
അങ്ങനെ ആ പയ്യനും `സിംഹ'മായി. ഇവനെയെങ്കിലും `മനുഷ്യ'നായി കാണാമെന്നായിരുന്നു മോഹം. പക്ഷേ പാകമാകും മുമ്പേ പഴമാകാനുള്ള വ്യഗ്രതയില്‍ വെറും താന്തോന്നിയായി ആ പ്രതിഭയും അസ്‌തമിക്കുന്ന മട്ടാണ്.
പറഞ്ഞുവരുന്നത് പൃഥ്വിരാജിനെക്കുറിച്ചാണ്. പൃഥ്വിയുടെ പുതിയ ചിത്രമായ `താന്തോന്നി' കണ്ടിട്ട് ഒരാള്‍ തന്റെ ബ്ലോഗില്‍ ഇങ്ങനെ എഴുതി: മീശ കിളിര്‍ക്കും മുമ്പേ മീശ പിരിക്കാനാണ് പയ്യന് വ്യഗ്രത. മലയാള സിനിമയുടെ പോക്കിനെ വെറും താന്തോന്നിത്തരം എന്നേ വിളിക്കാനാവൂ...

`നന്ദനം' ഒരു ഫ്രഷ്‌നെസ് തന്ന ചിത്രമാണ്. ദശകങ്ങളായി യേശുദാസിന്റെ സ്വരം കേട്ടുതഴമ്പിച്ചശേഷം വീനിത് ശ്രീനിവാസിന്റെ പാട്ടുകേള്‍ക്കുമ്പോള്‍ തോന്നിയ ഫ്രഷ്‌നെസ്. സിനിമയിലെ പൃഥ്വിയുടെ മുഖം തന്നത് അത്തരത്തിലുള്ള ഒരു മാറ്റമായിരുന്നു. അമിതമല്ലാത്ത, എന്നാല്‍ `ഞാന്‍ ഇവിടെയുണ്ട്' എന്നു വിളിച്ചുപറയുന്ന അഭിനയശൈലി. അച്‌ഛന്‍ സുകുമാരന്റെ മുഖത്തുതെളിയുന്ന നിഷേധഭാവത്തിനപ്പുറം, പ്രേമംതുടിക്കുന്ന കണ്ണുകളായിരുന്നു, പൃഥ്വിക്ക്. ഒരു `യഥാര്‍ത്ഥ' കൗമാരപ്രണയനായകനായി പൃഥ്വി ഉയരുമെന്ന് എല്ലാവരും കരുതി. (ഇതിനു മുമ്പ് കേരളത്തിനു ലഭിച്ച രണ്ട് പ്രണയനായകന്മാരുണ്ടായിരുന്നു - ശങ്കറും റഹ്‌മാനും. വെടികൊണ്ടാല്‍പോലും രണ്ടുപേരുടെയും മുഖത്ത് ഒരു ഭാവവും വരില്ല. ഒരു പച്ചാളംഭാസിയുടെ അഭാവംമൂലം രണ്ടുപേരും അഭിനയം പഠിക്കാതെ തന്നെ റിട്ടയര്‍ ആയി). എന്നാല്‍ എല്ലാം എളുപ്പത്തില്‍ വെട്ടിപ്പിടിക്കാനുള്ള ആഗ്രഹം പൃഥ്വിയിലെ നടനെ വളര്‍ത്തുകയില്ല; തളര്‍ത്തുകയേയുള്ളൂ.
ഹീറോയിസമാണ് നമ്മുടെ നടന്മാരെ നശിപ്പിക്കുന്നത്. `ബോയ് നെക്‌സ്‌റ്റ് ഡോര്‍'. ഇമേജിലൂടെ പ്രേക്ഷകരുടെ ഇഷ്‌ടനായകനായി മാറിയ ദിലീപിനു പറ്റിയ അബദ്ധം കണ്ടില്ലേ? മീശമാധവനിലെ ജനപ്രിയ റോളിന്റെ ഹാങ്‌ഓവര്‍ മാറുംമുമ്പേ അധോലോകനായകന്മാരെ കിടുകിടാ വിറപ്പിക്കുന്ന നായകനാകാന്‍ കൈവിട്ടകളികള്‍ തുടങ്ങി. റണ്‍വേ, ലയണ്‍ - കഴിഞ്ഞു. അതോടെ പടപടാന്ന് പടങ്ങള്‍ പൊട്ടി. `സിംഹാവതാര'ങ്ങളാണ് തനിക്ക് പാരയായത് എന്ന് ദിലീപ് തിരിച്ചറിയുന്നുണ്ടോ ആവോ!
