*********************************
August 19, 2010
ഓണം വാരാഘോഷം - 2010
ഓണം വാരാഘോഷം
*********************************
*********************************
മുറിഞ്ഞ പാലം കോരന് മൈമ്മോറിയല്‍ ക്ളബ്ബ് വക ഓണം വാരാഘോഷം !.മതത്തിന്റേയും കുലത്തിന്റേയും അതിര് വരമ്പുകളില്ലാതെ ഓണം വാര്‍ത്തെടുക്കുവാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കു ഞങ്ങളുടെ വഴിഞ്ഞ ഓണാശംസകള്‍.ഓണം വടക്കുള്ളവര്ക്കാണ് , ഓണം വാടിപ്പോയി തുടങ്ങിയ ആരോപണങ്ങള്‍ വെറും കോന്ന ഞായങ്ങളായി തള്ളിക്കൊണ്ട് നമുക്കു ഓണത്തെ മറക്കാതിരിയ്ക്കാം.
August 18, 2010
പ്രിയപ്പെട്ട മൂട്ടയ്ക്ക് ഒരു തുറന്ന കത്ത്
പ്രിയപ്പെട്ട മൂട്ടേ,
എത്രയെത്ര ഉറക്കമില്ലാത്ത രാവുകളാണ് നീയെനിക്ക് സമ്മാനിച്ചത് പലപ്പോഴും നീയെന്നെ കുത്തി നോവിച്ചു .എന്റെ ചോര കുടിച്ചു വിശപ്പും ദാഹവും തീര്‍ത്തു.എന്നിട്ടും നിന്നെ ഞാനൊന്നും ചെയ്യാതിരുന്നത് നീയെന്റെ ചോരയായിരുന്നത് കൊണ്ടാണ് ...
പക്ഷെ നീയെന്നെ കൂടുതല്‍ ദ്രോഹിച്ചു .എന്നെ സ്വപ്നം കാണാന്‍ അനുവദിച്ചില്ല സ്വപ്നത്തെ കുറിച്ചു നിനക്കറിയോ ....മൂട്ടേ ...??
അത് നീ അറിയണ്ട അത് സ്നേഹിക്കുന്ന മനസ്സുകള്‍ക്ക് പറഞ്ഞിട്ടുള്ളതാ ...
അല്ലേലും പണി കഴിഞ്ഞു ക്ഷീണത്തില്‍ വന്നു ഒന്നുറങ്ങാന്‍ നീ അനുവധിക്കരുണ്ടോ....
August 17, 2010
"കെണി" കാര്‍ഡ് അഥവാ Credit Card
കാത്തിരിക്കാന്‍ മടിയുള്ളവര്‍ക്കുള്ള പിഴയാണ് പലിശ. നാളെ ചെലവാക്കേണ്ട കാര്യങ്ങള്‍ ഇന്നു തന്നെ ചെയ്യണം എന്നു വരുമ്പോള്‍ പലിശയെ ആശ്രയിക്കാതെ വഴിയില്ലല്ലോ. ക്രെഡിറ്റ് കാര്‍ഡ്, മറ്റു വായ്പാ കമ്പനികള്‍ ലക്ഷ്യമിടുന്നതും ഇത്തരക്കാരെയാണ്. വായ്പയെ ആശ്രയിക്കാനുള്ള പ്രവണത മലയാളിക ള്‍ക്കിടയില്‍ വളരെ കൂടുതലാണെന്ന് വളര്‍ന്ന് വരുന്ന ധന കാര്യ സ്ഥാപനങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. വായ്പകളെ ഒരു ഉല്പന്നമെന്ന നിലക്ക് വളരെ ആകര്‍ഷക മായാണ് ബാങ്കുകള്‍ ഇക്കാലത്ത് അവതരിപ്പിക്കുന്നത്.
August 16, 2010
Luttappi in Bar
ലുട്ടാപ്പി ഒരു ദിവസം സ്ഥലത്തെ പ്രധാന ബാറില്‍ എത്തി മൂന്നു ഗ്ലാസ്സ്
ബിയറിനു ഓര്‍ഡര്‍ നല്കി.
വെയിറ്റര്‍: 3ഗ്ലാസ്സോ? അതിനു നിങ്ങള്‍ ഒരാളല്ലേ ഉള്ളു?
