October 5, 2010

മേലെ ആകാശം താഴെ ഭൂമി

ഒരിക്കല്‍ കൊച്ചിയില്‍ നിന്ന്‌ ദുബായിലേക്ക്‌ `മഹാന്‍ എയര്‍വേഴ്‌സ്‌' എന്ന വിമാനക്കമ്പനിയുടെ വിമാനത്തില്‍ സഞ്ചരിക്കാനിടയായി. ഇറാന്‍ സര്‍ക്കാരിന്റെ സ്വന്തം സ്‌ഥാപനമാണ്‌ മഹാന്‍ എയര്‍. കൊച്ചിയില്‍ നിന്ന്‌ പറന്നുപൊങ്ങി, ഉയര്‍ത്തിപ്പിടിച്ച തോക്കുകള്‍ക്കു നടുവിലൂടെ ഇറാനിലെ ബന്തര്‍ അബ്ബാസ്‌ വിമാനത്താവളത്തില്‍ ലാന്‍ഡ്‌ ചെയ്‌ത്‌, അവിടെ കുറച്ചുനേരം ചെലവഴിച്ചശേഷമാണ്‌ ദുബായിലേക്കുള്ള തുടര്‍യാത്ര. മനുഷ്യപ്പറ്റില്ലാത്ത ജീവനക്കാരും പെയിന്റ്‌ അടര്‍ന്നു തുടങ്ങിയ വിമാനവുമെല്ലാം ചേര്‍ന്ന്‌ മഹാന്‍ എയറിലെ യാത്ര ഒരു ഭീകരസ്‌മരണയായി മനസില്‍ നിലനില്‍ക്കുന്നു.

ഒരിക്കല്‍ ഒമാന്‍ എയര്‍വെയ്‌സിന്റെ ഇന്ത്യയിലെ തലവനായ മുഹമ്മദ്‌ സലിമിനെ കണ്ടപ്പോള്‍ ഞാന്‍ മഹാന്‍ എയറിലെ യാത്രയെക്കുറിച്ച്‌ പറഞ്ഞു. ഒരിക്കലും ഇറാന്റെ വിമാനങ്ങളില്‍ യാത്രചെയ്യരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. അമേരിക്ക നിര്‍മ്മിക്കുന്ന ബോയിങ്‌ വിമാനങ്ങളോ ഫ്രാന്‍സിന്റെ എയര്‍ബസ്‌ വിമാനങ്ങളോ ആണ്‌ എല്ലാ രാജ്യങ്ങളും യാത്രാവിമാനങ്ങളായി ഉപയോഗിക്കുന്നത്‌. എന്നാല്‍ ഇറാനെതിരെ അമേരിക്കയും യൂറോപ്പും ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ട്‌, ഇറാന്റെ വിമാനങ്ങള്‍ക്കൊന്നും ഒറിജിനല്‍ സ്‌പെയര്‍ പാര്‍ടുസുകള്‍ ലഭ്യമല്ല. ഇറാനിലെ `കൊല്ലന്മാര്‍' നിര്‍മ്മിച്ചെടുക്കുന്ന സ്‌പെയര്‍ പാര്‍ട്‌സുകളാണത്രേ മഹാന്‍ എയറിനെ ചലിപ്പിക്കുന്നത്‌! മുഹമ്മദ്‌ സലിമിന്റെ വിശദീകരണം ഉള്‍ക്കിടിലത്തോടെയാണ്‌ കേട്ടത്‌. നൂറുകണക്കിന്‌ യാത്രക്കാരുടെ ജീവന്‍ വെച്ചുള്ള ഇറാന്റെ കുട്ടിക്കളി!

ഇതേ കുട്ടിക്കളിയാണിപ്പോള്‍ ഇന്ത്യയിലും നടക്കുന്നത്‌. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ ഇന്ത്യയില്‍ ഉണ്ടായ, അല്ലെങ്കില്‍ ഭാഗ്യംകൊണ്ടു നടക്കാതെപോയ അപകടങ്ങള്‍ നോക്കുക. ദുബായ്‌ - കൊച്ചി വിമാനം എയര്‍ഹോളില്‍ വീണ്‌ യാത്രക്കാര്‍ക്ക്‌ പരിക്ക്‌. ദുബായ്‌ - മംഗലാപുരം വിമാനം തകര്‍ന്ന്‌ 160 മരണം. ക്വാലലംപൂര്‍ - കൊച്ചി വിമാനത്തിന്റെ ടയര്‍ ലാന്റിങ്ങിനുശേഷം പൊട്ടിത്തെറിച്ചു. ദുബായ്‌ - പൂനെ വിമാനം എയര്‍പോക്കറ്റില്‍വീണു; 5000 അടി താഴെ പതിച്ച്‌, വീണ്ടും ഉയര്‍ന്നുപൊങ്ങി. ഡല്‍ഹി - ശ്രീനഗര്‍ വിമാനം റണ്‍വേയില്‍ തൊട്ടപ്പോള്‍, ഉയര്‍ന്നുപൊങ്ങാന്‍ നിര്‍ദ്ദേശം നല്‍കി വീണ്ടും ലാന്‍ഡ്‌ ചെയ്‌തു. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ മദ്യപിച്ച്‌ ജോലിക്കെത്തിയ 39 പൈലറ്റുമാര്‍ പിടിയിലായി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ദൂരപരിധിലംഘിച്ച 50 വിമാനങ്ങളുടെ കൂട്ടിയിടി ഭാഗ്യംകൊണ്ട്‌ ഒഴിവായി.