`താന്തോന്നി'യാണ് പൃഥ്വിരാജിന്റെ അഭിനയജീവിതത്തിലെ ഭീഷണിയാകാന്‍ പോകുന്നത്. മുണ്ടുമടക്കിക്കുത്തി കാഞ്ഞിരപ്പള്ളി ഡയലോഗും കാച്ചി ഹെലികോപ്‌ടറിന്റെ പശ്‌ചാത്തലത്തില്‍ നെഞ്ചുവിരിച്ചുനിന്നാല്‍ ജനം കൈയടിക്കുന്ന കാലമാക്കെ പോയി. അതൊക്കെ ഞങ്ങള്‍-പ്രേക്ഷകര്‍ - കുറേ കണ്ടുകഴിഞ്ഞു. ഫ പുല്ലേ, ഷിറ്റ് -മടുത്തു അനിയാ, മടുത്തൂ...
മമ്മൂട്ടിയും മോഹന്‍ലാലും ചെയ്യുന്നതുകണ്ട് പുതുതലമുറ അത്തരത്തിലുള്ള കഥാപാത്രങ്ങളുടെ പിന്നാലെ പായരുത്. ദേവാസുരത്തിലേക്കും രാജമാണിക്യത്തിലേക്കുമൊക്കെ എത്തുംമുന്‍പ് ആ അഭിനയപ്രതിഭകള്‍ നിരവധി വേഷങ്ങളാടിയിട്ടുണ്ട്. ഇരുവരും എം.ടിയുടെ കഥാപാത്രങ്ങളുടെ ചൂരും ചൂടും ഉള്‍ക്കൊണ്ട് അഭിനയിച്ചവരാണ്. തനിയാവര്‍ത്തനത്തിലൂടെയാണ് മമ്മൂട്ടി രാജമാണിക്യത്തിലെത്തിയത്.
മോഹന്‍ലാലിന്റെയും ആദ്യകാല അഭിനയജീവിതത്തില്‍ എണ്ണമറ്റ കഥാപാത്രങ്ങളുണ്ട്, ഓര്‍മ്മിച്ചുവെക്കാന്‍.
അങ്ങനെ ഊതിക്കാച്ചിയ സര്‍ഗശേഷിയുമായാണ് മമ്മൂട്ടിയും
മോഹന്‍ലാലും ഇപ്പോഴും സൂപ്പര്‍താരപദവിയില്‍ നില്‍ക്കുന്നത്. അവര്‍ക്കിനി എന്തുമാകം. സൂപ്പര്‍താരപദവിയുടെ സയാഹ്‌നത്തിലാണവര്‍. അവര്‍ എന്തുചെയ്‌താലും പ്രേക്ഷകര്‍ കുറേയൊക്കെ സഹിക്കും. പക്ഷേ പൃഥ്വിരാജും ദിലീപും മീശപിരിക്കാറായിട്ടില്ല. താന്തോന്നിയും റണ്‍വേയുമൊക്കെ നിലംതൊടാതെ പോയത് പ്രേക്ഷകര്‍ക്ക് ആ തിരിച്ചറിവുള്ളതുകൊണ്ടാണ്.
By: ബൈജു എന്‍. നായര്‍
8 Comments:
പക്ഷേ ഒരു ഇന്റര്‍വ്യൂവില്‍ പ്രിഥ്വിരാജ് പറഞ്ഞ കാര്യം പ്രസക്തമാണ്. എന്തു കൊണ്ട് താന്തോന്നി പോലെയോ പുതിയമുഖം പോലെയോ ഉള്ള ചിത്രം ചെയ്യുന്നു എന്നായിരുന്നു ചോദ്യം. അതിന് മറുപടിയായി പ്രിഥ്വിരാജ് പറഞ്ഞത്. പ്രേക്ഷകര്‍ക്ക് വേണ്ടത് ഇതാണ്, അതു കൊണ്ട് ഇതൊക്കെ ചെയ്യുന്നു. ദൈവനാമത്തില്‍ പോലെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ ആരും അതിനെ പ്രോത്സാഹിപ്പിച്ചില്ല, അന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ അത്തരം സിനിമകള്‍ വീണ്ടും ഉണ്ടായേനേ. അപ്പോള്‍ പ്രേക്ഷകള്‍ അതിനോട് മുഖം തിരിച്ച് നിന്നു. പുതിയമുഖം കണ്ടപ്പോള്‍ കയ്യടിച്ചു. അതു കൊണ്ട് അത്തരം സിനിമകള്‍ ചെയ്യുന്നു. അമ്മക്കിളിക്കൂടില്‍ ബൈക്കില്‍ വന്നിറങ്ങിയപ്പോല്‍ കൂവലായിരുന്നു, അതു കൊണ്ട് താന്തോന്നിയില്‍ വന്നിറങ്ങുന്നത് ലംബോര്‍ഗിനിയിലാക്കി... പ്രേക്ഷകര്‍ക്ക് അതാണ് ഇഷ്ടം.. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നത് താന്‍ ചെയ്യുന്നു എന്നാണ് പ്രിഥ്വിരാജിന്റെ വാദം... ഒരു രീതിയില്‍ നോക്കിയാല്‍ അതു ശരിയല്ലേ..?
very good thattukada
കൂടുതല്‍ അറിയണമെങ്കില്‍ ഇവിടെയും നോക്കാമെ... http://www.thanthonni.com/
ജിക്കുമോനെ ഇത് കലക്കി..
നമുക്ക് എന്നാവുമോ ഒരു സൂര്യയും കാര്തിയും ചിമ്ഭുവും എല്ലാം ഉണ്ടാവുക ..എന്നിട്ട വേണം ഒരു മലയാളം പടം കാണാന്‍.
http://www.scoopeye.com/showNews.php?news_id=3411
തനിയാവര്‍ത്തനത്തിലൂടെയാണ് മമ്മൂട്ടി രാജമാണിക്യത്തിലെത്തിയത്.
മോഹന്‍ലാലിന്റെയും ആദ്യകാല അഭിനയജീവിതത്തില്‍ എണ്ണമറ്റ കഥാപാത്രങ്ങളുണ്ട്, ഓര്‍മ്മിച്ചുവെക്കാന്‍.
അങ്ങനെ ഊതിക്കാച്ചിയ സര്‍ഗശേഷിയുമായാണ് മമ്മൂട്ടിയും മോഹന്‍ലാലും ഇപ്പോഴും സൂപ്പര്‍താരപദവിയില്‍ നില്‍ക്കുന്നത്.
വളരെ ശരിയാണ് ! പക്ഷെ പലരും അത് പറയുന്നില്ല !
പ്രിത്വി ഫാന്‍സ് അസോസിയേഷന്‍ വിപുല പെടുത്താന്‍ ശ്രമം രഹസ്യമായി നടത്തുന്ന കാര്യം ഏറെക്കുറെ പരസ്യം ആണ് !
'അഭിമുഖത്തില്‍' മാത്രമാണ് ഇയാള്‍ ഉദാത്ത സിനിമകളെ കുറിച്ച് പറയുന്നത് എന്നാല്‍ പ്രവര്‍ത്തിയില്‍ ഒട്ടും അത് കാണുന്നില്ല ! 'പുതിയ മുഖം ' വിജയിച്ച ഉടനെ ഇയാള്‍ ബാബു ജനാര്ധനന്റെ 'പതിരമാനാല്‍' എന്നാ ചിത്രത്തില്‍ നിന്ന് പിന്മാറി! അയാടെ പരിവേഷം നശിക്കും പോലും !
ഈ കാരണങ്ങള്‍ കൊണ്ട് തന്നെയാണോ മീശകിളിര്‍ക്കാതെ മീശപിരിച്ച നടന്മാരുടെ പടം പൊട്ടുന്നത്....? ഈ പറഞ്ഞ സായാഹ്ന സവാരി നടത്തുന്ന സീനിയര്‍ നടന്മാരുടെ അസ്തമയം കഴിഞ്ഞിട്ട് മതി എനിയൊരാളുടെ ആഗമനം എന്ന് മീശപിരിച്ച ചേട്ടന്മാര്‍ തീരുമാനിച്ചതോ....?
Post a Comment