ലുട്ടാപ്പി: താന്‍ പറയുന്നത് കേട്ടാല്‍ മതി
വെയിറ്റര്‍ ഒന്നും മിണ്ടാതെ ബിയര്‍ 3ഗ്ലാസുകളില്‍ ആക്കി കൊണ്ടേ വച്ചു.
ലുട്ടാപ്പി ഓരോ ഗ്ലാസില്‍ നിന്നും ഒരു സിപ് എടുക്കും- പിന്നെ അടുത്തതില്‍
August 15, 2010
ബ്ലഡി മേരി (Bloody Mary)

ക്യാനുകളിലോ കുപ്പികളിലോ ഇവിടെ ദുബായില്‍ വാങ്ങാന്‍ കിട്ടുന്ന പഴച്ചാറുകളില്‍ എനിക്കേറെ പ്രിയപ്പെട്ടത് തക്കാളിച്ചാറായത് അതുകൊണ്ടല്ല, തക്കാളിജ്യൂസിന്റെ നൈസര്‍ഗിക സ്വാദ് ഇഷ്ടപ്പെട്ടതുകൊണ്ടാണ്. പോരാത്തതിന് കിഡ്നിയില്‍ കല്ലില്ലാത്തതും വായില്‍ ഇടയ്ക്കിടെ പുണ്ണ് വരുന്നതും [aphthous ulcer] തക്കാളിജ്യൂസിനെ പ്രിയതരമാക്കാനുള്ള കാരണങ്ങളായി. സൌദി അറേബ്യയില്‍ ഉണ്ടാക്കുന്ന റാണിയാണ് ഇവിടെ ലഭിക്കുന്ന പ്രമുഖ ബ്രാന്‍ഡ്. അധികം ഡിമാന്‍ഡില്ലാത്ത സാധനമായതിനാല് എല്ലാ ഗ്രോസറികളിലും കിട്ടില്ല എന്നൊരു പ്രശ്നമുണ്ട്. ബ്ലഡി മേരിയുടെ ബ്ലഡിനെപ്പറ്റി ഇതെല്ലാമോര്‍ത്തത് ഇന്ന് ഇ-മെയിലായി കിട്ടിയ ഒരു തക്കാളിക്കഥ വായിച്ചിട്ടാണ്.
ഇതാ അതിന്റെ പരിഭാഷ:
Tags:
TV,
ആരോഗ്യം,
ഇന്റര്‍നെറ്റ്,
പ്രവാസി,
മദ്യം,
മൊബൈല്‍,
വിദ്യാഭ്യാസം,
ഹാസ്യം
August 14, 2010
തട്ടുകടകള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നു
തിരുവനന്തപുരം: സിലിണ്ടറും കുറ്റിയും ഉന്തുവണ്ടിയും ദോശക്കല്ലുമുണ്ടെങ്കില് തട്ടുകട തുടങ്ങിയേക്കാമെന്ന് ഇനി വിചാരിക്കേണ്ട. തട്ടുകടകള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്ന കേന്ദ്ര ഫുഡ് സെക്യൂരിറ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് സെപ്റ്റംബര്‍ അവസാനത്തോടെ നടപ്പിലാകും. ഫുഡ് സേഫ്റ്റി കമ്മിഷണറേറ്റിന്റെ നേതൃത്വത്തില്‍, സംസ്ഥാനങ്ങളില്‍ രജിസ്ട്രേഷന് സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങും. രജിസ്ട്രേഷന് നടത്താത്തവര്‍ക്കെതിരേ തുടക്കത്തില്‍ നടപടിയുണ്ടാവില്ല. ബോധവല്‍ക്കരണത്തിനു ശേഷവും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പിഴയൊടുക്കേണ്ടി വരും. ഭക്ഷണശാലകള്‍ ഫുഡ് സേഫ്റ്റി കമ്മിഷണറേറ്റിലാണു രജിസ്റ്റര്‍ ചെയ്യേണ്ടത്. രാജ്യത്തെ 80 ശതമാനം രോഗങ്ങളും ഭക്ഷ്യജന്യമായതിനാലാണ് നിയമം കര്‍ശനമാക്കുന്നത്. നിലവില്‍ ഹോട്ടലുകള്‍ക്കുളള പി.എഫ്.എ. ലൈസന്‍സിനും കാര്യമായ മാറ്റങ്ങളുണ്ട്.
August 11, 2010
വിവാഹം = കുരുക്ക്

ചൈനയോടൊപ്പം കുതിക്കുന്ന പുതിയ സാമ്പത്തിക ശക്തി' എന്നൊക്കെ മാധ്യമങ്ങള്‍ സ്ഥിരമായി ഉദ്ഘോഷിക്കുന്നതുകൊണ്ടാവാം, ചൈനക്കാര്‍ക്ക് ഇന്ത്യയെപ്പറ്റി അറിയാന്‍ വലിയ താത്പര്യമാണ്. ചൈന സന്ദര്‍ശിച്ചപ്പോള്‍ ഗൈഡായി കൂടെയുണ്ടായിരുന്ന സൂസന്ചാങ് എന്ന 26 കാരിയും ഇന്ത്യയെപറ്റി വലിയ ചോദ്യങ്ങള്‍ മനസില്‍ സൂക്ഷിക്കുന്നവളാണ്. അഞ്ചുദിവസം ബീജിങില്‍ കഴിഞ്ഞശേഷം ഷാങ്ഹായിലേക്ക് പുറപ്പെടാനായി വിമാനത്താവളത്തിലേക്കു പോകുമ്പോള്‍ സൂസന് പറഞ്ഞു: `ഗൈഡിനുള്ള പണം ഞാനാണ് തരേണ്ടത്. നിങ്ങള്‍ ചൈനയെപ്പറ്റി ചോദിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഇന്ത്യയെക്കുറിച്ച് ഞാന്‍ ചോദിച്ചറിഞ്ഞു' - നീണ്ട വരപോലെയുള്ള കുഞ്ഞിക്കണ്ണുകള്‍ കഴിയുന്നത്ര വലിച്ചുതുറന്ന് സൂസന് ചിരിച്ചു. എന്നിട്ട് അവസാന ചോദ്യം: `എനിക്കൊരു വരനെ ഇന്ത്യയില്‍നിന്ന് കണ്ടെത്തിത്തരാമോ? അറേഞ്ച്ഡ് മാര്യേജ് ഒന്നു പരീക്ഷിക്കണമെന്നുണ്ട്...'
Tags:
TV,
ഇന്റര്‍നെറ്റ്,
കഥ,
ജനറല്‍,
ജീവിതം,
ഭക്തി,
മൊബൈല്‍,
വിദ്യാഭ്യാസം,
സെക്സ്
August 8, 2010
പൊക്കുന്നെങ്കില്‍ പൊക്കെന്റെ ചേടത്തീ...
ചേടത്തീ, പൊക്കുന്നെങ്കില്‍ പൊക്കങ്ങോട്ട്. ക്ഷമയ്ക്കും ഒരതിരുണ്ട്. പണ്ടൊരിക്കല്‍ പത്രക്കാരന് പാപ്പി പറഞ്ഞുപോയതാ. പാപ്പി പത്രവിതരണവും ഇടയ്ക്ക് നിര്‍ത്തിവച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് സമയമേറെയായി. ഈ കഥ നടക്കുന്നത് കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ്. ഇതിന്റെ വാല്‍ക്കഷണം അരങ്ങേറുന്നത് ചില വിദേശമലയാളിനേതാക്കളുടെ പിന്നാമ്പുറത്തും.
ചേരന്‍കുന്നിലെ ചേടത്തിമാര് തമ്മില്‍ തൊട്ടതിനും പിടിച്ചതിനും നിത്യവും കലഹിക്കും. ഒന്നുകില്‍ കോഴി അതിര്‍ത്തി കടന്നതിന്. അതല്ലെങ്കില്‍ കാള കയ്യേറ്റം നടത്തിയതിന്. പിന്നെ തുടങ്ങുകയായി പൂരപ്പാട്ട്.
August 7, 2010
പ്രണയം എപ്പോള്‍ ആരംഭിക്കുന്നു ??
പ്രണയം എപ്പോള്‍ ആരംഭിക്കുന്നു എന്നത് ആര്‍ക്കും മുന്‍കൂട്ടി പറയാനോ പിന്നീട് ഓര്‍ത്തെടുക്കാനോ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രണയിച്ചു വിവാഹിതരായവര്‍ പിന്നീട് ആലോചിച്ചു നോക്കിയിട്ടുണ്ടോ, എപ്പോഴാണ് അവര്‍ക്ക് പരസ്പരം ആദ്യമായി പ്രണയം തോന്നിയതെന്ന്? അത് കണ്ടെത്താനോ തിരിച്ചറിയാനോ പെട്ടെന്ന് കഴിഞ്ഞെന്നു വരില്ല. പ്രണയം അവസാനിക്കുന്നതും അങ്ങനെയാണ്. സാവധാനം, പല പല കാരണങ്ങളാല്‍ മനസ്സുകളില്‍ നിന്ന് പ്രണയം ഒഴിഞ്ഞുപോകുന്നു.
പ്രണയിച്ചു വിവാഹിതരായവര്‍ അധികം വൈകാതെ വിവാഹമോചനത്തിലെത്തിച്ചേരുമ്പോള് അത്ഭുതം തോന്നാറുണ്ടോ?
August 4, 2010
ഒരു അറബിക്കഥ
ഹലോ സുമേഷേ ,
എന്തൊക്കെയാ നാട്ടില്‍ വിശേഷങ്ങള്‍? പടച്ചോന്റെ കാരുണ്യം കൊണ്ട് ഇവിടെ കുഴപ്പമില്ലാതെ പോകുന്നു. നാട്ടില്‍ ആളുകള്‍ പറയുന്ന ദുബായ് ഇവിടെ ഇല്ല എന്ന് മനസിലായി. നാട്ടില്‍ വന്നാല്‍ കൂളിംഗ് ഗ്ലാസ് മുഖത്തു നിന്നും എടുക്കാത്ത, ഉറങ്ങാന്‍ പോകുമ്പോള്‍ പോലും അത്തര്‍ പൂശുന്ന മലയാളിയെ ഇവിടെങ്ങും കാണാനില്ല. ഇവന്റെ ഒക്കെ കളി നാട്ടില്‍ വരുമ്പോഴെ ഉള്ളു എന്ന് എനിക്ക് മനസിലായി. എല്ലാവരും മൂട്ടില് തീ പിടിച്ചപോലെ രാവിലെ എങ്ങോട്ടോ ഓടുന്നു,... വയ്കുന്നേരം ഇന്ത്യ വിട്ട മിസൈല്‍ പോലെ പോയതിനേക്കാള്‍ വേഗത്തില്‍ തിരിച്ചു വരുന്നു.... എല്ലാം കീ കൊടുത്ത പാവകളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു. പിന്നെ ചൂട് എന്നൊക്കെ പറഞ്ഞാല്‍ കുറച്ചിലാകും... ഇത് ഒരുമാതിരി പുഴുങ്ങള്‍ ആണ്. ഞാനൊക്കെ എത്ര ഭാഗ്യവാന് ആണെന്നോ !!!
എന്തൊക്കെയാ നാട്ടില്‍ വിശേഷങ്ങള്‍? പടച്ചോന്റെ കാരുണ്യം കൊണ്ട് ഇവിടെ കുഴപ്പമില്ലാതെ പോകുന്നു. നാട്ടില്‍ ആളുകള്‍ പറയുന്ന ദുബായ് ഇവിടെ ഇല്ല എന്ന് മനസിലായി. നാട്ടില്‍ വന്നാല്‍ കൂളിംഗ് ഗ്ലാസ് മുഖത്തു നിന്നും എടുക്കാത്ത, ഉറങ്ങാന്‍ പോകുമ്പോള്‍ പോലും അത്തര്‍ പൂശുന്ന മലയാളിയെ ഇവിടെങ്ങും കാണാനില്ല. ഇവന്റെ ഒക്കെ കളി നാട്ടില്‍ വരുമ്പോഴെ ഉള്ളു എന്ന് എനിക്ക് മനസിലായി. എല്ലാവരും മൂട്ടില് തീ പിടിച്ചപോലെ രാവിലെ എങ്ങോട്ടോ ഓടുന്നു,... വയ്കുന്നേരം ഇന്ത്യ വിട്ട മിസൈല്‍ പോലെ പോയതിനേക്കാള്‍ വേഗത്തില്‍ തിരിച്ചു വരുന്നു.... എല്ലാം കീ കൊടുത്ത പാവകളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു. പിന്നെ ചൂട് എന്നൊക്കെ പറഞ്ഞാല്‍ കുറച്ചിലാകും... ഇത് ഒരുമാതിരി പുഴുങ്ങള്‍ ആണ്. ഞാനൊക്കെ എത്ര ഭാഗ്യവാന് ആണെന്നോ !!!
Now call India at cheaper rates
© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.
How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.
For more details
E:mail: sumeshcm2004@gmail.com
Receive all updates via Facebook. Just Click the Like Button Below▼
▼
You can also receive Free Email Updates:
Powered By Jikkumon