June 15, 2011

Silsilaയ്‌ക്ക് ശേഷം ആര് ?? Santosh Pandit

മലയാളിയുടെ കലാ ആസ്വാദനത്തെ സില്‍ സിലക്ക് മുന്‍പും സില്‍ സിലക്ക് ശേഷവും എന്നു വേര്‍തിരിക്കാം. ആ കലാ സൃഷ്ടിയുടെ എല്ല്ലാം എല്ലാമായ ഹരിഷങ്കറിനെ ജനം കല്ലെറിഞ്ഞെങ്കിലും ആ കലാ സൃഷ്ടി മലയാളി ഒരു ആഘോഷമാക്കി മാറ്റുകയായിരുന്നു.. അത് ആസ്വദിക്കാത്ത മലയാളികള്‍ ചുരുക്കം. അനുകരണ വേദികളില്‍ സില്‍ സില അരങ്ങു തകര്‍ത്തു. ലയാളത്തിലെ എല്ലാ സൂപ്പര്‍ നായകന്മാരും സില്‍ സിലക്കൊപ്പം ചുവടു വച്ചു. മലയാളിയുടെ കലാ ആസ്വാദനത്തിന്റെ ഒരു പ്രത്യേക മേഘലയെ ആണ് സില്‍ സില എന്ന ആല്‍ബം സ്പര്‍ശിച്ചത്. എന്നാല്‍ ഹരിശങ്കര്‍ എന്ന വ്യക്തിയെ പരിചയപെട്ടവര്‍ പലരും അദ്ദേഹം അല്‍പ്പം സഹതാപം അര്‍ഹിക്കുന്നു എന്നു പറഞ്ഞു കേട്ടു. ഇത്രയും പറഞ്ഞത് എന്തിനാണ് എന്നുവെച്ചാല്‍ സില്‍ സിലക്ക് ശേഷം ഇനി എന്ത് എന്നു ചോദിച്ചവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍.
കോഴിക്കോട് നിന്നും മലയാളിക്ക് ഇതാ പുതിയ ഒരു അവതാര പുരുഷന്‍... സന്തോഷ്‌ പണ്ഡിറ്റ്‌ (പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹറുവിന്റെ ..?) അദ്ദേഹം കൈ വെക്കാത്ത മേഖലകളില്ല. അദ്ധേഹത്തെകുറിച്ച് അദ്ദേഹം തന്നെ പറയുന്നത് Actor, Director, Composer, Lyricist, Producer, Costumer, Record Producer, Editor, Re-Recording Mixer, Production Controller, Special Effects. എന്നൊക്കെ ആണ് (ബാല ചന്ദ്രമേനോന്‍ ലജ്ജിച്ചു തല താഴ്തട്ടെ) കേവലം 4 മിനിറ്റ് നീണ്ടു നിന്ന സില്‍ സില എന്ന ആല്‍ബം സോഗ് ആണ് ഇത്രയും വിപ്ലവം സ്രിഷ്ടിച്ചതെങ്ങില്‍ മൂനേകാല്‍ മണിക്കൂര്‍ (വെട്ടിച്ചുരുക്കി രണ്ടേമുക്കാല്‍ മണികൂര്‍ ആക്കും എന്ന് ആശ്വസിപിക്കുന്നു) നീണ്ട ഒരു മുഴുനീള സിനിമ തന്നെയാണ് ടിയാന്‍ നിര്‍മിക്കുനതത്രേ.

എട്ടു ഗാനങ്ങളുള്ള പ്രസ്തുത സിനിമയിലെ രണ്ടു ഗാനങ്ങള്‍ യൂടുബില്‍ വന്നിരിക്കുന്നു. കൃഷണനും രാധയും എന്നാണ് സിനിമയുടെ പേര്. രാത്രി ശുഭരാത്രി, അംഗനവാടിയിലെ ടീച്ചറെ എന്നീ ഗാനങ്ങളില്‍ രാത്രി ശുഭരാത്രി എന്ന ഗാനമാണ് സൂപ്പര്‍ ഹിറ്റായിരിക്കുന്നത്. ടിയാന്‍ തന്നെ ആണ് പാടിയതും അഭിനയിച്ചതും. അത് കൂടാതെ 2 പാട്ട് കൂടി ടിയാന്‍ അതില്‍ പടിയിട്ടുണ്ടാത്രേ. M.G. ശ്രീകുമാറും ചിത്രയും വിധു പ്രതാപും പടിയിട്ടുണ്ടെന്നു ടിയാന്‍ അവകാശപെടുന്നു. (കാത്തിരുന്നു കാണാം) സിനിമ ഒരു Psychological approach ആണെന്ന് ടിയാന്‍ പറയുന്നു. 105 പുതുമുഖങ്ങളെ ആണ് ടിയാന്‍ അവതരിപിക്കുന്നത്. കഴിവുള്ള ഒരു പുതുമുഖത്തെയും വെറുതെ വിടില്ല എന്ന വാശിയിലുമാണ് ഇദ്ധേഹം.

