July 25, 2010

രാജ്യത്തെ വെല്ലുവിളിച്ച്‌, താക്കറെ

രാജ്യത്തിന്റെ അഖണ്‌ഡത തകര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിയമമുണ്ട്‌. ഇന്ത്യയിലെ പൗരന്റെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നവര്‍ക്കെതിരെ കേസെടുക്കാനും നിയമമുണ്ട്‌. എന്നാല്‍ ഈ പറഞ്ഞ രണ്ടു കുറ്റവും ചെയ്‌ത ഒരു വിപ്ലവകാരി ഇപ്പോഴും രാജാവായി വാഴുന്നു. നിയമത്തെയും ഭരണാധികാരികളെയും രാജ്യത്തിന്റെ അഖണ്‌ഡതയെയും സാമാന്യമര്യാദകളെയുമെല്ലാം വെല്ലുവിളിച്ച്‌ ആ വൃദ്ധസിംഹം തന്റെ മടയില്‍ സുരക്ഷിതനായി കഴിയുകയാണ്‌. ബാല്‍ക്കറെ എന്ന ആ പാഴ്‌വസ്‌തുവിനെ അറസ്‌റ്റു ചെയ്യാനും തുറുങ്കിലടക്കാനും ആരും തയാറാവുന്നില്ല എന്നത്‌ ഇന്ത്യയ്‌ക്കാകെ അപമാനകരമാണ്‌.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയിട്ടും ബാല്‍താക്കറേയുടെ ശൗര്യത്തിന്‌ കുറവൊന്നുമില്ല.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഷാരൂഖ്‌ ഖാന്‍, അമീര്‍ഖാര്‍, മുകേഷ്‌ അംബാനി, രാഹുല്‍ഗാന്‌ധി തുടങ്ങിയവരെയൊക്കെ മൂക്കറ്റം ചീത്തവിളിച്ച്‌ അപമാനിച്ച്‌, താന്‍ മറാഠാജനതയുടെ വികാരമാണ്‌ പ്രകടിപ്പിക്കുന്നതെന്ന്‌ ഊറ്റം കൊള്ളുകയാണ്‌ താക്കറേയും അങ്ങേരുടെ മക്കളുള്‍പ്പെടുന്ന ഭൂതഗണങ്ങളും. എല്ലാവരെയും അവഹേളിച്ച്‌ ലേഖനങ്ങളെഴുതാനായി `സാമ്‌ന' എന്നൊരു പത്രവും സിംഹം നടത്തുന്നുണ്ട്‌. സാമ്‌നയിലൂടെ താക്കറെ നടത്തുന്ന പുലമ്പലുകള്‍ കേട്ട്‌ മറാഠി ജനത ആവേശം കൊള്ളുന്നുവെന്ന്‌ കരുതുന്നവരെ തെറ്റിച്ചുകൊണ്ട്‌ കഴിഞ്ഞയാഴ്‌ച `മൈ നെയിം ഈസ്‌ ഖാന്‍' എന്ന ഷാരൂഖ്‌ ഖാന്‍ ചിത്രം മുംബൈയില്‍ തകര്‍ത്തോടി. ഷാരൂഖ്‌ ഖാന്റെ ചിത്രത്തെ മുംബൈയില്‍ പ്രവേശിപ്പിക്കില്ലെന്നു പറഞ്ഞ താക്കറെയെ ജനം കൂവിയിരുത്തിയതിനു സമമായി, ചിത്രത്തിന്‍െറ വിജയം. പാകിസ്‌ഥാന്‍ ക്രിക്കറ്റ്‌ താരങ്ങളെ അഭിനന്ദിച്ചു സംസാരിച്ചു എന്നതാണ്‌ ഷാരൂഖ്‌ ഖാനില്‍ താക്കറെ ആരോപിക്കുന്ന കുറ്റം.

മഹാരാഷ്‌ട്ര മറാഠികളുടേതു മാത്രമാണെന്ന മുദ്രാവാക്യമാണ്‌ താക്കറെയ്‌ക്കും അയാള്‍ നയിക്കുന്ന ശിവസേന എന്ന 17-ാം നൂറ്റാണ്ടിലെ പാര്‍ട്ടിക്കുമുള്ളത്‌. ഈ ആധുനിക കാലത്തും ശൂലംപിടിച്ച്‌ പ്രത്യക്ഷപ്പെടുന്ന കുറേ പിന്തിരിപ്പന്‍ മൂരാച്ചികളാണ്‌ ഈ മുംബൈ പാര്‍ട്ടിയുടെ അണികള്‍. താക്കറെ എന്ന ഭയങ്കരസംഭവത്തെ വര്‍ഷങ്ങളായി പത്രപ്രവര്‍ത്തകരും മറ്റും (ഉദാ. അനിതാനായരുടെ പുസ്‌തകം - ഐലന്‍സ്‌ ഓഫ്‌ ബ്ലെഡ്‌) ബോധപുര്‍വം നിര്‍മിച്ചെടുത്തതാണ്‌. കൊല്ലിനും കൊലയ്‌ക്കും മടിക്കാത്തവനെന്ന ആ മാടമ്പി ഇമേജിന്‌ പക്ഷേ, ഇപ്പോള്‍ കോട്ടംവന്നുകൊണ്ടിരിക്കുകയാണ്‌.

മുംബൈയില്‍ കാലുകുത്താന്‍ അനുവദികില്ലെന്ന്‌ താക്കറെ രാഹുല്‍ഗാന്‌ധിയുടെ നേരെ ആക്രോശിച്ചിരുന്നു പക്ഷേ രാഹുല്‍ മുംബൈയിലെത്തി എന്നു മാത്രമല്ല, ലോക്കല്‍ ട്രെയിനില്‍ കയറി യാത്ര ചെയ്യുക പോലും ചെയ്‌തു.ശിവസേന ഒഴിച്ചുള്ള ഇന്ത്യന്‍ ജനത മുഴുവന്‍ മറാഠിവിരുദ്ധരാണെന്ന ചിന്ത മഹാരാഷ്‌ട്രയിലുടനീളം ആളിക്കത്തിക്കുകയാണ്‌ താക്കറെയുടെയും കൂട്ടാളികളുടെയും ജോലി. മുംബൈപോലുള്ള മഹാനഗരത്തില്‍ മലയാളികളുള്‍പ്പെടെയുള്ള ലക്ഷക്കണകിന്‌ ഇന്ത്യക്കാര്‍ ജോലിചെയ്യുന്നുണ്ട്‌. നുണപറച്ചിലിലൂടെയും അപവാദപ്രചരണത്തിലൂടെയും താക്കറെ ഈ വികാരം ശക്‌തിപ്പെടുത്തുന്നത്‌ മറാഠക്കാരൊഴിച്ചുള്ള മുംബൈയിലെ ഇന്ത്യക്കാരെ മുഴുവന്‍ ബാധിക്കും.

ഏതായാലും ഇക്കുറി തലയ്‌ക്കടിയേറ്റിരിക്കുകയാണ്‌ സിംഹത്തിന്‌. ഇന്ത്യയിലെ മുഴുവന്‍ യുവാക്കളുടെയും പ്രതീകമായ സച്ചിനെയും ഷാരൂഖിനെയും അമീറിനെയും തൊട്ടപ്പോഴാണ്‌ താക്കറെയ്‌ക്ക്‌ പൊള്ളിയത്‌. മുംബൈ നിവാസികള്‍ പോലും താക്കറെയെ അനുകൂലിച്ചില്ല. മറാഠിനടനായ അതുല്‍ കുല്‍ക്കര്‍ണി താക്കറെയെ എതിര്‍ത്തുകൊണ്ട്‌ ഇങ്ങനെയെഴുതി: `മറാത്തി - മറാത്തി അല്ലാത്തവര്‍ എന്ന രണ്ടു ചേരി സൃഷ്‌ടിച്ച്‌, ഹിന്ദു-മുസ്‌ലീം ലഹള പോലെയൊന്നിന്‌ താക്കറെ വളമിട്ടേക്കും.`

