്ഥാനം തന്നെ ജലമാണ്. വെള്ളമില്ലാതെ രണ്ടോ മൂന്നോ ദിവസത്തിലധികം ജീവിക്കാന്‍ കഴിയില്ല. സാധാരണ ഒരാളുടെ ശരീരത്തിന്റെ 60-70 ശതമാനം വരെ ജലാംശമാണ്. മസ്തിഷ്‌കകോശങ്ങളിലാകട്ടെ 80-85 ശതമാനം വരെയുണ്ട് ജലാംശം. രണ്ടു ദിവസത്തിലധികം ജലം കിട്ടാതിരുന്നാല്‍ ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൊണ്ടു തന്നെ നമുക്ക് വിഷബാധയനുഭവപ്പെടും. ശരീരത്തില്‍ജലാംശം കുറയുമ്പോളാണ് വൃക്കകളിലും മൂത്രാശയത്തിലുമൊക്കെ കല്ലുകള്‍ രൂപപ്പെടാന്‍ തുടങ്ങുന്നത്. ദഹനവും ഉപാപചയപ്രവര്‍ത്തനങ്ങളും ശരിയായി നടക്കണമെങ്കിലും ധാരാളം വെള്ളം കൂടിയേ തീരൂ. ശ്വാസോച്ഛ്വാസപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കണമെങ്കിലും ശരീരത്തില്‍ വേണ്ടത്ര ജലാംശമുണ്ടായിരിക്കണം. ശ്വാസോച്ഛ്വാസ പ്രക്രിയയിലൂടെ മാത്രം നിത്യവും 120 മില്ലിയോളം ജലം പുറത്തു പോകുന്നുണ്ട്.
എത്ര കുടിക്കണംശരീരത്തിന് വളരെയധികം ജലം ആവശ്യമായി വരുമ്പോഴാണ് തൊണ്ടയും വായും വരണ്ടു പോകുന്നത്. വായും തൊണ്ടയും അങ്ങനെ വരണ്ടു പോകുന്നതിനു മുമ്പു തന്നെ വേണ്ടത്ര വെള്ളം കുടിക്കുന്നത് ശീലമാക്കണം. മുതിര്‍ന്നയാളുകള്‍ ദിവസം എത്ര വെള്ളം കുടിക്കണം എന്നതിന് അമേരിക്കയിലെ ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചില കണക്കുകള്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്. സാധാരണ തണുത്ത കാലാവസ്ഥയില്‍ താമസിക്കുന്ന ഒരാള്‍ ശരീരത്തിന്റെ ഓരോകിലോ തൂക്കത്തിനും ഓരോ ഔണ്‍സ് വെള്ളം കുടിക്കണമെന്നാണ് അവര്‍ കണക്കാക്കിയിട്ടുള്ളത്. അതനുസരിച്ച് 60 കിലോ തൂക്കമുള്ളയാള്‍ 1.8 ലിറ്റര്‍ വെള്ളം കുടിക്കണം. നമ്മുടേത് ചൂടു കൂടിയ കാലാവസ്ഥയായതിനാല്‍ അര ലിറ്റര്‍ വെള്ളം കൂടുതലായി കുടിക്കണം. അങ്ങനെ വരുമ്പോള്‍ ഏതാണ്ട് 2.3 ലിറ്ററോളം വെള്ളം നിത്യവും കുടിക്കേണ്ടതാണ്. തടിയും തൂക്കവും കൂടുതലുള്ളവര്‍ വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കണം.
എപ്പോള്‍ കുടിക്കണം
ആഹാരം കഴിക്കുന്നതിനു മുമ്പാണോ ശേഷമാണോ വെള്ളം കുടിക്കേണ്ടത് എന്നതിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. ആഹാരത്തിനു മുമ്പ് വെള്ളം കുടിച്ചാല്‍ മെലിയും, ആഹാരത്തിനൊപ്പം കുടിച്ചാല്‍ അതേ ശരീരനില തുടരും, ആഹാരത്തിനു ശേഷം കുടിച്ചാല്‍ തടിക്കും എന്നൊരു കാഴ്ചപ്പാട് ആയുര്‍വേദത്തിലുണ്ട്. ആഹാരത്തിനു മുമ്പ് വെള്ളം കുടിക്കുമ്പോള്‍ ഭക്ഷണത്തിന്റെ അളവു കുറയും എന്നതാണ് മെലിയാന്‍ കാരണം. കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ അതു കഴിഞ്ഞ് കുറച്ചു വെള്ളം കുടിക്കാന്‍ തോന്നും. ഭക്ഷണം നിയന്ത്രിക്കണമെന്നുള്ളവര്‍ ആഹാരത്തിനു മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു ശീലിക്കുന്നത് നല്ലതാണ്. മിക്കവര്‍ക്കും ആഹാരത്തിനൊപ്പം സ്വാഭാവികമായും വെള്ളം കുടിക്കേണ്ടി വരാറുണ്ട്. വെള്ളം എപ്പോള്‍ കുടിക്കണമെന്നതിന് നിയമമൊന്നുമില്ല. എപ്പോഴാണോ വെള്ളം കുടിക്കാന്‍ തോന്നുന്നത് അപ്പൊഴൊക്കെ കുടിക്കാം.
പഴയ പല നാടന്‍ ആരോഗ്യസമ്പ്രദായങ്ങളിലും നിര്‍ദേശിക്കുന്ന ഒന്നാണ് രാവിലെ ഉണര്‍ന്നാലുടന്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക എന്നത്. ജപ്പാനില്‍ ഇത്തരത്തിലൊരു ജലചികില്‍സാ രീതി തന്നെയുണ്ട്. രാവിലെ എഴുന്നേറ്റാലുടന്‍ വായും മുഖവും വൃത്തിയാക്കി 650 മില്ലി വെള്ളം കുടിക്കുകയാണ് ഈ ചികില്‍സാ രീതിയില്‍ പ്രധാനം. ശുദ്ധമായ പച്ചവെള്ളമാണ് കുടിക്കേണ്ടത്. തുടര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ കഴിക്കണം. വെള്ളം കുടിച്ച് 45 മിനുട്ട്കഴിഞ്ഞേ പിന്നീട് എന്തെങ്കിലും കഴിക്കാവൂ. ഭക്ഷണം കഴിച്ച് 15 മിനുട്ട് കഴിഞ്ഞാല്‍ പിന്നീട് രണ്ടു മണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കരുത്. വെള്ളവും കുടിക്കരുത്. തുടക്കത്തില്‍ ഒറ്റയടിക്ക് 650 മില്ലി വെള്ളം കുടിക്കാന്‍ കഴിയാത്തവര്‍ കുറേശ്ശെയായി അളവ് വര്‍ധിപ്പിച്ചു കൊണ്ടു വന്ന് ഇത്രയും വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ മതി.
ഇതിനൊപ്പം പഥ്യമനുസരിച്ചുള്ള ഭക്ഷണവും കഴിച്ചാല്‍ കാന്‍സറുള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ പോലും ഭേദമാക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. ഈ ചിട്ട 30 ദിവസം തുടര്‍ന്നാല്‍ ബി.പി. നോര്‍മലിലേക്കു കുറയുമത്രെ. ജലചികില്‍സാ സമ്പ്രദായത്തിന് രോഗം ഭേദമാക്കാനുള്ള ശേഷിയെക്കുറിച്ച് സംശയങ്ങളുണ്ടാകാം. എന്നാല്‍ ശരീരത്തെ ആരോഗ്യപൂര്‍ണമായി പരിപാലിക്കുന്നതിന് ഈ സമ്പ്രദായം വളരെയധികം ഫലപ്രദമാണെന്ന് ജപ്പാനില്‍ നടന്ന ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കുറച്ചു തവണ മൂത്രമൊഴിക്കേണ്ടിവരും എന്നല്ലാതെ ഈ ചികില്‍സയ്ക്ക് ഏതായാലും മറ്റു പാര്‍ശ്വഫലങ്ങളോ അധികച്ചെലവോ ഇല്ല. കുടിക്കുന്നത് നല്ല വെള്ളമായിരിക്കണമെന്നു
മാത്രം.
വെള്ളം കുടിച്ചാല്‍ ഒന്നും കഴിക്കില്ലെന്നു പറഞ്ഞ് അമ്മമാര്‍ കുട്ടികളെ വെള്ളംകുടിയില്‍ നിന്നു വിലക്കാറുണ്ട്. ഇതു ശരിയല്ല. കുട്ടികള്‍ക്ക് വളരെയധികം വെള്ളം വേണ്ടതാണ്. ഉപ്പും എരിവും കൂടുതലുള്ള ഭക്ഷണം കൊടുക്കാതിരുന്നാല്‍ മതി. ചൂടുകാലത്ത് മുതിര്‍ന്നവര്‍ക്കുണ്ടാകുന്നതിനെക്കാള്‍ ജലനഷ്ടം കുട്ടികള്‍ക്കുണ്ടാകും. അതിനാല്‍ അവര്‍ക്ക് വേണ്ടത്ര ശുദ്ധജലം നല്‍കണം. കുട്ടികള്‍ക്ക് കുടിക്കാന്‍ ലെമണ്‍, നന്നാറി തുടങ്ങിയവയുടെ സത്തോ തേനോ ചേര്‍ത്ത വെള്ളം മാറിമാറി നല്‍കാവുന്നതാണ്.
വെള്ളം കുടിച്ചില്ലെങ്കിലോ?
ദഹനവ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ വേണ്ടത്ര ജലാംശം കൂടിയേ തീരൂ. ആഹാരം തൊണ്ടയില്‍ നിന്ന് ഇറങ്ങിപ്പോകണമെങ്കില്‍പ്പോലും നമുക്കു വെള്ളം കുടിക്കേണ്ടി വരാറുണ്ടല്ലോ. ദഹനപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും ദഹിച്ച ആഹാരഘടകങ്ങളെ ശരീരത്തിലേക്ക് സ്വാംശീകരിക്കണമെങ്കിലും വേണ്ടത്ര ജലാംശം കൂടിയേ തീരൂ. കുടലുകളുടെ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കണമെങ്കിലും വിസര്‍ജനപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കണമെങ്കിലും ശരീരത്തില്‍ വേണ്ടത്ര ജലാംശമുണ്ടായിരിക്കണം. മലബന്ധം, അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറുവേദന തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും കാരണം ശരീരത്തില്‍ വേണ്ടത്ര വെള്ളമില്ലാതെ വരുന്നതാണ്.
പലപ്പോഴും നമുക്കനുഭവപ്പെടുന്ന ക്ഷീണത്തിന്റെയും തളര്‍ച്ചയുടെയും കാരണം ശരീരത്തിലെ ജലാംശമില്ലായ്മയാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ മൂഡ്് ഓഫായിരിക്കുന്നതിനു പിന്നിലും ജലാംശത്തിന്റെ കുറവ് ഉണ്ടായേക്കാം. പലപ്പോഴും ഇത്തരം മൂഡ്ഓഫുകള്‍ വിഷാദരോഗത്തിലേക്കു വരെ എത്തിച്ചേര്‍ന്നെന്നും വരാം. അതിനാല്‍, ക്ഷീണമോ തളര്‍ച്ചയോ മടുപ്പോ തോന്നുമ്പോള്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് എല്ലാത്തരത്തിലും ആശ്വാസകരമായിരിക്കും.
ചര്‍മത്തിന് അഴകും ആരോഗ്യവുമുണ്ടാവണമെങ്കിലും വേണ്ടത്ര വെള്ളം കുടിക്കണം. ചര്‍മത്തിലെ സ്‌നിഗ്ധത നിലനിര്‍ത്തുന്നതിനും സ്വേദഗ്രന്ഥികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ചര്‍മപാളിക്കടിയിലെ കൊഴുപ്പ് ആരോഗ്യകരമായി പരിപാലിക്കുന്നതിനും ശരീരത്തില്‍ വേണ്ടത്ര വെള്ളം കൂടിയേ തീരൂ. മുഖക്കുരു പോലുള്ള ചര്‍മപ്രശ്‌നങ്ങളുണ്ടാകുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്നാണ് ജലാംശക്കുറവ്. മുടിക്ക് അഴകും ആരോഗ്യവുമുണ്ടാകണമെങ്കിലും വേണ്ടത്ര വെള്ളം കുടിക്കുന്ന ശീലം ആവശ്യമാണ്.
അതിനിടെ, ഒരളവിലധികം വെള്ളം കുടിക്കുന്നത് ആരോഗ്യകരമല്ല എന്ന വാദവുമായി 2007-2008ല്‍ ഏതാനും ശാസ്ത്രജ്ഞര്‍ രംഗത്തു വന്നിരുന്നു. വൃക്കകള്‍, ആമാശയം, കുടലുകള്‍ തുടങ്ങിയ അവയവങ്ങള്‍ക്ക് അമിത ജോലിഭാരമാകും എന്നും ഇങ്ങനെ അമിതജോലി ചെയ്യേണ്ടിവരുന്നത് ആന്തരാവയവങ്ങളുടെ ആരോഗ്യത്തെയും ആയുസ്സിനെയും ബാധിക്കും എന്നുമായിരുന്നു ശാസ്ത്രജ്ഞരുടെ വാദം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ഈ വാദം ശാസ് ത്രലോകം തള്ളിക്കളയുകയാണുണ്ടായത്. ആന്താരവയവങ്ങളെ അപകടത്തിലാക്കും വിധം വെള്ളം കുടിക്കാന്‍ എളുപ്പമല്ലെന്നതാണ് വസ്തുത.
ഭക്ഷണം കുറച്ച് ശരീരം മെലിയാന്‍ വേണ്ടി വെള്ളം മാത്രം കുടിക്കുന്നവരും ഭക്ഷണം കഴിക്കാനില്ലാതെ വെള്ളം മാത്രം കുടിച്ചു കഴിയേണ്ടിവരുന്നവരും ആപത്തിലാകുന്നത് മറ്റു പല ആരോഗ്യപ്രശ്‌നങ്ങളും മൂലമാണ്. വെള്ളം കുടിച്ച് വൃക്കകളെ തോല്‍പ്പിക്കാന്‍ എളുപ്പമല്ലെന്നര്‍ഥം. കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലം കൊണ്ട് ആരു രോഗികളാകാറില്ല. വേണ്ടത്ര വെള്ളം കുടിക്കാത്തതാണ് അസ്വസ്ഥതകള്‍ക്കു കാരണം.
ശരീരം ചൂടായിരിക്കുമ്പോള്‍ അധികം തണുത്ത വെള്ളം കുടിക്കുന്നത് നല്ലതല്ല. എന്നുകരുതി ചൂടുവെള്ളം കുടിക്കേണ്ടതില്ല. ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ച വെള്ളം വേണ്ട എന്നു മാത്രം.
കേരളീയര്‍ പൊതുവേ ഇളംചൂടുള്ളവെള്ളം കൂടിക്കുന്നവരാണ്. ചില ഹോട്ടലുകളില്‍ ലഭിക്കുന്നതും ചൂടു വിട്ടുമാറാത്ത് കുടിവെള്ളമായിരിക്കും. വെള്ളം ചൂടാക്കി കുടിച്ച് അണുബാധയൊഴിവാക്കണമെന്ന ജാഗ്രതയാണ് ഇതിനു കാരണം.
അധികം ചൂടോ അധികം തണുപ്പോ ഇല്ലാത്തവെള്ളം കുടിക്കുന്നതാണ് നല്ലത്. അണുബാധയൊഴിവാക്കാനായി തിളപ്പിക്കുന്ന വെള്ളം നന്നായി തണുത്തിട്ടേ കുടിക്കാവൂ.
വേനല്‍ക്കാലത്ത് ചുക്കും മല്ലിയും ചേര്‍ത്തു തിളപ്പിച്ച് നന്നായി ആറിയ വെള്ളം കുടിക്കുന്നതാണ് നല്ലത്.
ജീരകവെള്ളം തണുപ്പുകാലത്തും മഴക്കാലത്തുമാണ് നല്ലത്.
മൂത്രാശയ പ്രശ്‌നങ്ങളുള്ളവര്‍ക്ക് തഴുതാമയിട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്.
രക്താതിമര്‍ദമുള്ളവര്‍ ചെറിയ പഞ്ചമൂലം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.
By: പ്രജീഷ് പുഷ്പരാജന്‍
September 22, 2009
മൊബൈല്‍ ദുരുപയോഗം തടയാന്‍
മനുഷ്യന്റെ നിലനില്‍പ്പിന് ചില അലിഖിത നിയമങ്ങളുണ്ട്. ഈ അലിഖിത നിയമങ്ങള്‍ക്ക് മാറി തുടങ്ങുമ്പോള്‍ മനുഷ്യന്റെ ആസ്ഥിത്വം തന്നെ നഷ്‌ടപ്പെടും. മനുഷ്യന്‍ മാറുന്നതിന് അനുസരിച്ച് അല്ലങ്കില്‍ പുരോഗതി ഉണ്ടാകുന്നതിന് അനുസരിച്ച് അലിഖിത നിയമങ്ങള്‍ സമൂഹത്തില്‍ മാറുന്നുണ്ടെങ്കിലും ലിഖിത നിയമങ്ങള്‍ പലതും മാറ്റങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുകയാണ്. നിയമ നിര്‍മ്മാണ സഭകള്‍ക്ക് ഇതില്‍ താല്‌പര്യം ഇല്ല എന്നതാണ് ഇതിന് കാരണം. സമൂഹത്തിന് അല്ലങ്കില്‍ ലോകത്തിന് ഉണ്ടാകുന്ന പുരോഗതിക്കനുസരിച്ച് നിയമവും മാറേണ്ടിയിരിക്കുന്നു.
മൊബൈല്‍ കുറ്റകൃത്യങ്ങള്‍
മറ്റുള്ളവരെ അപകീര്‍ത്തിപെടുത്താന്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അത് കുറ്റകരമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‘അശ്ലീല‘കരമായ എന്ത് കണ്ടന്റും (അശ്ലീല സന്ദേശങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ) മറ്റൊരാള്‍ക്ക് അയക്കുന്നത് കുറ്റകരമാണ്. പരാതിക്കാരന്‍ ഉണ്ടങ്കിലേ ഇത് കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുന്നുള്ളു എന്നത് വാസ്തവം. പരാതികള്‍ ഇല്ലാതെ നടപടി എടുക്കാന്‍ കഴിയില്ലല്ലോ?
മറ്റുള്ളവരെ ശല്യപ്പെടുത്താന്‍ നിരന്തരം ‘മിസ്‌ഡ് കാള്‍’ ചെയ്യുന്നതും കുറ്റം തന്നെ. അതിന് പരാതി കിട്ടിയാലും ‘ മിസ്‌ഡ് കാളുകാരന്റെ’ രണ്ടു ദിവസം പോലീസ് സ്റ്റേഷനില്‍ ‘മിസ്‘ ആവും. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ കണക്ഷന്‍ ആരുടെ പേരിലാണ്, അവരായിരിക്കും ആദ്യം കുടുങ്ങുക.
എന്തുകൊണ്ട് കുട്ടികള്‍ മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു?
ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ കിട്ടുന്ന ഉത്തരങ്ങളെല്ലാം കൂടി അപഗ്രഥിച്ചാല്‍ കിട്ടുന്ന ഒറ്റ ഉത്തരം ഇങ്ങനെ ആയിരിക്കും. “മാനസിക സംതൃപ്‌തി”. തങ്ങളുടെ കൂട്ടുകാരുടെ മുന്നില്‍ തങ്ങള്‍ വലിയ ആളുകള്‍ ആണന്ന് കാണിച്ച് അവരുടെ മുന്നില്‍ ‘ഒരു ഷൈനിംങ്ങ് ‘ നടത്തുന്നതിനു വേണ്ടിയാണ് കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ച് കുറ്റകരമായ കാര്യങ്ങള്‍ ചെയ്യുന്നത്.
കൃത്യം എന്തുമാത്രം കുറ്റകരമാണന്ന് അവരപ്പോള്‍ ചിന്തിക്കുന്നില്ല. ഒരു പെണ്‍കുട്ടിയുടെ നഗ്നത ഏതെങ്കിലും തരത്തില്‍ തന്റെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഒരുവന്റെ മനസില്‍ ഉണ്ടാകുന്ന മാനസിക വിചാരം ഈ ഫോട്ടോ/ക്ലിപ്പിംങ്ങ് ഉപയോഗിച്ച് തന്റെ കൂട്ടുകാരുടെ മുന്നില്‍ തനിക്ക് ഹീറോ ആവാം എന്നതായിരിക്കും. തന്റെ ചുറ്റും ഈ ക്ലിപ്പിംങ്ങ് /ഫോട്ടോ കാണാന്‍ എത്തുന്ന കൂട്ടുകാരുടെ മുന്നില്‍ അല്പനേരത്തേക്കെങ്കിലും താനൊരു ‘താരം’ ആകുമെന്ന് അവനറിയാം.
മറ്റുള്ളവരുടെ മുന്നില്‍ ആളാകുന്നതിനു വേണ്ടി മാത്രം പകര്‍ത്തുന്ന ഈ ക്ലിപ്പിംങ്ങുകള്‍ മറ്റുള്ള ഫോണുകളിലേക്ക് പകര്‍ത്തപെടാന്‍ വളരെക്കുറച്ച് സമയം മാത്രമേ വേണ്ടി വരുന്നുള്ളു. വൈകാതെ തന്റെയും വീട്ടുകാരുടേയും ഇമേജ് സീറോ ആവുമെന്ന് അവന്‍ ഓര്‍ക്കുന്നില്ല.
തങ്ങളുടേ സേവനം പ്രയോജനപ്പെടുത്തൂന്ന എല്ലാ ഉപഭോക്താക്കളുടേയും സന്ദേശ വിവരങ്ങള്‍ സേവനദാതാക്കള്‍ തങ്ങളുടെ സെര്‍വറില്‍ സൂക്ഷിച്ചു വയ്ക്കുന്നുണ്ട്. ഇത് എപ്പോഴും ഓര്‍ക്കുക.
എന്തുകൊണ്ട് കുട്ടികളെ മറ്റുള്ളവര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു?
ഒരു പെണ്‍കുട്ടി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരാണ്‍കുട്ടിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടിച്ചു. കവലയിലെ ചേട്ടന്മാര്‍ പറഞ്ഞിട്ടാണത്രെ ക്യാമറാ മാനായത്. ഇത് പകര്‍ത്തി കൊടുത്താല്‍ അവന് കിട്ടുന്നത് ഒരു സിനിമാകാണാനുള്ള കാശ്. ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നതോടെ ‘ക്യാമറമാന്റെ’ ചുമതല തീര്‍ന്നു. പിന്നീടെല്ലാം ചെയ്യുന്നത് ‘ചേട്ടന്മാരാണ്’. ചേട്ടന്മാര്‍ക്ക് ഈ ചിത്രങ്ങള്‍ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് ‘കുട്ടി ക്യാമറമാന് ‘ ചിന്തിക്കാനുള്ള ശേഷി ഉണ്ടാവുകയില്ല. പിടിക്കപെട്ടാല്‍ ചേട്ടന്മാര്‍ക്ക് നിഷ്‌പ്രയാസം ഊരിപ്പോരാനും സാധിക്കും.
പെണ്‍കുട്ടികള്‍ എന്തുകൊണ്ട് മൊബൈല്‍ വലകളില്‍ കുരുങ്ങുന്നു?
1. സമൂഹത്തിന്റെ മാറ്റം അനുസരിച്ച് കുടുംബങ്ങളിലും വലിയ മാറ്റങ്ങള്‍ തന്നെ സംഭവിച്ചു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് മാതാ പിതാക്കളും ഓന്നോ രണ്ടോ മക്കളും എന്ന അണുകുടുംബരീതിയിലേയ്ക്ക് നമ്മള്‍ മാറി. മാതാപിതാക്കള്‍ ജോലിക്കായി പോകുന്നതോടെ കുട്ടികള്‍ ഒറ്റപെട്ട അവസ്ഥയിലേക്ക് മാറുന്നു. (ഒറ്റപെടുന്നില്ലങ്കിലും തങ്ങള്‍ ഒറ്റപെട്ടുപോയി എന്ന തോന്നലിലേക്ക് കുട്ടികള്‍ എത്തുന്നു.). മാതാപിതാക്കളുടെ അമിത പ്രതീക്ഷകള്‍ കുട്ടികളില്‍ അടിച്ചേല്പിക്കപെടുമ്പോള്‍ ഒരാശ്രയം അവര്‍ തേടുന്നു. പെണ്‍കുട്ടികളാവുമ്പോള്‍ അവര്‍ക്ക് വീടിനു വെളിയില്‍ പോയി മറ്റുള്ളവരോട് ഇടപഴകാനും, തങ്ങളുടെ ദുഃഖങ്ങള്‍ ‘ഷെയര്‍’ ചെയ്യാനുള്ള സാഹചര്യങ്ങളും കുറവായിരിക്കും. ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ‘മിസ്‌ഡ് കാളിലെ’ കാണാമറയത്തുകാരനോട് അവര്‍ കൂട്ടുകൂടും.
2. കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ ദൈവദൂതനായി പ്രത്യക്ഷപെടുന്നവന്‍ അവളോട് സൌഹൃദം സ്ഥാപിച്ച് മൊബൈല്‍ നല്‍കി പിന്മാറും. കുടുംബത്തില്‍ നിന്ന് തനിക്ക് ലഭിക്കാത്ത സംരക്ഷണം ‘ദൈവദൂതനി’ല്‍ നിന്ന് ലഭിക്കുമെന്ന് സ്വപ്നം കണ്ടു തുടങ്ങുന്ന പെണ്‍കുട്ടി അയാളോട് കൂടുതല്‍ അടുക്കുന്നതോടെ അവളെ ‘നാശനരകത്തില്‍’ നിന്ന് രക്ഷിക്കാന്‍ തയ്യാറാകും. കൂടുതല്‍ നാശത്തിലേക്ക് തള്ളിവിട്ട് ‘ദൈവദൂതന്‍’ രക്ഷപെടുകയും ചെയ്യും.
3. മുന്‍പ് ഒരിയ്ക്കല്‍ സൂചിപ്പിച്ചതുപോലെ തങ്ങള്‍ ഒരിയ്ക്കലും ചിന്തിക്കാത്തതരത്തിലുള്ള ചതിയിലൂടെ പെണ്‍കുട്ടികള്‍ മൊബൈല്‍ ദുരന്തങ്ങളില്‍ പെട്ടുപോകുന്നു.
കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം തടയാം?
കേരളത്തിലെ സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടങ്കിലും അത് കര്‍ശനമായി നടപ്പാക്കാന്‍ ഒരു സ്കൂളിനും കഴിഞ്ഞിട്ടില്ല. സി.ബി.എസ്.സി സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറങ്ങിയെങ്കിലും ആ ഉത്തരവിലും അവ്യക്തതയുണ്ട്.
ഉത്തരവുകളോ അറിയിപ്പ് ബോര്‍ഡുകളോ അല്ല നമുക്കാവശ്യം. സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡ് വച്ചതുകൊണ്ട് കാര്യമില്ല. കര്‍ശനമായി തന്നെ മൊബൈല്‍ ഫോണുകള്‍ സ്കൂള്‍ കോളേജുകളില്‍ നിരോധിക്കണം. ക്ലാസെടുക്കാന്‍ വരുന്ന അദ്ധ്യാപകര്‍ മൊബൈല്‍ ഫോണുമായി ക്ലാസില്‍ വരുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ സ്കൂളിലോ കോളേജിലോ കൊണ്ടുവരാന്‍ പാടില്ല എന്ന് എങ്ങനെ പറയും??
പലകുട്ടികളും ഹോസ്റ്റലുകളില്‍ നിന്നാണ് പഠിയ്ക്കുന്നത്. വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ ഇവരുടെ കൈയില്‍ ഫോണില്ലാതെ പറ്റുമോ? സ്കൂള്‍/കോളേജ് കാമ്പസുകളില്‍ ഫോണ്‍ നിരോധിക്കുകയും ഹോസ്റ്റലുകളില്‍ അനുവദിയ്ക്കുകയുമാവാം. ഹോസ്റ്റലുകളില്‍ ഉപയോഗിക്കുന്ന ഫോണുകള്‍ അടിസ്ഥാന സൗകര്യം മാത്രമുള്ള മൊബൈല്‍ ഫോണുകളാണെന്ന് ഉറപ്പ് വരുത്തണം.
ആര്‍ക്കൊക്കെ (കുട്ടികളുടെ) മൊബൈല്‍ ദുരുപയോഗം തടയാം
രക്ഷകര്‍ത്താക്കളുടെ പങ്ക്
1. കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം തടയാന്‍ കഴിയുന്നത് അവരുടെ മാതാപിതാക്കള്‍ക്ക് തന്നെയാണ്. തങ്ങള്‍ വാങി നല്‍കുന്ന മൊബൈല്‍ ഫോണുകൊണ്ട് കുട്ടികള്‍ എന്തൊക്കെ ചെയ്യുന്നു എന്ന് അറിയേണ്ടത് മാതാപിതാക്കളാണ്. തങ്ങളുടെ കുട്ടികള്‍ സെക്യൂരിറ്റി കോഡുകൊണ്ട് ഫോണിന് സംരക്ഷണം തീര്‍ത്തിട്ടുണ്ടങ്കില്‍ സംശയത്തിന്റെ തീപ്പൊരി അവരുടെ മനസില്‍ ഉണ്ടാവണം.
2. കുട്ടികള്‍ക്ക് വാങ്ങി നല്‍കുന്ന ഫോണ്‍ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. അത്യാവശ്യമല്ലാത്ത സൗകര്യങ്ങള്‍ ഉള്ള ഫോണുകള്‍ നല്‍കാതിരിയ്ക്കുക.
3. കുട്ടി ഉപയോഗിക്കുന്ന സിം ആരുടെ പേരിലുള്ളതാണന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
4. വീട്ടിലുള്ളപ്പോള്‍ കുട്ടി രഹസ്യമായി ഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ സമയം തന്നെ അതിനെ കുറിച്ച് ചോദിക്കണം.
അദ്ധ്യാപകരുടെ പങ്ക്
1. വിദ്യാലയങ്ങളില്‍ കര്‍ശനമായി മൊബൈല്‍ നിരോധിയ്കണം.
2. മൊബൈല്‍ ഫോണുകളുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിയ്ക്കുക.
3. കുട്ടി വിദ്യാലയത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടങ്കില്‍ ആ കാര്യം മാതാപിതാക്കളെ അറിയിക്കണം.
4. എന്തെങ്കിലും തരത്തിലുള്ള മൊബൈല്‍ ദുരുപയോഗം ശ്രദ്ധയില്‍ പെടുകയാണങ്കില്‍ ബുദ്ധിപരമായ ഇടപെടലിലൂടെ അവയുടെ ഗൌരവത്തിന് ഒത്തവണ്ണം പ്രവര്‍ത്തിക്കണം. അത്യാവശ്യമെങ്കില്‍ നിയപപാലകരുടെ സഹായം തേടണം.
മൊബൈല്‍ സേവനദാതാക്കളുടെ പങ്ക്
1. ഉപഭോക്താക്കള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ശരിയായതാണന്ന് ഉറപ്പുവരുത്തുക.
2. അനാവശ്യമായും അസമയങ്ങളിലും നല്‍കുന്ന സൌജന്യങ്ങള്‍ നിര്‍ത്തലാക്കുക.
3. ഉപഭോക്താക്കളുടെ പേരു വിവരം തയ്യാറാക്കി തങ്ങളുടെ വൈബ് സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുക. (ലാന്‍ഡ് ഫോണ്‍ നമ്പരുകള്‍ ഇപ്പോള്‍ ഇങ്ങനെ ലഭ്യമാണ് .) മൊബൈലില്‍ നിന്ന് വരുന്ന മിസ്‌ഡ് കോള്‍ ഉറവിടം പെട്ടന്ന് മനസിലാക്കാന്‍ ഇത് ഉപകാരമായിരിക്കും.
4. സ്റ്റുഡന്റ് സിമ്മുകള്‍ നല്‍കുമ്പോള്‍ മാതാപിതാക്കള്‍ വഴിമാത്രം നല്‍കുക. (BSNL സ്റ്റുഡന്റ് സിമ്മുകള്‍ക്ക് അപേക്ഷ സ്വീകരിക്കുമ്പോള്‍ രക്ഷകര്‍ത്താവിന്റെ സാനിധ്യവും ആവശ്യപ്പെടുന്നുണ്ട്.)
സര്‍ക്കാരിന്റെ പങ്ക്
1. മൊബൈല്‍ ദുരുപയോഗം തടയാന്‍ കര്‍ശനമായ നിയമങ്ങള്‍ സൃഷ്ടിക്കുക. അവ പാലിക്കപെടുന്നുണ്ടന്ന് ഉറപ്പാക്കുക.
2. വിദ്യാലയങ്ങളില്‍ ക്യാമറ ഫോണുകള്‍ നിരോധിക്കുക.
ഉപയോക്താക്കളുടെ പങ്ക്
1. തങ്ങളുടെ ഫോണുകള്‍ മറ്റാരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക.
2. സിം കാര്‍ഡോ ഫോണോ നഷ്ടപെട്ടാല്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് ആ സിം ബ്ലോക്ക് ചെയ്യുക.
3. മറ്റുള്ളവര്‍ക്ക് തങ്ങളുടെ പേരില്‍ കണക്ഷന്‍ എടുത്ത് നല്‍കാതിരിക്കുക.
കര്‍ശന നിയമങ്ങളോടൊപ്പം ബോധവത്‌ക്കരണവും ഉണ്ടെങ്കിലേ മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം തടയാന്‍ സാധിക്കൂ. സൈബര്‍ കുറ്റകൃത്യങ്ങളോടൊപ്പം മൊബൈല്‍ കുറ്റകൃത്യങ്ങളുടേയും എണ്ണം ഇന്ന് കൂടുകയാണ്. കുട്ടികളുടെ ജീവിതം ചതിക്കുഴികളില്‍ പെട്ട് ഹോമിയ്ക്കപ്പെടാതിരിയ്ക്കാന്‍ കണ്ണുതുറന്നുവയ്ക്കാം.
By: ഷിബു മാത്യു
ഉദാഹരണത്തിന് ഇന്ത്യയില്‍ ശൈശവ വിവാഹം നിരോധിച്ചിട്ട് വര്‍ഷങ്ങളായി. പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ട് വയസാക്കിയിട്ട് ഇരുപത്തഞ്ചോളം വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും നമ്മുടെ നിയമം അനുസരിച്ച്, പതിനഞ്ച് വയസ് കഴിഞ്ഞ ഭാര്യയുമായിനടത്തുന്ന ലൈംഗിക ബന്ധം കുറ്റകരമല്ല. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമപുസ്തകത്തില്‍ നിന്ന് ഇത് നീക്കം ചെയ്തിട്ടില്ല. നിയമനിര്‍മ്മാണ സഭകളില്‍ ഇരിക്കുന്നവര്‍ക്ക് നിയമങ്ങളെക്കുറിച്ച് ഒരു അവഗാഹവും ഇല്ല. അറിവുള്ളവര്‍ അതിന് ശ്രമിക്കാറുമില്ല. ഈ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടത് ഇന്നിന്റെ ആവിശ്യകതയാണ്.
ഇപ്പോള്‍ നിയമങ്ങള്‍ക്ക് ഒരു കുറവും ഇല്ല. നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതല്ല, ലംഘിച്ചാലും തകരാറില്ല എന്ന വിചാരം പൊതുവേ എല്ലാപേര്‍ക്കും ഉണ്ട്. നിയമങ്ങളെക്കാള്‍ ഇവിടെ ആവശ്യം ബോധവത്‌ക്കരണമാണ്. മറ്റ് പലതിനേയും പോലെ മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തെക്കുറിച്ചും ഇത് വേണം. ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം.
പക്ഷേ ഇനി ചര്‍ച്ചയല്ല ആവശ്യം. ബോധവത്ക്കരണവും നടപടികളും ആണ്. കൊച്ചുകേരളത്തിന്റെ കാര്യം തന്നെ നോക്കൂ. മൊബൈല്‍ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് ഉയരുകയാണ്. നഗരമന്നോ ഗ്രാമമെന്നോ വ്യത്യാസം ഇതിനില്ല. ഇവയില്‍ ഉള്‍പെട്ടിരിക്കുന്നത് ഏറെയും കുട്ടികള്‍ ആണ്. അറിവില്ലായ്മ കൊണ്ടാണ് ഈ കുറ്റകൃത്യങ്ങളില്‍ അവര്‍ ഉള്‍പ്പെടുന്നത് എന്ന് പറയാനാവില്ല. പിന്നെ എന്തുകൊണ്ട് കുട്ടികള്‍ ഇതില്‍ പെട്ടുപോകുന്നു?
അതിനുമുമ്പ് എന്തെല്ലാമാണ് മൊബൈല്‍ കുറ്റകൃത്യങ്ങള്‍ എന്ന് നോക്കാം.
മറ്റുള്ളവരെ അപകീര്‍ത്തിപെടുത്താന്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അത് കുറ്റകരമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‘അശ്ലീല‘കരമായ എന്ത് കണ്ടന്റും (അശ്ലീല സന്ദേശങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ) മറ്റൊരാള്‍ക്ക് അയക്കുന്നത് കുറ്റകരമാണ്. പരാതിക്കാരന്‍ ഉണ്ടങ്കിലേ ഇത് കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുന്നുള്ളു എന്നത് വാസ്തവം. പരാതികള്‍ ഇല്ലാതെ നടപടി എടുക്കാന്‍ കഴിയില്ലല്ലോ?
മറ്റുള്ളവരെ ശല്യപ്പെടുത്താന്‍ നിരന്തരം ‘മിസ്‌ഡ് കാള്‍’ ചെയ്യുന്നതും കുറ്റം തന്നെ. അതിന് പരാതി കിട്ടിയാലും ‘ മിസ്‌ഡ് കാളുകാരന്റെ’ രണ്ടു ദിവസം പോലീസ് സ്റ്റേഷനില്‍ ‘മിസ്‘ ആവും. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ കണക്ഷന്‍ ആരുടെ പേരിലാണ്, അവരായിരിക്കും ആദ്യം കുടുങ്ങുക.
എന്തുകൊണ്ട് കുട്ടികള്‍ മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു?
ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ കിട്ടുന്ന ഉത്തരങ്ങളെല്ലാം കൂടി അപഗ്രഥിച്ചാല്‍ കിട്ടുന്ന ഒറ്റ ഉത്തരം ഇങ്ങനെ ആയിരിക്കും. “മാനസിക സംതൃപ്‌തി”. തങ്ങളുടെ കൂട്ടുകാരുടെ മുന്നില്‍ തങ്ങള്‍ വലിയ ആളുകള്‍ ആണന്ന് കാണിച്ച് അവരുടെ മുന്നില്‍ ‘ഒരു ഷൈനിംങ്ങ് ‘ നടത്തുന്നതിനു വേണ്ടിയാണ് കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ച് കുറ്റകരമായ കാര്യങ്ങള്‍ ചെയ്യുന്നത്.
കൃത്യം എന്തുമാത്രം കുറ്റകരമാണന്ന് അവരപ്പോള്‍ ചിന്തിക്കുന്നില്ല. ഒരു പെണ്‍കുട്ടിയുടെ നഗ്നത ഏതെങ്കിലും തരത്തില്‍ തന്റെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഒരുവന്റെ മനസില്‍ ഉണ്ടാകുന്ന മാനസിക വിചാരം ഈ ഫോട്ടോ/ക്ലിപ്പിംങ്ങ് ഉപയോഗിച്ച് തന്റെ കൂട്ടുകാരുടെ മുന്നില്‍ തനിക്ക് ഹീറോ ആവാം എന്നതായിരിക്കും. തന്റെ ചുറ്റും ഈ ക്ലിപ്പിംങ്ങ് /ഫോട്ടോ കാണാന്‍ എത്തുന്ന കൂട്ടുകാരുടെ മുന്നില്‍ അല്പനേരത്തേക്കെങ്കിലും താനൊരു ‘താരം’ ആകുമെന്ന് അവനറിയാം.
മറ്റുള്ളവരുടെ മുന്നില്‍ ആളാകുന്നതിനു വേണ്ടി മാത്രം പകര്‍ത്തുന്ന ഈ ക്ലിപ്പിംങ്ങുകള്‍ മറ്റുള്ള ഫോണുകളിലേക്ക് പകര്‍ത്തപെടാന്‍ വളരെക്കുറച്ച് സമയം മാത്രമേ വേണ്ടി വരുന്നുള്ളു. വൈകാതെ തന്റെയും വീട്ടുകാരുടേയും ഇമേജ് സീറോ ആവുമെന്ന് അവന്‍ ഓര്‍ക്കുന്നില്ല.
തങ്ങളുടേ സേവനം പ്രയോജനപ്പെടുത്തൂന്ന എല്ലാ ഉപഭോക്താക്കളുടേയും സന്ദേശ വിവരങ്ങള്‍ സേവനദാതാക്കള്‍ തങ്ങളുടെ സെര്‍വറില്‍ സൂക്ഷിച്ചു വയ്ക്കുന്നുണ്ട്. ഇത് എപ്പോഴും ഓര്‍ക്കുക.
എന്തുകൊണ്ട് കുട്ടികളെ മറ്റുള്ളവര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു?
ഒരു പെണ്‍കുട്ടി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരാണ്‍കുട്ടിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടിച്ചു. കവലയിലെ ചേട്ടന്മാര്‍ പറഞ്ഞിട്ടാണത്രെ ക്യാമറാ മാനായത്. ഇത് പകര്‍ത്തി കൊടുത്താല്‍ അവന് കിട്ടുന്നത് ഒരു സിനിമാകാണാനുള്ള കാശ്. ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നതോടെ ‘ക്യാമറമാന്റെ’ ചുമതല തീര്‍ന്നു. പിന്നീടെല്ലാം ചെയ്യുന്നത് ‘ചേട്ടന്മാരാണ്’. ചേട്ടന്മാര്‍ക്ക് ഈ ചിത്രങ്ങള്‍ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് ‘കുട്ടി ക്യാമറമാന് ‘ ചിന്തിക്കാനുള്ള ശേഷി ഉണ്ടാവുകയില്ല. പിടിക്കപെട്ടാല്‍ ചേട്ടന്മാര്‍ക്ക് നിഷ്‌പ്രയാസം ഊരിപ്പോരാനും സാധിക്കും.
പെണ്‍കുട്ടികള്‍ എന്തുകൊണ്ട് മൊബൈല്‍ വലകളില്‍ കുരുങ്ങുന്നു?
1. സമൂഹത്തിന്റെ മാറ്റം അനുസരിച്ച് കുടുംബങ്ങളിലും വലിയ മാറ്റങ്ങള്‍ തന്നെ സംഭവിച്ചു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് മാതാ പിതാക്കളും ഓന്നോ രണ്ടോ മക്കളും എന്ന അണുകുടുംബരീതിയിലേയ്ക്ക് നമ്മള്‍ മാറി. മാതാപിതാക്കള്‍ ജോലിക്കായി പോകുന്നതോടെ കുട്ടികള്‍ ഒറ്റപെട്ട അവസ്ഥയിലേക്ക് മാറുന്നു. (ഒറ്റപെടുന്നില്ലങ്കിലും തങ്ങള്‍ ഒറ്റപെട്ടുപോയി എന്ന തോന്നലിലേക്ക് കുട്ടികള്‍ എത്തുന്നു.). മാതാപിതാക്കളുടെ അമിത പ്രതീക്ഷകള്‍ കുട്ടികളില്‍ അടിച്ചേല്പിക്കപെടുമ്പോള്‍ ഒരാശ്രയം അവര്‍ തേടുന്നു. പെണ്‍കുട്ടികളാവുമ്പോള്‍ അവര്‍ക്ക് വീടിനു വെളിയില്‍ പോയി മറ്റുള്ളവരോട് ഇടപഴകാനും, തങ്ങളുടെ ദുഃഖങ്ങള്‍ ‘ഷെയര്‍’ ചെയ്യാനുള്ള സാഹചര്യങ്ങളും കുറവായിരിക്കും. ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ‘മിസ്‌ഡ് കാളിലെ’ കാണാമറയത്തുകാരനോട് അവര്‍ കൂട്ടുകൂടും.
2. കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ ദൈവദൂതനായി പ്രത്യക്ഷപെടുന്നവന്‍ അവളോട് സൌഹൃദം സ്ഥാപിച്ച് മൊബൈല്‍ നല്‍കി പിന്മാറും. കുടുംബത്തില്‍ നിന്ന് തനിക്ക് ലഭിക്കാത്ത സംരക്ഷണം ‘ദൈവദൂതനി’ല്‍ നിന്ന് ലഭിക്കുമെന്ന് സ്വപ്നം കണ്ടു തുടങ്ങുന്ന പെണ്‍കുട്ടി അയാളോട് കൂടുതല്‍ അടുക്കുന്നതോടെ അവളെ ‘നാശനരകത്തില്‍’ നിന്ന് രക്ഷിക്കാന്‍ തയ്യാറാകും. കൂടുതല്‍ നാശത്തിലേക്ക് തള്ളിവിട്ട് ‘ദൈവദൂതന്‍’ രക്ഷപെടുകയും ചെയ്യും.
3. മുന്‍പ് ഒരിയ്ക്കല്‍ സൂചിപ്പിച്ചതുപോലെ തങ്ങള്‍ ഒരിയ്ക്കലും ചിന്തിക്കാത്തതരത്തിലുള്ള ചതിയിലൂടെ പെണ്‍കുട്ടികള്‍ മൊബൈല്‍ ദുരന്തങ്ങളില്‍ പെട്ടുപോകുന്നു.
കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം തടയാം?
കേരളത്തിലെ സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടങ്കിലും അത് കര്‍ശനമായി നടപ്പാക്കാന്‍ ഒരു സ്കൂളിനും കഴിഞ്ഞിട്ടില്ല. സി.ബി.എസ്.സി സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറങ്ങിയെങ്കിലും ആ ഉത്തരവിലും അവ്യക്തതയുണ്ട്.
ഉത്തരവുകളോ അറിയിപ്പ് ബോര്‍ഡുകളോ അല്ല നമുക്കാവശ്യം. സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡ് വച്ചതുകൊണ്ട് കാര്യമില്ല. കര്‍ശനമായി തന്നെ മൊബൈല്‍ ഫോണുകള്‍ സ്കൂള്‍ കോളേജുകളില്‍ നിരോധിക്കണം. ക്ലാസെടുക്കാന്‍ വരുന്ന അദ്ധ്യാപകര്‍ മൊബൈല്‍ ഫോണുമായി ക്ലാസില്‍ വരുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ സ്കൂളിലോ കോളേജിലോ കൊണ്ടുവരാന്‍ പാടില്ല എന്ന് എങ്ങനെ പറയും??
പലകുട്ടികളും ഹോസ്റ്റലുകളില്‍ നിന്നാണ് പഠിയ്ക്കുന്നത്. വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ ഇവരുടെ കൈയില്‍ ഫോണില്ലാതെ പറ്റുമോ? സ്കൂള്‍/കോളേജ് കാമ്പസുകളില്‍ ഫോണ്‍ നിരോധിക്കുകയും ഹോസ്റ്റലുകളില്‍ അനുവദിയ്ക്കുകയുമാവാം. ഹോസ്റ്റലുകളില്‍ ഉപയോഗിക്കുന്ന ഫോണുകള്‍ അടിസ്ഥാന സൗകര്യം മാത്രമുള്ള മൊബൈല്‍ ഫോണുകളാണെന്ന് ഉറപ്പ് വരുത്തണം.
ആര്‍ക്കൊക്കെ (കുട്ടികളുടെ) മൊബൈല്‍ ദുരുപയോഗം തടയാം
രക്ഷകര്‍ത്താക്കളുടെ പങ്ക്
1. കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം തടയാന്‍ കഴിയുന്നത് അവരുടെ മാതാപിതാക്കള്‍ക്ക് തന്നെയാണ്. തങ്ങള്‍ വാങി നല്‍കുന്ന മൊബൈല്‍ ഫോണുകൊണ്ട് കുട്ടികള്‍ എന്തൊക്കെ ചെയ്യുന്നു എന്ന് അറിയേണ്ടത് മാതാപിതാക്കളാണ്. തങ്ങളുടെ കുട്ടികള്‍ സെക്യൂരിറ്റി കോഡുകൊണ്ട് ഫോണിന് സംരക്ഷണം തീര്‍ത്തിട്ടുണ്ടങ്കില്‍ സംശയത്തിന്റെ തീപ്പൊരി അവരുടെ മനസില്‍ ഉണ്ടാവണം.
2. കുട്ടികള്‍ക്ക് വാങ്ങി നല്‍കുന്ന ഫോണ്‍ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. അത്യാവശ്യമല്ലാത്ത സൗകര്യങ്ങള്‍ ഉള്ള ഫോണുകള്‍ നല്‍കാതിരിയ്ക്കുക.
3. കുട്ടി ഉപയോഗിക്കുന്ന സിം ആരുടെ പേരിലുള്ളതാണന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
4. വീട്ടിലുള്ളപ്പോള്‍ കുട്ടി രഹസ്യമായി ഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ സമയം തന്നെ അതിനെ കുറിച്ച് ചോദിക്കണം.
അദ്ധ്യാപകരുടെ പങ്ക്
1. വിദ്യാലയങ്ങളില്‍ കര്‍ശനമായി മൊബൈല്‍ നിരോധിയ്കണം.
2. മൊബൈല്‍ ഫോണുകളുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിയ്ക്കുക.
3. കുട്ടി വിദ്യാലയത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടങ്കില്‍ ആ കാര്യം മാതാപിതാക്കളെ അറിയിക്കണം.
4. എന്തെങ്കിലും തരത്തിലുള്ള മൊബൈല്‍ ദുരുപയോഗം ശ്രദ്ധയില്‍ പെടുകയാണങ്കില്‍ ബുദ്ധിപരമായ ഇടപെടലിലൂടെ അവയുടെ ഗൌരവത്തിന് ഒത്തവണ്ണം പ്രവര്‍ത്തിക്കണം. അത്യാവശ്യമെങ്കില്‍ നിയപപാലകരുടെ സഹായം തേടണം.
മൊബൈല്‍ സേവനദാതാക്കളുടെ പങ്ക്
1. ഉപഭോക്താക്കള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ശരിയായതാണന്ന് ഉറപ്പുവരുത്തുക.
2. അനാവശ്യമായും അസമയങ്ങളിലും നല്‍കുന്ന സൌജന്യങ്ങള്‍ നിര്‍ത്തലാക്കുക.
3. ഉപഭോക്താക്കളുടെ പേരു വിവരം തയ്യാറാക്കി തങ്ങളുടെ വൈബ് സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുക. (ലാന്‍ഡ് ഫോണ്‍ നമ്പരുകള്‍ ഇപ്പോള്‍ ഇങ്ങനെ ലഭ്യമാണ് .) മൊബൈലില്‍ നിന്ന് വരുന്ന മിസ്‌ഡ് കോള്‍ ഉറവിടം പെട്ടന്ന് മനസിലാക്കാന്‍ ഇത് ഉപകാരമായിരിക്കും.
4. സ്റ്റുഡന്റ് സിമ്മുകള്‍ നല്‍കുമ്പോള്‍ മാതാപിതാക്കള്‍ വഴിമാത്രം നല്‍കുക. (BSNL സ്റ്റുഡന്റ് സിമ്മുകള്‍ക്ക് അപേക്ഷ സ്വീകരിക്കുമ്പോള്‍ രക്ഷകര്‍ത്താവിന്റെ സാനിധ്യവും ആവശ്യപ്പെടുന്നുണ്ട്.)
സര്‍ക്കാരിന്റെ പങ്ക്
1. മൊബൈല്‍ ദുരുപയോഗം തടയാന്‍ കര്‍ശനമായ നിയമങ്ങള്‍ സൃഷ്ടിക്കുക. അവ പാലിക്കപെടുന്നുണ്ടന്ന് ഉറപ്പാക്കുക.
2. വിദ്യാലയങ്ങളില്‍ ക്യാമറ ഫോണുകള്‍ നിരോധിക്കുക.
ഉപയോക്താക്കളുടെ പങ്ക്
1. തങ്ങളുടെ ഫോണുകള്‍ മറ്റാരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക.
2. സിം കാര്‍ഡോ ഫോണോ നഷ്ടപെട്ടാല്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് ആ സിം ബ്ലോക്ക് ചെയ്യുക.
3. മറ്റുള്ളവര്‍ക്ക് തങ്ങളുടെ പേരില്‍ കണക്ഷന്‍ എടുത്ത് നല്‍കാതിരിക്കുക.
കര്‍ശന നിയമങ്ങളോടൊപ്പം ബോധവത്‌ക്കരണവും ഉണ്ടെങ്കിലേ മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം തടയാന്‍ സാധിക്കൂ. സൈബര്‍ കുറ്റകൃത്യങ്ങളോടൊപ്പം മൊബൈല്‍ കുറ്റകൃത്യങ്ങളുടേയും എണ്ണം ഇന്ന് കൂടുകയാണ്. കുട്ടികളുടെ ജീവിതം ചതിക്കുഴികളില്‍ പെട്ട് ഹോമിയ്ക്കപ്പെടാതിരിയ്ക്കാന്‍ കണ്ണുതുറന്നുവയ്ക്കാം.
By: ഷിബു മാത്യു
September 19, 2009
നമുക്ക് പ്ലസ് 2 വേണോ?
പിന്നത്തെ പരസ്യം പത്താം ക്ലാസ്സ് കഴിഞ്ഞു Safety Officer ക്ലാസ്സിനു ചേര് എന്നാണ്. ഇതും കുട്ടികളെ വഴി തെറ്റിക്കുന്ന പരസ്യം ആണ്. ഗള്‍ഫില്‍ ഒരു Safety Officer കു വേണ്ട അടിസ്ഥാന യോഗ്യത ഡിഗ്രി, Safety Enginering ആണ്. തന്നെയും അല്ല, OSHO സര്‍ട്ടിഫിക്കറ്റ് വേണം. പത്താം ക്ലാസ്സ് കഴിഞ്ഞ ഒരുത്തനെ Safety Officer ആക്കിയാല്‍ ആ കമ്പനി ആറു മാസ്സത്തിനു ഇടക്ക് എപ്പോ കത്തിയെന്നു ചോതിച്ചാല്‍ മതിയെന്ന്ആണ് കമ്പനി ക്കാര്‍ പറയുന്നത്. അതേപോലെ വഴി തെറ്റിക്കുന്ന മറ്റൊരു പരസ്യം ആണ് ലിഫ്റ്റ്. ഓര്‍ക്കുക, ഗള്‍ഫിലുള്ള എല്ലാ ലിഫ്ടും യുരോപ്പ്യന്‍ രാജ്യത്തു നിന്ന് പതിനഞ്ചും ഇരുപതും വര്‍ഷത്തെ (gaurantee) ഗരന്ടിയില്‍ ഇറക്കുമതി ചെയ്യുന്നതാണ്. അത് കേട് വന്നാല്‍ യൂറോപ്യന്‍ രാജ്യതു നിന്ന് തന്നെ വന്നു ശെരിയാക്കി കൊടുക്കും. അതുകൊണ്ട് പുതു തലമുറ വഴിതെറ്റി അവരുടെ ഭാവി കോഞ്ഞാണ്ട ആകാതെ ജാഗ്രത പാലിക്കണം. PSC ടെസ്റ്റ് നുള്ള യോഗ്യത നേടാന്‍ ഉപദേശിക്കുക. എന്നിട്ട് അവര്‍ക്ക് ഇഷ്ടപെട്ട മേഖലയില്‍ ജോലി നേടാന്‍ ഉപദേശിക്കുക. എല്ലാ പുതു തലമുറക്കും എല്ലാ ഭാവുങ്ങളും നേരുന്നു.
September 17, 2009
കുമ്പസ്സാരം
തന്റെ ഇടവകയിലെ ആള്‍ക്കാര്‍ ശരിയല്ല എന്നും എല്ലാവരും കുംബസാരിക്കാന്‍ വരുന്നതു പ്രധാനമായും ഒരു കാര്യം പറയാനാണു എന്നും അച്ചനു മനസ്സിലായി തങ്ങളുടെ അവിഹിത ബന്ധമാണ് എല്ലവരുടെയും കുംബസാര വിഷയം. അച്ചന്‍ ഇതു കേട്ട് കേട്ട് മടുതതു. ഒടുവില്‍ അച്ചന്‍ പറഞു "ഇനീ ആരും ഇപ്പോള്‍ പറയുന്നതു പോലെ പറയണ്ട ഞാന്‍ വീണു എന്നു പറഞ്ഞാല്‍ മതി എനിക്കു മനസ്സിലാകും." അച്ചന്റെ കോഡ് ഭാഷ എല്ലാവര്‍ക്കും ഇഷ്ട്പെട്ടു. അന്നു മുതല്‍ എല്ലാവരും "ഞാന്‍ വീണു" "ഞാന്‍ വീണു" എന്നു പറഞ്ഞു കുംബസാരിക്കാന്‍ തുടങ്ങി.
കാലം കടന്നുപോയി ഈ അച്ചന്‍ മരിചു. പുതിയ അച്ചന്‍ വന്നു.
കാലം മാറി അച്ചന്‍ മാറി എങ്കിലും നാട്ടുകാരുടെ കോഡ് മാത്രം മാറിയില്ല. കുംബസരിക്കാന്‍ വരുന്നവര്‍ പുതിയ അച്ചന്റെ അടുതതും "ഞാന്‍ വീണു" "ഞാന്‍ വീണു" എന്നു പറയാന്‍ തുടങ്ങി. പാവം അച്ചന്‍, അച്ചന്‍ വിചാരിച്ചു ഇവര്‍ വരുന്ന വഴി വീണു എന്നാണു പറഞ്ഞതു എന്നു. പല തവണ ഇതാവര്‍ത്തിച്ചപ്പൊള്‍ അച്ചന്‍ ഒരു തീരുമാനമെടുത്തു. അച്ചന്‍ അന്നു തന്നെ ടൗണിലെ മേയറെ കണ്ടു. അച്ചന്‍ മേയറൊടു പറഞ്ഞു. പള്ളിയിലേക്കുള്ള റോഡെല്ലാം മോശമായി. പള്ളിയിലേക്കു വരുന്നവരെല്ലാം "ഞാന്‍ വീണു.... ഞാന്‍ വീണു" എന്നു എന്നോട് പരാതി പറയുന്നു.
അച്ചനു കോഡു ഭാഷ അറയാന്‍ വയ്യാത്തതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞതു എന്നു മനസ്സിലായ മേയര്‍ പൊട്ടിചിരിച്ചു പോയി. അതു കണ്ടു ദേഷ്യം വന്ന അച്ചന്‍ പറഞ്ഞു....
"താന്‍ ചിരിച്ചോ കഴിഞ്ഞ ആഴ്ച്ച തന്റെ ഭാര്യ ആറു തവണയാണൂ വീണതു".
Anoop Pala
എന്താണ് നാര്‍കോ പരിശോധന?
കുറ്റാന്വേഷണ ഏജന്‍സികള്‍ തെളിവ് ശേഖരിയ്ക്കാനായി ചെയ്യുന്ന നാര്‍ക്കോ പരിശോധന എന്താണ്? കേരളത്തിലെ അഭയ കൊലക്കേസുമായി ബന്ധപ്പെട്ട് ഏരെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് നാര്‍കോ പരിശോധന എന്ന ശാസ്‌ത്രീയപരിശോധനാ രീതി.
നാര്‍കോ അനാലിസിസ് എന്ന വാക്ക് നാര്‍ക് എന്ന ഗ്രീക്ക് പദത്തില്‍ നിന്ന് ഉണ്ടായതാണ്. അനസ്തേഷ്യ എന്നാണ് ഈ ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം.
കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെടുന്നവരില്‍ ട്രൂത്ത് സിറം എന്നറിയപ്പെടുന്ന മരുന്നുകള്‍ കുത്തിവച്ച് സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഉപയോഗിക്കുന്ന ഒരു ശാസ്‌ത്രീയ പരിശോധനയാണിത്.
ഏറെക്കാലം മുമ്പേതന്നെ കുറ്റാന്വേഷണത്തിനായി നാര്‍കോ പരിശോധനയെ അവലംബിക്കുന്നത് സംബന്ധിച്ച് നിയമജ്ഞര്‍ക്കിടയില്‍ത്തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ന് സാധാരണ ജനങ്ങള്‍ക്കുപോലും അറിയാവുന്ന ഒന്നാണ് നാര്‍കോ അനാലിസിസ് എന്ന വാക്ക്.
പോളീഗ്രാഫ്, ബ്രെയിന്‍മാപ്പിങ്, നാര്‍കോ അനാലിസിസ് എന്നിവയാണ് സത്യം പുറത്തുകൊണ്ടുവരാനായി കൂടുതലും അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍. എന്നാല്‍ സത്യം പൂര്‍ണമായും പുറത്തുകൊണ്ടുവരാന്‍ ഇവയില്‍ ഏതിനെങ്കിലും കഴിയുമെന്ന് ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ല.
എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കുറ്റകൃത്യം ചെയ്തതുമായി ബന്ധപ്പെട്ട തെളിവുകളിലേയ്ക്ക് വഴികാട്ടാന്‍ ഇത് സഹായകമാവുമെന്നതിനാലാണ് ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ഇത് കുറ്റാന്വേഷണത്തിന്റെ ഭാഗമായി അനുവദിയ്ക്കപ്പെട്ടിട്ടുള്ളത്.
സത്യം പറയാന്‍ പ്രേരിപ്പിക്കുന്ന അഥവാ കള്ളം പറയാനുള്ള വ്യക്തികളുടെ ഭാവനയെയും മാനസിക ചോദനയെയും നിയന്ത്രിക്കുന്ന ട്രൂത്ത് സിറം എന്നറിയപ്പെടുന്ന മരുന്നുകള്‍ കുത്തിവച്ചാണ് നാര്‍കോ പരിശോധന നടത്തുന്നത്.
ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം വിലക്കുകളില്ലാതെ ആത്മനിയന്ത്രണമില്ലാതെ സത്യസന്ധമായി ഉത്തരം നല്‍കത്തക്ക രീതിയില്‍ വ്യക്തികളുടെ തലച്ചോറില്‍ രാസമാറ്റമുണ്ടാക്കാന്‍ ഈ മരുന്നുകള്‍ക്ക് കഴിയുന്നു. എന്നാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണായും സത്യമാണെന്ന് ഉറപ്പിക്കുകയും വയ്യ.
പലപ്പോഴും സത്യത്തിലേയ്‌ക്കുള്ള ചില സൂചനകള്‍ ഇവയില്‍ നിന്ന് ലഭിയ്ക്കും. ആ പ്രതീക്ഷയിലാണ് പലപ്പോഴും അന്വേഷണോദ്യോഗസ്ഥര്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നത്. അല്ലായെങ്കില്‍ ലോക്കപ്പും മര്‍ദ്ദനവും ഒന്നും ഇല്ലാതെ കുറ്റങ്ങള്‍ തെളിയിക്കാന്‍ നാര്‍കോ പരിശോധന ഒന്നുമാത്രം മതിയാകുമായിരുന്നു.
വേണ്ടത്ര മുന്‍കരുതലില്ലാതെ ഈ ട്രൂത്ത് സിറങ്ങള്‍ കുത്തിവച്ചാല്‍ മരണം വരെ സംഭവിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ ലോകമൊട്ടുക്കും ഇതിന്റെ സ്വീകാര്യതയെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിട്ടുമുണ്ട്. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ അസ്വാസ്ഥ്യങ്ങളുള്ളവരില്‍ വളരെ സൂക്ഷിച്ചുമാത്രമേ ഈ പിരശോധന നടത്താന്‍ പാടുള്ളു.
1943ല്‍ സ്റ്റീഫന്‍ ഹോഴ്‌സിലി പ്രസിദ്ധീകരിച്ച "നാര്‍കോ അനാലിസിസ് എ ന്യൂ ടെക്‌നിക് ഇന്‍ ഷോര്‍ട് കട്ട് സൈക്കോതെറാപ്പി" എന്ന പുസ്‌തകത്തിലാണ് മനശാസ്‌ത്ര ചികിത്സാരീതിയെന്ന് വിശേഷിപ്പിച്ച് നാര്‍കോ പരിശോധനയെക്കുറിച്ച് ആദ്യമായി പ്രതിപാദിക്കുന്നത്. ചില പ്രത്യേക മരുന്നുകള്‍ കുത്തിവയ്‌ക്കുമ്പോള്‍ വ്യക്തികള്‍ തടസ്സമില്ലാതെ എല്ലാകാര്യങ്ങളും സംസാരിക്കുമെന്ന് സന്ദര്‍ഭവശാല്‍ ഹോഴ്‌സിലി കണ്ടെത്തുകയായിരുന്നു.
ഈ മരുന്നുകള്‍ കുത്തിവയ്‌ക്കുന്നയാള്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ പലതിനും കൃത്യമായ ഉത്തരം പറയുന്നതായും കണ്ടെത്തി.
നാര്‍ക്കോട്ടിക്കുകളാണ് പലപ്പോഴും ട്രൂത്ത് സിറങ്ങളായി ഉപയോഗിക്കുന്നത്. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിച്ച്. വേദനയില്ലാതെ ഉറക്കത്തിനും മയക്കത്തിനുമിടയിലുള്ള ഒരവസ്ഥയിലേക്ക് മനുഷ്യനെ എത്തിക്കാന്‍ കഴിവുള്ളവയാണ് നാര്‍ക്കോട്ടിക്കുകള്‍.
മയക്കത്തിനും ഉറക്കത്തിനും ഇടയിലുള്ള ഒരു പ്രത്യേക അവസ്ഥയിലാണ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ആത്മനിയന്ത്രണമില്ലാതെ വ്യക്തികള്‍ ഉത്തരം നല്‍കുന്നത്. മരുന്നിന്റെ സ്വാധീനം നിലച്ചുകഴിഞ്ഞാല്‍ എന്താണ് പറഞ്ഞതെന്ന് ഈ വ്യക്തിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയില്ല.
1992ല്‍ ടെക്‌സസിലെ റോബര്‍ട്ട് ഹൗസ് എന്ന മാതൃ-ശിശു രോഗവിദഗ്‌ധന്‍ സ്‌കോപോലമിന്‍ എന്ന മരുന്ന് രണ്ട് തടുപുള്ളികളില്‍ ഉപയോഗിച്ചതോടെയാണ് നാര്‍കോ അനാലിസിസ് കുറ്റാന്വേഷണ രംഗത്ത് ഉപയോഗിച്ച് തുടങ്ങിയത്.
ഉമേഷ് വക്കം

September 16, 2009
ഗുണ്ടകള്‍ക്ക് വന്‍ തൊഴില്‍ സാധ്യതകള്‍
കേരളത്തിലെ ഇപ്പോളത്തെ സാഹചര്യത്തില്‍ കൊട്ടേഷന്‍ രംഗത്ത് വന്‍ തൊഴില്‍ സാധ്യതകള്‍ അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ പ്രതേയ്കിച്ചു ആഭ്യന്തര വകുപ്പിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ചത്. വകുപ്പിന്റെ 'തല' മുതല്‍ വാലറ്റം വരെയുള്ള ചിലരുടെ കഠിനമായം പരിശ്രമം ഇതിനു പിന്നിലുണ്ട്. ഈ നേട്ടത്തില്‍ ആഭ്യന്തര വകുപ്പിന്റെ ബന്ധു തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ മാന്യ വ്യക്തിയുടെ മാന്യബന്ധങ്ങള്‍ ആണ് ഈ മേഘലയ്ക്ക് ഉണര്‍വ് നല്‍കിയത്. തന്റെ വിവാഹം പോലും നിശ്ചയ ദിവസം തന്നെ നടത്തി ഈ ഫീല്‍ടിനു വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെ പ്രശംസിക്കാതെ വയ്യ. പോലീസുകാരുടെ കാര്യക്ഷമമായ നടപടികള്‍ കൊട്ടേഷന്‍ തൊഴിലാളികള്‍ക്ക് എന്നും പ്രേജോധനംമേകിയിട്ടുണ്ട്.
കൊട്ടേഷന്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ തൊഴില്‍ ഉപകരണങ്ങള്‍ (ടൂള്‍സ്) പോലീസിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിക്കുന്ന പദ്ധതി ഇപ്പോള്‍ നിലവില്‍ ഉണ്ട്. A മുതല്‍ Z വരെയുള്ള കത്തികള്‍ ആണ് ലഭ്യം ആക്കുന്നത്. "S"ആകൃതിയില്‍ ഉള്ള കത്തിക്കാന് കൂടുതല്‍ ഡിമാണ്ട്. പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെയോ സ്വന്തം പേരിന്റെ ആദ്യത്തെയോ അക്ഷരത്തിന്റെ ആകൃതിയില്‍ ആയിരിക്കേണം കത്തി എന്നാണു ഒരു പ്രമുഖ നേതാവിന്റെ കണ്ടെത്തല്‍. കത്തി നിര്‍മിച്ച ശേഷം C.I. റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ട് ഗുണ്ടകളുടെ വീട്ടില്‍ (കട്ടിലിനു അടിയില്‍) എത്തിച്ചു കൊടുക്കുന്നതാണ്. കത്തികള്‍ക്ക് അപ്ലൈ ചെയ്യാന്‍ കേരള സര്‍ക്കാരിന്റെ സൈറ്റിലും അവസരം ഉണ്ട്. അല്ലെങ്കില്‍ SMS വഴിയും കത്തികള്‍ ലഭ്യം ആണ്, അയക്കേണ്ട ഫോര്‍മാറ്റ് കത്തിയുടെ ഷേപ്പ് - "കത്തി" (S-KATHI) എന്ന് ടൈപ്പ് ചെയ്തു ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് (100) അയക്കുക. ഭാവിയില്‍ റേഷന്‍ കടകള്‍, ബീവരെജിസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ കൂടി ടൂള്‍സ് എത്തിക്കാന്‍ ഉള്ള പദ്ധതികള്‍ ഉണ്ട്. വിദേശ നിക്ഷേപതോട് കൂടി ഗുണ്ട പാര്‍ക്കും കൊട്ടേഷന്‍ സിറ്റിയും ആരംഭിക്കുന്നതിന്റെ ചര്‍ച്ചയ്ക്കായി ഉഗാണ്ടയില്‍ നിന്നും ഗുണ്ടടര്ട്ട്, ഗുണ്ടിളിസ റൈസ് തുടങ്ങിയവര്‍ സര്‍ക്കാരും ആയി ചര്‍ച്ച നടത്തി.
ഗുണ്ട ഉദ്യോഗാര്‍തികള്‍ക്ക് വേണ്ടി കോച്ചിംഗ് സെന്ററുകള്‍ കേരളത്തിന്റെ പല ഭാഗത്തും ആരംഭിച്ചിരിക്കുന്നു. ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത് പ്രശസ്ത ഗുണ്ട പ്രോഫസ്സോര്‍മാരായ ക്രീം പ്രകാശ്, പൊട്ടന്‍ പാലം രമേശ്, ഗ്യാരി സുനീഷ് തുടങ്ങിയവര്‍ ആണ്. തിയറിക്കും കായികഷമത പരിശീലനത്തിനും പുറമേ തല/കൈ/കാല്‍ വെട്ടു, വിദേശത്ത് ഒളിവില്‍ പോക്ക്, സ്പോട്ടില്‍ നിന്ന് സൂട്ടാവല്‍, ഉന്നതങ്ങളില്‍ ഉള്ളവരുമായി ബന്ധം എങ്ങനെ വളര്‍ത്താം ഇവയില്‍ പ്രതേക ട്രെയിനിംഗ് നല്‍കും. സീ.സീ പിടുത്തം, ബ്ലേഡ് പിരിവു, സ്പിരിറ്റ് മാഫിയ എന്നീ ഡിപ്പാര്‍ട്ട്മെന്റില്‍ ആണ് ഒഴിവുകള്‍.
ഇന്നലെ ഗുണ്ട തൊഴിലാളികളുടെ വാര്‍ത്ത സമ്മേളനത്തില്‍ സര്‍ക്കാരിനോട് ഗുണ്ടകള്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചു. എല്ലാ ഗുണ്ട നിയമനങ്ങളും P.S.C.ക്ക് വിടണം. ഗുണ്ടാലിസ്റ്റില്‍ ഉള്ളവരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പെടുത്തണം. തൊഴിലിനിടെയില്‍ അപകടം സംഭവിക്കുന്ന ഗുണ്ടകള്‍ക്ക് ഇന്‍ഷുറന്‍സ്, ചികിത്സ സഹായം നല്‍കണം. ഫീല്‍ഡില്‍ നിന്ന് വിരമിച്ച ഗുണ്ടകള്‍ക്ക് ആവശ പെന്‍ഷന്‍ എര്പെടുത്തനം. വീരമൃത്യു വരിച്ച ഗുണ്ടകള്‍ക്ക് ധന സഹായവും കുടുംബത്തിലെ ഒരു അംഗത്തിന് ജോലിയും നല്‍കണം. തങ്ങള്‍ക്കു നല്‍കിയ മികച്ച കവേരജിനു മാധ്യമ സുഹൃത്തുക്കള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുമുള്ള സ്നേഹവും നന്ദിയും രേഖപ്പെടുത്തി. ഗുണ്ട പ്രോഗ്രാമ്മുകള്‍ പാര്‍ടികളുടെ ചാനലുകളില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യണം, പ്രശസ്ത ഗുണ്ടകളുമായി അഭിമുഖം, ഗുണ്ട - ദി ബെസ്റ്റ് കില്ലെര്‍, പ്രതേക ന്യൂസ് ബുള്ളറ്റിന്‍, ഗുണ്ടാ മാഹാത്മ്യം, ലൈവ് ഫോണ്‍ ഇന്‍ പ്രോഗ്രാം, എന്നീ പരിപാടികള്‍ കൂടി ഉള്‍പെടുത്തണം എന്ന് കൂടി ആവശ്യപെട്ടു.
സലിത് ക്ലാപ്പന

September 15, 2009
മദ്യം ആരോഗ്യത്തിനു ഹാനികരമാണോ?? നമുക്കൊന്ന് വേറിട്ട് ചിന്തിക്കാം......

1. സിറിയോസിസ്
സിറിയോസിസ് ഉണ്ടാകുന്നതു മദ്യത്തിന്റെ ഉപയോഗ ഫലം ആണ്, എന്നാല്‍ മദ്യം ഉപയോഗിക്കാത്തവരിലും സിറിയോസിസ് കാണപ്പെടുന്നു . ഇല്ലേ??
2. അമിതോപയോഗം
മദ്യത്തിന്റെ അമിതോപയോഗ ദൂഷ്യ ഫലം മദ്യത്തില്‍ മാത്രമല്ല, പാല്‍ അമിതമായാലും ദോഷം തന്നെ അല്ലേ?? "അമിതമായാല്‍ അമൃതും വിഷം"
3. സാമ്പത്തികം
മദ്യത്തിനു ചിലവാക്കേണ്ട പണം സൂക്ഷിച്ചു വെച്ചു ആരും പണക്കാരന്‍ ആയിട്ടില്ല. ഉണ്ടോ??
4. ആഘോഷം
ആഘോഷങ്ങളില്‍ ഒഴിച്ച് കൂട്ടാനാകാത്തത് ആണ് മദ്യം എന്നാ ഒഴിച്ച് കൂട്ടുന്ന ദ്രാവകം " കാനായിലെ കല്യാണ വീട്ടില്‍ യേശുക്രിസ്തു വെള്ളം വീഞ്ഞ് ആക്കിയത് നമുക്ക് ഓര്‍മിക്കാം."
5. പൗരുഷം
മദ്യം പൗരുഷത്തിന്റെ പ്രതീകമായി കാണുന്ന സ്ത്രീകളും ഉണ്ട്. ഇല്ലേ??
6. സര്‍ക്കാര്‍
കേരള സര്‍ക്കാര്‍ നിലനിന്നു പോകുന്നതില്‍ നല്ലൊരു ഭാഗവും മദ്യത്തില്‍ നിന്ന് കിട്ടുന്ന വരുംമാനം ആണ്. അല്ലേ??
7. ഉപജീവനം
മദ്യ വില്പനയിലൂടെ മാത്രം എത്രയോ കുടുംബം കഴിഞ്ഞു പോകുന്നു... ഇവരെ പട്ടിണിക്ക് ഇടണോ??
8. പാരമ്പര്യം
പുരാതന കാലം മുതല്‍ക്കേ മനുഷ്യര്‍ മദ്യം ഉപയോഗിച്ച് വരുന്നു, നമ്മളായിട്ട് പാരമ്പര്യം തെറ്റിക്കെണോ??
9. തെറ്റിധാരണ
എത്ര നല്ല ബ്രാന്‍ഡ് കഴിചാല്ലും? കള്ള് ? ആണെന്നുള്ള ജനങ്ങളുടെ തെറ്റിധാരണ ആദ്യം തിരുത്തുക.
10. വാള്‍
ഗര്‍ഭ കാലത്ത് വാള്‍ വെക്കുന്നതോര്‍ത്ത് സ്ത്രീകള്‍ ഗര്‍ഭം ധരിക്കാതിരിക്കാരുണ്ടോ?? പിന്നെന്തിനാ വാളിനെ കുറ്റം പറയുന്നത്
11. നിരാശ
മദ്യം ഉപയോഗിക്കാത്തവരില്‍ നിരാശയുടെ അംശം കൂടുതലാണ്. അല്ലേ ???
അങ്ങനെ എത്ര എത്ര കാരണങ്ങള്‍
So HAPPY വെള്ളമടി cheers !!!!!!!!!
September 14, 2009
ജീവിതയാത്രയില്‍ വഴി പിരിയുന്നവര്‍
കുളിക്കാന്‍ സോപ്പു മാറുന്നതുപോലെയാണ് അമേരിക്കയില്‍ വിവാഹമോചനം... അവിടെ അതിലും അതിലപ്പുറവും നടക്കും... എന്നു പറഞ്ഞ് മലയാളികള്‍ അഹങ്കരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത് വലിയ പുതുമയല്ലാത്ത കാര്യമായി തീര്‍ന്നിരിക്കുന്നു കൊച്ചു കേരളത്തിലും, അതും വിവാഹത്തിനുശേഷം ആറുമാസത്തിനുള്ളില്‍ തന്നെ, വളരെ ആഘോഷപൂര്‍വം മാധ്യമങ്ങള്‍ കൊണ്ടാടിയ താരവിവാഹത്തിന് ആയുസ്സ് മൂന്നുമാസമായിരുന്നു. വിദ്യാഭ്യാസത്തിലും സ്വയം പര്യാപ്‌തതയിലും മുന്നില്‍നില്‌ക്കുന്ന നമ്മുടെ യുവത്വത്തിന് വിവാഹജീവിതത്തില്‍ എവിടെയാണ് കാലിടറുന്നത്...
ആരാണ് അവരുടെ ജീവിതത്തില്‍ വില്ലന്മാരാകുന്നത്...?
മുമ്പ് എല്ലാവരും പറഞ്ഞിരുന്ന അമ്മായിയമ്മയാണോ പ്രധാന പ്രശ്‌നക്കാര്‍.
മധ്യകേരളത്തിലെ ഒരു കുടുംബത്തില്‍ നടന്ന സംഭവം, ഇവിടെ പ്രശ്‌നക്കാരി ഭര്‍ത്താവിന്റെ അമ്മയാണ്. അച്‌ഛനും മകനും ബിസിനസുകാര്‍, ഏക മകന്‍. ഭാര്യയായി വന്ന പെണ്‍കുട്ടിയും നല്ല ധനശേഷിയുള്ള വീട്ടിലെയും, സുന്ദരിയുമാണ്. ഭര്‍ത്താവിന്റെ അമ്മയ്‌ക്ക് പക്ഷേ മരുമകളെ ഇഷ്‌ടമേയല്ല. എപ്പോഴും പുറകേ നടന്ന് നിയന്ത്രണങ്ങളാണ്. 'വീടിനകത്തെ ബാത്ത്‌റൂം ഉപയോഗിക്കാന്‍ പാടില്ല, മകന്റെ കൂടെ യാത്ര ചെയ്യാന്‍ പാടില്ല. മകനും ഭാര്യയും മുറിക്കകത്ത് കയറി കതകടച്ച് സംസാരിക്കുന്നത് ഇഷ്‌ടമല്ല... എപ്പോഴും എല്ലാത്തിനും നോ ആയപ്പോള്‍ പെണ്‍കുട്ടി മടുത്തു. മകനാണെങ്കില്‍ നിസ്സഹായനാണ്.
ഭാര്യയുടെ കൂടെ നില്‌ക്കാനും വയ്യ, അമ്മയെ ധിക്കരിക്കാനും വയ്യ. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമാകുന്നതിനു മുമ്പേ പെണ്‍കുട്ടി സ്വന്തം വീട്ടിലാണ്. വീട്ടില്‍നിന്നു മാറി താമസിക്കാന്‍ മകന്‍ തയാറുമല്ല... ഇനി ആ വീട്ടിലേക്ക് പോകാന്‍ തയാറല്ല എന്ന നിലപാടിലാണ് മരുമകള്‍.
മരുമകളോട് കാണിക്കുന്നത് അനീതിയാണെന്ന് ഭര്‍ത്താവ് പറഞ്ഞിട്ടും അമ്മയ്‌ക്ക് കുലുക്കമൊന്നുമില്ല.