ടിയാന്റെ മറ്റു യോഗ്യതകള്‍ ഇവയൊക്കെ ആണ്: Graduation in English, Diploma in German, (ജര്‍മന്‍ അറിയുന്ന മലയാളികള്‍ കുറവായതുകൊണ്ട് തര്‍കിക്കാനില്ല) Master Degree in Hindi, (പണ്ഡിറ്റ്‌ തന്നെ) Diploma in Hindi-English Translation, (ഭാവിയില്‍ ഹിന്ദി നായികമാരെ വെച്ചു പടം ചെയ്യുമ്പോള്‍ ഉപകരാപെടും) Stenography, Typewriting (higher) in English and Hindi, DTP, LLB, (എന്റമ്മോ) Post Graduate Diploma in Multimedia (Film editing, graphics), Graduation in Civil Engineering (എഞ്ചിനീയര്‍മാര്‍ക്ക് അങ്ങനെ തന്നെ വേണം) Diploma in Astrology, (ടിയാന്റെ ഭാവി എന്തായിരിക്കുമോ എന്തോ) Post Graduate in Psychology എന്നിവയാണ് (സിനിമ Psychological approach ആണെന്ന് പറഞ്ഞല്ലോ). അദ്ദേഹം ഇപ്പോള്‍ Master degree in Psychology ചെയ്തുകൊണ്ടിരിക്കുന്നു. (ഏതു യുനിവേര്‍സിറ്റിയില്‍ ആണവോ?) (എഴുത്തും വായനയും അറിയാം അന്ന് മറ്റൊരിക്കാന്‍ ടിയാന്‍ സമ്മതിക്കുനുണ്ട്)



രാത്രി ശുഭരാത്രി എന്ന ഗാന രംഗത്ത് ഒരു കൌമാരകാരിയുമൊത്ത് ടിയാന്‍ ആടിപാടുന്നു. സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കുന്ന ചില കൈകടത്തലുകള്‍ ഗാന രംഗത്ത് ഉണ്ടെന്നു വിമര്‍ശകര്‍ പറയന്നു. (വിമര്‍ശകര്‍ക്കൊക്കെ എന്തും ആകാമല്ലോ) വിമര്‍ശകര്‍ രണ്ടു തരമുണ്ടെന്നും, തന്നെപോലെ കഴിവുള്ള ഭഹുമുഖ പ്രതിഭകള്‍ വളര്‍ന്നുവരുന്നത് സഹിക്കാത്തവര്‍ ആണ് അതിനു പിന്നിലെന്നും, ഉറുമിയില്‍ കാണികുന്നത് സഭ്യതക്ക് നിരക്കുന്നതാണോ?, നടി ഐശ്വര്യ റായ് (പല നടിമാരും) കാണികുന്നത് എന്താണ് ? അദ്ദേഹം വിമര്‍ശകരോട് ചോദിക്കുന്നു. രാത്രി ശുഭരാത്രി എന്ന ഗാന രംഗത്ത് എന്തെങ്കിലും കുഴപ്പമുണ്ടെകില്‍ അത് മനപ്പുര്‍വ്വം അല്ലെന്നും താന്‍ അല്‍പ്പം നീളം കൂടിയ "കുട്ടിയും" നായിക അല്‍പ്പം നീളം കുറഞ്ഞ കുട്ടിയും ആയതിനാല്‍ തൊട്ടും പിടിച്ചും അഭിനയിക്കുന്ന സമയത്ത് അറിയാതെ പിടിച്ചതാണ് (പിടിച്ചതിനു ശേഷമാണു കാര്യങ്ങള്‍ പിടികിട്ടിയത്) എന്നും അദ്ദേഹം വിശദീകരിക്കുന്നു.

നിങ്ങള്‍ കണ്ടതൊന്നുമല്ല പൂരം, ഇനി വരാനിരിക്കുന്ന ഗാനങ്ങള്‍ ആണ് കിടിലം എന്നും അത് കേരളകരയെ ഞെട്ടിക്കും എന്നും ടിയാന്‍ ഉറപ്പു തരുന്നു. (മൊയലാളീ ............ചങ്ക ചക ചാകാ...) മാത്രമല്ല ഈ പാട്ടുകള്‍ തന്നെ തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും ഒക്കെ നമ്മുക്ക് ആസ്വദിക്കാനും അവസരം ഒരുക്കുന്നുണ്ട്‌ . നിങ്ങള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് തിയേറ്റര്‍ വേര്‍ഷന്‍ അല്ലെന്നും അതില്‍ ഇനിയും ഒരുദിവസത്തെ വര്‍ക്ക്‌ (..?) വരാനുണ്ട് എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. സിനിമയെ കുറിച്ച് പറയുമ്പോഴും ടിയാന് ആയിരം നാവാണ്, ഭാമയെയോ ഭാവനയെയോ ആയിരുന്നു നായികമാരായി കണ്ടിരുന്നത്‌. പക്ഷെ അവര്‍ക്ക് ഡേറ്റ് ഇല്ലാത്തതിനാല്‍ പറ്റിയില്ല ('ഭാ'ഗ്യവതികള്‍) അവര്‍ ടിയാന്റെ കഥ വായിച്ചു കരഞ്ഞു പോലും (ഹി ഹി, നോ കമ്മന്റ്സ്). അടുത്ത പടത്തിന്റെ പ്രഖ്യാപനവും നടത്തി പേരും ഇട്ടു, " കാളിദാസന്‍ കഥ എഴുതുകയാണ് "

രണ്ടു പാട്ടുകളിലായി രണ്ടു കൌമാരക്കാരികളെയും നായികയായി മറ്റൊരു കൌമാരകാരിയെയും നമ്മള്‍ കണ്ടു കഴിഞ്ഞു. എട്ടു പാട്ടുകളുള്ളതുകൊണ്ട്‌ ഇനിയും പ്രതീക്ഷിക്കാം. നായകനും സംവിതായകാനും മറ്റു സര്‍വത്ര കാര്യങ്ങളും ടിയാന്‍ ഒറ്റയ്ക്ക് ചെയ്യുന്നു. പാട്ടുകള്‍ സൂപ്പര്‍ ഹിറ്റുകളായ നിലക്ക് ഈ കൌമാര കാരികളുടെ ഭാവി ഏതാണ്ട് ഉറപ്പായി. (ഇവരുടെ ഒക്കെ തന്തമാരെ പറഞ്ഞാല്‍ മതി) അഭിനേതാക്കളില്‍ ചിലര്‍ ഈ പബ്ലിസിറ്റിയെ പറ്റി ഓര്‍മിപ്പിക്കുകയും നമുക്കിത് വേണോ എന്നു ചോദിക്കുകയും ചെയ്തപ്പോള്‍, (കൂട്ടതില്‍ മൂള ഉള്ളവരും ഉണ്ട് ) "നാം നമ്മുടെ കര്‍മ്മം ചെയ്യുക" എന്നാണ് അവര്‍ക്ക് മറുപടി കൊടുത്തതെന്നും ടിയാന്‍ പറയന്നു.

സില്‍ സില ഹരിശങ്കരിനെ വിളിച്ചു, അദ്ദേഹത്തിന്റെ സഹതാപം അര്‍ഹിക്കുന്ന അവസ്ഥയില്‍ നിരാശരായവര്‍ക്ക് സന്തോഷിനെ വിളിക്കാം, നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. ഈ കൊഴികോട്ടുകാരന്റെ കൊയിലാണ്ടി വരെ പാര കയറ്റിയിട്ടും മഹാന്‍ അറിയുന്നില്ല. നിഷ്കളങ്കന്‍ ആയതു കൊണ്ടോ 'സൈകൊളജിക്കള്‍' ആയതു കൊണ്ടോ എന്നു ആരാധകര്‍ക്ക് (..?) സംശയം. ഒരു ആരാധകന്‍ അത് ചോദിക്കുകയും ചെയ്തു. സാര്‍ പഠിച്ചതും വളര്‍ന്നതും ഒക്കെ കേരളത്തില്‍ ആയിരുന്നോ അതോ പുറത്തായിരുന്നോ? (എടൊ താന്‍ ഈ കേരളത്തില്‍ തന്നെയാണോ ജീവിക്കുന്നത് എന്ന്). ശുഭം...

അദ്ദേഹത്തിന്റെ ചില ഗാനങ്ങളുടെ ലിങ്കുകള്‍ :
http://www.youtube.com/watch?v=75mtyzB5yek

http://www.youtube.com/watch?v=9swCF4eZyyc

http://www.youtube.com/watch?v=zfUoF0dso00

http://www.youtube.com/watch?v=eYmm2OkFWI0

http://www.youtube.com/watch?v=tlgkZlNeCFQ

http://www.youtube.com/watch?v=-JvQqszCa-0

http://www.youtube.com/watch?v=yjnU_KqXrv8

By: ഷമീല്‍ പാടിയോടത്ത്.
How to post comments?: Click here Eng Or മലയാളം 

23 Comments:

Rniranjan_das said...

pala thavana ee video kandenkilum, santhosh pandit enna peru kelkumbol chiri adakkan vayyatha vikaramanu...

www.rajniranjandas.blogspot.com

intimate stranger said...

ha ha ha...mazhakaaranam release maatti vechirikkuvalle..ennano aavo aa maha sambhavam...2 sond koode innale netil kandu..M.G paadiyathum..vidhu prathap paadiyathum...endu cheyyana...harishankar paranjpole..jeevitham oru silsila..endokke kaanan kidakkunu...

Shaisma said...

ലോകാവസാനമായി എന്നറിയില്ലേ?

Padaarblog Rijo George said...

ഹ ഹ സൂപ്പര്‍ പോസ്റ്റ്.
പ്രത്യേകിച്ചും ലിത് കൊള്ളാം "അറിയാതെ പിടിച്ചതാണ് (പിടിച്ചതിനു ശേഷമാണു കാര്യങ്ങള്‍ പിടികിട്ടിയത്) "
:D

MURALAEE MUKUNDAN said...

ഇനിയും എന്തെല്ലാം സഹിക്കണം

vishal venugopal said...

Negative marketing???????????????????????

phayas abdulrahiman said...

കൊള്ളാം.. അവസാനം ആ ലിങ്കുകള്‍ ഇട്ടത് കുറച്ച് കടന്നു പോയില്ലെ..? ഇനിയും സഹിക്കാന്‍ വയ്യാഞ്ഞിട്ടാ.. (ഇനീപ്പൊ ഇതെന്റെ അണ്ടകടാഹത്തില്‍ നിന്നും പൊട്ടി മുളച്ച അസൂയയുടെ നാമ്പാണോ ഇത്തരത്തില്‍ ഒരു ചോദ്യം ചോദിക്കാനുണ്ടായ പ്രേരണ എന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല.. ) :P

phayas abdulrahiman said...

കൊള്ളാം.. അവസാനം ആ ലിങ്കുകള്‍ ഇട്ടത് കുറച്ച് കടന്നു പോയില്ലെ..? ഇനിയും സഹിക്കാന്‍ വയ്യാഞ്ഞിട്ടാ.. (ഇനീപ്പൊ ഇതെന്റെ അണ്ടകടാഹത്തില്‍ നിന്നും പൊട്ടി മുളച്ച അസൂയയുടെ നാമ്പാണോ ഇത്തരത്തില്‍ ഒരു ചോദ്യം ചോദിക്കാനുണ്ടായ പ്രേരണ എന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല.. ) :P

Example said...

Dear Friend,
I happen to see your blog, To be honest this is such a waste of time reading your blog. You are just posting sex topics and Kothara topics like silsila for kootharras like you. Please be more creative and honest in what you do, Dont try to sell the sex news like fire and crime.

Pheonix Shah said...

njanum kandu............. really apoison.... injinjaayi kollum............ ivanokke malayalathe nashippikkaanirangiyathano............?

Thattukadablog | Click here... said...

ഒന്നും മറക്കില്ല രാമാ !!!!!!

Thattukadablog | Click here... said...

ഇനിയും ഒരുപാട് കാണുവാന്‍ ഈ ചന്തുവിന്റെ ജന്മം ബാക്കി :-))))

jinesh pk said...

തള്ളേ കൊള്ളാം..........മ്യൂസിക്കല്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍....

പടം റിലീസിന് മുന്‍പേ ടിക്കറ്റ് എല്ലാം വിറ്റു പോയോ ആവോ?...........

