![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgx7f7TEe3SNF7fe2nTjAu815PWZrcv7S7lsIaex2ET_e3jgPnZFliOk5Xovm_uRMIqqzMb6-oem6Fi7Lj6FhWhTedaaxi0qwtIADO_tBi_dfUgGNSujQUPfeS709Q0XtHJSsxXJU26cAuF/s200/boy+with+gun.jpg)
ലണ്ടന്‍: വീട്ടുസാധനങ്ങള്‍ അടിച്ചുതകര്‍ത്തുവെന്ന കേസ് അന്വേഷിച്ചു ചെന്ന പോലീസ് പ്രതിയെ കണ്ടെത്തി; പക്ഷേ അറസ്റ്റുചെയ്യാനാകാതെ തിരിച്ചുപോന്നു. എങ്ങനെ അറസ്റ്റുചെയ്യും? പ്രതിക്കു മൂന്നുവയസ്സാണ് പ്രായം. സ്കോട്ലന്‍ഡിലെ സ്ട്രാത്ക്ലൈഡില് നിന്നുള്ള ഈ കുട്ടി അങ്ങനെ ബ്രിട്ടന്റെ ക്രിമിനല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുറ്റാരോപിതന് എന്ന റെക്കോഡ് സ്വന്തമാക്കി.
കുഞ്ഞുകുറ്റവാളി സംഘത്തില്‍ കൂട്ടുകാര്‍ ധാരാളമുണ്ട് ഈ കുട്ടിക്ക്. അഞ്ചുവയസ്സില്‍ താഴെയുള്ള 10 കുട്ടികള്‍ക്കെതിരെയാണ് കഴിഞ്ഞ മെയ് മാസത്തിനു ശേഷം ബ്രിട്ടീഷ് പോലീസിന് അന്വേഷണം നടത്തേണ്ടിവന്നത്. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ ചെയ്ത 6,000 കുറ്റകൃത്യങ്ങളാണ് മൂന്നുവര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മോഷണവും പിടിച്ചുപറിയും മാത്രമല്ല ലൈംഗീകാതിക്രമങ്ങള്‍ വരെയുണ്ട് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍. വിവരാവകാശ നിയമപ്രകാരം പരസ്യപ്പെടുത്തിയ രേഖകളില്‍ നിന്നുള്ള ഈ വിവരങ്ങള്‍ യൂറോപ്പ് നേരിടുന്ന ഗുരുതരമായ സാമൂഹിക പ്രശ്നത്തിലേക്കുള്ള ചൂണ്ടുവിരലാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
ഒമ്പതു വയസ്സുമാത്രമുള്ള ഒരു കുട്ടിക്കെതിരെ പരാതി വന്നത് ബാലാത്സംഗക്കേസിലാണ്. മാരകമായി പരിക്കേല്‍പ്പിച്ച കേസില്‍ 'പ്രതി'യാക്കപ്പെട്ടത് എട്ടുവയസ്സുള്ള കുട്ടിയാണ്. ആയുധങ്ങള്‍ കൈയില്‍ വെച്ചെന്നും മോഷണം നടത്തിയെന്നുമുള്ള പരാതികളാണ് കൂടുതലും.
പക്ഷേ, ഈ കുട്ടിപ്രതികളെയൊന്നും അറസ്റ്റുചെയ്യാന്‍ പറ്റില്ല; നിയമനടപടികള്‍ സ്വീകരിക്കാനുമാവില്ല. 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരെ നിയമനടപടികള്‍ പാടില്ലെന്നാണ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നിയമം. സ്കോട്ലന്ഡില് ഇത് എട്ടുവയസ്സാണ്. ഇക്കാര്യത്തില്‍ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ പ്രായപരിധിയും ഇതു തന്നെ.
സങ്കീര്‍ണമായ സാമൂഹിക പ്രശ്നത്തിന്റെ സൂചകമാണീ കണക്കുകളെന്ന് ആഭ്യന്തര കാര്യങ്ങളിലെ പ്രതിപക്ഷ പ്രതിനിധി ക്രിസ് ഗ്രേയ്ലിങ് പറയുന്നു. ഇത്തരം സംഭവങ്ങളില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് സാമൂഹിക പ്രവര്‍ത്തക എസ്തര് റാന്റ്സെന്നിന്റെ അഭിപ്രായം.
കടപ്പാട്: മാതൃഭൂമി
4 Comments:
കടം പറ്റാമെന്ന് ഓര്‍ത്തു തട്ടുകടയില്‍ കയറി ..... സാധിച്ചില്ല... സാരമില്ല. അടുത്ത പ്രാവശ്യം നോക്കാം. പിന്നെ ഒരു സംശയം ജിക്കു എന്താ ഇപ്പോഴും എന്താ തങ്കപെട്ട മോന് എന്ന് പറയുന്നത്
തട്ടുകടയിലെ പറ്റുകാര് എന്ന് ഞങളെ പറ്റിയെഴുതിയത് ശരിയല്ല... കാരണം തങ്കു തന്നെ അല്ലെ അവിടെ വലിയ ബോര്‍ഡ് വച്ചത് ഇന്നു രൊക്കം പിന്നെ കടം എന്ന് ...
birtan pazhaya britan allayirikkum pakhshe pullere pazhaya pullerum alla
bhaynkara balal aa
ഞാനെങ്ങാന്‍ അവിടെ ആയിരുന്നെങ്കില്‍ ............അവിടെ അപ്പന്മാരുടെ കീശയില്‍ കയ്യിടല്‍ എതു വകുപ്പില്‍ വരും ..അതെ പോലെ അടുക്കളയിലെ ഭരണിയില്‍ കയ്യിടല്‍ ക്രിമിനല്‍ വകുപ്പില്‍ വരുമോ ..അറിയുമെങ്കില്‍ അറിയിക്കുക ...അറിഞ്ഞിട്ടു വലിയ കാര്യമൊന്നുമില്ല .എന്നാലും അറിഞ്ഞിരിക്കാം ...അല്ല അറിയാതിരുന്നിട്ടും വലിയ കാര്യമില്ല ...
Post a Comment