December 16, 2010

എന്ന് തീരുമോ ആവോ ഈ കുഴിതാണ്ടി യാത്ര

കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ വളരെയധികം പ്രതീക്ഷകള്‍ നല്‍കിയിരുന്നു. ഭരണംമാറി പുതിയ ഭരണകൂടം നിലവില്‍വരുമ്പോള്‍ ജനങ്ങളെ വലച്ചിരുന്ന അടിയന്തിര പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാകും എന്ന ശുഭപ്രതീക്ഷ വ്യാപകമായിരുന്നു.

കേരളത്തില്‍ ജനങ്ങളെ ഏറ്റവും ദുരിതത്തിലാക്കിയത്‌ തകര്‍ന്ന റോഡുകളും അതിലുള്ള ഗര്‍ത്തങ്ങളും അതില്‍വീണ്‌ ആക്‌സിഡന്‍റില്‍ പരുക്കുപറ്റുന്ന/മരണമടയുന്നതുമാണ്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടൊപ്പം കുഴിയടപ്പ്‌ മഹായജ്‌ഞവും പ്രഖ്യാപിച്ച്‌ കുഴികള്‍ കൃത്യമായി എണ്ണി കോടികള്‍ അതിനുവേണ്ടി നീക്കിവച്ചു എന്നെല്ലാം പ്രഖ്യാപനമുണ്ടായെങ്കിലും ധനമന്ത്രിയുടെ മുണ്ടുമടക്കികുത്തി കുഴിയിലേക്കുള്ള `കുഴിതാണ്ടിയാത്ര' ദൃശ്യമാധ്യമങ്ങള്‍ക്ക്‌ വിരുന്നായതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചില്ല.

ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞു. ഭാരവാഹികള്‍ അധികമേറ്റു. പക്ഷേ ജനങ്ങളുടെ പ്രശ്‌നത്തിലേക്കൊന്നും ഇതുവരെ പുതിയ ഭരണാധികാരികളുടെ ശ്രദ്ധ തിരിയുന്നില്ല. അവര്‍ ഇപ്പോഴും അഭിനന്ദനം ഏറ്റുവാങ്ങുന്ന യജ്‌ഞത്തിലാണ്‌.

അതിനിടയില്‍ പണ്ടെങ്ങും ഇല്ലാത്തവിധം തുലാവര്‍ഷം ശക്‌തവും ദീര്‍ഘവും ആയപ്പോള്‍ റോഡുകള്‍ ഒന്നുകൂടി തകര്‍ന്നു. കുഴികള്‍ കൂടുതല്‍ ആഴമുള്ളതായി. കേരളം പണ്ട്‌ ആഗോളവികസന മാതൃകയായിരുന്നെങ്കില്‍ ഇന്ന്‌ അവികസനമാതൃകയാകുന്നത്‌ ഇവിടെ അടിസ്‌ഥാന സൗകര്യങ്ങള്‍പോലും അപ്രാപ്‌തമാണ്‌ എന്നതിനാലാണ്‌. ആഗോളവത്‌കരണകാലഘട്ടത്തില്‍ വാഹനങ്ങള്‍ പെരുകുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ റോഡുകള്‍ കൈയേറുമ്പോള്‍ റോഡ്‌ നിയമങ്ങളെപ്പറ്റി പരിപൂര്‍ണ അജ്‌ഞത പാലിക്കുന്ന കേരളസമൂഹം ഓവര്‍സ്‌പീഡും ഓവര്‍ടേക്കിംഗും കാരണം വാഹനദുരന്തത്തില്‍പ്പെടുന്നു.

ഇതിനെ കൂടുതല്‍ വഷളാക്കിയാണ്‌ പ്രൈവറ്റ്‌ ബസുകളുടെ മരണപ്പാച്ചില്‍. തമിഴ്‌നാട്‌ - കര്‍ണാടക റോഡുകളുമായി താരതമ്യത്തിനുപോലും കേരളത്തിലെ റോഡുകള്‍ക്ക്‌ അര്‍ഹതയില്ല. ഇത്തരം റോഡുകളിലൂടെ മത്‌സരയോട്ടവും വാഹനപ്പെരുപ്പവും മദ്യപിച്ചുള്ള വാഹനഓട്ടവും എല്ലാം കേരളത്തെ വാഹനാപകടങ്ങളുടെ തലസ്‌ഥാനമാക്കി മാറ്റുകയാണ്‌.

പക്ഷേ ഈവിധം വാഹനാപകടങ്ങള്‍ പെരുകുമ്പോഴും വാഹനഗതാഗതമോ ഓവര്‍ സ്‌പീഡോ നിയന്ത്രിക്കാന്‍ ബന്‌ധപ്പെട്ടവര്‍ക്കാകുന്നില്ല എന്നതാണ്‌ ഖേദകരം. ലോഫ്‌ളോര്‍ ബസുകളുടെ വരവ്‌ സ്വാഗതാര്‍ഹമാണെങ്കിലും പ്രത്യേകിച്ച്‌ ഗ്രാമീണമേഖലയിലേക്കുകൂടി അവയെ എത്തിക്കാനുള്ള തീരുമാനം. ഈ ബസുകളും സഞ്ചരിക്കേണ്ടത്‌ ഈ അപര്യാപ്‌തമായ റോഡുകളിലൂടെയാണെന്ന വസ്‌തുത ഇനിയും അധികാരികളുടെ ശ്രദ്ധയില്‍വരുന്നില്ല.

കേരള സമൂഹം ഒരു ന്യൂറോട്ടിക്‌ സമൂഹമായി മാറാനുള്ള സാധ്യതയാണ്‌ ഇന്ന്‌ റോഡ്‌ സഞ്ചാരം ഒരുക്കുന്നത്‌. വിചാരിച്ച സമയത്ത്‌ വിചാരിച്ച ഇടത്ത്‌ ചെന്നെത്തുക എന്നത്‌ ഇന്ന്‌ ദുഷ്‌കരമാണ്‌. അവസാനമില്ലാത്ത ട്രാഫിക്‌ കുരുക്കില്‍പ്പെട്ട്‌ സമയം തള്ളിനീക്കുന്നവര്‍ ന്യുറോട്ടിക്‌ ആയി മാറുന്നുണ്ടെങ്കില്‍ അതില്‍ അതിശയോക്‌തിയൊന്നുമില്ല.
പക്ഷേ മോഹനവാഗ്‌ദാനങ്ങളാണ്‌ ജനങ്ങള്‍ക്ക്‌ രാഷ്‌ട്രീയ അധികാരികളില്‍ നിന്ന്‌ ലഭിക്കുന്ന ഏക ഔഷധം.

വാഹനക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കൊച്ചിയോട്‌ പുതിയ മേയര്‍ വാഗ്‌ദാനം ചെയ്യുന്നത്‌ മോഡല്‍ റോഡുകളാണ്‌. കൊച്ചിയിലെ ആദ്യത്തേയും ഏറ്റവും പുരാതനവുമായ ചിറ്റൂര്‍ റോഡാണ്‌ ആദ്യം മാതൃകാറോഡാകുന്നതത്രെ.
പക്ഷേ ജയിച്ചിട്ട്‌ ഇത്രയും നാള്‍ കഴിഞ്ഞിട്ടും ഭരണാധികാരികളുടെ സാന്നിധ്യം ഒരു മേഖലയിലും കാണാന്‍ സാധ്യമല്ല. മാലിന്യനിര്‍മ്മാര്‍ജനം എന്നത്‌ പത്രത്താളുകളില്‍ മാത്രം കാണുന്ന പദപ്രയോഗമായി മാറുമ്പോള്‍ റോഡുകളും തോടുകളും മാലിന്യംകൊണ്ട്‌ നിറഞ്ഞ്‌ പദയാത്ര അസഹനീയവുമാകുന്നു.

കേരളത്തിലെ ജനങ്ങള്‍ക്ക്‌ ക്രിയാത്‌മകമായ പ്രതികരണശേഷിയില്ല. എന്തിനും ഏതിനും പണിമുടക്കും സമരവും വരുന്നത്‌ രാഷ്‌ട്രീയ - സംഘടനാ - പ്രേരിതമായി മാത്രമാണ്‌. തങ്ങള്‍ക്ക്‌ ജീവിതസുരക്ഷ നല്‍കാത്തതിനുള്ള ധാര്‍മ്മികരോഷം പ്രതികരണമായി പുറത്തുവരുന്നില്ല.

ഗോഡ്സ് ഓണ്‍ കണ്ട്രി ചില ചിത്രങ്ങള്‍ ചുവടെ











ഭരണ കര്‍ത്താക്കളുടെ തല തിരിഞ്ഞ വിവേകം എന്നെങ്കിലും നേരെയാവുമോ ?!


By: ലീലാമേനോന്‍
How to post comments?: Click here 

1 Comments:

Jikkumon || Thattukadablog.com said...

കേരളത്തില്‍ ജനങ്ങളെ ഏറ്റവും ദുരിതത്തിലാക്കിയത്‌ തകര്‍ന്ന റോഡുകളും അതിലുള്ള ഗര്‍ത്തങ്ങളും അതില്‍വീണ്‌ ആക്‌സിഡന്‍റില്‍ പരുക്കുപറ്റുന്ന/മരണമടയുന്നതുമാണ്‌.

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon