ഇതൊന്നുമല്ല കേരളത്തിലെ ദേശീയ പ്രശ്നം...ബിവറേജ് കോർപറെഷൻ കോടീകൾ കൊള്ള ലാഭമുണ്ടാക്കുന്നു...എന്നാൽ ഒരു പെണ്ണിന് മാന്യമായി വന്ന് കള്ള് മേടിക്കാനുള്ള സൌകര്യം ഏത് ബിവറേജിലുണ്ട്...
വ്യക്ത്വിസാതന്ത്യം എന്നത് സ്ത്രീകൾക്കും വേണമല്ലോ...
മാത്രമല്ല സ്വാതന്ത്രം ലഭിച്ചിട്ട് പത്തറുപത് കൊല്ലമായി..ഇന്നും ഒരു തുടം വിദേശമദ്യം കഴിക്കണമെങ്കിൽ വല്ല നക്ഷത്രബാറിലും പോയി പുളിങ്കുരു പോലെ ഡോളേഴ്സ് എണ്ണിക്കൊടുക്കണം....കേരളത്തിലെ ബിവറേജിൽ ഏറ്റവും മുന്തിയകള്ള് പീറ്റർസ്കോട്ടോ മറ്റോ ആണെന്നാ തോന്നുന്നത്..ഒരു ജോണിവാക്കർ ബ്ലൂ, രണ്ട് ജായ്ക്ക് ഡാനിയേത്സ്, ഒരു നാല് ടെക്കില ഇത്രയൊക്കെ ചിലന്തിവല പിടിച്ച ആ ഇരുമ്പലമാരിയിൽ നമ്മളെയും നോക്കി ഇരിക്കുന്നത് കണ്ടിട്ട് ഒന്ന് ചത്താ മതി..
അത് മാത്രമല്ല രാജവെമ്പാല വിശ്രമിക്കുന്നത് പോലെ സദാസമയവും നീണ്ട് നിവർന്ന് കിടക്കുന്ന ബിവറേജിലെ ക്യൂവിൽ മണിക്കൂറുകൾ നിന്ന് കിളിവാതിൽ അപ്രോച്ച് ചെയ്യുന്ന സാധാരണക്കാരൻ ( മിക്കപ്പോഴും കൂട്ടുകാർ ചേർന്ന് പിരിച്ചെടുത്ത ചില്ലറകൾ ക്യത്യമായി എണ്ണിപ്പെറുക്കി ഇഷ്ട ബ്രാൻഡിനു വേണ്ടി വരുന്നവർ ) ചോദിക്കുമ്പോൾ പ്രസ്തുത ബ്രാൻഡില്ല...വേറെ ഏതെന്ന് ചിന്തിക്കാനോ പ്രവർത്തിക്കാനോ ഉള്ള സമയം അനന്തമായ ക്യൂ തരുന്നുമില്ല...പെട്ടെന്ന് കൈയ്യിൽ കിട്ടിയ വിലകുറഞ്ഞ ചാത്തനും വാങ്ങി ക്യൂവിൽ നിന്ന് പുറത്ത് കടക്കേണ്ട നിസ്സഹായാവസ്ഥ...
എന്നാൽ ഇവന്മാർക്ക് ഒരു കഷ്ണം കരിക്കട്ട കൊണ്ടെങ്കിലും പുറത്ത് സ്റ്റോക്കിന്റെ വിവരം എഴുതിവയ്ക്കരുതോ അതില്ല...നമ്മള് വല്യ എൽ..സി.ഡി ഡിസ്പ്ലേ ഒന്നും പ്രതീക്ഷിക്കുന്നില്ല...
പിന്നെ പൊട്ടൻഷ്യൽ കസ്റ്റമേഴ്സിനു പിറ്റ്സ-ബർഗർ ഡെലിവറി പോലെ ഇത്ര തുകയ്കുള്ള മദ്യം ഫോൺ ചെയ്തു പരഞ്ഞാൽ എത്തിച്ച് കൊടുക്കുന്ന സമ്പ്രദായം ഇവന്മാർക്ക് തുടങ്ങരുതോ..ഒന്നുമില്ലേലും നാല് പേർക്ക് തൊഴില് കിട്ടുമല്ലോ..ഒരു മാന്യമായ ബ്രോഷർ എങ്കിലും ഉണ്ടോ ഇവന്മാർക്ക്..പിന്നെ മദ്യത്തിന്റെ ഗുണനിലവാരം...അത് പരിശോധിക്കുന്ന എന്തെങ്കിലും സംഭവം ബിവറേജിൽ ഉണ്ടോ ആവോ...വിലകുറഞ്ഞ ബ്രാൻഡുകളുടെ സെക്കന്റ്സും ഒക്കെ അല്ലേ പാവങ്ങൾ മേടിച്ച് വലിച്ചുകയറ്റുന്നത്...
അത് മാത്രമല്ല കല്യാണപ്പാർട്ടികൾക്കും മറ്റും ബൾക്ക് ഓർഡർ വീട്ടിൽ എത്തിച്ച് കൊടുക്കുകയും ബൂസ് പാർട്ടികൾ യഥാവിധി ഓർഗനൈസ് ചെയ്യുകയും ചെയ്യുന്ന ഒരു ഡിപ്പാർട്ട്മെന്റ് കൂടി ഉണ്ടാക്കാമല്ലോ ഈ സിവിൽ സപ്ലൈസിനു കീഴിൽ..അങ്ങനെ ബില്യൺസ് ലാഭം കൊയ്യാനുള്ള ബിസിനെസ്സ് ഓപ്പർച്യൂണിറ്റിയാണ് തുരുമ്പു പിടിച്ച കമ്പിവലയ്ക്കകത്ത് ഇട്ട് നശിപ്പിക്കുന്നത്..
മദ്യം നിരോധിക്കുന്നത് പോലുള്ള തുഗ്ലക്ക് പരിഷ്കാരങ്ങൾ കൊണ്ട് ദോഷമല്ലാതെ ഗുണം ഉണ്ടാവില്ല...മറിച്ച് മാന്യമായി എങ്ങനെ മദ്യപിക്കാം ...ടേബിൾ മാനേഴ്സ് പോലെ മദ്യപിക്കുന്നതിനും ഒരു മാനേഴ്സ് ഉണ്ടെന്ന് യുവതലമുറയെ ബോധവത്കരിക്കുകയാണ് വേണ്ടത്...
ഓടോ: വെള്ളമടിക്കുമ്പോൾ കഴിവതും സോഡ ഒഴിവാക്കുക..ഡ്രൈ നട്ട്സ് ആണ് ടച്ചിങ്ങ്സിന് നല്ലത്..മദ്യപിക്കാനായി കാരണം ഉണ്ടാക്കാതിരിക്കുക...ഒരു നല്ല ഷാപ്പാണ് ഒരു നാടിന്റെ സാംസ്കാരിക മുദ്ര...മദ്യപാനത്തിനിടയിൽ സിഗരറ്റുകൾ വലിക്കാതിരിക്കുക..അത്ര നിർബന്ധമാണെങ്കിൽ എല്ലാം കഴിഞ്ഞതിന് ശേഷമാകാം...കാശ് വച്ച് ചീട്ടുകളിക്കുമ്പോൾ ഒരിയ്ക്കലും മദ്യപിക്കരുത്....നിന്നെപ്പോലെ നിന്റെ കൂട്ടുക്കാരനെയും സ്നേഹിക്കുക...നിസ്വാർഥമായി സ്വന്തം കൂട്ടുകാരന്റെ വാള് വാരുന്നവനാണ് യഥാർത്ത സുഹ്യത്ത്...
എന്ന്,
സസ്നേഹം
റബറുംതോട്ടത്തിൽ നിന്നും
ജോസുകുട്ടി
പടിഞ്ഞാറെ തെക്കെതിൽ ഹൌസ്
പൂഞ്ഞാർ പി.ഒ
കോട്ടയം.

By: Popy - The Pony Boy