വിവാഹമോചനത്തിന് സമ്പന്നനെന്നോ, ദരിദ്രനെന്നോ ഉള്ള വ്യത്യാസമില്ല. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലും ഇത് വ്യാപകമാണ്. ആദ്യത്തെ കേസില്‍ അമ്മായിയമ്മയാണ് വില്ലത്തിയായതെങ്കില്‍, സ്വയം പ്രശ്‌നക്കാരാകുന്ന ദമ്പതിമാരും കൂടുതലാണ്. ഇരുപത്തിയെട്ടുവയസുള്ള ഐ.ടി. കണ്‍സള്‍ട്ടന്റായ യുവാവ്. ഭാര്യയാകട്ടെ അഗ്രികള്‍ച്ചറില്‍ പി.എച്ച്.ഡി. ചെയ്യുന്നു. രണ്ടുപേരുടെയും മാതാപിതാക്കള്‍ ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍. തനിയെ ഫ്‌ളാറ്റില്‍ താമസം. ആഡംബരപൂര്‍വമായ വിവാഹമായിരുന്നു. കല്യാണം കഴിഞ്ഞിട്ട് ആറുമാസം. ഇപ്പോഴേ രണ്ടുപേരും സ്വരചേര്‍ച്ചയിലല്ല. നിസാരപ്രശ്‌നങ്ങള്‍ക്കുപോലും കലഹം.
അണുകുടുംബങ്ങളില്‍ വളര്‍ന്ന രണ്ടുപേരും ഭക്ഷണത്തിലും വസ്‌ത്രധാരണത്തിലുമെല്ലാം വ്യത്യസ്‌തമായ ഇഷ്‌ടങ്ങള്‍ പുലര്‍ത്തുന്നവരായിരുന്നു. അരുണിന്റെ ഇഷ്‌ടങ്ങള്‍ക്കൊത്ത് ഭക്ഷണം ഉണ്ടാക്കാന്‍ സന്ധ്യ തയാറല്ല. തിരിച്ച് അരുണും സന്ധ്യയുടെ താല്‌പര്യമനുസരിച്ച് അമ്പലത്തില്‍ പോകാനോ, ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാനോ തയാറല്ല. ഭക്ഷണത്തിനും യാത്രകള്‍ക്കും എന്തിന് വസ്‌ത്രങ്ങള്‍ സെലക്‌ട് ചെയ്യുമ്പോള്‍പോലും രണ്ടുപേരും താന്‍പിടിച്ച മുയലിന് മൂന്നുകൊമ്പെന്ന മട്ടില്‍ പോരാടിക്കും.
പുറമേ കാണുമ്പോള്‍ മാതൃകാദമ്പതികള്‍, പക്ഷേ രണ്ടുപേരുടെയും അകംപുകയുന്ന അഗ്നിപര്‍വതംപോലെയാണ്. വേര്‍പിരിയലിന്റെ വക്കിലെത്തി നില്‌ക്കുകയാണ്. ആറുമാസമായതല്ലേയുള്ളൂ, ആളുകള്‍ എന്തുപറയും എന്നു വിചാരിച്ച് സഹിച്ചു മുന്നോട്ടുപോവുകയാണ്.
സ്‌നേഹമില്ല, സഹിക്കാനും കഴിയില്ല
''പരസ്‌പരം സ്‌നേഹമില്ലാത്തതാണ് ദമ്പതിമാരുടെ ഇടയിലെ വലിയ പ്രശ്‌നമെന്ന് ഫാമിലി കൗണ്‍സിലറായ ഗ്രേസ്ലാല്‍ പറയുന്നു. ''പുതിയ തലമുറ വല്ലാതെ സ്വാര്‍ത്ഥരാണെന്നു തോന്നിയിട്ടുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും സ്വന്തം ഇഷ്‌ടം നടക്കണമെന്ന് വാശിപിടിക്കുന്നവ. വ്യത്യസ്‌തമായ ഇഷ്‌ടാനിഷ്‌ടങ്ങളുള്ള രണ്ട് വ്യക്‌തികള്‍ ഒരുമിച്ചു ജീവിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. പ്രശ്‌നങ്ങള്‍ ഇല്ലാത്ത കുടുംബങ്ങള്‍ കാണില്ല. അതിനെ പരിഹരിച്ച് മുന്നോട്ടു പോകുമ്പോഴാണ് കുടുംബജീവിതം വിജയിക്കുന്നത്. പുതിയ തലമുറയിലെ കുട്ടികള്‍ നിസാരപ്രശ്‌നങ്ങള്‍പോലും വലിയ എന്തോ സംഭവമായി എടുക്കുകയും, ക്ഷമിക്കാന്‍ തയാറല്ലാതെ വരുമ്പോഴാണ് പ്രശ്‌നമാവുന്നത്.
തെറ്റുകള്‍ രണ്ടുപേരുടെയും ആയിരിക്കും. ആര് ക്ഷമിക്കുമെന്നതാണ് പ്രശ്‌നം. അതിന് തയാറാല്ലാതെ വരുമ്പോള്‍, പ്രശ്‌നങ്ങള്‍ അവസാനിക്കാതെ, എപ്പോഴും സംഘര്‍ഷങ്ങള്‍ നിറഞ്ഞതായി കുടുംബജീവിതം മാറുന്നു. ഗ്രേസ്ലാല്‍ പറയുന്നു.
''യുവത്വത്തിന് ബന്ധങ്ങളിലുള്ള പവിത്രത കുറഞ്ഞുവരുന്നതായി തോന്നുന്നു. മുമ്പത്തേക്കാള്‍ സ്‌ത്രീകള്‍ക്ക് പണത്തോടുള്ള ആര്‍ത്തി കൂടിയിട്ടുണ്ട്. പണ്ട് സ്‌ത്രീകള്‍ എല്ലാം സഹിച്ചും ക്ഷമിച്ചും നിന്നിരുന്നു. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് അതിന്റെ ആവശ്യമില്ല. അവര്‍ക്ക് സ്വന്തമായി വരുമാനമുണ്ട്. ഒരു പക്ഷേ ഭര്‍ത്താവിനേക്കാള്‍ വരുമാനമുണ്ടായിരിക്കും. ദാമ്പത്യബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുമ്പോള്‍ പണ്ടത്തെപോലെ സഹിച്ചുജീവിക്കുന്നത് എന്തിനാണെന്ന് സ്‌ത്രീകള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാവും. വിവാഹമോചനം കൂടാന്‍ ഇതും ഒരു കാരണമായിട്ടുണ്ടാവും.'' ഗ്രേസ്ലാല്‍ പറയുന്നു.
എവിടെയാണ് പ്രശ്‌നങ്ങള്‍
മലയാളികളുടെ ഓമനയായിരുന്ന നടിയുടെ, ദാമ്പത്യബന്ധത്തിലെ പ്രശ്‌നങ്ങള്‍ വാര്‍ത്തയായപ്പോള്‍ ഭര്‍ത്താവിന്റെ അമ്മയാണ് ദാമ്പത്യത്തിലെ വില്ലത്തി എന്നാണ് പറയപ്പെടുന്നത്. ടിവി കാണുന്നതില്‍വരെ അമ്മായിയമ്മ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്രേ. കുട്ടിക്കാലം മുതല്‍ ആണ്‍മക്കളെ സ്വന്തം ചൊല്‌പടിക്ക് വളര്‍ത്തുന്ന അമ്മമാരാണത്രേ ഭാവിയില്‍ പ്രശ്‌നക്കാരായി മാറുന്നത്. അവരില്‍ പലരും തങ്ങളില്‍നിന്നും മകനെ തട്ടിയെടുക്കാന്‍ വരുന്ന ആളായിട്ടാവും മരുമകളെ കാണുന്നത്. ശത്രുവിനെയെന്നപോലെ മകന്റെ ഭാര്യയെ കാണുമ്പോള്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റമായിരിക്കും. ഭാര്യയുടെയും അമ്മയുടെയും ഇടയില്‍പ്പെട്ട് ധര്‍മ്മസങ്കടത്തിലാകാനായിരിക്കും മകന്റെ വിധി.
മുമ്പ് ഇതേ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ സഹിക്കാന്‍ സ്‌ത്രീ നിര്‍ബന്ധിതരാകുമായിരുന്നു. വീട്ടുകാരും ആ രീതിയിലായിരിക്കും ഉപദേശിക്കുന്നത്. ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍. വിവാഹമോചനത്തിന്റെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ അമ്മായിയമ്മ വലിയ പങ്ക് വഹിക്കുന്നില്ലെന്ന് കുടുംബകോടതില്‍ പ്രാക്‌ടീസുചെയ്യുന്ന അഡ്വ. സ്‌മിതസോമന്‍ പറയുന്നു. ''തനിയെ താമസിക്കുന്നവര്‍ തന്നെയാണ് വിവാഹമോചനത്തിന് എത്തുന്നവര്‍ കൂടുതലും. കുറേ വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ച്, ഇനി തുടരാന്‍ ഒരുവിധത്തിലും പറ്റില്ലാന്നു ബോധ്യമായാല്‍ മാത്രം വിവാഹമോചനത്തിനുവേണ്ടി കോടതിയെ സമീപിക്കുന്നവരായിരുന്നു കൂടുതലും.
ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ തന്നെ കോടതിയെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതിലുപരി വലിയ ഗൗരവമല്ലാത്ത പ്രശ്‌നങ്ങളുമായിട്ടായിരിക്കും കോടതിയെ സമീപിക്കുന്നത്. മിക്കവാറും കേസുകളില്‍ കൗണ്‍സിലിങ്ങുവഴി പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സാധിക്കാറുണ്ട്. സംശയരോഗം, അവിഹിതബന്ധം... തുടങ്ങിയവയൊക്കെ വിവാഹമോചനത്തിന് കാരണമാവാറുണ്ട്. പക്ഷേ ഇപ്പോഴത്തെ കേസുകളില്‍ കൂടുതലും ചെറിയ ഈഗോ പ്രശ്‌നങ്ങള്‍ വളര്‍ന്നു വലുതാകുന്നതാണെന്ന് തോന്നിയിട്ടുണ്ട്.'' സ്‌മിത സോമന്‍ പറയുന്നു.
''പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമുണ്ടെങ്കിലും അതിനു തക്ക മാനസികപക്വത ഇല്ലെന്ന് തോന്നിയിട്ടുണ്ട്.
''ബന്ധുക്കളുടെ നിലപാടും നിര്‍ണ്ണായകമാണ്. തെറ്റുകള്‍ സ്വന്തം മക്കളുടെ ഭാഗത്താണെങ്കിലും അതിനെ ന്യായീകരിക്കുന്ന മാതാപിതാക്കളും പ്രശ്‌നക്കാരാകാറുണ്ട്. ഭാര്യയ്‌ക്കും ഭര്‍ത്താവിനും ഒരുമിക്കണമെന്നുണ്ടെങ്കിലും വീട്ടുകാര്‍ സമ്മതിക്കാത്ത അവസ്‌ഥ. അങ്ങനെ പല കേസുകളും കണ്ടിട്ടുണ്ട്.
''വിവാഹം ആലോചിക്കുമ്പോള്‍ വിദ്യാഭ്യാസത്തിലും സാമ്പത്തികനിലാവാരത്തിലും, കുടുംബമഹിമയിലും ഒരുപോലുള്ള ആലോചനകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും.'' ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവര്‍തന്നെ പറഞ്ഞു തീര്‍ക്കട്ടെ, അതിനു കഴിഞ്ഞില്ലെങ്കില്‍ മാത്രം ബന്ധുക്കള്‍ ഇടപെട്ടാല്‍ മതി.'' കേരളത്തില്‍ എല്ലാം മതവിഭാഗങ്ങളുടെയും ഇടയില്‍ വിവാഹമോചനം കൂടിവരുന്നു, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയില്‍... അതൊരു യാഥാര്‍ത്ഥ്യമാണ്

September 13, 2009
പുരുഷന്റെ കണ്ണുടക്കുന്നത് മാറിടത്തില്‍ ?
പുരുഷന്റെ കണ്ണുടക്കുന്നത് മാറിടത്തില്‍ ?ഒരു സ്‌ത്രീയെ ആദ്യം കാണുമ്പോള്‍ പുരുഷന്റെ കണ്ണുകള്‍ എവിടെയാണ് ഉടക്കുന്നത്. മുഖത്ത്, കണ്ണില്‍, ചുണ്ടില്‍ എന്നൊക്കെയാണ് പറഞ്ഞുവരുന്നതെങ്കില്‍ സത്യം അതല്ല.
ആദ്യകാഴ്‌ചയില്‍ പുരുഷന്റെ കണ്ണുടക്കുന്നത് സ്‌ത്രീകളുടെ മാറിടത്തിലാണ്. ന്യൂസിലാന്റിലെ വെല്ലിങ്‌ടണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ചുരുക്കിപ്പറഞ്ഞാല്‍ വായ്‌നോട്ടം എന്ന പ്രയോഗം തന്നെ പുരുഷന്മാരുടെ കാര്യത്തില്‍ സത്യമല്ലെന്നാണ് പഠനം തെളിയിക്കുന്നത്. പിന്നെ മാറിടത്തിലേക്ക് നോക്കിയാല്‍ അവിടെത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി.
സ്‌ത്രീയുടെ ശരീരത്തിന് ചേരാത്ത ആകാരഭംഗിയില്ലാത്ത മാറിടമാണെങ്കില്‍ പുരുഷന്മാര്‍ ഉടന്‍തന്നെ നോട്ടം മാറ്റുമത്രേ. ഒരേ സ്‌ത്രീയുടെ തന്നെ മാറ്റം വരുത്തിയ ആറ് ചിത്രങ്ങളാണ് പഠനവിധേയരാക്കിയവര്‍ക്ക് നല്‍കിയത്. ചില ചിത്രങ്ങളില്‍ മാറിടങ്ങളുടെ വലിപ്പം കൂട്ടി കാണിച്ചപ്പോള്‍ ചിലതില്‍ അവ സാധാരണപോലെതന്നെ കാണിച്ചു. പ്രത്യേക ഐട്രാക്കിങ് ഉപകരങ്ങള്‍ ഉപയോഗിച്ചാണ് ഇവരെ നിരീക്ഷിച്ചത്.
നഗ്നയായ സ്‌ത്രീയുടെ ചിത്രം കാണിച്ചപ്പോഴും പുരുഷന്മാരുടെ കണ്ണുകള്‍ ആദ്യം ചെന്നുടക്കിയത് മാറിടത്തില്‍ത്തന്നെയാണെന്ന് ഗവേഷകര്‍ പറയുന്നു.
എന്തായാലും പുരുഷന്മാര്‍ക്ക് പതിച്ചുനല്‍കിയ വായ്‌നോട്ടം എന്ന നേരമ്പോക്കിന് ഇനി മറ്റു വല്ല പേരും കണ്ടെത്തേണ്ടതുണ്ടോയെന്നേ ചിന്തിക്കാനുള്ളു
പുരുഷന്മാരില്‍ 47ശതമാനം പേരും ആദ്യ കാഴ്‌ചയില്‍ ശ്രദ്ധിക്കുന്നത് സ്‌ത്രീകളുടെ മാറിടമാണ്. ഇവരില്‍ മുപ്പത് ശതമാനം ആളുകള്‍ സ്‌ത്രീകളുടെ ഇടുപ്പാണ് ശ്രദ്ധിക്കുന്നത്. ഇരുപത് ശതമാനത്തിലും താഴെപ്പേര്‍ മാത്രമാണ് ആദ്യകാഴ്‌ചയില്‍ സ്‌ത്രീകളുടെ മുഖത്ത് നോക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ വായ്‌നോട്ടം എന്ന പ്രയോഗം തന്നെ പുരുഷന്മാരുടെ കാര്യത്തില്‍ സത്യമല്ലെന്നാണ് പഠനം തെളിയിക്കുന്നത്. പിന്നെ മാറിടത്തിലേക്ക് നോക്കിയാല്‍ അവിടെത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി.
സ്‌ത്രീയുടെ ശരീരത്തിന് ചേരാത്ത ആകാരഭംഗിയില്ലാത്ത മാറിടമാണെങ്കില്‍ പുരുഷന്മാര്‍ ഉടന്‍തന്നെ നോട്ടം മാറ്റുമത്രേ. ഒരേ സ്‌ത്രീയുടെ തന്നെ മാറ്റം വരുത്തിയ ആറ് ചിത്രങ്ങളാണ് പഠനവിധേയരാക്കിയവര്‍ക്ക് നല്‍കിയത്. ചില ചിത്രങ്ങളില്‍ മാറിടങ്ങളുടെ വലിപ്പം കൂട്ടി കാണിച്ചപ്പോള്‍ ചിലതില്‍ അവ സാധാരണപോലെതന്നെ കാണിച്ചു. പ്രത്യേക ഐട്രാക്കിങ് ഉപകരങ്ങള്‍ ഉപയോഗിച്ചാണ് ഇവരെ നിരീക്ഷിച്ചത്.
നഗ്നയായ സ്‌ത്രീയുടെ ചിത്രം കാണിച്ചപ്പോഴും പുരുഷന്മാരുടെ കണ്ണുകള്‍ ആദ്യം ചെന്നുടക്കിയത് മാറിടത്തില്‍ത്തന്നെയാണെന്ന് ഗവേഷകര്‍ പറയുന്നു.
എന്തായാലും പുരുഷന്മാര്‍ക്ക് പതിച്ചുനല്‍കിയ വായ്‌നോട്ടം എന്ന നേരമ്പോക്കിന് ഇനി മറ്റു വല്ല പേരും കണ്ടെത്തേണ്ടതുണ്ടോയെന്നേ ചിന്തിക്കാനുള്ളു
കുറ്റ്യാടി നിഘണ്ഡു
ഇഞ്ഞ് - നീ
ഇങ്ങള് - നിങ്ങള്‍
ഞാള് - ഞങ്ങള്‍
ഓറ്/ഓല് - അവര്‍
മാണം - വേണം
മാണ്ട - വേണ്ട
ആട - അവിടെ
ഇബ്ഡ - ഇവിടെ
തെമ്പത്ത് - അറ്റത്ത്
കീയുക - ഇറങ്ങുക
പായുക - ഓടുക
ചാടുക - കളയുക
ബീര്യം - ഇഷ്ടം
പെരള്യം - തത്രപ്പാട്ബയ്യാപ്പറം - പുറകുവശം
എടവലം - അയല്‍പക്കം
ബമ്പന്‍ - മിടുക്കന്‍
ബഡുക്കൂസ് - മോശക്കാരന്‍
ചീമന്‍ - ശക്തി
പേക്കന്‍ - തവള
പിറ്ക്ക് - കൊതുക്
പുശു - പുഴു
പൈ - പശു
നായി - പട്ടി
പെലാവ് - പ്ലാവ്
ബൌകും - വൈകും
ചൊത്ത - ചെളി
കൊട്ടത്തളം - കുളിമുറി
നീറാലി - അടുക്കള
ബസ്സി - പ്ലേറ്റ്
പയിക്കുക - വിശക്കുക
ബായിക്കേട് - വഴക്ക്
ഇത്തിന - ഇത്തിരി/അല്‍പ്പം
മയിമ്പ് - സന്ധ്യ
മോന്തി - രാത്രി
ബല്ലാണ്ട് - വല്ലാതെ
കലമ്പുക - വഴക്കുകൂടുക
നങ്കലം - തികച്ചും
മിന്നംമിന്നം - വല്ലപ്പോഴും
ഒയലുക - ബുദ്ധിമുട്ടുക
കൂറ്റ് - ഒച്ച
തിരീന്നില്ല - മനസിലാവുന്നില്ല
കുഞ്ഞന്‍ബൂം - കുട്ടി വീഴും!
കുമ്പാത്തം - മൂക്കള
By: Suhair T. A

September 12, 2009
ദുബായ്‍ മെട്രോ തീവണ്ടി ഓടി തുടങ്ങി

തുടക്കത്തില്‍ റെഡ് ലൈനിലെ 10 സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയാണ് ദുബായ് മൊട്രോ റെയില്‍ സര്‍വ്വീസ് നടത്തുക. റാഷിദിയ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ ത്രീ, സിറ്റി സെന്‍റര്‍, അല്‍ റിഗ്ഗ, യൂണിയന്‍ സ്ക്വയര്‍, ഖാലിദ് ബിന്‍ അല്‍ വാലീദ്, ജാഫ്ലിയ, ഫിനാന്‍ഷ്യല്‍ സെന്‍റര്‍, മാള്‍ ഒഫ് ദ എമിറെറ്റ്സ്, നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ എന്നീ സ്റ്റേഷനുകളാണ് പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്
യാത്രക്കാരുടെ എണ്ണവും നയതന്ത്രപ്രാധാന്യവും കണക്കിലെടുത്താണ് തുടക്കത്തിലെ പത്ത് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്.
എല്ലാ സ്റ്റേഷനുകളിലും യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദൂബായുടെ കിഴക്കന്‍ ഭാഗത്തെ റെഡ്ലൈനിന്‍റെ തുടക്ക സ്ഥലമായ റാഷിദിയ സ്റ്റേഷനില്‍ 2750 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ബഹുനില സംവിധാനമുണ്ട്.
റാഷിദിയ, മിര്‍ദിഫ്, അല്‍ മിസ്ഹാര്‍, അല്‍ വര്‍ഖ, നാദ് അല്‍ ഹമ്മാര്‍ എന്നീ ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് റാഷിദിയ സറ്റേഷനെ ആശ്രയിക്കാം. ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ദുബായിലേക്കു പ്രവേശിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന സ്റ്റേഷനായിരിക്കും ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ ത്രീ സ്റ്റേഷന്‍.
സിറ്റി സെന്‍റര്‍, അല്‍ റിഗ്ഗ, ഖാലിദ് ബിന്‍ അല്‍ വാലീദ് സ്റ്റേഷനുകളും ജനത്തിരക്കേറിയതും വാണിജ്യ സ്ഥാപനങ്ങളാല്‍ നിറഞ്ഞതും ഗതാഗതക്കുരുക്കേറിയതുമായ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആശ്വാസമേകും. നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷനോടനുബന്ധിച്ചുള്ള ബഹുനില പാര്‍ക്കിംഗ് സമുച്ചയത്തില്‍ 300 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടാതെ എല്ലാ സ്റ്റേഷനുകളേയും നഗരത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കാന്‍ പ്രത്യേക ഫീഡര്‍ ബസ് സര്‍വ്വീസുകളും ഒരുക്കിയിട്ടുണ്ട്. 700 ബസുകളാണ് ഇതിനുവേണ്ടി മാത്രം സര്‍വ്വീസ് നടത്തുക.
എല്ലാ സ്റ്റേഷനുകള്‍ക്കും സമാന്തരമായി ബസ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. അതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മെട്രോ റെയില്‍ സര്‍വ്വീസ് പ്രയോജനപ്പെടുത്താം. ടാക്സികളുടെ സേവനവും ഇവിടുന്ന് ലഭിക്കുമെന്നത് യാത്രക്കാര്‍ക്ക് ആശ്വാസമാണ്.
2006 മാര്‍ച്ച് 21 നാണ് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെട്രോ റെയില്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. നാലു വര്‍ഷം പോലും തികയും മുന്‍പ് റെക്കോഡ് വേഗത്തില്‍ പദ്ധതി പൂര്‍ത്തിയായി.
അന്താരാഷ്ട്ര നിലവാരത്തില്‍ പരമാവധി സുരക്ഷ ഉറപ്പുവരുത്തി അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീനമായ എല്ലാ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ഒരുക്കിയാണ് ദുബായ് മെട്രോ യാഥാര്‍ത്ഥ്യമാകുന്നത് എന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോരിറ്റി ഉറപ്പു നല്‍കുന്നു.
പുണ്യ റമദാന്‍ മാസത്തില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ ആറു മുതല്‍ അര്‍ദ്ധരാത്രി 12 മണിവരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ അര്‍ദ്ധരാത്രി 12 മണിവരെയുമാണ് ദുബായ് മെട്രോ റെയില്‍ സര്‍വ്വീസ് നടത്തുക. റമദാനു ശേഷം ശനി മുതല്‍ വ്യാഴം വരെ രാവിലെ ആറുമുതല്‍ രാത്രി 11 വരെയും വെള്ളിവാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 11 മണിവരെയുമാണ് സര്‍വ്വീസ്. ഓരോ പത്തു മിനിറ്റിലും ഒരു വണ്ടി എന്ന കണക്കില്‍ മണിക്കൂറില്‍ ഒരു ദിശയില്‍ ആറു വണ്ടികളാണ് ഓടുക.
മണിക്കൂറില്‍ ഒരു ദിശയില്‍ 3858 യാത്രക്കാര്‍ക്ക് യാത്രചെയ്യാന്‍ സൗകര്യമുള്ള മെട്രോ റെയില്‍ സര്‍വ്വീസില്‍ പ്രതീക്ഷിക്കുന്നത് മണിക്കൂറില്‍ 3500 യാത്രക്കാരെയാണ്. മെട്രോ ട്രെയ്നില്‍ യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന സ്മാര്‍ട് കാര്‍ഡ് വൈകാതെ തന്നെ ബസുകളിലും വാട്ടര്‍ ബസുകളിലും പാര്‍ക്കിംഗ് പ്രയോജനപ്പെടുത്താനും ഉപയോഗിക്കത്തക്കവണ്ണം പരിഷ്ക്കരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഭാഗീകമായാണ് സര്‍വ്വീസ് തുടങ്ങുന്നതെങ്കിലും പദ്ധതി 2012 ഓടെ പൂര്‍ത്തിയാകും. 47 സ്റ്റേഷനുകളാണ് പദ്ധതിയില്‍ ആകെയുള്ളത്. റെഡ് ലൈനില്‍ 29 ഉം ഗ്രീന്‍ ലൈനില്‍ 18 ഉം.
റെഡ് ലൈനില്‍ നാല് ഭൂഗര്‍ഭ സ്റ്റേഷനുകളും ഗ്രീന്‍ ലൈനില്‍ ആറ് ഭൂഗര്‍ഭ സ്റ്റേഷനുകളുമാണ് പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഉണ്ടാവുക. എന്തായാലും ദുബായുടെ മുഖഛായ മാറ്റുന്നു മെട്രോ റെയില്‍ മറ്റ് എമിറേറ്റുകളും അതനൊപ്പം മറ്റ് ഗള്‍ഫ് രാജ്യങ്ങളും അധികം വൈകാതെ തന്നെ ആവിഷ്ക്കരിക്കുമെന്ന് പ്രതീക്ഷിക്കാം.
September 9, 2009
ഇവനല്ലേ പുലി ..
അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയും നാസയേയും വിറപ്പിച്ചു നിര്‍ത്തി ചരിത്രത്തിലെ ഏറ്റവും വലിയ കമ്പൂട്ടര്‍ ഹാക്കിംഗ് നടത്തിയ വിദ്വാനാണ് ഇത്. ഗാരി മക്‍കിനോണ്‍ എന്ന ഈ ബ്രിട്ടീഷ് സായിപ്പിനെ അമേരിക്കക്ക് വിട്ടു കൊടുക്കരുത് എന്ന് ആവശ്യപ്പെട്ടു ലണ്ടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഇന്നലെ കോടതി തള്ളി. 56K ഡയല്‍ അപ്പ് മോഡം ഉള്ള ഒരു ലൊട്ട് ലൊടുക്ക് കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് 2002 ല്‍ യൂ എസ് ആര്‍മി ഹെഡ്ക്വാട്ടേഴ്സ് പെന്റഗണിലെ 2000 കമ്പ്യൂട്ടറുകളെയും അത് പോരാഞ്ഞു നാസയിലെ മുഴുവന്‍ കമ്പ്യൂട്ടറുകളെയും 24 മണിക്കൂര്‍ ഈ പുള്ളി ഷട്ട് ഡൌണ്‍ ആക്കിയത്.
ലോകം മുഴുവന്‍ വിറപ്പിച്ചു നിര്‍ത്തുന്ന ഇവന്മാരുടെ സാങ്കേതിക സംവിധാനങ്ങളൊക്കെ ഇത്രയേ ഉള്ളോ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. ഞാന്‍ ആലോചിക്കുന്നത് മറ്റൊന്നാണ്. കാളവണ്ടിയുടെ സ്പീഡ് പോലുമില്ലാത്ത ഒരു കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് ഇയാള്‍ 2002 ല്‍ സകല പാസ്‌വേഡ്കളും പൊട്ടിച്ച് യൂ എസ് ആര്‍മിയുടെ സൈനിക രഹസ്യങ്ങളിലേക്ക് ഊളിയിട്ടു ഇറങ്ങിയത്. എങ്കില്‍ ബാങ്ക് അക്കൌണ്ടും ക്രെഡിറ്റ്കാര്‍ഡും ടെല്ലറും എന്ന് വേണ്ട സകല ഹൈട്ടെക്കും പോക്കറ്റിലിട്ടു നടക്കുന്ന നമ്മുടെ പാസ്‌വേഡിന്റെയൊക്കെ ഗതിയെന്താവും..? ഈശ്വരോ രക്ഷതി..

തമാശയതല്ല, അമേരിക്കന്‍ സൈനിക കേന്ദ്രങ്ങലുടെയും നാസയുടെയും കമ്പ്യൂട്ടറുകളില്‍ കക്ഷി പരതിയത് സൈനിക രഹസ്യങ്ങളോ കോഡ് ഭാഷയോ ഒന്നുമല്ല. പ്രപഞ്ചത്തില്‍ എവിടെയെല്ലാമോ ഉണ്ടെന്നു പറയുന്ന വിചിത്ര ജീവികളെക്കുറിച്ചുള്ള (ET) വല്ല വിവരവും ഇവന്മാര്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്നതാണത്രെ.. എപ്പടി കിഡ്നി.?..
അമേരിക്കന്‍ നിയമപ്രകാരം 70 വര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണത്രേ ഇയാള്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ 43 വയസ്സുള്ള ഇയാളെ അമേരിക്കക്ക് കിട്ടിയാല്‍ 113 വയസ്സ് വരെ ജയിലില്‍ ഇടുമെന്നര്‍ത്ഥം. സംഗതിയുടെ പോക്ക് പന്തിയല്ലെന്ന് കണ്ട കക്ഷിയുടെ അമ്മ സാക്ഷാല്‍ പുളിക്കൊമ്പില്‍ തന്നെ കയറി പിടിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇന്നലെ വിധി വന്ന ഉടനെ തന്നെ അമേരിക്കന്‍ പ്രസിടന്റിനു കമ്പിയടിച്ചു കാത്തിരിക്കുകയാണ് മദാമ്മ. എട്ടും പൊട്ടും തിരിയാത്ത തന്റെ പോന്നു മോനെ (എട്ടു നിലയില്‍ പൊട്ടുന്ന കരിമരുന്നാണെന്നത് വേറെ കാര്യം) ഇംഗ്ലണ്ടില്‍ നിന്ന് കൊണ്ട് പോകല്ലേ എന്നാണു അമ്മയുടെ ആവശ്യം. ഇനി കാര്യങ്ങള്‍ ഒബാമ തീരുമാനിക്കും.
ഉള്ളത് പറയാമെങ്കില്‍ ഇവനൊന്നും ജയിലില്‍ കിടക്കെണ്ടവനല്ല.. ആണോ?.. ഏറ്റവും ചുരുങ്ങിയത് ഒരു നോബല്‍ സമ്മാനമെങ്കിലും കൊടുത്ത് ലോകം ആദരിച്ചിരുത്തെണ്ട മുത്താണ്. എന്ത് പറയുന്നു?..

By: Basheer Vallikkunnu
September 8, 2009
2007-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
2007 -ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം കാഞ്ചീവരമാണ് മികച്ച സിനിമ. ഇത്തവണ മലയാളികല്‍ തിളക്കമേറിയ വിജയങ്ങളാണ് നേടിയത്. അഞ്ച് മലയാളികള്‍ വിവിധ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
നാലു പെണ്ണുങ്ങള്‍ എന്ന ചിത്രത്തിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ മികച്ച സംവിധായകനായി. കാഞ്ചീവരത്തിലെ അഭിനയത്തിന് തമിഴ് നടന്‍ പ്രകാശ് രാജ് മികച്ച നടനായും കന്നഡ ചിത്രമായ ഗുലാബി ടാക്കീസിലെ അഭിനയത്തിലൂടെ ഉമാശ്രീ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
ധരം ആണ് മികച്ച സാമൂഹികപ്രതിബദ്ധതയുള്ള ചിത്രം. ഗാന്ധി മൈ ഫാദര്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഫിറോസ് ഖാനാണ് മികച്ച തിരക്കഥാകൃത്ത്. ഔസേപ്പച്ചന്‍ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.. നാലു പെണ്ണുങ്ങളുടെ ചിത്രസംയോജനത്തിന് ബി അജിത്തും പരദേശിയിലെ ചമയത്തിന് പട്ടണം റഷീദ് മികച്ച മേക്കപ്പ്മാനായും തിരഞ്ഞെടുക്കപ്പെട്ടു.
താരേ സമീന്‍ പര്‍ ആണ് മികച്ച കുടുംബക്ഷേമചിത്രം. താരേ സമീന്‍ പര്‍ എന്ന ചിത്രത്തിലെ 'മാ' എന്നുതുടങ്ങുന്ന പാട്ടെഴുതിയ പ്രസൂണ്‍ ജോഷിയാണ് മികച്ച ഗാനരചയിതാവ്. ഈ ഗാനം ആലപിച്ച ശങ്കര്‍ മഹാദവേന്‍ മികച്ച ഗായകനായും ജബ് വി മെറ്റിലെ ഗാനത്തിന് ശ്രേയ ഗോസ്വാല്‍ ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു. ചക്‌ദേ ഇന്ത്യയാണ് മികച്ച ജനപ്രിയചിത്രം.
മികച്ച ചിത്രമായെങ്കിലും കാഞ്ചീവരത്തിന്റെ സംവിധായകന്‍ പ്രിയദര്ശന് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചില്ല. മറാഠി സംവിധായകന്‍ സായി പരഞ്ച്‌പൈ ചെയര്‍മാനായ ജൂറിയില്‍ കേരളത്തില്‍നിന്നുള്ള സിബി മലയില്‍, സണ്ണി ജോസഫ്, മോഹന്‍ ശര്‍മ എന്നിവരും അംഗങ്ങളാണ്.അവാര്‍ഡ് നിര്‍ണയംസംബന്ധിച്ച് സുപ്രീം കോടതിവരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് 2007ലെ ദേശീയ അവാര്‍ഡുകള്‍ തീരുമാനിച്ചത്.
വ്യാഴാഴ്‌ച അവാര്‍ഡ് നിര്‍ണയം നടന്നിട്ടുണ്ടെങ്കിലും ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ നിര്യാണത്തെത്തുടര്‍ന്ന് അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. പ്രഖ്യാപനം തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.
പ്രധാന അവാര്‍ഡുകള്‍
സംവിധായകന്‍- അടൂര്‍ ഗോപാലകൃഷ്ണന്‍ (നാലു പെണ്ണുങ്ങള്‍)
മികച്ച ചിത്രം- കാഞ്ചീവരം (സംവിധായകന്‍ പ്രിയദര്ശന്)
മികച്ച നടന്‍- പ്രകാശ് രാജ് (കാഞ്ചീവരം)
മികച്ച നടി-ഉമാശ്രീ (ഗുലാബി ടാക്കീസ്)
സംഗീത സംവിധായകന്‍- ഔസേപ്പച്ചന്‍ (ഒരേകടല്‍)
പിന്നണി ഗായകന്‍- ശങ്കര്‍ മഹാദേവന്‍ (താരേ സമീന്‍ പര്‍)
ജനപ്രിയ ചിത്രം- ചക് ദേ ഇന്ത്യ
കുടുംബക്ഷേമ സിനിമ- താരേ സമീന്‍ പര്‍
പ്രത്യേക ജൂറി അവാര്‍ഡ് - ഗാന്ധി മൈ ഫാദര്‍ (സംവിധായകന്‍ ഫിറോസ് അബ്ബാസ് ഖാന്‍)
പിന്നണി ഗായിക- ശ്രേയ ഘോഷാല്‍ (ജബ് വി മെറ്റ്)
മേക്കപ്പ്മാന്‍- പട്ടണം റഷീദ് (പരദേശി)
ചിത്ര സംയോജനം- ബി. അജിത്ത് (നാലു പെണ്ണുങ്ങള്‍)
കലാസംവിധാനം- സാബു സിറില്‍ (ഓം ശാന്തി ഓം)
September 7, 2009
മമ്മൂട്ടിക്ക് പിറന്നാളാശംസകല്‍
മലയാളത്തിന്റെ പ്രീയപെട്ട അതുല്യ നടന്‍ മമ്മൂട്ടിക്ക് ഇന്നു 56 വയസ്സ് തികയുന്നു. 1953ല്‍ കോട്ടയം ജില്ലയിലെ ചെമ്പില്‍ ജനിച്ച മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി 1971ല്‍ അനുഭവങ്ങല്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ആള്‍കൂട്ടത്തില്‍ ഒരാളായി മുഖം കാണിച്ച ആ പയ്യന്‍ ഇന്നു മലയാള സിനിമയിലെ മെഗാസ്റ്റാര്‍ ആണ്. ഒട്ടനവധി ചിത്രങ്ങളില്‍ പ്രേക്ഷകരേ കോരിത്തരിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്ത മമ്മൂക്കയുടെ കഥാപാത്രങ്ങള്‍ ഇന്നും മലയാളമനസ്സില്‍ ഒരു വലിയ സ്ഥാനം തന്നെയുണ്ട്.
1971ന് ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം 1980ല്‍ വില്ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തില്‍ മാധവന്‍ കുട്ടി എന്ന കഥാപാത്രമായി തിരിച്ചു വന്ന മമ്മൂട്ടിക്ക് പിന്നീട് ഇന്നേ വരെ തിരിഞ്ഞു നോക്കെണ്ടി വന്നിട്ടില്ല. 1982ല്‍ മികച്ച സഹനടനുള്ള ക്രിട്ടിക്സ് അവാര്‍ഡ് യവനിക എന്ന ചിത്രത്തിനു നേടിയ മമ്മൂക്ക പിന്നീട് 1984ല്‍ അടിയൊഴുക്കുകളീലൂടി മികച്ച നടനനുള്ള സംസ്ഥാന അവാര്‍ഡ് കൂടി നേടി. നിറകൂട്, യാത്ര, മഹായാനം, മൃഗയ, ഒരു വടക്കന്‍വീരഗാഥ, വാല്‍സല്യം, പൊന്തന്‍മാട, വിധേയന്‍, കാഴ്ച്ച എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡും മതിലുകള്‍, ഒരു വടക്കന്‍വീരഗാഥ, പൊന്തന്‍മാട, വിധേയന്‍, അംബേദ്ക്കര്‍ എന്നീ ചിത്രങ്ങള്‍ക്കായി 1989, 1993, 1998 വര്‍ഷങ്ങളില്‍ നാഷണല്‍ അവാര്‍ഡും നേടിയ മമ്മൂട്ടി എന്ന അതുല്യ പ്രതിഭയുടെ കഴിവും അഭിനയ പാടവവും വിളിച്ചോതുന്നവയാണ്. മറ്റൊരു കലാകാരന്മാര്‍ക്കും അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ കഴിയാത്ത പല റോളുകളും വളരെ തന്മയത്വത്തൊടുകൂടി അവതരിപ്പിച്ച മമ്മൂക്കയുടെ അമരം, തനിയാവര്‍ത്തനം, ഭൂതകണ്ണാടി, വാല്‍സല്യം ഇന്നും മറക്കാനാവാത്ത ചിത്രങ്ങള്‍ ആണ്. ഇത്രയേറെ സംഭവനകള്‍ മലയാള - ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച ഈ മഹാനടനെ രാഷ്ട്രം 1998ല്‍ പദ്മസ്രീ പുരസ്കാരം നല്കി ആധരിക്കുകയും ചെയ്തു.
മമ്മൂക്കാസ് സൈറ്റ്: http://www.mammootty.com/
മമ്മൂക്കാസ് ബ്ലോഗ്: http://blog.mammootty.com/
September 6, 2009
മലയാളി ദിവസേന കുടിക്കുന്നത് 10 കോടി രൂപയുടെ മദ്യം
ദിനംപ്രതി മലയാളി കുടിച്ചുവറ്റിയ്‌ക്കുന്നത് പത്തു കോടി രൂപയുടെ മദ്യം. സംസ്ഥാനത്ത് മദ്യപാനികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. ആഘോഷവസരങ്ങളില്‍ പ്രത്യേകിച്ച് ഓണം, ക്രിസ്‌മസ് തുടങ്ങിയ ഉത്സവകാലങ്ങളിലാണ് മദ്യത്തിന്റെ ഉപഭോഗം ഏറ്റവുമധികം വര്‍ദ്ധിയ്‌ക്കുന്നത്.
ബിവറേജസ ്‌കോര്‍പറേഷന്റെ 330, കണ്‍സ്യൂമര്‍ ഫെഡിന്റെ 46 ചില്ലറ മദ്യവില്‍പന ശാലകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിയ്‌ക്കുന്നത്. ഈ 376 വില്‍പന ശാലകളിലൂടെ പ്രതിദിനം വിറ്റഴിയുന്നത് 8.51 കോടി രൂപയുടെ വിദേശമദ്യമാണ്. സംസ്‌ഥാനത്തെ 546 ബാറുകളില്‍ ഒരുദിവസം വിറ്റഴിയുന്ന മദ്യത്തിന്റെ കണക്കൂകൂടി കൂട്ടിയാല്‍ ഇതു പത്തുകോടിയിലേറെ വരും. കള്ളുഷാപ്പുകള്‍ വഴിയും വ്യാജനായും വിറ്റഴിയുന്ന മദ്യത്തിന്റെ കണക്കുകള്‍ ഇതിന് പുറമെയാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മദ്യവില്‍പനയില്‍ ലാഭത്തിന്റെ കണക്കുകള്‍ മാത്രമേ ബിവറേജ് കോര്‍പ്പറേഷന് പറയാനുള്ളൂ. 2004 -2005ല്‍ 852.43 കോടി രൂപയായിരുന്നു ബിവറേജസ്‌കോര്‍പറേഷന്റെ മദ്യവില്‍പന. ഇതില്‍ 22.63 കോടി രൂപ ലാഭം കിട്ടി. അടുത്തവര്‍ഷം വില്‍പന 894.35 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ ലാഭം 51.58 കോടി രൂപയായി വര്‍ദ്ധിച്ചു.
2006 - 2007ല്‍ ബിവറേജസ് കോര്‍പറേഷന്‍ 1060 കോടി രൂപയുടെ മദ്യം വിറ്റ് 63.72 കോടി രൂപ ലാഭമുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ വില്‍പന 1162 കോടി രൂപയുടേതാണ്. 2007ല്‍ 291.78 കോടിയുടെ മദ്യം വിറ്റ കണ്‍സ്യൂമര്‍ ഫെഡ് 1.12 കോടി രൂപ ലാഭമുണ്‌ടാക്കി. എന്നാല്‍, 2008ല്‍ മദ്യവില്‍പന 347.93 കോടിയായി ഉയര്‍ന്നു. ലാഭം 16.04 കോടിയായി വര്‍ധിച്ചു.

September 5, 2009
സാധാരണ മലയാളികള് ഇന്ത്യക്കു പുറത്ത് നിന്ന് വരുമ്പോള് പറയുന്നതും ചെയ്യുന്നതുമായ ചില കാര്യങ്ങള്
1. ക്രെഡിറ്റ് കാര്ഡ് എടുത്തു തട്ടുകടയില് കൊടുക്കാന് ശ്രമിക്കും.
2. എപ്പോഴും മിനറെല് വെള്ളമെ കുടിക്കൂ എന്നിട്ടു ഭയങ്കര ആരോഗ്യ വശങ്ങളെ കുറിച്ചു തട്ടിവിടും
3. തുമ്മിയിട്ട് “യെക്സ്ക്യുസ് മീ” എന്നു പറയും.
4. “ഹായി” എന്നതിനു ”ഹേ”
“മോര്“ എന്നതിനു “യൊഗാര്ട്ട്“
“റ്റാക്സി “ എന്നതിനു “ക്യാബ്“
“ചോക്ക്ലേറ്റ്“ എന്നതിനു “ക്യാന്ദി“
“ബിസ്ക്കെറ്റ്“ എന്നതിനു “കുക്കി“
“ഹൈവേ“ എന്നതിനു “ഫ്രീവേ“
“ഹ്യാവ് റ്റു ഗൊ“ എന്നതിനു “ഗൊ റ്റു ഗൊ“
എസിന് യെപ് എന്നും നോയ്ക്ക് നോപ്പ് എന്നും
അക്കങ്ങളിള് "0" അല്ലെങ്കില് "സീറോ" എന്നതിനു "ഓ" ( 704 എന്നതിനു സെവന് "ഓ" ഫോര് )
5. എപ്പോളും അന്തരീക്ഷ മലിനീകരണത്തെ കുറിച്ചു ചൊറിഞ്ഞു കൊണ്ടിരിക്കും ... വെളിയില് എറങ്ങുമ്പോള് ഒരൊരൊ ഗോഷ്ടികളും കാണിക്കും
6. ദൂരങ്ങള്ക്ക് എല്ലാം മൈല് എന്നും ( കിലോമീറ്ററില് പറയില്ല ) എണ്ണുണ്ണതെല്ലാം മില്ലിയണിലും ആയിരിക്കും ( ലക്ഷത്തില് പറയില്ല )
7. മിക്കവാറും കാഷ് ഡോളറില് ആയിരിക്കും പറയുക ( പക്ഷേ മനസിന്റെ അടിതട്ടില് 49 കൊന്ടു ഗുണിചോന്ടു ഇരിക്കും )
8. പാലിന്റെ കവര് എടുതു അതില് കൊഴുപ്പിന്റെ അളവു "%" എത്ര എന്നൊക്കെ നോക്കാന് ശ്രമിക്കും
9. "ഈസധ്" എന്നതിനു "സീ" എന്നേ പറയൂ മറ്റുളവര്ക്കു മനസിലാകുന്നില്ല എന്നു കൂടി കണ്ടാല് "അക്സ്, വൈ, സീ" എന്നേ പറയൂ മാത്രമല്ല "ഈസധ്" എന്നു തിരുത്താറും ഇല്ല.
10. ഡേറ്റ് ഒക്കെ MM/DD/YYYY എന്നേ എഴുതൂ എന്നിട്ടു DD/MM/YYYY കണ്ടിട്ടു ഓ ബ്രിട്ടിഷ് സ്റ്റയില് എന്നു പറയും.
11. ഇന്ത്യന് സമയത്തെയും ഇന്ത്യന് റെയില്വേയെയും ഇന്ത്യന് റോഡുകളുടെ സ്ഥിതിയേയും കുറ്റം പറയുകയും പരിഹസിക്കുക്കയും ചെയ്യും.
12. വന്നു 2 മാസം കഴിഞ്ഞാലും അന്ന് ജെറ്റ് ലേറ്റ് ആയ കാര്യം പറഞ്ഞുകൊണ്ടേ ഇരിക്കും
13. അധികം എരിവുള്ള ആഹാരങ്ങള് കഴിക്കില്ല
14. എപ്പോഴും സാധാ കോകോ കോള കുടിക്കുന്നതിനു പകരം ടയറ്റ് കോളയേ കുടിക്കൂ.
15. തൊട്ടതിനും പിടിച്ചതിനും ഒക്കെ ഇന്ത്യന് രീതികളെ കുറ്റം പറഞ്ഞുകൊണ്ടെയിരിക്കും...... എന്തൊ ഇതൊക്കെ ആദ്യമായിട്ടു കാണുന്ന പോലെ......
16. ഷെഡ്യൂള് എന്നതിനു സ്കെജൂള് എന്നും മൊദ്യൂള് എന്നതിനു മൊജ്യൂള് എന്നും പറയും.
17. ഹോട്ടല്, ചായക്കട, തട്ടുകട ( അവിടെ ഉള്ള ആഹാരത്തെയും ) ഇതിനെ ഒക്കെ എന്തോ സംശയദ്രിഷ്ടിയൊടെ നോക്കികാണും.
ചില പ്രധാനപെട്ട കാര്യങ്ങല്
18. യാത്ര ചെയ്ത വിമാനത്തിന്റെ സ്റ്റിക്കെര് ലഗ്ഗേജ് ബാഗില് നിന്നും 4 മാസം കഴിഞ്ഞാലും ഇളക്കി കളയില്ല
19. നാട്ടില് മീന് വാങ്ങിക്കാന് പോയാല്ലും ക്യാബിന് ബ്യാഗ് എടുത്തോണ്ടു പോകും പോരാത്തേന്നു അതു ഇന്ത്യന് റോഡില് കൂടി വലിച്ചു എഴയ്ക്കാനും നോക്കും
20. എന്തും പറഞ്ഞു തൊടങ്ങും മുന്പ് " ഇന് U.S……” അല്ലെങ്കില് " വെന് ഐ വാസ് ഇന് U.S….”

Now call India at cheaper rates
© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.
How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.
For more details
E:mail: sumeshcm2004@gmail.com
Receive all updates via Facebook. Just Click the Like Button Below▼
▼
You can also receive Free Email Updates:
Powered By Jikkumon