ഇന്ത്യയുടെ ആകാശത്തുനടമാടുന്ന ഭീകരാന്തരീക്ഷത്തിന്റെ ഏകദേശവിവരണമാണ്‌ മേല്‍പ്പറഞ്ഞത്‌. ഇതില്‍ ഏറ്റവും രസകരമായ കാര്യം ശ്രീനഗറില്‍ സംഭവിച്ചതാണ്‌. ആ കഥ ഇതാണ്‌: ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം ശ്രീനഗറിലെത്തിയപ്പോള്‍ ലാന്‍ഡിങ്ങിനുള്ള അനുമതി ലഭിച്ചു. എന്നാല്‍ റണ്‍വേയില്‍ തൊടാനൊരുങ്ങുമ്പോള്‍ എയര്‍ട്രാഫിക്‌ കണ്‍ട്രോളില്‍നിന്ന്‌ അടിയന്തിരസന്ദേശം: ലാന്‍ഡ്‌ ചെയ്യരുത്‌; ഉടന്‍ ഉയര്‍ന്നുപൊങ്ങുക....' പൈലറ്റ്‌ ഉടന്‍ വിമാനം ഉയര്‍ത്തി. ചുറ്റും ഒന്നു പറന്ന ശേഷം വീണ്ടും ലാന്‍ഡ്‌ ചെയ്‌തു. സംഭവം വിവാദമായി. വിമാനം വീണ്ടും ഉയര്‍ത്താന്‍ തങ്ങള്‍ പറഞ്ഞിട്ടില്ലെന്നാണ്‌ എയര്‍ട്രാഫിക്‌ കണ്‍ട്രോള്‍ ഉദ്യോഗസ്‌ഥരുടെ വിശദീകരണം. എന്നാല്‍ അങ്ങനെയൊരു അറിയിപ്പ്‌ തനിക്ക്‌ കിട്ടിയെന്നു പൈലറ്റ്‌.

ഇങ്ങനെ പൈലറ്റുമാരും ഉദ്യോഗസ്‌ഥരുമായി വാഗ്വാദം തുടരുകയാണ്‌. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ജനത്തിന്‌ ഒരു സംശയം മാത്രം ബാക്കി. ഇതൊന്നും അന്വേഷിക്കാന്‍ ഇവിടെ സംവിധാനമില്ലേ? വിമാനം പറത്തല്‍ ഇത്ര കുട്ടിക്കളിയാണോ?

മംഗലാപുരം അപകടം നടക്കാന്‍ കാരണം ഇന്‍സ്‌ട്രുമെന്റ്‌ ലാന്‍ഡിങ്‌ സംവിധാനമില്ലാത്തതുകൊണ്ടാണെന്നാണ്‌ വ്യോമയാനരംഗത്തെ വിദഗ്‌ധര്‍ കുറ്റപ്പെടുത്തുന്നത്‌. എന്നാല്‍ അതൊന്നും വിലവെക്കാതെ അപകടം നടന്ന ദിവസം വൈകിട്ടുതന്നെ മംഗലാപുരത്തെ റണ്‍വേ തുറന്നു. സന്‌ധ്യയ്‌ക്കുശേഷം ഇന്‍സ്‌ട്രുമെന്റ്‌ ലാന്‍ഡിംഗ്‌ സിസ്‌റ്റം ഇല്ലാത്ത റണ്‍വേകളില്‍ വിമാനം ഇറക്കുന്നത്‌ കേട്ടുകേഴ്‌വി പോലുമില്ലാത്ത കാര്യമാണത്രേ. ഇവിടെ അതൊന്നും നോട്ടമില്ല. 110 കോടി ജനങ്ങളില്ലേ, കുറേയെണ്ണം തീരട്ടെ എന്ന മട്ട്‌!

രണ്ടു ദശകം മുമ്പ്‌്‌ പൈലറ്റു കൂടിയായ പ്രധാനമന്ത്രി രാജീവ്‌ഗാന്‌ധി `ഭീകരം' എന്നുവിശേഷിപ്പിച്ച റണ്‍വേയാണ്‌ മംഗലാപുരത്തേത്‌. ആ പരാമര്‍ശം വീണ്ടും മാധ്യമങ്ങള്‍ പൊടിതട്ടിയെടുത്തത്‌ ഈ അപകടത്തിനുശേഷമാണ്‌. രാജീവിന്റെ വാക്കുകള്‍ക്കു വിലകൊടുത്തിരുന്നെങ്കില്‍ 160 കുടുംബങ്ങളില്‍ കണ്ണുനീര്‍ വീഴുമായിരുന്നില്ല.

വിമാനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ പണക്കാരാണെന്നും അവരുടെ സുരക്ഷയ്‌ക്കുവേണ്ടി ഖജനാവില്‍നിന്നു പണം മുടക്കുന്നത്‌ ശരിയല്ലെന്നും ഒരു വിദ്വാന്‍ ചാനലില്‍ വാദിക്കുന്നത്‌ കേട്ടു. ദുബായ്‌ - കൊച്ചി വിമാനയാത്രക്കാരില്‍ എത്ര ധനികരുണ്ടാവുമെന്ന്‌ അയാള്‍ക്കറിയുമോ? പ്രത്യേകിച്ച്‌ ബജറ്റ്‌ എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിലെ യാത്രക്കാരിലധികവും ചെറിയ വേതനത്തില്‍ ഉത്തരേന്ത്യയില്‍ കിടന്ന്‌ കഷ്‌ടപ്പെടുന്നവരാണ്‌. അല്ലെങ്കിലും മനുഷ്യജീവന്‌ ധനികനെന്നോ പാവപ്പെട്ടവനെന്നോ ഭേദമുണ്ടോ!
വിമാനയാത്ര ഒരു കൈവിട്ട കളിയാണ്‌. പക്ഷേ കടല്‍കടക്കാനും ലക്ഷ്യസ്‌ഥാനത്ത്‌ വേഗമെത്താനും വിമാനത്തെ ആശ്രയിച്ചേ മതിയാവൂ. രാജധാനി എക്‌സ്‌പ്രസിലെ ട്രെയിന്‍ ടിക്കറ്റിന്റെ തുകയ്‌ക്ക്‌ ബജറ്റ്‌ എയര്‍ലൈനില്‍ ഡല്‍ഹിയാത്ര നടത്താവുന്ന കാലം. അതുകൊണ്ടുതന്നെ ധാരാളം പേര്‍ വിമാനങ്ങളെ ആശ്രയിച്ചുതുടങ്ങിയിട്ടുണ്ട്‌. അത്യാധുനിക സംവിധാനങ്ങളും വിമാനങ്ങളുമായി വ്യോമയാന മേഖലയെ ഉടച്ചുവാര്‍ക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ട്രെയിനില്‍ കയറിയാല്‍ മാവോയിസ്‌റ്റുകള്‍, വിമാനത്തില്‍ കയറിയാല്‍ പഴഞ്ചന്‍ സംവിധാനങ്ങള്‍, റോഡിലൂടെ പോയാല്‍ ലക്കും ലഗാനുമില്ലാത്ത ഗതാഗതസംവിധാനം - ഇങ്ങനെ ഇന്ത്യക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുകയാണ്‌. ഇന്ത്യക്കാരന്‌ ഈശ്വരന്‍ മാത്രം രക്ഷ!

വാല്‍ക്കഷണം: തുരന്തോ എക്‌സ്‌പ്രസിലെ ഭക്ഷ്യദുരന്തത്തെപ്പറ്റി കേന്ദ്ര റെയില്‍ സഹമന്ത്രി ഇ. അഹമ്മദിന്റെ കമന്റ്‌: `റെയില്‍വേ ആണെങ്കില്‍ ഇങ്ങനെ പലതും സംഭവിക്കും.'
മുക്കാലിയില്‍ കെട്ടി അടിക്കണം ഇത്തരം അശ്രീകരങ്ങളെ. ജനങ്ങളെ നോക്കി ദന്തഗോപുരത്തിലിരുന്ന്‌ കൊഞ്ഞനം കുത്തുന്ന ക്രൂരഹൃദയന്മാര്‍....

By: ബൈജു എന്‍ നായര്‍

4 Comments:

Siju George said...

Nice Article. I would like to know the idiot who argued in channel against spending Government money to secure airports. It seems that money comes from his family only.

Rakeshpopy || Winterblogs.com said...

ഒരിയ്ക്കലും നന്നാവില്ലേ ഈ നശിച്ച നാട്ടിലെ ജനങ്ങൾ....ജനങ്ങളുടെ പൊതുവായ മനോഭാവമാണ് ഇന്ത്യൻ ബ്യൂറോക്രസിയും രാഷ്ട്രീയക്കാരുമെല്ലാം...

Jikkumon || Thattukadablog.com said...

GOOD ONE

shiju

Splash_6376 said...

ee mandane ok manthri akkiyanamare adikkanam...........

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon