പലപ്പോഴും ദോശ വാങ്ങുവാന്‍ എന്റെയും ശ്രീധരന്റെയും പക്കല്‍ കാശiല്ലതിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ദോശ വാങ്ങി തന്നിരുന്നതും മനോഹരനോ ബാലനോ ആയിരുന്നു. ശ്രീധരന്‍ അന്ന് സദ്യക്ക് വിളമ്പിയും ബസില്‍ കിളിയായും പോയി കൊണ്ടുവരുന്ന കാശിനു ദോശ വാങ്ങുമായിരുന്നു.
എനിക്ക് പഞ്ചായത്തിലെ ഗ്രാമസഭയുടെ അനൌന്‍സ്മെന്റ് ചെയ്തു കിട്ടാറുള്ള കാശും ദോശ വാങ്ങുവാനായി മുടക്കുമായിരുന്നു. പക്ഷെ അതൊക്കെ ചിലപ്പോള്‍ മാത്രമായിരുന്നു. മനോഹരന്റെയും ബാലന്റെയും കാശിനാണ് ഞങ്ങള്‍ ദോശ കഴിച്ചത് . പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും മനോഹരനും ബാലനും ഓര്‍മയിലും ജീവിതത്തിലും ദോശയുമായി ചിരിച്ചു നില്‍ക്കുന്നു.
ബാലന്റെ പ്രണയം
എന്നാണ് ബാലന്‍ പ്രണയിച്ചു തുടങ്ങിയത്. കൃത്യമായി ഓര്‍മിചെടുക്കുവാന്‍ പ്രയാസമാണ്. പക്ഷെ മീനാക്ഷിയും ലീലാമ്മയും രീനമ്മയും ഞങ്ങളുടെ സൌഹൃദയ വലയത്തിലേക്ക് വന്നതിനു ശേഷമാവണം. കാരണം അതിനു മുന്‍പ് ബാലന്‍ രീനംമയെ കണ്ടിരുന്നില്ലല്ലോ. ഇലവുംതിട്ടയില്‍ നിന്നും ദിവസത്തില്‍ ഒരിക്കല്‍ മാത്രമുള്ള കെ എസ് ആര്‍ ടി സി യുടെ തപാല്‍ വണ്ടിയില്‍ തിക്കിത്തിരക്കി വരുമ്പോള്‍ ആണോ ബാലന്റെ മനസില്‍ പ്രണയം വിരിഞ്ഞത്, ആകാന്‍ തരമില്ല, കാരണം ആ തിരക്കില്‍ പ്രണയം പോയിട്ട് പുഞ്ചിരി പോലും വിരിയാറില്ല. ബാലനും മനോഹരനും ലീലാമ്മയും രീനമ്മയും ഒരു ബസ്സിലാണ് വരുന്നത്. ആ ബസിന്റെ സമയ വൈകല്യമാണ് രീനംമയെയും ബാലനെയും തമ്മില്‍ കൂടുതല്‍ അടുപ്പിച്ചത്. ബസിനു വേണ്ടി കാത്തിരിക്കുവാന്‍ ഞങ്ങള്ള്‍ക്ക് ഒരു എ വണ്‍ ഹോട്ടലുണ്ടായിരുന്നു, ഒരു സെന്റ് ജോര്‍ജ്ജു ബെക്കറിയും . അവിടുത്തെ നെയ്യപ്പവും ചായയും ഞങ്ങളുടെ ചര്‍ച്ചകള്‍ക്ക് സാക്ഷികളായി.
പ്രണയം അതിരുകളില്ലാതെ വളരുന്നത് ഞങ്ങള്‍ ബദാം മരത്തിന്റെ ചോട്ടില്‍ ബദാം കായ പൊട്ടിച്ചു കൊണ്ട് കണ്ടു. അവര്‍ വളരുകയായിരുന്നു, അവരുടെ മോഹങ്ങളും. അവര്‍ പ്രണയിക്കുമ്പോള്‍ ഞങ്ങള്‍ മനോഹരനും ശ്രീധരനും, ലീലംമയെയും മീനാക്ഷിയെയും പൊട്ടാ തമാശ കൊണ്ട് ചിരിപ്പിക്കുകയായിരുന്നു. ഞങ്ങളുടെ ബ്രാണ്ട് തമാശകള്‍ക്ക് നല്ല മാര്കെട്ടുണ്ടായിരുന്നു. ബാലന്‍ രീനംമയ്ക്ക് വേണ്ടി പലതും ചെയ്തു. കൊയ്ത്തു കഴിഞ്ഞ പാടത്തിലെ വൈക്കോല്‍ ലോറിയില്‍ വെച്ചുകെട്ടി മനോഹരന്റെയൊപ്പം രീനംമയുടെ വീട്ടില്‍ കൊണ്ട് കൊടുത്തു. പൊട്ടു, ചാന്ത്, കരിമഷി, ആശംസ കാര്‍ഡുകല്‍ സമ്മാനങ്ങള്‍ എന്നുവേണ്ട ബാലന്‍ സ്വപ്നവും ജീവിതവും എല്ലാം അവള്‍ക്കു കൊടുത്തു.
പ്രണയം തകരുന്നു
ബാലനും മനോഹരനും രണ്ടു പ്രത്യയ ശാസ്ത്രത്തില്‍ വിസ്വസിക്കുന്നവരായിരുന്നു. രാഷ്ട്രീയം സൌഹൃദത്തിനു തടസ്സമായിരുന്നില്ല. രണ്ടുപേരും തെരെഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയകരമായി തോറ്റു. തോല്‍വി വിജയത്തിന്റെ ചവിട്ടുപടിയാനെന്നുംപറഞ്ഞു പിന്നെയും മത്സരിക്കാന്‍ അവരില്ലായിരുന്നു. ആ സമയത്തെപ്പോഴോ ആണ് ബാലന്റെ പ്രണയം തകരുന്നത്. അതിലേക്കു വരും മുന്‍പ് മനോഹരന് തോന്നിയ ഒരു പ്രണയം അതെക്കുറിച്ച് പറയണം. മനോഹരനും ജുലിയും എന്നോ തപാല് വണ്ടിയില്‍ വച്ച് കണ്ടതാണ്, മനോഹരന് അത് തുടരുവാന്‍ കഴിഞ്ഞില്ല. പിന്നീടാണ് അന്നമ്മയെ മനോഹരന്‍ മൌനമായി പ്രണയിക്കുന്നത്. അജയന്റെ രണ്ടാമത്തെ പ്രണയം സാരമ്മയോടായിരുന്നു. അജയന്‍ ക്രിക്കറ്റില്‍ നിന്നും വോളിബോളിലേക്ക് മാറി ചവിട്ടുമ്പോള്‍ അവന്തെ നില തന്നെ മാറുകയായിരുന്നു. കളിക്കളത്തിലെ പ്രണയം അതായിരുന്നു അജയന്റെത് കാരണം, സാരമ്മ കളിച്ചിരുന്നത് ബാസ്കറ്റ് ബോളായിരുന്നു, കളിക്കിടയിലെപ്പോഴോ ആണ് അജയന്റെ മനസ്സിന്റെ ബാസ്കട്ടിലേക്ക് അവള്‍ ബോളെരിഞ്ഞത് . സാരമ്മയെ കാണുവാന്‍ വേണ്ടി അവന്‍ ഒരു വര്ഷം കൂടി തുടര്‍ന്ന് അവിടെ പഠിച്ചു. ബോള്‍ മാറി മാറിയിട്ട് സാറാമ്മ മറ്റേതോ കോളജിലേക്ക് പോയി, അജയന്‍ സിപ് അപ്പ് തിന്നു. ആ കാലത്തെ കാമുകന്‍ മാരുടെ ഇഷ്ട ഭക്ഷണമായിരുന്നു അത്. മനോഹരന്റെ പ്രനയമാണല്ലോ പറഞ്ഞു വന്നത്, അന്നമ്മ ഞങ്ങള്‍ക്കെല്ലാം പ്രീയപെട്ട ഞങ്ങളുടെ സ്വന്തം അന്നമ്മ, അന്നമ്മ ഞങ്ങള്ള്‍ക്ക് സഹോദരിയായിരുന്നു, കൂട്ടുകാരിയായിരുന്നു, ആണ്‍ പെണ്‍ അവിശുദ്ധ കൂട്ടുകല്‍ക്കെട്ടുക്കിടയില്‍ അന്നമ്മ നിത്യ വിശുദ്ധയായി ഇന്നും മനസ്സില്‍ നില്ക്കുന്നു യാതൊരു മ്ലേച്ച വിചാരങ്ങലുമില്ലാതെ. അന്നാമ്മയെക്കുരിചെഴുതാതെ ഈ കുറിപ്പ് അവസാനിചിരുന്നെങ്കില്‍ നീതിയാവുമയിരുന്നില്ല. ആ അന്നാമ്മയോടാണ് മനോഹരന് പ്രണയം തോന്നിയത്, അതോ ഒരിക്കലും അന്നമ്മയുടെ ശരീരതോടു തോന്നിയ ആഗ്രഹമായിരുന്നില്ല, അന്നമ്മയും അന്നത് അവനോടു പറഞ്ഞു, പ്രണയം അവള്‍ക്കും ഉണ്ടെന്നു. ഒരു വര്‍ഷത്തിനു ശേഷം അന്നമ്മയുടെ വിവാഹത്തിന് ഞാനും മനോഹരനും പോകാനായി തീരുമാനിക്കുന്നു, ഞാന്‍ പോകാതാവുന്നു , അവന്‍ സയോനില്‍ കയറി ബോധം കെടുന്നു, ഇതൊക്കെ കഥയ്ക്ക് ശേഷം നടന്ന സംഭവങ്ങള്‍. അന്നമ്മ ഇന്ന് വിവാഹിതയാണ്, എവിടെയെന്നോ, എത്ര കുട്ടികളുണ്ടെന്നോ ഞങ്ങള്‍ക്കറിയില്ല, എവിടെയുണ്ടെങ്കിലും ഞങ്ങള്‍ക്കൊപ്പം എന്നുമുണ്ടായിരുന്ന പ്രീയ കൂട്ടുകാരി, നീ നന്നായിരിക്കുക,.
പരീക്ഷകളുടെ അവസാന ദിനം, അന്ന് രീനംമയെ ബാലന്‍ അവിടെയും ഇവിടെയും തിരക്കി, കണ്ടില്ല. ഒരു ടാറ്റാ സുമോ ചീറിപാഞ്ഞ് വന്നെന്നും അവളെയും കൊണ്ടു പറന്നെന്നും, ലീലാമ്മയും മീനാക്ഷിയും പറഞ്ഞു. ബാലന്‍ പിന്നീട് രീനംമയെ കണ്ടിട്ടില്ല, ഞങ്ങളും.
ബാലന്റെ ദുഖമാണ് പിന്നീടുള്ള ദിനങ്ങളില്‍ ഞങ്ങള്‍ കണ്ടത്, ബാലന് അവള്‍ സമ്മാനിച്ചിട്ടുള്ള സമ്മനപ്പൊതിയുമായി ഇലവുംതിട്ട യിലേക്ക് പോയി . മനോഹരന്റെയൊപ്പം പോയി സമ്മാന പ്പൊതി തിരികെ കൊടുക്കുകയും അവന്റെത് തിരികെ വാങ്ങി മടങ്ങുകയും ചെയ്തു, അവള്‍ അപ്പോഴും മൌനം പാലിച്ചു.
വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞിരിക്കുന്നു, ബാലന്‍ വളര്‍ന്നു, യുവാവായിരിക്കുന്നു. മനോഹരനും, അജയനും ശ്രീധരനുമെല്ലാം . പഴയത് ഓര്‍മകളിലും പുതിയത് മനസ്സിലും മിഴിച്ചു നില്‍ക്കുന്നു. എഴുതിയത് പൂര്‍ണമല്ല, എഴുതാത്തത് മറന്നിട്ടുമില്ല .
വാല്‍ക്കഷണം
ബാലനോടു: മറവി ഒരു തരത്തില്‍ അനുഗ്രഹമാണ്. അതുകൊണ്ടാണ് നമുക്ക് ഇന്നും ജീവിക്കുവാന്‍ പ്രേരനയാവുന്നത്. എന്നും സഹായവും സഹകരണവുമായി നിന്ന പ്രിയ കൂട്ടുകാരാ, നീ ഒരു കൂട്ടുകാരന് മാത്രമായിരുന്നോ, അതിലുമപ്പുറം ഒരു കൂടെപ്പിരപ്പോ, രക്ഷകര്താവോ ഒക്കെ ആയിരുന്നില്ലേ? ഒന്നും മറക്കുന്നില്ല, ഒന്നും. ഇത്രയും മാത്രം എഴുതുന്നു.
നാം തമ്മില്‍ കണ്ടിട്ട് പത്തു വര്‍ഷത്തിലേറെയായി, കാണുവാന്‍ ആഗ്രഹമുണ്ട്.
അജയനോടു: കടല് കടന്നിട്ടും, മറവി മസ്തിഷ്കത്തെ ബാധിക്കാതെ സൌഹൃദം സൂക്ഷിച്ച കൂട്ടുകരാ, നിന്റെ എല്ലാ സഹായങ്ങള്‍ക്കും നന്ദി.
ശ്രീധരനോട്: നീ എവിടെയാണ്? കഴിഞ്ഞ വര്ഷം കണ്ടു പിന്നെ വിവരങ്ങള്‍ ഒന്നുമില്ല, ഈ മെയിലില്‍ ബന്ധപ്പെടുക.
മനോഹരനോട്: ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുക, എല്ലാം ശരിയാകും. നന്മകള്‍ മാത്രം ഭവിക്കട്ടെ.
അന്നമ്മയോട്: എവിടുന്ടെന്നോ, ഒന്നുമറിയില്ല ഓര്‍ക്കുന്നുണ്ടാവുമോ ഈ പ്രിയ സുഹൃത്തിനെ?
By: Johnson Edayaranmula