Thattukadablog | Click here... said...

ചേച്ചിയുടെ ടൂത്ത് പേസ്റ്റ്ല്‍  യൂരിയ ഉണ്ടോ ?? :-)))

Thattukadablog | Click here... said...

ഓണലൈന്‍ ബുക്കിംഗ് തുടങ്ങാന്‍ എന്തെങ്കിലും വഴി ഏര്‍പ്പാടാക്കാം 

Appukuttanvallikkunnu said...

തള്ളേ യവന്‍ പൊളപ്പന്‍ തന്നെ.......

Nelson Thannickal said...

പുള്ളിക്കാരന്റെ പുതിയ ഇന്റര്‍വ്യൂ കണ്ടാരുന്നോ? അതില്‍ പുള്ളി പറഞ്ഞത്
സിനിമാ ഫീല്‍ഡിലേക്ക്  വരുന്നവര്‍ നല്ല വിദ്യാഭ്യാസം ഒക്കെ നേടിയിട്ടു
വന്നാല്‍ മതി. ഇനി അഥവാ സിനിമായിന്നു പുറത്തായാലും വല്ല പണിയും എടുത്തു
ജീവിക്കാം എന്നാണ്. അതോടൊപ്പം തന്നെ പുള്ളി ഇപ്പോള്‍ പുതിയ സിനിമയുടെ
പണികളില്‍ ആണെന്നാ പറഞ്ഞത്. അതിലും തീര്‍ച്ചയായും എട്ടു പാട്ടുകള്‍
ഉണ്ട്ടാവും എന്നും പറഞ്ഞിട്ടുണ്ട്. കൃഷ്ണനും രാധയും എന്ന സിനിമ തമിഴിലും
തെലുങ്കിലും ഇംഗ്ലീഷിലും എടുക്കുന്നുണ്ട് എന്നാണ് പറഞ്ഞത്. ഹിന്ദിയില്‍
നിന്നും ആളുകള്‍ അന്വേഷിച്ചു വന്നിരുന്നു എന്നും പറഞ്ഞു. വീട്ടില്‍
ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്നത് കൊണ്ട് ഇംഗ്ലീഷിലും ഹിന്ദിയിലും
പുള്ളിക്കാരന്‍ തന്നെയാണ് സ്ക്രിപ്റ്റ് കൈകാര്യം ചെയ്തിരിക്കുന്നത്.



കാണാനുള്ള ചങ്കുറപ്പുണ്ടെങ്കില്‍ കാണൂ കണ്ടാസ്വദിക്കൂ

http://www.youtube.com/watch?v=mAOiuUdvlWw



നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും BP  ഉള്ളവരും ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ളവരും ഇത് കാണരുത്







കോപ്പ്,  ഞാന്‍ പോയി വല്ല ആത്മഹത്യയും ചെയ്യും

Appukuttanvallikkunnu said...

യവനെ ഏഷ്യ നെട്ടുകാര്‍ ഏറ്റെടുത്തോ.......... ഇനി എന്തൊക്കെ കാണേണ്ടി വരും ഈശ്വരാ!!!

Smithycochin said...

ayyo, athathra mosham sangathi aayirunno?

shajuep said...

അസ്സൂയ നിങ്ങള്‍കും 
എന്തിനാ ഞങ്ങളൂടെ മഹാ പ്രതിഭയെ കുറിച്ച് ഇങ്ങനെ പറയുന്നത്

Sudheem Rs said...

verity enthenkilum pratheekshikkam...................

feelings myfeelings said...

സന്തോഷ്‌ പണ്ഡിറ്റ്‌ ഏറ്റവും ബുദ്ധിമാനായ മലയാളിhttp://feelingsmafeelings.blogspot.com/

feelings myfeelings said...

ഇപ്പൊ അടുത്തകാലത്തായി പലപ്പോഴും മനസ്സില്‍ കടന്നു വരുന്ന ഒരു ചോദ്യചിനമാണ്ണ്‍ നമ്മുടെ ഇ പുത്തന്‍ "രായപ്പന്‍" എന്ന സന്തോഷ്‌ പണ്ടിടിന്റെ കുടുംബത്തില്‍ ആണായി പിറന്നവന്‍ ആരുമില്ലേ എന്ന്‍.............ഉത്തരമില്ലാതെ ആ ചോദ്യവും മനസ്സില്‍ അങ്ങനെ..............................http://feelingsmafeelings.blogspot.com/

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon