
കോഴിക്കോട് നിന്നും മലയാളിക്ക് ഇതാ പുതിയ ഒരു അവതാര പുരുഷന്‍... സന്തോഷ് പണ്ഡിറ്റ് (പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറുവിന്റെ ..?) അദ്ദേഹം കൈ വെക്കാത്ത മേഖലകളില്ല. അദ്ധേഹത്തെകുറിച്ച് അദ്ദേഹം തന്നെ പറയുന്നത് Actor, Director, Composer, Lyricist, Producer, Costumer, Record Producer, Editor, Re-Recording Mixer, Production Controller, Special Effects. എന്നൊക്കെ ആണ് (ബാല ചന്ദ്രമേനോന്‍ ലജ്ജിച്ചു തല താഴ്തട്ടെ) കേവലം 4 മിനിറ്റ് നീണ്ടു നിന്ന സില്‍ സില എന്ന ആല്‍ബം സോഗ് ആണ് ഇത്രയും വിപ്ലവം സ്രിഷ്ടിച്ചതെങ്ങില്‍ മൂനേകാല്‍ മണിക്കൂര്‍ (വെട്ടിച്ചുരുക്കി രണ്ടേമുക്കാല്‍ മണികൂര്‍ ആക്കും എന്ന് ആശ്വസിപിക്കുന്നു) നീണ്ട ഒരു മുഴുനീള സിനിമ തന്നെയാണ് ടിയാന്‍ നിര്‍മിക്കുനതത്രേ.
എട്ടു ഗാനങ്ങളുള്ള പ്രസ്തുത സിനിമയിലെ രണ്ടു ഗാനങ്ങള്‍ യൂടുബില്‍ വന്നിരിക്കുന്നു. കൃഷണനും രാധയും എന്നാണ് സിനിമയുടെ പേര്. രാത്രി ശുഭരാത്രി, അംഗനവാടിയിലെ ടീച്ചറെ എന്നീ ഗാനങ്ങളില്‍ രാത്രി ശുഭരാത്രി എന്ന ഗാനമാണ് സൂപ്പര്‍ ഹിറ്റായിരിക്കുന്നത്. ടിയാന്‍ തന്നെ ആണ് പാടിയതും അഭിനയിച്ചതും. അത് കൂടാതെ 2 പാട്ട് കൂടി ടിയാന്‍ അതില്‍ പടിയിട്ടുണ്ടാത്രേ. M.G. ശ്രീകുമാറും ചിത്രയും വിധു പ്രതാപും പടിയിട്ടുണ്ടെന്നു ടിയാന്‍ അവകാശപെടുന്നു. (കാത്തിരുന്നു കാണാം) സിനിമ ഒരു Psychological approach ആണെന്ന് ടിയാന്‍ പറയുന്നു. 105 പുതുമുഖങ്ങളെ ആണ് ടിയാന്‍ അവതരിപിക്കുന്നത്. കഴിവുള്ള ഒരു പുതുമുഖത്തെയും വെറുതെ വിടില്ല എന്ന വാശിയിലുമാണ് ഇദ്ധേഹം.
ടിയാന്റെ മറ്റു യോഗ്യതകള്‍ ഇവയൊക്കെ ആണ്: Graduation in English, Diploma in German, (ജര്‍മന്‍ അറിയുന്ന മലയാളികള്‍ കുറവായതുകൊണ്ട് തര്‍കിക്കാനില്ല) Master Degree in Hindi, (പണ്ഡിറ്റ് തന്നെ) Diploma in Hindi-English Translation, (ഭാവിയില്‍ ഹിന്ദി നായികമാരെ വെച്ചു പടം ചെയ്യുമ്പോള്‍ ഉപകരാപെടും) Stenography, Typewriting (higher) in English and Hindi, DTP, LLB, (എന്റമ്മോ) Post Graduate Diploma in Multimedia (Film editing, graphics), Graduation in Civil Engineering (എഞ്ചിനീയര്‍മാര്‍ക്ക് അങ്ങനെ തന്നെ വേണം) Diploma in Astrology, (ടിയാന്റെ ഭാവി എന്തായിരിക്കുമോ എന്തോ) Post Graduate in Psychology എന്നിവയാണ് (സിനിമ Psychological approach ആണെന്ന് പറഞ്ഞല്ലോ). അദ്ദേഹം ഇപ്പോള്‍ Master degree in Psychology ചെയ്തുകൊണ്ടിരിക്കുന്നു. (ഏതു യുനിവേര്‍സിറ്റിയില്‍ ആണവോ?) (എഴുത്തും വായനയും അറിയാം അന്ന് മറ്റൊരിക്കാന്‍ ടിയാന്‍ സമ്മതിക്കുനുണ്ട്)
രാത്രി ശുഭരാത്രി എന്ന ഗാന രംഗത്ത് ഒരു കൌമാരകാരിയുമൊത്ത് ടിയാന്‍ ആടിപാടുന്നു. സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കുന്ന ചില കൈകടത്തലുകള്‍ ഗാന രംഗത്ത് ഉണ്ടെന്നു വിമര്‍ശകര്‍ പറയന്നു. (വിമര്‍ശകര്‍ക്കൊക്കെ എന്തും ആകാമല്ലോ) വിമര്‍ശകര്‍ രണ്ടു തരമുണ്ടെന്നും, തന്നെപോലെ കഴിവുള്ള ഭഹുമുഖ പ്രതിഭകള്‍ വളര്‍ന്നുവരുന്നത് സഹിക്കാത്തവര്‍ ആണ് അതിനു പിന്നിലെന്നും, ഉറുമിയില്‍ കാണികുന്നത് സഭ്യതക്ക് നിരക്കുന്നതാണോ?, നടി ഐശ്വര്യ റായ് (പല നടിമാരും) കാണികുന്നത് എന്താണ് ? അദ്ദേഹം വിമര്‍ശകരോട് ചോദിക്കുന്നു. രാത്രി ശുഭരാത്രി എന്ന ഗാന രംഗത്ത് എന്തെങ്കിലും കുഴപ്പമുണ്ടെകില്‍ അത് മനപ്പുര്‍വ്വം അല്ലെന്നും താന്‍ അല്‍പ്പം നീളം കൂടിയ "കുട്ടിയും" നായിക അല്‍പ്പം നീളം കുറഞ്ഞ കുട്ടിയും ആയതിനാല്‍ തൊട്ടും പിടിച്ചും അഭിനയിക്കുന്ന സമയത്ത് അറിയാതെ പിടിച്ചതാണ് (പിടിച്ചതിനു ശേഷമാണു കാര്യങ്ങള്‍ പിടികിട്ടിയത്) എന്നും അദ്ദേഹം വിശദീകരിക്കുന്നു.
നിങ്ങള്‍ കണ്ടതൊന്നുമല്ല പൂരം, ഇനി വരാനിരിക്കുന്ന ഗാനങ്ങള്‍ ആണ് കിടിലം എന്നും അത് കേരളകരയെ ഞെട്ടിക്കും എന്നും ടിയാന്‍ ഉറപ്പു തരുന്നു. (മൊയലാളീ ............ചങ്ക ചക ചാകാ...) മാത്രമല്ല ഈ പാട്ടുകള്‍ തന്നെ തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും ഒക്കെ നമ്മുക്ക് ആസ്വദിക്കാനും അവസരം ഒരുക്കുന്നുണ്ട് . നിങ്ങള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് തിയേറ്റര്‍ വേര്‍ഷന്‍ അല്ലെന്നും അതില്‍ ഇനിയും ഒരുദിവസത്തെ വര്‍ക്ക് (..?) വരാനുണ്ട് എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. സിനിമയെ കുറിച്ച് പറയുമ്പോഴും ടിയാന് ആയിരം നാവാണ്, ഭാമയെയോ ഭാവനയെയോ ആയിരുന്നു നായികമാരായി കണ്ടിരുന്നത്. പക്ഷെ അവര്‍ക്ക് ഡേറ്റ് ഇല്ലാത്തതിനാല്‍ പറ്റിയില്ല ('ഭാ'ഗ്യവതികള്‍) അവര്‍ ടിയാന്റെ കഥ വായിച്ചു കരഞ്ഞു പോലും (ഹി ഹി, നോ കമ്മന്റ്സ്). അടുത്ത പടത്തിന്റെ പ്രഖ്യാപനവും നടത്തി പേരും ഇട്ടു, " കാളിദാസന്‍ കഥ എഴുതുകയാണ് "
രണ്ടു പാട്ടുകളിലായി രണ്ടു കൌമാരക്കാരികളെയും നായികയായി മറ്റൊരു കൌമാരകാരിയെയും നമ്മള്‍ കണ്ടു കഴിഞ്ഞു. എട്ടു പാട്ടുകളുള്ളതുകൊണ്ട് ഇനിയും പ്രതീക്ഷിക്കാം. നായകനും സംവിതായകാനും മറ്റു സര്‍വത്ര കാര്യങ്ങളും ടിയാന്‍ ഒറ്റയ്ക്ക് ചെയ്യുന്നു. പാട്ടുകള്‍ സൂപ്പര്‍ ഹിറ്റുകളായ നിലക്ക് ഈ കൌമാര കാരികളുടെ ഭാവി ഏതാണ്ട് ഉറപ്പായി. (ഇവരുടെ ഒക്കെ തന്തമാരെ പറഞ്ഞാല്‍ മതി) അഭിനേതാക്കളില്‍ ചിലര്‍ ഈ പബ്ലിസിറ്റിയെ പറ്റി ഓര്‍മിപ്പിക്കുകയും നമുക്കിത് വേണോ എന്നു ചോദിക്കുകയും ചെയ്തപ്പോള്‍, (കൂട്ടതില്‍ മൂള ഉള്ളവരും ഉണ്ട് ) "നാം നമ്മുടെ കര്‍മ്മം ചെയ്യുക" എന്നാണ് അവര്‍ക്ക് മറുപടി കൊടുത്തതെന്നും ടിയാന്‍ പറയന്നു.
സില്‍ സില ഹരിശങ്കരിനെ വിളിച്ചു, അദ്ദേഹത്തിന്റെ സഹതാപം അര്‍ഹിക്കുന്ന അവസ്ഥയില്‍ നിരാശരായവര്‍ക്ക് സന്തോഷിനെ വിളിക്കാം, നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. ഈ കൊഴികോട്ടുകാരന്റെ കൊയിലാണ്ടി വരെ പാര കയറ്റിയിട്ടും മഹാന്‍ അറിയുന്നില്ല. നിഷ്കളങ്കന്‍ ആയതു കൊണ്ടോ 'സൈകൊളജിക്കള്‍' ആയതു കൊണ്ടോ എന്നു ആരാധകര്‍ക്ക് (..?) സംശയം. ഒരു ആരാധകന്‍ അത് ചോദിക്കുകയും ചെയ്തു. സാര്‍ പഠിച്ചതും വളര്‍ന്നതും ഒക്കെ കേരളത്തില്‍ ആയിരുന്നോ അതോ പുറത്തായിരുന്നോ? (എടൊ താന്‍ ഈ കേരളത്തില്‍ തന്നെയാണോ ജീവിക്കുന്നത് എന്ന്). ശുഭം...
അദ്ദേഹത്തിന്റെ ചില ഗാനങ്ങളുടെ ലിങ്കുകള്‍ :
http://www.youtube.com/watch?v=75mtyzB5yek
http://www.youtube.com/watch?v=9swCF4eZyyc
http://www.youtube.com/watch?v=zfUoF0dso00
http://www.youtube.com/watch?v=eYmm2OkFWI0
http://www.youtube.com/watch?v=tlgkZlNeCFQ
http://www.youtube.com/watch?v=-JvQqszCa-0
http://www.youtube.com/watch?v=yjnU_KqXrv8
By: ഷമീല്‍ പാടിയോടത്ത്.