അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷ പരിപാടികള്‍ക്കായി അമേരിക്കയിലേക്ക് പോയ മഹാബലിയെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു വെച്ചു ചോദ്യം ചെയ്തു. ഷാരൂഖ് ഖാന്റെ പേരില്‍ ഖാന് എന്നുള്ളത് കൊണ്ടതും അബ്ദുല്‍ കലാമിന്റെ പേരില്‍ അബ്ദുല്‍ എന്നുള്ളത് കൊണ്ട് അവരെ തടഞ്ഞു വെയ്ച്ചത്. ഇത് പോലെ പണ്ടേ പയങ്കര ധീര്‍ഘവീക്ഷണം ഉള്ള അമേരിക്കന്‍ ഇച്ചായന്മാരാ മഹാബലിയുടെ പേര് മുഹമ്മദാലി എന്ന് തെറ്റിധരിച്ചു പുള്ളിക്കരേനെ ചോദ്യം ചെയ്തത്. ഒരു എക്സ് രാജാവായ തന്നെ തടഞ്ഞു വെയ്ക്കുകയും കൂടെ വന്ന വാമനനെ വിട്ടയുക്കയും ചെയ്ത അമേരിക്കന്‍ എയര്‍പോര്‍ട്ട് പോലീസിന്റെ നടപടി തന്നെ വളരെ ദുഖിപ്പിച്ചു എന്ന് പിന്നീട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പൊട്ടി കരഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞതു. ഈ നടപടിയില്‍ കേരളത്തില്‍ വ്യാപകമായ പ്രധിഷേധം DYXI നാഷണല്‍ ഹൈവേ ഉപരോധിക്കുകയും, KSRTC ബസ്സിനു കല്ല് എറിയുകയും ചെയ്തു. കായംകുളത്ത് ട്രെയിന്‍ ഉപരോധിക്കാന്‍ എത്തിയവര്‍ രാവിലെത്തെ വഞ്ചിനാട് വെരുന്നത് കണ്ടു നാല് പാടും ചിതറി ഓടി. നെറ്റൊട്ടത്തിന്റെ ഇടയില്‍ നാല് പേര്‍ക്ക് ഗുരതരമായി പരിക്കേറ്റു, ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. SFK കേരളത്തിലെ എല്ലാ ക്യംപസുകളിലും പഠിപ്പ് മുടക്കി. കൈപ്പമന്ഗലം അംഗന്‍വാടിയില്‍ സമരക്കാരും അധ്യാപകരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതിനിടെയില്‍ ഒരു അധ്യാപകന് കഞ്ഞികലത്തില്‍ വീണു പൊള്ളല്‍ ഏറ്റു. യുവ കൊണ്ഗ്രസ്സിലെ ചുണ കുട്ടികള്‍ കൊടകരയില്‍ ധരണ നടത്തുകയും ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തു സര്‍ക്കാര്‍ രാജിവെയ്ക്കണം എന്നും ആവശ്യപെട്ടു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgc8p8wlUeCpLIsqBDqlgcFhqE_lZsXlbneBHh22oDORxwUOsk0OL_i4w9uNBBaWu-OvuxIsEhjW9oleTIvYuLdpjtzIkA6Akhj_WC-3vhC1jnno_ruey-SG9-8QLDY4nfP3RJ_ACcuEdfU/s320/Maaveli.jpg)
ഈ സംഭവത്തില്‍ അമേരിക്കന്‍ പോലീസിന്റെ വിശദീകരണം ഇങ്ങനെ ആണ് :
സെപ്റ്റംബര്‍ 11 ആയ കൊണ്ട് സുരക്ഷ കര്‍ശനം ആക്കിയിരുന്നു. ഈ സമയത്താണ് കിരീടവും ഓലകുടയും കുടവയറും ആയി മഹാബലിയുടെ വരവ്. പാസ്പോര്‍ട്ട് വാങ്ങി നോക്കിയ അമേരിക്കന്‍ പോലീസുകാര്‍ക്ക് വല്ലോം അറിയാമോ മഹാബലിയെ? പുല്ലു പോലെ കേരളം എഴുതി കൊടുത്ത മോനല്ലേ.... പാസ്പോര്‍ട്ട് തുറന്നു നോക്കിയത് ടോണി എന്ന പോലീസ് അച്ചായനാ... തൊറന്നു നോക്കിയതും പുള്ളിക്കരെന്‍ ഞെട്ടി വെറച്ചു വീരപ്പന്റെ പോലെ ഉള്ള മീശ, ചോര കണ്ണുകള്‍, എടുക്കാന്‍ വയ്യാത്ത കിരീടം, പേര് വായിച്ചു "മുഹമ്മദാലി". ഒടനെ അലാറം ഞെക്കി അവിടുന്നും ഇവിടുന്നും കൊറേ പോലീസുകാര്‍ പാഞ്ഞെത്തി മാവേലിയെ വളഞ്ഞു. പേരിലുണ്ടായ മിസ്സ് അന്ടര്സ്ടാന്റിംഗ് ആണ് കാരണം എന്ന് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു.
മാവേലിയുടെ സീനിയര്‍ അഡ്വൈസര്‍ എന്ന് സ്വയം വിശേഷിപിച്ചു കൊണ്ടു കേരളത്തിലെ ഒരു സീനിയര്‍ സാംസ്കാരിക പ്രവര്ത്തകന് ഇങ്ങനെ പ്രതികരിച്ചു: അമേരിക്കന്‍ ബൂര്‍ഷ്വാ നടപടി മാനുഷിക മൂല്യങ്ങളുടെ അപചെയം ആണെന്നും ഇതിനെ താമസിക്കുന്നിടെത് വിസര്‍ജിക്കുന്ന ഒരു ജീവിയുടെത് പോലെ ആണെന്നും അതായത് പട്ടി അല്ലേല്‍ പക്ഷിയുടെത് എന്ന ഒരു ആഗോള പ്രതിഭാസത്തിന്റെ ഫലമായിട്ടുള്ള ഒരു മൂല്യ ചൂതി ആണ്. നമ്മുടെ ജനപ്രീയ മന്ത്രി സുധാജി പറഞ്ഞത് ഇങ്ങനെ: അമേരിക്കന്‍ കൊഞ്ഞാണന്മാര് എന്തോ കാട്ടാനാ മുണ്ട് പൊക്കി കാണിക്കുമായിരിക്കും അങ്ങനെ ആണേല്‍ അടിയും കിട്ടും, ഇതില്‍ പ്രതിഷേധിച്ചു ഞാന്‍ ഇനി അമേരിക്കയിലോട്ടു ഇല്ല. പ്രതിഷേധിചിട്ടാ അല്ലാതെ പേടിച്ചിട്ടല്ല. മന്ത്രിയുടെ സാംസ്കാരികമായ പദങ്ങള്‍ അനര്‍ഗള നിര്‍ഗള്ളമായി പ്രവഹിച്ചപ്പോള്‍ പത്രക്കാര് മുണ്ടും പൊക്കി ഓടി.
ഇന്ത്യന്‍ എംബസി ഇടപെട്ടു മാവേലിയുടെ റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും കരമടച്ച രസീതും പാതാളതീന്നു വെരുതിച്ച ശേഷമാണ് അദ്ദേഹത്തിനെ വിട്ടയച്ചത്. ഇല്ലായിരുന്നേല്‍ ഗ്വാന്ടനാമ ജയിലില്‍ ഇറാഖ്ി തടവുകാരുടെ കൂടെ ഉണ്ട തിന്നേണ്ടി വന്നെന്നെ പാവത്തിന്. അങ്ങനെ വല്ലതും സംഭവിചിരുന്നേല്‍ പിന്നെ ഓണം എന്തായേനെ..
വാല്‍കഷണം: ഓണം എന്തായാലും മാവേലി എങ്ങനെ ആയാലും മലയാളിക്ക് രണ്ടെണ്ണം വീശണം..............
സലിത് ക്ലാപ്പന
16 Comments:
ബൂലോകത്തേയ്ക്ക് സ്വാഗതം
തട്ടുകടയില്‍ വിസ കിട്ടുമോ
ivideyum ithu vannitundu... pakshey ithu ethramthram prayogikam avum avo.
Welcome to http://malayalam.blogkut.com/"
Thiruvonam Special Menu enthokke ya Jikku mone. Valare Nannayee
adiploi .... nice one keep blogging ..........
nanayitududaeeee.....
very nice
ഓണം എന്തായാലും മാവേലി എങ്ങനെ ആയാലും മലയാളിക്ക് രണ്ടെണ്ണം വീശണം..............
അപ്പോ എങ്ങനെയാ വീശ് തുടങ്ങിയാ....
ഓണാശംസകള്‍
ജിക്കുമൊനെ തട്ടുകട കലക്കി.............................
salith clappana
thattukada kalakki ketto
thattukada kalakki
sriee nannayi anikk utharam ariyilla alogittu parayam
ee malayaleeee de oru karyame..
മോനേ ജിക്കൂ :) നന്നായിട്ടുണ്ട് കുട്ട്യേ :)
ഹയ്യോ...ചിരിച്ച് ചിരിച്ച് ഹെനിക്കു വയ്യേ....
Post a Comment