മുംബൈയെ വിറപ്പിച്ചിരുന്ന അധോലോക സംഘങ്ങള്‍ ഒട്ടൊക്കെ കെട്ടടങ്ങിയപ്പോഴാണ്‌ അധോലോകത്തെ നാണിപ്പിക്കുന്ന പ്രസ്‌താവനകളുമായി താക്കറെ രംഗത്തുവന്നിരിക്കുന്നത്‌. അല്ലെങ്കില്‍ത്തന്നെ പ്രശ്‌നകലുഷിതമായ ഇന്ത്യയിലെ സാമൂഹ്യജീവിതത്തെ ഇനിയും നശിപ്പിക്കാനാണ്‌ ഈ ജന്മമെന്നു തോന്നുന്നു. രാജ്യത്തെ വെട്ടിമുറിച്ച്‌, ചോരപ്പുഴ ഒഴുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന താക്കറെയെപ്പോലെയുള്ള സാഡിസ്‌റ്റുകളെ മരിക്കുംവരെ തുറങ്കിലടയ്‌ക്കണം.

By: ബൈജു എന്‍. നായര്‍

3 Comments:

Anonymous said...

Thats what I say, bring an EMERGENCY again to take care of these type of politicians and also some other guys talk religion - they are not muslims or hindus - they are real criminals turning innocent people to terrorists.
It was not a bad idea when Indira Gandhi brought Emergency rule and COFEPOSA, these guys were on the hiding.

കുരുത്തം കെട്ടവന്‍ said...

ചുമ്മാ, വിഡ്ഡിത്തരം പറയാതെ, നിയമം കോടതി പോലീസ്‌ ഇവയൊക്കെ നമ്മുടെ മഅദനിക്ക്‌ മാത്രമുള്ളതല്ലേ. ബാക്കിയുള്ള ഇത്തരം 'ഭീകരര്‍ക്ക്‌' അതൊന്നും ബാധകമല്ല. പ്രവീണ്‍ തൊഗാഡിയ എതാ മൊതലു! മഅദനി ഒരു കേരളത്തില്‍ മാത്രം പ്രസംഗിച്ചതിനു പത്തുവര്‍ഷം അന്യസംസ്ഥാനത്ത്‌ കൊണ്ടിട്ടു. പത്തുവര്‍ഷങ്ങള്‍ക്ക്‌ ശേഷം കോടതി പറഞ്ഞു "മോനെ, ദിനേഷാ, നിനക്കെതിരില്‍ തെളിവൊന്നും ഇല്ലാ. മോന്‍ കേരളത്തിലേക്ക്‌ പൊക്കോളൂ!!" ഇന്ത്യ മുഴുവന്‍ മഅദനി ചെയ്തു എന്ന് പറഞ്ഞതിണ്റ്റെ ഇരട്ടി ഇപ്പോഴും ചെയ്തുകൊണ്ടിരിക്കയാണു നമ്മുടെ തൊഗാഡിയ ഡാക്കിട്ടറ്‍! എന്ത്‌ കോടതി? എത്‌ നിയമം? ഹീ ഹീ. പിന്നയല്ലേ മുംബൈയിലെ ദാദയായ താക്കറെയെ! നമ്മുടെ മുത്തലിക്കണ്ണന്ന് കലാപം ഉണ്ടാക്കാന്‍ കാശുവാങ്ങുന്നതിണ്റ്റെ വീഡീയോ ക്ളിപ്പ്‌ വരെ കാണിച്ചിട്ടും എന്തുണ്ടായി? മുത്തലിക്കണ്ണന്‍ ഇപ്പോഴും മുണ്ടും മടക്കി കുത്തി അടുത്ത 'ക്വട്ടേഷന്‍' കാത്തിരിക്കുന്നു!! ഇനിയും വിരലിലെണ്ണിയാല്‍ തീരാത്ത അണ്ണന്‍മാരൊക്കെയുണ്ട്‌. ഇവരെയൊക്കെ നമുക്ക്‌ നിയമം കാണിച്ച്‌ രസിപ്പിക്കാം.

haleesa said...

ഇതേ പോലുള്ള എല്ലാവരെയും പിടിച്ചു ജയിലില്‍ അടക്കണം.ഇന്നലെ ഇന്ത്യ എന്ന മഹാ രാജ്യം നന്നാവൂ. താങ്ക്സ് ഫോര്‍ എ ഗുഡ് ഫീച്ചര്‍ ...

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon