April 13, 2011

ഒരു ഗതികെട്ട മലയാളി പൌരന്റ്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക

-:ഒരു സാധാരണ മലയാളി പൌരന്റ്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക:-

ജാതി മത വര്‍ഗീയ ശക്തികളുടെ പ്രത്യക്ഷമായോ പരോക്ഷമായോ വക്താക്കളായ
ഒരു സംഘടനയും എന്റ്റെ ചര്‍ച്ചയില്‍ വരില്ല എന്ന് ഞാന്‍ ആദ്യമേ പറയട്ടെ . കാരണം മൂല്യ ബോധമുള്ള ഒരു ഭാരതീയ പൌരനും അത്തരം സംഘടനകള്‍ക്‍ക് വോട്ടുചെയ്യുകയോ,അവയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല.

മതം ഒരു വ്യക്തിയുടെ സ്വകാര്യ വിഷയമാണെന്നും, അതിനു സാമൂഹ്യ ജീവിതത്തില്‍
ഇടപെടാനുള്ള ഒരു അവകാശവും ഇല്ലെന്നും ഞാന്‍ സ്ഥായിയായി വിശ്വസിക്കുന്നു.


കാരണം ഞാനും എന്നെപോലെ പതിനായിരങ്ങളും നിത്യ ജീവിതത്തില്‍ അനുഭവിക്കുന്ന
നിരവധി പ്രശ്നങ്ങള്‍ മതത്ത്തിന്റ്റെ സ്രിഷ്ടിയല്ലെന്നും, അവ പരിഹരിക്കുന്നതില്‍ മതത്തിന്
യാതൊന്നും ചെയ്യാനില്ലെന്നും ഞാന്‍ മനസിലാക്കുന്നു. മതവും ജാതിയും നമ്മുടെ നാട്ടില്‍
ഒരു ‘വികാരം’ ആയതുകൊണ്ട്, അതുപയോഗപെടുത്തി മുതലെടുപ്പ് നടത്താന്‍ നമ്മുടെ
നാട്ടിലെ രാക്ഷ്ട്രീയ പാര്‍ടികള്‍ ഒട്ടും മോശമല്ലത്തതുകൊണ്ട്, അത്തരം ഇടപെടീലുകളെ
വിവേകപൂര്‍വ്വം നേരിടേണ്ടത് എന്റ്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു.

കൊട്ടിഘോഷിക്കുന്ന ഈ ‘ജനാധിപത്യം’ പൊള്ളയാണ്,വെറും ചപ്പടചിയാണ്!
നിലവില്‍ ഇരിക്കുന്ന വ്യവസ്ഥിതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭകള്‍ക്ക് ചില
പരിമിതികള്‍ ഉണ്ട് .ആ പരിമിതി ലംഘിക്കുവാന്‍ ‘ജനാധിപത്യത്തിന്റ്റെ’
ഗുണഭോക്താക്കള്‍ ആരെയും അനുവദിക്കില്ല. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്
പരമാവധി ജനോപകരപ്രദമായ കാര്യങ്ങള്‍ ചെയ്യുക എന്നത് മാത്രമാണ് എത്ര ആര്‍ജവമുള്ള
മന്ത്രി സഭകള്‍ക്കും ചെയ്യാന്‍ കഴിയുക.

വലതുപക്ഷം ചില പരിഷ്കരനങ്ങളിലൂടെ,ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഈ വ്യവസ്ഥിതിയെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുപ്പോള്‍, ഇടതുപക്ഷത്തിന്റ്റെ ഉത്തരവാദിത്തം
എന്താണ്? കാലഹരണപെട്ട ഈ വ്യവസ്ഥിതി ഉടച്ചു വാര്‍ക്കുവാനുള്ള തീഷ്ണമായ
സമര പോരാട്ടങ്ങളുടെ ഭാഗമായി വേണം ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ കാണുവാന്‍.
ശക്തമായ ബദല്‍ രാഷ്ട്രീയം അവതരിപ്പിച്ച് ഒട്ടേറെ അഗ്നി പരീക്ഷകളിലൂടെ വേണം
ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടാന്‍. അതില്‍ വ്യവസ്ഥിതിയുടെ സംരക്ഷകരുടെ
പണം,പത്രം, സ്വാധീനം......എല്ലാം പെടും. ഇവയെ എല്ലാം അതിജീവിച്ചു തിരഞ്ഞെടുക്കപെട്ടാല്‍
(വിമോചന സമരങ്ങള്‍ ഉണ്ടാവാം സൂക്ഷിക്കുക!) എന്താണ് എട്തുപക്ഷത്തിന്റ്റെ
ഉത്തരവാദിത്തം? പരമാവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തു, നൈതിക
സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്തിപിടിച്ചു ,വലതു പക്ഷത്തുനിന്നും വ്യത്യസ്തമായി
തങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതോടൊപ്പം,
ഈ വ്യവസ്ഥിതിയുടെ പരിമിതിയെ കുറിച്ചും ജനങ്ങളെ ബോധ്യപെടുത്തുക.
ഈ വ്യവസ്ഥിതി മാറ്റി മറിക്കുവാന്‍, വളര്‍ന്നു വരേണ്ട ബഹുജന പ്രക്ഷോഭത്തിന്
ശക്തി പകരുക ഇവയൊക്കെയാണ് ഇടതു പക്ഷത്തിന്റ്റെ ഉത്തരവാധിത്തങ്ങള്‍.

കാലഹരണപെട്ട ഒരു വ്യവസ്ഥിതിയുടെ സംരക്ഷകര്‍ എന്നാ നിലയില്‍ അഴിമതി,
സ്വജന പക്ഷപാതം, സാംസ്‌കാരിക അധപതനം ഇതെല്ലം വലതുപക്ഷത്തിന്റ്റെ
കൂടെപിറപ്പുകളാണ്. തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നില്ലെങ്കില്‍,അടുത്ത
അഞ്ചു വര്ഷം വരെ ( ആന്റണി പറഞ്ഞതുപോലെ ) വനവസമാല്ലാതെ വലതുപക്ഷത്തിന്
മറ്റൊരു മാര്‍ഗവുമില്ല.

എന്നാല്‍ ഇടതുപക്ഷത്തുനിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ഇതില്‍ നിന്നും വ്യത്യസ്തമാണ്.
ചില മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചുകൊണ്ടാവനം ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്. എങ്ങനെയും തിരഞ്ഞെടുപ്പില്‍ ജയിക്കുവാന്‍ വലതുപക്ഷം സ്വീകരിക്കുന്ന
മാര്‍ഗങ്ങളൊന്നും ഇടതുപക്ഷം മാതൃകയാക്കരുത് . മൂല്യങ്ങളില്‍ യാതൊരു വിട്ടുവീശ്ചയ്ക്കും
ഇടം കൊടുക്കരുത്.

ഓര്‍ക്കുക,..!അല്ലയോ ഇടതുപക്ഷമേ ......ഇതൊരു സാധാരണ പൌരന്റ്റെ അപേക്ഷയാണ്.....
ഞങ്ങളെ നിരാശരാക്കരുതേ...! അവര്‍ ഒരുക്കുന്ന ചതി കുഴികളില്‍ നിങ്ങള്‍ വീഴല്ലേ......!
അവരടെ സ്വാധീനങ്ങളില്‍ പെടല്ലേ...!
ജയിച്ചാലും തോറ്റാലും ഞങ്ങള്‍ക്ക് നിങ്ങളെ വേണം ......ഞങ്ങളുടെ നീതിക്കുവേണ്ടിയുള്ള
പോരാട്ടത്തെ നയിക്കാന്‍...!

അതിനു സജ്ജമാകുംവിധം ഇനിയെങ്കിലും ഒരു ആത്മ പരിശോധനയ്ക്ക് തയ്യാറാവേണമേ.......!
ഓര്‍ക്കുക....! അവരുടെ പത്രങ്ങളുടെയും, ചാനലുകളുടെയും ചര്‍ച്ചകളില്‍ ഒരിക്കലും
വിഷയമാകാത്ത ഞങ്ങള്‍, നൂറിലധികം കോടി എഴകളുടെ പ്രതീക്ഷയാണ് നിങ്ങള്‍......!

By: സര്‍വ്വജിത്ത്
How to post comments?: Click here Eng Or മലയാളം

7 Comments:

MuraleeMukundan said...

കൊള്ളാം

റ്റോംസ് കോനുമഠം /thattakam.com said...

ഇടതായാലും വലതായാലും സാധാരണക്കാരനെ ഇലക്ഷന്‍ കഴിയുമ്പോള്‍ കറിവേപ്പില മാതിരിയെ കാണുകയുള്ളൂ. അടുത്ത അഞ്ചു വര്‍ഷം വരെ കാത്തിരിക്കണം അവനു അവന്റെ യഥാര്‍ത്ഥ വില തിരികെ കിട്ടണമെങ്കില്‍ ..

padaarblog said...

laalsalaam idathu paksham !!!

പഞ്ചാരകുട്ടന്‍-malarvadiclub said...

ഇനി അഞ്ചു വര്‍ഷം കഴിയണം ഇവന്മാരെ ഒക്കെ ഒന്ന് കണ്ടു കിട്ടാന്‍

vadakethadom said...

I am Not a Idathupaksham or Valathupaksham. But aarkuvenam Eee kalaharnapetta edathu chinthagathi. There is no more room anywhere. After the elction result, Mr. Sarvajith will come to understand. Can you show anybody what message gave this edathupaskahm to the poor voters what they are going to bring in keral. Wait 5 years and impliment projects like smart City and Kayyamam for pennupidiyanmmar. Where they were the past five years, they didn't get enough time to do all this or just was dreaming for another 5 years ruling.

Leni S said...

Ente chora thilakkunnu , oruthanum nadinu onnum cheidittilla , nadinte vikasanam ariyan veruthe rodilekku onnu nookku , ennamenkil ennikko …. Gutter eeee.
but I am not a fool to replay for a manjapithakaran (ellam yellow ayi alle kaanu). swajana pakshapatham ( both are same ,UDF is far better than LDF), V S ine makanu thulyam aayi congressil aare compare cheum …. Huum..
Ellathinum marupadi undu …. But I am not political.

Leni.

Abhilash A P said...

bakwassssssssssssss band karoooooooooooo

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon