July 22, 2010

മലര്‍വാടി ആര്‍ട്ട്‌സ്‌ ക്ലബ്‌ - Malarvady Arts Club (Review)

ഗായകനായി തുടങ്ങി നടനായി മാറിയ വിനീത്‌ ശ്രീനിവാസന്‍ സംവിധായകനാകുന്ന ചിത്രമാണ്‌ മലര്‍വാടി ആര്‍ട്ട്‌സ്‌ ക്ലബ്‌. യുവ സംവിധായകന്‍ പൂര്‍ണ്ണമായും യുവ പുതുമുഖ നടീനടന്‍മാരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച ചിത്രം എന്ന്‌ വിലയിരുത്തുന്നത്‌ ശരിയായിരിക്കുകയില്ല. എന്നാല്‍ മലയാളത്തില്‍ സമീപകാലത്ത്‌ പുറത്തുവന്ന പ്രശസ്‌ത സംവിധായകരുടെ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രശംസനീയമാണ്‌ വിനീതിന്റെ തുടക്കം. ഒരു യുവ സിനിമ. യൂത്ത്‌ സിനിമകള്‍ എന്ന പേരില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഇല്ലാതെപോയ യൂത്ത്‌ഫുള്‍നസ്‌ ഈ ചിത്രത്തിനുണ്ട്‌. യുവ സിനിമകള്‍ പലപ്പോഴും ഐ ടി, ബിസിനസ്‌, കാമ്പസ്‌ വിഷയങ്ങളില്‍ ചുറ്റിത്തിരിഞ്ഞ്‌ അര്‍ബന്‍ യൂത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്‌ പിന്നാലെ പായുമ്പോള്‍ വടക്കേ മലബാറിലെ ഗ്രാമീണ യുവത്വമാണ്‌ ചിത്രം കൈകാര്യം ചെയ്യുന്നത്‌.

മലര്‍വാടി ആര്‍ട്ട്‌സ്‌ ക്ലബ്‌ സ്ഥിതി ചെയ്യുന്നത്‌ വടക്കേ മലബാറിലെ മനശ്ശേരി എന്ന ഗ്രാമത്തിലാണ്‌. പ്രകാശ്‌ (നിവിന്‍ പോളി), സന്തോഷ്‌ (ശ്രാവണ്‍), പ്രവീണ്‍ (ഹരികൃഷ്‌ണന്‍), പുരുഷു (ഭഗത്‌ മാനുവല്‍), കുട്ടു (അജു വര്‍ഗ്ഗീസ്‌) തുടങ്ങിയ അഞ്ച്‌ സുഹൃത്തുക്കള്‍ ചേരുന്നതാണ്‌ മലര്‍വാടി ആര്‍ട്ട്‌സ്‌ ക്ലബ്‌. മലര്‍വാടി പിള്ളേര്‍ എന്നാണ്‌ ഇവര്‍ അറിയപ്പെടുന്നത്‌. പഠനമൊക്കെ പൂര്‍ത്തിയാക്കിയെങ്കിലും പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാതെ കറങ്ങിനടക്കുകയാണ്‌ ഈ അയ്‌വര്‍ സംഘം. പാര്‍ട്ടിപ്രവര്‍ത്തനം, അത്യാവശ്യം തരികിട, അടിപിടിയൊക്കെയാണ്‌ ഇവരുടെ പ്രധാന തൊഴില്‍. നാട്ടില്‍ ചായക്കട നടത്തുന്ന കുമാരേട്ടന്‍മാത്രമേ അവരുടെ ഉള്ളിലെ കലാകാരന്‍മാരെ മനസ്സിലാക്കുന്നുള്ളു.

രസകരവും സാഹസികവുമായ ജീവിത യാത്രക്കിടയില്‍ ഒരു സുഹൃത്തിന്‌ വന്നുചേരുന്ന പ്രശ്‌നങ്ങള്‍ അവരെ പ്രതിസന്ധിയിലാക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അവനെ സഹായിക്കാന്‍ എല്ലാവരും ഒന്നിക്കുന്നു. കൂട്ടുകാരന്റെ പ്രശ്‌നം എല്ലാവരുടേതുമാകുന്നു. ഉള്ളിലെ സംഗീതത്തെ വിളിച്ചുണര്‍ത്തുകയായിരുന്നു അവര്‍ കണ്ടെത്തിയ മാര്‍ഗം. അങ്ങനെ ജീവിതം ഉല്ലാസത്തിന്റെ മറ്റൊരു മേഖലയില്‍ പ്രവേശിക്കുമ്പോഴേക്കും വിധി മറ്റൊരു രീതിയില്‍ അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു. അവരുടെ സൗഹൃദം ഉടഞ്ഞു ചിതറുന്നു. ജീവിതം താളം തെറ്റുന്നു. പ്രശ്‌നങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്കില്‍പ്പെട്ടുപോകുന്ന യുവാക്കളുടെ കഥയാണ്‌ മലര്‍വാടി ആര്‍ട്ട്‌സ്‌ ക്ലബ്‌ പറയുന്നത്‌.


തമാകകളും കണ്ണുനനയിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളും വ്യത്യസ്‌തമായ പ്രണയ രംഗങ്ങളും തുന്നിച്ചേര്‍ക്കപ്പെട്ട തിരക്കഥ ശരാശരി നിലവാരം പുലര്‍ത്തുന്നുണ്ട്‌. പുതുമുഖങ്ങളുടെ പെര്‍ഫോമന്‍സ്‌ എടുത്തുപറയേണ്ടതാണ്‌. ഓരോരുത്തരും മത്സരിച്ച്‌ അഭിനയിക്കുന്നുണ്ട്‌. കുട്ടു ആയി അഭിനയിച്ച അജു വര്‍ഗ്ഗീസിന്റെ പ്രകടനം എടുത്തുപറയാവുന്നതാണ്‌. മലയാള സിനിമയിലേക്ക്‌ കഴിവുള്ള യുവാക്കളുടെ ഒരു നിരയെ സംഭാവന ചെയ്‌തു എന്ന നേട്ടവും ഈ ചിത്രത്തിന്‌ അവകാശപ്പെട്ടതാണ്‌. പരിചിത താരങ്ങളായ ജഗതി, സലിംകുമാര്‍, സുരാജ്‌ വെഞ്ഞാറമൂട്‌ തുടങ്ങിയവരുടെ സാന്നിധ്യം ചിത്രം വേണ്ടപോലെ പ്രയോജനപ്പെടുത്തുന്നില്ല. ഷാന്‍ റഹ്‌മാന്‍ എന്ന സിനിമയിലെ പുതുമുഖ സംഗീത സംവിധായകനാണ്‌ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്‌. ഈ ചിത്രത്തിലെ ഏറ്റവും വലിയ ന്യൂനതയും പാട്ടുകളാണ്‌. വിനീത്‌ ശ്രീനിവാസന്‍ രചന നിര്‍വ്വഹിച്ച പാട്ടുകള്‍ ശരാശരി നിലവാരം പോലും പുലര്‍ത്തുന്നില്ല. അതിനു നല്‍കിയിരിക്കുന്ന ഈണം ഭയങ്കരമായി ബോറടിപ്പിക്കുന്നു. ചിത്രത്തിന്റെ പ്രമേയം തന്നെ സംഗീതവുമായി ബന്ധപ്പെട്ടതാണ്‌ എന്നതിനാല്‍ ഈ കുറവുകള്‍ ക്ഷമിക്കാവുന്നതല്ല. സംഗീത റിയാലിറ്റി ഷോയുടെ പശ്ചാത്തലത്തിലാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌. ഒരുപക്ഷെ, ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്‌മയും ഈ പ്രമേയ പശ്ചാത്തലമാണ്‌.

Join Facebook Fan club: Click here to be a fan

5 Comments:

ജിക്കുമോന്‍ | നല്ല തങ്കപെട്ട മോനാ said...

മലര്‍വാടി ആര്‍ട്ട്‌സ്‌ ക്ലബ്‌ - Malarvady Arts Club (Review)

My Rating: 2.75 / 5

ഉമേഷ്‌ പിലിക്കൊട് said...

യൂത്ത്‌ സിനിമകള്‍ എന്ന പേരില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഇല്ലാതെപോയ യൂത്ത്‌ഫുള്‍നസ്‌ ഈ ചിത്രത്തിനുണ്ട്‌.



എന്നതിനപ്പുറം സിനിമ പൊളിയാണ്

sm sadique said...

ഞാൻ ഇന്നാണ് ഇവിടെ എത്തുന്നത്. ഇവിടുത്തെ കൂട്ടം കണ്ടപ്പോൾ ഞാനും കൂടെ കൂടാം എന്ന് തീരുമാനിച്ചു.
മലർവാടി കൂട്ടത്തിനൊപ്പം………..വിനീത്……. (നായി) ……………..ശ്രീനിവാസൻ.

അക്ഷരം said...

പങ്കുവെച്ചതില്‍ നന്ദി സുഹൃത്തേ , സിനിമകള്‍ ഇഷ്ടപെടുന്ന എന്നാല്‍ സിനിമകള്‍ ഇല്ലാത്ത ഒരു നാട്ടില്‍ നിന്നും ഈ പോസ്റ്റ്‌ വായിക്കാന്‍ കഴിഞ്ഞത് ഒരു സന്തോഷം തന്നെ ...

»¦മുഖ്‌താര്‍¦udarampoyil¦« said...

കണ്ടിട്ടില്ല,
കാണാതെ
ഒന്നും പറയുന്നില്ല.

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon